Chapter 5 of 11
മനുഷ്യന്റെ ദുഷ്ടതയും ന്യായവിധിയും
(ഉല്പത്തി 6:1-6 NKJV)
""മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി' അവർക്കു പുത്രിമാർ ജനിച്ച
പ്പോൾ ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രന്മാരെ സൗന്ദര്യമുള്ള വരെന്നു കണ്ടിട്ട് തങ്ങൾക്ക് ബോധിച്ച ഏവരേയും ഭാര്യമാരായി എടുത്തു. അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആflാവ് സദാകാലവും വാദിച്ചു കൊണ്ടിരിക്കുകയില്ല; അവർ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റി ഇരുപതു സംവത്സരമാകും എന്ന് അരുളിച്ചെയ്തു. അക്കാലത്തു ഭൂമി യിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്ര ന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസ വിച്ചു; ഇവരാകുന്നു പുരാതന കാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷ ന്മാർ തന്നേ. ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദ യവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുക കൊണ്ട് യഹോവ അനുതപിച്ചു; അത് അവന്റെ ഹൃദയത്തിന് ദുഃഖമായി''.
ഈ വേദഭാഗത്തു പരാമർശിക്കുന്നത് ശേത്തിന്റെ വംശാവലിയിൽപെട്ട പുത്രന്മാരും കയീന്റെ വംശാവലിയിൽപെട്ട പുത്രിമാരും തΩിലുള്ള വിവാ ഹത്തെക്കുറിച്ചാണെന്ന വീക്ഷണം ചില വേദപണ്ഡിതന്മാർ സ്വീകരിച്ചിട്ടു ണ്ട്. അലക്സാണ്ട്റിയയിലെ സിറിൽ, തിയോഡൊറെറ്റ്, കെയിൽ, ലാംഗ്, ജാമിയേസൻ, ഫൗെ റ്റ്, ബ്രൗൺ, മാത്യു ഹെന്ററി, സി.െഎ. സ്കോഫീൽഡ് തുടങ്ങി ധാരാളം പേർ ഈ ആശയം സ്വീകരിച്ചവരാണ്.
അവരുടെ അഭിപ്രായ്രപകാരം ശേത്തിന്റെ ""വിശ്വസ്ത'' വംശപരമ്പര യിൽ ഉൾപ്പെട്ടവർക്ക് കയീന്റെ ""ലൗകിക'' വംശപരമ്പരയിൽ പെട്ടവരോട് വേർപാടു പാലിക്കുന്നതിൽ സംഭവിച്ച പരാജയത്തെയാണ് ഉല്പത്തി 6-ലെ സരിച്ച് കയീൻ ഹാബേലിനെ കൊന്നതിനുശേഷം ശേത്തിന്റെ വംശം വേർപെട്ടവരായും വിശ്വസ്തരായും നിലകൊണ്ടു, എന്നാൽ കയീന്റെ വംശം അഭക്തരായിത്തീരുകയും മത്സരികളായി മാറുകയും ചെയ്തു. "ദൈവത്തിന്റെ പുത്രന്മാർ' എന്നു പറഞ്ഞിരിക്കുന്നത് ശേത്തിന്റെ വംശത്തിൽപ്പെട്ട നേതൃ ത്വത്തെക്കുറിച്ചാണെന്നു കരുതപ്പെട്ടു; ""മനുഷ്യരുടെ പുത്രിമാർ'' എന്നു കയീന്റെ വംശത്തിൽപെട്ടവരെ ഉദ്ദേശിച്ചുമാത്രം പരിമിതപ്പെടുത്തി പറഞ്ഞി രിക്കുന്നതാണെന്നും കരുതി. അതിന്റെ അർത്ഥം ശേത്തിന്റെ പരമ്പര യിൽപെട്ട നല്ലവരായ പുത്രന്മാർ കയീന്റെ വംശപരമ്പരയിൽപെട്ട പാപിനി കളായ പുത്രിമാരെ വിവാഹം കഴിക്കുകയും ഈ മിശ്രവിവാഹങ്ങളുടെ ഫല മായി സങ്കരവർഗ്ഗത്തിൽപ്പെട്ട സന്താനം ഉണ്ടാകുകയും ചെയ്തു. ഈ മിശ്ര വിവാഹങ്ങളുടെ ഫലമായി അവർ തΩിലുള്ള വേർപാടിനു മങ്ങലേറ്റു. ഈ ബന്ധങ്ങളുടെ ഫലമായി ഉണ്ടായ സന്താനങ്ങൾ എന്തുകൊണ്ടു ""മല്ലന്മാർ'' നെഫിലിം)എന്നു വിളിക്കപ്പെട്ടു എന്നതിനു പക്ഷേ, അവ്യക്തമായ വിശദീ കരണം മാത്രമേ നല്കാനുള്ളൂ.
ഈ വേദഭാഗത്ത് ""ശേത്തിന്റെ പുത്രന്മാരും കയീന്റെ പുത്രിമാരും'' തΩി ലുണ്ടായിരുന്ന വ്യത്യാസം കാണിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ എന്തു കൊണ്ടാണ് ആ കാര്യം പറയാത്തത്? ശേത്ത് ദൈവമായിരുന്നില്ല, കയീൻ ആദാമും ആയിരുന്നില്ല. എന്തുകൊണ്ടാണ് ""കയീന്റെ പുത്രന്മാർ'' എന്നും ""ശേത്തിന്റെ പുത്രിമാർ'' എന്നും പറയാതിരുന്നത്? ഈ വേദഭാഗം ഒന്നിനു വേണ്ടി പരിമിതപ്പെടുത്തുന്നതിന് ഒരു അടിസ്ഥാനവുമില്ല. കൂടാതെ, ഏലോ ഹിമിന്റെ പുത്രിമാർ എന്ന ഒരു പരാമർശം എവിടെയുമില്ല.
""നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും'' എന്ന് യേശു മുൻകൂട്ടി പറഞ്ഞിട്ടുള്ളതിനാൽ ഈ കാലത്ത് എന്തെല്ലാം സംഭവിക്കും എന്ന് മന ിലാക്കിയിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
"ദൈവത്തിന്റെ പുത്രന്മാർ' എന്നുപറഞ്ഞിരിക്കുന്നത് ശേത്തിന്റെ പിൻഗാ മികളെ ഉദ്ദേശിച്ചാണ് എന്നു ചിന്തിക്കുന്നതിന്റെ അടിസ്ഥാനം. ജല്രപളയ ത്തിനുതൊട്ടുമുമ്പുള്ള കാലം വരെ ശേത്തിന്റെ പിൻഗാമികൾ കയീന്റെ പിൻഗാമികളിൽ നിന്നും വേർപെട്ടായിരുന്നു ജീവിച്ചിരുന്നത് എന്നും, അവർ നിർΩലരും വിശുദ്ധ ജീവിതം നയിച്ചിരുന്നവരുമായിരുന്നുവെന്നും അതേ സമയം കയീന്റെപിൻഗാമികൾ അഭക്തരായിരുന്നുവെന്നുമുള്ള അനുമാന മാണ്. അങ്ങനെയെങ്കിൽ കയീന്റെ പരമ്പരയിൽപെട്ട സ്ത്രീകൾ അധമവി കാരമുള്ളവരും ദുഷ്ടസ്വഭാവമുള്ളവരും വശ്യശക്തിയുള്ളവരുമായിരുന്നു വെന്നും ശേത്തിന്റെ വംശപരമ്പരയിൽപെട്ട സ്ത്രീകൾക്ക് സൗന്ദര്യവും ആകർഷണീയതയും ഇല്ലായിരുന്നുവെന്നും ചിന്തിക്കേണ്ടിവരും. എന്നാൽ ന്നില്ല. ഉല്പത്തി 4:26-ൽ ശേത്തിന്റെ മകനായ ഏനോശ് ജനിച്ചശേഷം ജനം യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി എന്നുപറഞ്ഞിരിക്കുന്നു.
എന്നാൽ അങ്ങനെ ആരാധന നടത്തിയവർ ശേത്തിന്റെ വംശത്തിൽപ്പെട്ട വർ മാത്രമായിരുന്നുവെന്നോ ശേത്തിന്റെ പിൻഗാമികളെല്ലാവരും ആ കാലം മുതൽ നീതിമാന്മാരായിരുന്നുവെന്നോ അവിടെ അർത്ഥമാക്കുന്നില്ല. മനു ഷ്യവർഗ്ഗത്തിന്റെ ആദ്യകാലങ്ങളിൽ സഹോദരന്മാരും സഹോദരിമാരും അടുത്ത ബന്ധുക്കളും തΩിൽ വിവാഹം കഴിക്കാതെ നിർ∆ാഹമില്ല എന്ന സാമൂഹ്യസ്ഥിതി നിലനിന്നിരുന്നതിനാൽ ജല്രപളയത്തിനു മുമ്പുള്ള ഒരു നിശ്ചിത കാലഘട്ടംവരെ ശേത്ത് വംശജരും കയീൻ വംശജരും തΩിൽ വി വാഹംബന്ധത്തിലേർപ്പെട്ടിരുന്നില്ല എന്നുചിന്തിക്കുവാൻ യാതൊരു ന്യായ വുമില്ല. വിചിത്രമായ മറ്റൊരു കാര്യം അവർ തΩിൽ വിവാഹബന്ധത്തി ലേർപ്പെട്ടു കഴിഞ്ഞപ്പോൾ അവർക്കുണ്ടായ സന്താനങ്ങൾ മല്ലന്മാരുടെ അല്ലെ ങ്കിൽ അതിമാനുഷരുടെ വർഗ്ഗത്തിൽപ്പെട്ടവരായിരുന്നു എന്നതാണ്. ശേത്ത് വംശജരും കയീൻവംശജരും തΩിൽ ചേർന്നാൽ എങ്ങനെയാണ് മല്ലന്മാ രുണ്ടാകുക ബൈബിളിൽ രാക്ഷസിമാരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
ജല്രപളയത്തിൽ ശേത്തിന്റെ പിൻഗാമികളിൽ എട്ട് പേരൊഴികെ ബാക്കി എല്ലാവരും, കയീന്റെ പിൻഗാമികളിൽ ജീവിച്ചിരുന്ന സകലരും നശിക്കപ്പെ ട്ടതിനാൽ ആ കാലത്ത് അവർ രണ്ടു പ്രത്യേക വിഭാഗങ്ങളായിരുന്നില്ല എന്നും, ദൈവമുമ്പാകെ അവരെല്ലാവരും പാപികളായിരുന്നു എന്നും വ്യക്ത മാണ്.
തിരുവെഴുത്തിൽ എന്തുപറഞ്ഞിരിക്കുന്നുവോ അതു തന്നെയാണ് അതിന്റെ അർത്ഥമായി മന ിലാക്കേണ്ടത്. തിരുവെഴുത്ത് നേΩാട് പറയു ന്നത്: ""മനുഷ്യൻ ഭൂമിയിൽ പെരുകിതുടങ്ങി''. അവർക്കു പുത്രിമാർ ജനിച്ച പ്പോൾ ""ദൈവത്തിന്റെ പുത്രന്മാർ'' ""മനുഷ്യരുടെ പുത്രിമാരെ''.... കണ്ടിട്ട്....''. ഇവിടെ മനുഷ്യൻ എന്ന വാക്കിലൂടെ അർത്ഥമാക്കുന്നത് കേവലം കയീന്റെ പിൻഗാമികളെ മാത്രമല്ല, മുഴുവൻ ആദാമ്യവർഗ്ഗത്തെയുമാണ്. അങ്ങനെ ഇവിടെ ""ദൈവത്തിന്റെ പുത്രന്മാ''രെ ആദാമ്യസന്തതികളിൽ നിന്നു വേർതി രിച്ചു പറഞ്ഞിരിക്കുന്നു.
പുതിയനിയമത്തിലെ ""ദൈവമക്കൾ''ക്ക് ഇതിൽനിന്നു വ്യത്യസ്തമായ അർത്ഥമാണുള്ളത്. പുതിയനിയമത്തിലെ ""ദൈവമക്കൾ'' പുതുജനനത്താൽ അങ്ങനെയായിത്തീർന്നവരാണ് (യോഹ.1:12; റോമർ 8:14-16; ഗലാത്യർ 4:6; 1 യോഹ.3:1-2). പഴയനിയമത്തിൽ ""ദൈവത്തിന്റെ പുത്രന്മാർ'' എന്ന പ്രയോഗം ദൈവദൂതന്മാരെ ഉദ്ദേശിച്ചുമാത്രം പറഞ്ഞിട്ടുള്ളതാണ്. അഞ്ച് ഇയ്യോബിന്റെ പുസ്തത്തിൽ 3 പ്രാവശ്യവും (ഈയ്യോബ് 1:6;2:1; 38:6).
ഈയ്യോബിന്റെ പുസ്തകത്തിൽ ദൂതവർഗ്ഗത്തിൽപെട്ട (വീണുപോയ) സാത്താനെ ദൈവപുത്രന്മാരായ ദൂതന്മാരോടു ചേർന്നുനിൽക്കുന്നതായി കാണിച്ചുതന്നിരിക്കുന്നു. ദൈവപുത്രൻ എന്നു പറഞ്ഞാൽ ദൈവത്തിന്റെ സൃഷ്ടികർΩത്താൽ ഉളവാക്കപ്പെടുന്ന ജീവ വർഗ്ഗത്തിൽ പെട്ടവൻ എന്നാണ് അർത്ഥം.
ഉല്പത്തി 6:1-4 ൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ പുത്രന്മാർ ദൂത ന്മാർ ആണെന്ന കാഴ്ചപ്പാട് ക്രിസ്തുവിന്റെ കാലത്തിനു മുമ്പുതന്നേ യവ നരും യഹൂദന്മാരും കൂടിവന്നിരുന്ന യെഹൂദ സിനഗോഗുകളിൽ നിലനി ന്നിരുന്നു. നാലാം നൂറ്റാണ്ടുവരെ ക്രിസ്തീയസഭകളിലും ഇങ്ങനെയായിരുന്നു പഠിപ്പിച്ചിരുന്നത്, അതിനു ശേഷം രണ്ടുകാരണങ്ങളാൽ ഈ വ്യാഖ്യാന ത്തിനു മാറ്റം വരുത്തുകയും അവർ ""ശേത്തിന്റെ പുത്രന്മാർ'' എന്ന ആശയം പ്രചാരത്തിലാക്കുകയും ചെയ്തു.
ഉല്പത്തി 6 ലെ ദൈവപുത്രന്മാർ ദൂതന്മാരാണെന്ന വ്യാഖ്യാനത്തെ വിമർശകർ എതിർക്കുവാൻ തുടങ്ങിയപ്പോൾ അത് വലിയ പരിഭ്രമത്തിനു കാരണമായ ഒരു കാഴ്ചപ്പാടായി വ്യാഖ്യാനിക്കപ്പെട്ടു. സഭയ്ക്കകത്തു നിന്നു തന്നേ ദുതന്മാരെ ആരാധിക്കുന്ന രീതി ഉയർന്നുവന്നു. ബ്രഹ്മചര്യ ജീവിത രീതി സഭയുടെ അനുവാദത്തോടെയുള്ള ഒരു പ്രസ്ഥാനമായി മാറുവാനാ രംഭിച്ചു. ഉല്പത്തി 6 ലെ ""ദൂതന്മാർ'' ഒരു ഭീതി വിഷയമാകുകയും മേൽപ്പ റഞ്ഞ രീതിയിൽ ഉരുത്തിരിഞ്ഞുവന്ന പുതിയ കാഴ്ചപ്പാടുകൾ ഇതിന്റെ ഫലമായിട്ടുണ്ടായതാണെന്ന അഭിപ്രായം വ്യാപകമായി ഉയർന്നുവരുവാൻ തുടങ്ങുകയും ചെയ്തു. വിശ്വാസസത്യശാലികളായിതീർന്ന സെൽസസും ജൂലിയനും പുരാതനകാലം മുതലുള്ള ""ഭൂത''വിശ്വാസം ഉയർത്തിപ്പിടിച്ചു കൊണ്ട് ക്രിസ്തുമാർഗ്ഗത്തെ ആക്രമിക്കുവാൻ തുടങ്ങി. ഇതിനു പരിഹാര മായി ജൂലിയസ് ആഫ്രിക്കാനസ് ഉല്പത്തി 6-ൽ കാണുന്നത് ശേത്തിന്റെ പുത്രന്മാരാണെന്ന വ്യാഖ്യാനം സ്വീകരിച്ചു. അഗസ്റ്റീനും അലക്സാണ്ട്റി യയിലെ സിറിലും ഈ ശേത്ത്യൻ സിദ്ധാന്തം ഉയർത്തിപ്പിടിച്ചു. അങ്ങനെ ഈ വ്യഖ്യാനം മദ്ധ്യകാലഘട്ടത്തിൽ പ്രചാരം നേടി.
18-ാം നൂറ്റാണ്ടിൽ ഈ ""ദൂതാനുസാരവ്യാഖ്യാനം'' പുനരുജ്ജീവിക്ക പ്പെടുകയും പ്രചാരത്തിലാകുകയും ചെയ്തു. ഇന്ന് ബ്രദ്റൻ, ബാപ്റ്റിസ്റ്റ് പ്രസ്ഥാനങ്ങളോടു ചേർന്നു നിൽക്കുന്നവരിൽ ഭൂരിഭാഗം ബൈബിൾ വ്യാഖ്യാതാക്കളും ഈ ആശയം ഉയർത്തിപ്പിടിക്കുന്നവരാണ്.
""ദൂതാനുസാര വ്യാഖ്യാന''ത്തിന് എതിരായി പറയുന്ന ന്യായത്തിന് ആധാരം വീണ്ടെടുക്കപ്പെട്ടു സ്വർഗ്ഗത്തിലായിരിക്കുന്നവരുടെ വിവാഹബന്ധ ത്തെക്കുറിച്ച് യേശു പറഞ്ഞ വാക്കുകളാണ്. അവൻ പറഞ്ഞത്: ""അവർ വി ദൂതന്മാരെപ്പോലെ അത്രേ ആകുന്നു'' (മത്തായി 22:30; മർക്കൊ 12:25; ലൂക്കൊ 20:35-36). കർത്താവിന്റെ ഈ വിശദീകരണത്തിൽ നൽകിയിരിക്കുന്ന ആധി കാരികമായ മറുപടിയിൽ നΩുടെ വിഷയത്തോടു ബന്ധപ്പെട്ടുകാണുന്നത് ദുതന്മാർ വിവാഹം കഴിക്കുന്നില്ല എന്ന സത്യമാണ്, എന്നാൽ അതിൽ നിന്നും അവൻ ലിംഗഭേദമില്ലാത്തവരാണ് (sexless) എന്ന് അർത്ഥമാക്കു ന്നില്ല. അവിടെ പറയുന്നത് സ്വർഗ്ഗത്തിൽ അവർ വിവാഹം കഴിക്കുന്നില്ല എന്നാണ്; അവർക്ക് സന്താനോത്പാദനശക്തി ഇല്ല എന്നല്ല, നേരേമറിച്ച് അത്തരത്തിലുള്ള ബന്ധത്തിലേർപ്പെടുന്നത് ""വിശുദ്ധ ദൂതന്മാരുടെ'' സ്വഭാ വമല്ല. ഈ വേദഭാഗങ്ങൾ നമുക്ക് അറിവുതരുന്നത്, ദൂതന്മാർ വിവാബന്ധ ത്തിലൂടെ സന്തതികളെ ഉല്പാദിച്ചു പെരുകുന്നില്ല എന്നാണ്. നമുക്ക് ലഭി ച്ചിട്ടുള്ള അറിവിന്റെ അടിസ്ഥാനത്തിൽ ദൂതന്മാർ സൃഷ്ടിക്കപ്പെട്ടത് കൂട്ടമാ യിട്ടാണ് (en masse); അവർ എന്നേയ്ക്കും ജീവിച്ചിരിക്കുന്നവരാണ്, അതി നാൽ മരണമില്ല, അക്കാരണത്താൽ തന്നേ അവർക്ക് അന്യോന്യം വിവാഹ ബന്ധത്തിൽ ഏർപ്പെടേണ്ടതായ ആവശ്യവുമില്ല. മനുഷ്യവർഗ്ഗം മരണത്താൽ ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നത് തടയുവാനായി ക്രമീകരിക്ക പ്പെട്ടിട്ടുള്ള ഒരു മാനുഷിക സ്ഥാപനമാണ് വിവാഹം.
ശ്രദ്ധേയമായ മറ്റൊരു കാര്യം ദൂതന്മാരെക്കുറിച്ച് എപ്പോഴും പുല്ലിംഗരൂ പത്തിൽ മാത്രമേ പരാമർശിച്ച് കാണുന്നു എന്നതാണ്. ഇതു ശരിയാണെ ങ്കിൽ, അവർ സ്വർഗ്ഗത്തിൽ വിവാഹം കഴിക്കാതിരിക്കുന്നതിനുള്ള കാരണം അവിടെ അവർക്കു വിവാഹം കഴിക്കുന്നതിന് സ്ത്രീദൂതന്മാരില്ല എന്നതാ ണ്.
ക്ലാരൻസ് ലാർക്കിന്റെ ഈ വാക്കുകൾ ഇവിടെ ഉദ്ധരിക്കട്ടെ:""ദൂതന്മാരും മനുഷ്യരും വിസ്തൃതമായ ദൈവകുടുംബത്തിലെ അംഗങ്ങളാണ്. അവർ തΩിലുള്ള ഈ കുടുംബബന്ധം സൂചിപ്പിക്കുന്നത് അത് ചില പ്രത്യേക പരിതസ്ഥിതികളിൽ ഫല്രപദമായ വിവാഹബന്ധത്തിലേർപ്പെടുവാൻ കഴി യുന്ന ഒരു ബന്ധമാണെന്നാണ്. ദൂതന്മാർ സ്വർഗ്ഗീയ ശരീരം ധരിച്ച ആfl രൂപികളാണ്. അവരുടെ ശരീരം അതിസൂക്ഷ്മമാണെങ്കിലും അതിന് ഒരു ഭൗതികരൂപമുണ്ട്. അവർക്കു പറക്കുവാൻ കഴിയും (ദാനി 9:21-ഇംഗ്ലീഷ്; വെളി 14:6-7); അവർ മനുഷ്യരൂപം ധരിച്ച് അബ്രാഹാമിന്റെ കൂടാരത്തിലെത്തി ഭക്ഷണം കഴിച്ചതായും (ഉല്പ18:1-8) ലോത്തിന്റെ വീട്ടിൽ ഒരുക്കിയ പുളി പ്പില്ലാത്ത അപ്പം ഭക്ഷിച്ചതായും (ഉല്പ 19:1-3) കാണുന്നു. മനുഷ്യനും ഭൗതി കശരീരം ധരിച്ച ഒരു "ആflീയ ജീവി'യാണ്. ഒടുവിൽ വീണ്ടെടുക്കപ്പെട്ട മനുഷ്യർക്ക് ദൂതന്മാരുടേതിനു തുല്യമായ ആflീയശരീരം ലഭിക്കുവാൻ പോകുകയാണ്. ""നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ
മെറിൽഎഫ്.അംഗറിന്റെ ബിബ്ളിക്കൽ ഡീമെനോളജി പേജ് 48-ൽനിന്ന് ഒരു ഭാഗം ഉദ്ധരിക്കട്ടെ: ""ദൈവത്തിന്റെ പുത്രന്മാർ കേവലം കയീന്യരുമായി ഇടകലർന്ന ഭക്തരായ ശേത്ത്യർ മാത്രമാണെങ്കിൽ, അവരുടെ മക്കൾ എങ്ങ നെയാണ് ""മല്ലന്മാരും'' പുരാതന കാലത്തെ വീരന്മാരും കീർത്തിപ്പെട്ട പരു ഷന്മാരും'' ആയിത്തീർന്നത് എന്ന പ്രധാനപ്പെട്ട ചോദ്യത്തിന് വിശദീകരണം ലഭിക്കാതെ കിടക്കുന്നു. അധികൃത ഭാഷാന്തരത്തിൽ "നെഫിലിം' എന്ന എബ്രായപദം ""മല്ലന്മാർ'' (giants) എന്നു പരിഭാഷപ്പെടുത്തിയതിൽ പരി ഷ്ക്കരിച്ച ഭാഷാന്തരത്തിന്റെ അതൃപ്തിയും നെഫിലിം എന്നു കേവലം ലിപി
മാറ്റി എഴുതിയിരിക്കുന്നതും ഇതിലെ അവ്യക്തത തുടരുവാൻ ഇടയാക്കി യിരിക്കുന്നു. സെപ്റ്റ്വജിന്റ ് പരിഭാഷകർ ഈ വേദഭാഗമായ സംഖ്യ 13:33 ലും നെഫിലിം എന്ന പദത്തിന്റെ അർത്ഥം ദൈവത്തിന്റെ പുത്രന്മാരുടെയും (ദൂതന്മാർ) മനുഷ്യരുടെ പുത്രിമാരുടെയും (മനുഷ്യസ്ത്രീകൾ) സന്താന ങ്ങൾ എന്നു വിചാരിച്ചുകൊണ്ടു തന്നേയാണ് ""മല്ലന്മാർ'' (giants) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്ന് അതിൽ തന്നേ വ്യക്തമാണ്. കാരണം
ഈ പദത്തിന്റെ ഗ്രീക്ക് പദം "ഭീമാകാരം' എന്ന അടിസ്ഥാപരമായ ആശയം നൽകുന്നില്ല, അതു പിന്നീട് വന്നുചേർന്ന രണ്ടാമത്തെ അർത്ഥമാണ്. എന്നാൽ ഗ്രീക്കുപുരാണത്തിലെ ഭീമാകാരന്മാരും സ്വർഗ്ഗത്തിന്റെയും ഭൂമി യുടെയും പുത്രന്മാരുമായി കണക്കാക്കപ്പെട്ടിരുന്ന രാക്ഷസന്മാരെ (Titans) കുറിക്കുന്നതിനുള്ള "ഗെഗെനെസ്' (ഭൂജാതൻ) എന്ന പദത്തിന് ഈ അർത്ഥ
മുണ്ട്. റ്റൈറ്റൻസ് എന്ന ഈ ഭീമാകാരന്മാരായ സങ്കരസത്വങ്ങൾ അവരുടെ പിതാവായ യൂറാസസിനോടു (സ്വർഗ്ഗം) മത്സരിക്കുകയും ദീർഘകാലങ്ങ ളിലെ പൊരുതലിന്റെ ഒടുവിൽ സീയൂസ്ദേവൻ അവരെ പരാജയപ്പെടുത്തി ടാർട്ടാറസിൽ എറിയുകയും ചെയ്തു.
അധികൃതഭാഷാന്തരം "നെഫിലിം' എന്ന പദം ""മല്ലന്മാർ'' (giants) എന്ന പരിഭാഷപ്പെടുത്തിയപ്പോൾ സെപ്റ്റ്വജിന്റ ് പരിഭാഷയിലെ ഗ്രീക്കുപദം തെറ്റി
ദ്ധരിക്കപ്പെട്ടു എന്നതിനു സംശയമില്ല. കാരണം ഈ പദത്തിന്റെ എബ്രായ പദരൂപം ബഹുവചന നാമവിശേഷണം അല്ലെങ്കിൽ നാമരൂപമാണ്. "വീഴുക' എന്നർത്ഥമുള്ള "നാഫൽ' (naphal) എന്ന ധാതുവിൽ നിന്നാണ് ഇതു ലഭി ച്ചിട്ടുള്ളത്, അതിനാൽ നെഫിലിം അർത്ഥമാക്കുന്നത് ""വീണുപോയവൻ''
എന്നാണ്. ഇത് വ്യക്തമായി സൂചിപ്പിക്കുന്നത് ജല്രപളയത്തിനു മുമ്പും ""അതിന്റെ ശേഷവും'' (സംഖ്യ 13:33) ഭൂമിയിൽ ഉണ്ടായിരുന്ന അസ്വാഭാ വിക സന്താനങ്ങളെയാണ്.
സോദോമിൽ രസകരമായ മറ്റൊരു സംഭവമുണ്ടായി, രണ്ടു ദൂതന്മാർ അവിടെ എത്തി. ഈ സംഭവം 2 പത്രൊസ് 2:4-6 ലും യൂദ 6-7 ലും പറഞ്ഞി ണങ്ങളിൽ നിന്ന് ലോത്തിന്റെ വീട്ടിലെത്തിയ ആ രണ്ടു ദൂതന്മാരെ പിടിച്ച് അവരുമായി പ്രകൃതിവിരുദ്ധഭോഗം ചെയ്യുവാൻ സോദോമിലെ പുരുഷന്മാർ ശ്രമിക്കുന്നതായി മന ിലാക്കാം. റോമർ 1:26-27-ലും ഇപ്രകാരം "ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിക്കുന്ന' സ്വഭാവവിരുദ്ധ ഭോഗത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ദൂതന്മാർക്കു മനുഷ്യർക്കുള്ളതുപോലെ പുരുഷോദ്പാദന്രേന്ദീയമുണ്ടായിരുന്നുവെന്ന് ഉല്പത്തി 19 ലെ മുകളിൽ സൂചിപ്പിച്ച വേദഭാഗത്തുനിന്ന് മന ിലാക്കാം.
മോശെ കാനാൻ ദേശം ഒറ്റുനോക്കുവാൻ പ്രന്തണ്ടു ഒറ്റുകാരെ അയച്ച പ്പോൾ (സംഖ്യ 13:1-16) അവർ മടങ്ങിവന്ന് ഇപ്രകാരം അറിയിച്ചു: ""ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കുതന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നേ ആയിരുന്നു''. ഉല്പത്തി 6:1-4ൽ കാണുന്ന മല്ലന്മാരെപ്പോ ലെയുള്ള (giants) ഈ മല്ലന്മാർ അല്ലെങ്കിൽ നെഫിലിം എവിടെ നിന്നുവന്നു? അവർ ഒരിക്കലും ജല്രപളയത്തിനു മുമ്പുണ്ടായിരുന്നവരല്ല.
ജല്രപളയത്തെ അതിജീവിച്ചുവന്ന നോഹയിലും അവന്റെ പുത്രന്മാരിലും അവരുടെ ഭാര്യമാരിലും മല്ലന്മാരുടെ രക്തം ഉണ്ടായിരുന്നെങ്കിൽ മാത്രമേ അങ്ങനെ ചിന്തിക്കുവാൻ സാധിക്കുകയുള്ളൂ, അതിനുള്ള സാധ്യതയെ ദൈവം തടഞ്ഞു എന്ന് നമുക്കറിയാം. കാരണം ജല്രപളയം വരുത്തിയതിന്റ ഉദ്ദേശ്യംതന്നേ മല്ലന്മാരുടെ വർഗ്ഗം മൂലമുണ്ടായ അത്തരം വംശീയമലിനത ഇല്ലാതാക്കുക എന്നുള്ളതായിരുന്നു. ജല്രപളയത്തിനുശേഷം ദൂതന്മാർ മനു ഷ്യസ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ചില ഒറ്റപ്പെട്ട സംഭവ ങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ടായി എന്നു ചിന്തിക്കുവാൻ ന്യായമുണ്ട്. അക്കാ രണത്താലായിരിക്കയില്ലേ മല്ലന്മാരുടെ സന്തതികളെ തുടച്ചുനീക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കനാന്യരെ നിശ്ശേഷം ഉന്മൂലനാശം ചെയ്യുവാൻ ദൈവം ആവശ്യപ്പെട്ടത്?
ഉല്പത്തി 6:4-ൽ പറയുന്നത് ഇങ്ങനെയാണ്: ""അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും''. അതായത് ജല്രപളയശേ ഷവും. മഹോപ്രദവകാലത്തിന്റെ അന്ത്യനാളുകളിലും ചില വീണുപോയ ദൂതന്മാർ ഇതിനു തുല്യമായ ചില പ്രവർത്തനങ്ങൾ നടത്തുമെന്ന് ഗ്രന്ഥ കാരൻ ഉറച്ചുവിശ്വസിക്കുന്നു. ഇക്കാലത്തു ലോകത്തിൽ നടമാടുന്ന ദുഷ്ചെ യ്തികൾ അതിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. സ്വർല്ലോകങ്ങളിൽ ഇപ്പോഴും ചില വീണുപോയ ദുതന്മാർ ഉണ്ടെന്നും അവർ ദൈവദൂതന്മാരെപ്പോലെ പ്രവർത്തനസ്വാത്രന്ത്യവും കഴിവുകളും ഉള്ളവരാണെന്നും കാണാവുന്നതാ ണ്. അവർ ഈ നിലയിൽ മഹോപ്രദവകാലത്തിന്റെ ഒടുവിൽ വരെ പ്രവർത്തി ക്കുമെന്നും ഒടുവിൽ മിഖായേൽ ദൂതനുമായി പടവെട്ടുമെന്നും മന ിലാക്കാം (വെളിപാട് 12:7-9).