Chapter 2 of 12
കൃതജ്ഞത
ദൈവ മഹത്വത്തിനുവേണ്ടി അനേകം ഗ്രന്ഥങ്ങൾ രചിക്കുവാൻ എനിക്കു പ്രചോദനം നൽകുന്ന എന്റെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന് ഞാൻ ആദ്യമായി നന്ദി പറയുന്നു.
ഈ കൃതിയുടെ മുഖവുര എഴുതുകയും ചില ഭാഗങ്ങളുടെ തെറ്റു തിരുത്തുകയും ചെയ്ത എന്റെ സ്നേഹിതൻ ബ്രദർ തോമസ് റ്റി. ജോൺ (ഡിട്രൊയിറ്റ്, മിഷിഗൻ) നോടുള്ള നന്ദി രേഖപ്പെടുത്തുന്നു. എഴുമറ്റൂരിലെ എന്റെ മാതൃസഭയിലെ അംഗമാണദ്ദേഹം. www.keralabre thren.net എന്ന വെബ്സൈറ്റിലൂടെ വിലപ്പെട്ട രചനകൾ അദ്ദേഹം പ്രസിദ്ധീകരി
ക്കുന്നു.
ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയ എന്റെ ഇളയ സഹോദരി മോളി ചാക്കോ (യുക്കൺ, ഒക്ല ഹോമ)യോടുള്ള പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നു. ദൈവത്തെ സ്നേഹിക്കുവാനും സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായ് എപ്പോഴും തന്റെ ഭൗതികാനുഗ്രഹങ്ങൾ പങ്കുവയ്ക്കുവാനും താൻ താൽപര്യപ്പെ ടുന്നു.
ഈ കൃതിയിലെ തെറ്റു തിരുത്തിയതിന്, ഹൂസ്റ്റൺ ടെക്സാസിലെ കൊളോണിയൽ ഹിൽസ് ബൈബിൾ ചാപ്പലിൽ എന്നോടൊപ്പം ആരാ ധിക്കുന്ന മേരീ ടെറലിനോടുള്ള എന്റെ ആflാർത്ഥമായ നന്ദി അറിയി ക്കുന്നു.
ലോക്രപശസ്ത ബ്രദ്റൺ ഉപദേശകനും ഡാർബി ചിന്തകളിൽ വിദ ഗ്ധനുമായ ആർ. എ. ഹൂബ്നറെ, ഈ കൃതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ അനവധി വിവരങ്ങൾ നൽകിത്തന്നതിൽ ഞാൻ അഭിനന്ദി ക്കുന്നു.
ഈ കൃതിയുടെ പൂർത്തീകരണ പ്ര്രകിയയുടെ വിവിധ ഘട്ടങ്ങളിൽ എന്നെ സഹായിച്ച എന്റെ ഇളയ മകനായ സിറിൽ മാത്യുവിനോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
ഈ കൃതി വിവർത്തനം ചെയ്യുകയും ഇതിലെ തെറ്റ് തിരുത്തുകയും ചെയ്ത സുവിശേഷകൻ പി. എം. ഏബ്രഹാമിനോട്(കണ്ണൂർ)ഞാൻ നന്ദി യുള്ളവനാണ്. അദ്ദേഹം ഒരു നാമധേയ ക്രൈസ്തവ വിഭാഗത്തിൽ നിന്നും വിശ്വാസത്തിലേക്കു വന്ന്, ഒരു ഉത്കൃഷ്ട ഗ്രന്ഥകാരനും ഉപദേ ശകനുമായിത്തീർന്ന വ്യക്തിയാണ്.
ഈ കൃതിയുടെ ഭാഷാശുദ്ധി പരിശോധിച്ചു ആവശ്യമായ നിർദ്ദേശ ങ്ങൾ നൽകി സഹായിച്ച പ്രസിദ്ധസാഹിത്യകാരി ആനി വിൽസ (ന്യൂജേഴ്സി)നോടുള്ള നന്ദിയും പ്രകാശിപ്പിക്കുന്നു.
എന്റെ കൃതി പ്രസിദ്ധീകരിക്കുന്നതിനും പ്രത്യേകിച്ച് സമയാനുസൃ തമായി അത് ചെയ്യുന്നതിനും സഹായിച്ച ഡോ. സി. വി. വടവനയോ ടുള്ള എന്റെ ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തുന്നു.
അവസാനമായി, എന്റെ ശുശ്രൂഷയ്ക്കുവേണ്ടിയും അതിനോടു ബന്ധ പ്പെട്ട എല്ലാറ്റിനുവേണ്ടിയും നിരന്തരമായി പ്രാർത്ഥിക്കുന്ന എല്ലാവർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തിയാ ലാണ് ദൈവം എന്നെ ഈ നിലയിൽ ഉപയോഗിക്കുന്നത്.
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ,