Chapter 5 of 12

വിവിധ സ്നാനങ്ങൾ

3 min read · Pages 21–24 of the printed edition

പുതിയനിയമത്തിൽ പല സ്നാനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ

സ്നാനങ്ങൾ തΩിലുള്ള വ്യത്യാസം തിരിച്ചറിയാതിരുന്നാൽ അതു വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും. പൗലൊസ് ഫിലിപ്പിയിലെ വിശ്വാസികളോട് “നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം” (ഫിലി.1:10) എന്നു പറഞ്ഞിരിക്കുന്ന വാക്കുകളിലെ ഉപദേശം അനുസ

രിക്കുവാൻ ഒാരോ വിശ്വാസിക്കും കഴിയേണ്ടതാണ്.

1. യോഹന്നാന്റെ സ്നാനം (മർക്കൊ. 1:4;മത്താ:3:11)

യോഹന്നാന്റെ സ്നാനത്തെക്കുറിച്ച് അതു മാനസാന്തര സ്നാനമാ ണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് (മർക്കൊ. 1:4; ലൂക്കൊ. 3:3; അ. പ്ര. 13:24; 19:4). യോഹന്നാൻ മരുഭൂമിയിൽ മാനസാന്തര സുവിശേഷം പ്രസം ഗിച്ചു. അതുകേട്ട് മാനസാന്തരപ്പെട്ട് തന്റെ അടുക്കൽ വന്നവരെ അവൻ യോർദ്ദാൻ നദിയിൽ സ്നാനപ്പെടുത്തി. “യെഹൂദ്യദേശം ഒക്കെയും യെരു ശലേമ്യർ എല്ലാവരും വന്ന് പാപങ്ങളെ ഏറ്റു പറഞ്ഞ് യോർദ്ദാൻ നദി

യിൽ അവനാൽ സ്നാനം ഏറ്റു” (മർക്കൊ. 1:4-5). തന്റെ അടുക്കൽ സ്നാനത്തിനായി വന്ന പുരുഷാരത്തോട് അവൻ മാനസാന്തരപ്പെടുവാൻ

ഉപദേശിച്ചു. മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്ക്കണമെന്നും അവൻ അവരോടു ഗൗരവമായി പറഞ്ഞു (മത്താ. 3:8; ലൂക്കൊ. 3:8). തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് തന്റെ അടുക്കൽ വന്നവരെ യാണ് അവൻ സ്നാനപ്പെടുത്തിയത്. അവർ മുൻകാലങ്ങളിൽ ചെയ്ത പാപങ്ങളെ ഒാർത്ത് അനുതപിച്ചുകൊണ്ട് തങ്ങൾ മരണയോഗ്യരാ ണെന്നു സΩതിച്ചു. ഈ സ്നാനം അവരെ സംബന്ധിച്ചിടത്തോളം ഒരു ചിത്രമായിരുന്നു. തന്റെ പിന്നാലെ ഒരുത്തൻ വരുന്നുണ്ട് (കർത്താവായ യേശു), അവനിൽ വിശ്വസിക്കണമെന്ന് അവൻ ഉപദേശിച്ചു (മത്താ. 2:11;

സ്നാനവും കർത്താവിന്റെ അത്താഴവും

മർക്കൊ. 1:7-8; ലൂക്കൊ. 3:16; യോഹ. 1:29-36; അ. പ്ര. 19:4). യോഹ ന്നാന്റെ മാനസാന്തര സ്നാനമേറ്റ യെഹൂദന്മാരുടെ കൂട്ടം മാനസാന്തര പ്പെടാത്ത ബഹുഭൂരിപക്ഷം യെഹൂദന്മാരിൽനിന്ന് വേർപെട്ടു നിൽക്കു കയും അവരുടെ പാപങ്ങളോടു അകന്നു തങ്ങളെത്തന്നെ സൂക്ഷിക്കു കയും ചെയ്തു. അവർ മശിഹായുടെ വരവിനായി പ്രത്യാശയോടെ കാത്തിരുന്നു. കർത്താവായ യേശു പാപരഹിതനായിരുന്നെങ്കിൽത്ത ന്നെയും അവർക്കു വേണ്ടി മരണം അനുഭവിക്കുവാൻ പോകുന്നു എന്നുള്ള തന്റെ നിയോഗവും വെളിപ്പെടുത്തലുമനുസരിച്ച് അവനും അവ രോടുകൂടെ സ്നാനമേറ്റു. തള്ളിക്കളയപ്പെട്ട നിലയിലുള്ള യെഹൂദന്മാരുടെ ഒരു ശേഷിപ്പിൽ താനും ഉൾപ്പെടുന്നു എന്നു കാണിക്കുന്നതിനാണ് അവൻ സ്നാനം ഏറ്റത്. ലോകം തള്ളിക്കളഞ്ഞ ക്രിസ്തുവിനോടു കൂടെയുള്ളവ രാണ് നാം എന്നു കാണിക്കുന്നതാണ് നΩുടെ സ്നാനം.

2. നΩുടെ പാപങ്ങൾ മൂലം ക്രിസ്തു അനുഭവിക്കേണ്ടി വന്ന

കഷ്ടാനുഭവസ്നാനം (ലൂക്കൊ. 12:49-50)

കർത്താവിന്റെ ഈ വാക്കുകൾ അവൻ ക്രൂശിൽ അനുഭവിക്കുവാൻ പോകുന്ന തന്റെ കഷ്ടാനുഭവങ്ങളെയും മരണത്തെയും കുറിച്ച് ആല ങ്കാരികമായി പറഞ്ഞിരിക്കുകയാണ്.

3. പരിശുദ്ധാflസ്നാനം (അ. പ്ര. 1:15, 1 കൊരി. 12:13)

“യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയും മുമ്പെ പരിശുദ്ധാflാവുകൊണ്ട് സ്നാനം ലഭിക്കും” എന്നു അ. പ്ര. 1:5-ൽ പറഞ്ഞിരിക്കുന്നു. പരിശുദ്ധാfl സ്നാനത്തെക്കു

റിച്ചു യോഹന്നാൻ സ്നാപകൻ സൂചന നൽകിയിരിക്കുന്നു. ഈ സ്നാനം നടന്നത് “പെന്തെക്കൊസ്തുനാൾ വന്നപ്പോൾ ...... പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം” ഉണ്ടായപ്പോ ഴായിരുന്നു, അപ്പോൾ പരിശുദ്ധാflാവു സ്വർഗ്ഗത്തിൽ നിന്നു അവരോ

ഹണം ചെയ്ത് അവിടെ കൂടിയിരുന്ന വിശ്വാസികളെ പരിശുദ്ധാflാ വിൽ സ്നാനം കഴിപ്പിക്കുകയും അവരെ ഒരു ജീവനുള്ള ശരീരമായി, ക്രിസ്തുവിന്റെ മാർΩിക ശരീരമായി ഒരുമിച്ച് ചേർക്കുകയും ചെയ്തു (അ. പ്ര. 2:1-4). “ക്രിസ്തുവിന്റെ മാർΩിക ശരീരം” എന്നത് അവന്റെ ആflീയ ശരീരമായ സഭയാണ്, കർത്താവായ യേശുവാണ് അതിന്റെ

ശിര ്, ഒാരോ വിശ്വാസിയും ആ ശരീരത്തിന്റെ വിവിധ അവയവങ്ങളാ ണ് (1 കൊരി. 12:12-31; എഫെ. 1:22, 23). പൗലൊസ് ഇതിനെക്കുറിച്ച് 1

സ്നാനവും കർത്താവിന്റെ അത്താഴവും

കൊരി. 12:12-13 ൽ പറഞ്ഞിട്ടുണ്ട്. പരിശുദ്ധാflസ്നാനത്താൽ വിശ്വാ സികളെ ഒരുമിച്ചു ചേർത്ത സംഭവം നടന്നത് പെന്തെക്കൊസ്ത് നാളി ലാണ്. എന്നാൽ കർത്താവിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും ഈ സ്നാനത്തിന്റെ പ്രയോജനം ലഭിക്കുന്നു, ഇത് ഒരിക്കലും ഒരു വിശ്വാ സിയുടെ വ്യക്തിപരമായ അനുഭവമായി പറഞ്ഞിട്ടില്ല, നേരേമറിച്ച് സഭയെ അഥവാ വിശ്വാസികളുടെ കൂട്ടത്തെ ഒന്നായി ചേർത്താണ് ഇതിനെക്കു റിച്ച് പറഞ്ഞിരിക്കുന്നത്.

പരിശുദ്ധാflാവ് ഒരു വിശ്വാസിയിൽ നടത്തുന്ന പ്രവൃത്തികളെക്കു റിച്ച് താഴെക്കാണുന്ന പ്രകാരമാണ് പറഞ്ഞിട്ടുള്ളത്: പാപബോധം വരു ത്തുന്നു, പുതുജനനം നടത്തുന്നു, ആflാധിവാസം നടത്തുന്നു, ആfl മുദ്ര ഇടുന്നു, ആflനിറവ്, ആflനടത്തിപ്പ്, ആflശക്തി ഇവ നൽകുന്നു. ഒാരോ വിശ്വാസിയും പാപിയായിരുന്ന അവസ്ഥയിൽ അവന് ആവശ്യ മായതെന്താണെന്ന് പരിശുദ്ധാflാവ് അവനു ബോധം വരുത്തി. അവൻ പാപബോധത്താൽ അനുതപിച്ച് ക്രിസ്തുവിനെ സ്വന്തം രക്ഷിതാവും കർത്താവുമായി സ്വീകരിച്ചപ്പോൾ അവൻ വീണ്ടും ജനിക്കുകയും “വീ ണ്ടെടുപ്പു നാളിനായി”(എഫെ. 4:30)പരിശുദ്ധാflാവിനാൽ മുദ്രയിടപ്പെ ടുകയും ചെയ്തു. ഒാരോ വിശ്വാസിയിലും പരിശുദ്ധാflാവു വസിച്ചു

കൊണ്ട് അവനെ ക്രിസ്തുവിൽ ശുശ്രൂഷയ്ക്കായി നടത്തുകയും, നിറ യ്ക്കുകയും, ശക്തി പകർന്ന് നൽകുകയുമെല്ലാം ചെയ്തുകൊണ്ടിരിക്കു ന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കുന്നതിനായി ഈ ഗ്രന്ഥകാരന്റെ “പരിശുദ്ധാflാവ്” എന്ന ഗ്രന്ഥം പരിശോധിക്കുക യോ http://www. thekkel.com എന്ന സൈറ്റിൽ അന്വേഷിക്കുകയോ ചെയ്യുക.

4. അഗ്നിസ്നാനം (മത്താ. 3:11-12; വെളി. 20:15)

“അഗ്നിസ്നാനം” ദൈവവിരോധികൾ അഥവാ “പതിർ” ആയി ജീവി ച്ചവരുമായി ബന്ധപ്പെട്ടതാണ്. ചില ക്രിസ്ത്യാനികൾ ആflാർത്ഥമായി,

എന്നാൽ തെറ്റായി വിശ്വസിച്ചുകൊണ്ടിരിക്കുന്നത് അഗ്നിസ്നാനം ഒരു വിശ്വാസിക്ക് അവൻ വീണ്ടും ജനിച്ചതിനുശേഷം ലഭിക്കുന്ന പരിശുദ്ധാfl സ്നാനമാണെന്നാണ്. അഗ്നിസ്നാനത്താൽ വിശ്വാസിയിലെ പാപസ്വ ഭാവം അഥവാ ജഡസ്വഭാവം നിശ്ശേഷം നീക്കിക്കളയപ്പെടുന്നതിനാൽ അവൻ പാപരഹിതനായി പൂർണ വിശുദ്ധനായിത്തീരുന്നുവെന്നും പിന്നീട് അവനു പാപം ചെയ്യുവാൻ കഴിയുകയില്ലെന്നും അങ്ങനെയുള്ള വർ വിശ്വസിക്കുന്നു. ദൈവവചനത്തിന്റെ പൊതുവായ പഠിപ്പിക്കലിലൂടെ മാത്രമല്ല, എല്ലായിടങ്ങളിലുമുള്ള ദൈവഭക്തരായവരുടെ അനുഭവങ്ങ

സ്നാനവും കർത്താവിന്റെ അത്താഴവും

ളിലൂടെയും ഈ തെറ്റ് വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദൈവം അഗ്നി സ്നാനം ഒരുക്കിയിരിക്കുന്നത്, ഏറ്റവും വലിയ വിലകൊടുത്ത് മനു ഷ്യർക്ക് ദാനമായി, വലിയ രക്ഷ ഒരുക്കിയിരിക്കുന്ന രക്ഷകനായ്രകിസ്തു വിനെ അവഗണിക്കുകയും, തള്ളിക്കളയുകയും, അവമതിക്കുകയും ചെയ്യുന്ന ദുഷ്ടന്മാർക്കായിട്ടാണ്. അവൻ അതേ സ്വഭാവത്തിലും അവ സ്ഥയിലും ഏറ്റവും ഭയാനകവുമായ അഗ്നിത്തടാകത്തിൽ നിത്യത മുഴു വൻ “കരച്ചിലും പല്ലുകടി”യുമായി കഴിയേണ്ടിവരും.