Chapter 7 of 11

നെഫിലിം

16 min read · Pages 22–39 of the printed edition

A. ആരാണ് നെഫിലിം?

""നെഫിലിം എങ്ങനെയാണ് ഉത്ഭവിച്ചതെന്ന് ഉല്പത്തി 6:1-ൽ വെളി

പ്പെടുത്തിയിട്ടുണ്ട്: മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രി മാർ ജനിച്ചപ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദ ര്യമുള്ളവരെന്നു കണ്ടിട്ട് തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആflാവ് സദാകാലത്തും വാദിച്ചുകൊണ്ടിരിക്കുകയല്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിഇരുപത് സംവത്സരമാകും എന്ന് അരുളിച്ചെയ്തു.അക്കാലത്തു ഭൂമിയിൽ നെഫിലിം ഉണ്ടായിരുന്നു - അതിന്റ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു. ഇവരാകുന്നു പുരാതലകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരു ഷന്മാർ തന്നേ'' (NIV).

ഉല്പത്തിപുസ്തകത്തിലെ ഈ വാക്യങ്ങൾ അവിടെ പരാമർശിച്ചിരി ക്കുന്ന കഥാപാത്രങ്ങൾ ആരാണെന്ന വിഷയത്തിൽ തികച്ചും വിവാദപര മാണ്. "മന ാക്ഷിയുഗം' എന്ന് പറയപ്പെടാറുള്ള ഈ കാലഘട്ടം 1656 വർഷം നീണ്ടുനിന്നു. അതായത്, ഏദൻതോട്ടത്തിൽ വെച്ചു മനുഷ്യന് സംഭവിച്ച വീഴ്ച മുതൽ ജല്രപളയം വരെ; ആദാമിന്റെ കാലം മുതൽ നോഹയുടെ കാലംവരെ. അത് മനുഷ്യന് നന്മതിന്മകളെക്കുറിച്ചുള്ള അറിവ് ലഭിക്കുകയും അതേസമയം തിന്മയെ ചെറുത്തുനിൽക്കുവാനുള്ള ശക്തി ഇല്ലാതിരിക്കു കയും ചെയ്ത ഒരു കാലഘട്ടമായിരുന്നു. മുകളിൽ ഉദ്ധരിച്ച വാക്യത്തിൽ വിവരിച്ചിരിക്കുന്നത് നോഹ ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഈ യുഗ ത്തിന് അന്ത്യംകുറിച്ചുകൊണ്ട് അന്ന് സർ∆നാശം വരുത്തിയ മഹാജല്രപ ളയത്തിലേയ്ക്ക് നയിച്ച പാപപൂർണ്ണമായ സാഹചര്യങ്ങളെക്കുറിച്ചാണ്. ഈ വേദഭാഗങ്ങൾ വ്യാഖ്യാനിക്കുക അത്ര എളുപ്പമല്ല. എന്നിരുന്നാലും ച്ചാൽ അതിനു ദൂരവ്യാപകമായ ചില അർത്ഥങ്ങൾ ലഭിക്കും. ഈ വാക്യ ങ്ങൾ വ്യത്യസ്തമായ രണ്ടു രീതികളിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഒന്നാ മത്തെ വീക്ഷണം, അക്ഷരാർത്ഥത്തിൽ നേരിട്ടുള്ള അർത്ഥവിശദീകരണ മാണ്. പുരാതന എബ്രായപണ്ഡിതന്മാരും ആദികാല സഭാപിതാക്കന്മാരു മെല്ലാം സ്വീകരിച്ചിരുന്നത് ഈ രീതിയാണ്. ചക് മിസ്ലറും ഈസ്റ്റ്മേനും അവരുടെ പുസ്തകമായ "എയ്ലിയൻ എൻ കൗണ്ടേഴ്സിൽ' മുന്നോട്ടുവെ ച്ചിരിക്കുന്ന വീക്ഷണവും ഇതുതന്നെയാണ്. ഈ വീക്ഷണം മുറുകെപിടി ക്കുന്ന വേദപണ്ഡിതന്മാരിൽ പ്രമുഖരാണ് ഡൊനാൾഡ് ഗ്രേ ബാൺഹൗ സ്, മെറിൽ എഫ്. അംഗർ, ആർനോൾഡ് ഫ്രൂച്ടെൻബാം, ഹാൽ ലിൻഡ്സീ എന്നിവർ. ഈ എഴുത്തുകാരനും ഈ വ്യഖ്യാനമാണ് ശരി എന്നു കരുതു ന്നു. ""ശേത്ത്യ വീക്ഷണം'' എന്നറിയപ്പെടുന്ന രണ്ടാമത്തെ വ്യാഖ്യാനത്തെ ക്കുറിച്ച് പിന്നീട് ചിന്തിക്കാം.

ഈ വേദഭാഗത്തിന്റെ അർത്ഥം വിശകലനം ചെയ്യുവാനാരംഭിക്കുന്ന തിനുള്ള ഏറ്റവും നല്ല രീതി ഒരുപക്ഷേ അവിടെയുള്ള ചില പദങ്ങളുടെ അർത്ഥം എന്താണെന്നു പരിശോധിക്കുകയായിരിക്കും. ""ദൈവത്തിന്റെ പുത്ര ന്മാർ'' എന്ന എബ്രായശൈലി ദൂതന്മാരെ ഉദ്ദേശിച്ച് അർത്ഥശങ്കയ്ക്കിടയി ല്ലാത്തവണ്ണം പഴയനിയമത്തിൽ പലയിടത്തും ഉപയോഗിച്ചിട്ടുള്ള പദ്രപ യോഗമാണ്. ഇവർ ദൂതന്മാരാണെന്ന് പറഞ്ഞിരിക്കുന്ന വിശ്വാസയോഗ്യമായ മറ്റു പല എഴുത്തുകളുമുണ്ട്. അവയിൽ ഏറ്റവും പഴക്കമുള്ളത് ഹാനോ ക്കിന്റെ പുസ്തകമാണ്, അത് കാനോനികമല്ലാത്തതിനാൽ ദൈവനിശ്വാസ്യ മായ ബൈബിളിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഏകദേശം ബി.സി. 200 മുതൽ ഏകദേശം എ.ഡി. 200 വരെ ജീവിച്ചിരുന്ന റബ്ബിമാരായ ആദിമ ക്രിസ്തീയ എഴുത്തുകാരും അംഗീകരിച്ചിരുന്ന ഒരു കൃതിയാണ്. മി ്ലെറും ഈസ്റ്റ്മേനും അഭിപ്രായപ്പെട്ടിരിക്കുന്നത് ഈ പുസ്തകം പഴയനിയമ കാ ലഘട്ടത്തിന്റെ ആദ്യകാലങ്ങളിൽ ഭൂമിയിൽ അതിക്രമിച്ചു കടന്നുവന്ന് "കാവ ല്ക്കാർ' എന്ന അമാനുഷിക ജീവികളെക്കുറിച്ച് പരാമർശിക്കുന്ന പുസ്ത കമാണ് എന്നാണ്.

ഈ വിഷയങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരു രേഖ വിഖ്യാത യെഹൂദപുരോഹിതനും ചരിത്രകാരനുമായിരുന്ന ഫ്ളാവിയസ് ജോസീ ഫസിന്റേതാണ്. അദ്ദേഹം ക്രിസ്തുവിന്റെ മരണത്തെ തുടർന്നുള്ള കാല ഘട്ടത്തിൽ ജീവിച്ചിരുന്നയാളും എ.ഡി. 70-ൽ നടന്ന യെരുശലേമിന്റെ നാശ ത്തെക്കുറിച്ച് വിശദമായ ചരിത്രവിവരണം നൽകുന്നതിൽ പ്രധാന പങ്കു വ ഹിച്ചയാളുമാണ്. അദ്ദേഹത്തിന്റെ ""ആന്റിക്വിറ്റീസ് ഒാഫ് ദി ജ്യൂസ്'' പേജ് 28-ൽ നെഫിലിം എന്ന വിഷയത്തിൽ ഇങ്ങനെ വിശദീകരിച്ചിരിക്കുന്നു:

പുത്രന്മാർ ജനിക്കുകയും ചെയ്തു. അവർക്ക് തങ്ങളുടെ ശക്തിയെക്കുറിച്ച് അമിതവിശ്വാസമുണ്ടായിരുന്നതിനാൽ അവർ അഹങ്കരിക്കുകയും അനീതി ചെയ്യുന്നവരും സകല നല്ല കാര്യങ്ങളെയും നിന്ദിക്കുന്നവരുമായിരുന്നു. പാര മ്പര്യം പറയുന്നത്, ഈ മനുഷ്യർ ഗ്രീക്കുകാർ "മല്ലന്മാർ' (giants) എന്ന് വിളിക്കുന്നവർ ചെയ്യുന്ന രീതിയിലുള്ള എല്ലാ പ്രവൃത്തികളും ചെയ്തു

എന്നാണ്''. എബ്രായഭാഷയിൽ "നെഫിലിം' എന്ന പദത്തിന്റെ അർത്ഥം മല്ലൻ, രാക്ഷസൻ, അല്ലെങ്കിൽ സ്വന്തശക്തിയിൽ അഹങ്കരിച്ച് മറ്റുള്ളവരെ ഉപ്രദവിച്ച് രസിക്കുന്നവൻ എന്നാണ്.

ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉല്പത്തി 6:1-4 ഇങ്ങനെ വ്യാഖ്യാനിക്കാം: ആദാമും ഹ∆യും ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്ക പ്പെട്ട ശേഷം നോഹയുടെ കാലം വരെയുള്ള കാലഘട്ടത്തിൽ ദൂതന്മാരായി കരുതപ്പെട്ടിരുന്ന ആflീയജീവികൾ ഏതെങ്കിലും വിധത്തിൽ സ്വയം ഭൗതി കശരീരം സ്വീകരിച്ച ജീവികളായി രൂപം മാറി. ദൂതന്മാർ ഭൗതികശരീരം സ്വീകരിച്ച് മനുഷ്യരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടതിന്റെ ധാരാളം ഉദാഹര ണങ്ങൾ നമുക്ക് ബൈബിളിൽ കാണുവാൻ സാധിക്കും. എന്നാൽ ഇവിടെ നാം കാണുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്, അത് താല്ക്കാലി കമായി മാത്രം സ്വീകരിച്ച ഒരു ഭൗതിക രൂപമല്ല, ഈ ശരീരത്തിൽ അവർക്ക് തങ്ങൾ സ്വന്തം ഇണകളായി തിരഞ്ഞെടുത്ത സ്ത്രീകളോടൊരുമിച്ച് ഭൂമി യിൽ ജീവിക്കുവാനും അവരുമായി ചേർന്ന് പുത്രോല്പാദനം നടത്തുവാനും കഴിയുമായിരുന്നു. ഭൗതികശരീരം സ്വീകരിച്ച വീണുപോയ ദൂതന്മാരും മനു ഷ്യസ്ത്രീകളും തΩിൽ ചേർന്നുണ്ടായ "നെഫിലിം' (മല്ലന്മാർ) അസാധാര ണമായ ശരീര വലിപ്പവും സ്വഭാവവും ഉള്ളവരായിരുന്നു. അവർ ഭീമാകാര ന്മാരായിരുന്നതിനാൽ അവരെ മല്ലന്മാർ (giants) എന്നു വിളിച്ചുവന്നു. അവർ വളരെ ദുഷ്ടന്മാരായിരുന്നു. അവർ തങ്ങളുടെ സ്വന്തം സന്തോഷവും

ആർത്തിയും പ്രദർശിക്കുവാനായി മാത്രം അവരുടെ വലിപ്പവും ശക്തിയും പ്രകടമാക്കിപ്പോന്നു. അവർ തങ്ങളുടെ ചുറ്റുപാടും ജീവിച്ചിരുന്ന മനുഷ്യ രുടെ മുമ്പിൽ ഉപ്രദവികളും നിഷ്ഠൂരന്മാരുമായി കാണപ്പെട്ടു.

B. ഒരു മല്ലൻ (giant) എത്ര വലിപ്പമുള്ളവനാണ്?

ബൈബിളിൽ മല്ലന്മാരെക്കുറിച്ച് ധാരാളം സൂചനകളുണ്ട്. അവർ പല പേരുകളിൽ അറിയപ്പെടുന്നു: അനാക്യർ (ആവ.2:10-11, 20; യോശു.11: 21-22); രെഫായീമ്യർ (ഉല്പത്തി 14:5; 15:20; ആവ. 2:11, 20; യോശു.13:12; 17:5) തുടങ്ങിയ ഭാഗങ്ങളിൽ മല്ലൻ (giant) എന്ന അർത്ഥത്തിൽ എബ്രായപദം ഉപയോഗിച്ചിരിക്കുന്നു ഏമ്യർ എന്നത് മോവാബ്യർ അവരെ വിളിച്ച പേരാ

യിരുന്നു (ആവ.2:10). അനാക്യർ, രെഫായീമ്യർ എന്നും അവരെ വിളിച്ചു രുന്നു കനാനിൽ പാർത്തിരുന്ന മല്ലന്മാരുടെ വർഗ്ഗം, അവർ കനാന്യർ എന്ന റിയപ്പെട്ടു. മിസ്രയീമിൽ നിന്ന് രക്ഷപ്പെട്ടുപോന്ന യെഹൂദന്മാർ മരുഭൂമി കട ന്നതിനുശേഷം കാനാൻ ദേശത്തു ഒറ്റുനോക്കുവാൻ പോയി തിരിച്ചുവന്ന് അവരെക്കുറിച്ച് വിവരിച്ച കാര്യങ്ങൾ ഒാർക്കുക. സംഖ്യ 13: 32-33: ""ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായകന്മാർ; അവിടെ ഞങ്ങൾ മല്ല ന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി. അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി. അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെ തന്നെ ആയിരുന്നു''.

ഈ മല്ലന്മാർ എത്രമാത്രം വലിപ്പമുള്ളവരായിരുന്നു, അവരുടെ ബാഹ്യ രൂപം എങ്ങനെയായിരുന്നു? തിരുവെഴുത്തിൽ നിന്ന് നമുക്ക് ചില മനോഹ രമായ വർണ്ണനകൾ ലഭിക്കുന്നുണ്ട്. ആവ.3:11- ""ബാശാൻ രാജാവായ ഒാഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളൂ. ഇരുമ്പു കൊണ്ടുള്ള അവന്റെ മഞ്ചം അേΩാന്യനഗരമായ റബ്ബയിൽ ഉണ്ടല്ലോ? അതിനു പുരുഷന്റെ കൈയ്ക്ക് പതിമൂന്നര അടി നീളവും ആറടി വീതിയും ഉണ്ട്''. യോശു.12:4-5 കൂടി കാണുക. ആ സമയത്ത് മല്ലന്മാരിൽ (രെഫായിമ്യരിൽ) അവൻ മാത്രമേ ജീവനോടെ ശേഷിച്ചിരുന്നുള്ളൂ. ബാശാൽ ദേശം യോർദ്ദാൻ നദിയുടെ കിഴ ക്കുഭാഗത്തായിട്ടായിരുന്നു, അത് വാഗ്ദത്തദേശത്ത് മനശ്ശേയുടെ പാതിഗോ ത്രത്തിന് അവകാശമായി കിട്ടി. അവനെ ഒരു ഫ്രൊഫഷനൽ ബാസ്ക റ്റ്ബോൾ ടീമിന്റെ സെന്റർ കളിക്കാരനായി കിട്ടുവാൻ NBA എന്തു വിലയും കൊടുക്കുവാൻ തയ്യാറാകുമായിരുന്നില്ലേ എന്ന് വെറുതെ ഒന്ന് ആലോചി ച്ചുനോക്കുക!

പഴയ നിയമത്തിൽ വർണ്ണിച്ചിരിക്കുന്ന മല്ലന്മാരായ വീരന്മാരിൽ ചിലർ ഈ വർഗ്ഗത്തിന്റെ പിൻഗാമികളാണ്. 2 ശമുവേൽ 21:15-22; 1 ദിന.20:4-8 എന്നീ വേദഭാഗങ്ങളിൽ യിസ്രയേലിനെതിരെ പൊരുതിവീണ 4 മല്ലന്മാരേക്കു റിച്ചു വിവരിച്ചിട്ടുണ്ട്. ഈ മല്ലന്മാർ 4 പേരും രാഫയുടെ പിൻഗാമികളായി രുന്നു. രാഫ, രഫായിമ്യരോടു ബന്ധപ്പെട്ടിരിക്കുന്നു, അവർ മല്ലന്മാരുടെ ഒരു വർഗ്ഗമായിരുന്നു. ഈ മല്ലന്മാരിൽ ഏറ്റവും കുപ്രസിദ്ധൻ ഗോല്യാത്ത് ആയിരുന്നു. 1 ശമു.17:4-7, ""അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽ നിന്ന് ഗഥ്യനായ ഗോല്യാത്ത് എന്ന ഒരു മല്ലൻ (a champion) പുറപ്പെട്ടു. അവൻ 6 മുഴവും ഒരു ചാണും (9 അടിയിൽ കൂടുതൽ) നെടുപ്പമുള്ളവൻ (ഉയരമുള്ള

വൻ) ആയിരുന്നു... അവന്റെ കുന്തത്തിന്റെ തണ്ട് നെയ്തുകാരന്റെ പടപ്പുത ടിപോലെയായിരുന്നു; കുന്തത്തിന്റെ അലകു അറുനൂറുശേക്കൽ ഇരിമ്പ് ആയി രുന്നു; (1ശേക്കെൽ=1/2 ഒൗൺസ്; 16 ഒൗൺ= 1 പൗണ്ട്; ഇങ്ങനെ കുന്ത ലഹ്മിയും ഒരു മല്ലനായിരുന്നു (1 ദിന.20:5). ഗോബിൽ വെച്ചു ഫെലിസ്ത്യ രുമായി നടന്ന മറ്റൊരു യുദ്ധത്തിൽ ബേത്ലെഹേമ്യനായ യാരെ ഒാരെഗി മിന്റെ മകൻ എൽഹാനാൽ ഗിത്യനായ ഗോല്യാത്തിനെ (ഗോല്യാത്തിന്റെ സഹോദരൻ ലഹ്മിയെ) വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ട് നെയ്ത്തുകാ രന്റെ പടപ്പുതടിപോലെ ആയിരുന്നു (2 ശമു.21:19; 2 ദിന.20:5).

C. മല്ലന്മാരുടെ (നെഫിലിം) മറ്റ് അസാധാരണ സവിശേഷതകൾ ഈ മല്ലന്മാരിൽ ചിലർക്ക് താഴെപ്പറയുന്ന വാക്യങ്ങളിൽ വിവരിക്കുന്ന സവി ശേഷതകൾ കൂടിയുണ്ടായിരുന്നു. 2 ശമു.21:20-21 ""പിന്നെയും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി. അവിടെ ഒരു ദീർഘകായൻ ഉണ്ടായിരുന്നു. അവന്റെ ഒാരോ കൈക്കു ആറാറു വിരലും ഒാരോ കാലിനും ആറാറു വിരലും ഉണ്ടായിരു ന്നു. ആകെ ഇരുപത്തിനാലു വിരൽ. ഇവനും രാഫെക്കു ജനിച്ചവനായിരു ന്നു. അവൻ യിസ്രയേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു''. ഇക്കാലത്ത് കൈകളിലോ കാലുകളിലോ അധികം വിരലുകളുണ്ടായാൽ അത് ജനിത വൈകല്യമായിട്ടാണ് കണക്കാക്കുന്നത്,അതിനു പോളിഡാക്റ്റൈലി എന്നു പറയുന്നു. ഈ മല്ലന് അധികവിരലുകളുണ്ടായതിനാൽ എല്ലാവർക്കും അങ്ങനെ ഒരു സ്ഥിതി ഉണ്ടായിരുന്നു എന്ന് ചിന്തിക്കേണ്ടതില്ല. ഈ മല്ലന്റെ കാര്യത്തിൽ മാത്രമേ ഇങ്ങനെ പറഞ്ഞിട്ടുള്ളൂ. എന്നാൽ ആ സങ്കരവർഗ്ഗ ത്തിൽ ഇത്തരത്തിലുള്ള ഒരു ജനിതകവൈകല്യമുണ്ടായിരുന്നു എന്ന അറിവ് ഇവിടെ നമുക്ക് ലഭിക്കുന്നു.

മല്ലന്മാരെ സംബന്ധിച്ച മറ്റൊരു അസാധാരണ സവിശേഷത അവരെ ല്ലാവരും പുരുഷന്മാരായിരുന്നു എന്നാണ്. ഉല്പത്തി 6:4-ൽ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ""അവർ പുരാതനകാലത്തെ വീരന്മാർ ആയിരുന്നു. കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ'' (NIV). തിരുവെഴുത്തിൽ മല്ലന്മാരായ സ്ത്രീകളെക്കുറിച്ച് പറഞ്ഞിട്ടില്ല.

അതിനാൽ ഹാനോക്കിന്റെ പുസ്തകത്തിൽ കാവല്ക്കാർ ("watchers") എന്നു വിളിച്ചിരിക്കുന്ന അമാനുഷിക ജീവികൾക്ക് തങ്ങളുടെ സങ്കരവർഗ്ഗ

മായ മല്ലന്മാരുടെ (നെഫിലിം) ജനനത്തിനായി ഒരു Y ക്രോമോസോം അല്ലാതെ മറ്റൊന്നും നൽകുവാൻ കഴിഞ്ഞില്ല അല്ലെങ്കിൽ അവർ അതിന്

ആഗ്രഹിച്ചില്ല എന്ന് കരുതപ്പെടുന്നു. ഈ വ്യക്തികൾക്കുണ്ടായിരുന്ന അസാ ധാരണ വലിപ്പവും ശക്തിയും അവരുടെ സങ്കരവീര്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതായിരുന്നു. പല വർഗ്ഗങ്ങളിൽപ്പെട്ട മൃഗങ്ങളിലും ചെടികളിലും ഇങ്ങനെ കാണാം. ഇതിനുള്ള ഒരു ഉത്തമോദാഹരണമാണ് ഉണ്ടാകുന്ന സങ്കരവർഗ്ഗമാണ് കോവർകഴുത, അത് ശക്തിയുടെ കാര്യ ത്തിലും സഹനശക്തിയുടെ കാര്യത്തിലും പിടിവാശിയുടെ കാര്യത്തിലും കുപ്രസിദ്ധി നേടിയിട്ടുള്ള ഒരു സങ്കരവർഗ്ഗമാണ്. എന്നിരുന്നാലും കോവർക ഴുത സാധാരണയായി വന്ധ്യതയുള്ളതായിരിക്കും. സങ്കരവർഗ്ഗങ്ങൾ എപ്പോ ഴുമല്ലെങ്കിലും പലപ്പോഴും ഉല്പാദനശക്തിയില്ലാത്തവയായിരിക്കും. സങ്കര വർഗ്ഗത്തിൽപ്പെട്ട ചെടികളിലധികവും വന്ധ്യതയുള്ളവയാണ്. നെഫിലിം വർഗ്ഗത്തിൽപ്പെട്ടവരുടെ മക്കളെക്കുറിച്ച് പറഞ്ഞിട്ടില്ലാത്തതിനാൽ അവർ പുത്രോല്പാദനശേഷി ഇല്ലാത്തവരായിരുന്നു എന്ന് ന്യായമായും ചിന്തി ക്കാം. ഇതാണ് ഈ സങ്കരവർഗ്ഗത്തിന്റെ മറ്റൊരു പ്രത്യേകത.

മനുഷ്യവർഗ്ഗത്തിൽ തന്നേ ഇപ്രകാരം ചില ഭിന്നവർഗ്ഗങ്ങൾ തΩിൽ ചേർന്ന് സങ്കരവർഗ്ഗത്തെ ഉല്പാദിപ്പിച്ചിട്ടുണ്ട് എന്ന് കാണുന്നത് കൗതുക മായിരിക്കും. ഇത്തരത്തിലുള്ള പരീക്ഷണത്തിന്റെ ഏറ്റവും നല്ല ഉദാഹരണ മായി ക്യാപ്റ്റൻ കുക്കിനെയും അദ്ദേഹത്തിന്റെ ""ബ്രൗൺടി'' (Bounty) യിലു ണ്ടായിരുന്ന ലഹളക്കാരെയും സംബന്ധിച്ച പല പ്രാഥമിക പാരമ്പര്യശാസ്ത്ര

പഠനപുസ്തകങ്ങളിലും വിവരിച്ചിട്ടുണ്ട്. അവർ തഹിതി ദ്വീപിൽ നിന്നും പോളിനേഷ്യൻ വർഗ്ഗത്തിൽപെട്ട സ്ത്രീകളെ ഭാര്യമാരായിട്ടെടുക്കുകയും പിന്നീട് പിറ്റ്കെയീൺ (Pitcairn) ദ്വീപിൽ കുടിയേറിപ്പാർക്കുകയും ചെയ്തു. അവരിൽ നിന്നു ജനിച്ച ഒന്നാം തലമുറയിലെ കുട്ടികൾ കൂടുതൽ ഊർജ്ജ

സ്വലരും ഉയരം കൂടിയവരും ഈ രണ്ടുവർഗ്ഗങ്ങളിലും പെട്ട മാതൃപിതൃ കുടുംബങ്ങളിലുള്ളവരെക്കാൾ പുത്രോല്പാദനത്തിനു വളരെയധികം ശക്ത രുമായിരുന്നു. രണ്ടാം തലമുറയിലെ മക്കൾ ഒന്നാം തലമുറയിൽ ജനിച്ചവ രെക്കാൾ ശക്തിയും ഒാജ ും കുറഞ്ഞവരായി കാണപ്പെട്ടു; തുടർന്നുവന്ന തലമുറക്കാർ ക്രമേണ അവരുടെ ആദിമാതാപിതാക്കളുടേതിനേക്കാൾ കുറ ച്ചുമാത്രം മെച്ചപ്പെട്ട ശാരീരിക ലക്ഷണങ്ങൾ ആർജ്ജിച്ചവരായി കണ്ടു. ഈ വിഷയത്തിൽ താരതമ്യപഠനം നടത്തുമ്പോൾ മന ിലാകുന്നത് നെഫിലിം വർഗ്ഗത്തിൽ പെട്ടവർ വന്ധ്യതയുള്ളവരായിരുന്നില്ലെങ്കിൽ അവരുടെ സന്താ നങ്ങളുടെ പിൻതലമുറക്കാർക്ക് അവരുടെ ശാരീരികമായ അസാധാരണ ഗുണങ്ങൾ പെട്ടെന്ന് നഷ്ടപ്പെടുകയും അവർ മറ്റു സാധാരണ ജനങ്ങളെ പ്പോലെയായി മാറുകയോ ചെയ്തിരിക്കാം. അതിന്റെ അർത്ഥം അവരുടെ വ്യക്തിത്വഗുണങ്ങളും വിശ്വാസങ്ങളും മനോഭാവങ്ങളും മറ്റും അതോടുകൂടെ മെച്ചപ്പെട്ടു എന്നായിരിക്കണമെന്നില്ല.

മറ്റൊരു സാധ്യതകൂടിയുണ്ട്. ""കാവല്ക്കാർ'' അസാധരണ ശക്തിയും കഴിവും ഉള്ളവരായിരുന്നുവെങ്കിലും അവരുടെ സങ്കരവർഗ്ഗത്തെ ഉല്പാദി പ്പിച്ചു നിലനിർത്തുന്നതിന് ആവശ്യമായ മനുഷ്യ ജനിതകകോഡ് ഏതെ ദുഷ്ടശക്തികൾ കൂടിചേർന്നതായിരുന്നുവെന്ന് ഏതെങ്കിലും രീതിയിൽ ഉറ പ്പുവരുത്തുവാൻ അവർക്കു കഴിഞ്ഞിരുന്നുവോ? ഇതും നെഫിലിം വർഗ്ഗ ത്തിന്റെ മറ്റൊരു പ്രത്യേകതയായി കണക്കാക്കാം. മറ്റൊരു സാധ്യത, അത്ത രത്തിലുള്ള ദുഷ്ടത അവരുടെ ശരീരങ്ങളിൽ ആദിമുതൽ ഉണ്ടായിരുന്നു അല്ലെങ്കിൽ പിന്നീടെപ്പോഴെങ്കിലും പ്രവേശിച്ച ദുഷ്ടാflശക്തിയുടെ പ്രതി ഫലനമായിരുന്നു എന്നതാണ്.

അവസാനമായി, ബൈബിളിൽ ദൂതന്മാരെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഇട ങ്ങളിലെല്ലാം അവരെ പുരുഷന്മാർ എന്ന നിലയിലാണ് പറഞ്ഞിരിക്കുന്ന തെന്ന് പ്രത്യേകം ശ്രദ്ധിക്കുവാനാവശ്യമായിരിക്കുന്നു. വ്യത്യസ്ത തരത്തി ലുള്ള ദുതന്മാരുള്ളതായി ബൈബിളിൽ നിന്നു മന ിലാക്കാം. രണ്ടു ദൂത ന്മാരുടെ പേരുകൾ നമുക്ക് വെളിപ്പെടുത്തിതന്നിട്ടുണ്ട്, മീഖായേലും ഗ്രബി യേലും, ആ രണ്ടു പേരുകളും പുരുഷന്മാരുടേതാണ്. പല സന്ദർഭങ്ങളിലും ദുതന്മാരെ കണ്ടപ്പോൾ അവര് പുരുഷന്മാരാണെന്ന് പലരും തെറ്റിദ്ധരിച്ചി ട്ടുണ്ട് (ഉല്പ.18:1-8, 22; 19: 1-8; മർക്കൊ. 16:5; ലൂക്കൊ 24:4). എന്നിരു ന്നാലും മത്താ.28:3; ദാനി 10:5-6; വെളിപ്പാട് 10:1-3 തുടങ്ങിയ ഭാഗങ്ങളിൽ കാണുന്നതുപോലെ, അവർ പ്രത്യേക ശ്രദ്ധയാകർഷിക്കുന്ന വസ്ത്രം ധരി ച്ചവരായി പ്രത്യക്ഷപ്പെട്ടു. ബൈബിളിൽ ഒരു സ്ഥലത്ത് മാത്രം പെരുഞ്ഞാ റയുടെ ചിറകുപോലെയുള്ള ചിറകുമായി പറക്കുന്ന രണ്ട് സ്ത്രീകളെക്കു റിച്ച് പറഞ്ഞിട്ടുണ്ട് (സെഖ.5:9), എന്നാൽ അവർ ദൂതന്മാരാണെന്ന് പറഞ്ഞി ട്ടില്ല. മാത്രവുമല്ല സാധാരണ ദൂതന്മാർക്ക് ചിറകുകളുള്ളതായി പറഞ്ഞിട്ടി ല്ല. എന്നാൽ രണ്ട് വിഭാഗങ്ങൾക്ക് ചിറകുകളുണ്ട്, അതിൽ ഒരു കൂട്ടർ സാറാ ഫുകളാണ് (അർത്ഥം, ജ്വലിക്കുന്നവർ) അവയ്ക്ക് ആറു ചിറകുകളുണ്ട് (യെശ.6:3). മറ്റൊരു വിഭാഗം നാലു ചിറകുകളുള്ള നാലു ജീവികൾ (യെഹ.1:4-6). മറ്റു ഭാഗങ്ങളിൽ അവരെക്കുറിച്ച് കെരുബുകൾ എന്നാണ് പറഞ്ഞിരിക്കുന്നത് (യെഹെ.10). സി.ഫ്രെഡ് ഡിക്കിൻസൻ അദ്ദേഹത്തിന്റെ ""എയ്ഞ്ജൽസ്, ഇലക്റ്റ് ആന്റ ് ഈവിൾ'' എന്ന പുസ്തകത്തിൽ ഈ വിഭാ ഗങ്ങൾ തΩിലുള്ള സാമ്യതയും വ്യത്യസ്തതയും വിശദമായി പ്രതിപാദി ച്ചിട്ടുണ്ട്.

D. ആflീയശരീരത്തിന്റെ ജഡശരീരത്തിലേയ്ക്കുള്ള രൂപാന്തരം എങ്ങനെയാണ് ഈ ദൂതന്മാർ സ്വയം മനുഷ്യശരീരം സ്വീകരിച്ച് ഈ ലോക ത്തിലേയ്ക്ക് വന്നത്? ഈ രൂപാന്തരത്തിന് സ്വീകരിച്ച മാർഗ്ഗം എന്താണെന്ന് നമുക്ക് അറിയുവാൻ സാധിച്ചില്ല. എന്നിരുന്നാലും ഈ ദൂതന്മാർക്ക് എങ്ങ നെയോ തങ്ങളുടെ ആflീയ ശരീരവും ആflീയലോകവും വിട്ട് ഭൗതിക ശരീരം സ്വീകരിച്ച് ഈ ലോകത്തിലേയ്ക്ക് വരുവാനും മനുഷ്യരുമായി ഇട സ്വന്തമാക്കുവാൻ സാധിച്ചു. ദൂതന്മാർക്ക് ഭൗതികശരീരം സ്വീകരിച്ച് ഈ ലോകത്തിലേയ്ക്ക് വരുവാൻ സാധിക്കും എന്നുള്ളതിന്റെ ധാരാളം ഉദാഹ രണങ്ങൾ ബൈബിളിലുണ്ട്. യാക്കോബ് ഒരു ദൈവദൂതനുമായി ഒരു രാത്രി മുഴുവൻ മല്ലുപിടിച്ചു (ഉല്പ.32:24-28). ദൂതന്മാർക്ക് മനുഷ്യശരീരം സ്വീകരി ച്ചതിനുശേഷം തിരികെ ദൂതശരീരം സ്വീകരിക്കുവാൻ സാധിക്കും എന്ന തിനും തെളിവുണ്ട്. ഇതിന് ഒരു ഉദാഹരണാണ് മറുരൂപമലയിൽ വെച്ച് സംഭവിച്ച യേശുവിന്റെ രൂപാന്തരണം (മത്താ.17). നമുക്ക് ഗ്രഹിക്കുവാൻ കഴിഞ്ഞിരിക്കുന്നത്, നാം മരിക്കുമ്പോൾ നΩുടെ പ്രജ്ഞയോടും ഇന്ദ്രിയ ബോധത്തോടും ബന്ധപ്പെട്ട സത്ത ഒരു ആflീയ രൂപത്തിൽ ജീവിച്ചിരിക്കും എന്നാണ്. അതുപോലെ തന്നേ സഭയുടെ ഉൽപ്രാപണസമയത്ത് നΩുടെ പഴയശരീരത്തെ ഉരിഞ്ഞുകളഞ്ഞ് ദൈവത്തിന്റെ രൂപാന്തരശക്തിയാൽ നാം മർത്ത്യമായത് വെടിഞ്ഞ് അമർത്ത്യമായത് സ്വീകരിക്കും അല്ലെങ്കിൽ ദ്രവ ത്വമുള്ളതിൽ നിന്ന് അദ്രവത്വമായതിലേയ്ക്ക് മാറും.. നാം രൂപാന്തരപ്പെടു കയും ചെയ്യും എന്നു നാം അറിയുന്നു (1കൊരി 15:52-53). "' ഈ ദ്രവത്വമാ യത് അദ്രവത്വമായതിനേയും മർത്ത്യമായത് അമർത്യമായതിനെയും സ്വയം ധരിക്കേണം'' (NIV). നാം നΩുടെ ശരീരങ്ങളെ വെടിയുന്ന ഈ ആശയത്തെ പുതുയുഗ്രഗൂപ്പുകാരും നിഗൂഢവിദ്യക്കാരും തികച്ചും വിഭിന്നവും വികൃത വുമായ രീതിയിൽ പ്രചരിപ്പിക്കാറുണ്ട്. ഈ വിദ്യയ്ക്ക് സൂക്ഷ്മശരീര ധാരണ വിദ്യ (astral projection) എന്നു പറയുന്നു. ഈ വിദ്യയാൽ അവർക്ക് തങ്ങ ളുടെ ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ആflാവിന്റെ രൂപത്തിൽ ചുറ്റിത്തിരി യുവാൻ കഴിയുന്നുണ്ട് എന്ന് അവർ പറയുന്നു. ഇപ്രകാരം ആflീയശരീരി കൾക്ക് ഭൗതിക ശരീരം സ്വീകരിക്കുവാനും ഭൗതിക ശരീരികൾക്ക് ആflീ യശരീരം സ്വീകരിക്കുവാനും കഴിയുന്ന ഒരു വിദ്യ ഉണ്ട് എന്ന് കരുതുവാൻ ന്യായമുണ്ട്. എന്നിരുന്നാലും സാങ്കേതികവിദ്യയിൽ ഏറ്റവും ഉന്നതമായി നിൽക്കുന്നു എന്നു ലോകർ കരുതുന്ന ഈ കാലത്ത് പോലും അതെങ്ങ നെയാണ് സംഭവിക്കുന്നതെന്ന് നമുക്ക് മന ിലാക്കുവാൻ സാധിക്കുകയി ല്ല. എന്നാൽ അതിന് കഴിഞ്ഞിട്ടില്ലെങ്കിലും അങ്ങനെ ചെയ്യുവാൻ കഴിയും എന്ന സത്യത്തെ അത് തള്ളികളയുന്നില്ല. ദൈവവചനത്തിൽ കാണുന്നത നുസരിച്ച് തീർച്ചയായും അങ്ങനെ ചെയ്യാൻ കഴിയും എന്ന സത്യം നാം അംഗീകരിച്ചേ മതിയാകൂ.

E. നെഫിലിം വർഗ്ഗത്തിന്റെ പ്രവർത്തനപരിപാടി

ഈ മല്ലന്മാരെ പല രീതികളിൽ ഉപയോഗിച്ച് ദൈവത്തിന്റെ പരമാധി കാരത്തെയും ഈ ഭൂമിയിൽ മനുഷ്യവർഗ്ഗത്തിന്റെ നന്മയ്ക്കായി ദൈവം ഒരുക്കിയിരിക്കുന്ന പദ്ധതികളെയും ശിഥിലീകരിക്കുവാനും വെല്ലുവിളിക്കു യിസ്രയേൽ മക്കൾ വാഗ്ദത്ത ദേശത്തേയ്ക്ക് പ്രവേശിക്കുന്നതിൽ നിന്നും അവർ (മല്ലന്മാർ) അവരെ ഭയപ്പെടുത്തി നിർത്തി. അവരുടെ ഭീതിയുളവാ ക്കുന്ന ശരീരവലിപ്പം കണ്ട് ഭയപ്പെട്ടുപോയതിനാൽ യിസ്രയേൽമക്കൾ കനാൻ നാട്ടിൽ പ്രവേശിക്കുവാനും അതു കൈവശമാക്കുവാനും 40 വർഷത്തെ കാലതാമസം വേണ്ടിവന്നു. മല്ലന്മാരുടെ സന്തതികളെക്കൊണ്ട് ഭൂമി നിറയ്ക്കുന്നതിനുള്ള സാത്താന്റെ പദ്ധതിയെ ഉല്പത്തി.3:15-ൽ പറ ഞ്ഞിരിക്കുന്നതനുസരിച്ച് ""സ്ത്രീയുടെ സന്തതി''യാൽ മനുഷ്യവർഗ്ഗത്തെ വീണ്ടെടുത്ത് അനുഗ്രഹിക്കുക എന്ന ദൈവത്തിന്റെ പദ്ധതിയെ തകിടം മറിച്ചുകൊണ്ട് അവരെ മലിനപ്പെടുത്തുന്നതിനുള്ള ഒരു ശ്രമഫലമായി മന ിലാക്കാം. സാത്താന്റെ ആ ശ്രമം വിജയിക്കുകയും തുടരുകയും ചെയ്തി രുന്നുവെങ്കിൽ അതിന്റെ ഫലമായി മനുഷ്യവർഗ്ഗം മുഴുവനും സങ്കരവർഗ്ഗ മായി പരിണമിക്കുകയും മലിനപ്പെട്ടുപോവുകയും ചെയ്യുമായിരുന്നു. അങ്ങ നെയെങ്കിൽ ഉല്പത്തി 3:15 ൽ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരം ""സ്ത്രീയുടെ സന്തതി''ക്ക് ലോകത്തിലേക്ക് വരുവാനും ""അവൻ നിന്റെ തല തകർക്കും'' എന്ന പ്രവചനം നിവൃത്തിയാക്കിക്കൊണ്ട് സാത്താനെ പരാജയപ്പെടുത്തു വാനും കഴിയുമായിരുന്നില്ല.

ഈ സംഭവത്തിലേയ്ക്ക് വിരൽ ചൂണ്ടുന്ന മറ്റു പല വേദഭാഗങ്ങളും ബൈബിളിൽ കാണാം. ഉദാഹരണമായി, ""സ്വർഗ്ഗരാജ്യം... സദൃശ്യം'' എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ധാരാളം ഉപമകൾ സമവീക്ഷണ സുവിശേ ഷങ്ങളിൽ ഉണ്ട്. ഈ ഉപമകളിലൂടെ ദൈവം നേΩാട് സ്വർഗ്ഗത്തെക്കുറിച്ചും അവിടെ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ചുമുള്ള പ്രധാനപ്പെട്ട സംഗതി കൾ പറയുകയായിരുന്നുവെന്ന് നമുക്ക് ന്യായമായും അനുമാനിക്കാം. യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ എന്താണുള്ളതെന്നകാര്യം തികച്ചും സങ്കീർണ്ണമാണ്, നമുക്ക് ഗ്രഹിക്കാൻ പ്രയാസമുള്ളതുമാണ്. എന്നാൽ ലളി തമായ ഉപമകൾ ആ സംഭവങ്ങളുടെ പൊതുവിലുള്ള അർത്ഥം വിശദമാ ക്കിത്തരുന്നു. സ്വർഗ്ഗത്തിൽ സംഭവിച്ച കാര്യങ്ങൾ എന്തുതന്നെയായിരു ന്നാലും അത് ദൈവത്തിന്റെ പദ്ധതിയെ മലിനപ്പെടുത്തുന്ന വിധത്തിലുള്ള എന്തോ ആയിരുന്നുവെന്ന് കരുതാം. ആ മലിനപ്പെടുത്തൽ ഏതെങ്കിലും വിധത്തിൽ ഇന്ന് നാം വസിക്കുന്ന ഈ ലോകത്തെയും മലിനപ്പെടുത്തു വാൻ ശക്തമാണ്, അതിനെയാണ് ഇന്ന് നാം ഒാരോരുത്തരും ധൈര്യപൂർ∆ം അഭിമുഖീകരിച്ച് ചെറുത്തുനില്ക്കേണ്ടതായിട്ടിരിക്കുന്നത്.

നമുക്ക് അറിയുവാൻ അധികം താല്പര്യമുള്ളതും എന്നാൽ ശരിയായി മന ിലാക്കാൻ കഴിയാതിരുന്നതുമായ ഇങ്ങനെയുള്ള വേദഭാഗങ്ങൾക്ക് ഒരു ഉദാഹരണമാണ് മത്താ.13:24-30 ൽ കാണുന്ന ""കളയുടെ ഉപമ''. ഇത് മനു ഉപമയാണ്. ""അവൻ മറ്റൊരു ഉപമ അവർക്ക് പറഞ്ഞുകൊടുത്തു'': സ്വർഗ്ഗ രാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്ത് വിതച്ചതിനോട് സദൃശ മാകുന്നു. മനുഷ്യൻ ഉറങ്ങുമ്പോൾ അവന്റെ ശ്രതുവന്ന് കോതമ്പിന്റെ ഇട യിൽ കള വിതച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ് വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശ്രതു ചെയ്തതാകുന്നു എന്ന് അവൻ അവരോട് പറഞ്ഞു. ഞങ്ങൾ പോയി അത് പറിച്ചുകൂട്ടുവാൻ സΩ തമുണ്ടോ എന്ന് ദാസന്മാർ അവനോട് ചോദിച്ചു. അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും. രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്ത്കാലത്ത് ഞാൻ കൊയ്ത്തുകാരോട് മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും കോതമ്പ് എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്ന് പറഞ്ഞു''.

ഭാഗ്യവശാൽ ബൈബിളിൽ കളയുടെ ഉപമ നമുക്ക് കൂടുതൽ വിശദമാ ക്കിത്തന്നിട്ടുണ്ട്. മത്തായി 13:36-43-ൽ പറഞ്ഞിരിക്കുന്നത് നോക്കുക, ""ശിഷ്യ ന്മാർ അവന്റെ അടുക്കൽ ചെന്ന്: വയലിലെ കളയുടെ ഉപമ തെളിയിച്ചുത രേണം എന്ന് അപേക്ഷിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: നല്ല വിത്തു വിതച്ചവൻ മനുഷ്യപുത്രൻ. വയൽ ലോകം; നല്ല വിത്ത് രാജ്യത്തിന്റെ പുത്ര ന്മാരെ കുറിക്കുന്നു. കള ദുഷ്ടന്റെ പുത്രന്മാർ; അത് വിതച്ച ശ്രതു; പിശാച്; കൊയ്ത്ത് ലോകാവസാനം; കൊയ്യുന്നവൻ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും. അവർ അവന്റെ രാജ്യത്തിൽ നിന്ന് പാപത്തിനു കാരണമായ സകലത്തെയും ദോഷം പ്രവർത്തിക്കുന്ന സകലരെയും പറിച്ചു മാറ്റും. അവർ അവരെ ഭീകരമായ തീച്ചുളയിലേയ്ക്ക് എറിഞ്ഞ് കളയും, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. അന്ന് നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ'' (NIV).

ഇപ്രകാരം സാത്താനും അവന്റെ പുത്രന്മാരുമാണ് ദൈവത്തിന്റെ രാജ്യത്തെ കളങ്കപ്പെടുത്തിയിരിക്കുന്നത്. വീണുപോയ ദൂതന്മാർ ചെയ്ത ഈ ദുഷ്പ്രവൃത്തിയെയും ദൈവത്തോടുള്ള വെല്ലുവിളികളെയും ദൈവം അങ്ങേയറ്റം കുറ്റകരമായി കണ്ടതിനാലാണ് നോഹയും കുടുംബവും ഒഴികെ അന്നുണ്ടായിരുന്ന സകല മനുഷ്യരെയും നശിപ്പിച്ചുകളയുവാൻ ഇടയായ ത്. മനുഷ്യവർഗ്ഗത്തെ കളങ്കപ്പെടുത്തുവാൻ സാത്താന്റെ ദൂതന്മാർ നട ത്തിയ ശ്രമം മല്ലന്മാർ എന്ന വർഗ്ഗത്തിന് ജന്മം നൽകിയ കാര്യത്തിനപ്പുറ ദുഷ്ട്രപവർത്തികൾ മനുഷ്യവർഗ്ഗത്തിന്റെ നന്മയ്ക്കുവേണ്ടി ദൈവം തയ്യാ റാക്കിയ പദ്ധതിയെ അട്ടിമറിക്കുവാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവരായിരുന്നു, അവർ മേൽപ്പറഞ്ഞ ഉപമയിലെ കളയോടു സദൃശ്യരായിരിക്കുന്നു.

മനുഷ്യവർഗ്ഗത്തെ, കളങ്കപ്പെടുത്തുന്ന ഈ സങ്കരവർഗ്ഗ സമൂഹം പെരു കുവാൻ തുടങ്ങിയപ്പോൾ തീർച്ചയായും മനുഷ്യവർഗ്ഗം കൂടുതൽ വഷള ന്മാരായിത്തീർന്നു. ഈ കാര്യം ഉല്പത്തി 6:5-ൽ പറഞ്ഞിട്ടുണ്ട്. ""ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂ പണമൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു''. നെഫിലിം എന്ന പദത്തിന്റെ അർത്ഥം ""മനുഷ്യരെ ദ്രോഹിക്കു കയും ഉപ്രദവിക്കുകയും ചെയ്തു വസിക്കുന്ന മല്ലൻ'' എന്നാണ്. നോഹ യുടെ കാലത്തുണ്ടായിരുന്ന ജനങ്ങളുടെ ഹൃദയങ്ങളിൽ ഈ നിരന്തരമായ ദുഷ്ടതയുടെ ചുറ്റുപാടുകൾ എത്രമാത്രം സ്വാധീനം ചെലുത്തിയിരിക്കാം എന്നും ഇന്നു മനുഷ്യർ സിനിമകളിലും ടെലിവിഷനുകളിലും മറ്റ് അനേകം മാസികകളിലും കാണുന്ന അശ്ലീലതകളും അക്രമ്രപവർത്തനങ്ങളും അവ രുടെ ഹൃദയങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന് താരതമ്യം ചെയ്തു നോക്കുക. നΩുടെ ഇക്കാലത്തെ ജനങ്ങൾ ഇന്നത്തെ മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും മന ിലാക്കുന്ന എല്ലാത്തരം കാര്യങ്ങളോടും പൊരുത്ത പ്പെട്ട് ഏതു തരത്തിലുള്ള അധർΩങ്ങളോടും പ്രതികരണശേഷി ഇല്ലാത്ത വരായി മാറിയിരിക്കുന്നു. ഇതേ വാർത്താമാധ്യമങ്ങൾ തന്നെ ഇത്തരം ദോഷ ങ്ങൾ പ്രമുഖരായ അഭിനേതാക്കളെക്കൊണ്ട് അഭിനയിപ്പിച്ചുകാണിച്ച് ഈ പരസ്യരംഗം കാണുന്നവരെ മുഴുവൻ ഇത്തരം ദോഷങ്ങളെ മഹത്വീക രിച്ച് അവയുടെ അനുകാരികളാക്കുവാൻ ഇടയാക്കിത്തീർത്തുകൊണ്ടിരിക്കു ന്നു. ഇപ്രകാരം നോക്കുമ്പോൾ നോഹയുടെ കാലത്ത് ലോകം വഷളത്വ ത്താൽ മലിനപ്പെട്ടിരുന്നതുപോലെ തന്നേ ഇന്നത്തെ മനുഷ്യരും ആയിരി ക്കുന്നു. അവരുടെ കാലം ഇന്നത്തേക്കാളധികം, വഷളാകുന്നതെങ്ങനെ? നാം ഈ യുഗസമാപ്തിയിലേയ്ക്ക് അല്ലെങ്കിൽ ലോകാവസാനത്തിങ്ക ലേയ്ക്ക് എത്തി നിൽക്കുന്നു. എന്നതിന്റെ മറ്റൊരു സൂചനയായി ഇതിനെ കാണാം!

തങ്ങളുടെ യഥാർത്ഥനില കാത്തുകൊള്ളാതെ മനുഷ്യശരീരം ""കാവ ല്ക്കാരും'' (watchers) അവരെപ്പോലെതന്നെ സങ്കരജാതികളായ മല്ലന്മാരെ ജനിപ്പിക്കുവാൻ ജഡശരീരം സ്വീകരിച്ച് പാപം ചെയ്തു വീണുപോയ ഇതര

ദൂതന്മാരും ജഡശരീരത്തിൽ മരിച്ച ശേഷം അവരുടെ ആദ്യത്തെ ആflീയ സ്ഥിതിയിലേക്കു മടങ്ങി. എന്നിരുന്നാലും തിരുവെഴുത്തിൽ പറഞ്ഞിരിക്കു ന്നത്, അവർ ഇപ്പോൾ ഭൂമിയുടെ അന്തർഭാഗത്ത് ഭീകരമായ ഇരുട്ടറയിൽ കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവ സത്തിന്റെ വിധിക്കായി എന്നേയ്ക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു''. "" പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരി ക്കാതെ അന്ധതമ ിന്റെ ചങ്ങലയിട്ട് നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ'' കല്പിച്ചു (2 പത്രൊ 2:4). 1 പത്രൊസ് 3:19-ൽ യേശു തന്റെ മര ണശേഷം ചെയ്ത കാര്യം സൂചിപ്പിച്ചുകൊണ്ട് ഇങ്ങനെയാണ് പറഞ്ഞിരി ക്കുന്നത്: ""ആflാവിൽ അവൻ ചെന്ന് പണ്ട് നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനു സരിക്കാത്തവരായി തടവിലുള്ള ആflാക്കളോടു പ്രസംഗിച്ചു.

നെഫിലിം, ഭൂതങ്ങൾ, അന്യ്രഗഹക്കാർ

വഷളത്വത്തിന്റെ പുരാതനത്വം (The Antiquity of Evil)

നെഫിലിം വർഗ്ഗത്തിൽപ്പെട്ടവർ മരിച്ചതിനുശേഷം അവരുടെ പ്രാണന് എന്തു സംഭവിച്ചു എന്ന വിഷയവും പരിഗണിക്കേണ്ടതുണ്ട്. അവർ നിശ്ച യമായിട്ടും രക്ഷയ്ക്കായി രൂപകല്പന ചെയ്യപ്പെട്ട സൃഷ്ടികളായിരുന്നില്ല. അതിനാൽ തന്നേ അവരുടെ പ്രാണന്റെ ഭാവിയെക്കുറിച്ചുള്ള കാര്യവും ഈ ചർച്ചാവിഷയത്തിൽ സംഗതമാണ്. കൂടാതെ, നെഫിലിംവർഗ്ഗത്തെ സംബ ന്ധിച്ച ഈ ചർച്ച എങ്ങനെയാണ് അന്യ്രഗഹത്തിൽ നിന്നും വന്നവർ എന്ന് കരുതപ്പെടുന്ന ജീവികളോടും പറക്കുംതളികയോടും ബന്ധപ്പെട്ടിരിക്കുന്ന തെന്നും ചിലർ സംശയിക്കുന്നുണ്ടാകാം, പ്രത്യേകിച്ചും, ഇന്നത്തെ പ്രധാന പ്പെട്ട മാധ്യമങ്ങളിൽ അന്യ്രഗഹങ്ങളിൽ നിന്നുവരുന്നവർ എന്ന് കരുതപ്പെ ടുന്ന പറക്കുംതളികാ ജീവികൾ ഉയരം തീരെ ഇല്ലാത്ത ഹ്രസ്വകായന്മാരായ മനുഷ്യസദൃശ്യജീവികളാണെന്നു ചിത്രീകരിക്കപ്പെടുന്ന സാഹചര്യത്തിൽ. ആ ലക്ഷണങ്ങളൊന്നും പഴയനിയമ കാലഘട്ടത്തിലെ ഒമ്പതും പത്തും അടി ഉയരമുണ്ടായിരുന്ന മല്ലന്മാർക്ക് യോജിക്കുന്നതല്ല.

ഇത്തരത്തിലുള്ള ഒരു താരതമ്യപഠനത്തിൽ പല നിരീക്ഷണങ്ങളും നട ത്തേണ്ടതായിട്ടുണ്ട്. ഒന്നാമതായി ഇന്നത്തെ വാർത്തകളും വിനോദമാധ്യമ ങ്ങളും എല്ലാം, അവ വർത്തമാനപ്രതങ്ങളായാലും മാസികകളായാലും, റേഡി യോ, ടി.വി. പരിപാടികളായാലും സിനിമകളായാലും, അവയെല്ലാം അപൂർ∆ മായി മാത്രമെ കാര്യങ്ങൾ കൃത്യമായും സത്യസന്ധമായും ഉള്ളതുപോലെ അവതരിപ്പിക്കാറുള്ളൂ. വാസ്തവത്തിൽ അവയ്ക്ക് സത്യവും മിഥ്യയും തΩിൽ അല്ലെങ്കിൽ യഥാർത്ഥ വസ്തുതകളും കെട്ടുകഥകളും തΩിൽ വേർതിരിച്ചു കാണാനുള്ള കഴിവുണ്ടോ എന്നുപോലും പലരും ഇന്ന് സംശ യിച്ച് തുടങ്ങിയിട്ടുണ്ട്. രണ്ടാമതായി, ആയിരക്കണക്കിന് ദൃശ്യമാധ്യമങ്ങൾ റാക്കി അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ കുള്ളന്മാർ തുടങ്ങി 12 അടിയിലധികം ഉയരമുള്ള ഭീമാകാരന്മാർ വരെകാണപ്പെടാറുണ്ട്.

മൂന്നാമതായി, മല്ലന്മാരുടെ (നെഫിലിം) പിതാക്കന്മാർ ദൂതന്മാരായിരു ന്നുവെന്ന് തിരുവെഴുത്തിൽ പറഞ്ഞിട്ടുള്ള കാര്യം ഒാർക്കുക. അവരുടെ ഈ ദുഷ്പ്രവൃത്തികൾക്ക് അവർക്ക് ലഭിച്ച ന്യായവിധിയെക്കുറിച്ച് യൂദാ 6-ൽ പറഞ്ഞിട്ടുണ്ട്: ""തങ്ങൾക്ക് നൽകിയിരുന്ന അധികാരസ്ഥാനം കാത്തുകൊ ള്ളാതെ അവരുടെ സ്വന്ത വാസസ്ഥലം ഉപേക്ഷിച്ചുപോയ ദൂതന്മാരെ മഹാ ദിവസത്തിന്റെ വിധിക്കായി എന്നേയ്ക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു'' (NIV). മറ്റൊരുവിധത്തിൽ പറഞ്ഞാൽ നാം ആflീയലോകം എന്നു മന ിലാക്കിയിരിക്കുന്ന അല്ലെങ്കിൽ അതുപോ

ലെയുള്ള ഒരു യഥാർത്ഥലോകമായ അവരുടെ വാസസ്ഥലം ഉപേക്ഷിച്ച് നΩുടെ ഈ ഭൗതികലോകത്തേയ്ക്ക് സ്ഥിരവാസത്തിനായി ഇറങ്ങിവന്ന ദൂതന്മാരായിരുന്നു അവർ. അപ്രകാരം ഒരു അസ്ഥിത്വരൂപമാറ്റം നടത്തിയ പ്പോൾ എങ്ങനെയോ അവർക്ക് അവരുടെ സന്താനങ്ങളെ മരണത്തിന് വിധേ യമായ ശരീരത്തിൽ വസിക്കുന്ന മനുഷ്യരുടെമേൽ അത്യധികമായ ഭൗതിക മേൽക്കോയ്മ നടത്തുവാൻ തക്കവണ്ണം അതിശക്തവും വലിപ്പവുമുള്ള ഭൗതിക ശരീരമുള്ളവരായി വളർന്നു വലുതാകുവാൻ കഴിയുന്ന വിധത്തിൽ ജനിപ്പിക്കുവാൻ സാധിച്ചു. ആധുനിക ലോകത്തിൽ അത്തരത്തിലുള്ള ഭീമാ കായന്മാർക്ക് ചില കായിക വിനോദ രംഗങ്ങളിലൊഴികെ മറ്റെവിടെയും കാര്യ മായ സ്ഥാനമില്ല. ഇക്കാലത്ത് വലിപ്പമേറിയ ശരീരങ്ങളുള്ളവരേ ഏറ്റവും ബലഹീനനും കൃശഗാത്രനുമായ ഒരു മനുഷ്യനുപോലും തന്റെ തോക്കുപ യോഗിച്ച് എളുപ്പം ഇല്ലാതാക്കുവാൻ സാധിക്കും എന്ന കാര്യം തർക്കമറ്റതാ ണ്. അതിനാൽ ചിലർ അവകാശപ്പെടുന്നതുപോലെ UFO എന്ന നിലയിൽ പ്രത്യക്ഷപ്പെടാറുള്ള അന്യ്രഗഹജീവികൾ യഥാർത്ഥത്തിൽ ഒരു ഭീമശരീര

വർഗ്ഗത്തെ ഉല്പാദിപ്പിക്കുകയും അവർ മനുഷ്യരുടെ ഇടയിൽ ജീവിക്കു വാൻ വിഭാവനം ചെയ്യപ്പെടുകയും ചെയ്താൽപോലും ഇക്കാലത്ത് അവരെ ജനിതകമായി തികച്ചും വ്യത്യസ്തമായ ഏതെങ്കിലും രീതിയിൽ മാത്രമേ രൂപപ്പെടുത്തുകയുള്ളൂവെന്ന് കരുതുന്നതാണ് യുക്തി. അവരുടെ ആധുനിക പകർപ്പുകളെ ഒരു പക്ഷേ രൂപകല്പന ചെയ്യുകയാണെന്ന് ചിന്തിച്ചാൽ തന്നേയും വലിപ്പവും ശക്തിയുമേറിയ അസാധാരണ രൂപമുള്ളവരായിട്ടല്ല, നേരെമറിച്ച് സമൂഹത്തിൽ സ്ഥാനവും അധികാരവുമുള്ളവരായി അതിനോട് ഇണങ്ങിച്ചേരുന്ന വിധത്തിൽ മേധാശക്തിയുള്ളവരായിട്ടായിരിക്കും അവർ കാണപ്പെടുക എന്നും കരുതുന്നതാണ് കൂടുതൽ യുക്തിസഹം. ഇങ്ങനെയൊക്കെയായാലും ഈ സങ്കരവർഗ്ഗം എങ്ങനെയുള്ളതായിരിക്കും എന്ന കാര്യം ഇതുവരെയും വ്യക്തമാക്കപ്പെട്ടിട്ടില്ല.

UFO എന്ന നിലയിൽ അറിയപ്പെടുന്ന അന്യ്രഗഹജീവികൾക്ക് ചില അസാധാരണ സ്വഭാവങ്ങളുണ്ട് എന്ന കാര്യം ഇവിടെ വ്യക്തമാക്കേണ്ടതു

ണ്ട്. ജാക്വസ് വല്ലീ, ജോൺ കീൽ തുടങ്ങി അറിയപ്പെടുന്ന സ്വത്രന്ത UFO ഗവേഷകരാണ് ഈ UFO അന്യ്രഗഹജീവികൾ യഥാർത്ഥതതിൽ വീണു പോയ ദൂതന്മാരോ ഭൂതങ്ങളോ ആണെന്ന് ആദ്യമായി സമർത്ഥിച്ചത്.

എന്നാൽ നിർഭാഗ്യവശാൽ അവർ അതിനു മതിയായ തെളിവുകൾ നൽകി അതു വിശദമാക്കുവാൻ ശ്രമിച്ചില്ല. ചില വർഷങ്ങൾക്കുശേഷമാണ് മൗലി കവാദികളായ ക്രിസ്തീയ എഴുത്തുകാർ അതിന്റെ പ്രാധാന്യം മന ിലാക്കി അതിനെ ബൈബിളിലെ ബന്ധപ്പെട്ട പ്രവചനഭാഗങ്ങളോടു ചേർത്ത് ചിന്തി ക്കുവാൻ ആരംഭിച്ചത്.

ഈ പഠനം കൂടുതൽ അർത്ഥപൂർണ്ണമാക്കുവാൻ ദൂതൻ, ഭൂതം എന്നീ പദങ്ങളുടെ അർത്ഥവും അവരുടെ സ്വഭാവവും എന്താണെന്നുകൂടി നാം പരിശോധിക്കേണ്ട ആവശ്യമുണ്ട്. ഇക്കാലത്ത് അനേകർക്ക് ""വീണുപോയ ദൂതന്മാരും'' ""ഭൂതങ്ങളും'' ഒന്നുതന്നേയാണെന്നു ചിന്തിക്കുന്ന ഒരു പ്രവ ണതയുണ്ട്. എന്നാൽ ബൈബിൾ കാലഘട്ടത്തിലുണ്ടായിരുന്ന റബ്ബിമാർക്കും ആദികാല സഭാനേതാക്കന്മാർക്കും ഈ ജീവികളെക്കുറിച്ച് തികച്ചും വ്യത്യ സ്തമായ ധാരണയാണുണ്ടായിരുന്നത്. ദുതന്മാർ (സന്ദേശവാഹികൾ എന്ന് അർത്ഥം) ദൈവസൃഷ്ടികളാണെന്നും അവർക്ക് സ്വന്തമായ ആflീയ ശരീരം ഉണ്ടെന്നുമാണ് അവർ മന ിലാക്കിയിരുന്നതും പഠിപ്പിച്ചിരുന്നതും. അവർക്ക് ഈ ഭൗതിക ലോകത്തിലേയ്ക്ക് വന്ന് തങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷരാകാൻ സാധിക്കും, അവർ അങ്ങനെ ചെയ്തിട്ടുള്ള സന്ദർഭങ്ങ ളിൽ പലപ്പോഴും അവർ സാധാരണ മനുഷ്യരായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് (ഉല്പ.18-19; ലൂക്കൊ 24:4; അപ്പൊ.1:10; എബ്രാ 13:2). അതേസമയം സാത്താനും അവന്റെ ദൂതന്മാർക്കും ഈ ഭൗതികലോകത്തിലേയ്ക്ക് വന്ന് തങ്ങൾക്കിഷ്ടമുള്ള രൂപത്തിൽ മനുഷ്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ സാധിക്കും എന്ന കാര്യവും ബൈബിളിൽ വ്യക്തമായി കാണിച്ചുതന്നിട്ടു ണ്ട്. സാത്താൻ ഏദൻതോട്ടത്തിൽ പാമ്പിന്റെ രൂപത്തിൽ കടന്നുവന്ന് ആദ്യ മായി മനുഷ്യന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിലൂടെ ഈ സത്യം വ്യക്തമായി കാണിച്ചുതന്നിരിക്കുകയാണ് (ഉല്പ.3:1). സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവെന്നും അവന്റെ ശുശ്രൂഷകരുടെ വേഷം ധരിക്കുന്നുവെന്നും തിരുവെഴുത്തിന്റെ മറ്റുഭാഗങ്ങളിൽ കാണാം (2കൊരി.11:14-15).

അതിനു വിപരീതമായി ഭൂതങ്ങളുടെ സ്വഭാവം അടിസ്ഥാനപരമായി ത്തന്നേ വ്യത്യസ്തമാണെന്നു മന ിലാക്കാം. ബൈബിളിൽ വ്യക്തമായി ണെന്നും അവ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരത്തിൽ പ്രവേശി ക്കുവാൻ തരം അന്വേഷിച്ച് നടക്കുകയാണെന്നുമാണ് (മത്താ.12:43-45; ലൂക്കൊ.11:24-26; മത്താ.8:31). ബൈബിൾ കാലഘട്ടങ്ങളിൽ ഭൂതങ്ങൾ നെഫി ലിം വർഗ്ഗത്തിൽപ്പെട്ടവരുടെ ശരീരമില്ലാത്ത ആflാക്കളായിരുന്നുവെന്ന് പൊതുവേ വിശ്വസിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു.

നെഫിലിം വർഗ്ഗം വീണുപോയ ദൂതന്മാരും മനുഷ്യസ്ത്രീകളുമായി ബന്ധ പ്പെട്ടതിന്റെ ഫലമായി ഉണ്ടായ അവരുടെ സന്തതികളാണെന്ന കാര്യം ഒാർക്കുക. വിവിധ ജീവിവർഗ്ഗങ്ങൾ തΩിൽ ഇണചേരുന്ന പ്രവൃത്തിയെ മൃഗതുല്യ്രപവൃത്തി (bestiality) എന്നാണ് പറയുക, മനുഷ്യനും ഏതെങ്കിലും ഒരു മൃഗവുമായി ഇണചേരുന്നത് ഇതിന് ഉദാഹരണമാണ്. അതുപോലെ

തന്നേ വീണുപോയ ഒരു ദൂതൻ അല്ലെങ്കിൽ ആflജീവിയും മനുഷ്യജീ വിയും തΩിൽ ഇണചേരുന്നതിനെ ഭൂതൈക പ്രവർത്തി അല്ലെങ്കിൽ പൈശാ ചിക്രപവൃത്തി (demonality) എന്ന് പറയാം.

മി ലെറും ഈസ്റ്റ് മേനും അവരുടെ പുസ്തകമായ "എയ്ലിയെൻ എൻകൗണ്ടേഴ്സിൽ' അഭിപ്രായപ്പെട്ടിരിക്കുന്നത്, നെഫിലിം വർഗ്ഗത്തിൽപ്പെ ട്ടവർ മരിച്ചപ്പോൾ അവരുടെ ആflാക്കൾക്ക് ശരീരം നഷ്ടപ്പെട്ടതിനാൽ അവർ മനുഷ്യരെ ഉപ്രദവിച്ചുകൊണ്ട് ശരീരം അന്വേഷിച്ചുകൊണ്ടും ചുറ്റി ക്കറങ്ങാൻ തുടങ്ങി എന്നാണ്. അവരുടെ ദുഷ്ട്രപവൃത്തികളുടെ ഫലമായി അവർക്ക് ലഭിച്ച ശിക്ഷയായി അതിനെ കണക്കാക്കാം. അവരുടെ അതിക്ര മ്രപവൃത്തി മനുഷ്യരാശിയുടെ നന്മയ്ക്കായി ഒരുക്കിയ പദ്ധതിയുടെ ഭാഗ മായിരുന്നില്ല, ദൈവം അനുവദിച്ചതുമായിരുന്നില്ല. ഈ കാര്യം ഹാനോ ക്കിന്റെ പുസ്തങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ പുസ്തകം ""ദൈവ നിശ്വാസ്യ''മായ ബൈബിളിന്റെ ഭാഗമല്ല, കാനോനികവുമായിരുന്നില്ല, എങ്കിലും ആദിമ്രകിസ്ത്യാനികളും യെഹൂദന്മാരും അതിനെ യെഹൂദചരി ത്രത്തിലെ ഒരു പ്രാമാണിക ഗ്രന്ഥമായി കണക്കാക്കിയിരുന്നു. അത് രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ എഴുതപ്പെട്ടതായിരുന്നു എന്ന് കരുതാം. അതേസ മയം അത് വളരെക്കാലം മുമ്പുണ്ടായിരുന്ന എഴുത്തുകളിൽ നിന്നും സമാ ഹരിച്ചതായിരുന്നു.

ഹാനോക്കിന്റെ പുസ്തകത്തിൽ നോഹയുടെയും ""കാവൽക്കാ രുടെയും'' കാലത്തുണ്ടായിരുന്ന ലോകത്തിന്റെ ചരിത്രത്തെക്കുറിച്ച് വളരെ യധികം കാര്യങ്ങൾ വിവിരിക്കുന്നുണ്ട്. ഈ പുസ്തകത്തിലും റബ്ബിമാർ എഴു തിയിട്ടുള്ള പുസ്തകങ്ങളിലും പറഞ്ഞിരിക്കുന്നത് ""കാവല്ക്കാർ'' ഈ ഭൂമിയെ സൂക്ഷിച്ചു സംരക്ഷിക്കുവാൻ നിയോഗിക്കപ്പെട്ട പ്രത്യേക വിഭാഗം ദൂതന്മാരായിരുന്നു എന്നാണ്. ക്രമേണ അവരിൽപ്പെട്ട 200 ""കാവല്ക്കാർ'' ത്തീർക്കുകയും പാപത്തിൽ വീഴുകയും ചെയ്തു. ഈ അവിശുദ്ധ ബന്ധ ത്തിന്റെ ഫലമായി നെഫിലിം എന്ന അസാധാരണ വലിപ്പമുള്ള സന്താന ങ്ങൾ അവർക്ക് ജനിച്ചു. ഇങ്ങനെ നെഫിലിം വർഗ്ഗത്തിലെ പിതാക്കന്മാർ ഈ '"കാവൽക്കാർ'' ആയിരുന്നു.

ഈ പുസ്തകത്തിന്റെ 15-ാം അദ്ധ്യായത്തിൽ ഈ ജീവികളെക്കുറിച്ച് വിവരിക്കുന്നത് നോക്കുക. ""അങ്ങനെ ആflശരീരങ്ങളുടെയും ജഡശരീര ങ്ങളുടെയും സന്തതികളായി ജനിച്ച ഈ മല്ലന്മാർ (നെഫിലിം) ഭൂമിയിൽ ദുഷ്ടാflാക്കൾ എന്നു വിളിക്കപ്പെടുന്നു, അവരുടെ വാസസ്ഥലം ഭൂമിയാ ണ്. അവരിൽ നിന്ന് അശുദ്ധാflാക്കൾ പുറപ്പെടുന്നു, കാരണം അവർ സൃഷ്ടിക്കപ്പെട്ടത് മുകളിൽ നിന്നുമാണ്, അവരുടെ ആരംഭവും അടിസ്ഥാ നവും വിശുദ്ധകാവല്ക്കാരിൽ നിന്നുമാണ്. ഭൂമിയിൽ അവർ അശുദ്ധാflാ ക്കളായിരിക്കും, അവരെ ദുഷ്ടാflാക്കൾ എന്നു വിളിക്കുന്നു. സ്വർഗ്ഗത്തിലെ ആflാക്കളുടെ വാസസ്ഥലം സ്വർഗ്ഗമാണ്, എന്നാൽ ഭൂമിയിൽ ജനിച്ച ഭൂവാ സികളായ ആflാക്കളുടെ വാസസ്ഥലം ഭൂമിയാണ്. മല്ലന്മാരുടെ ആflാ ക്കൾ മേഘങ്ങളെപ്പോലെയാണ്. അവയ്ക്ക് മറ്റു ഭൂവാസികളെ ഉപ്രദവിക്കു വാനും മലിനമാക്കുവാനും വീഴിക്കുവാനും അവരോടു കലഹിക്കുവാനും അവരെ തകർക്കുവാനും കഴിയും.

ഈ വിവരണങ്ങളിൽ നിന്ന് നമുക്ക് എത്തിച്ചേരുവാൻ കഴിയുന്ന നിഗ മനം, മനുഷ്യൻ ആദ്യമായി ഏദൻതോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടതി നുശേഷമുള്ള ആദ്യനാളുകളിൽ ഭൂമിയെ കാത്തുസൂക്ഷിക്കുന്നതിനും പരി പാലിക്കുന്നതിനുമായി ""കാവല്ക്കാർ'' എന്നറിയപ്പെടുന്ന ചില പ്രത്യേക ദൂതന്മാരെ ദൈവം നിയോഗിച്ചു. അവരിൽ കുറച്ചുപേരെങ്കിലും അവരുടെ കണ്ണിൻമുമ്പിൽ കണ്ട നയനമനോഹര കാര്യങ്ങളെയെല്ലാം ഇഷ്ടപ്പെടുകയും കാല്രകമേണ മനുഷ്യരൂപം സ്വീകരിച്ച് അവർക്ക് ബോധിച്ച സകല മനു ഷ്യസ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തുവെന്നാണ്. അവരുടെ സന്തതികൾ വളരെയേറെ വലിപ്പവും ശക്തിയുമുള്ളവരായിരു ന്നു, അങ്ങനെ അസാധാരണവിധത്തിൽ ശക്തരായ ഒരു വർഗ്ഗം രൂപപ്പെട്ടു വന്നു. ഈ സങ്കരവർഗ്ഗം നെഫിലിം എന്നറിയപ്പെടാൻ തുടങ്ങി. ഇപ്രകാരം നെഫിലിം വർഗ്ഗത്തിന് അവരുടെ അസ്തിത്വത്തിനു തന്നെ ആധാരമായി രിക്കുന്നത് മനുഷ്യവർഗ്ഗമാണ്, കാരണം അവർ അർദ്ധമനുഷ്യരാണ്. ഇതേ തത്ത്വം തന്നേയാണ് UFO യുമായി ബന്ധപ്പട്ട സങ്കരവർഗ്ഗോൽപാദന പരി പാടിയുടെ കാര്യത്തിലും പറയാൻ സാധിക്കുക. നെഫിലിംവർഗ്ഗം തങ്ങ

ളുടെ ശരീരവലിപ്പത്തിലും ശക്തിയിലും അസാധാരണത്വമുള്ളവരായിരുന്നു എന്നതിനു പുറമേ അവർ ഏറ്റവും ദുഷ്ടന്മാരും സർ∆വിധത്തിലും വിധത്തിൽ പറഞ്ഞാൽ അവരുടെ ആരംഭകാലം മുതൽതന്നേ അവരുടെ ആflീയസത്ത വഷളത്വത്താൽ മലിനപ്പെട്ടതായിരുന്നു. മനുഷ്യസന്തതിയെ പൂർണ്ണമായും മലിനപ്പെടുത്തുക എന്നതായിരുന്നു അവരുടെ ആത്യന്തിക മായ ലക്ഷ്യം എന്ന് തോന്നുന്നു. അവരുടെ ദുഷ്ട്രപവൃത്തി തുടരുവാൻ അനുവദിക്കപ്പെട്ടിരുന്നുവെങ്കിൽ കുറച്ചുകാലത്തിനുള്ളിൽ ഈ ലോകത്തിൽ ജനിതകമായി കലർപ്പില്ലാത്ത മനുഷ്യസമൂഹം പാടെ ഇല്ലാതെ പോകുമാ യിരുന്നു. നോഹയുടെ കാലത്ത് ഈ സ്ഥിതി ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലായിരുന്നു.ജെയിംസ് രാജാവിന്റെ ബൈബിൾ പരിഭാഷയിൽ ആ കാര്യം ഏറ്റവും വ്യക്തമായി കാണുന്നുണ്ട്. ഉല്പ.6:9-ൽ പറഞ്ഞിരിക്കു ന്നതുനോക്കുക; ""നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതി മാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു (perfect) നോഹ ദൈവ ത്തോടു കൂടെ നടന്നു (KJV). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ""നിഷ്കളങ്കൻ'' (perfect) എന്ന പദമാണ് ശ്രദ്ധേയാകർഷിക്കുന്നത്. അത് ""റ്റാമിയം'' (tamiyam)

എന്ന എബ്രായപദത്തിന്റെ പരിഭാഷയാണ്, അർത്ഥം: പൂർണ്ണമായും; നാമ രൂപത്തിൽ അതിന് ""സത്യസന്ധത'' ""സത്യം'' എന്നീ അർത്ഥങ്ങളുണ്ട്. കൂടാതെ ആ പദത്തിന് ഇനി പറയുന്ന അർത്ഥങ്ങൾ കൂടി പരിഗണിക്കാവു ന്നതാണ്: "കളങ്കമില്ലാത്ത', "സമ്പൂർണ്ണ'മായ, "നിറഞ്ഞ', "കളങ്കമറ്റ' നിർവ്യാ ജമായ, "ഊനമില്ലാത്ത', "ദോഷരഹിതമായ', "മാലിന്യമില്ലാത്ത', "നേരുള്ള', "ശുദ്ധമായ'. ആ കാലത്ത് നെഫിലിംവർഗ്ഗത്തിന്റെ വഷളത്വത്താൽ ജനിത കമായി കളങ്കപ്പെടാതെ ഭൂമിയിൽ നിലനിന്ന നിഷ്കളങ്ക ജനം നോഹയും കുടുംബവും മാത്രമായിരുന്നു എന്ന് വ്യക്തമാണ്. അവരുടെ സന്തതികളും അന്നുണ്ടായിരുന്ന മറ്റുള്ളവരെപ്പോലെ മലിനപ്പെട്ടുപോയിരുന്നുവെങ്കിൽ മനു ഷ്യസന്തതി ഇല്ലാതെയാകുകയും ഉല്പ.3:15-ൽ പ്രവചിച്ചിരിക്കുന്ന പ്രകാരം മശീഹ അവതരിക്കുന്നതിനുള്ള സാധ്യത നഷ്ടപ്പെടുകയും ചെയ്യുമായിരു ന്നു. 2 പത്രൊസ് 2:4- ൽ കാണുന്നതുപ്രകാരം ദൈവം കാവല്ക്കാർക്ക് ദുഷ്പ്രവൃത്തികൾക്കുള്ള ശിക്ഷ നൽകി: ""പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമ ിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിച്ചു'' (ഇവിടെ ഉപയോഗിച്ചിരിക്കുന്ന ""നരകം'' എന്ന പദം "ടാർട്ടാറോസ്' tartaros, പാതാളത്തിന്റെ അധോഭാഗം എന്നാണ്). തങ്ങളുടെ വാഴ്ച കാത്തുകൊ ള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധി ക്കായി എന്നേയ്ക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻകീഴിൽ സൂക്ഷിച്ചി രിക്കുന്നു'' യൂദാ.6. നെഫിലിം വർഗ്ഗത്തിൽപ്പെട്ടവർ മരിച്ചപ്പോൾ അവരെ ല്ലാവരും ശിക്ഷിക്കപ്പെട്ടു. അവരുടെ ആflാക്കൾ ശരീരമില്ലാത്തവരായി ഭൂമി യിൽ അവശേഷിച്ചു. അതാണ് അശുദ്ധാflക്കളായ അവർ തണുപ്പന്വേഷി ച്ചുകൊണ്ട് ബദ്ധപ്പാടോടും നിരാശയോടും കൂടെ മനുഷ്യശരീരത്തിലോ അതിനെ അടിമപ്പെടുത്തി ജീവിക്കുവാൻ ആഗ്രഹിക്കുന്നതിന്റെ ഒരു കാരണം (മർക്കൊ.5:9; ലൂക്കൊ 8:30; 11:24-26; മത്താ.12:43-45; 8:28-31).

ഡോ.പോൾ റോപ്പറിന്റെ നെഫിലിമിനെക്കുറിച്ചുള്ള ഡോ. അലക്സാ ണ്ടർ കുര്യന്റെ ആശയത്തോട് ഞാൻ യോജിക്കുന്നു. ആധുനിക കാലത്ത് ഏറെ ചർച്ചചെയ്യപ്പെടുന്ന UFO യുമായി നെഫിലിമിനെ ബന്ധിപ്പിക്കുന്നതി നോട് ഈ ഗ്രന്ഥകാരന് യോജിപ്പില്ല.