Chapter 13 of 15
കോരശിന്റെ വിളംബരം കൂടുതൽ ഭക്തരായ യഹൂദരെ വാഗ്ദത്ത
ദേശത്തേക്കു ബാബിലോൺ പ്രവാസത്തിൽ നിന്നും കൊണ്ടുവന്നു. ദീർ ഘദൂരം യാത്ര ചെയ്യുവാൻ കഴിയാത്തവണ്ണം ദാനിയേൽ പ്രായം ചെന്ന തിനാൽ, അവനും മറ്റനേകരും മടങ്ങിയില്ല. സെരുബാബേലിനെ വാഗ്ദ ത്ത ദേശത്തേക്കു ദാനിയേൽ യാത്ര അയക്കുന്ന രംഗം ഹൃദയംഗമാണ്. മടങ്ങിയവരിൽ അനേകരും കുട്ടികളും മുതിർന്നവരും ദാനിയേലിനു പരി ചിതരായിരുന്നിരിക്കണം. മടങ്ങിപോകുന്ന ഒാരോ വ്യക്തികളേയും ആശ്ലേഷിച്ചു അനുഗ്രഹിച്ചു അയക്കുന്ന ദാനിയേലിന്റെ ചിത്രം എത്രയോ ഹൃദ്യമാണ്.
ദാനിയേലിന്റെ അവസാനത്തെ മൂന്നു അദ്ധ്യായങ്ങളിലെ ഭാവി സംബ ന്ധിച്ച പ്രവചനങ്ങൾ തിരുവെഴുത്തിലെ സമാനതകളില്ലാത്ത രേഖകളാ ണ്. കോരശിന്റെ കാലം മുതൽ ദൈവരാജ്യത്തിന്റെ സ്ഥാപനം വരെയു ള്ള സംഭവം പരമ്പരകളാണ് ഈ ഭാഗത്തിലെ ദർശനം. ഈ സമ്പൂർണ്ണ കാഴ്ചകളുടെ ആമുഖം (10:1; 11:1), തുടർന്നു വരുന്ന പ്രവചനത്തിന്റെ വിശദമായ സ്വഭാവത്തെ കാണിക്കുന്നു. അടുത്ത ഭാഗം (11:36;12:4), രണ്ടു പ്രധാന ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യഭാഗം, 11:2-35, ദാര്യാവേശ് ഭാഗം 11:36; 12:4 ക്രിസ്തുവിന്റെ പുനരാഗമനത്തിനു തൊട്ടുമുമ്പു വരെയു ള്ള ഭാവി സംഭവങ്ങളെക്കുറിച്ചാണ്. ഏറ്റവും ഒടുവിലത്തെ സേμശവും വെളിപ്പാടും ദാനി. 12:5-13 ൽ കാണുന്നു. അവസാനത്തെ മൂന്നു അദ്ധ്യായ ങ്ങൾ ദാനിയേലിന്റെ നാലാം ദർശനമാണ്; പ്രത്യേകാൽ വിശുദ്ധ നാടി നെയും യിസ്രായേൽ ജാതിയേയും സംബന്ധിച്ചു.
10:1-3
ഉപവാസത്തോടെ ദർശനത്തിനു ശ്രദ്ധവെയ്ക്കുന്ന ദാനിയേലിനെ നാം കാണുന്നു. തിരുവെഴുത്തിൽ പറഞ്ഞിട്ടുള്ള ഉപവാസം കേവലം ആചാരമായിരുന്നില്ല. ദൈവത്തിന്റെ കരത്തെ ശക്തിപ്പെടുത്തുന്നതിനാ യി രൂപപ്പെടുത്തിയ ആflീയ ഉത്തോലകവുമായിരുന്നില്ല. യഥാർത്ഥ ഉപവാസം തകർന്ന ഹൃദയത്തിൽ നിന്നുള്ള ആflീക ഭാരമാണ്. അത്ത
രം ഹൃദയത്തിന് ആഹാരത്തിനായുള്ള ആഗ്രഹമേ ഉണ്ടായിരിക്കയില്ല. ബാബിലോണിയൻ യഹൂദന്മാരുടെ ആflീയ അന്ധകാരം നിമിത്തം ദാനിയേലിന്റെ ഹൃദയം വേദനിച്ചിരുന്നു. യിസ്രായേലിലെ നായകരെക്കു റിച്ചു അവർക്കൊരു ചിന്തയും ഇല്ലായിരുന്നു. അതുകൊണ്ടു ദാനിയേൽ ഉപവസിച്ചു പ്രാർത്ഥിച്ചു. മൂന്നു ആഴ്ചകളോളം ഇതു തുടർന്നു. രണ്ടു വർഷം മുമ്പു തീർത്ഥാടകർ യെരുശലേമിലേക്കു മടങ്ങി. ദാനിയേൽ തുടർച്ചയായി അവർക്കായി പ്രാർത്ഥിച്ചു. എസ്രായുടെ പുസ്തകത്തിൽ നിന്നും മടങ്ങിയ യിസ്രായേൽ മക്കൾക്കു അവരുടെ ദേശത്ത് താമസിക്കു വാൻ പ്രയാസമുണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്നുണ്ട്. യാഗപീഠം പു നഃസ്ഥാപിക്കുകയും ദേവാലയത്തിന്റെ അടിസ്ഥാനം ഇടുകയും ചെയ് തെങ്കിലും (എസ്രാ.3) സ്ഥലത്തെ ജനങ്ങളുടെ എതിർപ്പുകാരണം പണി തടയപ്പെട്ടു (എസ്രാ.4:1-5, 24). ഇതെല്ലാം ദാനിയേലിന്റെ പ്രായം 90 ആയിരുന്നു. മേദ്യരും പാർസികളും ദാനിയേലിനെ ഏറ്റവും അധികം ആദരിക്കുകയും മേദ്യയിൽ ""എക്ബാറ്റാനയി''ൽ അവന് ഒരു ഗോപുരം പണിതെന്നും ജോസീഫസ് എഴുതിയിട്ടുണ്ട്. ആദ്യത്തെ മൂന്നു വാക്യങ്ങ ൾ ദൂതന്റെ പ്രത്യക്ഷതയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനെക്കുറിച്ചാ ണ്.
കോരശിന്റെ മൂന്നാം ആണ്ട്
""നാലാം തവണ, വെളിപ്പാടു ലഭിച്ച കാലത്തേക്കുറിച്ചു ദാനിയേൽ വെളിപ്പെടുത്തുവാൻ ആരംഭിച്ചു. ഈ സംഭവങ്ങളും ഇതര സംഭവങ്ങളും നടക്കുന്ന കാല്രകമങ്ങളുടെ പ്രാധാന്യം ദാനിയേൽ വ്യക്തമായി വിശ്വസിച്ചിരുന്നു. ഈ സംഭവം കോരശിന്റെ മൂന്നാം ആണ്ടിലാണ് നടന്നത്; അതായത് 9-ാം അദ്ധ്യായത്തിൽ ഗ്രബിയേൽ ദാനിയേലിനു പ്രത്യക്ഷപ്പെട്ടതിനു രണ്ടു വർഷം കഴിഞ്ഞ് രണ്ടു ഗ്രൂപ്പുകളായി നാലു സμർഭങ്ങൾ; ബേൽശ റിന്റെ ഒന്നും മൂന്നും വർഷങ്ങളിലും. നാലാമത്തെ ഈ സംഭവം നടക്കുമ്പോൾ ദാനിയേലിനു പ്രായം 84. ഈ സംഭവത്തിന്റെ ഒരു പ്രാധാന്യം യഹൂദന്മാർ പ്രവാസത്തിൽ നിന്നും യഹൂദയിലേക്കു മടങ്ങി വന്നു. രണ്ടു വർഷം കഴിഞ്ഞു നടന്നതാണെ ന്നതാണ്. കോരശിന്റെ ഒന്നാം ആണ്ടിൽ യഹൂദന്മാർക്കു മടങ്ങുവാൻ അനുമതി ലഭിക്കേണ്ടതിനു ദാനിയേൽ പ്രാർത്ഥിച്ചു (ദാനി. 9:1). ദൈവം ഈ പ്രാർത്ഥനയ് ക്കു മറുപടി നല്കി. കാരണം അതേ വർഷം കോരശ് മടങ്ങുവാനുള്ള അനുമതി പ്രഖ്യാപിച്ചു (2 ദാനി.36:22; എസ്രാ.1:1).
സ്വർഗ്ഗീയ ദൂതന്റെ പ്രത്യക്ഷത (10:4-8)
""ദാനിയേലിനു മുമ്പാകെ ഒരു പുരുഷൻ പ്രത്യക്ഷപ്പെട്ടു. 8:16; 9:21 ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട ഗ്രബിയേലായിരിക്കാമിത്. അദ്ദേഹത്തിന്റെ പേരു ഇവിടെ പരാമർശിച്ചിട്ടില്ലാ എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മാത്രമല്ല, മുൻ സംഭവങ്ങളേ അപേക്ഷിച്ചു, അദ്ദേഹത്തേക്കുറിച്ചു കൂടുതൽ വിശദീകരണം ഇവിടെ കാണുന്നുണ്ട്. മാത്രമല്ല, ദൂത് അറിയിക്കുകയല്ല, പാർസി പ്രഭുവിനോടു യുദ്ധം ചെയ്യുക എന്നതാണ്, അദ്ദേഹത്തിന്റെ ദൗത്യം. വെളി.1:13-16 ൽ ക്രിസ്തുവിനെക്കുറിച്ചുള്ള വിശദീകരണത്തിനു സമാനമായതു കൊണ്ട്, ഇത് ദൈവിക ത്രിത്വ ത്തിലെ രണ്ടാമനാണെന്നു ചിന്തിച്ചിരിക്കുന്നവരുമുണ്ട്. എന്നാൽ വാക്യം 13 ൽ പ്രധാന ദൂതനായ മീഖായേലിന്റെ സഹായം ""പാർസി പ്രഭുവുമായുള്ള യുദ്ധത്തിൽ'' ലഭിച്ചുവെന്ന പരാമർശം ഈ അഭിപ്രായം അംഗീകരിക്കുന്നതിനു തട മായിരിക്കുന്നു. കേവലം ഒരു ദൂതന്റെ സഹായം ക്രിസ്തുവിനുവേണ്ടി വന്നു എന്നത് അംഗീകരിക്കുവാൻ പ്രയാസമുണ്ട്. ലിയോൻ വുഡിന്റെ അഭിപ്രായത്തിൽ ഗ്രബിയേൽ, മീഖായേൽ എന്നിവരെപ്പോലെ ഒരു പ്രധാന ദൂതനാണിത്.
""ദാനിയേലിനു വെളിപ്പെട്ട ഈ ദൂതൻ ഒരു ദൈവ്രപത്യക്ഷതയല്ല (theophany), ദൈവ സൃഷ്ടിയായ ഒരു ദൂതൻ തന്നെയാണ്; മീഖായേലിന്റെ സഹായം അവനു വേണ്ടി വന്നുവല്ലോ''- H.A. Iroside
ഇത് ഒരു ഉപദേശ്രപശ്നമല്ല. ഇത് ക്രിസ്തുവിന്റെ പൂർവ്വ മനുഷ്യാവ താരത്തിനു മുമ്പുള്ള പ്രത്യക്ഷതയാണെന്നു ഈ ഗ്രന്ഥകാരൻ വിശ്വസി ക്കുന്നു. ദാനിയേൽ 10 ലേയും വെളിപ്പാട് 1 ൽ യോഹന്നാൻ കണ്ടതും ഒരാൾ തന്നെയാണെന്നു വിശദാംശങ്ങൾ വ്യക്തമാക്കുന്നു.
അദ്ധ്യായം 9 ൽ അറുപത്തിയൊൻപതു ആഴ്ച വട്ടങ്ങളുടെ അവസാ നം മശിഹ ഛേദിക്കപ്പെടുമെന്നു പ്രവാചകനു അരുളപ്പാടു ലഭിച്ചു. എന്നാ ൽ അദ്ധ്യായം 9 ൽ യിസ്രായേലിന്റെ യഥാസ്ഥാനത്തേക്കുറിച്ചു ഒന്നും രേഖപ്പെടുത്തിയില്ല. എഴുപതാം ആഴ്ചവട്ടത്തേക്കുറിച്ചു പറഞ്ഞു അദ്ധ്യായം അവസാനിക്കുന്നു, മശിഹയുടെ മടങ്ങി വരവിനേക്കുറിച്ചു ഒന്നും പറഞ്ഞില്ല. അതിനാൽ, പത്താം അദ്ധ്യായം എഴുപതാം ആഴ്ചവട്ട ത്തിന്റെ സമാപനത്തോടെ ആരംഭിക്കുന്നതായി നമുക്കു ഗ്രഹിക്കാം. മഹാപീഢനത്തിന്റെ അവസാനത്തിൽ ക്രിസ്തു മടങ്ങി വരുമെന്നു നമുക്കറിയാം. 10:1 ൽ ആ കാലം മാഹാകഷ്ടമുള്ളതാണെന്നു ദാനിയേൽ പറഞ്ഞിരിക്കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന പുരുഷനു യിസ്രായേലിന്റെ
വിദൂര ഭാവിയുമായി വലിയ ബന്ധമുണ്ട്. ""ഈ പ്രത്യേക പുരുഷൻ'' ക്രിസ്തുവാണെന്നതിനുള്ള മറ്റൊരു ന്യായം ദാനിയേൽ ഈ ദർശനം കണ്ടത് ഒന്നാം മാസത്തിന്റെ ഇരുപത്തിനാലാമത്തെ ദിവസമാണ്. ഇത് പെസഹാ വാരമാണ്. ലോകത്തിന്റെ പാപത്തിനായ് അർപ്പിക്കപ്പെടുന്ന പെസഹ കുഞ്ഞാടിനെയാണ് ഇത് കാണിക്കുന്നത്.
മനുഷ്യാവതാരത്തിനു മുമ്പുള്ള ക്രിസ്തുവിന്റെ ആദ്യ പ്രത്യക്ഷത ദാനിയേലിൽ കാണുന്നത് തീച്ചൂളയിലുള്ളതാണ്. രണ്ടാമത്തെ പ്രത്യക്ഷ ത ഏഴാം അദ്ധ്യായത്തിലെ വയോധികനായിട്ടാണ് (7:9). മൂന്നാമത്തെ ദൈവീക പ്രത്യക്ഷതയാണ് 10-ാം അദ്ധ്യായത്തിൽ കാണുന്നത്.
കർത്താവിന്റെ ഈ പ്രത്യക്ഷത പഴയനിയമത്തിൽ കൂടെ കൂടെ നാം കാണുന്നുണ്ട്. ഉല്പത്തി 15 ൽ അവൻ അബ്രഹാമിനും, ഉല്പ. 32 ൽ യാക്കോബിനും അവൻ പ്രത്യക്ഷപ്പെട്ടു. യാക്കോബുമായ് അവൻ മല്ലു കെട്ടി, യാക്കോബിനു യിസ്രായേൽ എന്നു നാമകരണം ചെയ്തു. അവൻ മോശെയ്ക്കു മുൾപടർപ്പിൽ പ്രത്യക്ഷപ്പെട്ടു (പുറ. 3). പുറപ്പാടു 33 ൽ അവൻ വീണ്ടും മോശക്കു പ്രത്യക്ഷനായി. യെശയ്യാവ് കർത്താവിനെ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ കണ്ടു (യെശ. 6). ക്രിസ് തുവിന്റെ പ്രത്യക്ഷത വീണ്ടും യെഹെസ്കിയേലിന്റെ ആദ്യ അദ്ധ്യായ ത്തിൽ അതുല്യ മഹത്തത്തോടെ കാണുന്നു.
ഇപ്പോൾ ദാനിയേൽ പ്രവാചകൻ മഹത്തമേറിയ വ്യക്തിയായി ക്രിസ് തുവിനെ കാണുന്നു. മനുഷ്യരൂപത്തിലും സാദൃശ്യത്തിലും ദൈവത്തി ന്റെ വെളിപ്പെടലാണിത്.
ദാനി. 10:7-8
ദാനിയേലിനെയും യോഹന്നാനെയും കൂടാതെ ക്രിസ്തുവിനെ മുഖാ മുഖം മഹത്തധാരിയായി തർസൊസിലെ ശൗലും കാണുകയുണ്ടായി. പൂർണ്ണ മഹത്തത്തിൽ ക്രിസ്തുവിനെ കണ്ടു. ഈ മൂന്നു പേരുടെയും സമാനമായ അനുഭവം അത്ഭുതാവഹകമാണ്. പൗലൊസിന്റെ അനുഭവം അ.പ്ര. 9:3-7 ൽ നാം കാണുന്നു.
ദാനിയേലിനോടു കൂടെയുള്ളവർ അവിശ്വാസികളായിരുന്നു, അതു പോലെ തന്നെയായിരുന്നു പൗലൊസിനോടു കൂടെയുള്ളവരും. എന്തിന് പൗലൊസ് പോലും ആ സമയത്ത് രക്ഷിക്കപ്പെട്ടിരുന്നില്ല. അവൻ ഭയപ്പെ ടുകയും അവനു അന്ധതപിടിക്കുകയും ചെയ്തു. മത്താ.17:2-8 ൽ പത്രൊസും യോഹന്നാനും യാക്കോബും മഹത്തീകരിക്കപ്പെട്ട ക്രിസ്തു വിനെ കണ്ടപ്പോൾ ദാനിയേലിനെപ്പോലെ അവന്റെ മുമ്പാകെ വീണു.
കർത്താവു ദാനിയേലിനെ കൈ പിടിച്ചുയർത്തി, ""പ്രിയ പുരുഷനായ ദാനിയേലേ ഭയപ്പെടേണ്ട'' എന്നു പറഞ്ഞു.
ദാനി. 10:12-14
ദാനിയേൽ പത്തിലെ ""പുരുഷൻ'' ഒരു ദൂതനാണെന്നും, അതു ഗ്രബി യേൽ തന്നെയാണെന്നും വിശ്വസിക്കുന്നവരുണ്ട്. ഇതിനു മുമ്പ് ദാനിയേ ലിന്റെ അടുക്കൽ അയച്ച ഗ്രബിയേൽ ദൂതന്റെ പേരു പരാമർശിച്ചിട്ടുണ്ട്. ദൈവസന്നിധിയിൽ നിന്നും