Chapter 10 of 12

കർത്താവിന്റെ അത്താഴം (1 കൊരി. 11:26)

8 min read · Pages 45–53 of the printed edition

കർത്താവിന്റെ അത്താഴം ക്രിസ്തീയ വിശ്വാസത്തിന്റെ ക്രേന്ദവിഷയ

മാണ്. അത് ദൈവമക്കൾ ചേർന്ന് സ്ഥിരമായും ക്രമമായും ആചരിക്കേ ണ്ടതാണ്. കർത്താവിന്റെ ഒാർΩയ്ക്കായി ആചരിക്കുന്ന ഈ സ്മാര ക ശുശ്രൂഷയുടെ പ്രാധാന്യം സഭയിൽ രണ്ടാം സ്ഥാനത്ത് ആയിപ്പോകാ തിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കർത്താവിന്റെ അത്താഴം ആചരിക്കു മ്പോൾ നാം ക്രൂശിനുനേരെ നΩുടെ ശ്രദ്ധ തിരിക്കുകയും നമുക്കുവേണ്ടി കർത്താവ് അനുഭവിച്ച യാതനകളെക്കുറിച്ച് ഒാർΩിക്കുകയും ചെയ്യുന്നു. ആ സമയത്ത് നാം ഉയരത്തിൽ സ്വർഗ്ഗത്തിലേക്കു നോക്കി കർത്താവു ഉയിർത്തെഴുന്നേറ്റു എന്നും അവൻ നെΩ ഒാരോ നിമിഷവും പരിപാലി ക്കുന്നു എന്നും ഒാർക്കുന്നു. നാം മുമ്പോട്ടു നോക്കി അവൻ നെΩ തന്നോടു ചേർക്കുവാൻ വീണ്ടും വരുന്നു എന്നു ഒാർΩിക്കുന്നു.

മത്തായിയും മർക്കൊസും ലൂക്കൊസും കർത്താവിന്റെ അത്താഴത്തെ ക്കുറിച്ചു വിവരിക്കുന്നുണ്ട് (മത്തായി 26:26-29; മർക്കൊ. 14:22-26; ലൂക്കൊ.

സ്നാനവും കർത്താവിന്റെ അത്താഴവും

22:19,20). അതു ആചരിക്കുന്നതിനായി ശിഷ്യന്മാർക്ക് ഏൽപ്പിച്ചു കൊ ടുത്തപ്പോൾ അപ്പൊസ്തലനായ പൗലൊസ് ആ കൂട്ടത്തിൽ ഇല്ലായിരു ന്നുവെങ്കിലും അവനു യേശുക്രിസ്തു ഒരു പ്രത്യേക വെളിപ്പാടിനാൽ അതു അറിയിച്ചു കൊടുത്തു (1 കൊരി. 11:23-26). ഇത് ആചരിക്കുന്നതി നുള്ള കല്പന നൽകിയത് നΩുടെ കർത്താവായ യേശുക്രിസ്തുവാണ്.

പെസഹ

ലൂക്കൊ. 22:16 നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് ദൈവം മോശെ മുഖാന്തരം യിസ്രായേൽ മക്കൾക്ക് പെസഹാ ആചരിപ്പാൻ കല്പന കൊടുത്തപ്പോൾ (പുറ. 12:1-14) അവന്റെ മന ിലുണ്ടായിരുന്ന പെസ ഹയുടെ ശരിയായ ആചരണമാണ് ഇവിടെ കാണുന്നത്. പെസഹ ആച രിപ്പാൻ തുടങ്ങിയ നാൾ മുതൽ യാഗമായി അർപ്പിക്കപ്പെട്ട ആയിരക്കണ ക്കിന് കുഞ്ഞാടുകൾ ഒാരോന്നും ചൂണ്ടിക്കാട്ടിയത് നΩുടെ പാപങ്ങൾക്ക് പരിഹാരമായി ദൈവത്തിന്റെ കുഞ്ഞാട് ദൈവത്തിനു പ്രസാദമുള്ള യാഗ മായി തന്നെത്താൻ അർപ്പിക്കുവാൻ പോകുന്ന ഈ ഒരു രാത്രിയെയാ യിരുന്നു. വാസ്തവത്തിൽ ഇത് രാത്രികളുടെ രാത്രിയായിരുന്നു. അപ്പോൾ പഴയനിയമത്തിൽ ക്രിസ്തുവിന്റെ പാപപരിഹാര മരണത്തോടു ബന്ധ പ്പെട്ട സകല ദൃഷ്ടാന്തങ്ങളും പൂർത്തിയാക്കുവാൻ പോകുകയായിരു ന്നു. പഴയതായിപ്പോയ ന്യായ്രപമാണയുഗം സന്തോഷ്രപദമായ കൃപായുഗത്തിനു വഴിമാറുവാൻ പോകുകയായിരുന്നു. സകല പെസ ഹകൾക്കും വിരാമം കുറിക്കേണ്ടതായ ഈ പെസഹ ദൈവദൃഷ്ടിയിൽ തികച്ചും അർത്ഥശൂന്യവും വിലയില്ലാത്തതുമായിരിക്കാം. കാരണം ദൈവം ഏറ്റവും വിലയേറിയതായി കണ്ടതും സകല മനുഷ്യരുടെയും വീണ്ടെടുപ്പിനു മതിയായതുമായ യഥാർത്ഥ കുഞ്ഞാട് അറുക്കപ്പെടുവാൻ പോകുകയായിരുന്നു. അതിനെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “നΩുടെ പെസഹ കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നെ” (1 കൊരി. 5:7). പഴയനിയമം പുതിയനിയമത്തിനു വഴിമാറിക്കൊടുക്കു

വാൻ പോകുകയായിരുന്നു. നΩുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്താലും പുന:രുത്ഥാനത്താലും അതിനു അടുത്ത നിമിഷങ്ങളിൽ തന്നെ കയ്യൊപ്പുവയ്ക്കുവാനും, മുദ്രയിടുവാനും, അംഗീകാരം നൽകു വാനും പോകുകയായിരുന്നു. ക്രിസ്തു “പാപങ്ങൾക്കു വേണ്ടി ഏക യാഗം” (എബ്രാ. 10:12) കഴിക്കുവാനുള്ള സമയം ആഗതമായിരിക്കുന്നു. ഈ ഏകയാഗത്താൽ അവനു വിശുദ്ധനിയമം ആവശ്യപ്പെടുന്ന സകല

കാര്യങ്ങളിലും ദൈവിക നീതി ആവശ്യപ്പെടുന്ന സകല നിബന്ധനകളും പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. നാം ലൂക്കൊസ് 22:7-ൽ വായിക്കു

സ്നാനവും കർത്താവിന്റെ അത്താഴവും

ന്നതുപോലെ അതിന്റെ അർത്ഥം ആശ്ചര്യകരമാണ്, പെസഹ കുഞ്ഞാ ടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയ പ്പോൾ.......

പെസഹ, ഇന്നു ദൈവം ഒരുക്കിയിരിക്കുന്ന രക്ഷാമാർഗ്ഗത്തിന്റെ മനോ ഹര ചിത്രം നമുക്കു കാണിച്ചു തരുന്നു. പെസഹാ രാത്രിയിൽ ഒരേ ഒരു രക്ഷാമാർഗ്ഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ - അറുക്കപ്പെട്ട കുഞ്ഞാട.് രക്ഷ യുടെ ഉറപ്പിന് ഒരു അടിസ്ഥാനം മാത്രമേ ഉണ്ടായിരിക്കുന്നുള്ളൂ- ദൈവ വചനത്തിലൂടെ നൽകിയിരിക്കുന്ന വാഗ്ദത്തം, “ഞാൻ രക്തം കാണു മ്പോൾ നിങ്ങളെ ഒഴിഞ്ഞുപോകും”. ഒരു അഭയസ്ഥാനം മാത്രമേ ഉണ്ടാ യിരുന്നുള്ളൂ- വീടിന്റെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടി

മേലും പുരട്ടിയ രക്തത്തിന്റെ മറവിൽ. ഈ നിർണ്ണായകമായ രാത്രിയിൽ താൻ പെസഹ ദിനത്തിൽ അറുക്കപ്പെടുന്നു. ഊനമില്ലാത്ത കുഞ്ഞാടിന്റെ പൊരുൾ എന്ന നിലയിൽ യാഗമായി അർപ്പിക്കപ്പെടുവാൻ പോകുകയാ ണെന്നു നΩുടെ കർത്താവു നന്നായി അറിഞ്ഞിരുന്നു.

ഈ പെസഹ ദിനത്തിൽ നടന്ന കാര്യങ്ങളുടെ ക്രമം എങ്ങനെയായി രുന്നുവെന്നു കണ്ടെത്താൻ പ്രയാസമാണ്. ഏദർഷെയിം പറയുന്നത് താഴെപ്പറയുന്ന ക്രമത്തിലാണ് കാര്യങ്ങൾ സംഭവിച്ചത് എന്നാണ്:

  1. ആരാണ് തങ്ങളുടെ കൂട്ടത്തിൽ വലിയവൻ എന്ന് ശിഷ്യന്മാരുടെ ഇട യിലെ തർക്കം (ലൂക്കൊ. 22:24-30).
  2. പെസഹ ആചരണത്തിന്റെ ഭാഗമായി ഒന്നാമതു പാനപാത്രത്തിനായി സ്തോത്രം ചെയ്യുന്നു (ലൂക്കൊ. 22:17).
  3. ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നു (യോഹ. 13:2-12).
  4. പെസഹ അത്താഴത്തിന്റെ ആചരണം തുടരുന്നു. കർത്താവു മേശയ്ക്കരികെ തിരികെ വന്നു തന്റെ സ്ഥാനത്ത് ഇരുന്ന തിനുശേഷം താൻ അവർക്കു കാണിച്ചു കൊടുത്ത മാതൃകയിൽ ഉള്ളട ങ്ങിയിരുന്ന സത്യം പ്രയോഗത്തിൽ വരുത്തുന്നു. അവൻ തന്റെ പദവിക ളുടെ ക്രമം സാധാരണയായി മനുഷ്യർ മന ിലാക്കിവെച്ചിട്ടുള്ളതിനു നേരെ വിപരീത ക്രമത്തിൽ മന ിലാക്കി കൊടുക്കുന്നു. “നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആക

കൊണ്ടു നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങ ളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തΩിൽ തΩിൽ കാൽ കഴുകേണ്ട

സ്നാനവും കർത്താവിന്റെ അത്താഴവും

താകുന്നു. ഈ വാക്കുകളിലൂടെ കർത്താവു വെളിപ്പെടുത്തിയ ആശയം, നΩുടെ ജീവിതത്തിന്റെ കർത്താവാകാതെ തന്നെ ക്രിസ്തുവിനു നΩുടെ ശുശ്രൂഷകളുടെ ഗുരുവായിരിക്കുവാൻ കഴിയും എന്നാണ്. എന്നാൽ ന Ωുടെ എല്ലാ ശുശ്രൂഷകളുടെയും കർത്താവായിത്തീരാതെ അവനു നΩു ടെ ജീവിതത്തിന്റെ കർത്താവായിത്തീരുവാൻ കഴിയുകയില്ല (1 പത്രൊ. 3:14 കാണുക). കർത്താവിനെ കാണിച്ചു കൊടുത്ത ഈസ്കര്യോത്താ യൂദാ കർത്താവിനെ “ഗുരൂ” അഥവാ “റബ്ബീ” എന്നാണു വിളിച്ചിരുന്നത്, ഒരിക്കലും “കർത്താവു” എന്നു വിളിച്ചില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് (മത്താ. 26:25). ക്രിസ്തുവിനെ ഒരിക്കൽ കർത്താ

വായി നΩുടെ ഹൃദയത്തിൽ സ്വീകരിച്ചു പ്രതിഷ്ഠിച്ചു കഴിഞ്ഞാൽ അവൻ നΩുടെ ജീവിതത്തിലെ സകല കാര്യങ്ങളുടെയും നിയ്രന്തണം ഏറ്റെടു ക്കുന്നു.

അത്താഴം ഒരുക്കിക്കഴിഞ്ഞിരുന്നു. ആദ്യം കയ്പ്പുചീരയാണു കൊടു ത്തത.് അതു ഉപ്പുവെള്ളത്തിലോ ചൊറുക്കാ (വിന്നാഗിരി)യിലോ മുക്കി ഭക്ഷിക്കുവാനുള്ളതായിരുന്നു. ഇത് മിസ്രയീമിലെ യിസ്രായേല്യരുടെ അടി മത്ത ജീവിതത്തെയും അവിടെ നിന്നു അവരെ ഒരു ജനമായി വീണ്ടെ ടുത്തു പുറപ്പെടുവിച്ചുകൊണ്ടുവന്നതിനെയും ഒാർΩിപ്പിക്കുന്നതാണ്. ഭക്ഷിച്ചുകൊണ്ടിരുന്നപ്പോൾ യേശു പറഞ്ഞു: “ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചു

കൊടുക്കും”. അവിടെ ഒരു വലിയ ശ്മശാനമൂകതയുണ്ടായി. തുടർന്ന് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു” “ഞാനോ, ഞാനോ, കർത്താവേ?” എന്നു അവർ അവനോടു ഹൃദയം തകർന്ന് ചോദിച്ചുകൊണ്ടിരുന്നു.

കർത്താവിന്റെ അത്താഴം സ്ഥാപിച്ചു കൊടുക്കുന്നു

കർത്താവു തിരുവത്താഴം ഏൽപിച്ച് കൊടുത്ത സമയത്ത് യൂദാ അവിടെ ഉണ്ടായിരുന്നോ ഇല്ലയോ എന്നുള്ള വിഷയം ശ്രേഷ്ഠന്മാരായ വേദോപദേഷ്ടാക്കളുടെ ഇടയിൽത്തന്നെ വളരെക്കാലം വലിയ വാദ്രപ തിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഒരു വിഷയമാണ്. കർത്താവിന്റെ അത്താഴം ഏല്പിച്ചു കൊടുത്ത സമയത്ത് യൂദാ അവിടെ ഉണ്ടായിരു ന്നിരിക്കാൻ സാധ്യതയില്ല. കർത്താവ് യൂദയ്ക്കു കൊടുത്ത അപ്പ ഖണ്ഡം പെസഹ അത്താഴത്തിന്റെ ഭാഗമായിരുന്നു. “ഈ അപ്പഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റു പോയി”. ഇങ്ങനെ പെസഹ ഭക്ഷണം കഴിച്ചു തീരുന്നതിനു മുമ്പെ യൂദാ എഴുന്നേറ്റു പോയിരുന്നു,

സ്നാനവും കർത്താവിന്റെ അത്താഴവും

കാരണം അപ്പഖണ്ഡം കൊടുത്തതോടെ പെസഹ അവസാനിച്ചില്ല. മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നത്: “അവർ ഭക്ഷിക്കു മ്പോൾ” യേശു അപ്പം എടുത്തു വാഴ്ത്തിക്കൊണ്ട് കർത്താവിന്റെ അത്താഴം ഏല്പിച്ചു കൊടുത്തു എന്നാണ് (മത്താ. 26:26). ഇതു സൂചി

പ്പിക്കുന്നത്, യൂദാ എഴുന്നേറ്റു പോയതുകൊണ്ട് ചെറിയ ഒരു തട ം നേരിട്ടുവെങ്കിലും പെസഹാ ആചരിക്കുന്നതു തുടർന്നു എന്നാണ്. ഇതേ ആശയം തന്നെയാണ് മർക്കൊസിന്റെ സുവിശേഷത്തിലും കാണുന്നത്. പെസഹാ ഭക്ഷണം കഴിഞ്ഞതിനുശേഷമാണ് കർത്താവിന്റെ അത്താഴം ഏല്പിച്ചു കൊടുത്തതെന്ന് നമുക്ക് അറിയുവാൻ കഴിയുന്നില്ല. ലൂക്കൊ സിന്റെ സുവിശേഷം മാത്രം വായിച്ചാൽ യൂദാ കർത്താവിന്റെ അത്താഴ ത്തിൽ പങ്കുകൊണ്ടു എന്നു നമുക്കു തോന്നിയേക്കാം, എന്നാൽ ലൂക്കൊസ് സംഭവങ്ങൾ നടന്ന ക്രമമനുസരിച്ചുള്ള വിവരണമല്ല പല പ്പോഴും നൽകിയിട്ടുള്ളത്. ഉദാഹരണത്തിനു ലൂക്കൊസ് 3:19-22; 22:22-23 കാണുക. ലൂക്കൊസിന്റെ സുവിശേഷത്തിലെ വിവരണങ്ങളെല്ലാം തന്നെ അതിന്റെ ധാർΩിക ക്രമത്തിലാണെന്നു കാണാം. മത്തായിയുടെ സുവി ശേഷം 26:26-29 വാക്യങ്ങളിലും, മർക്കൊസിന്റെ സുവിശേഷം 14:22-25 വാക്യങ്ങളിലും തിരുവത്താഴം ആചരിക്കുന്നതിനെക്കുറിച്ചു വിവരിച്ചു പറ ഞ്ഞിട്ടുണ്ട്. ഈ രണ്ടു വേദഭാഗങ്ങളിലും യൂദാ കർത്താവിനെ ഒറ്റിക്കൊ ടുക്കും എന്നു കർത്താവു വെളിപ്പെടുത്തി കഴിഞ്ഞതിനു ശേഷമാണ് കർത്താവിന്റെ അത്താഴം ആചരിക്കുന്നതായി വിവരിച്ചിട്ടുള്ളത്. യൂദാ പുറത്തേക്കു പോകുന്നത് എപ്പോഴാണെന്നു ഈ വേദഭാഗങ്ങളിൽ പറ ഞ്ഞിട്ടില്ല. ലൂക്കൊസിന്റെ സുവിശേഷത്തിലും യൂദാ പുറത്തേയ്ക്ക് പോയ കാര്യത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. എന്നാൽ അതേ സമയം കർത്താ വിനോടു കൂടെ പെസഹാ ആചരിക്കുന്നതായി കാണുന്ന യൂദാ കുറച്ച് സമയം കഴിഞ്ഞപ്പോൾ കർത്താവിനെ പിടിക്കുവാൻ വന്ന പുരുഷാര ത്തിന്റെ നേതാവായി പുറത്തുനിന്നു വന്നതായി ഈ വേദഭാഗങ്ങ ളിലെല്ലാം പറഞ്ഞിരിക്കുന്നു (മത്താ. 26:47; മർക്കൊ.14:43; ലൂക്കൊ. 22:47). അതിന്റെ അർത്ഥം പെസഹാ ആചരിക്കുന്നതിനിടയിൽ അവൻ പുറ ത്തേയ്ക്കു പോയി എന്നാണ്. ഈ കാര്യം വ്യക്തമാകണമെങ്കിൽ നാം യോഹന്നാന്റെ സുവിശേഷം 13:21-31 വാക്യങ്ങൾ കൂടി ചേർത്ത് വായി ക്കണം. യോഹന്നാൻ കർത്താവിന്റെ അത്താഴം ഏൽപിച്ചു കൊടുത്ത തിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാൽ അവർ പെസഹാ ആചരിച്ച തിനെക്കുറിച്ച് അവൻ സൂചിപ്പിച്ചിട്ടുണ്ട്. കർത്താവിനെ കാണിച്ചു കൊടു ക്കുക എന്ന ഹീനമായ പ്രവൃത്തി ചെയ്യുന്നതിനായി അവൻ എപ്പോഴാണ്

സ്നാനവും കർത്താവിന്റെ അത്താഴവും

കർത്താവിന്റെയും ശിഷ്യന്മാരുടെയും കൂടെനിന്ന് എഴുന്നേറ്റു പോയ തെന്നും യോഹന്നാൻ അർത്ഥശങ്കയില്ലാതവണ്ണം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു: “ഖണ്ഡം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു........” “ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റു പോയി. അപ്പോൾ രാത്രിയായിരുന്നു” (യോഹന്നാൻ 13:27,30). “ഞാൻ അപ്പ ഖണ്ഡം മുക്കിക്കൊടുക്കുന്നവൻ” എന്നെ കാണിച്ചു കൊടുക്കും എന്നാണ് കർത്താവ് യോഹന്നാന്റെയും പത്രൊസിന്റെയും സംശയത്തി

നു മറുപടിയായി പറഞ്ഞത് (യോഹ. 13:26). അപ്പഖണ്ഡം മുക്കി കൊടു ക്കുന്നത് പെസഹ ആചരണത്തിന്റെ ഭാഗമായിട്ടാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തിരുവത്താഴം ആചരിക്കുന്നത് ആദ്യം അപ്പം എടുത്ത് സ്തോത്രം ചെയ്തു നുറുക്കികൊടുത്തുകൊണ്ടും അതി നുശേഷം പാനപാത്രം സ്തോത്രം ചെയ്തു എടുത്തുകൊടുത്തു കൊണ്ടുമാണ് (മത്താ. 26:26-27; മർക്കൊ. 14:22-23; ലൂക്കൊ. 22:19-20; 1കൊരി. 11:23-25). അതിനാൽ യോഹന്നാന്റെ സുവിശേഷത്തിൽ പറഞ്ഞി രിക്കുന്നതായി കണ്ടതുപോലെ അപ്പഖണ്ഡം മുക്കി യൂദായ്ക്കു കൊടു ത്തതു പെസഹാ ആചരണത്തിന്റെ ഭാഗമായിട്ടായിരുന്നു. അപ്പഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റു പോയി എന്നു പറഞ്ഞതിനാൽ തിരു വത്താഴം ഏല്പ്പിച്ചു കൊടുത്ത സമയത്ത് അവൻ അവിടെ ഇല്ലായിരുന്നു എന്ന് നി ംശയം പറയാം. യോഹന്നാന്റെ സുവിശേഷം 13:31 മുതൽ 17-ാം അദ്ധ്യായം അവസാനിക്കുംവരെ പറഞ്ഞിട്ടുള്ള അനുഗ്രഹീത അനു ഭവങ്ങൾ പങ്കിടുവാനും യൂദയ്ക്കു കഴിഞ്ഞില്ല. ലൂക്കൊ. 22:19-20 വാക്യ ങ്ങളിലാണ് ലുക്കൊസ് കർത്താവിന്റെ അത്താഴത്തെക്കുറിച്ച് പറഞ്ഞിരി ക്കുന്നത്. തുടർന്ന് 21-ാം വാക്യത്തിൽ “എന്നാൽ എന്നെ കാണിച്ചു കൊടു ക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്ത് ഉണ്ട്” എന്നു പറഞ്ഞി രിക്കുന്നതും 22, 23 വാക്യങ്ങളിൽ പറയുന്ന കാര്യങ്ങളും തിരു

വത്താഴത്തിനു മുമ്പായി പെസഹ ആചരിച്ചപ്പോൾ നടന്ന കാര്യങ്ങളാ ണെന്ന് ഇതര സുവിശേഷ ഭാഗങ്ങളിലെ വിവരങ്ങളിൽ നിന്ന് മന ിലാ ക്കാം. ലൂക്കൊസ് സംഭവ്രകമത്തിലല്ല കാര്യങ്ങൾ വിവരിച്ചിട്ടുള്ളത്; അവ യുടെ ധാർΩിക ക്രമത്തിലാണ്.

1. അതിന്റെ ക്രമീകരണം

അതു പെസഹ ഭക്ഷണത്തിനു ശേഷമായിരുന്നു. അങ്ങനെ അതു പെസഹയോടു ചേർന്നാണു ആചരിച്ചതെങ്കിലും അതിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. പെസഹ ഭക്ഷണവും കർത്താവിന്റെ അത്താഴവും തΩിലുള്ള വ്യത്യാസം ശ്രദ്ധിച്ചിരിക്കേണ്ടതാണ്.

സ്നാനവും കർത്താവിന്റെ അത്താഴവും

a) ഈ പെസഹ ആചരണമാണ് ഏറ്റവും അവസാനത്തേതായി ദൈവം അംഗീകരിച്ച പെസഹ, അതു ന്യായ്രപമാണ യുഗത്തിന്റെ

അന്ത്യത്തെ കാണിക്കുന്നതായിരുന്നു. കർത്താവിന്റെ ശരീരസാന്നിധ്യ ത്തിൽ നടന്ന കർത്താവിന്റെ അത്താഴമായിരുന്നു ഈ പുതിയ കല്പന യുടെ ആദ്യത്തെ ആചരണം, അതോടെ കൃപായുഗം ആരംഭിച്ചു.

b) ഈ പെസഹ യിസ്രായേലിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ഒരു സംഭവത്തിന്റെ ഒാർΩയ്ക്കായി ചെയ്തു പോന്നതായിരുന്നു. മിസ്ര

യീമിലെ അടിമത്തത്തിൽ നിന്നുള്ള അവരുടെ വീണ്ടെടുപ്പിന്റെ ഒാർΩ യ്ക്കായി, കർത്താവിന്റെ അത്താഴം വിശ്വമാനവ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവത്തിന്റെ ഒാർΩയ്ക്കായി ചെയ്യുന്നതാണ്. നഷ്ടപ്പെട്ടുപോയ മനുഷ്യരാശിയെ വീണ്ടെടുക്കുന്നതിനായി ദൈവപുത്രൻ ക്രൂശിൽ യാഗ മായിത്തീർന്നതിന്റെ ഒാർΩയ്ക്കായിട്ടുള്ളതാണിത്.

c) പെസഹ യിസ്രായേൽ ജനത്തിനു വേണ്ടി മാത്രമായി നൽകി യതായിരുന്നു. കർത്താവിന്റെ അത്താഴം സകല ഗോത്രങ്ങളിൽ നിന്നും,

വംശങ്ങളിൽ നിന്നും, ഭാഷകളിൽ നിന്നും, ജാതികളിൽ നിന്നും ദൈവ ത്തിന്റെ കൃപയാൽ രക്ഷിക്കപ്പെട്ടുവന്ന ക്രിസ്ത്യാനികൾക്കു വേണ്ടി മാത്രം ഏല്പിച്ചു തന്നിരിക്കുന്ന ഒരു സ്മാരക ശുശ്രൂഷയാണ്.

d) പെസഹ ആചരിക്കുന്നതിന് കളങ്കവും ഊനവുമില്ലാത്ത ഒരു ആട്ടിൻ കുട്ടിയെ കൊല്ലുകയും അതിന്റെ മാംസം ഭക്ഷിക്കുകയും വേണമായി

രുന്നു. കർത്താവിന്റെ അത്താഴം ആചരിക്കുമ്പോൾ ദൈവത്തിന്റെ അന ന്തമായ കൃപയുടെ ഫലമായി നΩുടെ പാപങ്ങൾ വഹിച്ചുകൊണ്ട് നമുക്കു വേണ്ടി മരിച്ച പാപമില്ലാത്തവനും വിശുദ്ധനും നിഷ്കളങ്കനു മായ ദൈവകുഞ്ഞാടിനെ ഒാർΩിക്കുകയാണു ചെയ്യുന്നത്.

e) പെസഹ ചൂണ്ടിക്കാണിച്ചത് പെസഹാ കുഞ്ഞാടിന്റെ പ്രതിരൂപമായി വന്ന് എന്നേയ്ക്കുമായുള്ള വീണ്ടെടുപ്പു സാധിക്കുവാനിരിക്കുന്ന ഒരു

വീണ്ടെടുപ്പുകാരനെയായിരുന്നു. കർത്താവിന്റെ അത്താഴം നെΩ ഒാർΩി പ്പിക്കുന്നത്, ഒരിക്കലായിട്ട് എന്നേയ്ക്കുമായി നമുക്ക് പാപമോചനം സാധി ച്ചു തന്ന കർത്താവിനെയും, എത്രയും വേഗം അവൻ തന്റെ ജനത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് അവരെ ചേർക്കുന്നതിനായി വീണ്ടും വരു വാൻ പോകുന്നു എന്ന കാര്യത്തെയുമാണ്.

d) പെസഹ യിസ്രായേൽ ജനത്തെ അവരുടെ പാപങ്ങളെക്കുറിച്ച് ഒാർΩ പ്പെടുത്തുന്ന ഒന്നായിരുന്നു. അവരുടെ പാപത്തിനു പ്രായശ്ചിത്തമായി

സ്നാനവും കർത്താവിന്റെ അത്താഴവും

ഒരു ഊനമില്ലാത്ത മൃഗത്തെ യാഗമായി അർപ്പിക്കേണ്ടത് ആവശ്യമായി രുന്നു. കർത്താവിന്റെ അത്താഴം, ക്രിസ്ത്യാനികൾക്കു കർത്താവായ യേശുവിനെ ഒാർΩിക്കുവാൻ സഹായിക്കുന്ന ഒരു കാര്യം മാത്രമല്ല, ദൈവപുത്രന്റെ യാഗാർപ്പണത്തിലൂടെ തങ്ങളുടെ പാപങ്ങൾ മുഴുവൻ ക്ഷമിച്ചു കിട്ടിയെന്നും, അവയെ ദൈവം മറന്നു കളഞ്ഞുവെന്നും, യേശു ക്രിസ്തുവിലൂടെ തങ്ങൾക്കു ദൈവത്തോടു നിരപ്പു ലഭിച്ചുവെന്നും (റോമ. 5:11) ഒാർΩിക്കുവാൻ ഇടയാക്കുന്ന ഒരു കാര്യം കൂടിയാണ്.

2. അവൻ ഉപയോഗിച്ച സ്മാരക വസ്തുക്കൾ

കർത്താവിന്റെ അത്താഴത്തിൽ ഉപയോഗിച്ച അപ്പം അവന്റെ ശരീ രത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു. കർത്താവ് അത് ഏർപ്പെ ടുത്തി ക്കൊടുത്ത സമയത്ത് അവൻ മനുഷ്യരാശിയുടെ പാപത്തിന്റെ പരിഹാരത്തിനായി അവരുടെ പാപങ്ങൾ ചുമന്നൊഴിച്ചുകൊണ്ട് ക്രൂശി ക്കപ്പെടുവാൻ പോകുകയായിരുന്നു. പാനപാത്രം മനുഷ്യരുടെ പാപമോ ചനത്തിനായി ചൊരിയുവാൻ പോകുന്ന അവന്റെ രക്തത്തിന്റെ പ്രതീക മായിരുന്നു. അപ്പവും വീഞ്ഞും പെസഹയുടെ ആചരണത്തിനായി ഉപയോഗിച്ചിരുന്ന വസ്തുക്കൾ ആയിരുന്നു. ഈ രണ്ടു വസ്തുക്കളും കർത്താവിന്റെ അത്താഴത്തിൽ ഉപയോഗിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി അവർക്കു പകരമായി അവൻ യാഗമായി അർപ്പിക്കപ്പെടുന്നതിൽ ഉള്ളട ങ്ങിയിരിക്കുന്ന വലിയ സത്യത്തെ അവൻ വെളിപ്പെടുത്തി.

3. അവൻ സ്തോത്രം ചെയ്ത വിധം

മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നിവരുടെ സുവിശേഷങ്ങളിലും, അപ്പൊസ്തല്രപവൃത്തികളിൽ പൗലൊസും ഇതിനെക്കുറിച്ച് പറഞ്ഞി ട്ടുണ്ട.് “സ്തോത്രം ചൊല്ലി” എന്നതിനു യൂകെരിസ്റ്റോ (Eucharisto) എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത.് ഈ വാക്കിൽ നിന്നാണ് യൂകെ

രിസ്റ്റ് (Eucharist-തിരുവത്താഴം) എന്ന വാക്ക് ലഭിച്ചിട്ടുള്ളത്. മത്തായി 26:26-ൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “യേശു അപ്പം എടുത്തു വാഴ്ത്തി”. ലൂക്കൊസ് 22:19-ൽ കാണുന്നത് ഇങ്ങനെയാണ്, “പിന്നെ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി” (ഇംഗ്ലീഷ് പരിഭാഷ; മലയാള പരിഭാഷയിൽ “വാഴ്ത്തി” എന്നാണു കാണുന്നതെങ്കിലും സ്തോത്രം ചെയ്തു എന്നാണ് യഥാർത്ഥത്തിൽ വേണ്ടത്). ഇപ്രകാരം “വാഴ്ത്തി” എന്നു പറഞ്ഞിരി ക്കുന്നത് “സ്തോത്രം ചെയ്തു” എന്ന അർത്ഥത്തിൽ മാത്രമാണ്.

കർത്താവായ യേശു തനിക്ക് അടുത്ത ചില മണിക്കൂറുകളിൽ അനു

സ്നാനവും കർത്താവിന്റെ അത്താഴവും

ഭവിക്കുവാനായി തന്റെ മുമ്പിൽ വെച്ചിരിക്കുന്ന സകല കാര്യ ങ്ങളെയുമോർത്ത് നന്ദി പറഞ്ഞു അഥവാ സ്തോത്രം ചെയ്തു. അപ്പ ത്തിലും പാനപാത്രത്തിലും അടങ്ങിയിരിക്കുന്ന ആശയങ്ങളുടെ ഭയാന കമായ യാഥാർത്ഥ്യം പൂർണ്ണമായും ഉൾക്കൊണ്ടാണ് അവൻ അവയ്ക്കു വേണ്ടി സ്തോത്രം ചെയ്തത്. ഗെത്ത്ശെമന, ഗബ്ബഥാ, ഗൊല്ഗൊഥാ എന്നീ സ്ഥലങ്ങളിൽ വെച്ചു താൻ അനുഭവിക്കുവാനിരുന്ന സകല കാര്യ ങ്ങളുടെയും വെളിച്ചത്തിലാണ് അവൻ സ്തോത്രം ചെയ്തത്! ഇത് അവിശ്വസനീയമായി തോന്നിയേക്കാം. എന്നാൽ കർത്താവിന്റെ അത്താഴം ആചരിക്കുന്ന സന്ദർഭത്തിൽ അവൻ അവയ്ക്കു വേണ്ടി സ്തോത്രം ചൊല്ലി എന്നു വ്യക്തമായി പറഞ്ഞിരിക്കുകയാൽ അതു വിശ്വ സിക്കാം.

4. അവൻ അവരോട് ആവശ്യപ്പെട്ട കാര്യങ്ങൾ

ഇതു വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാകയാൽ പ്രത്യേക വ്യാഖ്യാ നത്തിന്റെ ആവശ്യമില്ല. “എന്റെ ഒാർΩയ്ക്കായി ഇതു ചെയ്വിൻ”. അതി നാൽ കർത്താവിന്റെ അത്താഴം തന്നെക്കുറിച്ചുള്ള ഒരു സ്മാരക ശുശ്രൂ

ഷയായിരിക്കുവാൻ മാത്രമേ യേശു കർത്താവ് ഉദ്ദേശിച്ചുള്ളൂ. തന്റെ ശിഷ്യന്മാർക്ക് കർത്താവിനെ ഒാർΩിക്കുന്നതിന് ഒരു അവസരം ലഭിക്കു ന്നതിനു വേണ്ടിയാണ് അവൻ അതു ഏല്പിച്ചു കൊടുത്തത്. അതിനാൽ അതിൽ ഉപയോഗിക്കുന്ന അപ്പത്തിനും പാനപാത്രത്തിനും സാധാരണ യിൽ കവിഞ്ഞുള്ള മേന്മയോ മൂല്യമോ ഇല്ല. എന്നാൽ അതിൽ പങ്കുകൊള്ളുന്ന ഒാരോരുത്തരോടും യേശുക്രിസ്തുവിനെക്കുറിച്ചും അവന്റെ രക്ഷണ്യ വേലയുടെ അതുല്യതയെക്കുറിച്ചും അവ സംസാ രിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇന്നു ക്രിസ്ത്രീയ സമൂഹം ഇതിനോടു പലതും കൂട്ടിച്ചേർക്കുകയും ഇതിന് അന്യമായ പല അർത്ഥങ്ങൾ കൽപി ക്കുകയും ചെയ്തുകൊണ്ട് ഇതിൽ അടങ്ങിയിരിക്കുന്ന ലളിതമായ സത്യത്തെ ആചാരാനുഷ്ഠാനങ്ങളുടെ കൽക്കൂമ്പാരങ്ങൾക്കിടയിൽ കുഴി ച്ചിടുകയാണ് ചെയ്തിരിക്കുന്നത്. ക്രിസ്തു തന്റെ ഒാർΩയ്ക്കായി ചെയ്യു വാൻ ഏല്പിച്ച ഈ സ്മാരക ശുശ്രൂഷയെ വികലമാക്കി ഇന്നു കുർബ്ബാന എന്നറിയപ്പെടുന്ന ഒരു ചടങ്ങായി മാറ്റിയിരിക്കുന്നു.