Chapter 4 of 15
ദാനിയേൽ പ്രവചനത്തിലെ ഈ അദ്ധ്യായം ദാനിയേൽ മുഖാന്തരം
നെബൂദ്നേസർ രാജാവെഴുതിയ ഒരു ലഘുലേഖയാണു. ഇതിൽ നെബൂ ഖദ്നേസറിന്റെ ജാതീയ പരാമർശങ്ങളും ആശയങ്ങളും സത്യദൈവ ത്തിങ്കലേക്കു താൻ കടന്നുവന്ന അനുഭവങ്ങളും രേഖപ്പെടുത്തിയിരി ക്കുന്നു. അവന്റെ മാനസാന്തരം വിവരിക്കുന്ന ലഘുലേഖയാണതു. തന്റെ സാക്ഷ്യത്തിൽ അസാധാരണമായ ഒരനുഭവം അവൻ പങ്കുവെയ്ക്കു ന്നു. തന്റെ പാപങ്ങൾക്കു ""ലൈക്കാന്ത്രോപ്പി'' എന്ന പേരിൽ ദൈവ ത്തിൽ നിന്നുണ്ടായ ന്യായവിധി. ഭ്രാന്തമായ അവസ്ഥയിൽ താൻ ഒരു മൃഗമാണെന്ന് ഒരുവൻ തന്നെത്താൻ ചിന്തിക്കുന്ന അവസ്ഥയെ വിളിക്കു ന്ന പദമാണ് ""ലൈക്കാന്ത്രോപ്പി''. താൻ ഒരു ചെന്നായോ അല്ലെങ്കിൽ മറ്റേതെങ്കിലും വന്യമൃഗമോ ആണെന്നു രോഗി ചിന്തിക്കുന്ന മതി ഭ്രമ മാണത്. ആ നാടകീയ അനുഭവത്തിലൂടെയാണ് നെബൂഖദ്നേസർ സത്യ ദൈവത്തെ അറിഞ്ഞതു. അവൻ സകല ഭൂവാസികൾക്കും വേണ്ടി ഭാഷ യിൽ ലേഖനം എഴുതി.
ദൈവത്തിന്റെ കരുണ
ഒന്നാമതായി, ക്രൂരനായ ഒരു ജാതീയ രാജാവിനോടു ദൈവം കാണി ച്ച ദീർഘക്ഷമയുടെയും കരുണയുടെയും ഉദാഹരണം ഈ വേദഭാഗത്തി ൽ നാം കാണുന്നു. യിസ്രായേലിലെ ഉടമ്പടി കുടുംബത്തിലെ ഒരംഗം അല്ലായിരുന്നു രാജാവു. അവൻ ഒരു ജാതീയനായിരുന്നു; ദൈവം യിസ്രാ യേലിന്റെ മാത്രം ദൈവമല്ല എന്നും ഭൂമിയിലെ സകല കുടുംബങ്ങളു ടെയും രാജ്യങ്ങളുടെയും ജാതികളുടെയും ദൈവം ആകുന്നുവെന്നും ഇതു നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ നന്മ ഭൂമിയിലെ സകല ജാതി കളിലേക്കും എത്തുന്നു. ഇതിന്റെ ഒരു മിക്കച്ച ഉദാഹരണം യോനായുടെ പുസ്തകത്തിൽ നമുക്കു കാണാൻ കഴിയും.
ജാതികളുടെ കാലത്തിലെ ഒന്നാമത്തെ മഹാനായ രാജാവായിരു ന്നു നെബൂഖദ്നേസർ. ദാനിയേൽ 2 ൽ വിവരിക്കുന്ന ലോക ചരിത്രമാകു ന്ന വലിയ ബിംബത്തിന്റെ പൊന്നുകൊണ്ടുള്ള താലയായിരുന്നു അവൻ.
നെബൂഖദ്നേസർ തന്റെ സാക്ഷ്യം ആരംഭിച്ചപ്പോൾ, യഹോവയായ ദൈ വത്തിന്റെ മഹത്വം നിമിത്തം അവനു വാക്കുമുട്ടുകയും വിസ്മയാധീന നാകുകയും ചെയ്തു (വാ.2:3). ആflീയ അനുഭവം വിവരിക്കുന്നതി നുള്ള ഈ പ്രാപ്തിയില്ലായ്മ അപ്പൊസ്തലനായ പൗലൊസിലും നാം കാണുന്നുണ്ടു. റോമർ 9,10,11 അദ്ധ്യായങ്ങളിലൂടെ ദൈവത്തിന്റെ പരമാ ധികാരവും തിരഞ്ഞെടുപ്പിന്റെ ഉദ്ദേശ്യവും വിവരിക്കാൻ പോരാട്ടം നട ത്തിയതിനുശേഷം പൗലൊസ് അവസാനിപ്പിക്കുന്നതു, ഒരു അതിശയ പ്രസ്താവനയോടെയാണു. അവനു കൂടുതൽ പറയാൻ കഴിയുമായിരു ന്നില്ല (റോമ.11:33-36). ദൈവത്തിന്റെ മഹത്വം അവന്റെ ആflാവിനെ കീഴ്പ്പെടുത്തി. തന്റെ അതിശയ പ്രസ്താവനയ്ക്കുശേഷം, വൻ വൃക്ഷ ത്തെക്കുറിച്ചു തനിക്കുണ്ടായ മഹാദർശനം രാജാവും വിവരിച്ചു.
വിചിത്രസ്വപ്നം (ദാനി.4:4)
വിശ്രമവേളയിൽ, ""ഒരു സ്വപ്നം കണ്ടു, അതു നിമിത്തം ഭയപ്പെട്ടു'' (4:5). എന്തുകൊണ്ടാണവൻ ഭയപ്പെട്ടത്? പരിഷ്കൃത ലോകത്തെ മുഴു വൻ കീഴടക്കിയ ഈ ശക്തനായ ഏകാധിപതി, ലോകാത്ഭുതങ്ങളിലൊ ന്നായ തന്റെ കൊട്ടാരത്തിൽ, കനത്ത മതിലുകളുടെ സംരക്ഷണയിൽ, ശക്തമായ സൈന്യത്തിന്റെ കാവലിൽ കഴിയുമ്പോൾ - ഭയപ്പെട്ടു, ഒരു സ്വപ്നത്തിനെതിരെ നിങ്ങളെങ്ങനെ പ്രതിരോധം തീർക്കും? ഒരു ദർശ നത്തിനെതിരെ നിങ്ങളെങ്ങനെ യുദ്ധം ചെയ്യും? ഒരു സ്വപ്നം! ദൈവം ഒരു സ്വപ്നത്തിലൂടെ ഫറവോനോടു സംസാരിച്ചു. ഗിദെയോനെ നിങ്ങൾ ഒാർക്കുന്നുണ്ടോ? തന്റെ സൈന്യത്തെ മുഴുവനും നശിപ്പിച്ച ഒരു യവ ത്തപ്പത്തെ സ്വപ്നം കണ്ടമിദ്യാന്യ പടയാളിയുടെ വിവരണം കേൾക്കു ന്നതിനായി ദൈവം ഗിദെയോനെ മിദ്യാന്യ പാളയത്തിലേക്കയച്ചു. ക്രിസ് തുവിനെ വിസ്തരിക്കാൻ ന്യായാസനത്തിലിരുന്ന പൊന്തിയൊസ് പീലാ ത്തൊസിനെ നിങ്ങൾ ഒാർക്കുന്നുണ്ടോ? അവന്റെ ഭാര്യ അവന്റെ അടുത്തേക്കു ആളെവിട്ടു പറയിച്ചു. ""അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു'' (മത്താ.27:19).
സ്വപ്നത്തിൽ നെബ്ഖദ്നേസർ ഏറ്റവും ഉയരമുള്ള ഒരു വൃക്ഷം കണ്ടു, അതു സർവ്വ ഭൂമിയുടെയും അറ്റത്തോളം കാണാവുന്നതായിരു ന്നു. അതു വളർന്നു വളർന്നു വന്നു. അതൊരു ഭയങ്കര കാഴ്ചയായിരു ന്നു. രാജാവ് മ്രന്തിമാരെയും മ്രന്തവാദികളെയും ശകുനവാദികളെയും കൽദയ പുരോഹിത ശ്രേഷ്ഠരെയും വിളിപ്പിച്ചു എങ്കിലും അതിന്റെ അർത്ഥം പറയുവാൻ അവർക്കു കഴിഞ്ഞില്ല. തുടർന്ന് അവൻ ദാനിയേ
ലിനെ വിളിപ്പിച്ചു. അവൻ ദാനിയേലിനോടു സ്വപ്നം വിവരിച്ചു പറഞ്ഞു. സ്വപ്നം കേട്ട ദാനിയേൽ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നുപോയി. ദാനിയേലിന്റെ മുഖഭാവം മാറുകയും അവൻ രാജാവിന്റെ മുമ്പിൽ ഭയ പരവശനായിരിക്കുകയും ചെയ്തു. അതു കണ്ട രാജാവ്; ""ദാനിയേലേ, ഭയപ്പെടാതെ സംസാരിക്കുക. സ്വപ്നത്തിന്റെ അർത്ഥമെന്താണ്?'' എന്നു പറഞ്ഞു.
പ്രസംഗകൻ എന്തു പറയും?
ഒരു ദൈവപുരുഷൻ, ധിക്കാരികളും അർക്കും കീഴ്പ്പെടാത്തവരുമായ ആളുകളുടെ മുമ്പിൽ നിൽക്കുമ്പോൾ അവൻ സത്യവചനം പറയു മോ? അവനെന്തു ചെയ്യും? പ്രസംഗകൻ ജനത്തോടു ദൈവിക സത്യം പ്രസ്താവിക്കുമോ, അതോ പ്രസ്താവിക്കാതിരിക്കുമോ? ശരാശരി പ്രസം ഗകൻ മയപ്പെടുത്തുന്നു ഒരു സേμശം പറയും. നരകക്കുഴിയെയും നാശ ത്തെയും അവൻ പൂക്കൾ കൊണ്ടുനിറയ്ക്കും. അവൻ അഭിനμിക്കും. പാപത്തെ ശാസിക്കുന്നതും വരാനുള്ള ന്യായവിധി സംബന്ധിച്ച് ദൈവം പറയുന്ന കാര്യങ്ങൾ ഉദ്ധരിച്ച് ജനത്തെ ഭീഷണിപ്പെടുത്തുന്നതും ജന പ്രീതി നേടിത്തരികയില്ല. ദാനിയേലിനെപ്പോലെ നാം ചെയ്യാത്തതെ ന്താണ്? ദാനിയേൽ രാജാവിന്റെ മുമ്പിൽ നിന്നുകൊണ്ട് ദൈവീക സേμ ശം വിശ്വസ്തമായി അറിയിച്ചു. ""രാജാവേ, അതു തിരുമേനി തന്നേ'' തുടർന്ന് അവൻ ദൂതറിച്ചു. ലൈക്കാന്ത്രോപ്പിയെക്കുറിച്ചുള്ള സേμശം.
മൃഗഹൃദയം
ഏഴു വർഷത്തേക്ക്, രാജാവ് ഭ്രാന്തനായിരിക്കും. താൻ ഒരു മൃഗമാ ണെന്നവൻ ചിന്തിക്കുകയും അതുപോലെ പെരുമാറുകയും ചെയ്യും. അവൻ ഏകവിഷയോന്മാദിയായിരിക്കും. അവൻ; അതായതു അവന്റെ ജീവിതത്തിന്റെ ആ ഒരു തലത്തിൽ അവൻ ഭ്രാന്തുപിടിക്കുകയും ക്രമം തെറ്റുകയും ചെയ്യും. താൻ ഒരു മൃഗമാണ് എന്നു അവൻ ചിന്തിക്കുന്ന തൊഴികെ ബാക്കി എല്ലാക്കാര്യങ്ങളിലും അവനു ഒരു കുഴപ്പവുമുണ്ടാ യിരിക്കയില്ല. ഇതൊഴികെ, അവന്റെ ജീവിതത്തിന്റെ മറ്റെല്ലാ മേഖലക ളിലും അവൻ പൂർണ്ണതയുള്ളവനായിരിക്കും. ഏഴു വർഷം, ഈ ഭയാന കവും ക്രമരഹിതമത്രഭമത്തിന്റേതുമായ ജീവിതം അവൻ നയിക്കും. അവനു മൃഗഹൃദയം ഉണ്ടായിരിക്കയും മൃഗത്തെപ്പോലെ പ്രവർത്തി ക്കയും ചെയ്യും.
നൂറ്റാണ്ടുകളായി മനുഷ്യനു അറിവുള്ള ഒരു വ്യാധി, രോഗം അല്ലെ ങ്കിൽ ചിത്ത്രഭമമാണ്. ""ലൈക്കാന്ത്രോപ്പി'' ""ബോവാൻത്രോപ്പി'' എന്ന
പേരിൽ അതിനെക്കുറിച്ചു ചർച്ച ചെയ്യുന്നതു നിങ്ങൾ കേട്ടിരിക്കും. ""ബോസ്'' എന്നതു ""പശു'' അല്ലെങ്കിൽ ""കാള'' ലാറ്റിൻ നാമവും ആണ് (മനുഷ്യനെക്കുറിച്ചുള്ള പഠനമാണ് ആന്ത്രോപ്പോളജി) താനൊരു പശു അല്ലെങ്കിൽ കാള ആണെന്നു മനുഷ്യനു തോന്നുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്നു. ""അവിയാന്ത്രോപ്പി'' എന്ന പേരും നിങ്ങൾ കേട്ടിരിക്കും. ""അവിഡ'' എന്നത് ""പക്ഷി''യുടെ ലാറ്റിൻ പദമാണ്. അന്ത്രോപ്പോസ് മനുഷ്യന്റെ ഗ്രീക്കു പദവും താൻ ഒരു പക്ഷിയാണെന്നു മനുഷ്യൻ ചിന്തിക്കുന്നതാണിത്.
""ലൈക്കാന്ത്രോപ്പി'' എന്ന പദം, ""ലൂക്കൊസ്'' (ചെന്നായി), ""ആന്ത്രോപ്പോസ്'' (മനുഷ്യൻ) എന്നീ രണ്ടു പദത്തിൽ നിന്നുണ്ടായ താണു. സാങ്കേതികമായി പറഞ്ഞാൽ, താൻ ഒരു ചെന്നായ ആണ്
എന്നൊരു മനുഷ്യൻ ചിന്തിക്കുന്നതാണു ലൈക്കാന്ത്രോപ്പി. ഭയാനക മായ ഈ മതിഭ്രമം യൂറോപ്പിലെ െഎതിഹ്യങ്ങളിൽ വിശേഷിച്ച് ചെന്നായ് മനുഷ്യനെക്കുറിച്ചുള്ള കഥകളിൽ കാണാൻ കഴിയും.
ചെന്നായ് മനുഷ്യ സിനിമകൾ
- ദി മോൺസ്റ്റർ സ്ക്വാഡ് (1987)
- ലോൺ വൂൾഫ് (1988)
- മൈ മം ഈസ് എ വിയർ വൂൾഫ് (1989)
അമേരിക്കയിൽ നൂറു കണക്കിന് വിയർ വൂൾഫ് സിനിമകൾ ഇറ ങ്ങിയിട്ടുണ്ടു. ചെന്നായ ആയി രൂപമാറ്റം സംഭവിച്ച വ്യക്തി അല്ലെങ്കിൽ ചെന്നായയുടെ രൂപം ധരിക്കാൻ കഴിവുള്ള വ്യക്തിയാണ് വിയർ വൂൾഫ്.
നെബൂഖദ്നേസർ രാജാവ് നിരവധി വർഷങ്ങളിലേക്കു സുബോധമി ല്ലാത്ത ഒരു മൃഗമായി മാറി. ഒരു രാജാവ് ഭ്രാന്തനാകുന്നതു അസാധാര ണമല്ല. അനേക രാജാക്കന്മാർക്കു മതിഭ്രമം ബാധിച്ചിട്ടുണ്ടു. ഒരു ദിവസം അവർ ഒരാളും മറ്റൊരു ദിവസം മറ്റൊരാളും ആയിരിക്കും. രാജാക്കന്മാ രുടെ ഭ്രാന്ത് ചരിത്രത്തിന്റെ ഭാഗമാണു. ഫ്രാൻസിലെ ചാൾസ് നാലാമൻ, സെൻമാർക്കിലെ ക്രിസ്റ്റ്യൻ ഏഴാമൻ, ഇംഗ്ലണ്ടിലെ ജോർജ്ജ് മൂന്നാമൻ എന്നിവരെല്ലാം മാനസിക രോഗികളായിരുന്നു. സമീപകാലചരിത്രത്തിൽ, ലിബിയയിലെ പേരു കേട്ട ഭ്രാന്തനായ ഭരണാധികാരിയായിരുന്നു മുഹ മ്മദ് ഖദ്ദാഫി. രാജാക്കന്മാരുടെ ഭ്രാന്തിനെക്കുറിച്ച് നിങ്ങൾക്ക് പുസ്ത കങ്ങൾ തന്നെ എഴുതാൻ കഴിയും.
ഇതായിരുന്നു നെബൂഖദ്നേസറിന്റെ മേലുള്ള ദൈവിക ന്യായവിധി - ലൈക്കാന്ത്രോപ്പി. ""നീ നേരെയാകുന്നതു വരെ, സ്വർഗ്ഗത്തിലെ സത്യ
ദൈവത്തെ നീ അംഗീകരിക്കുന്നതുവരെ അതു തുടരും'' എന്നു പ്രവാ ചകൻ പറഞ്ഞു.
പ്രവാചകന്റെ അപേക്ഷ
പ്രവാചകൻ ഒരു അപേക്ഷ വെച്ചു. ജാതീയ രാജാവിനോടു ദാനി യേലിനു പ്രത്യേക സ്നേഹമുണ്ടായിരുന്നു. അതു വീണ്ടും വീണ്ടും വെളി പ്പെടുന്നുണ്ടു. ദാനിയേൽ ഒരു അപേക്ഷ സമർപ്പിച്ചു. (4:27) ""ആകയാൽ രാജാവേ, എന്റെ ആലോചന തീരുമന ിലേക്കു പ്രസാദമാ യിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദാരിദ്രന്മർക്കു കൃപ കാട്ടുന്നതി നാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരു മന ിലെ സുഖകാലം ദീർഘമായി നിൽക്കും.'' ദാനിയേൽ പ്രവാച കന്റെ ഭാഗത്തുനിന്നുള്ള ആ അപേക്ഷയുടെ വലിയ ദൈവശാസ്ത്രവി വക്ഷ ശ്രദ്ധിക്കുക. തീർപ്പ് ""കിസ്മത്ത്'' അല്ല, അതു വിധി അല്ല, വിധി യാലല്ല ലോകം മുമ്പോട്ടുപോകുന്നതു. ദൈവമാണതിനെ ചലിപ്പിക്കു ന്നതു. അതിൽ ആത്യന്തികമായി ആളത്വരഹിതമായി ഒന്നുമില്ല. ദൈവം നിയ്രന്തിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
ദൈവത്തിന്റെ പരമാധികാരമാണു നയിക്കുകയും തീർപ്പു കല്പിക്കു കയും ചെയ്യുന്നതു. നെബൂഖദ്നേസറേ, നീ നിന്റെ പാപം പരിഹരി ച്ചാൽ, നീ മാനസാന്തരപ്പെട്ടാൽ, നിന്റെ അകൃത്യങ്ങളിൽ നിന്നു പിന്തി രിഞ്ഞാൽ - ദൈവം സ്നേഹമുള്ള ദൈവവും ക്ഷമിക്കുന്ന ദൈവവും ഭയാനകമായ ശിക്ഷാവിധിയെ പിൻവലിക്കുന്നവനുമാണു. പുസ്തക ത്തിലെ സത്യം അതല്ലേ? നിത്യതയുടെ ഈ വശത്ത്, സർവ്വശക്തനായ ദൈവമായ കർത്താവിൽ നിന്നു നിത്യശിക്ഷയുടെ അന്തിമ തീർപ്പുകൾ ഒന്നുമില്ല. മനുഷ്യൻ മനന്തിരിഞ്ഞാൽ ദൈവവും തിരിയും. ഒരു മനു ഷ്യനു മാറ്റം വന്നാൽ ദൈവവും ശിക്ഷ മാറ്റും. ഒരു മനുഷ്യൻ അനുത പിച്ചാൽ, ദൈവം തന്റെ കരുണ കാണിക്കും. ""നാല്പതു ദിവസം കഴി ഞ്ഞാൽ നിനവേ നിർമ്മൂലമാകും'' എന്ന ഇടിമുഴക്കത്തിന്റെ, ജ്വലിക്കുന്ന
സേμശവുമായി ദൈവമായ യഹോവ യോനയെ നിനവേയിലേക്കയ്ച്ചു. ദൈവം സ്വർഗ്ഗത്തിൽ നിന്നു താഴേക്കുനോക്കി, നിനവേയിലെ രാജാവ് ചാക്കു ശീല ഉടുത്തു വെണ്ണീറിലിരിക്കുന്നതു കണ്ടു. നിനവേയിലെ പ്രഭു ക്കന്മാരും ചാക്കുശീല ഉടുത്തു വെണ്ണീറിലിരിക്കുന്നതു അവർ ദർശി ച്ചു. നഗരം മുഴുവൻ കരുണയ്ക്കുവേണ്ടി നിലവിളിക്കുന്നതു അവൻ കണ്ടു. യഹോവ എന്താണു ചെയ്തതു? യഹോവ തന്റെ മന ു മാറ്റി. ചെയ്യുമെന്നു പറഞ്ഞതു, അവൻ ചെയ്തില്ല. നിനവേ മാറിയപ്പോൾ ദൈ വവും മാറി. ""നീ മരിക്കും'' എന്നു ദൈവം പറയുമ്പോൾ ആ മനുഷ്യൻ മാനസാന്തരപ്പെട്ട് ദൈവത്തെ അനുസരിച്ചാൽ അവൻ ജീവിക്കും.
ശിക്ഷയും ന്യായവിധിയും ഉണ്ടെന്നു ദൈവം പറയുമ്പോൾ, ""നീ മനം തിരിഞ്ഞാൽ നിന്നോടു ക്ഷമിക്കും'' എന്നുകൂടെ ദൈവം പറയുന്നു.
രാജാവിന്റെ പരീക്ഷണകാലം
ദൈവം നെബൂഖദ്നേസറിനു 12 മാസത്തെ പരീക്ഷണകാലം അനു വദിച്ചു. ദൈവം ഒരിക്കലും ഉടനടി, വേഗത്തിൽ ശിക്ഷ നടപ്പാക്കുകയി ല്ല. അവൻ മുന്നറിയിപ്പു നൽകുന്നു, തീർപ്പു കല്പിക്കുന്നു. ചിത്രീകരിക്കു ന്നു, അപേക്ഷിക്കുന്നു. പരീക്ഷിക്കലിന്റെ ആ കാലഘട്ടം എപ്പോഴുമുണ്ടു. നെബൂഖദ്നേസറിനതു ഒരു വർഷമായിരുന്നു.
ജല്രപളയത്തിന്റെ സമയത്തു ദൈവം പറഞ്ഞു, ""ഞാൻ ഭൂമിയെ നശി പ്പിക്കും.'' ഉടനടിയല്ല, 120 വർഷങ്ങൾക്കുശേഷമാണു. ആ നാശം സംഭ വിച്ചതു. നീതിപ്രസംഗിയായ നോഹ 120 വർഷം പ്രസംഗിച്ചിട്ടും ആരും മാനസാന്തരപ്പെട്ടില്ല. നിങ്ങളുടെ ജീവിതത്തിൽ അതു നിങ്ങൾക്കു സങ്കല്പിക്കാൻ കഴിയുമോ? മഹാപുരോഹിതനായ ഏലിയുടെ ദുഷ്ട മക്കളായ ഹോഫ്നിയെയും ഫീനെഹാസിനെയും കുറിച്ച് ദൈവം പറഞ്ഞു, ""ഏലീ, നീ മാനസാന്തരപ്പെട്ടില്ലെങ്കിൽ ആ പിള്ളാരെ നീ തിരുത്തിയില്ലെങ്കിൽ; ഞാൻ നിന്റെ ഭവനത്തെ എന്നേക്കുമായി നശിപ്പി ക്കും.” 1 ശമുവേൽ 2-ാം അദ്ധ്യായത്തിൽ ഏലിക്കു മുന്നിറിയിപ്പു നൽകു ന്നതിനായി ദൈവം ഒരു പ്രവാചകനെ അയച്ചതായി രേഖപ്പെടുത്തിയി
രിക്കുന്നു; ആ അദ്ധ്യായം മുഴുവനും ആ മുന്നറിയിപ്പാണു നിറഞ്ഞു നിൽക്കുന്നതു. മൂന്നാം അദ്ധ്യായത്തിൽ ഏലിക്കു മുന്നറിയിപ്പു നൽകു ന്നതിനായി ദൈവം ശമുവേലിനെ എഴുന്നേൽപ്പിക്കുന്നു. എന്നിട്ടും ഏലി മനന്തിരിയാതിരുന്നതിനാൽ ഒടുവിൽ ന്യായവിധി സംഭവിച്ചു.
ശൗലിനെക്കുറിച്ചു വിലപിച്ച ശമുവേലിനോടു യഹോവയായ ദൈവം പറഞ്ഞു. ""അവനു അനുതപിക്കാനും മനംതിരിയുവാനും ഞാൻ വർഷ ങ്ങളോളം അവസരം നൽകി. ഇപ്പോൾ ഞാൻ അവനെ തള്ളിക്കളഞ്ഞി രിക്കുന്നു.'' യഹോവയുടെ ആflാവിൽ യിരെമ്യാവ് ദുഷ്ട യഹൂദയോടു വിളിച്ചുപറഞ്ഞു; ""മാനസാന്തരപ്പെടുക'' അവർ മാനസാന്തരപ്പെടാൻ വിസമ്മതിക്കുകയും ന്യായവിധിയായി ബി.സി. 605 ൽ നെബുഖദ്നേ സർ വരികയും ചെയ്തു. യിരെമ്യാവ് വീണ്ടും അവർക്ക് മുന്നറിയിപ്പു നൽകി. എങ്കിലും അവർ അനുസരിച്ചില്ല. അതിനാൽ നെബൂഖദ്നേസർ ബി.സി 598-ൽ വീണ്ടും വന്നു. യിരെമ്യാവ് വീണ്ടും വിളിച്ചു പറഞ്ഞു; എങ്കിലും അവർ ശ്രദ്ധിച്ചില്ല. അതുകൊണ്ട്. ദൈവത്തിന്റെ കോപത്തിന്റെ വടിയും ക്രോധത്തിന്റെ ദfiുമായി ബി.സി 587-ൽ നെബൂഖദ്നേസർ
വീണ്ടും വന്നു. അവനു വീണ്ടും വരേണ്ടിവന്നില്ല. അവൻ യെരുശലേ മിനെ ഉഴുതുമറിച്ചു ജനത്തെ പ്രവാസത്തിലേക്കു കൊണ്ടുപോയി. ദൈവം എല്ലായ്പ്പോഴും മടങ്ങിവരവിനുള്ള സമയം അനുവദിക്കുന്നു.
അക്കാരണത്താലാണ് ഇന്നു പരിശുദ്ധാflാവു മനുഷ്യരോടു വാദി ച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു വെങ്കിൽ, നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത് ദൈവം നാളെ വാദിക്കയില്ല, ഇപ്പോൾ ഇന്ന് അവനതു ചെയ്യുന്നു. 2 കൊരി.6:1-2 ൽ പൗലൊസ് പറ യുന്നതു ശ്രദ്ധിക്കുക; ""ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം''. ദൈവം സ്വർഗ്ഗത്തിൽ നിന്നു നോക്കി യിട്ടു പറയുന്നു; ""നീ വന്നാൽ ഞാനും വരും. ആ പടവുകൾ ഇറങ്ങി നീ വന്നാൽ ഞാൻ നിന്നെ എതിരേൽക്കും. നീ നിന്റെ ഹൃദയം തുറ ന്നാൽ, ഞാൻ ഉള്ളിൽ വരും. നീ സ്വർഗ്ഗത്തേക്കു നോക്കിയാൽ, ഞാൻ ഉത്തരമരുളും. നീ നിന്റെ ജീവിതം എനിക്കു നൽകിയാൽ, ഒരു നിക്ഷേപം പോലെ ഞാൻ അതിനെ സംരക്ഷിക്കും. നീ എന്നിൽ ആശ്രയിച്ചാൽ, ഞാൻ നിന്നെ ജയകരമായി നടത്തും'' കടന്നുവരിക എന്നു പറഞ്ഞ് കർത്താവ് വാദിക്കുന്നതങ്ങനെയാണ്.
മൃഗഹൃദയം, (ദാനിയേൽ 4:33)
വിശ്വാസ്യവും തെറ്റിക്കൂടാത്തതും ദൈവശ്വാസിയവും ആയ ദൈവ വചനം എന്നതുകൊണ്ട് എന്താണർത്ഥമാക്കുന്നതെന്ന് നാം മന ിലാ ക്കിയിരിക്കണം. ദൈവശ്വാസിയത, തെറ്റിക്കൂടായ്മ, വിശ്വസനീയത എന്നിവ രേഖയുടെ സത്യത്തെ സംബന്ധിച്ചുള്ളതാണ്. അതു സംഭവിച്ച അതേനിലയിൽ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. വിശു ദ്ധതിരുവെഴുത്തിൽ സാത്താൻ സംസാരിക്കുന്നു. അവന്റെ വാക്കുകൾ സത്യസന്ധമായും മാറ്റമില്ലാത്ത നിലയിലും രേഖപ്പെടുത്തിയിരിക്കുന്നു. ബൈബിളിൽ അനേക പേജുകളിൽ ഇയ്യോബിന്റെ സ്നേഹിതർ പറഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. അവ കള്ളിമുൾച്ചെടിപോലെയും മുൾപ്പടർപ്പുപോലെയും ആണെങ്കിലും മുള്ളു പോലെയുള്ള അവരുടെ വാക്കുകൾ ബൈബിളിൽ എഴുതിവെച്ചിരിക്കുന്നു. ബൈബിളിൽ കള്ള പ്രവാചകന്മാരുടെയും കള്ളസാക്ഷികളുടെയും കള്ള അപ്പൊസ്തലന്മാ രുടെയും വാക്കുകൾ നിങ്ങൾക്കു കാണാം. വേദപുസ്തക വിശ്വാസീ യത രേഖയുടെ സത്യാവസ്ഥയിലാണ് കാണപ്പെടുന്നത്. അതു സംഭ
ദൈവവുമായുള്ള രാജാവിന്റെ ഏറ്റുമുട്ടൽ, (4:33)
രാജാവു ബാബിലോണിലെ തന്റെ കൊട്ടാരത്തിൽ സുഖമായി വസി ക്കുന്ന സമയത്താണു 4-ാം അദ്ധ്യായം ആരംഭിക്കുന്നതു. അവന്റെ യുദ്ധ ങ്ങൾ പൂർത്തിയായി. അവനിപ്പോൾ തന്റെ ലോകാധിപത്യം നടപ്പാ ക്കുകയും സുവർണ്ണ നഗരം പണിയുകയുമാണു. മനുഷ്യരെ ന്യായം വിധിക്കുമെന്നു ദൈവം ഭീഷണിപ്പെടുത്തുന്ന ദൈവീക തീർപ്പുകൾ എപ്പോഴും സോപാധികമാണു. ദൈവത്തിന്റെ ന്യായവിധി മുന്നറിയിപ്പു കളിൽ എപ്പോഴും, മനുഷ്യൻ മന ുവെച്ചാൽ രക്ഷപ്പെടാനൊരു വഴി യുണ്ടു. തന്റെ വഴികളെ തിരുത്താൻ ദാനിയേൽ രാജാവിനോടപേക്ഷി ക്കുന്നു.
ദൈവീക ന്യായവിധി സാധൂകരിക്കപ്പെടുന്നു
ഒന്നാമതു, സദ്ദാംഹുസൈനെപ്പോലെയും ഇദി അമീനെപ്പോലെയും കീം ജോർജ്ജ് ഉന്നിനെപ്പോലെയും വ്യക്തിപരമായി ക്രൂരനും അക്രമ വാസനയുള്ളവനുമായിരുന്നു നെബൂഖദ്നേസർ. തന്റെ കോപത്തിന്മേൽ അവനു ഒരു നിയ്രന്തണവും ഉണ്ടായിരുന്നില്ല. ഒാരോ യുദ്ധവിജയവും അവന്റെ ഗർവ്വത്തെയും സ്വയ്രപശംസയെയും വർദ്ധിപ്പിക്കുകയാണുണ്ടാ യതു. പൗരസ്ത്യ ഏകാധിപതികളെക്കുറിച്ച് അറിയപ്പെട്ടിരുന്നതിനെ ക്കാളും ക്രൂരനായിരുന്നു അവൻ. ഉദാഹരണമായി, ദാനിയേൽ പ്രവച നത്തിൽ, 2-ാം അദ്ധ്യായത്തിൽ അവൻ മറന്നുപോയ ഒരു സ്വപ്നം ഒാർമ്മിച്ചു അവനെ അറിയിക്കാൻ കഴിയാതിരുന്ന ഏകകാരണത്താൽ ഒരു സംഘം മനുഷ്യരെ കൊല്ലുവാൻ അവർ ഒരുങ്ങി. 3-ാം അദ്ധ്യായ ത്തിൽ, താൻ ഉണ്ടാക്കിയ സ്വർണ്ണബിംബത്തെ നമസ്കരിക്കാൻ കൂട്ടാ ക്കാതിരുന്ന മൂന്നു എബ്രായ ബാലന്മാരെ ദഹിപ്പിക്കുന്നതിനാൽ തീച്ചൂ ളയുടെ ചൂട് ഏഴു മടങ്ങു വർദ്ധിപ്പിക്കുന്ന രാജാവിനെ കാണുന്നു. യിരെമ്യാവ് 29-ൽ, നെബൂഖദ്നേസർ തീയിൽ ഇട്ടു ചുട്ടുകളഞ്ഞ രണ്ടു യെഹൂദന്മാരുടെ പേരുകൾ പ്രവാചകൻ പറഞ്ഞിരിക്കുന്നു. 2 രാജാ. 25 ൽ, നെബൂഖദ്നേസർ സിദെക്കിയാ രാജാവിന്റെ കണ്ണു പൊട്ടിക്കുകയും അവന്റെ പുത്രന്മാരെ അവന്റെ മുമ്പിൽ വെച്ചു കൊല്ലുകയും ചെയ്തു. തന്റെ പുത്രന്മാരുടെ മരണമാണു സിദെക്കിയാവ് അവസാനമായി കണ്ട കാഴ്ച. 2 രാജാ. 24-ൽ നെബൂഖദ്നേസർ 18 വയ ുള്ള യെഹോയാ ക്കീമിനെ പിടിച്ചുകൊണ്ടുപോയി 36 വർഷം തടവിലാക്കി. നെബൂഖദ്നേ സർ ക്രൂരനും അക്രമാസക്തനും മുൻകോപിയും കഠിനമായവിധം പ്രതി കാരദാഹിയും ആയിരുന്നു.
രണ്ടാമതായി, രാഷ്ട്രീയമായി നെബൂഖദ്നേസർ ലോകത്തിനു പറ
ഞ്ഞറിക്കാനാവാത്ത ദുരിതങ്ങൾ വരുത്തി. താൻ കീഴടക്കിയ രാജ്യങ്ങ ൾക്കു കപ്പം ചുമത്തിയിട്ടും തൃപ്തി വരാതെ, ക്രൂരനായ അശ്ശൂര്യന്റെ രീതികൾ നടപ്പിലാക്കി. ജനങ്ങളെ സ്വദേശത്തുനിന്നും പറിച്ചുമാറ്റുകയും രാജ്യത്തെ മുഴുവൻ ആളുകളേയും അന്യനാടുകളിലേക്കു കൊണ്ടുപോ കയും അന്യനാട്ടിൽ അപരിചിതരായവരെ പാർപ്പിക്കയും ചെയ്തു. ഒരു ജനത മുഴുവൻ സ്വന്തദേശത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ടു ഒരു വിദേ ശനാട്ടിലേക്കു കൊണ്ടുപോകപ്പെടുമ്പോൾ അവർക്കുണ്ടായ പ്രതീക്ഷ യില്ലായ്മയും നി ഹായതയും പറഞ്ഞറിയിക്കാനാവാത്തതും വിവരണാ തീതവുമായ കഷടപ്പാടുകളും ചിന്തിച്ചുനോക്കു. വിജയിയുടെ ഘോഷ യാത്രയുടെ പാത അടയാളപ്പെടുത്തുന്നതു സ്ത്രീകളുടെയും കുട്ടിക ളുടെയും വൃദ്ധരുടെയും ശവശരീരങ്ങൾ കൊണ്ടും പട്ടാളത്തോടൊപ്പം ചുവടുവയ്ക്കാൻ കഴിയാത്ത രോഗികളെക്കൊണ്ടുമാണു. തങ്ങളുടെ ഭവനങ്ങൾ നഷ്ടപ്പെടുന്നതും രാജ്യം നശിപ്പിക്കപ്പെടുന്നതും തലയുയ ർത്തി നോക്കിക്കാണുകയും ഒരു അപരിചിത നാട്ടിൽ പാർക്കേണ്ടിവരി കയും ചെയ്യുന്ന ആ ആളുകളെപ്പറ്റി ചിന്തിച്ചുനോക്കു. സങ്കീ.137ലെ ഹൃദ യമിടിപ്പും രക്തത്തുള്ളികളും കണ്ണുനീരും ഒരുവനു അനുഭവിച്ചറിയാൽ കഴിയും.
എന്തുകൊണ്ടു ദൈവീക ന്യായവിധി നെബൂഖദ്നേസറിന്റെ മേൽ വന്നു? മാനസാന്തരപ്പെടാൻ വിസമ്മതിച്ചു, അവൻ ദാനിയേലിന്റെ ഉപ ദേശം നിരസിച്ചു. നീതി എന്ന പദത്തിന്റെ അർത്ഥം നെബൂഖദ്നേസർ അറിഞ്ഞിരുന്നില്ല. എന്നാൽ, നെപ്പോളിയനെപ്പോലെ നെബൂഖദ്നേസ റിനും പാവങ്ങൾ പീരങ്കി വെടിയുണ്ടകളായിരുന്നു. അടിമപ്പണി കൊണ്ടാണു അവൻ തന്റെ സുവർണ്ണനഗരം പണിതതു. ദരിദ്രരെ അവൻ മൃഗങ്ങളെപ്പോലെയാണു കണ്ടതു. തന്റെ അഹങ്കാര ജഡില ലക്ഷ്യം നിവർത്തിക്കാൻ ഉപയോഗിക്കപ്പെട്ടവരാണവർ. എന്നാൽ 12 മാസങ്ങ ളുടെ അന്ത്യത്തിൽ ന്യായവിധി ദിനമെത്തി. കർത്താവിന്റെ ശാന്തമായ ഒാർമ്മപ്പെടുത്തലുകളെ ഒരുവൻ ശ്രദ്ധിക്കാതിരുന്നാൽ, മധ്യസ്ഥതയണ യ്ക്കുന്ന ആflാവിന്റെ മധുരതരമായ മ്രന്തണങ്ങൾക്കെതിരെ തന്റെ ഹൃദയം കഠിനപ്പെടുത്തുകയും ചെവി അടച്ചുകളയുകയും ചെയ്തുകൊ ണ്ടിരുന്നാൽ അവനുവേണ്ടി ദൈവം പിന്നെ കാത്തുവയ്ക്കുന്നതു ഭീകര നിമിഷങ്ങളായിരിക്കും.
ദൈവീക ന്യായവിധി നിപതിക്കുന്നു
12 മാസങ്ങൾക്കൊടുവിൽ നെബൂഖദ്നേസർ തന്റെ സുവർണ്ണ കൊട്ടാ രത്തിന്റെ മട്ടുപ്പാവിൽ ഉലാവുകയായിരുന്നു. മെഡിറ്ററേനിയൻ, പേർഷ്യൻ പ്രദേശങ്ങളിലെയും എലാമ്യർ, മിസ്രയീമ്യർ, അർമ്മീനിയക്കാർ, സിറി യക്കാർ, യെഹൂദർ എന്നിവരുടെയും ലോകത്തിന്റെ മുഴുവന്റെയും സമ്പത്തു അവന്റെ വകയായിരുന്നു. തന്റെ സുവർണ്ണ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ, തന്റെ ഉദ്യോഗന്ഥന്മാരുടെയും പ്രഭുക്കന്മാരുടെയും മ്രന്തി മാരുടെയും അകമ്പടിയോടെ അവൻ നടക്കുന്നതു കാണുക. അവൻ അങ്ങനെ നടക്കുമ്പോൾ, അവർ അകലം വിട്ടു ആദരപൂർവ്വം അവനെ പിന്തുടർന്നു. അവരുടെ സാന്നിധ്യം അവൻ ശ്രദ്ധിച്ചതേയില്ല.
അവന്റെയുള്ളിൽ ഗർവ്വവും സ്വാർത്ഥതയും നിറഞ്ഞിരുന്നതിനാൽ അവൻ അവരെ ശ്രദ്ധിച്ചതേയില്ല. ""മഹതിയാം ബാബേൽ അല്ലയോ ഇതു'' എന്നു രാജാവു പറഞ്ഞു. അവന്റെ പ്രസ്താവനയിലെ ഒാരോ അക്ഷരവും ധിക്കാരിയായ ആ രാജാവിന്റെ മഹത്വവും ഗർവ്വും വിളിച്ച റിയിക്കുന്നതായിരുന്നു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടി മുഴക്കം പോലെ, ഭൂകമ്പം പോലെ, സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു ഇടപെ ടലും വിലക്കലും പോലെ മിന്നലും അഗ്നിയും പോലെ, രാജാവിന്റെ മന ് തകിടം മറിക്കുകയും അവനു ഭ്രാന്തുപിടിക്കുകയും ചെയ്തു. മുഴുപരിഷ്കൃത ലോകത്തിന്റെയും ച്രകവർത്തിയായവൻ ഒരു നിമിഷം പ്രൗഡിയോടെ തലയുയർത്തി നിന്നു. അവന്റെ ദൃഷ്ടികൾ നേരെ നിന്നു; അവന്റെ നോട്ടം വ്യക്തവും അവന്റെ മന ് ദാനിയേൽ 2 ൽ ചിത്രീകരി ച്ചിരിക്കുന്ന ലോക ബിംബത്തിന്റെ സ്വർണ്ണശിര ിനു നൽകപ്പെട്ട ബുദ്ധ പ്രഭാവത്താൽ പ്രവർത്തനക്ഷമവും ആയിരുന്നു. എന്നാൽ അടുത്ത നിമിഷം അവന്റെ ദൃഷ്ടികൾ അസ്ഥിരമായി; അവന്റെ മുഖഭാവം മൃഗ തുല്യമായി. ഭീതിയും ഉത്കണ്ഠയും അങ്കലാപ്പും ഉള്ളിൽ നിറഞ്ഞപ്പോൾ അവൻ ഒളിച്ചു. രാജാവ് തന്റെ ഭയങ്ങളിൽ നിന്നും ഒാടി രക്ഷപെട്ടു. കാളയെപ്പോലെ മൃഗതുല്യമായി യൂഫ്രട്ടീസ് നദിക്കരയിലെ കാട്ടുചോ ലയിലേക്കവൻ പാഞ്ഞു. ഒരു കാളയെപ്പോലെ അവൻ പുല്ലുതിന്നു.
ന്യായവിധിയിൽ നിന്നു കരുണയിലേക്ക്
ഏഴു വർഷങ്ങൾ കഴിഞ്ഞപ്പോൾ, ""നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി''. അതു നിങ്ങളെ എന്താണോർമ്മിപ്പിക്കു ന്നത്? സങ്കീ.121:1 പറയുന്നതു; ""ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേ ക്കുയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്നു വരുന്നു.'' മുടിയൻ പുത്രന്റെ കഥ നിങ്ങൾ ഒാർമ്മിക്കുന്നുണ്ടോ? അവൻ ഭവനത്തിൽ നിന്നു ദൂരെ അന്യദേശത്തു പന്നികളെ മേയിച്ചു ജീവിച്ചുവരവെ സുബോധമുണ്ടായി. നെബൂഖദ്നേസർ മനന്തിരിഞ്ഞു
മാറ്റമുണ്ടായി. അവൻ അനുതപിച്ചു. അവൻ കർത്താവിനെ കണ്ടെത്തി.
ചില ആളുകൾ മറ്റൊരു നിലയിലും അവനെ കണ്ടെത്തുകയില്ല. അവരെ അടിച്ചു വീഴ്ത്തണം. ദൈവത്തിന്റെ തിരുത്തലിന്റെ വടികൊണ്ടു അവരെ അടിക്കേണ്ടിവരും. മറ്റൊരു വിധത്തിലും അവർ പഠിക്കുകയി ല്ല. കഠിനമായ ന്യായവിധിക്കു കീഴിൽ നെബൂഖദ്നേസർ ഒടുവിൽ തന്റെ ദൃഷ്ടികൾ സ്വർഗ്ഗത്തിലേക്കുയർത്തി. എന്നേക്കും ജീവിച്ചിരിക്കുന്ന അത്യുന്നതനായ ദൈവത്തെ മഹത്വപ്പെടുത്തി. ദൈവം കരുണയുള്ളവ നാണോ? അവൻ എല്ലായ്പ്പോഴും കരുണയുള്ളവനാണു. നിങ്ങൾ മാറു മ്പോൾ അവനും മാറും. നിങ്ങൾ തിരിയുമ്പോൾ അവനും തിരിയുന്നു. അടിക്കുന്ന വടിയും ശിക്ഷണത്തിന്റെ കോലും നമ്മുടെ ഊന്നുവടിയും നമ്മുടെ ബലവും നമ്മുടെ അനുഗ്രഹവും ആയി മാറുന്നു. ""എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു.'' ഒരു മനുഷ്യൻ ദൈവത്തിനു വെളി യിലാകുമ്പോൾ അവൻ ബുദ്ധികെട്ടവനായിത്തീരുന്നു. ഒരു മനുഷ്യൻ ദൈവത്തിന്റെ കരുണയിൽ നിന്നു പുറത്താക്കപ്പെടുമ്പോൾ, അവൻ ഭ്രാന്തനാകയും സുബോധം നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ, അവന്റെ ബുദ്ധിമികച്ചതാകുമ്പോൾ അവൻ തന്റെ സുബോധത്തിൽ മികച്ച നിലയിലെത്തുന്നു. ചിന്തിക്കുന്നവനും ബുദ്ധിശാലിയും ധാർമ്മിക ജീവിയും എന്ന നിലയിൽ ഒരുവൻ തന്റെ മഹത്വത്തിന്റെ ഉച്ചകോടിയി ലെത്തുമ്പോൾ, അവന്റെ ബുദ്ധിമടങ്ങിവരുന്നു. അവൻ ശരിയായി ചിന്തിക്കുന്നു.
നെബൂഖദ്നേസർ ഭ്രാന്തനായിരുന്ന ഏഴുവർഷം എന്തുകൊണ്ടാണു, എങ്ങനെയാണു രാജ്യം അവനുവേണ്ടി പരിപാലിക്കപ്പെട്ടതു? നെബൂഖദ് നേസർ മരിച്ചപ്പോൾ അനന്തരാവകാശിയായിത്തീർന്ന അവന്റെ മകൻ എവീൽ - മെരോദക്ക് കേവലം മൂന്നു വർഷം മാത്രമേ ഭരണം നടത്തി യുള്ളു എന്ന കാര്യം നിങ്ങൾക്കറിയാമോ? ഒരു കലാപകാരി അവനെ വധിച്ചു അധികാരം കവർന്നെടുത്തു. നെബൂഖദ്നേസറിനു ശേഷം കേവലം 27 വർഷം മാത്രമേ ബാബിലോൺ സാമ്രാജ്യം നിലനിന്നുള്ളൂ എന്നും പിന്നീടു എന്നേക്കുമായി നശിപ്പിക്കപ്പെട്ടു എന്നും നിങ്ങൾക്കറി യാമോ? അതു ഭൂമിയുടെ മുഖത്തുനിന്നും അപ്രത്യക്ഷമായി. എന്നിരു ന്നാലും നീണ്ട ഏഴുവർഷങ്ങൾ രാജ്യം നെബൂഖദ്നേസറിനുവേണ്ടി സംരക്ഷിക്കപ്പെട്ടു അവൻ കീഴടക്കിയ രാജ്യങ്ങൾ ആ കാലഘട്ടത്തിൽ മത്സരിച്ചില്ലേ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. അവൻ അടിച്ചമർത്തിയ കിരാതഗോത്രങ്ങൾ കലാപക്കൊടി ഉയർത്തുകയും ആക്രമിക്കുകയും കൊള്ളയടിക്കയും ചെയ്തിരിക്കില്ലേ? അവന്റെ അസൂയാലുവായ മകനു
അല്ലെങ്കിൽ അധികാരമോഹിയായ ഭരണാധികാരിക്കു സിംഹാസനം തട്ടിയെടുത്തുക്കൂടായിരുന്നോ? എന്നാൽ രാജ്യം ശാന്തമായിരുന്നു. രാജ്ഞിയും ദാനിയേലും നെബൂഖദ്നേസറിനുവേണ്ടി രാജ്യത്തെ സംര ക്ഷിച്ചു. ദാനിയേൽ, ദൈവത്തിന്റെ വാഗ്ദത്തത്തെ തന്റെ മുമ്പിൽ വെച്ചു കൊണ്ട് രാജ്യകാര്യങ്ങൾ നിയ്രന്തിച്ചു. നെബൂഖദ്നേസർ തന്നെത്താൻ താഴ്ത്തിയാൽ ആ ഏഴുവർഷങ്ങൾ കഴിയുമ്പോൾ ദൈവം അവന്റെ ചെങ്കോലും സിംഹാസനവും സ്വാത്രന്ത്യവും അവനു തിരികെ നൽകു മെന്നു ആ ഏഴു വർഷങ്ങൾ തികയുന്ന കൃത്യമായ ദിവസം ദാനിയേ ലിനു അറിയാമായിരുന്നു. ദാനിയേൽ രാജാവിനെ സ്നേഹിച്ചു. നെബൂ ഖദ്നേസർ ചെയ്ത ആദ്യത്തെ കാര്യം യഹോവയെ സ്തുതിക്കുക എന്ന തായിരുന്നു (ദാനി.4:37).
ബാബിലോണിന്റെ ചരിത്രം
നായാട്ടു വീരനായ നിമ്രോദ് ""ബെബെൽ'', ""ദൈവത്തിന്റെ വാതി ൽ'' എന്നു വിളിക്കപ്പെട്ട പട്ടണം പണിതതായി ഉല്പ.10:9 ൽ നാം വായി ക്കുന്നു. ""കൽദയ'' (കാൽഡു) എന്നു അശ്ശൂര്യരും ""ബാബിലോണിയ'' എന്നു ഗ്രീക്കുകാരും വിളിക്കുന്ന ശിനാർ സമഭൂമിയിലാണു അവനതു
പണിതതു.
ഉല്പ.11 ൽ, ബാബിലോന്യ നഗരത്തിന്റെ പേരിനു മറ്റൊരു വകഭേദം നൽകപ്പെട്ടതായി കാണുന്നു. നിമ്രോദ് അതിനെ ""ദൈവത്തി ന്റെ വാതിൽ'' എന്നയർത്ഥത്തിൽ ""ബെബെൽ'' എന്നു വിളിച്ചു. എന്നാൽ പട്ടണത്തിന്മേൽ വന്ന ദൈവികന്യായവിധി, പേരിനു മറ്റൊരർത്ഥം കണ്ടെ ത്താൻ എബ്രായരെ പ്രേരിപ്പിച്ചു. ശിനാർ എന്ന മഹാസമതലത്തിലെ ജനങ്ങൾ, ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയാൻ തുനി ഞ്ഞു. അതിലൂടെ സ്വർഗ്ഗത്തിലെത്താനല്ല അവർ ശ്രമിച്ചത്. മറിച്ച് സ്വർഗ്ഗ ത്തെ നിരീക്ഷിക്കാൻ, അവരുടെ ഭാഷയിൽ ഒരു ഗോപുരം (സിഗുറാറ്റ്) ആണവർ പണിതതു. അവിടെയിരുന്നുകൊണ്ടു കൽദായ പുരോഹിത ന്മാർ നക്ഷ്രതരാശികളെയും നക്ഷ്രതങ്ങളെയും നിരീക്ഷിക്കുകയും, അവ രുടെ ജോതിശാസ്ത്ര വിധിപ്രകാരം സകല മനുഷ്യരുടെയും ലോക ത്തിന്റെയും ഭാവി നിർണ്ണയിക്കുകയും അങ്ങനെ മാനവജാതിയെ നിയ ന്ത്രിക്കുകയും ചെയ്യും. അവജ്ഞയോടെ, ദൈവമായ കർത്താവു ഇറ ങ്ങിവന്നു അവരെ ചിതറിച്ചു. ഭാഷ കലക്കിക്കളഞ്ഞുകൊണ്ടാണു അവ നതു ചെയ്തതു. അതിനാൽ എബ്രായ ബൈബിളിൽ ഈ പേര് പരാമർ ശിക്കപ്പെടുന്നിടത്തെല്ലാം കലക്കം എന്നർത്ഥം വരുന്ന ""ബാബേൽ'' എന്ന വാക്കാണുപയോഗിക്കുന്നതു. അതിന്റെ മതസംവിധാനത്തിലും
സംസ്കാരത്തിലും വാണിജ്യത്തിലും ദൈവത്തെ എതിർക്കുന്ന ഒരു പട്ട ണത്തെ പരാമർശിക്കുന്ന പദമായി അതു മാറി.
ആ രാജ്യം അന്നു (കാലാവസ്ഥ മാറിയതിനാൽ ഇന്നില്ല) ഏദെൻ തോട്ടമായിരുന്നു. ട്രൈഗീസ്, യൂഫ്രട്ടീസ് നദികൾ അതിലൂടെ ഒഴുകി യിരുന്നതായി തിരുവചനം വിവരിക്കുന്നു. ഏദെൻതോട്ടത്തെ തിരിച്ചറി യുന്നതിനുള്ള രണ്ടു നദികളാണവ. ""ഉദ്യാന''ത്തിനുള്ള പേർഷ്യൻ പദമായ ""പറുദീസ'' എന്നു വിളിക്കപ്പെട്ട സ്ഥലമാണതു. അർമ്മീനിയ യിലെ പർവ്വത പ്രദേശങ്ങളിൽ നിന്നുത്ഭവിക്കുന്ന ആ രണ്ടു മഹാനദി കൾ ഒഴുക്കിക്കൊണ്ടു വരുന്ന എക്കൽ മണ്ണ് സാധാരണമായി വളക്കൂറു ള്ളതും ഫലഭുയിഷ്ഠവുമാണു. പരസ്പരബന്ധിതമായ അസംഖ്യം നീർത്തോടുകളും നμികളും കൊണ്ട് നനയ്ക്കപ്പെടുന്ന ദേശമാണതു. കാലാവസ്ഥ സുഖ്രപദവും ആരോഗ്യദായകവുമാണു.
ഒരു ഉദ്യാനം പോലെയോ പറുദീസ പോലെയോ ആയിരുന്നു അതു. അതു ഫലഭൂയിഷ്ഠവും നിത്യഹരിതവും ആയിരുന്നു. മുഴു രാജ്യവും ദേശവും സമൃദ്ധമായ ഉല്പാദന ക്ഷമതയുടെ സ്ഥലവുമായിരുന്നു.