Chapter 6 of 15
പുതിയ ഗവൺമെന്റ് (6:1˛3)
ദാര്യാവേശിന്റെ പുതിയ ഗവൺമെന്റിന്റെ സംഘാടനത്തിനു പശ്ചാ
ത്തലമൊരുക്കുകയാണു ആദ്യ അദ്ധ്യായത്തിലെ സംഭവങ്ങൾ. സാമ്രാജ്യ ത്തിന്റെ ഫലകരമായ പ്രവർത്തനത്തിനായി 120 പ്രധാന ദേശാധിപതിക ളെയും അവരുടെ മേൽ കർത്തൃത്ലം നടത്തുവാൻ 3 അധ്യക്ഷന്മാരെയും നിയമിച്ചു. അവരിൽ ഒരാൾ ദാനിയേലായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കുവാൻ പ്രധാന ദേശാധിപതികൾ ഇവർക്കു കണക്കു കൊടുക്കണമായിരുന്നു.
""ദാര്യാവേശ്'' എന്നതിന്റെ അർത്ഥം ""ചെങ്കോൽ പിടിച്ചവൻ'' എന്നാണു. ഗുബരു എന്നു വിളിക്കപ്പെട്ടിരുന്ന വ്യക്തിക്കു പേർഷ്യൻ ലിഖിതങ്ങളിൽ ഇതു ഉപയോഗിച്ചിരുന്നില്ല. പിൽകാലത്തുള്ള അഞ്ചു പേർഷ്യൻ ഭരണാധികാരികൾക്കാണു ഈ ബഹുമാനിത നാമം നല്കിയി രുന്നത്. നെബൊനിഡസിന്റെ പുരാവൃത്തങ്ങളിൽ ദാര്യാവേശ് ചെയ്തതു പോലെയുള്ള നിയമനങ്ങൾ നടത്തിയിരുന്നതായി രേഖപ്പെടുത്തിയിരി ക്കുന്നു. രണ്ടാമതായി, ഇതും മറ്റു സമകാലിക ലിഖിതങ്ങളും കാണിക്കു ന്നതു ""പിഹാറ്റു'' എന്ന നാമധേയത്തോടു കൂടിയ വ്യക്തികളും രാജാക്ക ന്മാരെപ്പോലെ അധികാരം കൈയ്യാളുകയും ചെയ്തിരുന്നുവെന്നാണു. അവർക്കു സൈന്യങ്ങളും രാജധാനികളും ഉണ്ടായിരുന്നു. അവർ കരം പിരിച്ചിരുന്നത്രേ. 120 എന്ന ഈ സംഖ്യയും എസ്ഥേർ 1:1 ലെ (എസ്ഥേർ 8:9) 127 എന്ന സംഖ്യയും പേർഷ്യൻ പ്രവിശ്യകളെ കാണിക്കുന്നു. ദാര്യാവേശിന്റെ മേദ്യ - പേർഷ്യ സാമ്രാജ്യം ഭൂവിസൃതിയിൽ സമ്പൂർണ്ണമ ല്ലായിരുന്നു. മുൻബാബിലോണിയൻ സാമ്രാജ്യത്തിന്റെ വിസൃതിയിലും കുറവായിരുന്നതിനാൽ ഈ സംഖ്യകൾ ഒരേ ദേശവിഭജനത്തെ കാണി ക്കുന്നുവെന്നു പറയുവാൻ കഴിയുകയില്ല. ഈ 120 ദേശാധിപതികളും മുഴുരാജ്യത്തിന്റെയും ദേശാധിപതികളായിരുന്നു.
അവരുടെ മേൽ 3 അദ്ധ്യക്ഷന്മാരെയും (Sarak) നിയമിച്ചു. ഈ 3 തലവന്മാർക്കു സമാനമായ നേതൃത്വം വേദപുസ്തക ഇതര രേഖകളിൽ കാണുക പ്രയാസമാണു. ദേശാധിപതികളെ ഈ അദ്ധ്യക്ഷന്മാരുടെ കീഴിൽ മൂന്നായി വിഭജിച്ചു. ഈ അദ്ധ്യക്ഷന്മാരിൽ ഒരാൾ ദാനിയേൽ ആയിരുന്നു. ബാബിലോണിന്റെ വീഴ്ച ദാനിയേൽ പ്രവചിച്ചതായിരിക്ക ണം ദാര്യാവേശ് അദ്ദേഹത്തെ അദ്ധ്യക്ഷനായി നിയമിക്കുവാൻ കാരണം, തന്റെ ഗവൺമെന്റിനും അമൂല്യമായ സംഭാവന നല്കുവാൻ തനിക്കു കഴിയുമെന്നു അവൻ ചിന്തിച്ചു. ""ഈ മൂവരിൽ ദാനിയേൽ ഒരുവനാ''യിരു ന്നു (one) എന്നത് 6:2 ലെ പോലെ ""ഒന്നാമനാ''യിരുന്നു എന്നു വായിക്കുന്നതാണ് ശരി (KJV).
പ്രധാനമ്രന്തിയായ ദാനിയേൽ
തങ്കം കൊണ്ടുള്ള തല പ്രതിനിധാനം ചെയ്ത ബാബിലോൺ തകർന്ന ശേഷം വെള്ളികൊണ്ടുള്ള നെഞ്ചും കൈകളും പ്രതിനിധാനം ചെയ്ത മേദ്യേപേർഷ്യ സാമ്രാജ്യം ഉദയം ചെയ്തു. ദൈവ മനുഷ്യനായ ദാനിയേൽ അധികാരത്തിൽ തുടർന്നു. പുതിയ ഭരണാധികാരികൾ ദാനി യേലിന്റെ ശ്രേഷ്ഠത കണ്ടു അവനെ പ്രധാന അദ്ധ്യക്ഷനായി നിയമിച്ചു. അങ്ങനെ അധികാരമാറ്റങ്ങൾ പ്രശ്നങ്ങളില്ലാതെ തുടർന്നു പോന്നു. ദാനിയേലിന്റെ നിയമനത്തിലൂടെ നിലവിലുണ്ടായിരുന്ന കൈക്കൂലികളും ധനാപഹരണവും കുറഞ്ഞു. റവന്യൂ വരുമാനം വർധിച്ചതായി ദാര്യാവേ ശ് കണ്ടു. ദാനിയേലിനെ മറ്റു ഉദ്യോഗസ്ഥർ കണ്ണിലെ കരടായി കണ്ടതു ദാനിയേലിന്റെ ഉയർച്ച മുതലാക്കിയാണു (ദാനി. 6:3-4). ദാനിയേലിന്റെ ഒന്നാം സ്ഥാനമാണു സിംഹക്കുഴിയുടെയും സംരക്ഷക ദൂതന്റെയും അനുഭവങ്ങളിലേക്കു അവനെ നയിച്ചതു.
യിസ്രായേൽ രാജാവായ ശൗലിന്റെ കണ്ണിനു മുൻപിൽ ദാവീദെന്ന സുμരനും മധുരഗായകനും ധീരനുമായ ഇടയബാലൻ വെറുക്കപ്പെട്ട വനായത് ഫെലിസ്ത്യനെ ദാവീദ് തോല്പിച്ചപ്പോൾ സ്ത്രീകൾ പാടിയ ഗാനം കേട്ടപ്പോഴാണു (1ശമു.18:7). ഇതേ സ്ഥിതിയാണു ദാനിയേലിന്റെ കാര്യത്തിലും. ദാനിയേലിനെ ഒന്നാമനാക്കിയപ്പോൾ അവന്റെ പതനത്തി നുള്ള പദ്ധതികൾക്കു അസൂയാലുക്കൾ തയ്യാറാക്കി.
ദാനിയേൽ ജനങ്ങൾക്കു മുന്നിൽ ഒന്നാമനായിരുന്നു. സംശുദ്ധമാ യ ജീവിതത്തിനുടമയായിരുന്നു അവൻ. മലമേലിരിക്കുന്ന പട്ടണത്തെ മറയ്ക്കുവാൻ ആർക്കും കഴിയുകയില്ല.
അവൻ രാജാവിനു മുൻപിലും ഒന്നാമനായിരുന്നു. യാതൊരു
പ്രശ്നങ്ങളുമില്ലാത്ത ഒരു സത്യസന്ധനും സമർത്ഥനുമായ ഒരു പ്രധാന മ്രന്തി സദ്ഗുണങ്ങളും രാജാവ് ദാനിയേലിൽ കണ്ടു. ദാനിയേലിനെ അദ്ധ്യക്ഷന്മാരിലും പ്രധാന ദേശാധിപന്മാരിലും വിശിഷ്ടനായി രാജാവ് നിയമിച്ചു. ""വിശിഷ്ടനായിവിളങ്ങി'' എന്നതു അരാമ്യഭാഷയിൽ ഏറെ പ്രധാനമുള്ള പദമാണു. ഈ പ്രകാശം മറ്റുള്ള ഉദ്യോഗസ്ഥർക്കു കാണു വാൻ കഴിഞ്ഞില്ല. ദാനിയേലിന്മേൽ ദിവ്യാflാവു ഉണ്ടായിരുന്നു (ദാനി. 6:3). ""പ്രിയ പുരുഷൻ'' എന്നു ദൈവം ദാനിയേലിനെ മൂന്നു തവണവിളി ച്ചിട്ടുണ്ടു. യെഹെസ്കിയേലിൽ മൂന്നു പുരുഷന്മാരെക്കുറിച്ചു ദൈവം പറയുന്നുണ്ട്നോഹ, ഇയ്യോബ്, ദാനിയേൽ. ദാനിയേൽ യെഹെസ്കേലി ന്റെ സമകാലികനായിരുന്നു. പുരാതനകാലത്തെ മഹാപുരുഷന്മാരെപ്പോ ലെ ദിവ്യാflാവുള്ള വ്യക്തിയായിട്ടാണു യെഹെസ്കേൽ ദാനിയേലിനെ കാണുന്നതു. ബൈബിളിലെ മറ്റൊരു വിശുദ്ധനാണു യോസേഫ്. അവനിലും ഒരു കുറ്റവും ഉണ്ടായിരുന്നില്ല. മറ്റൊരാൾ ദാവീദിന്റെ സ്നേഹിതനായ യോനാഥാൻ ആയിരുന്നു.
ഉത്കൃഷ്ട മാനസൻ
ഉത്കൃഷ്ടമായ ആflാവുള്ള പുരുഷനായിരുന്നു ദാനിയേൽ. ദൈവം അതു കാണുകയും പ്രഖ്യാപിക്കുകയും ചെയ്തു. രാജാവും അതു കണ്ടു. നെബൂഖദ്നേസറിന്റെ കാലം മുതൽക്കു ദാനിയേലിൽ പ്രകടമായിരുന്ന ഈ സ്വഭാവസവിശേഷതകൾ ദാര്യാവേശും കണ്ടു. ദാര്യാവേശ് രാജാവിന്റെ മുൻപാകെ നില്ക്കുമ്പോൾ ദാനിയേലിനു 88 വയസായിരുന്നു.
ഒാരോ ക്രിസ്തീയ വിശ്വാസിയും ദാനിയേലിനെപ്പോലെ ജീവിതാ ന്ത്യം വരെ അനിμ്യനായി കർത്താവിനായ് പ്രവർത്തിക്കണം. ഒരു അന്യ ദേശത്തു വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിലായിരുന്ന ദാനിയേൽ വിജയകരമായ ജീവിതം നയിച്ചു.
ദാനിയേലിന്റെ ജീവിതത്തെ മനോഹരമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ടു. തന്റെ നിർബന്ധിതമായ തന്റെ അടിമത്ത സമയത്തുണ്ടായ ദുരന്തത്തിലാണിതു കാണുന്നതു. യെശയ്യാ പ്രവചനം അനുസരിച്ചാണെ ങ്കിൽ താനൊരു ഷണ്ഡനാണ്. മെരോദക്ബലദാൻ ബാബിലോൺ രാജാവായിരിക്കുമ്പോൾ അസീരിയൻ സഖ്യത വിടുവാനായി ഹിസ്ക്കി യാവിന്റെ അടുക്കൽ ദൂതനെ അയക്കുകയുണ്ടായി. ഇത് ഹിസ്ക്കിയാവി ന്റെ ദുരഭിമാനത്തെ ഉയർത്തി. ബാബിലോണിൽ നിന്നുള്ള ദൂതന്മാർക്കു രാജാവ് തന്റെ പ്രതാപങ്ങൾ കാണിച്ചു കൊടുത്തു. ""ഹിസ്ക്കിയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.'' (യെശ. 39:2).
യെശയ്യാവ് 39 ൽ നിന്നും രാജ കുടുംബത്തിൽ പെട്ട ആളാണ് ദാനിയേൽ എന്നു വ്യക്തമാകുന്നു. ബി.സി.605 ൽ നെബൂഖദ്നേസർ യെരുശലേം ആക്രമിച്ചപ്പോൾ അടിമകളായി പിടിച്ചു കൊണ്ടുപോയവരുടെ കൂട്ടത്തിൽ ദാനിയേലും ഉണ്ടായിരുന്നു.
ദാനിയേൽ ഒരിക്കലും തന്റെ കഷ്ടതയിൽ പരാതിപ്പെടുന്നതു നാം കാണുന്നില്ല. ""കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെ യും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു'' (റോമ. 5:3).
ഉയർച്ചയ്ക്കു നല്കേണ്ടിവന്ന വില
ദൈവം ഏതൊക്കെ മനുഷ്യനെ ഉന്നതസ്ഥാനത്തേക്കു ഉയർത്തി യിട്ടുണ്ടോ, അവരൊക്കെ വലിയ വില കൊടുത്തിട്ടുണ്ടു. ദാനിയേലിന്റെ ഉയർച്ചയിൽ അവന്റെ, ശ്രതുക്കൾ അവനെ നശിപ്പിക്കുവാൻ പദ്ധതിയിട്ടു. ഉയർച്ചയിലും വിജയത്തിലും ഈ തത്ത്വം ഉണ്ടായിരിക്കും.
അടിമത്തത്തിൽ ഉയർച്ചയും വിജയവും ഇല്ലായിരുന്നു, അതുകൊണ്ടു വില നല്കേണ്ടി വന്നില്ല. വിജയിക്കുന്ന വ്യക്തി അധ്വാനിക്കുന്നവനാ ണു. മറ്റുള്ളവർക്കു ഒരു ദോഷവും ചെയ്യുന്നില്ലെങ്കിലും ഒരു വലിയ മനു ഷ്യനു എതിരാളികളുണ്ടു. അതാണു മനുഷ്യ പ്രകൃതി, ദാനിയേൽ സത്യസന്ധനായിരുന്നു.
""സത്യം സ്വർഗ്ഗത്തിൽ നിന്നു വന്നു ഭൂമിയിൽ നടന്നാൽ, അതു എത്രയും നല്ലതും ആഗ്രഹിക്കത്തക്കതുമായിരിക്കും'' എന്നു പ്ലേറ്റോ പറ ഞ്ഞിട്ടുണ്ടു. ""സകല മനുഷ്യരും അതിനെ വീണു വണങ്ങും''. പ്ലോറ്റോയു ടെ ഈ നിഗമനം ചരിത്രത്തിൽ തെറ്റാണെന്നു ചരിത്രം തെളിയിച്ചു. സത്യം സ്വർഗ്ഗത്തിൽ നിന്നും വന്നു. യേശു പറഞ്ഞു, ""ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു'' (യോഹ. 14:6). മനുഷ്യൻ അവ നോടു ചെയ്തെന്താണു? അവർ പറഞ്ഞു, ""അവനെ ക്രൂശിക്ക, ക്രൂശി ക്ക''. അവർ ബറബാസിനെ തിരഞ്ഞെടുത്തു. ""അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു;'' (യെശ. 59:14). ദേശാധിപതികൾക്കും മ്രന്തവാദികൾക്കും ദാനിയേലിനോടു അസൂയ തോന്നി.
ദാനിയേലിൽ ഒരു കുറ്റം കണ്ടെത്തുവാൻ അവർ അവന്റെ എല്ലാ വിധികളും, തീരുമാനങ്ങളും, പ്രവർത്തികളും സൂക്ഷ്മമായി പിരശോധി ച്ചു. എന്നാൽ അവർക്കു യാതൊരു കാരണവും കണ്ടെത്തുവാൻ കഴിഞ്ഞില്ല. കാരണം അവന്റെ പ്രവർത്തനങ്ങളെ ദൈവമായിരുന്നു
നിയ്രന്തിച്ചിരുന്നതു. രാഷ്ട്രീയക്കാർ അന്യായ, മാർഗങ്ങളിലൂടെ സമ്പന്ന രാകുന്ന വാർത്ത ഇന്നു വ്യാപകമാണു. ദാനിയേൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. വിശ്വസ്തനും നീതിനിഷ്ഠനും സ്വജന പക്ഷപാ തമില്ലാത്തവനുമായിരുന്നു ദാനിയേൽ.
ദാനിയേലിന്റെ ശ്രതുക്കൾ വിഗ്രഹങ്ങളെ നമസ്ക്കരിക്കുമ്പോൾ യഹോവയെ ആരാധിക്കുന്നവനായിരുന്നു ദാനിയേൽ. വിശ്വാസപരമായി ഇതൊരു കുറ്റമായി അവർ കണ്ടെത്തി.
രാജ്യത്തെ സകല പ്രധാന ഉദ്യോഗസ്ഥരും രാജാവിനെ കണ്ടു. ""രാജാവിന്റെ അടുക്കൽ ബന്ധപ്പെട്ടു ചെന്നു'' (6:6) എന്നതു, അരമായ ഭാഷയിൽ കൊടുങ്കാറ്റുപോലെ ചെന്നുവെന്നാണു. മേദ്യപാർസികളുടെ എല്ലാ മര്യാദയും അവർ മറന്നു. ഇവരുടെ തിടുക്കം ഗൂഡാലോചന അനു സരിച്ചുള്ളതാണെന്നു രാജാവിനു മന ിലായില്ല. അവരുടെ നിർദ്ദേശം നിഗൂഢപദ്ധതിപ്രകാരമുള്ളതാണെന്നു തോന്നിച്ചില്ല. ദാര്യാവേശ് രാജാ വിന്റെ മഹത്വം ഉയർത്തുവാനുള്ള അവരുടെ ഹൃദയവാഞ്ചയിൽ നിന്നുമു ള്ളതാണെന്നു രാജാവ് ചിന്തിച്ചു. ഒരു മാസത്തേക്കു രാജാവിനെ ഒരു ദേവനായി കാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നു അവർ പറഞ്ഞു. ശലഭം വലയിൽ വീണപോലെ അവരുടെ കെണിയിൽ രാജാവ് വീണു. ഒരു രാജാവ് എത്രമാത്രം മൗഢ്യനാകുകയാണു? ഒരു മാസത്തേക്ക് രാജാ വ് ദേവനാകുന്നു. രാജാവിനോടു ജനം പ്രാർത്ഥിക്കുന്നു. അവരുടെ ചതി തിരിച്ചറിയാതെ രാജാവ് രേഖയിലും വിരോധ കല്പനയിലും ഒപ്പു വെച്ചു.
അചഞ്ചലനായ ദാനിയേൽ
""രേഖ എഴുതിയിരിക്കുന്നു എന്നു ദാനിയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരുശലേമിന് നേരെ തുറന്നിരുന്നു'' സാധാരണ പോലെ പ്രാർത്ഥിച്ചു. രാജാവിന്റെ കല്പന ദാനിയേലിന് തെല്ലും ബാധിച്ചില്ല. അവൻ ദൈവമുമ്പാകെ സമാധാനവും ശാന്തതയോടും കൂടി നടന്നു. അവന്റെ ഹൃദയവും അവ ന്റെ വീടിന്റെ കിളിവാതിലും സ്വർഗ്ഗത്തിലേക്കു തുറന്നു.
അവൻ സാധാരണപോലെ ദൈവത്തെ സേവിച്ചു. അവന്റെ സൂര്യ ൻ സാധാരണ പോലെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു. അവ ൻ എന്നും ചെയ്തു വന്നതു പോലെ അന്നും പ്രാർത്ഥിച്ചു. മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്നതു അവൻ ശ്രദ്ധിച്ചില്ല. സൻബല്ലത്തും തോബി യാവും നെഹെമ്യാവിനെതിരെ പദ്ധതിയിട്ടപ്പോൾ, നെഹെമ്യാവു ""എന്നെ പ്പോലുള്ള ഒരാൾ ഒാടിപ്പോകുമോ?'' എന്നു പറഞ്ഞതു പോലെയായിരു
ന്നു ദാനിയേൽ (നെഹെ. 6:11). നെഹെമ്യാവെപ്പോലെ ദാനിയേൽ അച ഞ്ചലനായിരുന്നു. സാമ്രാജ്യം മുഴുവനും തെറ്റിപ്പോയാലും ദാനിയേൽ അചഞ്ചലനായിരിക്കും. രാജാവു തെറ്റിപ്പോകാം; പക്ഷെ ദാനിയേൽ തെറ്റു ചെയ്യുകയില്ല. അവന്റെ ശക്തിയും കോട്ടയും പ്രാർത്ഥിനയാണു. പ്രാർത്ഥിക്കാത്ത മനുഷ്യൻ ദൈവസഹായം ഇല്ലാത്തമനുഷ്യനാണു.
പ്രാർത്ഥനാസ്ഥലം
പ്രാർത്ഥനയ്ക്കു ഒരു സ്ഥലം ദാനിയേലിനുണ്ടായിരുന്നു. പൊതുവെ യഹൂദ വീടുകൾക്കു പരന്ന മേൽക്കൂരയാണുള്ളതു; ദാനിയേലിന്റെ വീടിന്റെ മുകളിൽ ഒരു ചെറിയ ചാപ്പൽ ഉണ്ടായിരുന്നു. അതിന്റെ വാതി ലുകൾ യെരുശലേമിനു നേരെ ആയിരുന്നു. ഫിലിപ്പിയിലെ സ്ത്രീകൾക്ക് പുഴവക്കത്ത് ഒരു പ്രാർത്ഥനാ സ്ഥലം ഉണ്ടായിരുന്നു. ആ പുഴവക്കത്തു വെച്ചാണ് തൂയത്തൈരാപട്ടണക്കാരത്തി ലുദിയ സുവിശേഷം കേട്ടു രക്ഷയിലേക്കുവന്നതു (അ.പ്ര.16:14,15).
പ്രാർത്ഥനാ സമയം
ദാനിയേലിനു പ്രാർത്ഥനാ സ്ഥലവും പ്രാർത്ഥനാ സമയവും ഉണ്ടാ യിരുന്നു. പ്രഭാതത്തിലും ഉച്ചയ്ക്കും വൈകുന്നേരത്തും അവൻ പ്രാർത്ഥ നയിൽ പോരാടുമായിരുന്നു (സങ്കീ. 55:16-17).
പ്രാർത്ഥനയിലെ ഭാവം (Posture)
താഴ്മയുടെയും വിനയത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീക മായി മുട്ടുമടക്കിയായിരുന്നു ദാനിയേൽ പ്രാർത്ഥിച്ചതു. യഹൂദന്മാർ മുട്ടി ന്മേൽ നിന്നായിരുന്നു പ്രാർത്ഥിച്ചിരുന്നതു. ദേവാലയ സമർപ്പണ സമയ ത്തു ശാലോമോൻ ജനത്തിന്റെ കാൺകെ മുട്ടുമടക്കി കൈകൾ സ്വർഗ്ഗ ത്തേക്കുയർത്തി പ്രാർത്ഥിച്ചു. ഗത്സമനയിൽ യേശു പ്രാർത്ഥിച്ചതും ഇങ്ങ നെയായിരുന്നു. കല്ലേറു കൊള്ളുമ്പോൾ, സ്തേഫാനോസ് മുട്ടുകുത്തി ""കർത്താവായ യേശുവേ എന്റെ ആflാവിനെ കൈക്കൊള്ളേണമേ'' എന്നു പ്രാർത്ഥിച്ചു (അ.പ്ര. 7:59-60). മിലേത്തോസിൽ പൗലൊസ് എഫസോസിലെ മൂപ്പന്മാരോടു ചേർന്നു കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു (അ.പ്ര. 20:36).
ഭവനത്തിൽ നിന്നുള്ള പ്രകാശം
""രേഖ എഴുതിയിരിക്കുന്നു എന്നു ദാനിയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരുശ ലേമിനു നേരെ തുറന്നിരുന്നു. താൻ മുമ്പെ ചെയ്തു വന്നതുപോലെ ദിവസം
മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു''. ദാനിയേൽ ഇതു എവിടെ നിന്നുമാ ണു പഠിച്ചത്? ദാനിയേലിനു ഇപ്പോൾ പ്രായം ഏകദേശം 90 ആയിരുന്നു. ഒരു യുവാവായിരുന്നപ്പോഴാണു ദാനിയേൽ പ്രവാസിയായി പോയതു. ആ പ്രവാസ രാജ്യത്തു വെച്ചു അവന്റെ പിതാക്കന്മാർ മരിച്ചു. അവന്റെ ഭക്തരായ മാതാപിതാക്കളിൽ നിന്നാണു ദാനിയേൽ ഇതു പഠിച്ചതു. യഹോവയായ ദൈവത്തേക്കുറിച്ചും അവനെ ആരാധിക്കേണ്ടതിനെ കുറിച്ചും തിമൊഥെയോസിനെപ്പോലെ ദാനിയേൽ ഭവനത്തിൽ നിന്നാ ണു പഠിച്ചതു. ബാബിലോണിന്റെ ശബളിമയും ആകർഷണങ്ങളും ഈ ഭക്തി മാർഗത്തിൽ നിന്നും അവനെ തെല്ലും വ്യതി ചലിപ്പിച്ചില്ല. 90 വയ ിൽ വലിയ പ്രതിസന്ധിഘട്ടത്തിലും അവന്റെ മാതാപിതാക്കൾ കാണിച്ച ഭക്തി മാർഗ്ഗത്തിൽ നിന്നും അവൻ വ്യതി ചലിച്ചില്ല.
ദൂതന്മാരും സിംഹങ്ങളും (6:11-24)
സ്വന്തം ഉദ്യോഗസ്ഥന്മാരുടെ കെണിയിൽ അകപ്പെട്ട ദാര്യാവേശി ശിനെയാണു നാം ഇവിടെ കാണുന്നതു. 30 ദിവസത്തേക്കു രാജാവി നോടല്ലാതെ മറ്റു ഒരു ദേവനോടും പ്രാർത്ഥിക്കരുതെന്ന കല്പനയിൽ രാജാവ് ഒപ്പു വെച്ചു. ലംഘിക്കുന്നവർ സിംഹങ്ങളുടെ ഗുഹയിൽ ഇടും. ദാനിയേലിന്റെ പ്രാർത്ഥന ശ്രദ്ധിച്ച അവർ രാജസന്നിധിയിൽ എത്തി. ""മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടൊ, മനുഷ്യനോടൊ പ്രാർത്ഥിക്കുന്ന മനുഷ്യനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ'' എന്നു അവർ ചോദിച്ചു. ""മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമ്രപ കാരം ആ കാര്യം ഉറപ്പു തന്നേ, എന്നു'' രാജാവ് ഉത്തരം പറഞ്ഞു. ദാനിയേൽ ഈ കല്പന ലംഘിച്ചതായി അവർ പറഞ്ഞു. ഇതു കേട്ട രാജാവ് അത്യന്തം വ്യസനിച്ചു. ദാനിയേലിനെ രക്ഷിപ്പാൻ അവൻ പ്രയത്നിച്ചു. ഈ സംഭവം രാജാവിന് വലിയ ഭാരമായി. ദേവനായ് പ്രഖ്യാപിക്കപ്പെട്ടവൻ എത്ര വേഗം സാധാരണക്കാരനായി. നമ്മുടെ പ്രതിയോഗിയുടെ ത്രന്തങ്ങളിൽ നാം കുടുങ്ങുന്നതു വളരെ പെട്ടെന്നു ആയിരിക്കാം. നാം ബലഹീന മനുഷ്യരാണു. നമ്മുടെ മന ും ഹൃദയവും സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഒറ്റ നിമിഷം കൊണ്ടു തകർന്നുവെന്നു വരാം. ദേവനായി പരിഗണിക്കപ്പെട്ട രാജാവിന്റെ പതനം പോലെ.
2 രാജാ. 8:7-13 ൽ രസകരമായ ഒരു സംഭവമുണ്ടു. ഹസായേസിനെ അഭിഷേകം ചെയ്യുവാൻ എലീശയെ ദൈവം നിയോഗിച്ചു. ഹസായേലി നോടു സംസാരിച്ച ശേഷം എലീശ കരഞ്ഞു. ""യജമാനൻ കരയുന്നതെ ന്തെന്നു'' അവൻ ചോദിച്ചതിനു, ""നീ അരാമിൽ രാജാവാകും; നീ യിസ്രാ യേൽ മക്കളോടു ചെയ്വാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നു'' എന്നു എലീശ പറഞ്ഞു. അതിനു ഹസായേൽ ""നായ ആയിരിക്കുന്ന അടിയൻ എന്തുള്ളു'' എന്നു പറഞ്ഞു.
പ്രവാചകൻ പറഞ്ഞപോലെ അവൻ ചെയ്തു. നാം താഴ്ചയുള്ളവ രും തെറ്റിപ്പോകുന്നവരും വഞ്ചനക്കു വിധേയപ്പെടുന്നവരുമാണു. ദാര്യാ വേശ് രാജാക്കന്മാരിൽവെച്ചു മഹാനായിരുന്നുവെങ്കിലും, ദേവനായി ആരാധിക്കപ്പെടുമെന്ന ഉദ്യോഗസ്ഥന്മാരുടെ കെണിയിൽ വീണു. ""രാജാവ് ഈ വാക്കു കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു'' (ദാനി. 6:14). ദാനിയേലിന്റെ പ്രതിയോഗികൾ നിയമജ്ഞരായിരുന്നു. അവർ ത്രന്തശാ ലികളായിരുന്നു. രേഖ സംബന്ധിച്ച നിയമത്തെക്കുറിച്ചു അവർക്കറിയാം. രാജാവ് ദാനിയേലിനെ രക്ഷിക്കുവാൻ പരിശ്രമിച്ചെങ്കിലും, അവർക്കൊരു മാറ്റവുമില്ലായിരുന്നു (6:15).
എന്തുകൊണ്ടാണു മേദ്യരും പാർസികളും ഇത്തരമൊരു നിയമം മാറ്റാനാകാത്തതെന്നു കരുതിയോ? വിരോധ കല്പനയും നിയമവും മാറ്റു വാൻ കഴിയകയില്ലെന്നു തീരുമാനിക്കുവാൻ കാരണം, രാജാക്കന്മാർ തിടുക്കത്തിൽ ഇത്തരമൊരു കല്പന ഉണ്ടാക്കാതിരിക്കുന്നതിനു ആയരിക്കാം. നിരന്തരം മാറുന്ന ഒരു നിയമ വ്യവസ്ഥയിൽ നിന്നും ജനം വിടുവിക്കപ്പെടുന്നതു ഒരു അനുഗ്രഹമായിരുന്നു. മാത്രവുമല്ല രാജാവിന്റെ ഉന്നതഭാവമാണു ഈ തെറ്റായ പ്രവൃത്തി നടപ്പിലാക്കുന്നതിനു രാജാവി നെ പ്രേരിപ്പിച്ചതു. ദാര്യാവേശിന്റെ ഈ തെറ്റായ നടപടിക്കു സമാനമായ, സംഭവമാണു ഹെരോദ് അന്തിപ്പാസിന്റെ ജീവിതത്തിലും, നാം കാണുന്ന തു. ശലോമയുടെ നൃത്തത്തിൽ രാജാവ് പ്രസാദിച്ചു, ""മന ുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചുകൊള്ളുക; നിനക്കു തരാം'' എന്നു രാജാവ് അവളോടു പറഞ്ഞു. അവളുടെ അമ്മ ഹെരോദ്യ, യോഹന്നാൻ സ്നാപകന്റെ തല ചോദിക്കുവാൻ ഉപദേശിച്ചു. ""രാജാവു അതിദുഃഖിത നായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മന ിലാഞ്ഞു. ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു'' (മർക്കൊ. 6:26-27).
രാജാവ് കല്പിച്ചിട്ടു ദാനിയേലിനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടു. മറ്റൊരു കാര്യം കൂടെ രാജാവ് ചെയ്തു, ""നീ ഇടവിടാതെ സേവിച്ചു വരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും'' എന്ന് കല്പിച്ചു (6:16). അതിൽ വലിയ കാര്യമില്ലേ? ഒരു ജാതീയ രാജാവ് യഹോവയുടെ മഹത്വം
തിരിച്ചറിഞ്ഞതു വലിയ കാര്യമല്ലേ? ദാനിയേൽ ആർജ്ജിച്ചെടുത്ത ജീവിത സാക്ഷ്യമാണു ഈ വാക്കുകൾ വ്യക്തമാക്കുന്നതു.
ദാനിയേൽ വിടുവിക്കപ്പെടുന്നു
പ്രതിസന്ധികളുടെ മുമ്പാകെ തന്റെ വിശ്വാസത്തെ ബലി കഴിക്കു മ്പോൾ ദാനിയേലിനു കഴിയുമായിരുന്നില്ല. ആരാധിക്കുന്ന സ്വഭാവം അവൻ ഉപേക്ഷിച്ചില്ല. തൊണ്ണൂറു വയ ുള്ള അവൻ ധീരതയോടെ നിന്നു. ദൈവത്തെ മാത്രം ഭയപ്പെടുന്നവനു മറ്റൊരാളെയും ഭയപ്പെടണ്ട. സിംഹങ്ങളുടെ ഗുഹയിലും അവൻ നിർഭയനായിരുന്നു. മറ്റൊരു വിടുത ൽ അവിടെ സംഭവിച്ചു. ദൈവം ഒരു ദൂതനെ അയച്ചു സിംഹങ്ങളുടെ വായ് അടച്ചു. രാത്രിയിൽ ദാനിയേൽ ശാന്തനായി ഉറങ്ങി. യാക്കോബ് കല്ല് തലയണയാക്കിയതുപോലെ, ഒരുപക്ഷേ സിംഹത്തെ തലയണയാ ക്കി ദാനിയേൽ ഉറങ്ങിയിരിക്കാം. അതെ സമയം രാജാവ് മെത്തയിൽ അസ്വസ്ഥനായി രാത്രി തള്ളി നീക്കി.
നമ്മുടെ സിംഹക്കുഴികൾ
നമ്മുടെ ജീവിതത്തിന്റെ ഒരു നിഴൽ ചിത്രമാണു ദാനിയേലിന്റെ അനുഭവം. ക്രിസ്ത്യാനികളുടെ കഷ്ടങ്ങൾ കേവലം വൈകാരികല്ല. അവ യാഥാർത്ഥ്യമാണു. ക്രിസ്ത്യാനിയുടെ പാത സുഖകരമല്ല. ക്രിസ് ത്യാനികൾക്കെതിരായ നിയമങ്ങൾ എഴുതപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രിസ് ത്യാനികളുടെ അക്കൗണ്ടുകൾക്കു ഫേസ്ബുക്ക് നിയ്രന്തണം ഏർപ്പെടു ത്തുന്നു. ലിബറൽസിനെ സംബന്ധിച്ചു ഇസ്ലാമിനെക്കുറിച്ചുള്ള ഏതൊരു വിമർശനവും മതനിμയാണു. ക്രിസ്ത്യാനിയ അടിസ്ഥാന ഉപദേശങ്ങളാ യ വിവാഹമോചനം, സ്വവർഗ്ഗരതി, യേശു ഏക രക്ഷകൻ തുടങ്ങിയവ അസഹിർഷ്ണുത ഉളവാക്കുന്ന പ്രസംഗങ്ങളാണു. തെളിവായ് ഒരു ഉദാഹരണം ഞാൻ പരാമർശിക്കാം.
സ്വർഗ ദമ്പതികളായ ലോറൽ, റേച്ചൽ ബോമൻ ക്രയർ അവരുടെ വിവാഹത്തിനായ് കേക്ക് ഒാർഡർ ചെയ്തു. എന്നാൽ പോർട്ട്ലാൻഡ് ആസ്ഥാനമായ സ്വീറ്റ് കേക്സ് ബേക്കറി ഉടമകളായ ആരോണും മെലീ സക്ലീനും സ്വവർഗ ദമ്പതികളുടെ ഒാർഡർ നിരസിക്കുകയും ചെയ്തു. ഇതിനെതിരെ കേസ് ഫയൽ ചെയ്തു ബേക്കറി ഉടമകൾക്കു 136927 ഡോളർ പിഴ അടപ്പിച്ചു (ഡിസം. 29, 2015). അമേരിക്കയിലെൻ വലിയ കോർപ്പറേറ്റുകൾ ക്രൈസ്തവരുടെ ശബ്ദത്തെ മിണ്ടാതാക്കി ക്കൊണ്ടിരിക്കുന്നു.
പരീക്ഷയും വിജയവും (6:25-28)
ദാനിയേലിന്റെ ശ്രതുക്കൾ ദാവീദിന്റെ പതനം പ്രതീക്ഷിച്ചു എങ്കിൽ, അവന്റെ ദൈവം അവനെ ഉയർത്തി. ദാനിയേലിന്റെ ദൈവത്തിന്റെ മുമ്പാകെ എല്ലാവരും ഭയഭക്തിയോടിരിക്കണമെന്നും അവന്റെ ദൈവം അവനെ സിംഹവായിൽ നിന്നും രക്ഷിച്ചിരിക്കുന്നു എന്നും ദാര്യാവേശ് വിളംബരം ചെയ്തു. ""എന്നാൽ ദാനിയേൽ ദാര്യാവേശിന്റെ വാഴ്ച യിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു'' (6:28) എന്ന പ്രസ്താവനയോടെ ദാനിയേലിനെക്കുറിച്ചുള്ള വിവരണം അവസാനിക്കുന്നു. ബി.സി. 620 മുതൽ ബി.സി. 535 വരെ ബാബിലോണി യൻ പ്രവാസകാലം മുഴുവനും അവന്റെ ജീവകാലത്തിനു ശേഷവും ദാനിയേൽ ജീവിച്ചിരുന്നു.