Chapter 7 of 15
നാലു മൃഗങ്ങൾ
ദാനിയേലിന്റെ പുസ്തകത്തെ പ്രധാനമായും രണ്ടായി വിഭജിക്കാം. അദ്ധ്യായം 1 മുതൽ 6 വരെ ചരിത്രവും, 7 മുതൽ 12 വരെ അദ്ധ്യായ ങ്ങൾ പ്രവചനവുമാണു. ദാനിയേൽ 7-ാം അദ്ധ്യായം അരാമ്യയിലുള്ള ഭാഗത്തിന്റെ ഒടുവിലത്തെ അദ്ധ്യായമാണു. ഈ അദ്ധ്യായം ആരംഭിക്കു ന്നതു, ബേൽശ്ശ രിന്റെ ഒന്നാം ആണ്ടിൽ ദാനിയേൽ ഒരു സ്വപ്നം കണ്ടു, കിടക്കയിൽ വെച്ചു ദർശനങ്ങൾ ഉണ്ടായി എന്നു പറഞ്ഞുകൊ ണ്ടാണു. ഇതിനു സമാനമായ പ്രസ്താവന 8,10 അദ്ധ്യായങ്ങളുടെ ആരംഭത്തിലും കാണാം. ദാനിയേലിന്റെ പുസ്തകം പ്രധാനമായും ഒരു പ്രവചന ഗ്രന്ഥമാണു. പ്രവചനത്തിന്റെ ഉദ്ദേശ്യം എന്താണ്?
പ്രവചനം ദൈവത്തെയും അവന്റെ വചനത്തെയും സ്ഥിരീകരിക്കുന്നതിനാണ്
ഒന്നാമതായി പ്രവചനം ദൈവത്തെയും അവന്റെ വചനത്തെയും സ്ഥീരികരിക്കുന്നതാണു. ലോകത്തിന്റെ ഭാവി മുൻകൂട്ടി വെളിപ്പെടു ത്തുന്നവനാണു ദൈവം. ബൈബിൾ 2,3 പ്രവചനങ്ങളാണ്. അവയാകട്ടെ പ്രസ്താവനകൾ, ആലങ്കാരികം, പ്രതീകങ്ങൾ എന്നീ രൂപങ്ങളിലുമാണു. ഈ പ്രവചനങ്ങളിൽ പകുതി നിവൃത്തിയായതാണു. വേദപുസ്തക പ്രവ ചനങ്ങളിൽ 1/2 ഭാഗങ്ങളിൽ അക്ഷരികമായി നിവൃത്തിയായെങ്കിൽ അവ ശേഷിക്കുന്നവയും നിവൃത്തിയാകുക തന്നെ ചെയ്യും.
മൃഗരാജ്യങ്ങൾ (7:1-3)
ബേൽശ രിന്റെ ഒന്നാം ആണ്ടിൽ ഈ ദർശനമുണ്ടായെന്നാണു ദാനിയേൽ പറയുന്നതു. അത് ബി.സി. 541 ആയിരിക്കണം. ദൈവത്തിന്റെ കൈവിരലുകൾ ചുവരിൽ എഴുതിയ രാത്രിയിൽ മേദ്യപാർസികൾ ബാബിലോണിനെ ആക്രമിച്ച ബി.സി. 538 ആണ് ബേൽശ ർ കൊല്ലപ്പെട്ടതു. അവൻ മൂന്നു സംവത്സരം ഭരിച്ചു. ബേൽശ രിന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ദാനിയേലിന്റെ പ്രായം 80 ആയിരുന്നിരിക്ക ണം. ദാനിയേൽ വിസ്മരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത കാലം. ദൈവഭക്തനായ രാജ്യത്രന്തജ്ഞനുമായ ദാനിയേലിനെ ശ്രദ്ധിക്കുവാൻ ബേൽശ രിനു സമയമില്ലായിരുന്നു. നെബൂഖദ്നേസർ കണ്ട ബിംബസ്വപ്നം ദാനിയേൽ വ്യാഖ്യാനിച്ചതിനു 60 വർഷങ്ങൾക്കു ശേഷമായിരുന്നിതു. ബേൽശ രിന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ബി.സി. 541 ൽ ദാനിയേൽ ഈ മൃഗദർശനം ദാനിയേൽ കണ്ടു.
ഭാവിയിൽ സംഭവിപ്പാനിരിക്കുന്ന സംഭവങ്ങളെ വെളിപ്പെടുത്തുന്ന (Apocalypse) ആദ്യ പുസ്തകമാണിതു. ദാനിയേൽ കൂടാതെ സെഖര്യാ വു, വെളിപ്പാടു എന്നീ പുസ്തകങ്ങളും പ്രത്യേക സ്വഭാവമുള്ള പ്രവചന ഗ്രന്ഥങ്ങളാണു. ഭാവികാല ചരിത്രത്തെ മറനീക്കി കാണിക്കുകയാണു ദാനിയേലിന്റെ ഈ ദർശനത്തിലൂടെ ദൈവം ചെയ്യുന്നതു. ദാനിയേലിനു തുല്യമായ പ്രവചന രേഖ, യോഹന്നാന്റെ വെളിപാടു മാത്രമാണു.
ജാതികളുടെ കാലത്തേക്കുറിച്ചുള്ള പ്രവചനമാണു പ്രധാനമായും ദാനിയേൽ. യേശു ക്രിസ്തുവിന്റെ മഹത്വ പ്രത്യക്ഷത വരെയുള്ള മാനവ ചരിത്രം ഈ പ്രവചനം പരിധിയിൽ വരുന്നതാണു. കർത്താവായ യേശു ക്രിസ്തുവിന്റെ രാജാധിപത്യത്തിൻ കീഴിൽ എല്ലാ ഭരണകൂടങ്ങ ഭരണകൂടങ്ങളും അധീനരാകുന്ന കാലത്തേക്കുറിച്ചു യോഹന്നാനും വെളിപാടിൽ വ്യക്തമാക്കുന്നു. ലോക രാജത്വം ഏറ്റെടുക്കുവാനായി ചരി ത്രത്തിന്റെ സമാപ്തിയിൽ ആഗതനാകുന്ന ക്രിസ്തുവിനെക്കുറിച്ചു ദാനിയേലും യോഹന്നാനും തങ്ങളുടെ വെളിപാടുകളിൽ പറയുന്നു.
ദർശനത്തിന്റെ വിവരണം
Photo
P.119
വരുവാനുള്ള രണ്ടു ഏകാധിപതികളെക്കുറിച്ചു അന്തിക്രിസ്തുവിന്റെ വരവിനെക്കുറിച്ചുള്ള ഭാഗത്ത് (7:1-28) പറഞ്ഞിട്ടുള്ളതു ""ചെറിയ കൊമ്പ്'' എന്നാണു. ഈ ചെറിയ കൊമ്പിൽ അദ്ധ്യായം 7 ലേക്കു എതിർ ക്രിസ്തുവും അദ്ധ്യായം 8 ലേതു അന്ത്യോക്കസ് എന്ന രാജാവുമാണു. എതിർ ക്രിസ്തു നാലാമത്തെ സാമാജ്രത്തിലെ ഒടുവിലത്തെ നേതാ വാണു. അതുപോലെ അന്ത്യോക്കസ് ഗ്രീക്ക് സാമ്രാജ്യത്തിന്റെ ഒടുവില ത്തെ ഘട്ടത്തോടു ബന്ധപ്പെട്ട നേതാവാണു. അന്ത്യോക്കസ് ചരിത്രത്തി
ൽ വന്നുപോയ വ്യക്തിയായതിനാൽ, 21-ാം നൂറ്റാണ്ടിൽ നമുക്കു ചരിത്രത്തിന്റെ വെളിച്ചത്തിൽ അദ്ദേഹത്തെക്കുറിച്ചു പഠിക്കുവാനാകും. അന്തിക്രിസ്തു ഇനിയും വെളിപ്പെട്ടിരിക്കുന്നു; അതിനാൽ പ്രവചനത്തി ന്റെ അടിസ്ഥാനത്തിൽ നാം അവനെക്കുറിച്ചു പഠിക്കേണ്ടിയിരിക്കുന്നു.
ബേൽശ രിന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിലാണു ദാനിയേൽ ഈ ദർശനം കാണുന്നതു. ക്രമാനുഗതമായിട്ടാണെങ്കിൽ 4,5 അദ്ധ്യായങ്ങ ൾക്കു ഇടയിലുള്ള സംഭവമാണിതു. ബാബിലോണിനെ പരാജയപ്പെടു ത്തിക്കൊണ്ട് മേദ്യപേർഷ്യ ശക്തി ഉദയം ചെയ്യുമെന്നു ദാനിയേലിനു ദൈവം വെളിപ്പെടുത്തി. നെബോനിഡസിന്റെ മൂത്തപുത്രനാണു ബേൽ ശാ ർ. നെബോനിഡസ് ബാബിലോൺ രാജാവും ബേൽശാ ർ രാജ്യ ത്തെ രണ്ടാമന്നും (രാജ്യ്രപതിനിധി) ആയിരുന്നു. പിതാവിനുവേണ്ടി ബേൽശാ ർ ആയിരുന്നു ഭരണം നിർവ്വഹിച്ചിരുന്നതു. പതിനേഴു സംവ ത്സരങ്ങൾ നെബോനിഡസ് വാണെങ്കിലും പത്തുവർഷത്തോളം രാജ്യഭര ണത്തിൽ യാതൊരു താല്പര്യവും കാണിച്ചില്ല. ഈ കാലഘട്ടത്തിൽ ഭരണ നിർവഹണം സമ്പൂർണ്ണമായും ബേൽശ രിനായിരുന്നു.
നെബൂഖദ്നേസറിന്റെ കൊച്ചു മകനും യഥാർത്ഥ കിരീടാവകാശി യു മായ ലബാഷി - മറഡൂക്കിനെ വധിച്ചുകൊണ്ടാണു നെബോനിഡസ് അധികാരത്തിൽ വരുന്നതു. ബേൽശാ റിന് 20 വയ ുള്ളപ്പോഴാണു അവൻ അധികാരം കൈയ്ക്കലാക്കുന്നതു. അവൻ ബാബിലോണിന്റെ രാജാവും; പിതാവ് ബാബിലോൺ സാമ്രാജ്യത്തിന്റെ അധിപനും ആയിരുന്നു.
7-ാം അദ്ധ്യായത്തിൽ ദാനിയേലിനു വെളിപ്പെട്ട ദർശനവും 2-ാം അദ്ധ്യായത്തിൽ ദാനിയേൽ വ്യാഖ്യാനിച്ച സ്വപ്നവും തമ്മിൽ സാദൃശ്യ വുമുണ്ടു. സിംഹം ബാബിലോണിനെയും, കരടി മേദ്യേപേർഷ്യയെയും, മൂന്നു വാരിയെല്ലുകൾ സിറിയ, ഈജിപ്ത്, ബാബിലോൺ എന്നിവയുടെ മേൽ നേടിയ വിജയത്തേയും കാണിക്കുന്നു. പുള്ളിപ്പുലി ഗ്രീക്ക് സാമ്രാ ജ്യത്തെയും അതിന്റെ 4 ചിറകുകളും തലകളും അലക്സാന്തറുടെ കാല ശേഷം അധികാരമേറ്റ 4 ജനറൽമാരെയും കാണിക്കുന്നു. ഘോരവും അതിഭയങ്കരവുമായ മൃഗം പുനരുദ്ധരിക്കപ്പെട്ട റോമൻ സാമ്രാജ്യ ത്തെയോ ഒട്ടോമൻ തുർക്കി സാമ്രാജ്യത്തെയോ കാണിക്കുന്നു. 10 വിരലു കൾക്കു സമാനമായ 10 കൊമ്പുകൾ, ക്രിസ്തുവിന്റെ വരവിനു മുൻപുള്ള ദശരാഷ്ട്ര ശക്തിയെയാണു കാണിക്കുന്നതു. ഇങ്ങനെ രണ്ടു അദ്ധ്യായ ങ്ങളിലും അന്ത്യകാലം വരെയുള്ള ചരിത്രത്തിന്റെ ഒരു ഗതിയാണു നാം കാണുന്നതു. ഒരേ ദർശനം രണ്ടു പ്രാവശ്യം കാണിച്ചതിൽ നിന്നും
ഇതിന്റെ പ്രധാന്യമാണ് വ്യക്തമാക്കുന്നത്.
Photo
P.121
Photo
P.122
(അർണോ സി.ഗബേലിയനോടു കടപ്പാട്)
ദാനിയേൽ വെളിപ്പാട്
- ഘോരവും അതിഭയങ്കരവുമായ • പത്ത് കൊമ്പും ഏഴു തലയും പത്ത് രാജമുടിയുമുള്ള (പത്തു നാലാമത്തെ മൃഗത്തെ ദാനിയേ
ൽ കണ്ടു. രാജാക്കന്മാർ) മൃഗം സമുദ്രത്തി
ൽ നിന്നും കയറി വരുന്നതായി യോഹന്നാൻ കണ്ടു.
- ചെറിയ കൊമ്പിനു കണ്ണുകളും • ""വമ്പും ദൂഷണവും സംസാരി വമ്പു പറയുന്ന വായും ഉണ്ട്. ക്കുന്ന വായ്'' മൃഗത്തിനു
കൊടുത്തു.
- ചെറിയ കൊമ്പ്: അത്യുന്നതെ • മൃഗം: അവൻ ദൈവ ദൂഷണ നെതിരെ പറയും ത്തിനായ് വായ് തുറന്നു.
- ചെറിയ കൊമ്പ്: വിശുദ്ധന്മാരോ • മൃഗം: വിശുദ്ധന്മാരോടു യുദ്ധം ടു ഒടുക്കി കളഞ്ഞു. ചെയ്തു അവരെ ജയിപ്പാൻ അധികാരം ലഭിച്ചു.
- ചെറിയ കൊമ്പ്: ഇതിന്റെ അധി • മൃഗത്തിന്റെ അധികാരം 42 കാര സമയപരിധി ഒരു കാല മാസങ്ങൾ ആയിരിക്കും. വും ഇരുകാലവും അരക്കാല വും (31/2 വർഷം) ആയിരിക്കും.
ദാനിയേൽ 7-ാം അദ്ധ്യായത്തിൽ ദാനിയേൽ കണ്ട സ്വപ്നത്തിലെ മൃഗങ്ങൾ ലോക രാഷ്ട്രങ്ങളുടെ പ്രതീകങ്ങളാണു. ഒരു മനുഷ്യൻ ലോക ചരിത്രം വീക്ഷിച്ചു സാമ്രാജ്യങ്ങളെയും ഭരണാധികാരികളെയും
വിലയിരുത്തുന്നതു അവരുടെ ശക്തിയുടെയും മറ്റും അടിസ്ഥാനത്തിലാ ണു. എന്നാൽ ദൈവം ദൈവീക മാനദണ്ഡത്തിൽ നോക്കുമ്പോൾ അവർ വന്യമൃഗങ്ങളായിട്ടാണു കാണുക. ഇതിനു കാരണം വളരെ വ്യക്തമാണ്. സാമ്രാജ്യങ്ങൾ അധികാരത്തിൽ വന്നതു കൊലപാതകങ്ങ ൾ, രക്തച്ചൊരിച്ചിലുകൾ, കൊള്ള എന്നിവയിലൂടെയാണു. ഗ്രീസ് തുടങ്ങിയ വൻ ശക്തികളെക്കുറിച്ചു പറയുമ്പോൾ അപരിഷ്കൃതരും അജ്ഞതമായ കിരാത ഗോത്രങ്ങളെ കുറിച്ചല്ല നാം സംസാരിക്കുന്നതു. സംസ്ക്കാര സമ്പന്നരും ബുദ്ധിശാലികളുമായ രാഷ്ട്രങ്ങളെക്കുറിച്ചാണു നാം പറയുന്നതു.
അലക്സാണ്ടർ ലോകരാഷ്ട്രങ്ങളെ ആക്രമിച്ചപ്പോൾ, ജീവിച്ചിരുന്ന എക്കാലത്തെയും വലിയ തത്വചിന്തകനായിരുന്ന അരിസ്റ്റോട്ടലിനെ ഒപ്പം കൂട്ടിയിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യങ്ങളെ മാനവനേട്ടത്തിന്റെ മാതൃകയായിട്ടായിരുന്നു മനുഷ്യൻ കാണുന്നതു. എന്നാൽ നിയ്രന്തണം ആവശ്യമുള്ള മൃഗങ്ങളായിട്ടാണു ദൈവം കണ്ടതു. യെരുശലേം വിടുവി ക്കപ്പെട്ടതു എങ്ങനെ എന്നു യോസിഫസിന്റെ കഥയാണു നിങ്ങൾ എക്കാലത്തും കേട്ട കഥകളിൽ സംഭ്രമജനകമായ കഥ. ജോസിഫസിന്റെ രേഖ്രപകാരം അലക്സാണ്ടർ ആക്രമിക്കുവാൻ ആഗ്രഹിച്ചിരുന്ന സോരിലായിരുന്നു അലക്സാണ്ടർ. പതിനെട്ടു വർഷമായി നെബൂഖദ്നേ സർ സോരിനെ ഉപരോധിച്ചെങ്കിലും കീഴടക്കുവാൻ കഴിഞ്ഞില്ല. സോരി നെ ആദ്യമായി കീഴടക്കിയതു അലക്സാണ്ടറാണു. ആ ആക്രമണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ, അയൽരാജ്യങ്ങളുടെ സഹായം അദ്ദേഹം അഭ്യർ ത്ഥിച്ചിരുന്നു. യെരുശലേമും യഹൂദ്യയും സഹായം നിഷേധിച്ചു. സോർ യുദ്ധാനന്തരം അലക്സാണ്ടർ ഗാസയിലേക്കു മാർച്ചു ചെയ്തു. സോർ യുദ്ധത്തിൽ സഹായം നിരസിച്ചതുകൊണ്ടു ഗാസയെ അദ്ദേഹം അഗ്നി ക്കിരയാക്കി. യെരുശലേമിനെ നശിപ്പിക്കവാൻ അദ്ദേഹം തയ്യാറായി പുറപ്പെട്ടു.
ഇതിനിടെ, ദൈവം മഹാപുരോഹിതനു പ്രത്യക്ഷപ്പെട്ടു എന്തുചെ യ്യണമെന്നു പറഞ്ഞു അല്കസാണ്ടർ യെരുശലേമിനെ സമീപിച്ചപ്പോൾ മഹാപുരോഹിതൻ തന്റെ വസ്ത്രാലങ്കാരത്തോടെ അദ്ദേഹത്തെ സമീപി ച്ചു. ശുദ്രവസ്ത്രധാരികളായ പുരോഹിതവൃμം അദ്ദേഹത്തെ അനുഗമി ച്ചു. നഗരത്തിലെ ജനവും ശുഭ്രവസ്ത്രങ്ങൾ ധരിച്ചു അവരെ അനുഗമിച്ചു. സിയോൻ ഗീതങ്ങൾ പാടിക്കൊണ്ട് അവർ അലക്സാണ്ടറെ സ്വീകരിച്ചു. നഗരത്തിന്റെയും ദേവാലയത്തിന്റെയും വാതിലുകൾ അവർ അദ്ദേഹത്തി നായ് തുറന്നു. അലക്സാണ്ടറുടെ വരവിനെക്കുറിച്ചു പ്രതിപാദിക്കുന്ന ദാനിയേൽ പ്രവചനത്തിലെ ഭാഗം പുരോഹിതന്മാരിൽ ഒരാൾ അദ്ദേഹ ത്തെ കാണിച്ചു. പുരോഹിതന്മാരുടെയും ജനക്കൂട്ടത്തിന്റെയും സ്വീകര ണത്തിൽ ആകൃഷ്ടനായ അലക്സാണ്ടർ മുട്ടുകുത്തി യഹോവയോടു പ്രാർത്ഥിക്കുകയും ദേവാലയത്തിലെ യാഗപീഠത്തിൽ യാഗം അർപ്പിക്കു കയും ചെയ്തു. മാസിഡോണിയയിൽ നിന്നു പുറപ്പെടും മുമ്പ് ഒരു സ്വപ് നത്തിൽ ഒരു മഹാപുരോഹിതനെ കാണുകയും, ഗ്രീക്കു സൈന്യവുമാ യി ഹെല്ലസ് പോന്റ ് കടക്കുകയാണെങ്കിൽ, ഏഷ്യയിൽ മുഴുവൻ തനി ക്കു വിജയം നല്കുമെന്നു ആ പുരോഹിതൻ പറഞ്ഞതായും പ്രസ്താവി ച്ചു.
വാളും അഗ്നിയുമായി യെരുശലേമിനെ നശിപ്പിക്കുവാൻ വന്ന അല ക്സാണ്ടർ യെരുശലേമിനെ ഒഴിവാക്കി. ഒരുവന്യമൃഗം പോലെയാണു അവൻ വന്നതു. ഈ സാമ്രാജ്യങ്ങളും അവരുടെ മനോഭാവങ്ങളും വന്യ മാണു. ശക്തി, വാൾ, രക്തം, തീ എന്നിവ കൊണ്ടാണു അവർ ഭരിച്ചതു.
ഇന്നും സ്ഥിതി വ്യത്യസ്തമല്ല. 2014 മുതൽ ISIS മധ്യപൂർവ്വ ദേശ ത്തു പതിനായിരക്കണക്കിനു ക്രിസ്ത്യാനികളെ ക്രൂരമായി കൊന്നൊടു
ക്കുകയാണു. സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗം ചെയ്യപ്പെടുക യും രണ്ടു വയ ുള്ള കുഞ്ഞുകുട്ടികളെപോലും ശിരഛേദം ചെയ്യപ്പെടു കയും ചെയ്യുന്നു. കുട്ടികളെ ഇരുമ്പു കൂട്ടിലടച്ചു നദികളിൽ ഒഴുക്കുന്നു. സംഘടിത ശ്രമങ്ങളിലൂടെ ഈ കിരാത നടപടികളെ നിയ്രന്തിക്കുന്നതിൽ ലോകം പരാജയപ്പെടുന്നു. മനുഷ്യ ചരിത്രത്തിൽ ഏറ്റവും രക്തരൂക്ഷിത മാണു 20-ാം നൂറ്റാണ്ടു. മാവോ സേതൂങ് 100 കോടി സ്വന്തം ജനങ്ങളെ കൊന്നൊടുക്കി. 20-ാം നൂറ്റാണ്ടിലെ രക്തച്ചൊരിച്ചിലിന്റെ കണക്ക് ആർ ക്കാണു എടുക്കുവാനാകുക. പൂർവ്വ നൂറ്റാണ്ടുകളാൽ ഗവൺമെന്റുകൾ സാമ്രാജ്യത്ത സ്വഭാവമുള്ളവരായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തി ൽ സാമ്രാജ്യത്ത രീതിയെ തുടർന്നു ഏകാധിപതികൾ അനേകം രാജ്യ ങ്ങളിൽ അധികാരത്തിൽ വന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ ഒടുവി ൽ ലോകത്തെ ഏകാധിപതികളും ജനാധിപത്യ ഭരണകർത്താക്കളും ഭരിച്ചു. ഫാസിസവും ജർമ്മനി, ഇറ്റലി, കിഴക്കൻ യൂറോപ്പ്, ജപ്പാൻ, ചൈനാ കമ്മ്യൂണിസസും ഒട്ടുമിക്ക രാജ്യങ്ങളെയും നിയ്രന്തിച്ചു. ഈ ശക്തികൾ നിർദ്ദാക്ഷിന്ത്യം യുദ്ധങ്ങളിൽ അസംഖ്യം ജനത്തെ കൊല ചെയ്തു. ജോസഫ് സ്റ്റാലിൻ, പോൾ പോട്ട് തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ ലക്ഷക്കണക്കിനു ആളുകളെ കൊന്നൊടുക്കി. ഹിറ്റ്ലർ ക്രൂരതയുടെ പ്രതീകമാണു.
രാഷ്ട്രങ്ങൾ വാളും അഗ്നിയും അധികാരവും കൊണ്ടു അന്യോന്യം
പോരടിച്ചു. ജനസംഖ്യയിൽ 1/3 കമ്മ്യൂണിസ്റ്റുകളാണെങ്കിൽ, 2/3 ജന ങ്ങളെയും ഉന്മൂലനം ചെയ്യുന്നതിൽ എന്താണു തെറ്റ് എന്നു ലനിൻ
ചോദിച്ചിട്ടുണ്ടു.
സിംഹം (ബാബിലോൺ (7:4))
""ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതു മായിരുന്നു; ഞാൻ നോക്കി കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞു പോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവർത്തി നിർത്തി; അതിനു മനുഷ്യ ഹൃദയവും കൊടുത്തു''. ഒന്നാമത്തെ മൃഗം സിംഹത്തെപ്പോലെയായിരുന്നു. ദാനിയേലിന്റെ കാലത്തുള്ള സാമ്രാജ്യ മായിരുന്ന ബാബിലോണിനെ ഇതു കാണിക്കുന്നു. ഇതിനു വിവിധ തെളി വുകളുണ്ടു. ഒന്നാമതു, സിംഹം മൃഗങ്ങളും രാജാവും, കഴുകൻ പക്ഷിക ളുടെ രാജാവുമാണു. നെബുഖദ്നേസറിന്റെ സ്വപ്നത്തിലെ തങ്കം കൊണ്ടുള്ള തല ബാബിലോണിനെയാണു കാണിച്ചതു. രണ്ടാമതു ചിറകുള്ള സിംഹം ബാബിലോ നാശത്തിൽ നിന്നും ബാബിലോണിനെ വീണ്ടെടുത്ത അതിന്റെ രാജാവിനെ കാണിക്കുന്നു. മൂന്നാമതു, ദാനിയേ ലിന്റെ സമകാലികരായ പ്രവാചകരും സിംഹവും കഴുകനും നെബൂഖദ് നേസരെ കാണിക്കുന്നുവെന്നു പറഞ്ഞിട്ടുണ്ട് (യിരെ.4:7; 49:19; 50:17,44; 49:22; വിലാ.4:19; യെഹെ.17:3; ഹബ.1:8). നാലാമതായി, ഈ മൃഗത്തിനു ണ്ടായ മാറ്റം, ""ചിറകു പറിഞ്ഞു പോയതു'', നെബൂഖദ്നേസിറിനു സംഭ വിച്ച അനുഭവത്തെ സൂചിപ്പിക്കുന്നു. അതു മാത്രവുമല്ല, കഴുകന്റെ ചിറകുകൾ നെബൂഖദ്നേസറിന്റെ കാലത്തുണ്ടായ രാജ്യത്തിന്റെ ത്വരിത പുരോഗതിയുടെയും സൂചകമാണു (യിര.4:13,48:40). കാർഖവീഷ് യുദ്ധ ത്തിൽ (ബി.സി.605) പരാജയപ്പെടും വരെയുള്ള ബാബിലോൺ സാമ്രാ ജ്യത്തിന്റെ ഗതിവിഗതികളുടെ പ്രതീകങ്ങളാണ് ഈ ദർശനം കാണിക്കു ന്നതു. ""ഞാൻ നോക്കി കൊണ്ടിരിക്കെ'' എന്ന പ്രയോഗം (വാ.4) ദാനിയേ ൽ ദർശനത്തിൽ ദൃഷ്ടിവെച്ചു എന്നാണു കാണിക്കുന്നതു. ""ചിറകു പറി ഞ്ഞു പോയി'' എന്നതിനു ""രോമം പറിക്കുക, പിഴുതു എടുക്കുക'' (യെശ.50:6) എന്ന ആശയമാണുള്ളത്. വേഗതയും പ്രവർത്തനശേഷിയും നഷ്ടപ്പെടുക എന്നതിനെ ഇതു കാണിക്കുന്നു. നെബൂഖദ്നേസറിനു സംഭവിച്ച മൃഗസ്വഭാവത്തെ (അദ്ധ്യായം 4) ഇതു കാണിക്കുന്നു. ""നില ത്തു നിന്നു പൊക്കി, മനുഷ്യനെപ്പോലെ നിർത്തി'' എന്നതു സാമ്രാജ്യ ത്തിന്റെ അധഃപതനത്തെ സൂചിപ്പിക്കുന്നുവെന്നു വ്യാഖ്യാതാക്കൾ കരുതുന്നു.
കരടി (മേദ്യപേർഷ്യ (7:5))
""രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാർശം ഉയർത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുകൊണ്ടു നിന്നു; അവർ അതിനോടു; എഴുന്നേറ്റു ധാരാളം മാംസം തിന്നുക എന്നു പറഞ്ഞു.''
രണ്ടാമത്തെ മൃഗം കരടിയോടു സദൃശമാണു. ചരിത്രത്തിൽ ബാബി ലോണിനെ തുടർന്നു അധികാരത്തിൽ വന്ന മേദ്യപേർഷ്യയെ കരടി കാണിക്കുന്നു. ബിംബ സ്വപ്നത്തിലെ വെള്ളിക്കൊണ്ടുള്ള നെഞ്ചും കൈകളും ഇതാണു. "ഒരു പാർശം' ഉയർത്തിയത് മേദ്യപേർഷ്യ സഖ്യ രാജ്യത്തിൽ പേർഷ്യൻ സാമ്രാജ്യം മേദ്യയെ അപേക്ഷിച്ചു കൂടുതൽ ശക്തമാണെന്നതിനെയാണു കാണിക്കുന്നതു. ദാനിയേലിന്റെ രണ്ടാം ദർശനത്തിലെ (8:3) ആട്ടുകൊറ്റന്റെ നീണ്ട കൊമ്പും പേർഷ്യയെയാണു കാണിക്കുന്നതു. ""മൂന്നു വാരിയെല്ലുകൾ കടിച്ചുപിടിച്ചത്'' മേദ്യപേർഷ്യ യുടെ ആക്രമണത്തിൽ പരാജയപ്പെട്ട മൂന്നു ശക്തികളെ കാണിക്കുന്നു; ലിബിയ, ഈജിപ്ത്, ബാബിലോൺ. ""എഴുന്നേറ്റു മാസം തിന്നുക'' ആക്രമണങ്ങളുടെ തുടർച്ചയെ കാണിക്കുന്നു. പൂർവ്വ ശക്തികളെക്കാൾ കൂടുതൽ ആക്രമണങ്ങൾ ഈ ശക്തിയാണു നടത്തിയിട്ടുള്ളതു.
പുള്ളിപ്പുലി (ഗ്രീസ് (7:6))
""പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിനു ആധിപത്യം ലഭിച്ചു'' (7:6).
ഈ മൃഗങ്ങൾ ഒന്നിനു പുറകെ ഒന്നായി കയറി വരുന്നതായിട്ടാണു പറഞ്ഞിരിക്കുന്നതു. പുള്ളിപ്പുലി വേഗതയും (ഹബ.1:8) രക്തദാഹവും കൂടുതലുള്ള മൃഗമാണു. മേദ്യപേർഷ്യക്കു ശേഷം ലോകത്തിൽ അധി കാരത്തിൽ വന്നവൻ ശക്തിയായ ഗ്രീക്ക് സാമാജ്രത്തെയാണ് പുള്ളിപ്പു ലി പ്രതിനിധാനം ചെയ്യുന്നതു. മറ്റ് ഏതൊരു രാജ്യങ്ങളെക്കാൾ ആക്രമ ണമോൽസുകതയുള്ള ശക്തിയായിരുന്നു യവശക്തി എന്നതാണു പുള്ളിപ്പുലി കാണിക്കുന്നതു. സിംഹം, കരടി, പുള്ളിപ്പുലി എന്നി മൂന്നു മൃഗങ്ങളെക്കുറിച്ചും തിരുവെഴുത്തിൽ വിവിധ ഭാഗങ്ങളിൽ രേഖപ്പെടു ത്തിയിട്ടുണ്ട് (1 ശമു.17:34-36; സദൃ.28:15; യിരെ.5:6; ഹോശെ.13:7-8; ആമോ. 5:19).
പുള്ളിപ്പുലിയുടെ ""മുതുകത്തെ'' ""നാല് ചിറകുകൾ'' എന്നതു കഴു
കൻ ചിറകുള്ള ബാബിലോണിന്റെ പ്രതീകമായി സിംഹത്തിനു സമാന മായതാണ്. സിംഹത്തിന്റെ ചിറകു പോലെ വേഗതയും പ്രവൃത്തിയേയു മാണ് നാലു ചിറകുകൾ കാണിക്കുന്നത്. മറ്റ് ഏതൊരു സാമ്രാജ്യത്തേ ക്കാൾ ഗ്രീസ് സാമ്രാജ്യം വേഗത്തിലും പ്രവർത്തിയിലും ശക്തമായിരു ന്നു. അലക്സാണ്ടറിന്റെ ആധിപത്യത്തിൽ ഗ്രീസിന്റെ വിസൃതി അതിവേ ഗത്തിൽ വ്യാപിക്കുകയുണ്ടായി. പുള്ളിപ്പുലിയുടെ ""നാലു കാലുകൾ'' അലക്സാണ്ടറുടെ മരണാനന്തരം രാജ്യം നാലായി വിഭജിക്കപ്പെടുകയും അവയുടെ നേതൃത്വം കൈയ്യാളിയായ നാലു ജനഗന്മാരെയുമാണു കാണിച്ചതു.
ഘോരവും ഭയങ്കരവുമായ മൃഗം (7:7)
""രാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതി ബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിനു വലിയ ഇരുമ്പു പല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിനു പത്തു കൊമ്പു ഉണ്ടായിരുന്നു.'' (വാ.7:7).
രാത്രിദർശനം: വാക്യം 2 ലും, വാക്യം 7 ലും രാത്രി ദർശനത്തിൽ എന്നു പറഞ്ഞിട്ടുള്ളതിനാൽ ഈ ദർശനങ്ങൾ വ്യത്യസ്തങ്ങളായ ദർശ നങ്ങളാണെന്നു കരുതാം. നാലാമത്തെ മൃഗം മറ്റെല്ലാ മൃഗങ്ങളിൽ നി ന്നും വ്യത്യസ്തമാണ്. മൃഗത്തിന്റെ പേര് പറഞ്ഞിട്ടില്ല. ഇത് ഏതു മൃഗ ത്തെപ്പോലെയാണെന്നും പറഞ്ഞിട്ടില്ല. ഇതിനോടു സാദൃശ്യമുള്ള ഒരു മൃഗവും കാണുകില്ലായിരിക്കാം. വെളി.13:1-10 ൽ പറഞ്ഞിരിക്കുന്ന പുള്ളിപ്പുലി, കരടി, സിംഹം എന്നീ മൃഗങ്ങളുടെ സംയുക്ത സാദൃശ്യമു ള്ള മൃഗത്തിനു സദൃശമായിട്ടുള്ളതാണിതു. ദാനിയേൽ 7 ലെ ആദ്യ മൂന്നു ദർശനങ്ങളിലെയും മൃഗങ്ങളുടെ സംയുക്ത സ്വഭാവമുള്ളതാണ് ഈ നാലാമത്തെ മൃഗം. ഇതിന്റെ പ്രധാന സവിശേഷത ഇത് അതിശക്ത മായതാണെന്നതാണ്. യവന സാമ്രാജ്യത്തെ തുടർന്നു വന്ന റോമൻ സാമ്രാജ്യത്തെയാണ് നാലാമത്തെ മൃഗം പ്രതിനിദാനം ചെയ്യുന്നത്. റോമാ സാമ്രാജ്യം മുമ്പുണ്ടായിരുന്ന ബാബിലോൺ, മേദ്യപേർഷ്യ, ഗ്രീസ് സാമ്രാജ്യങ്ങളുടെ സ്വഭാവങ്ങളോടു കൂടിയതായിരുന്നു. ആദ്യ മൂന്നു മൃഗങ്ങളെ കുറിച്ചുള്ളതിനെക്കാൾ കൂടുതൽ വിശദീകരണം നാലാമത്തെ മൃഗത്തേക്കുറിച്ചാണെന്നത് ഈ ദർശനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. നെബൂഖ്നേസിന്റെ ബിംബസ്വപ്നത്തിന്റെ നാലാം ഭാഗത്തോടു ബന്ധമായുള്ളതാണിതു.
""ഘോരവും ഭയങ്കരവും അതിബലവും'': ആദ്യത്തെ രണ്ട് വിശേഷണങ്ങൾ, ഭീകരാവസ്ഥയെ കാണിക്കുന്നു. കാഴ്ചക്കാർക്കു ഭീതി ജനിപ്പിക്കുന്ന മൃഗമാണിത്. മൂന്നാമത്തെ വിശേഷണം, ഈ വസ്തുതയു ടെ കാരണമാണ് വ്യക്തമാക്കുന്നത്. അതിന്റെ ശക്തിയാണ് കാരണം. ഭീമാകാരമായ രൂപമുള്ള ഇതിന്റെ കാലുകളും ശരീരവും വളരെ വലുതാണു.
""വലിയ ഇരുമ്പു പല്ല്'': ഈ മൃഗത്തിന്റെ ഭീകരാവസ്ഥയുടെ മറ്റൊരു കാരണമാണിതു. ബിംബ സ്വപ്നത്തിലെ ഇരുമ്പു കാലുകൾ പോലെ ഇരുമ്പു കൊണ്ടുള്ള പല്ലുകളാണിതിനു. ശക്തിയെ ഇതു കാണിക്കുന്നു.
""തിന്നുകയും... തകർക്കുകയും... ചവിട്ടിക്കളയുകയും'': ഈ മൃഗത്തെക്കുറിച്ചു ഭയപ്പെടുത്തുന്ന മൂന്നാമത്തെ കാര്യം. ഈ മൂന്നു ക്രിയകളും തുടർച്ചയായിട്ടുള്ള പ്രവർത്തനങ്ങളായിട്ടാണു പറഞ്ഞിട്ടുള്ള ത്. ഇരുമ്പു പല്ലുകൾ കൊണ്ടു മൃഗം തിന്നുകയും തകർക്കുകയും, ശേഷ മുള്ളതിനെ കാൽകൊണ്ട് ചവിട്ടിക്കളയുകയും ചെയ്തതായി ദാനിയേൽ പറഞ്ഞിരിക്കുന്നു. വ്യാപകമായ ആക്രമണത്തിൽ ജനങ്ങളെയും വസ്തു വകകളെയും നശിപ്പിക്കുന്നതിനെ ആണ് ഇതു സൂചിപ്പിക്കുന്നതു.
""മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തം'': ഇത് മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാണു. ഇതു വാ.23 ലും പറഞ്ഞിരിക്കുന്നു. ഈ വ്യ ത്യാസം പ്രധാനമായും പ്രവർത്തികളോടു ബന്ധപ്പെട്ടു കിടക്കുകയാണ്. വലിയ ശക്തിയോടും ഭീകരവുമായ റോമാ സാമ്രാജ്യത്തിന്റെ ആക്രമണ ങ്ങളെയാണ് ഇതു കാണിക്കുന്നതു. റോമൻ ശക്തി ലോക രാജ്യങ്ങളെ മഹാശക്തിയോടും ക്രൂരതയോടുമാണു ആക്രമിച്ചു കീഴടക്കിയതു.
""അതിനു പത്ത് കൊമ്പുകൾ ഉണ്ടായിരുന്നു'': കൊമ്പു തിരുവെഴു ത്തിൽ രാജാക്കന്മാരെയാണ് സൂചിപ്പിക്കുന്നത്. വാ.24 ൽ ഇതു വ്യക്തമാ ക്കിയിട്ടുണ്ട്. മൃഗത്തിനു പത്തു കൊമ്പുകൾ ഉള്ളതായിട്ടാണു ദാനിയേൽ കണ്ടത്, സമകാലീനരായ പത്തു രാജാക്കന്മാരെ ഇതു കാണിക്കുന്നു. രാജ്യത്തിന്റെ പത്തു സബ് ഡിവിഷനുകളുമായിരിക്കാമിതു. ഇതു സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടു.
ഭാവിയിൽ റോമാ സാമ്രാജ്യം പുനരുദ്ധരിക്കപ്പെടുകയും അതിന്റെ ആധിപത്യത്തിൻ കീഴിൽ 10 രാജ്യങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും. ഇവരിൽ ഒരുവൻ എഴുന്നേറ്റുവരുകയും ഇവയിൽ മൂന്നെണ്ണത്തെ നീക്കുകയും ചെയ്യും. ഈ രാജാക്കന്മാരുടെ കാലത്താണ് സ്വർഗ്ഗത്തിലെ
ദൈവത്തിന്റെ നിത്യമായ രാജ്യത്വം, സ്ഥാപിക്കുന്നതു (2:44). ഭാവിയിൽ സ്ഥാപിക്കുവാൻ പോകുന്ന ക്രിസ്തുവിന്റെ സഹ്രസാബ്ദ രാജ്യമാണി തു. വെളിപ്പാടു 17 ലെ മൃഗത്തിന്റെ പത്തു രാജാക്കന്മാരെ പ്രതിനിധാനം ചെയ്യുന്ന പത്തു കൊമ്പുകൾ തന്നെയാണിതു (വാ.12). യോഹന്നാന്റെ കാലത്ത് ഈ രാജാക്കന്മാർ അധികാരം ഏകിട്ടില്ല; ഈ മൃഗം വെളിപ്പെട്ടി ട്ടുമില്ല (വാ.11). മൃഗത്തിന്റെയും ഈ രാജാക്കന്മാരുടെയും കയ്യിൽ നിന്നും യഹൂദജനത്തെ വിടുവിക്കുവാൻ മശിഹ മടങ്ങി വരുന്ന കാലത്തെക്കുറി ച്ചാണു ഇവിടെ പറയുന്നതു.
ദാനി 7:8: ""ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി. ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു''.
""മറ്റൊരു ചെറിയ കൊമ്പ്'': ""മറ്റൊരു'' എന്നതു വളർന്ന മറ്റു കൊമ്പുകളിൽ നിന്നും ഇതിനെ വ്യത്യസ്ഥമാക്കുന്നു, ""ചെറിയ'' എന്നതു ഈ കൊമ്പ് ചെറുതായി വളർന്നു തുടങ്ങി എന്നു മാത്രം; ഇതു വളർന്ന കൊമ്പുകളുടെ ഇടയിൽ ഇതു സാവകാശം പ്രത്യക്ഷപ്പെട്ടു, ഈ കൊമ്പു മറ്റു കൊമ്പു കളേക്കാൾ ഏറ്റവും വളർന്നുവന്നു വാക്യം 20 ൽ പ്രത്യേകം പറഞ്ഞിരിക്കുന്നു.
വാക്യം 24-26 ൽ ഈ രാജാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന വിവരങ്ങ ൾ വെളി.13:5-8 ലും 17:11-14 ലും പറഞ്ഞിട്ടുള്ള ""മൃഗ''ത്തോടു സാദൃശ്യമു ള്ളതാണു. സഹ്രസബ്ദ രാജ്യം സ്ഥാപിക്കുവാൻ വരുന്ന ക്രിസ്തുവെന്ന വാഗ്ദത്ത മശിഹായെ എതിർക്കുന്ന സാത്താന്റെ പ്രതിപുരുഷനായ എതിർ ക്രിസ്തുവെന്ന ഏകലോക ഭരണാധികാരിയെ കുറിച്ചാണു ഇവിടെ പരാമർശിക്കുന്നതു.
""മുമ്പിലത്തെ മൂന്നു കൊമ്പുകൾ പറിഞ്ഞുപോയി'': ചെറിയ കൊമ്പ് പ്രത്യക്ഷപ്പെട്ടു വളർന്നപ്പോൾ, മുമ്പിലത്തെ മൂന്നു കൊമ്പുകൾ പറിഞ്ഞു പോയതായി ദാനിയേൽ കണ്ടു, അങ്ങനെ എട്ടു കൊമ്പുകൾ ശേഷിച്ചു. ഈ രാജാവ് അധികാരത്തിൽ വരുമ്പോൾ തന്റെ മൂന്നു മുൻഗാമികളുടെ സാമ്രാജ്യങ്ങളുടെ നിയ്രന്തണം താൻ ഏറ്റെടുക്കുമെന്ന താണ് ഇതു കാണിക്കുന്നതു. ഈ മൂന്നു രാജ്യങ്ങളുടെയും നിയ്രന്തണം ഏറ്റെടുക്കുന്നതു വളരെ പെട്ടെന്നല്ലാ കാലങ്ങൾ കൊണ്ടാണു. ഒടുവിൽ, അവൻ എല്ലാവരുടെയും അംഗീകൃത നേതാവായി മാറും (വാ.20).
""മനുഷ്യന്റെ കണ്ണുപോലെയുള്ള കണ്ണ്'': ഇഴക്കാഴ്ച, ബുദ്ധിശക്തി, നിപുണത എന്നിവയുടെ പ്രതീകമാണ് കണ്ണ്. ഇതു കാണിക്കുന്നതു അന്തിക്രിസ്തു അസാമാന്യ ബുദ്ധിശാലിയായിരിക്കുമെന്നാണ്. ഏതു പ്രശ്നങ്ങളും പരിഹരിപ്പാൻ കഴിയും വിധം ബുദ്ധിമാനും സൂക്ഷ്മ ദൃഷ്ടി യുള്ളവനും കുശാഗ്ര ബുദ്ധിയുള്ള ത്രന്തശാലിയായിരിക്കും അവൻ. മനുഷ്യന്റെ കണ്ണുപോലെയുള്ള കണ്ണ്, എന്നതു അവൻ അമാനുഷ വ്യക്തിയല്ല, ഒരു മനുഷ്യൻ തന്നെയാണ് എന്നതാണു കാണിക്കുന്നതു.
വമ്പു പറയുന്ന വായ്: ദൈവത്തിനെതിരെ പ്രശംസ പറയുന്നവനാ യിരിക്കും ഇവൻ. അസാധാരണ കഴിവുള്ളവനായിരിക്കും അവൻ. ഇതറി യാവുന്ന അവൻ ദൈവത്തിനെതിരെ വമ്പു പറയുകയും ദൈവത്തിനു മീതെ തന്നെത്താൻ ഉയർത്തുകയും ചെയ്യും (11:36).
ദർശനം ഇന്ന്
ഇന്നത്തെ ലോകത്തിന്റെ ഒരു ചിത്രമാണു ദാനിയേൽ 7. ഇതിന്റെ അർത്ഥമെന്താണു? നമുക്കുള്ള സേμശം എന്താണു? സമുദ്രത്തിൽ നിന്നും കയറി വരുന്ന യുദ്ധവും രക്തച്ചൊരിച്ചലും അധികാരവുമുള്ള ഈ സൂപ്പർ ശക്തികൾ ആരാണു? ലോകത്തിന്റെ ഭാവി എന്താണ്? ദൈവജനത്തിന്റെ ഈ ലോകക്കാരുടെയും ഭാവിയെന്താണു? ലോകത്തി ലെ ജനതയിൽ നിന്നും ഉത്ഭവിക്കുന്ന ഈ മഹാശക്തിയുടെ ഭാവി എന്താണു? ഇത് നന്മയാണോ? അതോ തിന്മയോ? ഇതു കർത്താവായ യേശു ക്രിസ്തുവിന്റെ പുനരാഗമനത്തിനുള്ള ഈറ്റുനോവോ?
ദൈവീക വെളിപ്പാടു കൂടാതെ ലോകത്തിന്റെ ഗതിവിഗതികൾ വീക്ഷിക്കുന്ന ചരിത്രക്കാരനു, ഇതു രാഷ്ട്രങ്ങളിൽ സംജാതമാക്കുന്ന ഈ മഹാപ്രക്ഷോഭങ്ങൾ കേവലം സാമൂഹ്യ മാറ്റങ്ങൾ മാത്രമാണു. പ്രക്ഷോപങ്ങൾ മാത്രമാണു അവനു കാണാൻ കഴിയുക. കലാപങ്ങളും പോരാട്ടങ്ങളും മാത്രമാണു അവൻ കാണുക. എന്നാൽ ദാനിയേൽ പറയുന്നത് ""ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു'' (7:9-14). മനുഷ്യരാ ശിയാകുന്ന സമുദ്രത്തിന്റെ ഉയരുന്ന അലകൾക്കിടയിൽ ദാനിയേൽ ദൈവത്തിന്റെ സിംഹാസനം കണ്ടു. ഒരുനാളും നശിച്ചു പോകാത്ത രാജ്യം മനുഷ്യപുത്രനു ലഭിക്കുന്നതും അവൻ കാണുന്നു. ഈ മൃഗങ്ങൾ നിലനിൽക്കുന്നത് സർവ്വശക്തൻ അനുവദിക്കുന്നിടത്തോളം കാലമാണ്.
ദൈവം ഇങ്ങനെയുള്ള കഷ്ടത അനുവദിക്കുന്നതു എന്തു കൊണ്ടു? അധർമ്മത്തിന്റെ മർമ്മം എന്നു പൗലൊസ് പറയുന്നതു ഇതാണ് (2
തെ .2:7). മനുഷ്യവർഗ്ഗത്തിനു ദുരിതവും വേദനയും നല്കുന്ന ഈ സാമ്രാജ്യങ്ങളെ ദൈവം അനുവദിക്കുന്നതെന്തുകൊണ്ടാണു? ISIS ഇസ്ലാമിക് തീവ്രവാദ സംഘങ്ങൾ, ഇദി അമിൻ, പോൾ പോട്ട്, മാവോ,
സ്റ്റാലിൻ, ഹിറ്റ്ലർ എന്നിവരെ ദൈവം അനുവദിക്കുന്നതെന്ത്? നമ്മോടു പറഞ്ഞിട്ടില്ല. ദൈവം പറഞ്ഞിടത്തോളം കാലം ഈ രാജ്യങ്ങളും സാമ്രാജ്യങ്ങളും നിലനിൽക്കും.
ദർശനം നമുക്ക്
വ്യക്തിപരമായി ഈ ദർശനത്തിന് നമ്മുടെ ജീവിതവുമായുള്ള ബന്ധമെന്താണ്? നമ്മളും മൃഗങ്ങൾ കയറിവന്ന സമുദ്രമായ ഈ ഗോള ത്തിൽ വസിക്കുന്നവരാണ്. കർത്താവിന്റെ വരവ് താമസമെങ്കിൽ നാം ഇവിടെ മരിച്ചടക്കപ്പെടും. മനുഷ്യ വർഗ്ഗത്തിൽ നിന്നും നാം ഒഴിവുള്ളവര ല്ല. നമ്മെ ഉപ്രദവിക്കുന്ന ഒരു സമുദ്രമുണ്ട്. ഇന്നല്ലെങ്കിൽ നാളെ നാം എല്ലാവരും ഇതിനെ അഭിമുഖീകരിക്കും. നാശവും ദ്രവത്യവും മരണവും ശവക്കല്ലറയുമൊക്കെ ഇവിടെയുണ്ട്. നമ്മളെല്ലാവരും ഒരുമിച്ച് ഈ അനു ഭവത്തെ അഭിമുഖീകരിക്കും.
അവിശ്വാസികൾക്കും നാസ്തികർക്കും ഈ ദർശനവുമായുള്ള ബന്ധമെന്താണ്? ഭീകരമായ കാറ്റിന്റെ ക്രോധവും ശ്രതുവായ മരണത്തെ യുമാണ് അവർക്കു കാണുവാനാകുക.
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു ദൈവപൈതലിനു കാണാനാ കുന്നതെന്താണ്? മരണത്തെയോ കഷ്ടതയെയോ വേദനയോ അല്ല നാം കാണുക. ദൈവപുത്രനായ ക്രിസ്തുവിന്റെ സിംഹാസനത്തെയും കൃപാ സനത്തെയുമാണു നാം കാണുക. അവൻ സ്വർഗ്ഗത്തിലെയും ഭൂമിയിലെ യും രാജാവാണ്. അവന്റെ സന്നിധിയിൽ അവന്റെ നാമത്തിൽ ശുശ്രൂഷി ക്കുന്ന കോടാനു കോടി വിശുദ്ധ സംഘമുണ്ട്. ഈ വിധമാണ് ദാനിയേൽ പര്യവസാനിക്കുന്നത്. ദൈവം ദാനിയേലിനോട് പറഞ്ഞു, ""നീയോ അവ സാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്ക
ൽ നിന്റെ ഒാഹരി ലഭിപ്പാൻ എഴുന്നേറ്റു വരും'' (12:13).
വയോധികനായവൻ (7:9-14)
""വയോധികനായവൻ'' എന്ന പ്രയോഗം തിരുവെഴുത്തിൽ 3 തവ ണയുണ്ടു; ഇതു മൂന്നും ദാനിയേൽ 7 ലാണു (വാ. 9,13,21). ഈ അദ്ധ്യായ ത്തിൽ നാലു മാനുഷിക സാമ്രാജ്യങ്ങളെക്കുറിച്ചും അതിനെ തുടർന്നു വരുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള സ്വപ്നവും ദർശനവും ദാനിയേൽ കാണുകയുണ്ടായി (വാ.1:17-18). ""വയോധികനായവൻ'' എന്നത് നിത്യ നായ ദൈവത്തെക്കുറിയ്ക്കുന്നു (Barnes Notes on the Bible, Commentary on Daniel 7:9) വയോധികനായവൻ എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെ ന്നും എന്തു ചെയ്യുന്നുവെന്നും ദാനി 7 വ്യക്തമാക്കുന്നു.
വയോധികനായവനെക്കുറിച്ചുള്ള ആദ്യപരാമർശം
ദാനിയേൽ 7 ലെ ആദ്യ പരാമർശം അധികാരത്തെയും ന്യായവിധി നടപ്പാക്കുന്നതിനെയും കുറിച്ചുള്ളതാണു (7:9,10).
സകല അധികാരവുമുള്ളവൻ പിതാവായ ദൈവമാണു. ""ആകയാ ൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മന ിൽ വെച്ചുകൊൾക'' (ആവ.4:39) എന്നു മോശെ പറഞ്ഞിട്ടുണ്ടു. ഉയർത്തെഴുന്നേറ്റ കർത്താവു ശിഷ്യന്മാരോടു പറഞ്ഞു, ""സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാര വും എനിക്കു നല്കപ്പെട്ടിരിക്കുന്നു'' (മത്താ.28:18). യോഹന്നാൻ പറ ഞ്ഞു, ""ന്യായവിധി നടത്തുവാൻ അവനു അധികാരവും നല്കിയിരിക്കു ന്നു'' (യോഹ.5:26-27). ""ന്യായവിധി എല്ലാം പുത്രനു നല്കിയിരിക്കയാ ൽ'' (വാ.22), അവനാണ് സകല ന്യായവിധിയും നടത്തുന്നവൻ. വെളിപ്പാ ടു പുസ്തകത്തിലും ഈ ദൃശ്യം കാണുന്നു: ""പിന്നെ ഞാൻ ദർശനത്തി ൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു'' (വെളി. 5:11).
വയോധികനെക്കുറിച്ചുള്ള രണ്ടാം പരാമർശം
രണ്ടാമത്തെ പരാമർശം ദാനി.7:13-14 ലാണണു. ഈ വാക്യങ്ങളിലെ ""മനുഷ്യപുത്രൻ'' ക്രിസ്തുവും ""വയോധികൻ'' പിതാവായ ദൈവവുമാ ണു. ""മനുഷ്യപുത്രൻ'' എന്നതു പഴയനിയമത്തിൽ മനുഷ്യത്ത്വത്തെക്കു റിക്കുന്ന പ്രയോഗമാണു. ക്രിസ്തു തന്റെ െഎഹിക ജീവിതകാലത്തു ഉപയോഗിച്ച നാമധേയം പ്രധാനമായും ഇതാണു (മത്താ.16:13). ദാനി. 7:13-14 ലെ ""മനുഷ്യപുത്രൻ'' യേശുക്രിസ്തുവാണു കാരണം നിത്യരാ ജ്യം സമർപ്പിക്കുവാനായ് അവൻ പിതാവിന്റെ മുമ്പാകെ സന്നിഹിതനാ കും. ഈ ഭാവി സംഭവത്തെക്കുറിച്ചു പൗലൊസ് പറയുന്നതു, ""പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചയ്ക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും'' (1 കൊരി.15:24) എന്നാണു.
വയോധികനെക്കുറിച്ചുള്ള മൂന്നാം പരാമർശം
ഒടുവിലത്തെ പരാമർശം ദാനി. 7:21-22 ലാണു. ഈ രംഗം വെളിപ്പാട്
20:11-15 ലെ ""വെള്ള സിംഹാസന ന്യായവിധിയല്ല,'' അത് സഹ്രസാബ്ദ ത്തിനു ശേഷമാണു. 2 കൊരി.5:10, 1 കൊരി.3:11-15 ഭാഗങ്ങളിലെ ക്രിസ്തു വിന്റെ ന്യായാസനവുമല്ലിതു. ഉത്പ്രാപണത്തെ തുടർന്നു സഹ്രസാബ്ദ വാഴ്ചയ്ക്കു മുൻപറഞ്ഞത്. ഇവിടെ പറഞ്ഞിരിക്കുന്നത് 4 മൃഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജാതീയ രാജ്യങ്ങളുടെ ന്യായവിധിയാണ്. നാലാമത്തെ മൃഗം കൊല്ലപ്പെടുന്നതും (ഇതു ചെറിയ കൊമ്പല്ല അതിനെ ദാനിയേൽ മൃഗം എന്നു വിളിച്ചിട്ടുമില്ല). അതിന്റെ ശരീരം ദഹിപ്പിക്കപ്പെടു ന്നതുമായി ദാനിയേൽ കാണുന്നു. ഇത് റോമൻ സാമ്രാജ്യത്തെ കാണി ക്കുന്നു. യോഹന്നാൻ ദർശിച്ച ചെറിയ കൊമ്പ് എന്നു വിളിച്ച ""മൃഗം'' ദാനിയേലിലെ മൃഗത്തെപ്പോലെ കൊല്ലപ്പെടുത്തില്ല (വെളി.13:1-8). തീപ്പൊയ്കയിലേക്കു ജീവനോടെ എറിയപ്പെടുകയാണു (വെളി.19:20). ഈ ന്യായവിധിയെ തുടർന്നു നാലാമത്തെ മൃഗമായ റോമൻ സാമ്രാജ്യം നശിപ്പിക്കപ്പെടുന്നു. മറ്റു മൃഗങ്ങളായ സിംഹം, കരടി, പുള്ളിപ്പുലി (ബാ ബിലോൺ, മേദ്യപേർഷ്യ, ഗ്രീസ്) എന്നിവയ്ക്കു ആധിപത്യം നഷ്ടപ്പെ ട്ടു കുറച്ചു കാലം കൂടി ജീവിക്കണം. പേർഷ്യ, ഗ്രീക്ക് സാമ്രാജ്യങ്ങൾ പുനരുത്ഥാനം ചെയ്യപ്പെടുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണു.
കൃപായുഗത്തിനും സഹ്രസാബ്ദ വാഴ്ചയ്ക്കും മധ്യേ ന്യായവിധി യുടെ യുഗമുണ്ടെന്നു തിരുവെഴുത്തു വ്യക്തമാക്കുന്നു. മൂന്നു ന്യായവിധി കൾ അന്നുണ്ട്.
- ക്രിസ്തുവിന്റെ ന്യായസനം (2 കൊരി.5:10).
- മഹാപീഡനകാലത്ത് യഹൂദരെ ന്യായംവിധിക്കുന്നത്. യഹൂദർ ഭൗമികജനമാണ്. അവർക്കുള്ള വാഗ്ദത്തങ്ങളും ഭൗമികമാണു. അവരു ടെ ന്യായവിധിയും ഭൗമികമാണ്. യിരെമ്യാവും ദാനിയേലും ഇതിനെ യാക്കോബിന്റെ കഷ്ടം (യിരെ.30:4-7; ദാനി.12:1) എന്നു വിളിച്ചിട്ടുണ്ട്.
മത്തായി 24:21-31 ൽ ""വലിയ കഷ്ടം'' എന്നു കർത്താവ് വിളിച്ചിരിക്കുന്നു. ഈ ന്യായവിധിയുടെ ഫലം യഹൂദന്മാരുടെ മാനസാന്തരമാണ്.
- ജാതികളുടെ ന്യായവിധി (മത്താ.25:31-46) ക്രിസ്തുവിലേക്ക് മടങ്ങി വരുമ്പോഴാണ് ഈ ന്യായവിധി. യെഹോഫാശാത്ത് താഴ്വരയിൽ വെച്ചാണ് ഇതു നടക്കുക (യോവേ.3:1-2). ലോകസ്ഥാപനം മുതൽ ഒരു ക്കിയിട്ടുള്ള ക്രിസ്തുവിന്റെ രാജ്യത്തിലേക്ക് ചെമ്മരിയാടുകളെ (വിശ്വാ സികൾ) കോലാടുകളിൽ നിന്നും (അവിശ്വാസികൾ) വേർതിരിച്ചു പ്രവേ ശിക്കുന്നതിനാണി ന്യായവിധി. കോലാടുകൾ പ്രതിനിധീകരിക്കുന്ന അവിശ്വാസികളായ ജാതികളെ ഇരുട്ടിലേക്കു തള്ളിക്കളയും. ഇവിടെ മുതൽ ദാനിയേൽ കണ്ട ദർശനങ്ങളിലെ ന്യായവിധികളാണു നാം
കാണുന്നതു (7:9).
ന്യായാസനത്തിൽ ഇരിക്കുന്നതാരാണു? അവനെ വയോധികൻ എന്നു വിളിച്ചിരിക്കുന്നു. പിതാവ് ആരെയും ന്യായം വിധിക്കായ്കയാൽ അതു മനുഷ്യപുത്രനാണു യോഹ. 5:22). വെളി.1:12-15 ലെ വിവരണത്തി നു തുല്യമായ ഇതു ന്യായാധിപനായ ക്രിസ്തുവിനെയാണു കാണിക്കു ന്നതു, മഹാപുരോഹിതനെ അല്ല. സഹ്രസാബ്ദവാഴ്ച ആരംഭിക്കുമ്പോ ഴേക്കും ക്രിസ്തു തന്റെ മഹാപൗരോഹിത്യ ശുശ്രൂഷ പൂർത്തിയാക്കി, രാജാവായി ഭൂമിയെ ഭരിക്കും. അവൻ പുരോഹിതനെപ്പോലെ അരകെ ട്ടിയിട്ടില്ലെന്നതിൽ നിന്നും വ്യക്തമാകുന്നു. അതിനു പകരം അവന്റെ വസ്ത്രം ഹിമം പോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമം പോലെയും ആയിരുന്നു എന്നതു ന്യായാധിപനാണെന്നതു വ്യക്തമാക്കുന്നു.
""രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അ ടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനു അവന്നു ആധിപത്യവും മഹത്വവും രാജ്യത്വവും ലഭിച്ചു; അവന്റെ ആ ധിപത്യം നീങ്ങിപ്പോകത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശി ച്ചുപോകാത്തതും ആകുന്നു'' (ദാനി.7:13-14).
ഇവിടെ പറഞ്ഞിരിക്കുന്ന നാമങ്ങൾ ഒരുപക്ഷെ വായനക്കാരന് ആശ യക്കുഴപ്പം ഉണ്ടാക്കിയേക്കാം. തൊട്ടുമുമ്പും ""വയോധികൻ'' മനുഷ്യപു ത്രനാണെന്നു പറഞ്ഞിരിക്കുന്നു. ഇവിടെ മനുഷ്യപുത്രൻ ആധിപത്യം ലഭിക്കുന്നതു പിതാവിൽ നിന്നാണെന്നും പിതാവാണു വയോധികൻ എന്നും പറഞ്ഞിരിക്കുന്നു. ഈ വൈരുദ്ധ്യം എങ്ങനെ പരിഹരിക്കാനാ വും? ത്രിത്വത്തിലെ ഒാരോ ആളത്വവും ഈ നാമധേയം മാറിമാറി ഉപയോഗിച്ചിട്ടുണ്ടു. ""ഞാനും പിതാവും ഒന്നാണെന്നു'' യേശു പറഞ്ഞി ട്ടുണ്ടു (യോഹ.10:30). ""ദൈവഭക്തിയുടെ മർമ്മം സമ്മതമാം വണ്ണം വലി യതാകുന്നു'' എന്നു പൗലൊസ് പറഞ്ഞിട്ടുണ്ടു (1 തിമൊ.3:16). മറ്റു വേദഭാഗങ്ങളിൽ നിന്നും നമുക്കു മനസിലാകുന്നതു പിതാവിൽ നിന്നും ക്രിസ്തുവിൽ രാജ്യം ലഭിക്കുന്നുമെന്നുമാണു.
ക്രിസ്തു വരുന്നത് ന്യായാധിപനായിട്ടാണ്
ന്യായവിധിക്കായിട്ടാണ് ക്രിസ്തു വരുന്നത്. അവന്റെ മുമ്പാകെ പുസ്തകങ്ങൾ തുറന്നുവെന്നു വായിക്കുന്നു (ദാനി.7:10). യോഹന്നാൻ
5 ൽ പിതാവു ആരെയും ന്യായം വിധിക്കാതെ, ന്യായവിധി പുത്രനു ന ല്കിയിരിക്കുന്നുവെന്നു കാണുന്നു. ക്രിസ്തുവിന്റെ വരവിങ്കൽ അവന്റെ സകല ജാതികളെയും ന്യായം വിധിക്കുന്നതിനായ് കൂട്ടിവരുത്തും. ""പു സ്തകങ്ങൾ തുറന്നു''. നാമെല്ലാവരും ഒരു ദിവസം സർവ്വശക്തന്റെ സന്നി ധിയിൽ നില്ക്കും. നമ്മുടെ മരണം പോലെ തന്നെ ആ ദിവസവും നമുക്കു സമീപമാണു.
നാം ഭൂമിയെന്ന നമ്മുടെ ഗ്രഹത്തിൽ അതിന്റെ ചരിത്രത്തോടുകൂടി മറയപ്പെടും. സർവ്വ ശക്തന്റെ ന്യായവിധി ദിവസത്തേക്കാണു ഈ ഗ്രഹം നീങ്ങിക്കൊണ്ടിരിക്കുന്നതു. നമ്മുടെ വഴികൾ വ്യത്യസ്തങ്ങളായിരി ക്കാം; എന്നാലും നാമെല്ലാം ഈ വലിയ ന്യായാധിപന്റെ മുൻപാകെ നില്ക്കേണ്ടി വരും. യുവാക്കളും പ്രായമുള്ളവരും ധനികരും ദരിദ്രരും എല്ലാം.
യെഹെസ്കിയേൽ 20 ൽ യിസ്രായേലിന്റെ ന്യായവിധിയെക്കുറിച്ചു കാണുന്നു. മത്തായി 25 ൽ ഭൂമിയിലെ സകല ജാതികളുടെയും ന്യായ വിധിയെക്കുറിച്ചു പറഞ്ഞിരിക്കുന്നു. 2 കൊരി.5 ൽ വിശ്വാസികൾക്കുള്ള ക്രിസ്തുവിന്റെ ന്യായാസനത്തേക്കുറിച്ചു കാണുന്നു. വെളിപ്പാട് 20 ൽ നഷ്ടപ്പെട്ടുപോയ സകല പാപികളും നേരിടേണ്ടി വരുന്ന വെള്ളസിം ഹാനസ ന്യായവിധിയെക്കുറിച്ചു നാം കാണുന്നു. നാമെല്ലാവരും ഒരു ദിവസം ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ നില്ക്കും. ന്യായ വിധി ഒരുക്കപ്പെടുകയും പുസ്തകങ്ങൾ തുറക്കപ്പെടുകയും ചെയ്യും.
നിത്യമായ മൂന്നു പുസ്തകങ്ങളെക്കുറിച്ചു ബൈബിളിൽ പറഞ്ഞി ട്ടുണ്ട്. ഒന്നു വേദപുസ്തകം തന്നെയാണ്. ""പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും'' (യെശ. 40:8). അടുത്ത നിത്യമായ പുസ്തകം പ്രതിഫലങ്ങളുടെ പുസ്തകമാണ്. നമ്മുടെ പ്രവൃത്തികൾ രേഖപ്പെടുത്തിയ ഒരു പുസ്തകമുണ്ട്. ക്രിസ് തുവിന്റെ ന്യായാസനത്തിനു മുമ്പാകെ നാം നില്ക്കുമ്പോൾ നമ്മുടെ ജഡത്തിലെ പ്രവൃത്തികൾക്കടുത്ത് പ്രതിഫലം നമുക്കു ലഭിക്കും. മൂന്നാ മത്തെ പുസ്തകം കുഞ്ഞാടിന്റെ ജീവപുസ്തകമാണ്. ആ പുസ്തക ത്തിൽ രേഖ പ്പെടുത്തിയിട്ടുള്ളത് രക്ഷിതരുടെ പേരുകളാണ്.
ക്രിസ്തുവിന്റെ വരവ് സഹ്രസാബ്ദത്തിനു മുൻപാണ്
ആയിരമാണ്ടു വാഴ്ചയുടെ ആരംഭത്തിലാണു ക്രിസ്തുവരുന്നതു. ക്രിസ്തു ഭൂമിയിലേക്കു വന്നു ആയിരമാണ്ടു വാഴ്ച ആരംഭിക്കും. ആയി രമാണ്ടു വാഴ്ചയ്ക്കു ശേഷമാണ് കർത്താവ് വരുന്നതെന്നു ബൈബിൾ പഠിപ്പിക്കുന്നതേയില്ല. നീതി സൂര്യനായ ക്രിസ്തുവിന്റെ വരവു സർവ്വ ലോകത്തിനും മറയ്ക്കുവാനാവാത്ത മഹത്വമായിരിക്കും. ആദ്യം വയോ ധികനായ ക്രിസ്തുവിന്റെ വരവും, തുടർന്നു അവൻ സകല ജാതികളും വംശങ്ങളും അവനെ സേവിക്കേണ്ടതിനു അവന്റെ മുമ്പാകെ കൂട്ടിച്ചേ ർക്കയും ചെയ്യും. ആദ്യം മനുഷ്യപുത്രൻ ആകാശ മേഘങ്ങളോടെ വരു കയും പിന്നീടു അവന്റെ സാർവ്രതിക രാജ്യം സ്ഥാപിക്കയും ചെയ്യും.
ബിംബത്തിന്റെ പാദത്തിൽ അടിച്ചു അതിനെ തകർത്ത കൈ തൊടാതെ പറിഞ്ഞു വന്ന കല്ലാണു ആദ്യം. പിന്നീടു ആ കല്ല് ഭൂമിയെ മുഴുവൻ നിറച്ചു വളർന്ന ദൈവരാജ്യം.
ക്രിസ്തുവിന്റെ വരവിൽ നിന്നും നമ്മെ വേർതിരിക്കുന്നതൊന്നുമില്ല. ക്രിസ്തുവിന്റെ വരവിനേയും നമ്മെയും തമ്മിൽ വേർതിരിക്കുന്ന തൊന്നുമില്ല. മഹാപീഡനത്തേയോ ഹർമ്മഗദ്ദോൻ യുദ്ധത്തെയോ സർ ജനത്തെയും ബാധിക്കുന്ന കഷ്ടങ്ങളെയോ അസമാധാനത്തിന്റെ നാ ളുകളെയോ അല്ല നാം കാത്തിരിക്കുന്നതു. പ്രത്യുത മഹാദൈവവും ന മ്മുടെ കർത്താവുമായ യേശു ക്രിസ്തുവിനെയാണു (ഫിലി. 3:20). ബൈ ബിളിൽ എവിടെയും, ക്രിസ്തുവിന്റെ വരവു സഹ്രസാബ്ദ വാഴ്ചയ്ക്കു മുമ്പാണു. ആദ്യം രക്ഷകൻ വരും, പിന്നീടു രാജ്യം സ്ഥാപിക്കും.
ക്രിസ്തുവിന്റെ വരവു ചരിത്രത്തിലെ ഇടപടലാണു
ക്രിസ്തുവിന്റെ വരവു മാനവചരിത്രത്തിലുള്ള ദൈവത്തിന്റെ ഇട പെടലാണു. പ്രവാചകന്മാർ പ്രവചിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും സമ്പൂ ർണ്ണമായി നിറവേറപ്പെടുന്നതു ക്രിസ്തുവിന്റെ വരവിലാണു.
ദാനിയേൽ കണ്ട മഹാമൃഗങ്ങൾ പ്രതിനിധാനം ചെയ്ത സാമ്രാ ജ്യങ്ങളും അവയെ തുടർന്നുവന്ന ഭരണകുടങ്ങളും ഇന്നു ലോകത്തുള്ള സകല വാഴ്ചകളും ക്രിസ്തുവിന്റെ വരവോടെ നീക്കപ്പെടുകയും അത്യുന്നതന്റെ വിശുദ്ധന്മാർ ഭരണം ഏറ്റെടുക്കുകയും ചെയ്യും. മാനു ഷികമായ എല്ലാ ഭരണങ്ങൾക്കും വിരാമം കുറിക്കുന്നതു സർവ്വശക്തന്റെ ഈ ഇടപെടലോടെയാണു. ക്രിസ്തുവിന്റെ മടങ്ങി വരവിങ്കൽ, യുദ്ധ ങ്ങളും രക്തച്ചൊരിച്ചിലും ദുരിതങ്ങളും മരണവും കൊണ്ടു ദുരിതം സൃഷ്ടിച്ച മാനുഷിക ഭരണവ്യവസ്ഥയ്ക്കു സമ്പൂർണ്ണമായ പരിസമാപ് തിയാകും.
ക്രിസ്തുവിന്റെ വരവു വിജഭേരിയോടെയായിരിക്കും
ക്രിസ്തുവിന്റെ പുനരാഗമനം സ്വർഗ്ഗത്തിൽ നിന്നും ജയഘോഷ ങ്ങളോടു കൂടിയായിരിക്കും. സഹ്രസാബ്ദ രാജ്യത്തിന്റെ സങ്കീർത്തന
ങ്ങൾ (Complexity) ശ്രദ്ധിക്കുക. അതിൽ ദൂതന്മാരും രക്ഷിതരായ പഴയ നിയമ ഭക്തന്മാരും, പുതിയനിയമ ഭക്തന്മാരും ഉണ്ടായിരിക്കും (ദാനി.
7:18,27).
സൃഷ്ടിയെക്കുറിച്ചു ചിന്തിക്കുക; അത്രെത മാത്രം വൈവിധ്യമു ള്ളതാണു. ആകാശത്തെയും ഭൂമിയെയും ശ്രദ്ധിക്കുക. അതിൽ നക്ഷ ത്രങ്ങളും, സൂര്യച്രμാദികളും വൃക്ഷലതാതികളും എല്ലാ മുണ്ട്. അസം ഖ്യമായുള്ള സസ്യ ജാലങ്ങളിൽ ഒരേപോലെയുള്ള രണ്ടിലകൾ പോ ലുമില്ല. ദൈവത്തിന്റെ സൃഷ്ടി വൈഭവം അത്ഭുതാവഹം തന്നെ! ക്രിസ് തുവിന്റെ വ്യത്യസ്തത ഒട്ടും ദൃശ്യമായിരിക്കില്ല. ഈ കാര്യങ്ങളെക്കു റിച്ചു ചില കാര്യങ്ങൾ ഈ ഭാഗത്ത് പറഞ്ഞിട്ടുണ്ടു. ഉദാഹരണത്തിനു സ്വർഗ്ഗീയ രാജ്യം ഒന്നു പോലെ ദൂതന്മാരും മനുഷ്യരും ചേർന്നുള്ളതാ ണു. ദൂതന്മാരും മനുഷ്യരും ദൈവത്തെ ഒരുപോലെ വാഴ്ത്തും. വെളിപ്പാടു 5-ാം അധ്യായത്തിൽ സൃഷ്ടാവായ ദൈവത്തെ സൃഷ്ടിയു ടെ പ്രതിനിധികളായ നാലു ദൂതന്മാർ വാഴ്ത്തുന്നുണ്ടു. ദൈവത്തെ സ്തു തിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാരെയും പ്രന്തണ്ടു അപ്പൊസ്തലന്മാരെ യും നാം ഇവിടെ കാണുന്നു. ആയിരക്കണക്കിനു ദൂതന്മാരെയും നാം കാണുന്നു. ""നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രങ്ങളി ലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനാ യി വിലക്കു വാങ്ങി''. ""അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ'' എന്നു ദൂതന്മാരും വീണ്ടെടുക്കപ്പെട്ട വരും പാടുന്നതു നാം കാണുന്നു (വെളി. 5:12).
നാം പൊടിയിൽ നിന്നുള്ളവരും താഴ്ചയുള്ളവരുമാണെങ്കിലും ഈ സ്വർഗ്ഗീയ ദൂതന്മാർ നമ്മോടു ചേർന്നാണു ദൈവത്തെ സ്തുതിക്കുന്നതു. അവർ നമ്മുടെ സഹഭൃത്യന്മാരാണു. ദൂതനിലൂടെ ഈ യുഗത്തിന്റെ പരിസമാപ്തിയെക്കുറിച്ചുള്ള ദർശനം കണ്ടു യോഹന്നാൻ ദൂതനെ ആരാധിക്കുവാനായ് അവന്റെ കാല്ക്കൽ വീണു. അപ്പോൾ, ദൂതൻ യോഹന്നാനോടു, ""അതരുത്; ഞാൻ നിന്റെയും നിന്റെ സഹോദന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണി ക്കുന്നവരുടെയും സഹഭൃത്യനത്രെ'' എന്നു പറഞ്ഞു (വെളി. 22:9).
നാം പുനരുത്ഥാനം ചെയ്യപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്താലും നാം നമ്മൾ തന്നെ ആയിരിക്കും. നമ്മുടെ ആളത്തങ്ങൾ അങ്ങനെ തന്നെയായിരിക്കും. നമ്മുടെ അസ്ഥിത്തത്തിനു മാറ്റം വരുന്നില്ല.
എല്ലാ ജാതികളും അവിടെ ഉണ്ടായിരിക്കും. ഒരു പുഷ്പം മറ്റതിൽ നിന്നും വ്യത്യസ്തമായിരിക്കും, ഒരു നക്ഷ്രതം മറ്റതിൽ നിന്നും വ്യത്യ സ്തമായിരിക്കും (വെളി.21:24). ജാതികളും രാഷ്ട്രങ്ങളും മാത്രമല്ല, ഭാഷകളും അവിടെ ഉണ്ടായിരിക്കും.
ദർശനത്തിനുശേഷമുള്ള ദാനിയേലിന്റെ അനുഭവം (ദാനി. 7:15-18)
ഈ ദർശനം കണ്ടശേഷമുള്ള ദാനിയേലിന്റെ പ്രതികരണം പ്രധാ നപ്പെട്ടതാണു. ദാനിയേൽ പരവശനായി (വാ.15). അവന്റെ അരികെ നിന്നു ദൂതനോടു അവൻ ദർശനത്തിന്റെ അർത്ഥം ചോദിച്ചു (വാ.17-18). അതിന്റെ വിശദീകരണമാണ് വാ.17. നാലു മഹാമൃഗങ്ങൾ നാലു രാജാ ക്കന്മാരെ പ്രതിനിധികരിക്കുന്നു. വാക്യം.18 ൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും രാജത്വം അനുഭവിക്കുമെന്നു ദൂതൻ പറഞ്ഞു. ഇവിടെ പരാമർശിച്ചിരിക്കുന്ന വിശുദ്ധന്മാർ എല്ലാ യു ഗങ്ങളിലേയും, രക്ഷിക്കപ്പെട്ടവരും വിശുദ്ധ ദൂതന്മാരുമാണ് (ദാനി. 7:21-22,25,27; 8:24; 12:7).
നാലാമത്തെ മൃഗത്തിന്റെ വ്യാഖ്യാനം (7:19-22)
മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തനായ നാലാമത്തെ മൃഗത്തെ ക്കുറിച്ചു ദാനിയേൽ പ്രത്യേകിച്ചും അറിയുവാൻ ആഗ്രഹിച്ചു. അതിഭ യങ്കരമായ മൃഗമാണിതു. മുമ്പു ഈ മൃഗത്തേക്കുറിച്ചു പറയാതിരുന്ന ചില പരാമർശങ്ങൾ ഇപ്പോൾ ദാനിയേൽ പറയുന്നുണ്ടു. അതിനു താ മ്രനഖങ്ങളും മറ്റു കൊമ്പുകളെക്കാൾ വണ്ണമേറിയതുമാണു എന്നു പറ ഞ്ഞിരിക്കുന്നു. ഈ ചെറിയ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു (വെളി.11:7; 13:7) എന്നും വിശുദ്ധന്മാർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു എന്നും കാണുന്നു. നാലാമത്തെ മൃഗം പ്രത്യേകതയുടെ വിശുദ്ധന്മാരോടു യുദ്ധം ചെയ്യുന്നതുമാണു ദാനിയേൽ എടുത്തു പറ യുന്നതു. നാലാമത്തെ മൃഗം മനുഷ്യർക്കു പരിചിതമായ ഒരു മൃഗമല്ല; അതു ഭയങ്കരവുമാണു. അതിന്റെ തലയിൽ മുളച്ചുവന്ന 10 കൊമ്പുകളും ദാനിയേലിനെ അത്ഭുതപ്പെടുത്തി (വാ.20). ആ കൊമ്പു വിശുദ്ധന്മാ രോടു യുദ്ധം ചെയ്ത അവരെ ജയിക്കുകയുണ്ടായി (വാ.21). 3 വാക്യ ങ്ങൾ മാത്രമാണ് ആദ്യത്തെ 3 മൃഗങ്ങളേക്കുറിച്ച് പറയുവാൻ എടുത്തതു. ഈ അധ്യായത്തിലെ 21 വാക്യങ്ങളും നാലാമത്തെ മൃഗത്തെക്കുറിച്ചു പറയുവാൻ വേണ്ടിയുള്ളതായിരുന്നു.
നാലാമത്തെ മൃഗത്തിന്റെ വ്യാഖ്യാനം (7:23-25)
നാലാമത്തെ മൃഗം നാലാമത്തെ സാമ്രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും, അതു മറ്റു സാമ്രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാ ണെന്നും, സർവ്വസാമ്രാജ്യങ്ങളെ ചവിട്ടി മെതിക്കുമെന്നും വാക്യം 23ൽ വ്യക്തമാക്കിയിരിക്കുന്നു. അഞ്ചാമത്തെ സാമ്രാജ്യം പുതിയ ആകാശ ത്തിലും പുതിയ ഭൂമിയിലുമുള്ള ദൈവത്തിന്റെ വാഴ്ചയാണെന്ന വ്യാ ഖ്യാനത്തെ ഇതു നീക്കുന്നു (വെളി.21,22). വാക്യം 23-27 വ്യക്തമാക്കു ന്നതു അഞ്ചാമത്തെ സാമ്രാജ്യം അതിന്റെ ആflീയ സ്വഭാവം എന്തുത ന്നെയായിരുന്നാലും അതു രാഷ്ട്രീയ സാമ്രാജ്യം ആയിരിക്കുമെന്നാണു. ചരിത്രത്തിൽ ഇതിനു ബന്ധമുള്ളതില്ലെങ്കിൽ കൂടി ഇതു ഭാവിയിൽ നി റവേറപ്പെടുമെന്നും വ്യക്തമാകുന്നു. പത്തു കൊമ്പുകൾ ഭാവിയിൽ എഴുന്നേല്ക്കുവാനുള്ള പത്തു രാജാക്കന്മാരാകുന്നു. ഇവർ ഒരേ കാല ത്ത് അധികാരത്തിൽ വരുന്നവരാണു, ഇവരിൽ മൂന്നു പേരെ ചെറിയ കൊമ്പു പരാജയപ്പെടുത്തും. അതിനെ രാജാവെന്നു വിളിച്ചിട്ടില്ല. പത്തു കൊമ്പുകളിൽ നിന്നും അതു വ്യത്യസ്തനാണു. വെളി.13:1; 17:12 ൽ പ റഞ്ഞിരിക്കുന്ന പത്തു രാജാക്കന്മാരും ഇതു തന്നെയാണു. പുനരുത്ഥരി ക്കപ്പെടുന്ന റോമാ സാമ്രാജ്യത്തെയാണു ഇതു കാണിക്കുന്നതു.
സഹ്രസാബ്ദ വാഴ്ചയായ സ്വർഗ്ഗരാജ്യത്തിന്റെ സ്ഥാപനത്തോടെ ചെറിയ കൊമ്പു പ്രതിനിധാനം ചെയ്യുന്ന അന്തിക്രിസ്തുവിന്റെ ഭരണ ത്തിൽ അറുതിവരും. ദൈവദൂഷണം പറയുന്നവനും വിശുദ്ധന്മാരെ പീ ഡിപ്പിക്കുന്നവനും എന്നു ഇവനെ വിളിച്ചിരിക്കുന്നു. അവൻ നിയമത്തെ യും കാലത്തേയും നീക്കുകയും ദൈവീക ആരാധനയെ നിരോധിക്കു കയും ചെയ്യും. വിമർശകർ ഇതിനെ അന്തിയോക്കസ് എപ്പിപ്പാനസാ യിട്ടാണു കാണുന്നതു. ദാനിയേൽ 7 ലെ ചെറിയ കൊമ്പിന്റെ നിഴലായി രുന്ന അന്തിയോക്കസ് എപ്പിപ്പാനസെങ്കിലും ഇതിന്റെ പൂർണ്ണനിവൃത്തി ഭാവിയിലാണു.
ചെറിയ കൊമ്പിന്റെ അധികാരം 31/2 വർഷത്തെക്കാണ് (കാലം, കാലങ്ങൾ, കാലാംശം). ഈ പ്രയോഗം ദാനി.12:7 ലും കാണാം. ഇതു
ലൂക്കൊ.21:24 ൽ പറയുന്ന ജാതികളുടെ കാലമാണ്. ദാനി.9:27 ലെ ഏ ഴു ആഴ്ചവട്ടങ്ങളുടെ പകുതിയായ മൂന്നര വർഷമാണിതു. െവളിപ്പാടു 11:12; 13:5 ലെ 42 മാസങ്ങൾ അഥവാ 31/2 വർഷങ്ങളും വെളി.11:3 ലെ 1260 ദിവസങ്ങളുമാണിതു. ദാനി.12:11 ൽ 1290 ദിവസങ്ങളേക്കുറിച്ചും 12:12
ൽ 1335 ദിവസങ്ങളേക്കുറിച്ചും പറയുന്നുണ്ടു. ഈ കാലത്താണു അ ഞ്ചാമത്തെ സാമ്രാജ്യം സ്ഥാപിക്കപ്പെടുന്നതും.
നാലാം സാമ്രാജ്യത്തിന്റെ നാശവും നിത്യസാമ്രാജ്യത്തിന്റെ സ്ഥാപനവും (ദാനി.7:26-28).
ഈ ഭാഗത്തു നാലാമത്തെ മൃഗത്തെ ന്യായം വിധിക്കുന്നതും അ വന്റെ സാമ്രാജ്യം എന്നെന്നേയ്ക്കുമായി നശിപ്പിക്കപ്പെടുന്നതുമായി ദാ നിയേൽ വ്യാഖ്യാനിക്കുന്നു. നാലാമത്തെ സാമ്രാജ്യത്തിന്റെ നാശത്തോ ടെ ലോകഭരണം വിശുദ്ധന്മാരുടെ കൈകളിലാകുന്നു. വാക്യം 14 ൽ കാണും പോലെ മനുഷ്യപുത്രൻ ലോകത്തെ ഭരിക്കും. അവന്റെ വിശു ദ്ധന്മാരുടെ ക്ഷേമത്തിനായിട്ടാണു സഹ്രസാബ്ദ ഭരണം. മുൻ സാമ്രാ ജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഈ രാജ്യം നിത്യരാജ്യം ആയിരി ക്കും. എല്ലാ ശക്തികളും ജനതയും ദൈവത്തെ സേവിക്കുകയും ചെയ്യും. വീണ്ടും ഈ ദർശനം ദാനിയേലിനെ എങ്ങനെ ബാധിച്ചു എന്നു പറ ഞ്ഞിരിക്കുന്നു (7:28).