Chapter 3 of 12
സ്നാനം സ്നാനത്തിന്റെ ചരിത്രം
ദി ഹാർപർ കോളിൻസ് എൻസൈക്ലോപീഡിയ ഒാഫ് കാത്തോലി
സിസം (1995) എന്ന ഗ്രന്ഥത്തിൽ നിന്നുള്ളതാണ് ഈ ഉദ്ധരണി: “സ്നാനം എന്നു പറയുന്നത് ഒരാൾ ക്രിസ്തീയ സമൂഹത്തിലെ ഒരു അംഗമായി
ത്തീരുന്നതിനുള്ള കൂദാശയാണ്. ഈ പദം ഉത്ഭവിച്ചത് ബാപ്റ്റെയ്ൻ (Baptein) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്. മുക്കുക, മുഴുകുക എന്നി ങ്ങനെയാണ് ഈ വാക്കിന്റെ അർത്ഥം (പേജ് 133)”.
സമൂഹമായൊ വ്യക്തികളായൊ അപ്പൊസ്തലന്മാരുടെ പ്രസംഗം കേട്ടു വിശ്വസിച്ച ഒരോരുത്തരേയും സ്നാനപ്പെടുത്തുന്ന രീതി അപ്പൊ സ്തല പ്രവൃത്തികളിൽ ഉടനീളം വിവരിച്ചിരിക്കുന്നു (2:37-41, 8:12-38, 9:10-18, 10:44-48). വിശ്വസിക്കുന്നവരെ സ്നാനം കഴിപ്പിക്കണമെന്ന് അപ്പൊ
സ്നാനവും കർത്താവിന്റെ അത്താഴവും
സ്തലന്മാർ ഉപദേശിച്ചു. സുവിശേഷം അംഗീകരിക്കുകയും തങ്ങളുടെ മുമ്പിലത്തെ ദോഷവഴികൾ വിട്ടു മനം തിരിയുകയും ചെയ്തവർ ‘യേശു വിന്റെ നാമത്തിൽ’ സ്നാനപ്പെടുവാൻ തയ്യാറായി മുമ്പോട്ടു വന്നു (ഒ. നോ. അ. പ്ര. 2:38; 8:16; 10:48; 19:5; 22:16, പേജ് 134).
സ്നാനത്തിന്റെ രീതി
“സ്നാനം കഴിപ്പിക്കേണ്ടത് ഏതു വിധത്തിലാണെന്ന് പുതിയ നിയമ ത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ല. സ്നാനം കഴിപ്പിക്കുന്നതിനോടു ബന്ധ
പ്പെട്ട് എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നും കൃത്യമായി പറഞ്ഞിട്ടില്ല. ആദിമ സഭയിൽ മുഴുകൽ സ്നാനമായിരുന്നു നടന്നതെന്ന് മന ിലാ ക്കുവാൻ കഴിയും. റോമ. 6:4-ൽ “സ്നാനത്താൽ അവനോടുകൂടെ കുഴി ച്ചിടപ്പെട്ടു” എന്നു പൗലൊസ് പറഞ്ഞിട്ടുള്ളതിൽനിന്നു സ്നാനം വെള്ള ത്തിൽ നിമജ്ജനം ചെയ്യപ്പെട്ടിട്ടായിരുന്നുവെന്നു വ്യക്തമാക്കിത്തരുന്നു.
എത്യോപ്യരാജ്ഞിയുടെ ഷണ്ഡൻ “വെള്ളത്തിൽ ഇറങ്ങി” “വെള്ള ത്തിൽ നിന്നു കയറി” എന്നും പറഞ്ഞിരിക്കുന്നു (അ. പ്ര. 8:36-38; പേജ് 135).
സഭാചരിത്രത്തിൽ കാണുന്ന സ്നാനം
കാത്തലിക്ക് എൻസൈക്ലോപീഡിയകളും സ്നാനത്തെ സംബന്ധിച്ച മറ്റു ചരിത്ര്രഗന്ഥങ്ങളും സΩതിച്ചിരിക്കുന്നതായ ഒരു കാര്യമുണ്ട്, യേശു ക്രിസ്തുവിൽ വിശ്വസിച്ചതിന്റെ അടിസ്ഥാനത്തിൽ നിമജ്ജനസ്നാനം അഥവാ മുഴുകൽ സ്നാനമായിരുന്നു ആദിമ സഭ നടത്തിയിരുന്നത്. ഇന്നു കാണപ്പെടുന്നതായ ശിശുസ്നാനം അഥവാ വെള്ളം തളിച്ചുകൊണ്ടുള്ള മാമോദീസ ക്രിസ്തീയ സമൂഹത്തിൽ സഭയുടെ ആദ്യത്തെ മുന്നൂറു വർഷം കൊണ്ട് രൂപപ്പെട്ടു വന്ന വ്യതിയാനമാണെന്നു കത്തോലിക്ക സഭ യുടെ ചരിത്രം തുറന്നു സΩതിക്കുന്നുണ്ട്. സഭാനേതാക്കന്മാർക്ക് കർ ത്താവായ യേശുവുമായി യാതൊരു ബന്ധവുമില്ലാതെയായപ്പോൾ ബൈബിൾ സംബന്ധമായ ഉപദേശങ്ങളിൽ അവർ അവരുടെ സ്വന്തം ആശയങ്ങൾ സൂത്രത്തിൽ തിരുകിക്കയറ്റി. ദുഷിച്ചു പോയ കത്തോലിക്ക സഭ സ്നാനത്തെക്കുറിച്ചുള്ള ലളിതമായ പുതിയ നിയമ ഉപദേശത്തെ മനുഷ്യർക്കു അനുസരിക്കുവാൻ തട മുള്ളതും വിഷമകരവുമായ ഒരു ദൈവശാസ്ത്രമാക്കിത്തീർത്തു.
കാത്തലിക്ക് എൻസൈക്ലോപീഡിയയിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് വെള്ളമൊഴിച്ചും വെള്ളം തളിച്ചും സ്നാനപ്പെടുത്തുവാൻ തുടങ്ങിയത്
സ്നാനവും കർത്താവിന്റെ അത്താഴവും
ചില സ്ഥലങ്ങളിൽ വെള്ളം കിട്ടാനില്ലാതിരുന്ന സ്ഥിതി ഉണ്ടായിരുന്ന തിനാലാണ്. രണ്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും തെർത്തു ല്ല്യനും മറ്റു ചിലരും യോഹ. 3:5; മർക്കൊ. 16:16 തുടങ്ങിയ വേദഭാഗ ങ്ങളെ ആധാരമാക്കി രക്ഷിക്കപ്പെടുന്നതിനു സ്നാനപ്പെടേണ്ടതും അത്യ ന്താപേക്ഷിതമാണെന്നു പഠിപ്പിച്ചു തുടങ്ങി. മുൻകാലങ്ങളിൽ ചെയ്തു പോയ പാപങ്ങൾ മാത്രമേ സ്നാനത്താൽ മോചിച്ചു കിട്ടുകയുള്ളൂ എന്ന് അവർ ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്തതിനാൽ, പലരും തങ്ങ ളുടെ സ്നാനം മരണത്തോടടുക്കുന്ന സമയത്തേയ്ക്ക് നീട്ടിവെയ്ക്കുവാൻ തുടങ്ങി. കോൺസ്റ്റന്റൈയ്ൻ ച്രകവർത്തി തന്റെ സ്നാനം തന്റെ മരണ ത്തിനു തൊട്ടു മുമ്പുള്ള സമയത്തേയ്ക്ക് മാറ്റിവയ്ക്കുകയുണ്ടായി. രക്ഷ പ്രാപിക്കുവാൻ സ്നാനപ്പെടേണ്ടത് ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യമാ ണെന്നു ചിന്തിക്കുകയും സ്നാനത്താൽ പൂർ∆കാല പാപങ്ങൾ മാത്രമെ മോചിക്കപ്പെട്ടു കിട്ടുകയുള്ളൂവെന്ന് വിശ്വസിക്കുകയും ചെയ്തതിനാൽ സ്നാനത്തിനായി മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷംവരെ കാത്തു നിൽക്കണമെന്ന ചിന്താഗതി രൂപപ്പെട്ടു വന്നു. അങ്ങനെ രോഗശയ്യയി ലായിരിക്കുന്നവർക്കും മരണക്കിടക്കയിലായിരിക്കുന്നവർക്കും സൗകര്യ പ്രദവും അനുയോജ്യവുമായ സ്നാനരീതി തളിച്ചു സ്നാനമാണെന്ന നില വന്നു.
ശിശുസ്നാനം എന്ന രീതി ദൈവശാസ്ത്ര സംബന്ധമായി ഒരു വലി യ പ്രശ്നത്തിന് കാരണമായി. ശിശുസ്നാനം സ്വീകരിച്ചതിനുശേഷം ചെയ്യുന്നതായ പാപങ്ങൾക്ക് എന്താണ് പരിഹാരമാർഗ്ഗം എന്നു ചിലർ ചിന്തിച്ചു തുടങ്ങി. തെർത്തുല്യനും സിപ്രിയനും ഇതിനു പരിഹാരം നിർദ്ദേശിച്ചു. സ്വയത്യാഗത്താലും സൽപ്രവർത്തികൾ ചെയ്തും പ്രാർത്ഥനാനിരതരായും, ദാനധർΩങ്ങൾ ചെയ്തും ജീവിതം നയിച്ചു കൊണ്ട് പാപത്തിൽ നിന്നകന്നു ജീവിക്കുന്നുവെന്ന് ഒാരോരുത്തരും സ്വയം ഉറപ്പുവരുത്തണമായിരുന്നു. ഇതിന്റെ ഫലമായിട്ടാണ് പിന്നീട് റോമൻ കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശമായ നോമ്പ് എന്ന ആശയം ഉടലെടുത്തത്.
ക്രിസ്തീയ മാർഗ്ഗം ആരംഭിച്ച് ചില നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ തന്നെ ക്രിസ്തുവിന്റെ നിർΩല സുവിശേഷം ദുഷിക്കപ്പെടുവാനിടയായി. പാപമോചനത്തിനു സ്നാനം ഒരു അവശ്യഘടകമാണെന്നു ഊന്നൽ നൽകി പഠിപ്പിക്കുവാൻ തുടങ്ങിയതു മുതൽ ശിശുസ്നാനം സർ∆സ ാധാരണമായിത്തീർന്നു. ശിശുമരണ നിരക്കു വർദ്ധിച്ചു വന്നതിനാൽ തങ്ങ ളുടെ കുട്ടികൾക്ക് മരണശേഷം സ്വർഗ്ഗ്രപാപ്തിയുണ്ടാകുന്നതിനായി
സ്നാനവും കർത്താവിന്റെ അത്താഴവും
അവർ ശിശുസ്നാനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. തെർത്തുല്ല്യനും അദ്ദേഹത്തിന്റെ അനുയായികളും സ്നാന ത്താൽ പാപങ്ങൾ കഴുകിക്കളയപ്പെടുന്നു എന്നു വിശ്വസിച്ചതിനാൽ സകല പാപങ്ങളും കഴുകിക്കളയുന്നതിനായി സ്നാനം ജീവിതാന്ത്യ സമ യത്തേയ്ക്ക് നീട്ടിക്കൊണ്ടു പോകുവാൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. മറ്റൊരു കൂട്ടർ ശിശുക്കൾക്ക് ആflരക്ഷ ഉറപ്പാക്കുന്നതിനായി ശിശു ജനിച്ച ഉടൻതന്നെ അതിനു മാമോദീസ നൽകണമെന്ന് നിർബ്ബന്ധി ക്കുന്നു. മാമോദീസ സ്വീകരിക്കാതെ മരിച്ചു പോകുന്ന ശിശുക്കളെല്ലാം നരകത്തിൽ പോകുമെന്നു അഗസ്റ്റിൻ പഠിപ്പിച്ചു. സ്നാനജലം ഉത്ഭവ പാപത്തെ അഥവാ ആദാമിൽ നിന്നു മനുഷ്യർക്ക് ലഭിച്ച പാപത്തെ, കഴു കിക്കളയുമെന്ന് വിശ്വസിച്ചുകൊണ്ട് മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞു ങ്ങൾക്ക് മാമോദീസാ നൽകുന്നതിന് താൽപര്യപ്പെട്ടു.
സ്നാനം ജീവിതത്തിൽ ഒരിക്കൽ മാത്രമെയുള്ളൂ എന്നതിനാലും അതു ആവർത്തിക്കുവാൻ കഴിയാത്തതിനാലും അതിനുശേഷം ചെയ്യുന്ന പാപങ്ങളുടെ പരിഹാരത്തിനായി എന്തു ചെയ്യണം? അതിനായി അവർ നോമ്പും മറ്റ് അനുരഞ്ജന കൂദാശാരീതികളും കണ്ടുപിടിച്ചു. കള്ളം പറയുമ്പോൾ ആദ്യം പറഞ്ഞ കള്ളം മറച്ചുവെക്കുവാനോ അല്ലെങ്കിൽ അതിനെ ന്യായീകരിക്കുന്നതിനോ വേണ്ടി പുതിയ കള്ളങ്ങൾ കണ്ടുപി ടിക്കേണ്ടിവരും. അതുപോലെ ദൈവിക സത്യങ്ങളിൽ നിന്ന് അകന്നു പോയതിനാൽ കത്തോലിക്കാ സഭ സത്യത്തെ പിന്നെയും വളച്ചൊടി ക്കുവാൻ നിർബ്ബന്ധിക്കപ്പെടുകയും അങ്ങനെ അവർ ഇന്നു കാണുന്ന പല ദുരാചാരങ്ങളും പ്രചാരത്തിൽ കൊണ്ടുവരികയും ചെയ്തു. കൃപ യുടെ സുവിശേഷത്തിന് അവരുടെ ഇടയിൽ സ്ഥാനം നൽകാതെ അതിനെ അകറ്റിക്കളഞ്ഞു.
ഒാർത്തഡോക്സ് സഭകളും കത്തോലിക്കരും മാമോദീസ, നോമ്പ്, കുർബ്ബാന തുടങ്ങിയ രീതികൾ ഒരു ആചാരമായി സ്വീകരിച്ചു. വിശ്വാസ ത്താലുള്ള പാപമോചനത്തിനു പകരമായി പ്രവൃത്തിയാലുള്ള പാപമോ ചനത്തെക്കുറിച്ചാണ് അവർ പഠിപ്പിച്ചത്. കൃപയാൽ മാത്രമെ ആflര ക്ഷയുള്ളു എന്ന സത്യം നിലനില്ക്കുന്നു. അതിനു വിരുദ്ധമായ ഉപദേ ശങ്ങളെല്ലാം സാത്താന്യ വ്യാപാരശക്തിയാൽ വരുന്നതാണ്.
ക്രിസ്തീയ ഗോളത്തിൽ നിലനിന്നിരുന്ന വിഷമയമായ അന്തരീക്ഷ ത്തിന് നവീകരണ കാലത്ത് യഥാർത്ഥ മാറ്റം സംഭവിച്ചു. ലൂഥർ, സഭ യിൽ നവീകരണം വരുത്തിയെങ്കിലും പൗരോഹിത്യ വസ്ത്രാലങ്കാര
സ്നാനവും കർത്താവിന്റെ അത്താഴവും
ങ്ങൾ, ശിശുസ്നാനം, സ്ഥൈര്യലേപനം, ആദ്യകുർബാന തുടങ്ങിയ വേദ വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങൾ പഴയപടി നിലനിൽക്കുവാൻ അവർ അനുവദിച്ചു. ജോൺ കാൽവിനും നവീകൃത സഭകളും ശിശുസ്നാനം അംഗീകരിക്കുകയും അതിനു പുതിയ ഒരു വ്യാഖ്യാനം നൽകുകയും ചെയ്തു. ശിശുസ്നാനം പരിച്ഛേദനയ്ക്കു സമാന്തരമാണെന്ന് അവർ അഭി പ്രായപ്പെട്ടു. യിസ്രായേല്യർ തങ്ങളുടെ ആൺമക്കളെ പരിച്ഛേദന ഏൽപി ച്ചിരുന്നതിനു തുല്യമായി സഭകളിലെ ശിശുക്കൾക്കു മാമോദീസ നൽക ണമെന്നായിരുന്നു തന്റെ വാദം. വാഗ്ദത്ത നിയമത്തിൻ കീഴിൽ കൊണ്ടു വന്നതിന്റെ ഒരു അടയാളമായിട്ടായിരുന്നു അത്.
വിശ്വസിക്കുന്നവരെയാണ് സ്നാനപ്പെടുത്തേണ്ടതെന്ന് അനാബാപ്റ്റി സ്റ്റുകാർ വിശ്വസിക്കുകയും അവർ ആ രീതി തുടരുകയും ചെയ്തു. അ വരുടെ ഈ കാര്യത്തിലുണ്ടായിരുന്ന അടിയുറച്ച വിശ്വാസം നിമിത്തം അവർ വേട്ടയാടപ്പെടുകയും നിഷ്കരുണം കശാപ്പുചെയ്യപ്പെടുകയും ചെയ്തു. എതിർ വിഭാഗക്കാർ അവരുടെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെപോലും കൊന്നൊടുക്കി. നവീകരണ കാലഘട്ടത്തിന്റെ ചരിത്ര ത്തിലെ ഏറ്റവും ദുരന്തമായ അദ്ധ്യായം മറ്റു നവീകരണ വിഭാഗക്കാർ ചേർന്ന് അനാബാപ്റ്റിസ്റ്റുകാരോടു ക്രൂരമായി പെരുമാറിയ സംഭവങ്ങൾ നിറഞ്ഞതാണ്. ഒരു ഒൗദ്യോഗിക സഭ (State Church) എന്ന ആശയം ചില നവീകരണ നേതാക്കന്മാരുടെ ലക്ഷ്യമായിരുന്നതിനാൽ അതിനെ
തിരായി വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള സ്വത്രന്ത ചിന്താഗതി അവർക്കു വെച്ചു പൊറിപ്പിക്കുവാൻ കഴിയുമായിരുന്നില്ല. ലൂതറും മെല ങ്ടോണും ഇങ്ങനെ എഴുതി, “ചിലർക്ക് ശിശുസ്നാനം, ഉത്ഭവപാപം, അനാവശ്യമായ ചേരിതിരിവ് തുടങ്ങിയ ആflീയ വിഷയങ്ങൾ മാത്രം
എഴുതുവാൻ പ്രേരണയുണ്ടെങ്കിൽ, അത്തരം എഴുത്തുകളും പ്രാധാന മുള്ളവയാകയാൽ ....... ഈ വിഷയത്തിലും നിർബ്ബന്ധം പിടിക്കുന്നവർക്ക് മരണശിക്ഷ നൽകേണ്ടതാണെന്ന് ഞങ്ങൾ തീർത്തു പറയുന്നു” (Warn s op. cit, പേജ് 183). ഇതിനെത്തുടർന്ന് ശിശുസ്നാനത്തെ അംഗീകരി ക്കാതിരുന്ന സകലരോടും പ്രതികാരബുദ്ധി കാട്ടുകയും അവരെ പീഡി
പ്പിക്കുകയും ചെയ്തു.
“പ്രായഭേദമോ ആൺപെൺ വ്യത്യാസമോ പരിഗണിക്കാതെ സക ലരെയും പീഡിപ്പിച്ചു. പുരുഷന്മാരെ കൊന്നുകളഞ്ഞപ്പോൾ സ്ത്രീകളും
കുട്ടികളും ബുദ്ധിമുട്ടും പട്ടിണിയുംകൊണ്ടു നശിച്ചു. ഒാരോരുത്തരേയും ഏറ്റവും ഹീനമായതും ഏറ്റവും നികൃഷ്ടവുമായ കുറ്റം ചെയ്തവരെ
സ്നാനവും കർത്താവിന്റെ അത്താഴവും
പ്പോലെ കണക്കാക്കി (Warns, op cit, പേജ് 202). സ്വന്തം വിശ്വാസം തള്ളിപ്പറയുവാൻ വിസΩതിച്ചവരെ ജീവനോടെ ചുട്ടെരിച്ചു. ശേഷിച്ചവ
രിൽ പതിനാറു വയ ുള്ള സുന്ദരിയായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവളെക്കൊണ്ട് തന്റെ വിശ്വാസം തള്ളിപ്പറയുവാൻ നടത്തിയ ശ്രമങ്ങ ളെല്ലാം വിഫലമായി. അവളെ കൊന്നു കളയുകയേയുള്ളൂ എന്നു വ്യക്ത മായപ്പോൾ അവിടെ ഉണ്ടായിരുന്നവരെല്ലാം അവളുടെ ജീവനുവേണ്ടി യാചിച്ചു. എന്നാൽ ശിക്ഷ നടപ്പാക്കുന്നയാൾ അതു കൂട്ടാക്കാതെ അവളെ കയ്യിൽ തൂക്കിയെടുത്തു കുതിരകളെ കുളിപ്പിക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. അവൾ മുങ്ങി മരിക്കുന്നതു വരെ അവളെ വെള്ളത്തിനടി യിൽ താഴ്ത്തിപ്പിടിച്ചു. അതിനുശേഷം അവളുടെ ചേതനയറ്റ ശരീരം തിരികെ വലിച്ചുകൊണ്ടുവന്ന് തീയിലേക്ക് എറിഞ്ഞു (Warns, op cit,പേജ് 202). അവൾ ചെയ്ത നിന്ദ്യമായ അപരാധമെന്താ യിരുന്നു? അവൾ ശിശു സ്നാനം നിരസിച്ചുകൊണ്ട് വിശ്വാസ സ്നാനം മതി എന്നു പറഞ്ഞതു
മാത്രം. നവീകരണകാലത്തു വിശ്വാസികൾക്കുണ്ടായിരുന്ന സഹിഷ്ണ താ മനോഭാവവും ക്രിസ്തീയ സ്നേഹവും അത്രയധികം തീഷ്ണമാ യിരുന്നു.
റോമൻ കത്തോലിക്കാസഭ ശിശുക്കളെ സ്നാനപ്പെടുത്തുന്നത്, സ്നാ നത്താൽ അവരുടെ ഉത്ഭവപാപം നീക്കി അവരെ സഭയോടു ചേർക്കു വാൻ സാധിക്കുന്നുവെന്ന വിശ്വാസത്താലാണ്. ലൂഥറൻകാരും മറ്റു പട്ടത്ത്വ സഭകളും ശിശുക്കൾക്ക് മാമോദീസ നൽകുകയും അതു രക്ഷയ്ക്കു അത്യന്താപേക്ഷിതമാണെന്നു പഠിപ്പിക്കുകയും ചെയ്യുന്നു. പ്രിസ്ബിറ്റേറിയൻകാരും മറ്റു നവീകരണ സഭകളും തങ്ങളുടെ ശിശു ക്കളെ സ്നാനപ്പെടുത്തുകയും അതിനാൽ അവർ ദൈവവുമായി ഒരു നിയമ ഉടമ്പടിയാലുള്ള ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്നു പഠിപ്പിക്കു കയും ചെയ്യുന്നു. മെതഡിസ്റ്റുകാരും ശിശുസ്നാനരീതിയാണു പിൻതു ടർന്നു വരുന്നത്. ഇന്ത്യയിലെ സഭാവിഭാഗങ്ങളായ ഒാർത്തഡോക്സ് സഭ കളും മാർത്തോമാ സഭയും, ചർച്ച് ഒാഫ് സൗത്ത് ഇന്ത്യയും എല്ലാം ശിശുസ്നാനരീതിയാണ് അവലംബിച്ചിരിക്കുന്നത്.
ഇന്നു ധാരാളം വിശ്വാസികൾ അനാബാപ്റ്റിസ്റ്റുകാരുടെ രീതി പിൻതു ടരുന്നവരാണ്. ചർച്ച് ഒാഫ് ക്രൈസ്റ്റ് വിഭാഗക്കാർ സ്നാനം രക്ഷയ്ക്ക് ആവശ്യമായ ഒരു മുൻയോഗ്യതയാണെന്നു പഠിപ്പിക്കുന്നു. എന്നാൽ ബൈബിൾ പറയുന്നത് രക്ഷ ദൈവത്തിന്റെ ദാനമാണ്, അത് പ്രവൃത്തി കളാൽ നേടുവാൻ കഴിയുന്നതല്ല എന്നതാണ് (എഫെ. 2:8-9). “നിങ്ങൾ കൈക്കൊണ്ട ഈ സുവിശേഷത്തിനു വിപരീതമായി ആരെങ്കിലും നിങ്ങ
സ്നാനവും കർത്താവിന്റെ അത്താഴവും
ളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ എന്നാണ് പൗലൊസ് വ്യക്തമാക്കിയിരിക്കുന്നത്”(ഗലാത്യർ 1:9).
സാത്താൻ മനുഷ്യ സമൂഹത്തോടുള്ള തന്റെ പോരാട്ടം ഏദെൻ തോട്ട ത്തിൽ നിന്ന് ആരംഭിച്ചതാണ്. ക്രിസ്തുവിന്റെ ക്രൂശാണ് ക്രിസ്തീയ സമൂഹത്തിന്റെ സന്ദേശം. സാത്താൻ ധാരാളം പേരെ തന്റെ വലയിലാ ക്കുകയും അവരുടെ ചിന്തകളെ സത്യം മന ിലാക്കുവാൻ കഴിയാതെ വണ്ണം മറച്ചു കളയുകയും ചെയ്തിട്ടുണ്ട്. ഒരു വ്യക്തി ക്രിസ്ത്യാനിയാ യിത്തീരുന്നത് സ്നാനപ്പെടുമ്പോൾ അഥവാ മാമോദീസ സ്വീകരിക്കു മ്പോൾ ആണെന്ന് പല സഭാംഗങ്ങളും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതിന്റെ ഫലമായി അങ്ങനെയുള്ളവർ സൽപ്രവൃത്തികൾ ചെയ്തും പള്ളിഭക്തരായി ആചാരാനുഷ്ഠാനങ്ങൾ ക്രമമായി ചെയ്തും ജീവിക്കാൻ ത്രതപ്പെടുന്നു. ജീവിതാന്ത്യത്തിൽ അവൻ അല്ലെങ്കിൽ അവൾ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് രക്ഷ കണക്കാ ക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. ജീവിതാന്ത്യത്തിൽ വിശ്വസ്തരാ ണെങ്കിൽ രക്ഷിക്കപ്പെടും, അല്ലെങ്കിൽ അവന്റെ/ അവളുടെ രക്ഷ നഷ്ട പ്പെട്ടു പോകും എന്നാണവരുടെ ചിന്താഗതി.
ഒരാൾ ക്രിസ്തുവിനെ തന്റെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുമ്പോ ഴാണ് അവൻ അല്ലെങ്കിൽ അവൾ ക്രിസ്തീയ സഭയുടെ അംഗമായി ത്തീരുന്നതെന്ന് ബൈബിൾ വ്യക്തമാക്കിയിരിക്കുന്നു (അ. പ്ര. 2:47). സ്നാനത്താലല്ല അങ്ങനെ സംഭവിക്കുന്നത്. നിങ്ങൾ നിങ്ങളുടെ കർത്താ വും രക്ഷിതാവുമായ ക്രിസ്തുവിനെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കു ന്നുവെങ്കിൽ ദൈവവചനം അനുസരിക്കുക. പാരമ്പര്യവും അനുഷ്ഠാന ങ്ങളും ആർക്കും ആflരക്ഷ നൽകുകയില്ല.