Chapter 9 of 12

കുടുംബസ്നാനം (Household Baptism)

4 min read · Pages 40–45 of the printed edition

ജെ. എൻ. ഡാർബിയും എഫ്. ഡബ്യൂ. ഗ്രാൻറും അവരുടെ ചില അനു

യായികളും “കുടുംബസ്നാനം” എന്ന ആശയം പഠിപ്പിച്ചു. അവരാണ് ഈ പുതിയ ഉപദേശം കൊണ്ടുവന്നത്. കുടുംബസ്നാനത്തെക്കുറിച്ചുള്ള

ഉപദേശമനുസരിച്ച് ഒരു കുടുംബത്തിലെ പിതാവോ മാതാവോ രക്ഷിക്ക പ്പെട്ടു സ്നാനപ്പെടുമ്പോൾ ആ ഭവനത്തിലെ ശിശുക്കളും വേലക്കാരും ഉൾപ്പെടെയുള്ള ഒാരോ അംഗങ്ങളും കൂടെ ആ സമയത്ത് സ്നാനപ്പെട ണമായിരുന്നു. അതു കൂടാതെ ആ ഭവനത്തിൽ പിന്നീടു ജനിക്കുന്ന കുട്ടികളും സ്നാനമേൽക്കണമായിരുന്നു. ഇതിനു വേദപുസ്തകത്തിൽ നിന്ന് ഉദാഹരണമെടുക്കുവാൻ കഴിയും. ഇങ്ങനെ സ്നാനപ്പെടുന്ന വ്യക്തി കൾ ഒരു പ്രത്യേക പദവിയിലേക്ക് അഥവാ ഒരു “അവകാശപരിധിയി ലേക്ക്” പ്രവേശിക്കപ്പെടുകയാണു ചെയ്യുന്നത്. അവർ “സ്വർഗ്ഗരാജ്യ” ത്തോട് ചേർന്നു നിൽക്കുന്നു എന്നോ സ്നാനത്താൽ അവർ “ക്രിസ്തീയ അടിസ്ഥാനത്തിൽ” കൊണ്ടുവരപ്പെടുന്നു എന്നോ പറയാം. എന്നിരു ന്നാലും ഇങ്ങനെ സ്നാനപ്പെടുന്നവർ അതിനാൽ പുതുജനനം പ്രാപി

ച്ചിരിക്കുന്നു എന്ന് അവർ വിശ്വസിക്കുന്നില്ല, നേരേ മറിച്ച് രക്ഷിക്കപ്പെ ടാത്ത മാതാപിതാക്കളുടെ മക്കൾക്കു അനുഭവിക്കുവാൻ കഴിയാത്ത ഒരു പ്രത്യേക അവകാശ മേഖലയിലേക്ക് അവർ പ്രവേശിക്കപ്പെടുന്നു എന്നു മാത്രമെയുള്ളൂ.

സ്നാനവും കർത്താവിന്റെ അത്താഴവും

മേൽപ്പറഞ്ഞ ആശയം കാൽവിനിസ്റ്റിക്ക് ചിന്താഗതിയോട് അഥവാ “നവീകരിക്കപ്പെട്ട ദൈവശാസ്ത്ര” ത്തോട് ഏറ്റവും അടുത്ത ബന്ധമു ള്ളതാണെന്ന് ചിലർ ചിന്തിക്കാൻ ഇടയുണ്ട്. വിശ്വാസികളുടെ മക്കൾ

അവരുടെ ജനനത്താൽ തന്നെ വിശ്വാസികളായ അവരുടെ മാതാപിതാ ക്കൾക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹ വാഗ്ദാനങ്ങളുടെ പരിധിയിലേക്ക് ചേർക്കപ്പെടുന്നു. ഇപ്രകാരം, അവരെ സ്നാനപ്പെടുത്തേണ്ടത് അവർ വീണ്ടുംജനനം പ്രാപിക്കുവാനായിട്ടല്ല, അവരെ സഭാബന്ധത്തിലേയ്ക്ക് അഥവാ അവകാശസ്ഥാനത്തേയ്ക്ക് പ്രവേശിപ്പിക്കുവാനായിട്ടാണ്.

കുടുംബസ്നാനത്തിന് അനുകൂലമായ ന്യായങ്ങൾ

പുതിയനിയമത്തിൽ അഞ്ചു വ്യത്യസ്ത ഭവനങ്ങളിലുള്ളവർ സ്നാന പ്പെടുന്നതായി വിവരിച്ചിട്ടുണ്ട്. അവയിൽ എല്ലാം തന്നെ, അല്ലെങ്കിൽ അവ യിൽ ചിലതിലെങ്കിലും ശിശുക്കൾ ഉണ്ടായിരിക്കുവാൻ സാധ്യതയുണ്ട് എന്നു പറയപ്പെടുന്നു. അവരുടെ മാതാപിതാക്കളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ശിശുക്കളെ സ്നാനപ്പെടുത്തിയിരുന്നത്.

  1. കൊർന്നെല്യൊസിന്റെ ഭവനം, (അ. പ്ര. 10:24-48). കർത്താവിൽ നിന്നു നേരിട്ടു ലഭിച്ച ഒരു ദർശനത്തിന്റെ ഫലമായി പത്രൊസ് റോമൻ പട്ടാളത്തിൽ ഉൾപ്പെട്ട ഒരു ശതാധിപന്റെ വീട്ടിലേയ്ക്ക് പോകുന്നു.

കൊർന്നെല്യൊസ് പത്രൊസിന്റെ പ്രസംഗം കേൾക്കുന്നതിനായി തന്റെ അടുത്ത സ്നേഹിതന്മാരെയും ചാർച്ചക്കാരെയും തന്റെ വീട്ടിൽ കൂട്ടിവ രുത്തിയിരുന്നു. അവൻ പത്രൊസിനോട് പറഞ്ഞു: “കർത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവ

ത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു”. ഇങ്ങനെ അവിടെ കൂടിയിരുന്നവ രെല്ലാവരും പത്രൊസ് മുഖേന ദൈവത്തിന്റെ സന്ദേശം സ്രശദ്ധം

കേൾക്കുവാൻ കഴിവുള്ളവരായിരുന്നു. അവിടെ കൂടിയിരുന്നവരിൽ ശിശു ക്കൾ ഉണ്ടായിരുന്നു എന്നു ചിന്തിക്കുവാൻ സ്വാഭാവികമായി യാതൊരു ന്യായവുമില്ല, കാരണം ശിശുക്കൾ ദൈവവചനം ഗ്രഹിക്കുവാനും വിശ്വ സിക്കുവാനും കഴിവുള്ളവരല്ല. പത്രൊസ് ക്രിസ്തുവിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ അവരോടു സംസാരിച്ചു, വചനം കേട്ട സകലരുടെമേലും പരിശുദ്ധാflാവു വന്നു. അതിന്റെ ഫലമായി അവരെല്ലാവരും അന്യഭാ ഷകളിൽ സംസാരിച്ചു, അവരെല്ലാവരും ദൈവത്തെ മഹത്വീകരിച്ചു, അവർക്കെല്ലാവർക്കും പരിശുദ്ധാflാവിനെ ലഭിച്ചു. അവർ വിശ്വാസിക ളായിരുന്നതിനാൽ അവരെല്ലാവരും സ്നാനപ്പെടുകയും ചെയ്തു. അവിടെ ആ കൂട്ടത്തിൽ ശിശുക്കൾ ഉണ്ടായിരുന്നുവെന്നും അവരും പരിശുദ്ധാ

സ്നാനവും കർത്താവിന്റെ അത്താഴവും

flാവിനെ പ്രാപിച്ചവരുടെ കൂട്ടത്തിൽപെട്ടവരാണെന്നും, അവരും അന്യ ഭാഷകളിൽ സംസാരിച്ചുവെന്നും അവരും ദൈവത്തെ മഹത്വീകരിക്കു കയും സ്നാനമേൽക്കുകയും ചെയ്തു എന്നും ചിന്തിക്കുവാനോ വിശ്വ സിക്കുവാനോ കഴിയുന്നതല്ല.

  1. ലുദിയായുടെ ഭവനം, (അ. പ്ര. 16:14-15, 40). ഇവിടെ കാണുന്നത് ഒരു കച്ചവടക്കാരത്തിയെയാണ്. ഫിലിപ്പി പട്ടണത്തിൽ നിന്ന് 200 മൈൽ ദൂരത്തായ തുയത്തൈരാ പട്ടണത്തിൽ രക്താംബരം വിൽക്കുന്നവളായ ദൈവഭക്തയായ ഒരു സ്ത്രീ. അവളുടെ കൂടെ അവളുടെ സഹായത്തി നായി വില്പനച്ചരക്കുകൾ ചുമക്കുന്നവരായ വീട്ടുവേലക്കാരുമുണ്ടായി രുന്നു. പൗലൊസ് ദൈവവചനം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അതു ശ്രദ്ധിക്കേണ്ടതിനു കർത്താവു അവളുടെ ഹൃദയം തുറന്നു, അവൾ രക്ഷി ക്കപ്പെട്ടു. തുടർന്ന് അവളും അവളുടെ കുടുംബാംഗങ്ങളും സ്നാനപ്പെട്ടു കഴിഞ്ഞപ്പോൾ അവൾ പൗലൊസിനെയും ശീലാസിനെയും അവളുടെ വീട്ടിൽ ചെന്ന് പാർക്കുന്നതിനു ക്ഷണിക്കുകയും അവർ അങ്ങനെ ചെയ്യു കയും ചെയ്തു.

പിന്നീട് പൗലൊസിനെയും ശീലാസിനെയും പിടിച്ചു തടവിലാക്കു കയും കാരാഗൃഹത്തിൽ നിന്ന് അവർക്ക് അത്ഭുതകരമായ വിടുതലി നുള്ള സംഭവങ്ങൾ ഉണ്ടാകുകയും അങ്ങനെ അവർ വിട്ടയയ്ക്കപ്പെടു കയും ചെയ്തശേഷം അവർ ലുദിയായുടെ വീട്ടിൽ ചെന്നു. അതിനെ ക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അവർ തടവുവിട്ടു ലുദിയായുടെ വീട്ടിൽ ചെന്നു സഹോദരന്മാരെ കണ്ടു ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടു

പോയി”. ഈ വാക്യത്തിൽ പറയുന്ന മൂന്നു കാര്യങ്ങളിൽ നിന്നു നാം താഴെപ്പറയുന്ന കാര്യങ്ങൾ വിശ്വസിക്കണമെന്നു കുടുംബസ്നാനത്തിന്

അനുകൂലമായി വാദിക്കുന്നവർ പറയുന്നു: (1)ലുദിയാ വിവാഹിതയായ ഒരു സ്ത്രീയായിരുന്നു, (2) അവൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു, (3) ഈ കൊച്ചുകുട്ടികൾ ആ സമയത്ത് അവളോടു കൂടെയായിരുന്നു, (4) അവളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഈ ചെറിയ കുട്ടി കൾ സ്നാനപ്പെട്ടു, (5) അവളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അവളുടെ വീട്ടിലുണ്ടായിരുന്ന വേലക്കാരും സ്നാനപ്പെട്ടു. ലുദിയായുടെ കാര്യത്തിൽ കുടുംബസ്നാനത്തിനു “തെളിവായി” സങ്കല്പ്പിക്കുന്നത് ഇത്രയും കാര്യങ്ങളാണ്. ഈ “തെളിവുകളുടെ” അടിസ്ഥാനത്തിലാണ് അവർ ശിശുക്കളെയും ക്രിസ്ത്യാനികളായ യജമാനന്മാരുടെ രക്ഷിക്ക

പ്പെടാത്ത വീട്ടുവേലക്കാരെയും, ക്രിസ്ത്യാനികളായ മാതാവിന്റെയോ പിതാവിന്റെയോ മനസാന്തരപ്പെടാത്ത മക്കളെയും സ്നാനപ്പെടുത്തുവാൻ തയ്യാറാകുന്നത്.

സ്നാനവും കർത്താവിന്റെ അത്താഴവും

ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം നമുക്ക് ഈ കാര്യങ്ങളെ ഒന്നു പരിശോധിക്കാം. ഒന്നാമതായി, ലുദിയ വിവാഹിതയാ യിരുന്നോ അല്ലയോ എന്നു പറഞ്ഞിട്ടില്ല. അവർക്കു മക്കളുണ്ടായിരുന്നു വെന്നോ, അവൾ കച്ചവടത്തിനായി യാത്ര ചെയ്തപ്പോൾ ഈ കുട്ടികളെ അവൾ കൂടെ കൊണ്ടുപോയിരുന്നുവെന്നോ, അവർ സ്നാനത്തിനു എതിർ പറയാതിരിക്കുവാൻ മാത്രം പ്രായമാകാത്തവരായിരുന്നുവെന്നോ, അവളുടെ വീട്ടുവേലക്കാർ സ്വയം ക്രിസ്തുവിൽ വിശ്വസിച്ചേറ്റുപറയാതെ തന്നെ അവരെ സ്നാനമേൽക്കാൻ നിർബ്ബന്ധിച്ചിരുന്നുവെന്നോ ഈ ഭാഗ ങ്ങളിലെവിടെയും പറഞ്ഞിട്ടില്ല. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന വസ്തു തകൾ മന ിലാക്കിത്തരുന്നത് മേൽപറഞ്ഞതിനു നേരെ വിപരീതമായ കാര്യങ്ങളാണ്. ചെറിയ കുഞ്ഞുങ്ങളുള്ള കച്ചവടക്കാരത്തിയായ ഒരു സ്ത്രീ ആ ചെറിയ കുട്ടികളുമായി 200 മൈലിലധികം ദൂരം സഞ്ചരിക്കു വാൻ സാധ്യതയുണ്ടോ? ഈ ചരിത്രസംഭവം വിവരിക്കുന്നിടത്ത് കുഞ്ഞു ങ്ങളെക്കുറിച്ചൊന്നും പറഞ്ഞിട്ടേയില്ല. എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്നു മന ിലാക്കുവാൻ കഴിയുന്നത് പൗലൊസും ശീലാസും സംസാരിച്ച ദൈവവചനത്താൽ ആശ്വസിക്കപ്പെടുവാൻ കഴി യുന്ന“സഹോദരന്മാർ” ഉൾപ്പെട്ടതായിരുന്നു അവളുടെ കുടുംബം എന്നു മാത്രമാണ്.

  1. ഫിലിപ്പിയിലെ കാരാഗൃഹ പ്രമാണിയുടെ കുടുംബം, (അ. പ്ര.

16:22-40). ഇവിടെയും കാര്യങ്ങൾ സവിസ്തരം പ്രസ്താവിച്ചിരിക്കുന്ന തായി നമുക്ക് കാണാം. പൗലൊസും ശീലാസും കാരാഗൃഹ്രപമാണി യോടും അവന്റെ വീട്ടിലുണ്ടായിരുന്ന സകലരോടും ദൈവവചനം സംസാ രിച്ചു. അതു കഴിഞ്ഞ ഉടൻ തന്നെ കാരാഗൃഹ പ്രമാണിയും അവനുള്ള വരെല്ലാവരും സ്നാനമേറ്റു, അവർ വീടടക്കം ആനന്ദിച്ചു. ഈ സംഭവ ത്തോടു ബന്ധപ്പെടുത്തിയും പറയുന്നത് ആ വീട്ടിലും ചെറിയ കുട്ടി കൾ ഉണ്ടായിരുന്നു എന്നു കരുതണം എന്നാണ്. ഈ അടിസ്ഥാനരഹി തമായ നിഗമനത്തിന്റെ വെളിച്ചത്തിൽ അവർ പിന്നെയും സ്ഥാപിക്കു വാൻ ശ്രമിക്കുന്നത് ഗൃഹനായകനായ പിതാവു രക്ഷിക്കപ്പെട്ടതിനാൽ അവന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആ വീട്ടിലെ ചെറിയ കുട്ടി കളെയെല്ലാം സ്നാനപ്പെടുത്തിയിരുന്നുവെന്നാണ്. എന്നാൽ ഈ കാര്യ ങ്ങൾ വിവരിച്ചിരിക്കുന്ന വാക്യങ്ങൾ നാം നന്നായി ശ്രദ്ധിച്ചാൽ അവിടെ ചെറിയ കുട്ടികളെക്കുറിച്ചു പറഞ്ഞിട്ടേയില്ലെന്നു കാണാം. നേരെമറിച്ച്, പൗലൊസും ശീലാസും കാരാഗൃഹ്രപമാണിയുടെ വീട്ടിലുള്ള എല്ലാവ രോടും പ്രസംഗിച്ചു എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. 32-34 വാക്യ

സ്നാനവും കർത്താവിന്റെ അത്താഴവും

ങ്ങളിൽ “എല്ലാവരും” എന്ന വാക്ക് മൂന്നു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അവർ എല്ലാവരും വിശ്വസിച്ചു, എല്ലാവരും ആനന്ദിച്ചു, ഒരു ചെറിയ കുട്ടി

ദൈവവചനം ശ്രദ്ധയോടെ കേൾക്കുകയും വിവേകത്തോടെ അതു സ്വീക രിക്കുകയും ചെയ്തിട്ട് വിശ്വസിച്ചു, സ്നാനമേൽക്കുകയും രക്ഷയുടെ ഉറപ്പ് ലഭിച്ചതിനാൽ ആനന്ദിക്കുകയും ചെയ്യുന്നതായി നിങ്ങൾക്ക് സങ്കൽപിക്കുവാൻ കഴിയുമോ?

  1. ക്രിസ്പൊസിന്റെ ഭവനം, (അ. പ്ര. 18:8; 1 കൊരി. 1:14). “പള്ളിപ്ര മാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടും കൂടെ

കർത്താവിൽ വിശ്വസിച്ചു”. ഇവിടെയും മേൽപ്പറഞ്ഞ അതേ ന്യായമാണ് നമുക്ക് കാണുവാൻ കഴിയുന്നത്.

  1. സ്തെഫാനോസിന്റെ ഭവനക്കാർ, (1 കൊരി1:16; 16:15). മേൽപ്പ റഞ്ഞ അഞ്ചു കുടുംബക്കാരോടുള്ള ബന്ധത്തിലും ശിശുസ്നാനത്തിന് അനുകൂലമായി ചിലർ വാദിക്കാറുണ്ടെങ്കിലും ദൈവവചനം കേട്ടു ക്രിസ്തുവിൽ വിശ്വസിച്ചവരെയല്ലാതെ മറ്റാരെയും സ്നാനപ്പെടുത്തിയ തായി അവിടെ തെളിവില്ല. ഈ ഭവനങ്ങളിലെല്ലേ#ാം ശിശുക്കളുണ്ടായി രുന്നുവെന്നും അവിടെ ഗൃഹനാഥന്മാരുടെ വിശ്വാസത്തിന്റെ അടിസ്ഥാ നത്തിൽ അവരെ സ്നാനപ്പെടുത്തിയിരുന്നുവെന്നും ധരിച്ചിരിക്കുന്നത് കേവലം ഊഹാപോഹങ്ങളുടെ ബലത്തിലാണ്. യഥാർത്ഥത്തിൽ അന്ന് അങ്ങനെ ചെയ്തിരിക്കുന്നുവെന്ന് തെളിയിക്കുവാനാവശ്യമായ യാതൊരു തെളിവും ഈ കാര്യത്തിലില്ല.

സ്നാനവും കർത്താവിന്റെ അത്താഴവും

ഭാഗം 2