Chapter 6 of 12
സ്നാനത്തിന്റെ അർത്ഥം
“സ്നാനം” എന്ന വാക്ക് (ഇംഗ്ലീഷിൽ ബാപ്റ്റിസം) "ബാപ്തീ
സ്മ' എന്ന ഗ്രീക്ക് വാക്കിൽ നിന്ന് ലഭിച്ചിട്ടുള്ളതാണ്. ബാപ്തീസ്മ നാമ പദമാണ്, ബാപ്റ്റൈസ് എന്നതാണ് ക്രിയാപദം. ഈ രണ്ടു വാക്കുകളും ബാപ്റ്റോ എന്ന ധാതുവിൽ നിന്ന് ലഭിച്ചിട്ടുള്ളതാണ്, “മുക്കുക” എന്ന താണ് അതിന്റെ അർത്ഥം. ഇപ്രകാരം ഈ വാക്കിൽ നിന്നു കിട്ടുന്ന
ആശയം “വെള്ളത്തിൽ താഴ്ത്തുക” എന്നാണ്. ക്രിസ്തു നΩുടെ പാപ ങ്ങൾ പരിഹരിക്കുന്നതിനായി മരണത്തിന്റെ ഭീകരമായ അനുഭവ
ങ്ങളിലൂടെ കടന്നു പോകുകയും, മരിച്ച് അടക്കപ്പെട്ട് ഉയർത്തെഴു ന്നേൽക്കുകയും ചെയ്തതിന്റെ സാദൃശമായി, വിശ്വാസി സ്നാനപ്പെടു മ്പോൾ സ്നാനജലത്തിന്റെ അടിയിലേക്ക് താഴ്ത്തപ്പെടുകയും അതിൽ നിന്നു കയറി വരുമ്പോൾ അവിടെ അതിനു സാക്ഷ്യം വഹിച്ചു നിൽക്കുന്ന കാണികളോട് അവൻ പാപസംബന്ധമായി ക്രിസ്തുവിനോടുകൂടെ മരിച്ചു എന്നും, അവനോടുകൂടെ അടക്കപ്പെട്ടു എന്നും, അവനോടുകൂടെ ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്നും ഇനി മുതൽ അവനോടുകൂടെ ജീവ ന്റെ പുതുക്കത്തിൽ നടന്ന് അവന്റെ മഹത്ത്വത്തിനായി ജീവിക്കുമെന്നും പ്രഖ്യാപിക്കുന്നു.
ഒരു വിശ്വാസിയുടെ ജീവിതത്തിൽ സംഭവിച്ചുകഴിഞ്ഞ അനുഭവ ങ്ങളുടെ പരസ്യമായ സാക്ഷീകരണം അഥവാ ചിത്രീകരണം മാത്രമാണ് സ്നാനം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ കല്പന അനുസരിക്കുന്നതുകൊണ്ടു മാത്രം രക്ഷ ലഭിക്കുകയില്ല. അത് ഒരാളെ ക്രിസ്ത്യാനിയാക്കിത്തീർക്കുന്നില്ല, ഒരാൾ ക്രിസ്ത്യാനിയായിത്തീർന്നി രിക്കുന്നു എന്ന് വെളിപ്പെടുത്തുക മാത്രമാണ് അതിനാൽ സാധിക്കുന്നത്.
സ്നാനവും കർത്താവിന്റെ അത്താഴവും
കർത്താവിന്റെ അത്താഴത്തിൽ ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും യഥാ ക്രമം കർത്താവിന്റെ ശരീരത്തെയും രക്തത്തെയും ദൃഷ്ടാന്തമായി പ്രതി നിധീകരിക്കുന്നതുപോലെ തന്നെ സ്നാനവും, ക്രിസ്തു നമുക്കു വേണ്ടി മരിച്ചുവെന്നും അടക്കപ്പെട്ടുവെന്നും പുന:രുത്ഥാനം ചെയ്തുവെന്നും വിശ്വാസി അവനോടു ചേർന്നിരിക്കുന്നുവെന്നും ദൃഷ്ടാന്തമായി വെളിപ്പെടുത്തുകയാണു ചെയ്യുന്നത്.
ക്രിസ്തീയ സ്നാനം എന്നു പറയുന്നത് ക്രിസ്തുവിനെ തന്റെ സ്വന്തം രക്ഷിതാവും കർത്താവുമായി സ്വീകരിച്ച ഒരാൾ താൻ കർത്താവായ യേശുവിനോട് ചേർന്നിരിക്കുന്നു എന്ന് പരസ്യമായി സാക്ഷ്യപ്പെടുത്തുന്ന ഒരു പ്രവൃത്തിയാണ്. സ്നാനത്തിലൂടെ അവൻ കാണിച്ചു തരുന്ന വസ്തു തകൾ, ക്രിസ്തുവിന്റെ മരണം തന്റെ മരണമായിരുന്നുവെന്നും, ക്രിസ്തു വിന്റെ അടക്കപ്പെടൽ തന്റെ സ്വന്തം അടക്കപ്പെടലായിരുന്നു എന്നും അതി നാൽ ഇപ്പോൾ മുതൽ താൻ ക്രിസ്തുവിനോട് ചേർന്നു നിൽക്കു ന്നുവെന്നും ഇനിമേൽ അവന്റെ കർത്തൃത്വത്തിൻ കീഴിൽ അവന്റെ മഹ ത്ത്വത്തിനായി ശിഷ്ടജീവിതകാലം മുഴുവൻ ജീവിക്കുമെന്നുമാണ്.
ആരാണ് സ്നാനമേൽക്കേണ്ടത് ?
പുതിയ നിയമത്തിലെ ഉപദേശമനുസരിച്ച് സ്നാനം ഒന്നു മാത്രമേ യുള്ളൂ, വിശ്വാസികളുടെ സ്നാനം. ഈ കാര്യത്തിൽ ഉറപ്പു ലഭിക്കുന്ന തിനായി വായനക്കാർ താഴെപ്പറയുന്ന വേദഭാഗങ്ങൾ വായിക്കണമെന്ന് താല്പര്യപ്പെടുന്നു: അ.പ്ര. 8,10,18. ഈ അദ്ധ്യായങ്ങളിൽ പറയുന്ന സംഭ വങ്ങളിൽ സ്നാനപ്പെടുന്നതിനുള്ള ഒരു ക്രമം നമുക്കു കാണുവാൻ കഴിയും. അവർ ദൈവവചനം കേട്ടു, അതു വിശ്വസിച്ചു, രക്ഷിതാവിൽ വിശ്വസിച്ചു, അതിനെ തുടർന്ന് യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്തതിന്റെ അടസ്ഥാനത്തിൽ സ്നാനം ഏൽക്കുകയും ചെയ്തു.