Chapter 8 of 12

സ്നാനം -ചർച്ച് ഒാഫ് ക്രൈസ്റ്റ് ഉപദേശം

7 min read · Pages 31–39 of the printed edition

ചർച്ച് ഒാഫ് ക്രൈസ്റ്റ് വിഭാഗക്കാർ വിശ്വസിക്കുകയും ഉപദേശിക്കു

കയും ചെയ്യുന്നത് ഒരു വിശ്വാസി എത്രമാത്രം സൽഗുണസമ്പന്നനും ഭക്തനുമായിരുന്നാൽ പോലും അവൻ ക്രിസ്തുവിലുള്ള വിശ്വാസം അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്തതിനുശേഷം സ്നാനപ്പെ ടാതിരുന്നാൽ അവൻ നഷ്ടപ്പെട്ട ഒരു പാപിയായിത്തന്നെ നിലകൊള്ളു കയും ദൈവത്തിന്റെ ശിക്ഷാവിധിയിൻ കീഴിൽ തന്നെ ആയിരിക്കുകയും ചെയ്യും എന്നാണ്. മർക്കൊ. 16:16; മത്താ. 28: 19,20; അ. പ്ര. 2:38 എന്നീ വേദഭാഗങ്ങളെ ആധാരമാക്കിയാണ് അവർ ഇങ്ങനെ ഉപദേശിക്കുന്നത്. മർക്കൊ. 16:16-ൽ സ്നാനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഒരു വ്യക്തി ക്രിസ്തുവിൽ വിശ്വസിച്ചിരിക്കുന്നു എന്നതിന്റെ ബാഹ്യമായ തെളിവിനെ സൂചിപ്പിക്കുവാൻ മാത്രമാണ്. അവൻ സ്നാനം ഏൽക്കുന്നത് രക്ഷിക്ക പ്പെടുവാനായിട്ടല്ല, അവൻ രക്ഷിക്കപ്പെട്ടു കഴിഞ്ഞതിനാൽ സ്നാനം ഏൽക്കുകയാണു ചെയ്യുന്നത്. തിരുവെഴുത്ത് പഠിപ്പിക്കുന്നത് ഒരു വ്യക്തി യാലും ആ വ്യക്തി നിർ∆ഹിച്ച രക്ഷണ്യ്രപവൃത്തിയാലുമാണ് നാം രക്ഷി ക്കപ്പെട്ടിരിക്കുന്നത്, അല്ലാതെ ഒരു കല്പന അനുസരിച്ചതുകൊണ്ടല്ല എന്നാണ്. സകല വിശ്വാസികളും രക്ഷിക്കപ്പെട്ടവരാണെന്ന് ദൈവവചനം അവർക്ക് ഉറപ്പ് നല്കുന്നുണ്ട് (അ. പ്ര. 16:31; യോഹ. 10:27-31; എഫെ. 4:30). എഫെ. 1:3-ൽ നല്കുന്നതായ ഉറപ്പ് അവർ “സ്വർഗ്ഗത്തിലെ സകല ആflീകാനുഗ്രഹത്താലും ക്രിസ്തുവിൽ” അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഇങ്ങനെയുള്ള വിശ്വാസികൾ ജലത്തിൽ മുഴുകൽ സ്നാനം

ഏൽക്കാത്ത കാരണത്താൽ മാത്രം നഷ്ടപ്പെട്ടുപോയവരാണെന്നു പറ

സ്നാനവും കർത്താവിന്റെ അത്താഴവും

യുന്നത് ദൈവവചനത്തിലെ ലളിതമായ ഉപദേശ സത്യത്തെ നിഷേധിക്ക ലാണ്. മത്താ. 28:19, 20-ൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “ആക യാൽ നിങ്ങൾ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാflാ

വിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും..... സകലജാതികളെയും ശി ഷ്യരാക്കിക്കൊൾവിൻ”. ചർച്ച് ഒാഫ് ക്രൈസ്റ്റ് ഉപദേശമനുസരിച്ചാ ണെങ്കിൽ ഈ വാക്യം ഇങ്ങനെയായിരിക്കണമായിരുന്നു: “നിങ്ങൾ ഭൂമി യിലൊക്കെയും സഞ്ചരിച്ച് സകല മനുഷ്യരെയും സ്നാനപ്പെടുത്തി ശിഷ്യ

രാക്കിക്കൊൾവിൻ”. സ്നാനപ്പെടുത്തുന്നതിലൂടെയാണ് ശിഷ്യരാക്കുന്നത് എന്ന് അവർ പഠിപ്പിക്കുന്നു. യോഹന്നാൻ 4:1 നെ തെറ്റായി വ്യാഖ്യാനി

ക്കുന്നതിനാലാണ് ഈ പിശകു സംഭവിച്ചിരിക്കുന്നതെന്ന് വിചാരിക്കാം. അവിടെ ഇങ്ങനെയാണു കാണുന്നത്, “യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിച്ചു”. ശിഷ്യന്മാരാക്കു ന്നതും അവരെ സ്നാനം കഴിപ്പിക്കുന്നതും രണ്ടു വ്യത്യസ്ത കാര്യ

ങ്ങളാണെന്നു മന ിലാക്കേണ്ടതുണ്ട്. സ്നാനത്താൽ ശിഷ്യന്മാരാകു വാൻ കഴിയുകയില്ല. ശിഷ്യന്മാരായിത്തീരുന്നവർ തങ്ങൾ ശിഷ്യന്മാരാ യിത്തീർന്നിരിക്കുന്നു എന്നു വെളിപ്പെടുത്തുവാനായിട്ടാണ് സ്നാനം ഏൽക്കുന്നത്.

മത്താ. 28:19-ൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനപ്പെട്ട ക്രിയാപദം “ശിഷ്യ രാക്കിക്കൊൾവിൻ”എന്നതാണ്, “സ്നാനം കഴിപ്പിച്ചുംകൊണ്ട്”എന്ന അപൂർണ്ണ്രകിയ അതിനോട് ചേർത്ത് ഉപയോഗിച്ചിരിക്കുന്നു. ഈ വാക്യം

സ്നാനം കഴിപ്പിച്ചുംകൊണ്ട് ശിഷ്യരാക്കിക്കൊൾവിൻ എന്ന അർത്ഥത്തി ലാണ് ഉപയോഗിച്ചിരിക്കുന്നതെന്നു ചിലർ കരുതുന്നു. അങ്ങനെ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ക്രിയാപദവും അപൂർണ്ണ്രകിയാപദവും ഒരേ പ്രവൃത്തിയെയാണു കണിക്കുന്നതെന്നാണ് അവരുടെ അഭിപ്രായം. ഇങ്ങനെ ചിന്തിക്കുന്നതിനാൽ വ്യക്തികൾക്ക് ക്രിസ്തുവിൽ വ്യക്തിപര മായ വിശ്വാസം ഉണ്ടാകുന്നതിനു മുമ്പെയും അവർ യേശുവിനെ കർത്താവായി സ്വീകരിക്കാതെയും അവരെ സ്നാനം കഴിപ്പിക്കുന്നതിനു വചന പ്രകാരമുള്ള പിന്തുണയുണ്ടെന്നു സ്ഥാപിക്കുവാൻ അവർ ശ്രമി ക്കുന്നു. സ്നാനത്താൽ ഇങ്ങനെയുള്ള വ്യക്തികൾക്ക് ശിഷ്യന്മാരുടെ പദവി ലഭിക്കുമെന്ന് അവർ വ്യാമോഹിപ്പിക്കുന്നു. പുതിയനിയമത്തിലെ മറ്റു ചില ഭാഗങ്ങളിൽ ഇതുപോലെയുള്ള പദ്രപയോഗങ്ങൾ ഉപയോഗി ച്ചിരിക്കുന്നത് ശ്രദ്ധിച്ചാൽ ഈ പറഞ്ഞ വാദഗതിയുടെ നിരർത്ഥകത ബോധ്യമാകും. ഉദാഹരണത്തിന് എഫെ. 6:17,18 ൽ ഇങ്ങനെ വായിക്കുന്നു: “രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആflാവിന്റെ വാളും

സ്നാനവും കർത്താവിന്റെ അത്താഴവും

കൈക്കൊൾവിൻ. സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആflാവിൽ പ്രാർത്ഥിച്ചും അതിനായി ജാഗരിച്ചുംകൊണ്ട് സകല വിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ”. രക്ഷ എന്ന ശിരസ്ത്രം കൈക്കൊൾവിൻ (പൂർണ്ണ്രകിയാപദം), “പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ”. “പ്രാർത്ഥനയാലും പൂർണ്ണസ്ഥിരത കാണിച്ചുകൊണ്ടും കൈക്കൊൾ വിൻ” എന്ന് ഇതിന് അർത്ഥം നൽകിയാൽ ഈ വേദഭാഗം ആകെ ദുർഗ്ര ഹമായിത്തീരും. മറ്റൊരു ഉദാഹരണം നോക്കാം, അ. പ്ര. 18:23, “(അവൻ) പുറപ്പെട്ട് (പൂർണ്ണ്രകിയ) ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും

സഞ്ചരിച്ചു------” “അവൻ ക്രമത്താലെ സഞ്ചരിച്ചുകൊണ്ടു പുറപ്പെട്ടു” എന്നാണ് ഈ വാക്യം വായിക്കുന്നതെങ്കിൽ യാതൊരു അർത്ഥവും

അതിൽ നിന്ന് ലഭിക്കുകയില്ല. വീണ്ടും നമുക്കു അ. പ്ര. 14:21-22 വായി ക്കാം:“അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നീ പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു (പൂർണ്ണ്രകിയ)....... ശിഷ്യന്മാരുടെ മന ് ഉറപ്പിച്ചു പോന്നു”. “അവർ ശിഷ്യന്മാരുടെ മന ് ഉറപ്പിച്ചുകൊണ്ട് മടങ്ങിച്ചെന്നു” എന്ന് ഈ വാക്യത്തിന് അർത്ഥം നൽകാൻ കഴിയുന്നതല്ല. അ. പ്ര. 21:2-3 നോക്കാം:

“ഫൊയ്നീക്യയിലേയ്ക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ട് ഞങ്ങൾ അതിൽ കയറി ഒാടി (പൂർണ്ണ്രകിയ) കുപ്രൊസ് ദ്വീപ് കണ്ട്” ഈ വാക്യം “കുപ്രൊസ് ദ്വീപ് കണ്ടിട്ടു ഞങ്ങൾ കപ്പൽ കയറി ഒാടി” എന്നു ആരും പരിഭാഷപ്പെടുത്തുകയില്ല. അതുപോലെ, മത്താ. 28:19-ാം വാക്യവും

“സ്നാനം കഴിപ്പിച്ചുകൊണ്ട് അവരെ ശിഷ്യരാക്കിക്കൊൾവിൻ” എന്നു വ്യാഖ്യാനിക്കുന്നതു തികച്ചും അബദ്ധമാണ്. “യേശു യോഹന്നാനെ ക്കാൾ അധികം ശിഷ്യന്മാരെ ചേർത്ത് സ്നാനം കഴിപ്പിച്ചു” എന്നു മുക ളിൽ ഉദ്ധരിച്ച വാക്യം ഈ കാര്യത്തിലുള്ള അബദ്ധധാരണ പൂർണ്ണമായും

നീക്കികളയുവാൻ മതിയായതാണ്. സ്നാനത്താലാണ് ശിഷ്യരായിത്തീ രുന്നതെന്ന് പഠിപ്പിക്കുന്നവർ തങ്ങൾ പഠിപ്പിക്കാത്ത കാര്യങ്ങളാണു വേദ പുസ്തകത്തിൽ കാണുന്നതെന്നു വ്യക്തമാക്കുകയാണു ചെയ്യുന്നത്.

എങ്ങനെയാണു ശിഷ്യരാക്കുന്നതെന്ന് പുതിയനിയമത്തിൽ വിവരി ക്കുന്നുണ്ട്. സ്നാനത്താലല്ല ശിഷ്യന്മാരാകുന്നത്, യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് (അ. പ്ര. 11:19, 20). അന്ത്യൊക്യയിലെ ഇവർ എങ്ങ നെയാണു ശിഷ്യരായത് (വാ. 21)? അ. പ്ര. 8:13, 36; 10:47; 13:38-39; 14:14, 15, 30; 18:8 എന്നീ വാക്യങ്ങൾ വായിക്കുക. ഈ വാക്യങ്ങളെല്ലാം വ്യക്ത മാക്കിത്തരുന്നത് ഈ മനുഷ്യരെല്ലാവരും വിശ്വസിച്ച സമയത്താണ് അവർ രക്ഷിക്കപ്പെട്ടത് എന്നാണ്. അവർ രക്ഷിക്കപ്പെട്ടവരായതുകൊണ്ടാണ്

സ്നാനവും കർത്താവിന്റെ അത്താഴവും

അവർ സ്നാനമേറ്റത്. രക്ഷിക്കപ്പെടുവാൻ വേണ്ടിയോ രക്ഷയോടു എന്തെങ്കിലും കൂട്ടിച്ചേർക്കുന്നതിനായിട്ടോ അല്ല അവർ സ്നാനമേറ്റത്.

അപ്പൊസ്തല പ്രവൃത്തികൾ 2:38

രക്ഷിക്കപ്പെടണമെങ്കിൽ സ്നാനപ്പെട്ടിരിക്കണമെന്നു വിശ്വസിക്കുന്ന വർ ഈ വാക്യം ഉദ്ധരിക്കാറുണ്ട്. രക്ഷിക്കപ്പെടുവാൻ അത്യന്താപേക്ഷി തമായ മൂന്നു കാര്യങ്ങൾ അവർ അക്കമിട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

  1. മാനസാന്തരപ്പെടണം
  2. സ്നാനപ്പെടണം
  3. പരിശുദ്ധാflാവിനെ പ്രാപിക്കണം സ്നാനം കൂടാതെ രക്ഷിക്കപ്പെടുവാൻ കഴിയുകയില്ലെന്ന് അവർ വാദി ക്കുന്നു. രക്ഷ എന്ന വിഷയത്തെക്കുറിച്ച് തിരുവെഴുത്തിന്റെ മറ്റു പല ഭാഗങ്ങളിലും പറഞ്ഞിരിക്കുന്ന സത്യങ്ങൾ ശരിയായി മന ിലാക്കിയി ട്ടില്ലാത്ത വ്യക്തികൾക്ക് മേൽപ്പറഞ്ഞ കാര്യം ശരിയാണെന്നു തോന്നി യേക്കാം. എന്നാൽ തിരുവെഴുത്തു ശരിയായി മന ിലാക്കുമ്പോൾ അത് അങ്ങനെയല്ല എന്ന് ബോധ്യമാകും.

ഒന്നാമതായി, പത്രൊസ് ആരെയാണ് അഭിസംബോധന ചെയ്തു സംസാരിക്കുന്നത്? അ. പ്ര. 2:14 ൽ “യെഹൂദപുരുഷന്മാരെ” എന്നാണു വിളിച്ചിരിക്കുന്നത്, 22, 29 വാക്യങ്ങളിൽ “യിസ്രായേൽ പുരുഷന്മാരെ” എന്നു വിളിച്ചിരിക്കുന്നതായി കാണാം. 36-ാം വാക്യത്തിൽ ഇങ്ങനെ പറ

ഞ്ഞിരിക്കുന്നു, “യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞു കൊള്ളട്ടെ” അ. പ്ര. 3:12; 4:10; 5:30-31; 7:2, 51 എന്നീ വാക്യങ്ങളും ഒത്തു നോക്കുക. പത്രൊസിന്റെ സന്ദേശം യെഹൂദന്മാരെ മാത്രം ഉദ്ദേശിച്ചുള്ള

തായിരുന്നു. അവിടെ ജാതികളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞി ട്ടില്ല. അ. പ്ര. 10-ാം അദ്ധ്യായത്തിനു മുമ്പ് ജാതികൾ സഭയോടു ചേർക്ക പ്പെടുന്നതായി കാണുന്നില്ല, അവർക്കുള്ള രക്ഷാസന്ദേശം തികച്ചും വ്യത്യ സ്തവുമാണ്. ഇവിടെ പറഞ്ഞിരിക്കുന്ന സന്ദേശത്തിൽ യെഹൂദന്മാർ അവ രുടെ മശിഹായെ തിരസ്ക്കരിക്കുകയും ക്രൂശിക്കുകയും ചെയ്തതിനാൽ അവർ ഒരു ജാതി എന്നുള്ള നിലയിൽത്തന്നെ കൊടുംപാപം ചെയ്തിരി ക്കുകയാണെന്ന കുറ്റസംഗതി അവരെ അറിയിക്കുകയാണ് ചെയ്യുന്നത്. അവർ അതിനെ ഒാർത്ത് അനുതാപത്തോടെ മനം തിരിയണമെന്നും ഈ ഹീനകരമായ കുറ്റത്തിൽ നിന്ന് അകന്നു മാറുന്നു എന്ന കാര്യം

സ്നാനവും കർത്താവിന്റെ അത്താഴവും

പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സ്നാനപ്പെടണം എന്നും അവരോട് ആവശ്യപ്പെടുന്നു. അവരുടെ സ്നാനത്താൽ അവർ ബാഹ്യമായ നില യിൽ അവർക്കു യെഹൂദാ മതത്തോടുണ്ടായിരുന്ന ബന്ധം പരസ്യമായി വേർപെടുത്തുകയും അവർ ക്രിസ്തീയ ബന്ധത്തിലായിത്തീരുകയും ചെയ്തു. തർസൊസുകാരനായ ശൗലിന്റെ കാര്യത്തിലും ഇതു തന്നെ യാണു സംഭവിച്ചത്. “എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക” (അ. പ്ര. 22:16) എന്നാണ് അവനോട് ആവശ്യപ്പെട്ടത്. ശൗൽ മൂന്നു ദിവസങ്ങൾക്കു മുമ്പെ രക്ഷി

ക്കപ്പെട്ടിരുന്നു (അ. പ്ര. 9:9). റോമർ 10:9 കൂടി നോക്കുക. പൗലൊസ് സ്നാനപ്പെട്ടതോടെ, മുമ്പ് ഒരു കടുത്ത ക്രിസ്തു വിദ്വേഷിയും ദൈവജന ത്തെ ഉപ്രദവിച്ചിരുന്നവനുമായ അവൻ അതുവരെ മുറുകെപിടിച്ചിരുന്ന വിശ്വാസങ്ങളെല്ലാം ത്യജിച്ചുകളഞ്ഞ് ദൈവപുത്രനിലുള്ള തന്റെ വിശ്വാ സവും അവനോടുള്ള വിധേയത്വവും പ്രതീകാflകമായ ഈ രീതിയിൽ ഏറ്റുപറഞ്ഞു. ഇങ്ങനെ നോക്കുമ്പോൾ ആലങ്കാരികമായി പറഞ്ഞാൽ അവൻ “തന്റെ പാപങ്ങളെ കഴുകിക്കളഞ്ഞു”.

ക്രിസ്തുവിന്റെ രക്തത്തിനു മാത്രമേ സകല പാപവും പോക്കി ശുദ്ധീ കരിപ്പാൻ സാധിക്കൂ എന്ന ദൈവവചനം നിലനിൽക്കുമ്പോൾ ക്രിസ്തു വിന്റെ ക്രൂശുമരണത്തിൽ വിശ്വസിച്ച് പാപമോചനം പ്രാപിച്ചതിനുശേഷം പിന്നെയും സ്നാനത്താൽ കഴുകിക്കളയുവാൻ ബാക്കി നിൽക്കുന്ന പാപങ്ങൾ എത്രയെണ്ണമായിരിക്കും? പാപമോചനത്തിനായി സ്നാന പ്പെടണമെന്നു രണ്ടുപേർ മാത്രമേ പ്രസംഗിച്ചിട്ടുള്ളൂ: സ്നാനപക യോഹ ന്നാനും പത്രൊസും. ആ പ്രസംഗങ്ങളോരോന്നും യിസ്രായേൽ ജന ത്തോടു മാത്രമായിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സ്നാനപ്പെട്ടാൽ മാത്രമെ രക്ഷിക്കപ്പെടുകയുള്ളൂ എന്നു പഠിപ്പിക്കു ന്നവർ അ. പ്ര. കളിലെ ആദ്യത്തെ പത്ത് അദ്ധ്യായങ്ങളിൽ രക്ഷയെക്കു റിച്ച് വ്യത്യസ്ത വിഭാഗങ്ങളോടു പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ പരി വർത്തന സ്വഭാവം കണക്കിലെടുത്തതായി കാണുന്നില്ല. അ. പ്ര. 2-ാം അദ്ധ്യായത്തിൽ കാണുന്ന ക്രമം ഇങ്ങനെയാണ്. (1) മാനസാന്തരപ്പെ ടുക, (2) സ്നാനപ്പെടുക, (3) പാപങ്ങളുടെ മോചനം, (4) പരിശുദ്ധാfl ദാനം. പത്താം അദ്ധ്യായം ആകുമ്പോഴേയ്ക്കും ഈ ക്രമം തികച്ചും മാറിയതായി കാണുന്നു.

അപ്പൊസ്തല പ്രവൃത്തികളിൽ പറഞ്ഞിരിക്കുന്നതു പ്രകാരം സ്നാനം പരിശുദ്ധാflദാനം ലഭിക്കുന്നതിനുള്ള ഒരു നിബന്ധനയുമായി

സ്നാനവും കർത്താവിന്റെ അത്താഴവും

രുന്നു. അ.പ്ര. 10-ൽ സ്നാനപ്പെടുത്തുന്നതിനു മുമ്പു തന്നെ പരിശുദ്ധാflാവ് വചനം കേട്ട എല്ലാവരുടെമേലും വന്നതായി പറഞ്ഞി രിക്കുന്നു. അ. പ്ര. 2-ൽ “പാപങ്ങളുടെ മോചനത്തിനായി മാനസാന്ത രപ്പെട്ട് യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ” എന്നാണ് പറഞ്ഞിരിക്കുന്നത്. അ. പ്ര. 10-ൽ മാനസാന്തരത്തെക്കുറിച്ച് ഒന്നും പറ

ഞ്ഞിട്ടില്ല. പാപമോചനം ലഭിക്കുന്നതിനായിട്ടാണ് സ്നാനം ഏൽക്കേണ്ട തെന്നും അവിടെ പറഞ്ഞിട്ടില്ല. 10-ാം അദ്ധ്യായം മുതൽ യെഹൂദ ന്മാർക്കും ജാതികൾക്കും ഒരുപോലെ ബാധകമായിരിക്കുന്ന രീതിയും ഇതു തന്നെ. റോമ. 10:12 കൂടി കാണുക. രക്ഷയെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും അ.പ്ര. യിലെ ആദ്യത്തെ 10 അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ പരിവർത്തനസ്വഭാവം കണക്കിലെടുക്കാ തെയിരുന്നാൽ വലിയ ആശയക്കുഴപ്പം ഉണ്ടാകും. അ. പ്ര. 2 മുതൽ 10 വരെയുള്ള അദ്ധ്യായങ്ങളിൽ വ്യത്യസ്ത ജനവിഭാഗങ്ങളോടുള്ള ബന്ധ ത്തിൽ കാര്യങ്ങൾ പടിപടിയായി പരിവർത്തനം സംഭവിക്കുന്നതു കാണാൻ കഴിയും. ഉദാഹരണത്തിന് അ. പ്ര. 2-ൽ യെഹൂദന്മാർക്ക് പരി ശുദ്ധാflദാനം ലഭിച്ചത് ജലസ്നാനത്തിനുശേഷമായിരുന്നു. എട്ടാം അദ്ധ്യായത്തിൽ ശമര്യർക്കു പരിശുദ്ധാflാവു ലഭിച്ചത് അപ്പൊസ്തല ന്മാർ അവരുടെമേൽ കൈവച്ചപ്പോൾ ആയിരുന്നു. 10-ാം അദ്ധ്യായത്തിൽ ജാതികൾക്കു പരിശുദ്ധാflാവു ലഭിച്ചത് ജലസ്നാനമോ കൈവെപ്പോ കൂടാതെയായിരുന്നു. ഈ വ്യത്യാസം എന്തുകൊണ്ടാണെന്നു ചോദിച്ചാൽ അതു യുഗപരമായി ദൈവം ഒാരോ ജനവിഭാഗത്തോടും ഇടപെടുന്നതിന്റെ പ്രത്യേകതയാണെന്നാണ് ഉത്തരം. അതിനാൽ അ. പ്ര. 2:28 ൽ കാണുന്ന തത്ത്വം അനുസരിച്ചാണ് ഇക്കാലത്തും ദൈവം സകലരെയും രക്ഷിക്കു ന്നത് എന്നു ചിന്തിച്ചാൽ അതു യുഗപരമായ സത്യങ്ങളെ അവഗണിക്ക ലായിരിക്കും. മാത്രമല്ല അങ്ങനെ ചെയ്യുന്നത് രക്ഷ ഏതു രീതിയിലുള്ള കല്പനകൾക്കും അതീതമായി കൃപയാൽ മാത്രം ലഭിക്കുന്നതും ദൈവ പുത്രനായ ക്രിസ്തുയേശുവിലും അവന്റെ രക്ഷണ്യവേലയിലുള്ള വിശ്വാ സത്താലാണു പ്രാപിക്കേണ്ടതെന്നും ഉപദേശിക്കേണ്ട അനേകം വേദഭാ ഗങ്ങളെ നിഷേധിക്കുന്ന നിലപാടായിരിക്കും.

മൊർമോണുകൾ മരിച്ചു പോയവർക്കു വേണ്ടി സ്നാനം ഏൽക്കണം എന്ന ഉപദേശം പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്തിരുന്നു. 1 കൊരി. 15:29-ൽ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവ രുടെ ഉപദേശം രൂപപ്പെടുത്തിയിരിക്കുന്നത്. ആ വേദഭാഗത്ത് ഇങ്ങനെ യാണു വായിക്കുന്നത്: “അല്ല, മരിച്ചവർക്കുവേണ്ടി സ്നാനം ഏൽക്കു

സ്നാനവും കർത്താവിന്റെ അത്താഴവും

ന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കു വേണ്ടി സ്നാനം ഏൽക്കുന്നത് എന്തിന്?”. മൊർമോണുകൾ അവരുടെ സ്നാനത്തെക്കുറിച്ചുള്ള ഉപദേശം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഈ

വാക്യത്തിലാണ്. അവർ പഠിപ്പിക്കുന്നത് മൊർമോണുകളുടെ വിശ്വാസം സ്വീകരിക്കാതെ മരിച്ചുപോയ വ്യക്തിക്കു വേണ്ടി അവനു പകരമായി ജീവനോടെയിരിക്കുന്ന ഒരു മൊർമോൺ സ്നാനം ഏൽക്കണം എന്നാ ണ്. ചില മൊർമോണുകൾ അവരുടെ മരിച്ചുപോയ ബന്ധുക്കൾക്കു വേണ്ടി നൂറിലേറെ പ്രാവശ്യം സ്നാനമേറ്റിട്ടുണ്ട്. അങ്ങനെ ചെയ്യുന്ന തിലൂടെ മൊർമോണുകളുടെ വിശ്വാസ നിയമങ്ങൾ പിന്തുടരാതെ മരിച്ചുപോയവരുടെ ആflാക്കൾക്ക് അതു പ്രയോജനം ചെയ്യുകയും അവർ ആഗ്രഹിക്കുന്നുവെങ്കിൽ മരണാനന്തര ജീവിതകാലത്ത് അവർക്കു മൊർമോണുകളുടെ വിശ്വാസം അനുസരിച്ചു ജീവിക്കുവാൻ കഴിയുകയും ചെയ്യണമെന്ന് ആflാർത്ഥമായി വിശ്വസിച്ചുകൊണ്ടാണ് അവർക്കു വേണ്ടി സ്നാനമേൽക്കുന്നവർ അങ്ങനെ ചെയ്യുന്നത്. ഒരാൾക്കുവേണ്ടി മറ്റൊരാൾ സ്നാനം ഏൽക്കുന്നതിനെക്കുറിച്ച് പുതിയനിയമത്തിൽ ഒന്നും പറഞ്ഞിട്ടില്ല. എ.പി.ഗിബ്സ് ഈ വിഷയത്തിൽ മൂന്ന് രീതിയിലുള്ള വിശ ദീകരണങ്ങൾ നൽകിയിട്ടുണ്ട്:

(1) 1 കൊരി.15-ാം അദ്ധ്യായത്തിലെ വിഷയം ശാരീരികമായി മരി ച്ചവരുടെ ശരീരത്തോടുകൂടിയ ഉയിർത്തെഴുന്നേല്പാണ്. മരിച്ചവരുടെ ഉയിർപ്പിനെ നിഷേധിക്കുന്ന ദുരുപദേഷ്ടാക്കന്മാർ കൊരിന്തു സഭയിൽ ഉണ്ടായിരുന്നു. ഇവിടെ പൗലൊസ് ഈ ദുരുപദേശത്തെ ഖണ്ഡിക്കുക യാണു ചെയ്യുന്നത്. 29-ാം വാക്യത്തിൽ മരിച്ചവരുടെ ഉയർത്തെഴു ന്നേൽപ്പിനെക്കുറിച്ചുള്ള തന്റെ വാദത്തെ സ്ഥാപിക്കുന്നതിനായി പൗലൊസ് ചൂണ്ടിക്കാണിക്കുന്ന ഒരു ഉദാഹരണമാണ് കാണുന്നത്. അവൻ ചോദിക്കുന്നത് ഇങ്ങനെയാണ്: “മരിച്ചവർ കേവലം ഉയിർക്കു ന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽക്കുന്നത് എന്തിന്?” ഒരു വിശ്വാസി ക്രിസ്തുവിനോടു അവന്റെ മരണത്തോടു ഏകീഭവിച്ചുകൊണ്ടു

മാത്രമല്ല, അവന്റെ പുന:രുത്ഥാനത്തിൽ പങ്കാളിയായിത്തീർന്നുകൊണ്ടും ഏകീഭവിച്ചിരിക്കുന്നു എന്നതിനുള്ള ഒരു ദൃഷ്ടാന്തമാണ് സ്നാനം. വിശ്വാസി സ്നാനജലത്തിൽ നിമജ്ജനം ചെയ്യപ്പെട്ടശേഷം വെള്ളത്തിൽ നിന്നു എഴുന്നേറ്റു വരുന്നതിനും പ്രത്യേക അർത്ഥമുണ്ട്. എന്താണ് ഇതു കാണിച്ചുതരുന്നത്? അത് ക്രിസ്തുവിന്റെ പുന:രുത്ഥാനത്തെ കാണിക്കു ന്നതാണ്. അതിനാൽ, ക്രിസ്തു ഉയർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ, അതു പോലെ തന്നെ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നില്ലെങ്കിൽ, സ്നാനം

സ്നാനവും കർത്താവിന്റെ അത്താഴവും

ഒരു അർത്ഥശൂന്യമായ ചടങ്ങും, നിർജ്ജീവവും നിഷ്പ്രയോജനവുമായ ഒരു കാര്യവും, പൊള്ളയായ ഒരു പരിഹാസവിഷയവും ആയിത്തീരും. മരിച്ചവർ ഉയിർത്തെഴുന്നേൽക്കുകയില്ലെങ്കിൽ ജീവിതകാലത്ത് സ്നാന പ്പെടുകയും പിന്നീടു മരണത്താൽ ഈ ലോകത്തുനിന്നു മാറ്റപ്പെടുകയും ചെയ്തവർ സ്നാനമേറ്റത് വെറുതെയായിത്തീരും. മരണത്തോടെ എല്ലാം അവസാനിക്കുന്നുവെങ്കിൽ സ്നാനം വളരെ ക്രൂരമായ ഒരു കപടനാടക മാണെന്നു വരും, കാരണം അത് പുന:രുത്ഥാനത്തിന്റെ ദൃഷ്ടാന്തം കൂടി യാണ്.

(2) ഒരു സൈന്യവ്യൂഹത്തിന്റെ ദൃഷ്ടാന്തം. ഈ ദൃഷ്ടാന്തം ഈ വാക്യത്തെ വ്യക്തമായി ഗ്രഹിപ്പിക്കുവാൻ മതിയായതാണ്. 20 മുതൽ 28 വരെയുള്ള വാക്യങ്ങൾ സന്ദർഭവശാൽ ഇടയ്ക്കു ചേർത്തിരിക്കുന്ന താണ്. 19-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ തുടർച്ച 29-ാം വാക്യത്തിലാണുള്ളത്. “മരിച്ചവർ” എന്നു പറഞ്ഞിരിക്കുന്നത് മരിച്ചു പോയ ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണ്. സകല ക്രിസ്ത്യാനികളും ചേർന്ന്

യേശുകർത്താവിന്റെ സൈന്യമാണെന്നും അവർ പൊതുശ്രതുവിനെ തിരെ യുദ്ധം ചെയ്യുകയാണെന്നും സങ്കൽപ്പിക്കുക. കുറച്ചുനാൾ കഴി യുമ്പോൾ ഈ സൈന്യത്തിലെ ചില ഭടന്മാരെ മരണം തട്ടിയെടുക്കുന്ന തിനാൽ മുൻനിരയിൽ വിടവുകളുണ്ടാകാം. ഇങ്ങനെ മരിച്ചുപോയവർ അവശേഷിപ്പിച്ച വിടവുകൾ നികത്തുന്നത് ആരായിരിക്കും? പുതുതായി രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു മുമ്പോട്ടു വരുന്നവരായിരിക്കും ഈ വിടവു കൾ നികത്തുക. ഇങ്ങനെ നോക്കുമ്പോൾ അവർ ആന്തരീകാനുഭവ ത്തിൽ ക്രിസ്തുവിനോടു ചേർന്നു എന്നതിന്റെ ബാഹ്യ്രപകടനമായ സ്നാനത്താൽ ഈ പുതിയ വിശ്വാസികൾ മരണം വഴിയായി മാറ്റ പ്പെട്ടുപോയവരുടെ സ്ഥാനത്തേയ്ക്കു പ്രവേശിക്കുന്നു.

അതിനാലാണ് “മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കു വേണ്ടി സ്നാനം ഏൽക്കുന്നത് എന്തിന്”? എന്നു ചോദിച്ചിരിക്കുന്നത്. (മരിച്ചവർക്കുവേണ്ടി എന്നതിനു ഗ്രീക്കിൽ മരിച്ചവരുടെ സ്ഥാനത്ത്

എന്നാണ് ഉപയോഗിച്ചിരിക്കുന്നത്). അങ്ങനെയാണെങ്കിൽ പിന്നെയെന്തി നാണ് മരിച്ചവരുടെ സ്ഥാനം പ്രാപിക്കുന്നതിനായി സ്നാനം ഏൽക്കു ന്നത്? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ അവരുടെ സ്നാനം ലഭിക്കുന്നതി നായി സ്നാനം ഏറ്റവരുടെ വിശ്വാസവും സ്നാനവുമെല്ലാം നിഷ്ഫല മായിപ്പോയി, കാരണം കുറച്ചുകാലം കഴിയുമ്പോൾ അവരും ഭാവിപ്ര ത്യാശയില്ലാതെ ഈ രംഗത്തു നിന്നു മാറ്റപ്പെട്ടു പോകും. ഈ വേദഭാഗ ത്തിന്റെ ഏറ്റവും അനുയോജ്യമായ വ്യാഖ്യാനം ഇതുതന്നെയാണെന്നു

സ്നാനവും കർത്താവിന്റെ അത്താഴവും

ള്ളവരായി കണക്കാക്കപ്പെടുന്നതിനാൽ അവർ ആദാമ്യപാപത്തിന്റെ പിൻതുടർച്ചക്കാർ എന്ന അവസ്ഥയിൽ നിന്നു മാറ്റപ്പെട്ടവരാണ്. അവ രുടെ മക്കളും ഈ കൃപയുടെ വാഗ്ദത്തത്തിൻ കീഴുള്ളവരായി കണ ക്കാക്കപ്പെടുന്നു. അവർക്ക് ഇതുവരെയും കാര്യങ്ങൾ തിരിച്ചറിയുന്നതി നുള്ള പ്രായമായിട്ടില്ലെങ്കിലും “വാഗ്ദത്തത്തിന്റെ കൊച്ചു കൂട്ടവകാശി കൾ” എന്ന നിലയിൽ അവരെ സ്നാനപ്പെടുത്താം. സമയമാകുമ്പോൾ സഭാപ്രമാണങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് അവർ തൃപ്തികരമായ