Chapter 7 of 12

ശിശുസ്നാനം

3 min read · Pages 27–30 of the printed edition

ശിശുസ്നാനത്തിൽ വിശ്വസിക്കുന്നവർ അനേകരാണ്, പ്രത്യേകിച്ചും

റോമൻ കത്തോലിക്കർ. എന്നാൽ സ്നാനത്താലാണ് വീണ്ടുംജനനം നട ക്കുന്നതെന്നു വിശ്വസിക്കുന്നത് റോമൻ കത്തോലിക്കർ മാത്രമല്ല, ഗ്രീക്കു ഒാർത്തഡോക്സു സഭകളും ചില പ്രൊട്ടസ്റ്റൻറു വിഭാഗക്കാരും അങ്ങനെ വിശ്വസിക്കുന്നവരാണ്. ലൂഥറും കാൽവിനും മറ്റു ചിലരും ശിശുസ്നാ നത്തെ അനുകൂലിച്ചവരായിരുന്നു. സഭാചരിത്രത്തിന്റെ ആദ്യത്തെ 200 വർഷങ്ങൾ ശിശുസ്നാനം നടന്നിരുന്നതായി രേഖകളൊന്നുമില്ല. യോഹ. 3:3-5 പലപ്പോഴും ശിശുസ്നാനത്തിന് അനുകൂലമായ വേദഭാഗം എന്ന നിലയിൽ എടുത്ത് ഉദ്ധരിക്കാറുണ്ട്. ഈ വാക്കുകൾ നΩുടെ കർത്താവ് യെഹൂദന്മാരുടെ ഒരു പ്രമാണിയായിരുന്ന നിക്കോദേമൊസിനോട് സംസാ രിച്ചതാണ്. ശിശുസ്നാന ഉപദേശത്തെ അനുകൂലിക്കുന്നവർ പറയുന്നത് ഇവിടെ സൂചിപ്പിച്ചിരിക്കുന്ന വെള്ളം സ്നാനജലത്തെയാണ് ഉദ്ദേശിച്ചിരി ക്കുന്നതെന്നും അതുമൂലം സ്നാനമേൽക്കുന്നയാൾ വീണ്ടും ജനിക്കുന്നു എന്നുമാണ്.

ഈ കാര്യം പരിശോധിക്കുമ്പോൾ, ഒന്നാമതായി, ഈ വേദഭാഗത്തു പറയുന്ന കാര്യങ്ങൾക്ക് ക്രിസ്തീയ സ്നാനവുമായി ബന്ധമൊന്നുമില്ല, കാരണം കർത്താവായ യേശു മരിച്ച് ഉയർത്തെഴുന്നേൽക്കുന്നതുവരെ ഈ ഉപദേശം സ്ഥാപിക്കപ്പെട്ടിരുന്നില്ല (മത്താ. 28:19-20). യോഹന്നാൻ 3-ൽ പറയുന്ന വെള്ളം സ്നാന ജലത്തെയാണു സൂചിപ്പിക്കുന്നതെങ്കിൽ യോഹന്നാൽ 4-ൽ കർത്താവു പറഞ്ഞിരിക്കുന്ന “വെള്ളം” എന്തിനെ യാണു സൂചിപ്പിക്കുന്നത്? അവിടെ ഇങ്ങനെയാണ് കർത്താവ് പറഞ്ഞി

രിക്കുന്നത്: “ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരു നാളും ദാഹിക്കുക

സ്നാനവും കർത്താവിന്റെ അത്താഴവും

യില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേയ്ക്കു പൊങ്ങിവരുന്ന നീരുറവയായിത്തീരും”. തീർച്ചയായും ഇവിടെ പറഞ്ഞി രിക്കുന്നത് അക്ഷരീകമായ വെള്ളമല്ല, ഒരു വിശ്വാസി രക്ഷിതാവായ

കർത്താവിൽ വിശ്വസിക്കുന്ന അതേ നിമിഷത്തിൽ തന്നെ അവനിൽ വന്നു വാസം ചെയ്യുന്ന പരിശുദ്ധാflാവിന്റെ ഒരു പ്രതീകമാണ് (യോഹ. 7:37-39- ൽ കാണുക).

ക്രിസ്തു നിക്കോദേമൊസിനോടു സൂചിപ്പിച്ച വെള്ളം ദൈവവചന ത്തിന്റെ പഴയനിയമത്തിൽ കാണുന്ന പ്രതീകമാണ്. യിസ്രായേലിന്റെ ഉപദേഷ്ടാവ് എന്ന നിലയിൽ ഈ സാദൃശം നിക്കോദേമൊസിനു വളരെ പരിചിതമായിരിക്കണം. ഈ ബന്ധത്തിൽ യെഹെസ്കേൽ 36:24-27 കാണുക; 37:1-14 ഭാഗവുമായി ഒത്തുനോക്കുകയും ചെയ്യുക. ഇവിടെ ഉണങ്ങിയ അസ്ഥികൾ നിറഞ്ഞിരിക്കുന്ന താഴ്വരയെക്കുറിച്ചുള്ള ദർശ നത്തിൽ പ്രവാചകൻ കാണിച്ചു തരുന്നത്, യിസ്രായേലിനെ ഒരു ജനം എന്ന നിലയിൽ പുന:രുജ്ജീവിപ്പിക്കുന്നതിന് ദൈവവചനവും ദൈവാ flാവിന്റെ പ്രവർത്തനവും ആവശ്യമായിരുന്നുവെന്നാണ്.സങ്കീ. 119:9 ലും ഇതേ സാദൃശം ഉപയോഗിച്ചിട്ടുണ്ട്. വെള്ളം ശരീരത്തെ ശുദ്ധിയാക്കു ന്നതുപോലെ ദൈവവചനമാണ് ജീവിതത്തെ നിർΩലമാക്കുന്നത്. 1 പത്രൊ. 1:23ൽ ഇത് സ്ഫടികസമാനം വ്യക്തമാക്കിയിട്ടുണ്ട്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ

ദൈവവചനത്താൽ തന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു”. ഇതിനേ ക്കാൾ ലളിതമായി ഇതു വ്യക്തമാക്കുവാൻ കഴിയുന്നതല്ല. ഈ വേദ

ഭാഗത്ത് സ്നാനത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല എന്നു പ്രത്യേകം ശ്രദ്ധി ക്കുക, തീത്തൊസ് 3:5- ൽ ഇങ്ങനെ വായിക്കുന്നു: “അവൻ നെΩ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണ്രപകാരമത്രേ രക്ഷിച്ചതു.

നാം അവന്റെ കൃപയാൽ നീതികരിക്കപ്പെട്ടിട്ട് പ്രത്യാശ്രപകാരം നിത്യ ജീവന്റെ അവകാശികളായിത്തീരേണ്ടതിനു പുനർജ്ജനന സ്നാനം കൊണ്ടും നΩുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നΩുടെമേൽ ധാരാ ളമായി പകർന്ന പരിശുദ്ധാflാവിന്റെ നവീകരണംകൊണ്ടും തന്നെ”. എഫെ. 5:26 ൽ ഇപ്രകാരം കാണുന്നു: “അവൻ അവളെ വചനത്തോടു കൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതി

നും...........”.

യോഹന്നാൻ 3:2-ൽ പരാമർശിച്ചിരിക്കുന്ന വെള്ളം സ്നാനജലമല്ല, ആ വേദവാക്യത്തിന്റെ വിശദീകരണം ഇങ്ങനെയാണ്: ദൈവത്തിന്റെ പരി ശുദ്ധാflാവ് ദൈവവചനം ഒരു വ്യക്തിയിൽ നന്നായി പ്രവർത്തിച്ച് നഷ്ട

സ്നാനവും കർത്താവിന്റെ അത്താഴവും

പ്പെട്ടുപോയ പാപി എന്ന നിലയിൽ അവൻ എന്താണ് ചെയ്യേണ്ടതെന്ന് മന ിലാക്കുവാൻ അവനെ സഹായിക്കുന്നു; കർത്താവായ യേശുവിനെ രക്ഷിതാവായി സ്വീകരിച്ച് വീണ്ടും ജനിക്കുന്നതിനു ദൈവവചന കേൾവി അവനെ സഹായിക്കുന്നു. ഇപ്രകാരം ദൈവവചനം ബുദ്ധിയെ പ്രകാശി പ്പിക്കുന്നു (സങ്കീ. 119:130; യോഹ. 16:7-14, 3:14-16).

പരിച്ഛേദനയുടെ പ്രമാണം

യെഹൂദന്മാരുടെ പുരുഷ്രപജയൊക്കെയും എട്ടാം നാളിൽ പരിച്ഛേ ദന ഏൽക്കേണം എന്നു കല്പന ഉണ്ടായിരുന്നതിനാൽ, അതുപോലെ തന്നെ ക്രിസ്ത്യാനികളുടെ മക്കളായി ജനിക്കുന്ന ഒാരോ ശിശുവിനെയും വാഗ്ദത്ത്രപകാരമുള്ള അനുഗ്രഹത്തിനു കീഴിൽ കൊണ്ടുവരുന്നതിനായി സ്നാനം കഴിപ്പിക്കണമെന്നു ചിലർ വാദിക്കുന്നുണ്ട്.

ഒന്നാമതായി, പരിച്ഛേദന ഏൽക്കേണം എന്ന കല്പന യിസ്രായേൽ ജനത്തിനും യെഹൂദാമതാനുസാരികൾക്കും മാത്രമായി നല്കിയിട്ടുള്ള തായിരുന്നു. എന്നാൽ ക്രിസ്തുവിനോട് ചേരുന്നവരായ ക്രിസ്ത്യാനി കൾ മാത്രം അനുസരിക്കുന്നതിനായി നല്കപ്പെട്ടിട്ടുള്ള ഒരു കല്പനയാണ് സ്നാനം. ഇത് അതുല്യവും യെഹൂദാ മതത്തിന്റെ പ്രമാണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തവുമാണ്. പരിച്ഛേദന ദൈവം കല്പിച്ചു നൽകിയ ഒരു ആചാരമായിരുന്നു. ഒാരോ പുരുഷ്രപജയും ഈ ഭൂമിയിൽ ജനിച്ചുകഴിഞ്ഞതിന്റെ എട്ടാം ദിവസം ഈ കല്പന അനുസരിക്കണമെ ന്നുള്ളതു നിർബ്ബന്ധമായിരുന്നു. സ്നാനമാകട്ടെ, ഒരു വ്യക്തി ദൈവപു ത്രനിലുള്ള വിശ്വാസത്താൽ ആflീയമായി വീണ്ടും ജനിച്ചതിനുശേഷം, കർത്താവിന്റെ കല്പന എന്നുള്ള നിലയിൽ അതു അനുസരിക്കേണ്ടത് തന്റെ ആവശ്യമാണെന്ന ബോധ്യത്തോടെയും അറിവോടെയും സ്വമന ാലെ ഏൽക്കുന്ന ഒന്നാണ്. പരിച്ഛേദന യെഹൂദാജാതിയിൽപെട്ട പുരു ഷ്രപജകൾക്ക് മാത്രം ഉള്ളതായിരുന്നു. അവരുടെ ജനനം കഴിഞ്ഞ് ഒരു നിശ്ചിത സമയത്തായിരുന്നു പരിച്ഛേദന ഏൽക്കേണ്ടത്. സ്നാനമോ പുരു ഷന്മാരും സ്ത്രീകളും അവർ പുതുജനനം പ്രാപിച്ചതിനുശേഷം ഏൽക്കേ ണ്ടതായ ഒരു കല്പനാനുസരണമാണ്. അതിനു പ്രത്യേക പ്രായനിബ ന്ധനകളൊന്നും ഇല്ല.

നവീകരണം

ശിശുക്കളെ സ്നാനം കഴിപ്പിക്കണമെന്ന ലൂഥറിന്റെ അഭിപ്രായത്തോടു കാൽവിനും യോജിച്ചിരുന്നു, എന്നാൽ അതിന്റെ ഫലത്തെ സംബന്ധിച്ച്

സ്നാനവും കർത്താവിന്റെ അത്താഴവും

അദ്ദേഹത്തിനു ഭിന്നമായ അഭിപ്രായമാണുണ്ടായിരുന്നത്. അപ്രകാരം സ്നാനപ്പെടുന്ന ഒരു ശിശുവിന്റെ വീണ്ടും ജനനത്തിനു അതു പ്രയോ ജനം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചില്ല. എന്നാൽ സ്നാനവും തിരുവ ത്താഴവും ദൈവമക്കൾ അകമേ അനുഭവിക്കുന്ന കൃപയെ ഉറപ്പിക്കുന്ന പ്രതീകങ്ങളാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സ്നാനത്താൽ പാപ ക്ഷമ ഉറപ്പാക്കാമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല. അതിന്റെ ഫലമായി പരിശുദ്ധാflനിറവു ലഭിക്കുമെന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ല. വിശ്വാ