Chapter 1 of 12
മുഖവുര
പുതിയ നിയമ സഭയ്ക്ക് നൽകപ്പെട്ടിട്ടുള്ള രണ്ടു കല്പനകളായ സ്നാനം, കർത്താവിന്റെ അത്താഴം എന്നിവയെപ്പറ്റിയാണ് സണ്ണി എഴു മറ്റൂർ ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്. അനവധി പ്രസംഗകർ നിമിത്തം ഈ പ്രധാന വിഷയങ്ങളിലുള്ള നΩുടെ പഠിപ്പിക്കലിന്റെ താത്പ ര്യം കുറഞ്ഞുപോയി. അവരിലധികവും സുവിശേഷം പ്രസംഗിക്കുമെങ്കി ലും സ്നാനത്തെക്കുറിച്ചു പരാമർശിക്കാതെ പോകുന്നു. ഒരു യഥാർത്ഥ ശിഷ്യൻ തീർച്ചയായും ഈ കല്പനകളുടെ പ്രാധാന്യം മന ിലാക്കു കയും അവ അനുസരിക്കുന്നതിലൂടെ തിരുവചനത്തോടു വിശ്വസ്തത കാണിക്കുകയും വേണം.
കർത്താവിന്റെ അത്താഴത്തെപ്പറ്റിയുള്ള പഠനം, അത് വെളിപ്പെടുത്തു ന്ന അർത്ഥത്തിന്റെ ആഴം നിമിത്തം ആേflാദ്ദീപകമാണ്. പഴയ പെരു ന്നാളായ പെസഹായുടെയും തന്റെ മരണത്തിന്റെയും തലേ ദിവസമാ ണ് യേശു പുതിയതും പ്രധാനവുമായ സ്നേഹവിരുന്ന് (ഭോജനം) സ്ഥാപിച്ചത്. ഇത് നാം ഇന്നും ആചരിച്ചു വരുന്നതും ക്രിസ്തീയ ആരാ ധനയുടെ ഉത്തുംഗ പ്രദർശനവുമാണ്.
ബ്രദറൺ പശ്ചാത്തലത്തിലുള്ള അനവധി ആളുകൾക്ക് ആഴ്ചതോറു മുള്ള കർത്താവിന്റെ അത്താഴ അനുഷ്ഠാനം സുപരിചിതമാണ്. എന്നാൽ ഗ്രന്ഥകാരൻ നെΩ ഒാർΩിപ്പിക്കുന്നത് ഇത് ആചരിക്കുന്നതിലുപരിയാ യി, എന്തിനു വേണ്ടി ഇത് നിലകൊള്ളുന്നുവോ അതിനുതക്കതായ വില നാം ഇതിന് കൽപ്പിക്കണം എന്നുള്ളതാണ്. പരിചിതത്വം അനാസ്ഥ യുളവാക്കുവാനും ആദരവില്ലാതാക്കുവാനും സാധ്യതയുണ്ട്.
ഈ ഗ്രന്ഥത്തിന്റെ ആദ്യ ഭാഗം ക്രിസ്തീയ സ്നാനത്തെ സംബന്ധി ച്ചുള്ള ഉപദേശമാണ്. വേദപുസ്തകാടിസ്ഥാനത്തിൽ, ഒരു വിശ്വാസിയിൽ ആന്തരികമായി സംഭവിച്ചതിന്റെ ബാഹ്യമായ സാക്ഷീകരണമാണ് സ്നാ നം. ക്രിസ്തീയ സ്നാനം പ്രദർശിപ്പിക്കുന്നത് ക്രിസ്തുവിന്റെ മരണത്തി ലും കുഴിച്ചിടപ്പെടലിലും, പുന:രുത്ഥാനത്തിലുമുള്ള പങ്കാളിത്തമാണ്. വേദപുസ്തകം ഇപ്രകാരം പറയുന്നു: “അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം അവന്റെ മരണത്തിൽ പങ്കാളിക
ളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളിയായിത്തീർന്ന സ്നാന ത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനു തന്നേ”. ക്രിസ്തീയ സ്നാനത്തിൽ വെള്ളത്തിൽ മുങ്ങ ുക എന്ന പ്രവൃത്തി, ക്രിസ്തുവിനോടുകൂടെ കുഴിച്ചിടപ്പെടുക എന്നതി
നെയാണ് ചിത്രീകരിക്കുന്നത്. വെള്ളത്തിൽ നിന്നും പുറത്തുവരുന്നത് യേശുവിന്റെ പുനഃരുത്ഥാനത്തെ ചിത്രീകരിക്കുന്നു.
ക്രിസ്തീയ സ്നാനത്തിൽ ഒരു വ്യക്തി സ്നാനപ്പെടുന്നതിന് മുമ്പ് രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്:
- സ്നാനപ്പെടുന്ന വ്യക്തി തീർച്ചയായും യേശുക്രിസ്തുവിനെ രക്ഷി താവെന്ന് വിശ്വസിക്കണം.
- സ്നാനപ്പെടുന്ന വ്യക്തി അത് എന്തിനെ കാണിക്കുന്നുവെന്ന് തീർച്ച യായും മന ിലാക്കണം. ഒരു വ്യക്തി യേശുവിനെ രക്ഷിതാവെന്ന് അറി യുന്നുവെങ്കിൽ, ക്രിസ്തീയ സ്നാനം ക്രിസ്തുവിലുള്ള തന്റെ വിശ്വാസ ത്തിന്റെ പരസ്യമായ അനുസരണത്തിന്റെ ഒരു പടിയാണെന്നും മന ി ലാക്കുന്നു. അപ്പോൾ സ്നാനപ്പെടുന്നതിൽ നിന്നും ഒരു വ്യക്തിയെ തട യുവാൻ ഒരു കാരണവുമില്ല. ക്രിസ്തീയ സ്നാനം അനുസരണത്തിന്റെ ഒരു പടിയാണ്. അതായത് ക്രിസ്തുവിൽ മാത്രമുള്ള ഒരുവന്റെ രക്ഷ യ്ക്കായുള്ള വിശ്വാസത്തിന്റെ ഒരു പരസ്യ പ്രഖ്യാപനം. ക്രിസ്തീയ സ്നാനം ഏറെ പ്രധാനമാണ്. കാരണം ഇത് അനുസരണത്തിന്റെ ഒരു പടിയാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും അവന്റെ മരണത്തിലും കുഴിച്ചിടപ്പെടലിലും പുനഃരുത്ഥാനത്തിലുമുള്ള പങ്കാളിത്തത്തിന്റെയും പരസ്യ പ്രഖ്യാപനമാണത്.
ഈ സത്യങ്ങൾ ഈ ഗ്രന്ഥത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടു ണ്ട്. രക്ഷിക്കപ്പെടാത്ത അനേകർ ഈ ഗ്രന്ഥത്തിന്റെ ഏടുകളിലൂടെ യേശു ക്രിസ്തുവിനെ കണ്ടെത്തുവാനും സ്നാനം സ്വീകരിക്കാത്ത അനേകം വിശ്വാസികൾ അതിന്റെ ആവശ്യകത മന ിലാക്കുവാനും സ്നാനം സ്വീകരിച്ച വിശ്വാസികൾക്ക് അതിന്റെ അർത്ഥവ്യാപ്തി കൂടുതൽ നന്നായി മന ിലാക്കുവാനും ആflനിറവിന്റെ ജീവിതം നയിക്കുവാനും ദൈവം സഹായിക്കട്ടെ.