Chapter 11 of 12

കർത്താവിന്റെ മേശയും കർത്താവിന്റെ അത്താഴവും തΩിലുള്ള വ്യത്യാസം

8 min read · Pages 54–62 of the printed edition

“കർത്താവിന്റെ മേശ”, “കർത്താവിന്റെ അത്താഴം” എന്നീ പ്രയോഗ

ങ്ങൾ ഒാരോ പ്രാവശ്യം വീതം മാത്രമേ തിരുവെഴുത്തിൽ കാണുന്നു ള്ളൂ, ആദ്യത്തേത് 1 കൊരി. 10:21-ലും രണ്ടാമത്തേത് 11:20-ലും. ഒന്നാമ തായി, ഇവ രണ്ടും കർത്താവിന്റേതാണ്, രണ്ടും ഒരേ ഉടമസ്ഥന്റേതാണ്. ഇവ രണ്ടിലും ഇവയുടെ ഗുണങ്ങൾ പങ്കിടുന്നതു ദൈവജനം മാത്രമാണ്. രണ്ടിലും അപ്പത്തെക്കുറിച്ചും പാനപാത്രത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. കർത്താവിന്റെ മേശയും കർത്താവിന്റെ അത്താഴവും ഇങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെങ്കിലും ഇവ രണ്ടും തΩിൽ പ്രകടമായ ഒരു വ്യത്യാസമുണ്ട്.

“കർത്താവിന്റെ മേശ”യെക്കുറിച്ചു പഴയനിയമത്തിലും പുതിയനിയ മത്തിലും വിവരിച്ചിട്ടുണ്ട്, എന്നാൽ “കർത്താവിന്റെ അത്താഴം” എന്ന ആശയം പുതിയനിയമത്തിൽ മാത്രമേയുള്ളൂ. കർത്താവിന്റെ

മേശയെക്കുറിച്ച് മലാഖി പ്രവാചകൻ പറഞ്ഞിരിക്കുന്നത് അതു യാഗ പീഠത്തിന്റെ ഒരു പര്യായം എന്ന നിലയിലാണ്. ഈ മേശയിൽ നിന്നാ യിരുന്നു പുരോഹിതന്മാരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിരിക്കുന്നത്. ലേവ്യ. 6:16, 26; 7:6, 31, 32; സംഖ്യാ. 18:21, 24, 30; 1 കൊരി. 9:13; 10:18; മലാഖി 1:7; യെഹെ. 41:22 എന്നീ വേദഭാഗങ്ങൾ കാണുക. പുരോഹി

സ്നാനവും കർത്താവിന്റെ അത്താഴവും

തന് ആവശ്യമായ ഭക്ഷണ കാര്യങ്ങൾ ലഭിച്ചത് യാഗപീഠത്തിൽ നിന്നാ കയാൽ അക്ഷരാർത്ഥത്തിൽ തന്നെ അത് യഹോവയുടെ മേശയായി രുന്നു. യാഗപീഠത്തിലേയ്ക്ക് കൊണ്ടുവരുന്ന ചില യാഗവസ്തുക്കളുടെ ഒരു ഭാഗം പുരോഹിതനുള്ളതായിരുന്നു (യോശുവ 13:14). ഇങ്ങനെ പുരോ ഹിതനെ സംബന്ധിച്ചിടത്തോളം യാഗപീഠം അവന്റെ ഭൗതീകാവശ്യങ്ങൾ നിർ∆ഹിച്ചു കൊടുക്കുന്ന മേശയായിത്തീർന്നു. യിസ്രായേൽ ജനം വഴി പാടു കൊണ്ടുവരുന്ന കാര്യത്തിൽ ഉദാസീനത കാണിച്ചാൽ അതിന്റെ ഫലമായി പുരോഹിതൻ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ഇങ്ങനെ “യാഗപീഠം അവന്റെ മേശ”യായിത്തീർന്നു. അതു പുരോഹി തന്മാരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിനായി ദൈവം അനു

വദിച്ച മാർഗ്ഗമായിരുന്നു. പുറ. 23:18; ലേവ്യ 21:6; സംഖ്യാ. 28:2 എന്നീ ഭാഗങ്ങൾ കാണുക.

അതിനാൽ “മേശ” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം ദൈവം തന്റെ ജനത്തിനായി ക്രമീകരിച്ചിരിക്കുന്ന കരുതൽ എന്നാണ്. ഈ മേശ

ഒരിക്കലും അക്ഷരീകമായ നിലയിലുള്ള ഒരു മേശയല്ല, ആലങ്കാരികമാ യിട്ടാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്. മേശയിൽ നിന്നു നല്കുന്ന ആഹാരത്തെയാണു അതു സൂചിപ്പിക്കുന്നത്. “എന്റെ ശ്രതുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു” (സങ്കീ. 23:5) എന്നു ദാവീദു പറഞ്ഞിരിക്കുന്നത് ഈ അർത്ഥത്തിലാണ്. (“എന്റെ ശ്രതുക്കൾ കാൺകെ നീ എനിക്കു മേശ ഒരുക്കുന്നു” എന്നാണ് ശരിയായ പരിഭാഷ). നാലുകാലുകളുള്ളതും തടികൊണ്ടു നിർΩിച്ചതുമായ ഒരു മേശയെക്കു

റിച്ചാണോ അവൻ പറഞ്ഞത്? തീർച്ചയായും അല്ല. അവന്റെ സകല ആവശ്യങ്ങളും നിറവേറ്റുന്നതിന് ദൈവം ഒരുക്കിയിരിക്കുന്ന കരുതലുക ളെക്കുറിച്ചാണ് അവൻ പറഞ്ഞത് (സങ്കീ. 78:19; ആവ. 8:13, 15). സദൃശ്യവാക്യങ്ങൾ 9:2ൽ നാം ഇങ്ങനെ വായിക്കുന്നു, “ജ്ഞാനമായവൾ തന്റെ മേശ ചമയിച്ചുമിരിക്കുന്നു”. ദാവീദിന്റെ ശ്രതുക്കളുടെ മേശ അവ രുടെ മുമ്പിൽ കണിയായിത്തീരട്ടെ എന്ന് അവൻ പ്രാർത്ഥിച്ചു (സങ്കീ.

69:22). കർത്താവിന്റെ മേശ തന്റെ ജനത്തിനായുള്ള കരുതലുകളുടെ ആകെത്തുകയാണ്, ഇതിൽ തീർച്ചയായും കർത്താവിന്റെ അത്താഴവും കൂടി ഉൾപ്പെടും. ഇപ്രകാരം കർത്താവിന്റെ മേശ എന്ന പ്രയോഗത്തിന് പൊതുവായതും മറ്റു കാര്യങ്ങൾ കൂടി ഉൾപ്പെടുന്നതുമായി ഒരു ആശയ മാണുള്ളത്.

“കർത്താവിന്റെ അത്താഴം”എന്ന പ്രയോഗം പുതിയനിയമത്തിൽ

സ്നാനവും കർത്താവിന്റെ അത്താഴവും

മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ, അതു ക്രിസ്ത്യാനികൾക്ക് മാത്രമായി നല്ക പ്പെട്ടിട്ടുള്ള ഒരു കല്പനയാണ്. ക്രിസ്തീയ സഭ ഈ ഭൂമിയിലിരിക്കുന്ന സഭാകാലയളവിൽ മാത്രമേ ഇതുണ്ടായിരിക്കുകയുള്ളൂ. കർത്താവിന്റെ വിലയേറിയ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരും, വീണ്ടും ജനിച്ചവരും, ക്രിസ്തീയ സഭയുടെ ശിര ായി സ്വർഗ്ഗത്തിൽ വസിക്കുന്ന ക്രിസ്തുവി നോടു ബന്ധിക്കപ്പെട്ടവരും, ഭൂമിയിലുള്ള സകല വിശുദ്ധന്മാരോടും കൂട്ടാ യ്മയുള്ളവരുമായ ദൈവമക്കൾക്കു ആചരിക്കുന്നതിനായി നൽകിയിരി ക്കുന്ന സ്മാരകശുശ്രൂഷയാണ് കർത്താവിന്റെ അത്താഴം. അതിനാൽ “കർത്താവിന്റെ അത്താഴം” ഒരു പ്രത്യേക കൂട്ടത്തിനു മാത്രമായി നല്ക പ്പെട്ടത് എന്ന ആശയമാണു നൽകുന്നത്. മേല്പറഞ്ഞ നിലവാരത്തി

ലായിത്തീരാത്തവരും ആ നില കാത്തുസൂക്ഷിക്കാതെ അയോഗ്യരായ സകലരും അതിൽ പങ്കാളികളാകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

“കർത്താവിന്റെ മേശ”, “കർത്താവിന്റെ അത്താഴം” എന്നീ പ്രയോഗ ങ്ങൾ കാണപ്പെടുന്ന സന്ദർഭങ്ങൾ അഥവാ പ്രതിപാദ്യവിഷയങ്ങൾ

തΩിൽ വ്യത്യാസമുണ്ട്. കർത്താവിന്റെ മേശ എന്നു കാണുന്ന സന്ദർഭ ത്തിലെ പ്രധാനപ്പെട്ട ചിന്താവിഷയം കൂട്ടായ്മയാണ്. അവിടെ ഉപയോ ഗിച്ചിരിക്കുന്ന ചില പ്രത്യേക പദ്രപയോഗങ്ങൾ ശ്രദ്ധിക്കുക - “കൂട്ടായ്മ”, “അംശികൾ”, “കൂട്ടാളികൾ” (1 കൊരി. 10:16-18, 20, 21, 30). കർത്താ വിന്റെ മേശയിങ്കലായിരിക്കുമ്പോൾ നാം ക്രിസ്തുവിനോടു കൂടെ മരിച്ചു

എന്നും അതിനാൽ അവന്റെ മേശയിങ്കൽ അവനോടു െഎക്യപ്പെട്ട് ഒന്നായിച്ചേർന്നവരാണെന്നും നാം വെളിപ്പെടുത്തുന്നു. ഇവിടെ ഒരു ക്രിസ്തുവിശ്വാസി ലോകരിൽ നിന്നു തികച്ചും വ്യത്യസ്തനായിരിക്കുന്നു.

കർത്താവിന്റെ അത്താഴത്തിങ്കലെ പ്രധാനപ്പെട്ട ചിന്ത കർത്താവിനെ ക്കുറിച്ചുള്ള ഒാർΩയും അതിന്റെ വെളിപ്പെടുത്തലുമാണ് (1 കൊരി. 11:24-26). കൂട്ടായ്മയെക്കുറിച്ച് അവിടെ ഒന്നും പറയുന്നില്ല. കർത്താവിന്റെ അത്താഴത്തിങ്കൽ അവന്റെ വരവോളം ഈ കല്പന നാം ആചരിക്കുന്ന ഒാരോ അവസരത്തിലും നാം ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവി ക്കുകയും കർത്താവു നമുക്കു വേണ്ടി മരിച്ചു എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഒരു വിശ്വാസി കർത്താവിന്റെ അത്താഴം ആചരി ക്കുന്നത് സഭയോടുള്ള ബന്ധത്തിലാണ്.

കർത്താവിന്റെ മേശയിങ്കൽ “ഒരുമിച്ച് കൂടണം” എന്നു പറയുന്നില്ല, കാരണം കർത്താവിന്റെ ജനം വിളിച്ചു ചേർക്കപ്പെട്ടവരുടെ കൂട്ടമാണെന്നും

അവൻ എപ്പോഴും കർത്താവിന്റെ മേശയിങ്കൽ അവൻ ഒരുക്കിയിരിക്കുന്ന

സ്നാനവും കർത്താവിന്റെ അത്താഴവും

സൗഭാഗ്യങ്ങൾ ഒരുമിച്ച് പങ്കിടുന്നവരാണെന്നും കണക്കാക്കപ്പെട്ടിരി ക്കുകയാണ്. കർത്താവിന്റെ മേശയിങ്കലേയ്ക്ക് ഒരു വിശ്വാസി കടന്നു ചെല്ലേണ്ടതായ ആവശ്യം വരുന്നില്ല. കാരണം അവൻ എപ്പോഴും അവി ടെത്തന്നെയാണുള്ളത.് അവൻ ദൈവത്തിന്റെ അളവില്ലാത്ത കൃപ അനു ഭവിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാൽ കർത്താവിന്റെ അത്താഴത്തിൽ പങ്കു കൊള്ളുന്നതിനായി വിശ്വാസികൾ “കൂടിവരണം” എന്നു കാണാം (1 കൊരി. 11:18, 20).

കർത്താവിന്റെ മേശ മറ്റു രണ്ടു മേശകൾക്ക് വിപരീതമായിരിക്കുന്നു: യിസ്രായേലിന്റെ മേശയും(1 കൊരി. 10:18; മലാഖി 1:12), വിഗ്രഹാരാധി കൾ പങ്കാളികളായിരിക്കുന്ന ഭൂതങ്ങളുടെ മേശയും (1 കൊരി. 10:20-21). സകല വിശ്വാസികളും കർത്താവിന്റെ മേശയിൽ പങ്കുകൊള്ളുന്നവരും അതിൽ നിന്നുള്ള നന്മകൾ അനുഭവിക്കുന്നവരുമാണ്. “അപ്പം ഒന്നു ആക കൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു” (1 കൊരി. 10:17). ഒരു വ്യക്തി രക്ഷിക്കപ്പെടുന്ന അതേ നിമിഷം തന്നെ അവൻ കർത്താവിന്റെ

മേശയിങ്കലായി എന്നു ദൈവം കണക്കാക്കുന്നു. പിന്നീടുള്ള അവന്റെ ക്രിസ്തീയ ജീവിത കാലഘട്ടം മുഴുവൻ അവൻ ഈ മേശയിങ്കൽ ആയി രിക്കുന്നു. മെഫീബോശെത്ത് ഇതിനു നല്ലൊരു ഉദാഹരണമാണ്. ദാവീദ് അവനോട് ദയ കാണിച്ച് അവനെ തന്റെ സന്നിധിയിൽ കൊണ്ടുവന്ന പ്പോൾ മുതൽ അവൻ “രാജാവിന്റെ മേശയിൽ ഭക്ഷണം കഴിച്ചു പോന്നു” (2 ശമൂ. 9:13) എന്നു നാം വായിക്കുന്നു. അവൻ ഒാരോ നിമിഷവും രാജാ

വിന്റെ മേശയിങ്കലിരുന്നു ഭക്ഷിക്കയായിരുന്നുവെന്നല്ല ഇതിന്റെ അർത്ഥം, നേരേമറിച്ച്, ദാവീദ് ഒരുക്കിയിരിക്കുന്ന സൗഭാഗ്യങ്ങളെയെല്ലാം അവന് എപ്പോഴും അനുഭവിക്കുവാൻ കഴിയുമായിരുന്നുവെന്നും, ദാവീദിന്റെ മേശ യിങ്കലായിരുന്നു അവന്റെ ശരിയായ സ്ഥാനവും അവകാശവും എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. 1 കൊരി. 5:8-ൽ ഒരു വിശ്വാസിയുടെ ജീവിതകാലത്തെ മുഴുവൻ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനോടു സാദൃശപ്പെടുത്തി പറഞ്ഞിരിക്കുന്നതായി കാണാം. പുളിപ്പില്ലാത്ത അപ്പം പെസഹാ പെരുന്നാളിനോടു ബന്ധപ്പെട്ടതാണ്. കർത്താവിന്റെ മേശ സ്ഥിരമായിട്ടുള്ളതാണ്. അവിടെ നിന്ന് ഒരു വിശ്വാസി ഒരിക്കലും മാറി ഇരിക്കുന്നില്ല. ഒാരോ ദിവസത്തിന്റെയും ഒാരോ നിമിഷത്തിലും അവൻ അവിടെയുള്ളതായി ദൈവം കണക്കാക്കുന്നു.

കർത്താവിന്റെ മേശ മനുഷ്യന്രേതങ്ങൾക്ക് കാണുവാൻ കഴിയു ന്നതല്ല. അതു ദൃശ്യമായ വിധത്തിലുള്ളതല്ല. അതിനെ മണക്കുവാനോ, രുചിക്കുവാനോ, തൊടുവാനോ കഴിയുന്നതല്ല. അത് ഒരു ആflീയ

സ്നാനവും കർത്താവിന്റെ അത്താഴവും

യാഥാർത്ഥ്യമാണ്. അതു ദൈവം തന്റെ ജനത്തിനായി കരുതിയിട്ടുള്ള സൗഭാഗ്യങ്ങൾ സകലവും അനുഭവിക്കേണ്ടതിന് വിശ്വാസികളെ വിളി ച്ചടുപ്പിച്ചിരിക്കുന്ന സ്ഥാനത്തേക്കുറിച്ചുള്ള ആലങ്കാരികമായ ഒരു ചിത്ര മാണ്. കർത്താവിന്റെ അത്താഴം ദൃഷ്ടിഗോചരമായതാണ്, അതിനെ മണ ക്കുവാനും രുചിക്കുവാനും തൊടുവാനും കഴിയും. അവിടെ ഒരു അപ്പ ക്കഷണവും മുന്തിരിരസം നിറച്ച ഒരു പാനപാത്രവുമുണ്ട്. അവ കർത്താ വിന്റെ ശരീരത്തെക്കുറിക്കുന്ന ഒരു സാധാരണ അപ്പവും കർത്താവിന്റെ രക്തത്തെ അനുസ്മരിക്കുന്ന മുന്തിരിരസം നിറച്ചിരിക്കുന്ന ഒരു യഥാർത്ഥ പാനപാത്രവുമാണ്. അപ്പവും പാനപാത്രവും ഒരുക്കിവച്ചിരിക്കുന്ന മേശ കർത്താവു പണികഴിപ്പിച്ച ഒരു മേശയല്ല, മനുഷ്യനിർΩിതമായ ഒരു സാധാരണ മേശയാണ്. ആ വസ്തുക്കൾ അതിന്റെ മുകളിൽ വെച്ചിരി ക്കുന്നു എന്നു മാത്രം. മേശയ്ക്ക് പകരം ഒരു പെട്ടിയോ ഒരു പക്ഷേ അല്പം ഉയർത്തി നിർΩിച്ച ഒരു തറയോ വേണമെങ്കിലും അതിനു പക രമായി ഉപയോഗിക്കാവുന്നതാണ്.

കർത്താവിന്റെ മേശ ഒരു അനുഷ്ഠാന്രകമത്തിന്റെ ഭാഗമല്ല, ആചരി ക്കേണ്ടതായ ഒരു കല്പനയുമല്ല. നേരെമറിച്ച് കർത്താവു തന്റെ സകല ജനത്തിനുമായി നൽകിയിട്ടുള്ള ഒരു കരുതലാണ്. കർത്താവിന്റെ അത്താഴം കർത്താവിനെ കാണിച്ചു കൊടുത്ത രാത്രിയിൽ അവൻ തന്നെ ഏല്പിച്ചു കൊടുത്ത ഒരു കല്പനയാണ്. അവന്റെ കല്പന എന്ന നില യിൽ ക്രിസ്ത്യാനികൾ അത് അനുസരിക്കുകയും ആചരിക്കുകയും ചെയ്യേണ്ടതാണ്. അതു മാത്രമല്ല, കർത്താവിന്റെ അത്താഴം, മരിച്ചുയിർ ത്തെഴുന്നേറ്റ കർത്താവ് തന്റെ ദാസനായ പൗലൊസിന് ഒരു പ്രത്യേക വെളിപ്പാടായി അറിയിച്ചു കൊടുത്ത ഒരു വിഷയം കൂടിയാണ് (1 കൊരി. 11:23). യഥാർത്ഥ ദൈവമക്കൾ കർത്താവിനോടും സഹവിശ്വാസികളോ ടുമുള്ള കൂട്ടായ്മാ ബന്ധത്തിന് തട മില്ലാത്തവരായി സ്വമന ാലെയും പ്രാഗത്ഭ്യത്തോടെയും അതിൽ പങ്കുകൊള്ളണമെന്ന് കർത്താവ് ആഗ്ര ഹിക്കുന്നു. “എന്റെ ഒാർΩയ്ക്കായി ഇതു ചെയ്വിൻ” (1 കൊരി. 11:24) എന്നാണു കല്പന. ചെയ്യാതിരിക്കണം എന്നു കല്പനയില്ല. അതിനാൽ

അകാരണമായി ഇതിൽ നിന്നു അകന്നിരിക്കുന്നതും പല ആഴ്ചകൾ അകന്നിരുന്നതിനുശേഷം വന്ന് ഇതിൽ പങ്കെടുത്തിട്ടുപോകുന്നതുമെല്ലാം കല്പനാ ലംഘനമാണ്. ഒരു മനുഷ്യനോ അല്ലെങ്കിൽ ഒരു മനുഷ്യസമൂ ഹത്തിനോ ഒരു വ്യക്തിയെ കർത്തൃമേശയിലേക്ക് സ്വീകരിക്കുന്നതിനോ അതിൽ നിന്ന് അകറ്റി നിർത്തുന്നതിനോ അധികാരമില്ല. അതിനുള്ള അധി കാരം കർത്താവിനു മാത്രമേയുള്ളൂ. അവൻ ആ കാര്യത്തെക്കുറിച്ച് ഉറ പ്പായി പറഞ്ഞിട്ടുണ്ട് (യോഹ. 6:37).

സ്നാനവും കർത്താവിന്റെ അത്താഴവും

എന്നാൽ ക്രിസ്തുവിശ്വാസികൾക്കു തങ്ങളുടെ സഹവിശ്വാസികൾ ഉപദേശശുദ്ധിയും ജീവിതവിശുദ്ധിയുമുള്ളവരാണെങ്കിൽ അവരെ കർത്താവിന്റെ അത്താഴത്തിലേയ്ക്കു സ്വീകരിക്കുന്നതിനുള്ള സ്വാത്രന്ത്യ മുണ്ട്. വചന്രപകാരം തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ ഒരു വ്യക്തിയെ ഒരു സ്ഥലം സഭയുടെ കൂട്ടായ്മയിൽ നിന്നും മാറ്റിനിർത്തുന്നതിനും ആ വ്യക്തിയെ കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അകറ്റി നിർത്തുന്നതിനും സഭയ്ക്ക് ദൈവം അധികാരം കൊടുത്തിട്ടുണ്ട് (1 കൊരി. 5:11-13; റോമ. 15:7). ഇങ്ങനെ കർത്താവിന്റെ അത്താഴത്തോ ടുള്ള ബന്ധത്തിൽ മാനുഷികമായ ഉത്തരവാദിത്തങ്ങളുമുണ്ട്. എന്നാൽ ഒരു ശിക്ഷണരീതി എന്ന നിലയിൽ ആ വ്യക്തി സ്വയം തെറ്റുതിരുത്തി തിരികെ കൂട്ടായ്മയിലേയ്ക്ക് വരണമെന്ന മനോഭാവത്തോടെയായിരി ക്കണം അപ്രകാരം ചെയ്യേണ്ടത്. സഭയ്ക്കാണു ദൈവം അധികാരം നൽകിയിരിക്കുന്നത്. സഭയിലെ ചുമതലപ്പെട്ട ഒരു വ്യക്തിക്കോ ചില വ്യക്തികൾക്കോ മാത്രമായിട്ടല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട താണ്. വളരെ കൃപയോടെയും പ്രാർത്ഥനാപൂർ∆വും മാത്രം സഭയായി ചെയ്യേണ്ട ഒരു കാര്യമാണിത്. ഇത്തരം ഒരു സന്ദർഭത്തിൽ കൊരിന്തുസ ഭയിൽ നിന്നു ദുഷ്കർΩം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ നീക്കം ചെയ്യുവാൻ പൗലൊസ് ആലോചന പറയുന്നതു ശ്രദ്ധിക്കാം: “ഈ ദുഷ്കർΩം ചെയ്തവനെക്കുറിച്ച് നിങ്ങളും എന്റെ ആflാവും നΩുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ച് കൂടിയിട്ടു

നΩുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ, ആflാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിനു ജഢസംഹാ രത്തിനായി സാത്താനു ഏല്പ്പിക്കേണം എന്നു വിധിച്ചിരിക്കുന്നു........'' “അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?” (1 കൊരി. 5:2-6). പാപത്തിൽ ജീവിക്കുന്ന ഒരു വിശ്വാ സിയെ ദൈവസഭയിൽ തുടരുവാൻ അനുവദിച്ചാൽ അതു സഭയെ ആകെ

ദുഷിപ്പിക്കുവാൻ ഇടയാകും. അതിനാൽ അങ്ങനെയുള്ള വ്യക്തിയെ ഉടൻ തന്നെ സഭാകൂട്ടായ്മയിൽ നിന്ന് മാറ്റി നിർത്തേണ്ടത് സ്ഥലംസഭയുടെ ചുമതലയാണ്. എന്നാൽ ആ വ്യക്തിയുടെ പാപത്തെക്കുറിച്ച് നന്നായി ബോധ്യപ്പെട്ട് അതു നിമിത്തം ആ വ്യക്തിക്കും സ്ഥലം സഭയ്ക്കും സംഭ വിച്ച താഴ്ചയിൽ വളരെ ദുഃഖത്തോടെ കർത്താവിന്റെ സന്നിധിയിൽ കൂടിവന്ന് കർത്താവിന്റെ ആലോചന്രപകാരം വേണം നടപടി സ്വീകരി ക്കുവാൻ. “നിങ്ങളും എന്റെ ആflാവും നΩുടെ കർത്താവായ യേശു വിന്റെ ശക്തിയോടെ ഒന്നിച്ചു കൂടിയിട്ട്” വേണം പാപം ചെയ്ത വിശ്വാ

സ്നാനവും കർത്താവിന്റെ അത്താഴവും

സിയെ മാറ്റി നിർത്തുവാൻ. അങ്ങനെ മാറ്റി നിർത്തപ്പെട്ട വ്യക്തിക്കു മറ്റൊരു സ്ഥലംസഭയിലും പ്രവേശനമുണ്ടായിരിക്കുകയില്ല. കർത്താവിന്റെ നാമത്തിൽ ഒരു സ്ഥലംസഭ കൈക്കൊണ്ട നടപടി മറ്റെല്ലാ സ്ഥലംസഭ കൾക്കും ബാധകമാണ്. ഇപ്രകാരം കൂട്ടായ്മയിൽ നിന്ന് മാറ്റിനിർത്ത പ്പെട്ട വ്യക്തി അനുതപിച്ച് മാനസാന്തരപ്പെട്ട് പാപത്തിനു പരിഹാരം വരുത്തി ദൈവിക കൂട്ടായ്മയിലേക്ക് തിരിച്ചു വരുവാൻ തയ്യാറായാൽ അവനെ തിരികെ കൈക്കൊള്ളേണ്ടതും അതേ സ്ഥലംസഭ തന്നെയാണ്. ഒരു സ്ഥലം സഭ അകറ്റി നിർത്തിയ വ്യക്തിയെ മറ്റൊരു സ്ഥലംസഭ സ്വീകരിക്കുക എന്നത് വചനാനുസൃതമായ കാര്യമല്ല. കൊരിന്തു സഭ യിൽ നിന്നു ദുർന്നടപ്പിനാൽ മാറ്റി നിർത്തപ്പെട്ട മേൽപ്പറഞ്ഞ വിശ്വാസി പാപപരിഹാരം വരുത്തി അനുതാപത്തോടെ തിരികെ വരാൻ തയ്യാറാ യത് കൊരിന്തു സഭയിലേക്കു തന്നെയാണ്. പൗലൊസ് തന്റെ രണ്ടാം ലേഖനത്തിൽ കൊരിന്തിലെ സഭയോടു പറയുകയാണ്: “അവനു ഭൂരി പക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി. അവൻ അതിദുഃഖത്തിൽ

മുങ്ങിപ്പോകാതിരിക്കേണ്ടതിനു നിങ്ങൾ അവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും തന്നെ വേണ്ടതു. അതുകൊണ്ട് നിങ്ങ ളുടെ സ്നേഹം അവനു ഉറപ്പിച്ചു കൊടുപ്പാൻ ഞാൻ നിങ്ങളോടു അപേ ക്ഷിക്കുന്നു....... സാത്താൻ നെΩ തോൽപ്പിക്കരുത്, അവന്റെ ത്രന്തങ്ങളെ നാം അറിയാത്തവരല്ലല്ലോ” (2 കൊരി. 2:6-11). പാപം ചെയ്ത വിശ്വാ സിയെ എത്രയും വേഗം കൂട്ടായ്മയിൽ നിന്ന് അകറ്റി നിർത്തേണ്ടത്

ആവശ്യമാണെന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് പാപം ചെയ്ത തിൽ ദുഃഖിച്ച് തിരിച്ചു വരുവാൻ മന ു വെയ്ക്കുന്ന അത്തരം വ്യക്തി കളെ എത്രയും വേഗം തിരികെ സ്വീകരിക്കണമെന്നുള്ളതും. ഈ രണ്ടു കാര്യങ്ങളിലും നടപടികൾ സ്വീകരിക്കുന്നതിനു വേണ്ട്രത ശ്രദ്ധ നല്കാതിരുന്നാൽ സാത്താൻ നെΩ തോല്പിക്കുവാൻ അതു കാരണ മാകും.

കർത്താവിന്റെ മേശയെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് ക്രിസ്തുവിന്റെ രക്തത്തെക്കുറിക്കുന്ന പാനപാത്രത്തെ സംബന്ധിച്ചാണ് ആദ്യം പറഞ്ഞി രിക്കുന്നത്. ശരീരത്തെ ഒാർΩിക്കുന്ന അപ്പത്തെക്കുറിച്ച് ഒടുവിലാണ് വിവ രിച്ചിരിക്കുന്നത് (1 കൊരി.10:16). കർത്താവിന്റെ അത്താഴത്തെക്കുറിച്ച് വിവ രിച്ചിരിക്കുന്ന ഭാഗത്താകട്ടെ, ആദ്യം അപ്പത്തെക്കുറിച്ചു പറഞ്ഞിട്ട് പിന്നീട് മാത്രമാണ് പാനപാത്രത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. എന്തു കൊ ണ്ടാണ് ഇതിന്റെ ക്രമത്തിൽ വ്യത്യാസം വരുത്തിയിരിക്കുന്നത്? അതിന്റെ ഉത്തരം ലളിതമാണ്. ക്രിസ്തുവിന്റെ വിലയേറിയ രക്തമാണ് കർത്തൃ

സ്നാനവും കർത്താവിന്റെ അത്താഴവും

മേശയിങ്കലേയ്ക്കു നമുക്ക് പ്രവേശനം സാധിപ്പിച്ചു തന്നിരിക്കുന്നത്. ക്രിസ്തു നമുക്കു പകരമായി ചെയ്ത തന്റെ യാഗത്തിലൂടെയല്ലാതെ നമുക്കു പാപമോചനമോ കർത്താവിന്റെ മേശയിങ്കൽ ഒാഹരിയോ ഇല്ല, അതിനായി അവൻ തന്റെ രക്തം ചൊരിയേണ്ടി വന്നു.

കർത്താവിന്റെ അത്താഴം കർത്താവു തന്നെ ഏല്പിച്ചു തന്നപ്പോൾ ഒന്നാമതായി അപ്പവും പിന്നീടു പാനപാത്രവുമാണ് നൽകിയത്. നമുക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചു കൊടുത്ത ക്രിസ്തുവിനെ ഒാർക്കുന്ന തിനായി കർത്താവുതന്നെ കല്പിച്ചു തന്ന ശുശ്രൂഷയാകയാൽ അതേ ക്രമത്തിൽ തന്നെയാണ് അത് ആചരിക്കേണ്ടത്. അങ്ങനെ, അവൻ നΩുടെ പാപങ്ങളെ വഹിച്ച അവന്റെ ശരീരത്തെ ഒാർΩിപ്പിക്കുന്ന അപ്പം എടുത്ത് അതിൽ നിന്നു ഭക്ഷിച്ചുകൊണ്ട് നാം അവനിൽ നΩുടെ ശ്രദ്ധ ക്രേന്ദീകരിക്കുന്നു. അതിനുശേഷം നാം പാനപാത്രമെടുത്ത് അതിൽ നിന്നു കുടിക്കുകയും നമുക്ക് എന്നെന്നേയ്ക്കുമുള്ള വീണ്ടെടുപ്പ് സാധിച്ചു തരുന്നതിനായി അവൻ നൽകിയ വിലയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്നു.

കർത്താവിന്റെ മേശയെക്കുറിച്ച് വിവരിക്കുമ്പോൾ അപ്പം ക്രിസ്തു വിന്റെ ശരീരമായ സഭയുടെ ചിത്രമാണെന്നു പറഞ്ഞിരിക്കുന്നു. പെന്തെ ക്കൊസ്തുനാളിൽ പരിശുദ്ധാflാവിന്റെ അവരോഹണത്തോടെ യാണ് സഭ സ്ഥാപിതമായത്. “നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആflാ വിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആflാവിനെ പാനം ചെയ്തുമിരി

ക്കുന്നു” എന്ന് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു (1 കൊരി. 12:13). അതി നാൽ കർത്താവിന്റെ മേശയിലെ അപ്പം സകല വിശ്വാസികളും തΩി

ലുള്ള െഎക്യത്തെ വെളിപ്പെടുത്തുന്നു. “അപ്പം ഒന്നു ആകകൊണ്ട് പല രായ നാം ഒരു ശരീരം ആകുന്നു. നാം എല്ലാവരും ആ ഒരേ അപ്പത്തിൽ

അംശികൾ ആകുന്നുവല്ലോ” (1 കൊരി. 10:17). ഇങ്ങനെ കർത്തൃമേശ യിലെ അപ്പം സകല വിശ്വാസികളും ഒരുമിച്ചുള്ള ആflബന്ധത്തെ

കാണിക്കുന്നു.

കർത്താവിന്റെ അത്താഴത്തിൽ ഉപയോഗിക്കുന്ന അപ്പം നΩുടെ വീണ്ടെടുപ്പിനായി തകർന്നു നുറുങ്ങിയ കർത്താവിന്റെ ജഡശരീരത്തെ കാണിക്കുന്ന ഒരു സാദൃശമാണെന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. കൊരിന്തിലെ വിശ്വാസികൾ എന്തു കാരണത്താലാണ് ദൈവശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതെന്നു ഇതിൽ നിന്ന് മന ിലാക്കാം. അവർ അയോ ഗ്യമായ നിലയിലാണ് കർത്താവിന്റെ അപ്പത്തിൽ നിന്ന് ഭക്ഷിക്കുകയും

സ്നാനവും കർത്താവിന്റെ അത്താഴവും

പാനപാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്; അവർ കർത്താവിന്റെ ശരീരത്തെ വിവേചിക്കുന്നുണ്ടായിരുന്നുമില്ല (1 കൊരി. 11:29).

കർത്താവിന്റെ മേശയോടുള്ള ബന്ധത്തിൽ അപ്പത്തിലും പാനപാത്ര ത്തിലും പങ്കാളിയാകുന്നത് അവന്റെ മരണത്തോടുള്ള “കൂട്ടായ്മ”യാ ണെന്നു പറഞ്ഞിരിക്കുന്നു (1 കൊരി. 11:26). കർത്താവിന്റെ മേശയോ

ടുള്ള ബന്ധത്തിൽ, അതിൽ പങ്കാളികളാകുന്നവർ അയോഗ്യമായി ജീവി ക്കുവാൻ പാടില്ല എന്നു മുന്നറിയിപ്പ് നൽകിയിരിക്കുന്നു (1 കൊരി. 10:21). കർത്താവിന്റെ അത്താഴത്തോടുള്ള ബന്ധത്തിൽ ഈ മുന്നറിയിപ്പ് അയോഗ്യമായി അപ്പത്തിൽ നിന്ന് ഭക്ഷിക്കുകയും പാനപാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്യുന്നതിനെതിരായിട്ടാണ് (1 കൊരി. 11:29).

കർത്താവിന്റെ മേശയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗത്ത് കർത്താ വിന്റെ രണ്ടാം വരവിനെക്കുറിച്ചു ഒന്നും പറഞ്ഞിട്ടില്ല, കാരണം വിശ്വാ സികൾ എല്ലായ്പോഴും കർത്താവിന്റെ മേശയിങ്കൽതന്നെയാണുള്ളത്. മരണത്താൽപോലും വിശ്വാസി കർത്താവിന്റെ മേശയിങ്കൽ ഒാഹരിയി ല്ലാത്ത അവസ്ഥയിലല്ല. യഥാർത്ഥത്തിൽ ആ അവസ്ഥയിൽ അവൻ ക്രിസ്തുവിനോടു കൂടെ ഇരിക്കുകയാണ്, അത് അത്യുത്തമം എന്നാണു പറഞ്ഞിരിക്കുന്നത് (ഫിലി.1:23). കർത്താവിന്റെഅത്താഴം, “കർത്താവു വരുവോളം” (1 കൊരി.11:26) മാത്രം ആചരിക്കുവാനുള്ളതാണ്. ക്രിസ്തു വീണ്ടും വന്നുകഴിഞ്ഞാൽ പിന്നെ കർത്താവിന്റെ അത്താഴം ആചരി

ക്കേണ്ട ആവശ്യമുണ്ടായിരിക്കയില്ല.

കർത്താവിന്റെ മേശയും കർത്താവിന്റെ അത്താഴവും തΩിൽ ബന്ധ പ്പെട്ടിരിക്കുന്നുവെങ്കിലും അവ രണ്ടും തികച്ചും വ്യത്യസ്തമായ കാര്യ ങ്ങളാണെന്നു നാം വ്യക്തമായി കണ്ടു കഴിഞ്ഞു. ഒാരോ വിശ്വാസിയും ഈ വ്യത്യാസം നന്നായി ഗ്രഹിച്ച് അതിനെക്കുറിച്ച് ബോധവാന്മാരായി രിക്കണമെന്നും നാം മന ിലാക്കി. അപ്പൊസ്തലനായ പൗലൊസ് ഫിലി പ്പിയിലെ വിശ്വാസികളെക്കുറിച്ച് അവർ “ഭേദാഭേദങ്ങളെ വിവേചിപ്പാറാ കേണം” (ഫിലി. 1:10) എന്നു ആഗ്രഹിച്ച് പ്രാർത്ഥിച്ചിരുന്നു എന്ന കാര്യം ഈ വിഷയത്തിൽ നΩുടെ ഹൃദയങ്ങൾക്ക് ആവശ്യമായ പ്രകാശം

നൽകുമാറാകട്ടെ.

Ö Ö Ö Ö Ö