Chapter 2 of 11

മുഖവുര

1 min read · Page 4 of the printed edition

ഉല്പത്തി 6:1-4 ലെ ""ദൈവത്തിന്റെ പുത്രന്മാർ'' എന്ന പ്രയോഗത്തെ

ക്കുറിച്ചുള്ള വിവിധ അഭിപ്രായങ്ങളുടെ താരതമ്യവും നിരൂപണവുമാണ് ഡോ. ജോൺ മാത്യുവിന്റെ ഈ ലഘുകൃതിയിൽ നൽകുന്നത്. ""ദൈവ ത്തിന്റെ പുത്രന്മാർ'' ശേത്തിന്റെ വംശജരാണെന്ന അഭിപ്രായത്തിന് വിരു ദ്ധമായി ഇവർ ""ദൂതന്മാരാ''ണെന്ന അഭിപ്രായം അതിസമർത്ഥമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ഈ വേദഭാഗത്തേക്കുറിച്ചുള്ള വിവിധ വ്യഖ്യാന ങ്ങൾക്ക് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാൽ പ്രധാന പ്പെട്ട ചോദ്യം ഏത് ആശയമാണ് വേദപുസ്തകപരമായി കൂടുതൽ ശരി യെന്നതാണ്. വേദപുസ്തകത്തിന്റെയും ചരിത്രത്തിന്റെയും തെളിവുകളോടെ ഗ്രന്ഥകർത്താവ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു.

ഞാൻ വ്യക്തിപരമായി കൂടുതൽ ആകർഷകവും വചനാധിഷ്ഠിതവു മെന്നു ചിന്തിക്കുന്നത്, ""ദൂതന്മാർ'' എന്ന ആശയമാണ്. പഴയനിയമത്തിൽ പൊതുവെ ""ദൈവത്തിന്റെ പുത്രന്മാർ''' എന്ന് വിളിച്ചിരിക്കുന്നത് ദൂതന്മാ രെയാണ്. മറ്റു ആശയങ്ങളിൽ നിന്നും വ്യത്യസ്തമായി, വേദപുസ്തക പരാ മർശങ്ങളും ചരിത്രവസ്തുതകളും അടിസ്ഥാനമാക്കി ""ദൂതന്മാർ'' എന്ന ആശയം കൂടുതൽ സ്വീകാര്യമാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്തു വാൻ ഈ കൃതിക്കു കഴിയുന്നു.

മറ്റു ആശയങ്ങൾ സ്വീകരിച്ചുപോരുന്ന വായനക്കാർക്ക് ""ദൂതന്മാർ'' എന്ന ആശയം കൂടുതൽ ശ്രദ്ധയോടും വിശ്വസ്തതയോടും വിലയിരുത്തുവാൻ ഈ ഗ്രന്ഥം സഹായകരമാകും എന്നു ഞാൻ പ്രാർത്ഥിക്കുകയും പ്രതീ ക്ഷിക്കുകയും ചെയ്യുന്നു. ഈ ഗ്രന്ഥത്തിലെ എല്ലാ വിശദാംശങ്ങളും അങ്ങനെതന്നെ അംഗീകരിക്കണമെന്ന് ഇതിനർത്ഥമില്ല (ഉദാ. നെഫിലിം ആരാണെന്ന വിശദീകരണം).

രസകരമായ ഒരു വിഷയം ഗവേഷണാflകവും പണ്ഡിതോചിതവും സമ്രഗവുമായി പ്രതിപാദിക്കുന്ന രീതി ഈ ലഘുകൃതിയിൽ സ്വീകരിച്ചിരി ക്കുന്നതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. ഇതൊരു അടിസ്ഥാന ഉപദേശ പ്രശ്നമല്ലെന്ന് ഗ്രന്ഥകർത്താവ് നെΩ ഒാർΩിപ്പിച്ചിരിക്കയാൽ ഇതിന്റെ പേരിൽ ""ശണ്ഠ'' കൂടേണ്ടതില്ല.

ഡാളസ് ഡോ. അലക്സാണ്ടർ കുര്യൻ