Chapter 11 of 15
ദാനിയേലിന്റെ പുസ്തകത്തിലെ 9-ാം അദ്ധ്യായം വളരെ ഉന്നത
നിലവാരം പുലർത്തുന്ന ഒന്നാണു. എഡ്വർഡ് ഡെനി, 19-ാം നൂറ്റാണ്ടി ലെ ശ്രദ്ധേയമായ ഒരു പ്രവചന വിദ്യാർത്ഥി, ഇതിനെ ""പ്രവചനത്തിന്റെ നട്ടെല്ലു'' എന്നു വിശേഷിപ്പിക്കുകയുണ്ടായി. ഈ തലക്കെട്ടു നല്ല വിശേ ഷണമായതെന്തുകൊണ്ടെന്നാൽ എഴുപതാഴ്ചവട്ടം തെറ്റിദ്ധരിക്കപ്പെട്ടിരു ന്നെങ്കിൽ, മറ്റുള്ള എല്ലാ പ്രാവചനീക തിരുവെഴുത്തുകളും ആ ദുർവ്യാ ഖ്യാനത്തോടു കൂട്ടി വായിച്ചിരുന്നേനെ! എന്നാൽ നമ്മുക്കു ഈ അദ്ധ്യാ യത്തിന്റെ പഠനത്തെക്കുറിച്ചുള്ള വളരെ ശരിയായ ധാരണയാണുള്ളതു. അതുകൊണ്ടു തന്നെ നമ്മുക്കു കാണുവാൻ കഴിയുന്നതു, എല്ലാ പ്രവച നങ്ങളും, ഒരു നിർബന്ധവുമില്ലാതെ തന്നെ, യഥാസ്ഥാനത്തു വരുന്ന തും, ഈ മഹത്തായ പ്രവചനത്തോടു ഒഴുകി ചേർന്നു കിടക്കുന്നതുമാ ണു.
അദ്ധ്യായത്തിന്റെ അവസാന പകുതിയിലെ പ്രാവചനീക വെളുപ്പെ ടുത്തലിലേക്കു വരുന്നതിനു മുമ്പായി, ദാനിയേൽ എന്ന ഒരു അനുതപി ക്കുന്ന ഇടനിലക്കാരന്റെ പ്രാർത്ഥന കാണാം (9:1-5). 9-ാം അദ്ധ്യായത്തി ന്റെ 2-ാം വാക്യത്തിൽ വായിക്കുന്നതു, അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നെ, ദാനിയേൽ എന്ന ഞാൻ യരുശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരം കൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരമ്യാപ്രവാചകനുണ്ടായ പ്രകാരം ഒരു കാല സംഖ്യ പുസ് തകങ്ങളിൽ നിന്നു ഗ്രഹിച്ചു. ദാനിയേൽ യിരമ്യാപ്രവചനത്തിന്റെ 25-ഉം, 29-ഉം അദ്ധ്യായങ്ങൾ വായിക്കുകയായിരുന്നു. യിരമ്യാവു ആ പ്രവചന ങ്ങളിൽ പറയുന്നതു ദൈവം പട്ടണത്തേയും ദൈവാലയത്തെയും എഴുപ തു വർഷത്തേയ്ക്കു പാഴാക്കിയും നശിപ്പിച്ചും കളയുകയും എന്നാൽ എഴുപതു വർഷത്തിന്റെ അവസാനത്തിൽ ദൈവം തന്റെ ജനത്തെ ഒാർ ക്കുകയും അവരോടു കരുണ കാണിക്കുകയും, അവർക്കു സ്വദേശത്തേ ക്കു മടങ്ങുവാനുള്ള അവസരം നൽകുകയും ചെയ്യും എന്നുള്ളതാണു!!. ആ പ്രവചനങ്ങൾ പഠിച്ചപ്പോൾ ദാനിയേലിനു ഏതു വർഷമാണു ആ
എഴുപതു സംവത്സരങ്ങളും ആരംഭം എന്നു ഉറപ്പിക്കുവാൻ കഴിഞ്ഞില്ല. ബാബിലോണിയൻ അടിമത്തത്തിലേക്കു ദാനിയേലുൾപ്പെടെ പോയ സമയം മുതൽ ദൈവം കണക്കാക്കുകയായിരുന്നെങ്കിൽ ദാരിയാവേശ് രാജാവിന്റെ ആദ്യ വർഷം തന്നെ ആ എഴുപതു സംവത്സരങ്ങൾ പൂർത്തി യാകുമായിരുന്നു! അപ്പോൾ തന്നെ ദാനിയേൽ ദൈവത്തെ കൂടുതൽ മന ിലാക്കുവാനും ശ്രമിക്കുമായിരുന്നു!
ബി.സി 605 ൽ ആണു ബാബിവോണിയൻ അടിമത്തത്തിലേക്കു ദാനി യേലിനെ പിടിച്ചുകൊണ്ടു പോകുന്നതു. മേദ്യനായ ദാരിയാവേശിന്റെ ഒന്നാം വർഷം, ബി.സി 536 ൽ ദാനിയേൽ എഴുപതു സംവത്സരങ്ങൾ അടിമയായിരുന്ന സമയത്തു, തിരുവെഴുത്തുകളിൽ വായിച്ചതു പ്രവാചന നാളുകളുടെ അവസാനത്തിൽ ദൈവം തന്റെ ജനത്തെ സμർശിക്കുക യും അവരെ തങ്ങളുടെ സ്വദേശത്തേക്കു മടങ്ങാൻ അനുവദിക്കുകയും ചെയ്യും എന്നുള്ളതാണു. എന്നാൽ ദാനിയേലിനു അറിയില്ലായിരുന്നു അതു തന്റെ അടിമത്തത്തിന്റെ ആരംഭ വർഷത്തിലാണോ, ബി.സി 598 ൽ യെഹോയാക്കീം രാജാവിനെ അടിമയാക്കി പിടിച്ചുകൊണ്ടുപോയ വർഷത്തിന്റെ ആരംഭത്തിലാണോ, അതോ ഈ എഴുപതാം സംവത്സര ത്തിൽ ബി.സി 587 ൽ ദൈവാലയം നശിപ്പിച്ച വർഷത്തിലാണോ ആരംഭി ച്ചതു എന്നു!
എന്നാൽ യിരമ്യാപ്രവചനത്തിലൂടെ ദാനിയേലിനു അറിയാമായിരു ന്നു ആദ്യാവസരം ഉടൻ തന്നെ വരുന്നു എന്നും അടിമത്വം അവസാനിച്ചു ദൈവത്തിന്റെ ജനം തങ്ങളുടെ സ്വന്ത നാട്ടിലേക്കു മടങ്ങുവാൻ പോകു ന്നു എന്നുള്ളതു!
പ്രാർത്ഥന
ദാനി.9:13 ""അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടത്തും വെണ്ണീരിലിരു ന്നും കൊണ്ടു പ്രാർത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേ ണ്ടതിനു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു''. ദാനിയേൽ, തിരുവെഴുത്തുകൾ വായിച്ചതും പഠിച്ചതും കൊണ്ടു മാത്രമല്ല, താൻ ഇങ്ങനെ പഠിച്ചും ധ്യാനിച്ചും ദൈവത്തിങ്കലേക്കു മുഖം തിരിച്ചു, ഉപവസി ച്ചും, രട്ടുടുത്തും, വെണ്ണീരിലിരുന്നുകൊണ്ടു ദാനിയേൽ ദൈവസന്നിധി യിൽ ചെന്നു. നാം ദൈവത്തെ സമീപിക്കുമ്പോൾ അതു അങ്ങേയറ്റം ബഹുമാനത്തോടും, താഴ്മയോടും, വിനയത്തോടും കൂടി തന്നെ ആയിരിക്കണം. ""മഹാനും ഭയങ്കരനുമായ ദൈവമായ കർത്താവെ എന്നു ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ഏറ്റു പറഞ്ഞു''.
ഉപവാസം
ശ്രദ്ധിക്കുക, ദാനിയേൽ പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ് തതു ഉപവസിച്ചും, രട്ടുടുത്തും വെണ്ണീരിലിരുന്നും കൊണ്ടാണു. വേദപുസ്തകത്തിലുടനീളം, പഴയനിയമത്തിലോ പുതിയനിയമത്തിലോ ഒരു കല്പനപോലും ഇല്ല. ഉപവസിച്ചും, രട്ടുടുത്തും വെണ്ണീരിലിരിക്കണം എന്നു! ഇതിനോടടുത്തു നിൽക്കുന്ന കാര്യം ലേവ്യപുസ്തകം 23-ാം അദ്ധ്യായത്തിൽ, മോശെ ദൈവകല്പന പ്രകാരം പാപപരിഹാര ദിവസം യിസ്രായേലിനു വിവരിച്ചുകൊടുക്കുന്ന, യിസ്രായേൽ സമൂഹത്തിലും എബ്രായ ഭാഷയിലും ""യോം കീപ്പർ'' എന്നതാണു. എന്നാൽ മോശെ അവിടെ പറഞ്ഞതു ആ ദിവസം അവർ ആflതപനം ചെയ്യണമെന്നു മാത്രമാണു. ഉപവാസത്തെക്കുറിച്ചു ഒന്നും തന്നെ താൻ അവിടെ പറയു ന്നില്ല! അതു പുതിയനിയമത്തിലെതുപോലെ തന്നെയാണു. ഉപവസിക്ക ണം എന്നു പുതിയനിയമത്തിൽ ഒരു കല്പനപോലും ഇല്ല. അതിനെക്കു റിച്ചു എന്തെങ്കിലും പരാമർശിക്കുന്നുണ്ടെങ്കിൽ അതു യോഹന്നാന്റെ ശിഷ്യന്മാരുടെ അടുക്കൽ വന്നു അവർ ഉപവസിക്കുന്നില്ല എന്നുള്ളതി നെ വിമർശ്ശിച്ചു പറയുമ്പോൾ മാത്രമാണു.
""യേശു അവരോടു: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? മണവാളൻ അവരെ വിട്ടു പിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും എന്നു പറഞ്ഞു'' (ലൂക്കോ.5:34-35). മത്തായിയുടെ സുവിശേഷം 6-ാം അദ്ധ്യായത്തിൽ അങ്ങനെ ഒരു കല്പനയോ ഒരുവൻ ഉപവസിക്കുമ്പോ ൾ എങ്ങനെയായിരിക്കണം എന്തു ചെയ്യണം എന്നു കർത്താവു ഒരു നിബദ്ധനയായിട്ടോ പറയുന്നില്ല.
നമ്മുടെ രക്ഷിതാവു പറയുന്നതു ഒരുവൻ ഉപവസിക്കുന്നു എങ്കിൽ അവൻ അലങ്കോലമായിരിക്കയോ, അലസമായിരിക്കയോ ചെയ്യാതെ മറിച്ചു, മുടിചീകി, കുളിച്ചു, നല്ല വസ്ത്രം ധരിച്ചു പ്രസന്നവദനനായി കാണുകയത്രെ ചെയ്യേണ്ടതു എന്നാണു. ഒരുവൻ ഉപവസിക്കുന്നതു ദൈവമുമ്പാകെയാണു, മനുഷ്യരോടല്ല! തുടർന്നു പറയുകയാണെങ്കിൽ ഉപവാസത്തിന്റെ ശക്തിയും അനുഗ്രഹവും കേവലം കർമ്മത്തിലല്ല അധിഷ്ഠമായിരിക്കുന്നതു, ചടങ്ങിലോ ബാഹ്യമായ പ്രവർത്തനങ്ങളി ലോ അല്ല, മറിച്ച് ആflാവിന്റെ വേദന "എനിക്കു ഭക്ഷിക്കുവാൻ കഴിയു ന്നില്ല' എന്നല്ലാതെ വേറൊരു രീതിയിലും ദൈവത്തോടു പ്രകടിപ്പിച്ചു കാണിക്കുവാൻ കഴിയുന്നില്ല എന്നുള്ളതിലാണു.
അപ്പൊസ്തലന്മാർക്കു ശേഷമുള്ള ആദ്യകാല, മദ്ധ്യകാല സഭകളു ടെ പ്രശ്നവും തെറ്റുകളും, ക്രിസ്തീയ ജനതയുടെയും അവരുടെ നേതാ ക്കന്മാരുടെയും ഉത്തേജനം എന്തായിരുന്നു എന്നാൽ ഭരണതലത്തിൽ നിന്നുള്ള വിമർശ്ശനത്തിലും പരിഹാസത്തിലുമെല്ലാം ഒരു ഭക്തനിർഭരമാ യ സ്വർഗ്ഗീയമായ ലാഭകരമായ പ്രതിഫലം ഉണ്ടു എന്നുള്ളതായിരുന്നു.
ഇത് വേറൊന്നുമല്ല, പഴയ നോസ്റ്റിക്ക് (GNOSTIC) ആഭിചാരം തന്നെയാ ണു. അതു പഠിപ്പിച്ചിരുന്നതു, ശരീരത്തിൽ കൂടിയിരിക്കുന്ന പിശാചിനെ ഒഴിപ്പിക്കുവാനും ശരീരത്തിലുള്ള ആflാവിന്റെ നല്ല ഫലങ്ങളെ മുറുകെ പിടിക്കുവാനും ഉയർത്തിക്കാണിക്കുവാനും ശരീരത്തെ ദണ്ഡിപ്പിച്ചും, കുറ്റമാരോപിച്ചും, ജഡത്തെ ചാട്ടകൊണ്ടു മർദ്ദിച്ചും പോരുക എന്നുള്ള തായിരുന്നു.
ശരീരത്തെ ദണ്ഡിപ്പിക്കുന്നതിലൂടെ ആflാവിനു നേട്ടമുണ്ടു എന്നു എങ്ങനയോ വിശ്വസിച്ചിരുന്നു! ഒന്നും തന്നെ സത്യത്തെ മുമ്പോട്ടു നയി ക്കുന്നവയായിരുന്നില്ല. ഇതൊരു സാധാരണ ദുരാചരം മാത്രമാണു. എന്നാൽ ഒരു ക്രിസ്തീയ സഭ ഇന്നു അംഗീകരിക്കയും രാജ്യാധികാര ത്തിൽ നിന്നുള്ള പീഡനത്തെ ശുദ്ധീകരണത്തിനുള്ള ഭക്തിനിർഭരമായ പോം വഴിയായി കാണുന്നതും ദുപരദേശത്തിൽ അല്പം പോലും കുറവി ല്ല എന്നു മാത്രമല്ല, തിരുവെഴുത്തുകൾ ഇതിനെ അങ്ങേയറ്റം എതിർക്കു കയും ചെയ്യുന്നു.
റോമർ 14:17 പറയുന്നതു, ""ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല''. 1 കൊരി.8:8 ൽ പൗലൊസ് പറയുന്നു, ""എന്നാൽ ആഹാരം നമ്മെ ദൈവ ത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല; തിന്നാൽ ആദായവുമില്ല''. നാം വിശുദ്ധജീവിതത്തിലേക്കോ ഭക്തി മാർഗ്ഗത്തിലേ ക്കോ ബാഹ്യമായതോ യാന്ത്രികമായതോ ആയ ഒരു പ്രവർത്തി കൊണ്ടും നയിക്കപ്പെടുന്നില്ല.
പരീശൻ തന്നെത്താൻ പ്രാർത്ഥിച്ചുകൊണ്ടു പറയുന്നതു, ""ആഴ്ചയി ൽ രണ്ടു തവണ ഞാൻ ഉപവസിക്കുന്നു''. പക്ഷെ അതു അവനെ പരിശു ദ്ധിയിലേക്കോ ശുദ്ധീക്കരണത്തിലേക്കോ നയിച്ചില്ല. യഥാർത്ഥ ഉപവാ സം ഒരു പദ്ധതി പ്രകാരം, വ്യക്തിപരമായ, യാന്ത്രികമായ പ്രവർത്തിയല്ല. അതു വിശുദ്ധീയിലേക്കു നയിക്കുന്ന നിരാഹാരമല്ല. ദൈവത്തിലേക്കുള്ള സ്വർഗ്ഗീയ സമീപനവും അല്ല. മറിച്ചു അതു ആflാവു ഒരു വ്യക്തിയെ ആഹാരം വർജ്ജിക്കുന്നതിലേക്കു നയിക്കുന്ന ഒരു കാര്യമാണു.
നിങ്ങൾക്കിങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, ചെയ്തിട്ടു ണ്ടോ? ഹൃദയത്തിലുള്ള ഭാരമോ ആflാവിന്റെ വേദനയോ കാരണം നിങ്ങൾ എപ്പോഴെങ്കിലും ഭക്ഷണം ഉപേക്ഷിച്ചു ദൈവമുമ്പാകെ പ്രാർ
ത്ഥിച്ചിട്ടുണ്ടോ? ഇതു പഴയനിയമ വിശുദ്ധന്മാരെക്കുറിച്ചു സത്യമായ കാര്യമാണു. പുതിയനിയമ ശിഷ്യന്മാരെക്കുറിച്ചും അങ്ങനെ തന്നെ. അവർ ഉപവസിച്ചിട്ടുണ്ടെങ്കിൽ അതു നോമ്പു ആചാരം പോലെ യാന്ത്രി കമായ ഒരു പ്ര്രകിയ ആയിട്ടോ, കഷ്ടാനുഭവാഴ്ചകളിലെ ആചാരം പോലെയോ അല്ല, മറിച്ചു ദൈവമുമ്പാകെ അവരുടെ മാന ിക ഭാരങ്ങളി ൽ നിന്നും ഉടലെടുത്തതാണു. കഷ്ടാനുഭവ ആഴ്ചയിലെ ചൊവ്വാഴ്ച (Shrove Tuesday) - Shorve എന്നു പറയഞ്ഞാൽ പശ്ചാത്തപിച്ചു പൂർണ്ണ ത പ്രാപിക്കുക എന്നാണു. 1 കൊരി.9:27 ണു അവർ സിദ്ധാന്തമാക്കിയതു.
എന്നാൽ നേരെമറിച്ചു ഈ ചൊവ്വാഴ്ച അവർ അലസമായൊരു തേത്യമെത്തിക്കൽ നടത്തി, അതിൽ പരമാതി സുഖവും ആflസംതൃപ് തിയും കണ്ടെത്തി, നോമ്പിനു മുമ്പായി പങ്കെടുക്കുന്നു. ഇതു തന്നെയാണവർ ശബരിമലയിലും ചെയ്യുന്നതു.
ശമുവേൽ പുസ്തകം ആദ്യ അദ്ധ്യായം തുടങ്ങുന്നതു ഹന്നയുടെ കഥയോടു കൂടെയാണു. അവൾ ആഹാരം കഴിച്ചില്ല (1 ശമു.1:8). ഹന്ന ക്കു ഒരു ഹൃദയഭാരമുണ്ടായിരുന്നു. അതിനാൽ അവൾ ഭക്ഷണം കഴിച്ചി ല്ല. അവൾ ദൈവമുമ്പാകെ പ്രാർത്ഥിച്ചും ഉപവസിച്ചുപ്പോന്നു. യാന്ത്രിക മായ ഒരു പുനരുദ്ധരണല്ല മറിച്ചു, ആflാവിന്റെ വേദനയിൽ നിന്നു അവ ൾ തുടർച്ചയായി സ്വർഗ്ഗീയ സഹായം തേടുകയായിരുന്നു.
ഉപവാസത്തിന്റെ യഥാർത്ഥ സത്ത എസ്ഥേറിന്റെ കഥയിലും നാം കാണുന്നു; തന്റെ ജനമായ യഹൂദരന്മാരുടെ ജീവനുവേണ്ടി അവൾ രാജാവിന്റെ മുമ്പിൽ യാചിക്കുന്നതു. അവൾ തന്റെ അമ്മാവൻ മേർദ്ദഖാ യിക്കു വാക്കു അയച്ചു ""നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെ യും ഒന്നിച്ചുകൂട്ടി; നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കുവേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നെ ഉപവസിക്കും; പിന്നെ ഞാൻ നിയമ്രപകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കു ക്കുന്നു എങ്കിൽ നശിക്കട്ടെ'' (എസ്ഥേ. 4:16).
ക്രിസ്തീയ വിശ്വാസക്കാർ ആഹാരം കഴിക്കാൻ ഉപവസിക്കണമെ ന്നു തിരുവെഴുത്തിൻ പ്രകാരം ഒരു നിയമവുമില്ല. നൂറ്റാണ്ടുകളിലൂടെ, യഹൂദമതത്തിനു ഉപവാസം ഒരു പ്രധാന ആചാരമായി മാറുകയും അതിനു നിയമപരമായ നിർബന്ധം കല്പിക്കപ്പെടുകയും ചെയ്തു. ദൈവം കല്പിക്കാത്ത ശരീരം തന്നെ ദണ്ഡിപ്പിക്കുന്ന പല ആചാരങ്ങ ളും ദൈവ കൽപനയപ്പോലെ യെഹൂദന്മാർ കൊണ്ടു നടന്നിരുന്നു. ഇങ്ങ നെയുള്ള പല ആചാരനുഷ്ഠാനങ്ങളെക്കുറിച്ചും പുരാത യെഹൂദകൃതി
കളിൽ സൂചിപ്പിച്ചിട്ടുണ്ടു. ചിലതു വേദപുസ്തകത്തിലുമുണ്ടു; പെട്ടന്നുള്ള വായനിയിൽപോലും സുവിശേഷങ്ങളിൽ ശബത്തു തുടങ്ങി യ ആചാരങ്ങൾ ജനജീവിതം ദു ഹമാക്കുന്നതിനെ യേശു വിരോധിക്കു ന്നതു കാണുവാൻ കഴിയും (മത്താ.12:10-12). മാതാപിതാക്കന്മാരെ സഹാ യിക്കുന്ന ആചാരങ്ങൾ (മത്താ.15:3-6), ശുചിത്യത്തെ ഉൾക്കൊള്ളിച്ചുള്ള ആചാരങ്ങൾ (മർക്കൊ.7:1-6) മുതലായവ.
യേശുവിനു തന്റെ ശിഷ്യന്മാർ ഉപവസിക്കുന്നതിനു ആവശ്യമില്ലായി രുന്നു. അതു അന്നുള്ള ആളുകളെ ആശയക്കുഴപ്പത്തിൽ ആക്കുന്ന കാര്യ മായിരുന്നു (മർക്കൊ.2:18-20). ഉപവസിക്കുക എന്നുള്ളതു മോശെയ്ക്കു നിയമത്തിന്റെ ഭാഗമല്ലായിരുന്നു. "TSUM'' അഥവാ ""ഉപവാസം'' എന്ന വാക്കു പഞ്ച്രഗന്ഥങ്ങളിൽ ഒരിക്കൽ പോലും വരുന്നില്ല. മോശയ്ക്കു
നിയമം ആഹാരം ഭക്ഷിക്കാവുന്നതും, ഉപേക്ഷിക്കുന്നതിനെപ്പറ്റി അൽപ മായി പറയുന്നുണ്ടു എങ്കിലും, ഒരിക്കലും ഉപവാസത്തെ കൂട്ടി ചേർക്കു ന്നില്ല. മതപരമായ കാരണങ്ങളാൽ സുഖലോലുപദ അനുവദിക്കാത്തതു കിഴക്കിന്റെ പല തെറ്റായ വഴികളും സസൂക്ഷ്മം ഒഴിവാക്കപ്പെട്ടിട്ടുണ്ടു.
യെഹൂദാമതത്തിൽ പാപപരിഹാര ദിവസം ആചാരപരമായി ഒരു ഉപവാസ ദിവസമാണു, അതുകൊണ്ടു തന്നെ അതിനെ ""നോമ്പു'' എന്നാണു (അ.പ്ര.27:9) ൽ വിളിച്ചിട്ടുള്ളതു. എന്നാൽ ആ ദിവസം തിന്നരു തു എന്നുള്ള പ്രത്യേക കല്പന ഒന്നും തന്നെ ദൈവം കൊടുത്തിട്ടില്ല. Faucet’s വേദപുസ്തക നിഖണ്ഡു പറയുന്നതു. ഒാരോ വർഷവും 7-ാം മാസം 10-ാം തീയതിയിലുള്ള പാപപരിഹാര ദിവസം, യിസ്രായേല്യർക്കു
ആflതപനമാണു നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതു (ലേവ്യ.16:29-31, സംഖ്യ 30:13) ഇതു സൂചിപ്പിക്കുന്നതു തിരുവെഴുത്തിൻ പ്രകാരമുള്ള ""ഉപവസി ക്കലിന്റെ'' സാരംശം കിടക്കുന്നു ആflനിμയിലും കുറ്റബോധത്തിൽ നിന്നും കൃത്യമായ രീതിയിൽ ശരീരത്തെ ആflാവിലടക്കിയും പാപ ത്താലുള്ള വ്യസനത്തെ പ്രകടിപ്പിച്ചു. ഒരു വ്യക്തിയുടെ മനോധർമ്മ അനുസരിച്ച് സ്വത്രന്ത തീരുമാനത്തിനു വിട്ടിട്ടുള്ളതാണു.
പാപപരിഹാര ദിവസം ഇനങ്ങൾക്കു""നിങ്ങൾ ആflതപനം ചെയ്യു ക'' (ലേവ്യ. 16:29, 31 KJV) "afflict your souls'', എന്നാൽ മറ്റു പരിഭാഷക ളിൽ ""നിങ്ങളെ തന്നെ ത്യജിക്കുക'' (Deny your selves, NIV), അല്ലെങ്കിൽ നിങ്ങളുടെ ആflാവിനെ താഴ്ത്തുക (humble your souls, ASB). KJV തർജ്ജിമ ചെയ്തിരിക്കുന്ന എബ്രായ വാക്കു, ""ആflതപനം'' (afflicut) ലേവ്യ.16:29 ലും 31 ലും ഉദ്ദേശിക്കുന്നതു, തന്നെത്താൻ താഴ്ത്തുക, കീഴ് പ്പെടുത്തുക, അടക്കുക, വിരോധിക്കുക, ബലഹീനപ്പെടുത്തുക, എന്നുള്ള
തെല്ലാം സാμർഭികമായിട്ടു ഉപയോഗിക്കുന്നതാണ്. സ്ത്രീ ആflതപന ത്തിനായി ശപതം ചെയ്യുമ്പോഴും ഇതെ എബ്രായ പദം ഉരുത്തിരിയുന്ന തു, അവൾ സ്വയം ത്യജിക്കുന്നതിനായി എടുത്തു ഏതൊരു തീരുമാന ത്തിനും വേണ്ടിയുള്ളതാണു (സംഖ്യ.30:13). കാല്രകമേണ പാപപരിഹാ ര ദിവസം ഉപവാസ ദിവസമായി മാറുകയാണെങ്കിലും, ദൈവം ഒരിക്ക ലും പ്രത്യേകമായി അവരോടു ഭക്ഷിക്കാതിരിക്കണം എന്നു പറഞ്ഞിട്ടില്ല. എന്നാൽ ജനം സ്വയം ത്യജിക്കുന്നവരായി, വ്യത്യസ്ഥരായ ഒാരോരുത്ത രും ഒാരോ രീതിയിൽ നിവർത്തിച്ചുപോന്നു. വേറൊരു കാരണം, തിന്നരു തെന്നു വേദപുസ്തകം കല്പിക്കുന്നതു ""ഉപവാസം'' എന്ന പരക്കെ വായിക്കുന്ന പരിഭാഷകളിൽ മൂന്നു ഭാഗങ്ങൾ തെറ്റായി കാണപ്പെടുന്നതു കൊണ്ടാണു. ഇതിനുകാരണം, നൂറ്റാണ്ടുകളായി സന്യാസികളും ശാസ് ത്രിമാരും പുതിയനിയമം കൈകാര്യം ചെയ്യുകയും അതിന്റെ പതിപ്പുകളി ൽ ""ഉപവാസം'' എന്ന വാക്കു പല കയ്യെഴുത്തു പ്രതിമകളിൽ പല സ്ഥല ത്തും ചേർത്തു എന്നുള്ളതാണു. ഇതു അബദ്ധവശാൽ ഒരു പക്ഷെ സംഭരിച്ചതാണെങ്കിലും, ശാസ്ത്രിമാർ ഇതു മനഃപൂർവ്വം ചെയ്തതു തന്നെയായിരിക്കാം!
അവർ ചിന്തിച്ചരിക്കാം, യെഹൂദന്മാർ ദൈവത്തോടു കൂടെ നടക്കാ ൻ സഹായകമാകും എന്നു കരുതി അവരുടെ ആചാരങ്ങൾ പലതും നിയമങ്ങളായി അടിച്ചേൽപ്പിച്ചതുപോലെ, ദൈവത്തോടുകൂടെ തങ്ങൾ ക്കും സഹായകരമാകുമെന്നു! ഈ ഒരു സമീപനമാണു Fausset’s വേദപു സ്തക നിഖണ്ടു എടുത്തിരിക്കുന്നതു. അപ്പൊസ്തലിക കാലഘട്ടത്തിനു ശേഷമുള്ള ബ്രഹ്മചര്യതുല്യമായ ജീവിതത്തോടുള്ള പ്രവണതയുടെ വള ർച്ചയാണു ഈ കൂട്ടിച്ചേർക്കലുകൾക്കു കാരണമായി തീർന്നതു.
ചരിത്രം നമ്മുക്കു കാണിച്ചു തരുന്നുണ്ടു Fausset പറയുന്ന ബ്രഹ്മച ര്യസമാനതകളുടെ വളർച്ചയും ആചാരനുഷ്ഠാനങ്ങൾ ഭക്തിപുരസരം പാലിച്ചു പോരുന്നതിലുള്ള പ്രവണതയുമെല്ലാം ഉപവാസത്തിലുപരിയാ യി മറ്റനേക രീതികളും കാണുവാൻ കഴിയുന്നതാണു.
കാലം പിന്നിട്ടപ്പോൾ ശരീരതപനം തുടങ്ങിയുള്ള പല ആചാരരീതി കളും ജൂതായി ത്തിൽ മാത്രമല്ല ക്രിസ്തീയ മാർഗ്ഗത്തിലും കടന്നു കൂടിയിട്ടുണ്ടു. ഉദ്ദാഹരത്തിനു റോമൻ കത്തോലിക്കരിലെ പാതിരിമാർ വിവാഹം കഴിക്കുന്നില്ല എന്നുള്ളതു വേദപുസ്തക പ്രകാരമുള്ള ആചാര മൊന്നുമല്ല (1 തിമൊ.3:2). വെള്ളിയാഴ്ച ദിവസങ്ങളിൽ മാംസം കഴിക്കാ തിരിക്കുന്നതും ഞായറാഴ്ചകളിൽ ആഢംഭരത്തോടെ പള്ളിയിൽ പോകുക എന്നുള്ളതുമെല്ലാം ഇതിനു കൂടുതൽ ഉദാഹരണങ്ങളാണു.
മൂന്ന് വാക്യങ്ങളിൽ പ്രധാനമാ യും ശ്രദ്ധിക്കേണ്ടതു, "ഉപവാസം' ഗ്രീക്കു കൈയ്യെഴുത്തു പ്രതികളിൽ കൂട്ടിചേർക്കുകയും തുടർന്നു അതു വഴി Protestant, Roman Catholic വേദപുസ്തകങ്ങളിൽ എത്തിച്ചേർന്നു എന്നു ള്ളതുമാണു. പ്രത്യേകിച്ചും King James Version- ന്റെയും, Geneva Bible- ന്റെയും അഥവ Dovay - Rheims - ന്റെയും പഴയ വ്യാഖ്യാനങ്ങളിൽ!
Matt. 17:21 "How be it this kind goeth not out but by prayer and fast-
ing" (KJV) ESV- യിൽ 21-ാം വാക്യം കാണുന്നതുപോലുമില്ല! കാരണം ഏകദേശം 400 വർഷത്തെ King James Version -ന്റെ (1611-2001 ലെ ESV) ഇവിടെയുള്ള കണ്ടെത്തലുകളിൽ, യഥാർത്ഥ ഗ്രീക്കു എഴുത്തുകളിൽ എന്തു വായിക്കുന്നു എന്നുള്ളതു കാണിക്കുന്നതു, KJV -യിലുള്ള മുഴുവ ൻ വാക്യവും മത്തായി സുവിശേഷത്തെ മർക്കൊസിന്റെ സുവിശേഷ ത്തോടു കൂടുതൽ ഇഴക്കി ചേർക്കുവാൻ ശാസ്ത്രിമാർ ചെയ്തിട്ടുള്ളതാ ണു. 21-ാം വാക്യം ESV പരിഭാഷയിൽ കാണുന്നില്ല. മർക്കൊ. 9:29 KJV
"And he said unto them. This kind can come forth by nothing, but by prayer
and fasting.'' ഉപവാസം എന്ന വാക്കു മിക്ക പരിഭാഷകളിൽ നിന്നും വിട്ടു നിൽക്കുന്നു.
1 കൊരി 7:5 KJV & ESV - ഉപവാസം എന്നുള്ളതു ഉൾക്കൊള്ളിച്ച തുകൊണ്ടു King James Version പോലെ പരക്കെ വായിക്കുന്ന ബൈബി ളുകൾ സംഭാവന ചെയ്തതു, ഉപവാസം ഒരു ദൈവകല്പനയായിട്ടു ചില സμർഭങ്ങളിൽ എടുക്കുന്നു എന്നുള്ളതാണു.
നാം കണ്ടുകഴിഞ്ഞു ഉപവാസം എന്ന മനുഷ്യനിർമ്മിത ആചാരം കാലങ്ങൾ കൊണ്ടാണു നിയമത്തിനു വഴി മാറിയെന്നുള്ളതു! ക്രിസ്ത്യാ നികൾ നിരാഹാരത്തോടെ ഉപവാസത്തിനു പോകുന്നതിന്റെ മറ്റൊരു കാരണം, നമ്മുക്കു നമ്മുടെ പ്രവർത്തികളിൽ നിന്നും നമ്മെതന്നെ രക്ഷി ച്ചെടുക്കാനുള്ള പ്രവണതയും, നമ്മൾ ചെയ്തതുകൊണ്ടു ദൈവത്തിന്റെ ശ്രദ്ധപിടിച്ചു പറ്റാനും അവനോടുള്ള നമ്മുടെ സ്നേഹത്തെ പ്രദർശിപ്പി ക്കുവാനുമാണു. തങ്ങളെ തന്നെ താഴ്ത്തി അവന്റെ മുമ്പാകെ നിൽക്കു ന്നവർക്കു ദൈവം അനുകൂലമായി പ്രവർത്തിക്കുന്നു. യാക്കോ.4:6 ൽ പറയുന്നതു പോലെ ""ദൈവം നിഗളികളോടു എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു'' എങ്ങനെതന്നെയാ യും നാം കുറിക്കൊള്ളേണ്ടുന്ന കാര്യം ആഹാരം വർജ്ജിച്ചു കൊണ്ടുള്ള താഴ്മ ദൈവം നമ്മളിൽ നിന്നും ആവശ്യപ്പെടുന്നുണ്ടെന്നു തിരുവെഴു ത്തുകളിൽ എവിടെയും പറയുന്നില്ല. ദൈവത്തിനു ആവശ്യമുള്ളതു എന്താണോ അതു തന്നെയാണു അവനെപ്പോഴും ആവശ്യം - നാം
സ്വയം ത്യജിച്ചുകൊണ്ട് മറ്റുള്ളവർക്കു ഉപകാരമായി മാറണം!
യെശയ്യാവ് 58 മനോഹരമായ ഒരദ്ധ്യായമാണു. ഉപവാസം എങ്ങനെ വ്യത്യസ്ഥമായി നിൽക്കുന്നു എന്നുള്ളതിനു! അതു ബ്രവിത്തായതും ഭക്തിനിർഭരവുമായ ജഡത്തിന്റെ ജൽപ്പനത്തെ ഒരു വശത്തും മറുവശ ത്തു ദൈവം നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്ന യഥാർത്ഥ ഉപവാസവും തമ്മിലുള്ള വൈരുദ്ധ്യത്തെയും വെളിപ്പെടുത്തുന്നു. ഈ അദ്ധ്യായത്തെ കുറിച്ചുള്ള സൂക്ഷ്മമായ പഠനം വെളിപ്പെടുത്തുന്നതു, ഇവിടെ ദൈവം പരാമർശിക്കുന്ന ജനം തങ്ങളുടെ ജഡത്തിന്റെ മതപരമായ ഭക്തി കാണി ക്കാൻ ശ്രമിക്കുന്നു, പക്ഷെ യഥാർത്ഥത്തിൽ നിഷേധികളും പാപ പൂർ ണ്ണരുമായിരുന്നു! (യെശ.58:1) ദൈവം അവരുടെ ഉപവാസത്തെ കൈ കൊണ്ടില്ല. ദൈവം എപ്പോഴും ഹൃദയത്തിലേക്കാണു നോക്കുന്നതു. എത്ര ഭക്തിപൂർണ്ണമായാലും പക്ഷെ കപടവിശ്വാസത്തോടു പ്രതികരി ക്കുന്നില്ല! നമ്മുടെ ആflീയ ജീവിതത്തിനു ആഹാര വർജ്ജനം ആവശ്യ മായിരുന്നു വെങ്കിൽ യേശു അതു പറയുമായിരുന്നു. പക്ഷെ യേശുവോ അവന്റെ അപ്പൊസ്തലന്മാരോ ഉപവാസത്തെപ്പറ്റി ഒന്നും തന്നെ പറയു ന്നില്ല. PRAYER OF DANIEL IN THE LIGHT OF THE BIBLE AND
THE FAST
(ദാനിയേലിന്റെ പ്രാർത്ഥന വേദപുസ്തകത്തിന്റെയും ഉപവാസത്തി ന്റെയും വെളിച്ചത്തിൽ).
വേദപുസ്തകത്തിലോ ഇതര സാഹിത്യങ്ങളിലൊ നോക്കുകയാണെ ങ്കിൽ ഇതു ഏറ്റവും അർത്ഥവത്തായ പ്രാർത്ഥനകളിൽ ഒന്നാണു! ദൈവം തന്റെ ജനത്തെ ഒാർത്ത് യിരമ്യ്രപവാചകൻ പറഞ്ഞതിന്റെ അടി സ്ഥാനത്തിൽ, എഴുപതു സംവത്സരങ്ങളുടെ അവസാനം തന്റെ ജനത്തി നുവേണ്ടി ദാനിയേൽ കഴിച്ച പ്രാർത്ഥനയാണതു. വളരെ ചലിപ്പിക്കുന്ന ഈ ഒരു മദ്ധ്യസ്ഥതയിൽ നിന്നും നമ്മുക്കു അധികം പഠിക്കുവാനുണ്ടു!
ആദ്യമായി, പ്രാർത്ഥന എന്തല്ലായിരുന്നു എന്നു നോക്കുക! അതു ദാനിയേലിന്റെ തന്നെ നല്ല കാര്യങ്ങളുടെ കണക്കെടുപ്പലായിരുന്നു. അവ ൻ തന്റെ സ്വന്തം ഗുണഗണങ്ങളെക്കുറിച്ചുള്ള വിവരണം ദൈവമുമ്പാകെ നൽകുകയല്ലായിരുന്നു. ""കർത്താവേ, നിന്റെ പക്കൽ നീതിയുണ്ടു; ഞങ്ങ ൾക്കോ ഇന്നുള്ളതുപോലെ ലജ്ജയത്രേ; നിന്നോടു ദ്രോഹിച്ചിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ദേശങ്ങളിലും സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാർക്കും യെരുശലേം നിവാസികൾക്കും എല്ലായിസ്രായേലിനും തന്നേ'' (ദാനി. 9:7). ദാനിയേലിന്റെതായ ഒരു നന്മയോ ഗുണഗണങ്ങളോ ഇല്ലായിരുന്നു!
യെശയ്യാവു പറയുന്നതുപോലെ, ""ഞങ്ങളുടെ നീതിപ്രവർത്തികൾ ഒക്കെ യും കറപിരണ്ട തുണിപോലെ;'' (യെശ.64:6). പ്രവാചകൻ ദൈവമുമ്പാ കെ വരുമ്പോൾ വ്യക്തിപരമായ നേട്ടത്തിന്റെയോ ആദായത്തിന്റെയോ ചിന്ത അവനിൽ ഇല്ലായിരുന്നു. ഈ വക വലിയ കുറവുകളല്ല ദാനിയേൽ പ്രാർത്ഥിക്കാൻ കാരണമായതു. അവൻ എല്ലായിപ്പോഴും, ഇതിനുമുമ്പും, വർഷത്തിലുടനീളം പ്രാർത്ഥിച്ചു പോന്നു! ദാനിയേലിനു പ്രാർത്ഥന ഒരു സ്വഭാവമായിരുന്നു.
What is true prayer (എന്താണ് യഥാർത്ഥ പ്രാർത്ഥന?)
എന്താണു യഥാർത്ഥ പ്രാർത്ഥന? അതു ഹൃദയം നിറഞ്ഞു കവിയു ന്ന, എല്ലാം ഉൾക്കൊണ്ട, ആവശ്യത്തോടുള്ള ബന്ധത്തിലുള്ള ഏറ്റുപറ ച്ചിലാണു. ""കർത്താവേ, ഞങ്ങൾ നിനക്കെതിരെ പാപം ചെയ്തു. ദൈവ മേ, നിന്റെ പക്കൽ കരുണയും ക്ഷമയുമുണ്ടല്ലോ?'' യഥാർത്ഥ പ്രാർത്ഥന തീവ്രതയുള്ളതും ഗൗരവമേറിയതുമാണു. ശ്രദ്ധിക്കുക, ദാനിയേലിന്റെ പ്രാർത്ഥന ഭൗമിക അനുഗ്രഹങ്ങൾക്കും എന്നപോലെ തന്നെ ആflീക അനുഗ്രഹങ്ങൾക്കും വേണ്ടിയുള്ളതായിരുന്നു. വിചിത്രമായ ചിന്തയാ ണു നമുക്കുള്ളതു പലപ്പോഴും. നമ്മുടെ ജീവിതത്തെ നാം പലപ്പോഴും തരംതിരിക്കുകയാണു. ഒരു ഭാഗത്തു മതം എന്ന മതിൽക്കെട്ടു തീർക്കു ന്നു, മറുഭാഗത്തു ഭൗമീരമായ പരിഗണനകൾ, ജീവിതത്തിന്റെ ലൗകീക ത! മുഴുവൻ ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കു.
This is true prayer (ഇതാണ് യഥാർത്ഥ പ്രാർത്ഥന)
ദാനി.9:20-23, പ്രാവചകന്റെ പ്രാർത്ഥനക്കു ഉത്തരം ഉടനടി ലഭിച്ചു. ""ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവം ഗ്രബിയേൽ ദൂതനെ അയച്ചു''. ദൈവരാജ്യത്തിൽ ഗ്രബിയേൽ ദൂതൻ വഹിക്കുന്ന പങ്കു വിസമയാവഹമാണു. അവന്റെ പേരിന്റെ അർത്ഥം. ""ദൈവ പുരുഷൻ''. ദൈവം തന്റെ പ്രാർത്ഥനയും യാചനയും കേട്ടുത്തരമരുളും എന്നുള്ളതു കൊണ്ടു ദാനിയേൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ ദൈവം ഗ്രബിയേലിനെ ദാനിയേലിന്റെ അരുകിലേക്കു അയച്ചു. നാലു പ്രാവശ്യം ഗ്രബിയേലിനെപ്പറ്റി വേദപുസ്തകത്തിൽ പരാമർശ്ശം ഉണ്ടു. ദാനിയേലി ന്റെ പുസ്തകം എട്ടാമദ്ധ്യായത്തിൽ, ആട്ടുകൊറ്റനെക്കുറിച്ചും കോലാട്ടു കൊറ്റനെക്കുറിച്ചുമുള്ള ദർശ്ശനം അവൻ ദാനിയേലിനു വിവരിച്ചുകൊടു ക്കുന്നു. ഇവിടെ ഒൻപതാം അദ്ധ്യായത്തിൽ വീണ്ടും അവന്റെ പേരു പരാമർശ്ശിക്കപ്പെടുന്നു. മൂന്നാം പ്രാവശ്യം അവന്റെ പേരു കാണുന്നതു ലൂക്കൊസിന്റെ സുവിശേഷം ഒന്നാമദ്ധ്യാതത്തിൽ സെഖര്യാവിനോടും
എലിസബത്തിനോടും യോഹന്നാൻ സ്നാപകന്റെ ജനനത്തെക്കുറിച്ചു അറിയുക്കുന്നതായാണു. നാലാം പ്രാവശ്യം അവന്റെ പേരു വീണ്ടും നാം കാണുന്നതു ലൂക്കോസ് ഒന്നാമദ്ധ്യായത്തിൽ തന്നെയാണു. അവ നെ മറിയയുടെ അടുക്കലേക്കു, ഗലീലയിലുള്ള നസറേത്തിലേക്കു അയ ച്ചു ദൈവപുത്രൻ തന്റെ ഉദരത്തിൽ ജനനമെടുക്കും എന്നു അറിയിക്കു ന്നു. ഗ്രബിയേൽ ദൂതന്മാരിൽ ഒരാളും സ്വർഗ്ഗത്തിൽ ദൈവമായ യഹോവ യുടെ സന്നിധിയിൽ നിൽക്കുന്നവനുമാണു. അവൻ ദാനിയേലിനോടു അറിയിക്കുന്നതു, തന്റെ യാചനയുടെ ആരംഭത്തിൽ തന്നെ ദൈവം അവ നെ സ്വർഗ്ഗത്തിൽ നിന്നുള്ള ദൗത്യവുമായി, തന്റെ പ്രാർത്ഥനക്കു മറുപടി യായി ഭൂമിയിലേക്കു പോരുവാൻ കല്പിച്ചു എന്നുള്ള വസ്തുതയാണു. ഇതു ദൈവത്തിന്റെ വാഗ്ദത്ത്രപകാരം തന്നെ, ""അവർ വിളിക്കുന്നതിന്നു മുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും'' (യെശ.65:24).
ദാനിയേൽ സംസാരിക്കുമ്പോൾ തന്നെ, തന്റെ യാചനയുടെ ആരം ഭത്തിൽ തന്നെ, സ്വർഗ്ഗീയ സിംഹാസനത്തിൽ നിന്നും ഉത്തരവുണ്ടാവുക യും, ദാനിയേലിന്റെ പ്രാർത്ഥനക്കു ഉടൻ തന്നെ മറുപടി ലഭിക്കുകയും ചെയ്യുന്നു.
Heavenly power (സ്വർഗ്ഗീയ ശക്തി)
എങ്ങനെയാണു ദാനിയേൽ ദൈവത്തെ "സ്പർശ്ശിച്ചതു?' എങ്ങനെ യാണു സ്വർഗ്ഗീയ ശക്തികളെല്ലാം തനിക്കനുകൂലമായി പ്രവർത്തിച്ചതു? അതു ദൈവം ചെവി ചായിച്ചു നമ്മുടെ പ്രാർത്ഥന കേൾക്കുവാൻ തക്കവ ണ്ണം എങ്ങനെ ദൈവത്തോടു ചോദിക്കണം എന്നു നമ്മുക്കു അറിയുമെ ങ്കിൽ മാത്രം! അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, തന്റെ യാചനയു ടെ ആരംഭത്തിൽ തന്നെ ഉത്തരവുണ്ടാവുകയും ദാനിയേലിന്റെ പ്രാർത്ഥ നക്കു ഉടൻ തന്നെ മറുപടി ലഭിക്കുകയും ചെയ്തു!
How do we get answer frpm God? (എങ്ങനെയാണ് നമ്മുക്ക് ദൈവത്തിൽ നിന്നും ഉത്തരം ലഭിക്കുന്നത്?)
അത് ദൈവീക ഉദ്ദേശത്തിലും ഇച്ഛയിലും പ്രാർത്ഥിക്കുമ്പോഴാണു. "അവൻ തിരുവെഴുത്തുകൾ പഠിച്ചിരുന്നു' അദ്ധ്യായം തുടങ്ങുന്നതെങ്ങ നെയാണു (ദാനി. 9:2). തിരുവെഴുത്തുകൾ പഠിച്ചു ദാനിയേൽ ദൈവത്തി ന്റെ മന ു മന ിലാക്കി, പ്രത്യേകിച്ചും അതിന്റെ മുൻനിർണയപരവും പ്രവചനാflകമായ ഭാഗങ്ങൾ! അങ്ങനെ ദാനിയേൽ പ്രാർത്ഥയിൽ കുമ്പിട്ടിരുന്നു, തന്റെ യാചനയുടെ വിഷയവും തന്റെ മാദ്ധ്യസ്ഥത്തിന്റെ ലക്ഷ്യവും ദൈവഹിതമാക്കി കൊണ്ടു! (ദാനി.9:17).
ദൈവത്തിന്റെ വീതമെന്നു പറഞ്ഞാൽ തന്നെ അതു തന്റെ ജനത്തി ന്റെ നന്മക്കായിട്ടാണു. ദൈവത്തിന്റെ മഹത്വം എന്നതു അവന്റെ നന്മയാ ണു. പുറപ്പാടു 33-ാം അദ്ധ്യായത്തിൽ മോശെ യഹോവയോടു ആവശ്യ പ്പെട്ടതു, ""എനിക്കു നിന്റെ മഹത്വം കാണിച്ചുതരേണം'' എന്നാണു (പുറ. 33:18-19).
Praying with Intensity and Importunity (തുടർച്ചയും തീഷ്ണമായുള്ള പ്രാർത്ഥന)
എങ്ങനെയാണു ദാനിയേൽ സ്വർഗ്ഗത്തെ സ്പർശിച്ചതും താൻ യാച ന കഴിച്ചപ്പോൾ പോലും തന്റെ പ്രാർത്ഥനക്കു ഉത്തരം ലഭിച്ചതും? താൻ ഇടവിടാതെ തീഷ്ണതയോടുകൂടെ ചോദിക്കയും ചെയ്തതു. വളരെ മനോഹരവും, ക്രിയാflകവും, സാഹിത്യപരവുമായി ചിട്ടപ്പെടുത്തിയ പ്രാർത്ഥനകളോടു എനിക്കു എതിർപ്പു ഒന്നും തന്നെയില്ല. എന്നാലും, ദൈവത്തെ ചലിപ്പിക്കുന്ന പ്രാർത്ഥനകൾ തകർന്ന ഹൃദയങ്ങളിൽ നിന്നും വരുന്ന മുറിഞ്ഞ വാചകങ്ങളോടു കൂടിയ പ്രാർത്ഥനകളാണു. ആ വൈകാരിക പ്രവാഹത്തിൽ അല്ലെങ്കിൽ നിറവിൽ വാക്കുകളുടെ കുത്തൊഴുക്കിനോ വ്യാകരണത്തിന്റെ ഘടനക്കോ സ്ഥാനമില്ല. റോമ. 8:26 ൽ പറയുന്നതുപോലെ നമ്മുടെ അപേക്ഷയുടെ ആഴം ചിലപ്പോൾ പ്രാർത്ഥനകൾ ശോദനങ്ങൾ മാത്രം പുറപ്പെടുവിക്കുന്നതും ഒരു ഭാഷ യോ, വാക്കുകളോ, പാചകങ്ങളോ പുറപ്പെടുവിക്കുവാൻ കഴിയാത്തവ യും ആയിരിക്കാം. ദാനിയേൽ തീഷ്ണമായും തുടർച്ചയായും മടുപ്പില്ലാ തെ പ്രാർത്ഥിച്ചിരുന്നു (ദാനി. 9:3, 19).
Praying in sincere altruism for others (മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള (സ്വയത്തേക്കാളും) നിഷ്കളങ്കമായ പ്രാർത്ഥന)
ദാനിയേൽ പ്രാർത്ഥിച്ചതു തികച്ചും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു വേണ്ടി ആflാർത്ഥയോടെയാണു. അതിൽ ഒരു വാചകം പോലും തന്റെ തായ ഒന്നിനും വേണ്ടിയല്ല. അവൻ തന്റെ ആളുകൾക്കുവേണ്ടി, വിദേശ അടിമ നുകത്തിന്റെ എല്ലാ യാതനയും അനുഭവിച്ചു കിടന്ന തന്റെ ജന ത്തിനുവേണ്ടി തന്നെയാണു പ്രാർത്ഥിക്കുന്നതു. ദാനിയേൽ പ്രാർത്ഥിക്കു ന്നതു ദൈവാലയത്തിനുവേണ്ടിയും വിശുദ്ധ നഗരത്തിന്റെ, രാഷ്ട്രത്തി ന്റെ യഥസ്ഥാപനത്തിനുവേണ്ടിയിട്ടാണു. ദാനിയേൽ ഇവിടെ തന്റെ ഹൃദ
യം പകർന്നുകൊണ്ടു, തന്നെക്കുറിച്ചു ഒന്നും പരാമർശ്ശിക്കാതെ തന്റെ പാപങ്ങൾ മാത്രം ഏറ്റു പറഞ്ഞുകൊണ്ടാണു പ്രാർത്ഥിക്കുന്നതു.
Praying personal acceptance (വ്യക്തിപരമായ അംഗീകാരത്തോടും കൂടിയ പ്രാർത്ഥന)
എങ്ങനെയാണു ഒരുവൻ ദൈവത്തെ സ്പർശിക്കുന്നതു? ദാനിയേൽ സംസാരിക്കുമ്പോൾ ദൈവ കല്പനവരുവാനായി എന്താണു ചെയ്തതു? അവൻ ദൈവത്താൽ അംഗീകരിക്കപ്പെട്ടവനായീരുന്നു. ആദ്യമായി, ദാനി യേലിനെ ദൈവം അംഗീകരിച്ചിരുന്നു. അതിനു ശേഷമാണു ദൈവം അവന്റെ പ്രാർത്ഥന അംഗീകരിച്ചതു. ഇതു തന്നെയല്ലേ കയ്യീന്റെയും ഹാബേലിന്റെയും കഥ? കയ്യീന്റെ പ്രാർത്ഥനയും യാചനയും അവന്റെ യാഗവും ദൈവം നിരാകരിച്ചതു.
ദാനിയേലിന്റെ 70 ആഴ്ചവട്ടങ്ങൾ
ബൈബിളിലെ അതിപ്രാധനമായ പ്രവചനമാണു ദാനി.9:24-27 ൽ കാണുന്നതു. മശിഹായുടെ ആദ്യത്തേയും രണ്ടാമത്തെയും വരവിന്റെ സമയം വ്യക്തമായി പറയുന്ന പ്രവചനമാണിതു.
ദാനിയേലിന്റെ പുസ്തകം ബി.സി. 535 അല്ല, മക്കാബിയൻ കാലഘട്ട ത്തിൽ ബി.സി 165 ലാണു എഴുതിയതെന്നു വിമർശകർ ഇതിനെതിരെ വിമർശനമുയർത്താറുണ്ടു. ദാനിയേലിന്റെ പുസ്തകം ഒരു പ്രവചനം പോലുമല്ലെന്നും, ഇതു പ്രവചനരൂപത്തിൽ തോന്നുന്ന കേവലം ഒരു ചരിത്രമാണെന്നു ഈ കൂട്ടർ വിലയിരുത്തുന്നു. ഈ പുസ്തകത്തിലുള്ള തു എല്ലാം തന്നെ ചരിത്രത്തിന്റെ ഭാഗമാണെന്നും, മക്കാബിയൻ കാലഘ ട്ടത്തിൽ പീഢനം അനുഭവിച്ച യെഹൂദരെ ശക്തിപ്പെടുത്തുവാനാണിതു ഉദ്ദേശിച്ചതെന്നും അവർ അഭിപ്രായപ്പെടുന്നു. നവലിബറൽ ദൈവശാസ് ത്രജ്ഞരുടെ വ്യാഖ്യാനം ഇങ്ങനെയാണു.
എഴുപതു ആഴ്ചവട്ടങ്ങളുടെ പ്രവചനത്തിൽ ദേവാലയവും നഗര വും നശിപ്പിക്കുന്നതിനെക്കുറിച്ചാണു. ഇത്തരമൊരു വെളിപ്പാടു എങ്ങനെ യെഹൂദർക്കു ആശ്വാസകരമാകുമെന്നു ചിന്തിക്കുക. അന്ത്യോക്കസ് എപ്പിപ്പാറാസിനെതിരെ തങ്ങളുടെ ജീവനുവേണ്ടി പോരാടുന്നവർക്കു ഈ വാക്കുകൾ ആശ്വാസകരമാകുമോ? സിറിയൻ രാജാവിനെതിരെ ജീവമരണപോരാട്ടം നടത്തിയ യെഹൂദരെ പ്രോത്സാഹിപ്പിക്കുവാനാണു ഇതെഴുതിയതെന്നാണു അവിശ്വാസികളായ വിമർശകർ പറഞ്ഞതു. അവരുടെ നഗരവും ദേവാലയവും നശിപ്പിക്കപ്പെടും എന്ന
പ്രവചനത്തിൽ എന്താണു അവർക്കു പ്രോത്സാഹനമായിട്ടുള്ളതു? വാസ്തവത്തിൽ അവരുടെ ഹൃദയത്തിന്റെ ഭാഗമായ ദേവാലയത്തിന്റെ യും നഗരത്തിന്റെയും നാശത്തെക്കുറിച്ചുള്ള ചിന്തകൾ അവരെ ഭീതിപ്പെടുത്തുന്നവയാണു.
ഈ വെളിപ്പാടിലെ രണ്ടാമത്തെ കാര്യം മശിഹയുടെ മരണത്തേ ക്കുറിച്ചു ഗ്രബിയേൽ ദാനിയേലിനോടു ദാവീദ് പറഞ്ഞതാണു. അതും യെഹൂദർക്കു ഒാർക്കുവാൻ പോലും കഴിയാത്തതാണു. മരിക്കുവാനായ് മശിഹ വരുക. യെഹൂദർക്കു അതു എങ്ങനെയാണു ആശ്വാസമാകുക? യേശുക്രിസ്തു തന്റെ മരണത്തേക്കുറിച്ചു ശിഷ്യന്മാരോടു പറഞ്ഞപ്പോ ൾ, പത്രൊസ് ""കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരു തേ'' എന്നു പറഞ്ഞു (മത്താ.16:22). എന്നാൽ ദാനിയേൽ പ്രവചനത്തി ന്റെ വിമർസകരുടെ അഭിപ്രായത്തിൽ മശിഹായുടെ മരണത്തെക്കുറിച്ചു ള്ള വാക്കുകൾ യെഹൂദർക്കു ആശ്വാസമാണത്രേ?
ഈ പ്രവചനത്തിന്റെ മറ്റൊരു പ്രത്യേകത, മശിഹായുടെ മരണത്തി ന്റെ ദിവസവും വർഷവും പ്രവചിച്ചുവെന്നതാണു. 70 ആഴ്ചവട്ടങ്ങളായ 490 വർഷങ്ങൾക്കൊണ്ടു യിസ്രായേലിന്മേലുള്ള ന്യായവിധി ദൈവം പൂർ ത്തിയാക്കും. ദാനിയേൽ പ്രവചനം അക്ഷരികമായി വ്യാഖ്യാനിക്കുന്നതി നെ എതിർക്കുന്ന നിരൂപകരുണ്ടു. അക്ഷരീകമായിട്ടാണോ ആലങ്കാരിക മായിട്ടാണോ ഈ പ്രവചനം വ്യാഖ്യാനിക്കുന്നതു? അക്ഷരീകമായിട്ടാ ണെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന സംഖ്യകളും അക്ഷരീകമായി തന്നെ കണക്കാക്കണം. എന്നാൽ ചിലർ സംഖ്യ എണ്ണേണ്ടതില്ലെന്നാണു ചിലർ ചിന്തിക്കുന്നതു. ദൂതൻ അക്ഷരീകമായ ഒരു വിശദീകരണമാണു തന്നതെ ങ്കിൽ, ആലങ്കാരികമായി അക്ഷരീകമായ വിശദീകരണത്തെ വ്യാഖ്യാനി ക്കുന്നതു മൗഡ്യമാണു. ദാനിയേലിൽ പറഞ്ഞിരിക്കുന്ന പ്രവചനം അക്ഷ രീകമായി വ്യാഖ്യാനിക്കേണമെന്നതിനു മതിയായ തെളിവുകൾ ഉണ്ടു.
ഒമ്പതാം അദ്ധ്യായം ആരംഭിക്കുന്നതു യിരെമ്യാവിന്റെ എഴുത്തുക ളിൽ നിന്നും യിസ്രായേലിന്റെ പ്രവാസം 70 വർഷങ്ങൾ നീണ്ടുനില്കുമെ ന്നാണു. ഇതു അക്ഷരീകമായ വർഷങ്ങളാണു. ദാനി. 9:24-27 എഴുപതു വർഷത്തെ പ്രവാസത്തോടു ബന്ധപ്പെട്ടതാകയാൽ 70 ആഴ്ചവട്ടങ്ങളുടെ വർഷങ്ങളും ഒരുപോലെ അക്ഷരീകമായിരിക്കണം. രണ്ടാമതായി, ഇതി ൽ പറഞ്ഞിരിക്കുന്ന സംഖ്യകൾ (7, 62, 1 ആഴ്ചകൾ), അക്ഷരീകങ്ങൾ ആകാതെ തരമില്ല.
പ്രവചനത്തിന്റെ അവതരണം
ദാനി.9:2 ൽ ""യെരുശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരം കൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാ പ്രവാചകനുണ്ടായ പ്രകാരം'' എന്നു പറഞ്ഞിരിക്കുന്നു. ദാനിയേൽ പഠി ച്ച രണ്ടു ഭാഗങ്ങൾ യിരെ.25:11-12; 29:10-14 ഭാഗങ്ങളാണു. രണ്ടു ഭാഗങ്ങ ളും ബാബിലോണിയൻ പ്രവാസം 70 വർഷങ്ങളിലേക്കുള്ളതാണെന്നാ ണു. ഈ രണ്ടു ഭാഗങ്ങളും ഭാവിയിൽ യിസ്രായേൽ ജാതിക്കു ലഭിക്കുവാ ൻ പോകുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണു. അതുകൊണ്ടാണു യിസ്രാ യേൽ ജാതി തങ്ങളുടെ സ്വദേശത്തേക്കു മടങ്ങി വരുന്നതു, ഭാവിയിൽ യിസ്രായേലിനു ആത്യന്തികമായി ലഭിക്കുന്ന അനുഗ്രഹത്തിനു (സഹ സ്രാബ്ദ രാജ്യം) സമാനമാണെന്നു ദാനിയേൽ ചിന്തിക്കുന്നതായി തോന്നുന്നതു. യിസ്രായേലിനെക്കുറിച്ചുള്ള ദാനിയേലിന്റെ ചിന്തയെ തിരിത്തുവാനാണു ദൈവം ഗ്രബിയേലിനെ അവനു ""ബുദ്ധി ഉപദേശി ക്കേണ്ടതിനു'' അയച്ചതു (9:22). ചരിത്രം അതിന്റെ നിർണ്ണയിക്കപ്പെട്ട പരിസമാപ്തിയിൽ ഇതുവരെയും എത്തിയിട്ടില്ല. അതുകൊണ്ടു, 70 ആഴ്ചവട്ടത്തിലൂടെ ചരിത്രത്തിന്റെ ചുരുൾ ദാനിയേലിനു ദൈവം വെളിപ്പെടുത്തി നല്കി.
""ആഴ്ചവട്ടങ്ങളുടെ'' അർത്ഥം
എബ്രായ ഭാഷ പരിചയമുള്ളവർക്കു വാക്യം 24 ൽ ഒരേ വാക്കു രണ്ടു തവണ ആവർത്തിക്കുന്നതായി കാണാം. രണ്ടു തവണ ഉപയോഗി ച്ച ""ശബുവ'' എന്നതിനു എഴുപതു ഏഴുകൾ എന്നാണർത്ഥം. ""എഴുപതു ഏഴുകൾ'' എന്നാണു ഈ പ്രയോഗത്തിന്റെ അർത്ഥം എന്നു എല്ലാ വ്യാഖ്യാതാക്കളും ഒരുപോലെ സമ്മതിക്കുന്നു. ഏഴുപതു ആഴ്ചവട്ടങ്ങൾ എന്നതു വർഷങ്ങളെ കുറിക്കുന്നുവെന്നു യിരെ.25:11-12; 29:10-4 വാക്യങ്ങ ളിലും ദാനി. 9:2 ലും വ്യക്തമാണു. എഴുപതു ആഴ്ചവട്ടങ്ങൾ എന്നതു 490 വർഷങ്ങളായിട്ടാണു കർത്താവു കണ്ടതു.
എബ്രായ ബൈബിളിൽ ദാനി.9:24 ൽ കാണുന്ന മറ്റൊരു പദം ""നിയമി ച്ചിരിക്കുന്നു'' എന്ന ക്രിയയാണു. പഴയനിയമത്തിൽ ഇവിടെ മാത്രമാണു ഈ പദം പ്രത്യക്ഷപ്പെടുന്നതു. ഇതിന്റെ അർത്ഥം ""വിഭജിക്കുക, മുറിച്ചു മാറ്റുക'', "തീരുമാനിക്കുക' എന്നൊക്കെയാണു. യിസ്രായേലിന്റെ ചരിത്ര ത്തിന്റെ ദൈർഘ്യം സംബന്ധിച്ചു ദൈവത്തിനു വ്യക്തമായ പദ്ധതിയു ണ്ടെന്നാണു ഇതു വ്യക്തമാകുന്നതു. ദാനിയേൽ അറിയിച്ചതനുസരിച്ചു ""നിയമിച്ചിരിക്കുന്നു'' എന്നതു സർവ്വലോകസാമ്രാജ്യത്തിന്റെ മുഴുവൻ കാലഘട്ടത്തേയും വേർതിരിച്ചു ജാതികളുടെ കൈകളിൽ കൊടുത്തു എന്നാണു അർത്ഥം. - G.H Lang
ഈ പ്രവാചനിക ഭാവികാലം ആണു ദൈവം വെളിപ്പെടുത്തിയി ട്ടുള്ളതു ആരെ സംബന്ധിച്ചാണു? ""നിന്റെ ജനത്തിനും വിശുദ്ധ നഗര ത്തിനും''. ഇത്രവ്യക്തമായ പ്രസ്താവന ആയിരുന്നിട്ടും, പല വ്യാഖ്യാതാ ക്കൾക്കും ഇവിടെ പറഞ്ഞിട്ടുള്ളതു യെഹൂദന്മാരെക്കുറിച്ചാണെന്നു ഇനിയും മനസിലായിട്ടില്ല. ബി.സി. 6-ാം നൂറ്റാണ്ടിൽ ദാനിയേൽ ഈ ഗ്രന്ഥം എഴുതിയപ്പോൾ, ആരായിരുന്നു ദാനിയേലിന്റെ ജനം? ഏതായിരു ന്നു അവന്റെ നഗരം? ഇതു ദാനിയേലിന്റെ ജനമായ യെഹൂദനും ദാനിയേ ലിന്റെ വിശുദ്ധ നഗരമായ യെരുശലേമും ആയിരുന്നു. എന്നിട്ടും ചില വ്യാഖ്യാതാക്കൾക്കു ഇതു മനസിലായിട്ടില്ല. H.C. Leupold ""ദൈവത്തി ന്റെ ജനവും ദൈവത്തിന്റെ വിശുദ്ധ നഗരവും പുതിയ നിയമസഭയാണെ
ന്നാണു വ്യാഖ്യാനിച്ചതു'' (ഗലാ.6:16). മറ്റൊരു ആലംങ്കാരിക വ്യാഖ്യാതാ വായ E.J. Young പറയുന്നത് ഈ പ്രവചനം പ്രാഥമികമായി യിസ്രായേലി നെയും അവരുടെ നഗരമായ യെരുശലേമിനെയും കുറിക്കുന്നു. എന്നാൽ ആത്യന്തികമായി പുതിയ നിയമ വിശുദ്ധന്മാരെ കാണിക്കുന്നുവെന്നാ ണു.
ആറ് പ്രാവചനിക ഉദ്ദേശ്യങ്ങൾ
ദാനി.9:24 ഗ്രബിയേലിന്റെ ഒരു പൊതു പ്രസ്താവനയാണു, എന്നാൽ ഒടുവിലത്തെ മൂന്നു വാക്യങ്ങൾ ഇതിന്റെ വ്യക്തമായ വിശദീകരണമാ ണു. വാക്യം 25-27 വാക്യം 24-ലെ പ്രസ്താവന ഗ്രഹിക്കുവാൻ നമ്മെ സഹായിക്കുന്നു. യിസ്രായേലിനും അവരുടെ നഗരത്തിനും വേണ്ടിയാ ണു 70 ആഴ്ചവട്ടങ്ങൾ നിവൃത്തിയാകുന്നതെന്നു ഈ വാക്യങ്ങൾ വ്യക്തമാക്കുന്നു. 490 വർഷങ്ങൾക്കൊണ്ടു യെഹൂദ ജാതിക്കു സംഭവി ക്കേണ്ടു. 6 പ്രധാന കാര്യങ്ങൾ ഇവിടെ പറഞ്ഞിട്ടുണ്ടു.
- അതിക്രമത്തെ തടസ്ഥം ചെയ്യുക.
- പാപങ്ങളെ മുദ്രയിടുക.
- അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്യുക.
- നിത്യനീതി വരുത്തുക.
- ദർശനവും പ്രവചനവും മുദ്രയിടുക.
- അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്യുക.
ആദ്യ മൂന്നെണ്ണം പാപത്തെ നീക്കുന്നതിനെക്കുറിച്ചും ഒടുവിലത്തെ
മൂന്നെണ്ണം നീതി നടപ്പാക്കുന്നതിനെക്കുറിച്ചുമാണു. ആദ്യ മൂന്നെ ണ്ണം നെഗറ്റീവാണ്, ഒടുവിലത്തെ മൂന്നെണ്ണം പോസിറ്റീവ് ആണു. അയോ ഗ്യമായവയെ മാറ്റുക; അനുയോജ്യമായവയെ സ്വീകരിക്കുക.
1. അതിക്രമത്തെ തടസ്ഥം ചെയ്യുക
""തടസ്ഥം ചെയ്യുക'' എന്ന ക്രിയ, ഒരു കാര്യത്തിന്റെ പരിസമാപ്തി യെ കാണിക്കുന്നു. ഇതിനു ""നിയ്രന്തിക്കുക, അടയ്ക്കുക, നിർത്തലാക്കു ക എന്നീ അർത്ഥങ്ങളുണ്ടു. ""അതിക്രമം'' എന്നതിനു ലഹള എതിർപ്പു എന്നീ ആശയമാണു. യഹൂദൻ തങ്ങളുടെ മശിഹയായി യേശുക്രിസ്തു വിനെ അംഗീകരിക്കാതെ എതിർക്കുകയുണ്ടായി. ""കർത്താവിന്റെ നാമ ത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ'' എന്നു യെഹൂദൻ പറയു വോളം ക്രിസ്തു മടങ്ങി വരുകയില്ലെന്നു അവൻ പറഞ്ഞിട്ടുണ്ടു (മത്താ. 23:37-39). ദാനിയേലിലൂടെ ദൈവം വെളിപ്പെടുത്തിയ 490 വർഷങ്ങൾക്കു മുമ്പു യെഹൂദൻ മശിഹായെ സ്വീകരിക്കുവാൻ തക്കവണ്ണം അവരുടെ ഹൃദയം തുറക്കും.
2. പാപങ്ങളെ മുദ്രയിടുക
യെഹൂദന്റെ പാപങ്ങൾ അവസാനിപ്പിക്കുന്നതിനും ഈ കാലം സാക്ഷി നില്ക്കും. യെഹൂദർ അവരുടെ മശിഹായെ സ്വീകരിക്കുമ്പോഴാ ണു പാപങ്ങൾ മുദ്രയിടുക. അന്നും അവന്റെ ഭരണം നീതിയോടുകൂടിയ തായിരിക്കും.
3. അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്യുക
ആദാമിന്റെ വീഴ്ചയോടെ ലഭിച്ച പാപസ്വഭാവത്തിൽ നിന്നുമാണു മനുഷ്യൻ അകൃത്യം ചെയ്യുന്നവനായതു. ദാനിയേലിന്റെ 70 ആഴ്ചവട്ട ത്തിൽ യിസ്രായേലിന്റെ പാപത്തിനു പ്രായശ്ചിത്തമാകും. യഥാർത്ഥത്തി ൽ ഇവരുടെ പാപങ്ങളുടെ പ്രായശ്ചിത്തവും ക്രിസ്തുവിന്റെ ക്രൂശുമരണ ത്താൽ നടന്നു കഴിഞ്ഞു. എന്നാൽ അവരുടെ അകൃത്യങ്ങളുടെ പ്രായ ശ്ചിത്തം നടക്കുന്നതു അവർ യേശുവിനെ മശിഹായായി അംഗീകരിക്കു മ്പോഴാണു.