Chapter 4 of 11
വീണുപോയ ദൂതന്മാർ
(2 പത്രൊസ് 2:4-5, യൂദ 6-7)
അടിസ്ഥാന ഉപദേശങ്ങളും (fundamental doctrines) അടിസ്ഥാനപര
മല്ലാത്ത ഉപദേശങ്ങളും ഉണ്ട്. നാം പഠിക്കുവാൻ പോകുന്ന വിഷയം അടിസ്ഥാനപരമല്ലാത്ത ഉപദേശം എന്ന വിഭാഗത്തിൽപെട്ടതായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഇങ്ങനെയുള്ള വിഷയങ്ങളിൽ യോജിക്കാൻ കഴിയുന്നില്ല എന്ന കാരണത്താൽ വിശ്വാസികൾ തΩിൽ അകലുവാൻ ഇടയാകരുത്, നേരേമറിച്ച് ബുദ്ധിപരമായ ഒരു വ്യായാമം എന്ന നിലയിൽ സമാധാന ത്തോടെ ചർച്ചചെയ്യുവാൻ സാധിക്കേണ്ടതാണ്.
നല്ല ആകാരവടിവും സൗന്ദര്യവും ഉള്ള ഉയരം കൂടിയ പുരുഷന്മാരിൽ മനുഷ്യൻ എക്കാലത്തും ആകൃഷ്ടരായിട്ടുണ്ട്. ആ കാര്യത്തിൽ ക്രിസ്ത്യാ നികളെന്നോ ക്രിസ്ത്യാനികളല്ലാത്തവരെന്നോ ഉള്ള വ്യത്യാസമൊന്നുമി ല്ല. സാധാരണയായി ക്രിസ്തീയ കൺവെൻഷനുകളിൽ പ്രസംഗിക്കുവാൻ കൂടുതൽ ക്ഷണം ലഭിക്കുന്നത് സുമുഖരായ പ്രസംഗകർക്കാണ്.
1 ശമുവേൽ 9:2-ൽ പറഞ്ഞിരിക്കുന്നത്, കീശിന് ശൗൽ എന്ന പേരോടെ യൗവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രയേൽ മക്ക ളിൽ അവനേക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവ രെക്കാളും തോൾ മുതൽ പൊക്കമേറിയവൻ ആയിരുന്നു എന്നാണ്. അവ നെയാണ് യിസ്രയേലിലെ ആദ്യത്തെ രാജാവായി തിരഞ്ഞെടുത്തത്. 1 ശമു വേൽ 16:6,7-ൽ കാണുന്നത് നോക്കുക: ""ശമുവേൽ യിശ്ശായിയുടെ മൂത്തമ കൻ ഏലിയാബിനെ കണ്ടപ്പോൾ വിചാരിച്ചത് ഈ പുരുഷൻ തീർച്ചയായും ഒരു രാജാവിനെപ്പോലെയുള്ളവനാണ്, ഇവനെയായിരിക്കും രാജാവായി അഭി ഷേകം ചെയ്യുവാൻ ദൈവം തന്നോടു പറയുന്നത് എന്നായിരുന്നു. ശമു വേൽ തന്റെ മുമ്പിൽ കണ്ടത് നല്ല ഉയരവും സൗന്ദര്യവുമുള്ള ഒരു യുവാവി നെയായിരുന്നു. അവനെ കണ്ടപ്പോൾ അവൻ ഒരു വലിയ രാജാവും നേതാ വുമായിത്തീരും എന്ന് ശമുവേൽ ചിന്തിച്ചു. യിസ്രയേൽ ജനം ശൗലിന്റെ അടുക്കൽ ഒരുമിച്ചുകൂടിയപ്പോഴും ഇതേ അബദ്ധം തന്നെയാണ് പ്രവർത്തി
ഒരു ശ്രേഷ്ഠമനുഷ്യവർഗ്ഗത്തെ രൂപപ്പെടുത്തിയെടുക്കണമെന്ന ചിന്തയും ശ്രമവും "ആര്യരക്ത' വാദിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ മന ിൽ ആരംഭിച്ചതല്ല, അത് അവനോടുകൂടെ അവസാനിക്കുകയും ചെയ്തില്ല. ഇന്നത്തെ തലമുറയ്ക്കും അതിമാനുഷരോടാണ് ആഭിമുഖ്യം. സ്റ്റാർമൂവി കൾ, ടി.വിയിൽ പ്രത്യക്ഷപ്പെടുന്ന കഥകൾ മുതലായവ ശ്രദ്ധിച്ചാൽ ഇതു വ്യക്തമാകും. സൂപ്പർമാൻ, ദി സിക്സ് മില്ല്യൻ ഡോളർ മാൻ, ദി ബയോ ണിക് വുമൻ, ദി ഇൻക്രെഡിബിൾ ഹൾക്ക് മുതലായവ ഈ ചിന്തയെ ശക്തി പ്പെടുന്നവയാണ്. ഇന്ന് പല ജനിതക ശാസ്ത്രജ്ഞന്മാരും അതിമാനുഷരെ ഉണ്ടാക്കുവാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്, ആവശ്യമില്ലാത്ത കുഞ്ഞുങ്ങളെ ഇല്ലാതാക്കുവാൻ ക്രമാനുഗതമായി ഭ്രൂണഹത്യാരീതി അവലം ഭിക്കുവാനും ശ്രമം നടക്കുന്നു.
പത്രൊസിന്റെ 2-ാം ലേഖനത്തിലും യൂദായുടെ ലേഖനത്തിലും പരാ മർശിച്ചിരിക്കുന്ന ദൂതന്മാർ ആരാണ്?
""പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമ ിൽ ചങ്ങല യിട്ട് നരകത്തിലാക്കി ന്യായവിധിയ്ക്കായി കാപ്പാൻ ഏല്പിക്കുകയും പുരാ തനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജല്രപ ളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ (ഏഴുപേരോടുകൂടെ പാലിക്കയും) ഏട്ടുപേരിൽ ഒരാളായി പാലിക്കുകയുംചെയ്തു'' ( 2 പത്രൊസ് 2:4-5, KJV).
""തങ്ങളുടെ വാഴ്ചകാത്തുകൊള്ളാത്ത സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിയ്ക്കായി എന്നേയ്ക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ സോദോമും ഗോമോറയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പ് ആച രിച്ച് അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ട് ദൃഷ്ടാന്തമായി കിടക്കുന്നു'' (യൂദാ 1:6-7, NKJV).
അവർ സാത്താന്റെ ദൂതന്മാരല്ല, കാരണം അവന്റെ ദൂതന്മാർ സ്വത്രന്ത രാണ്, സാത്താനെപ്പോലെ തന്നേ അവർ ഊടാടി നടക്കുന്നു. എന്നാൽ ഇവിടെ പറഞ്ഞിരിക്കുന്ന ദൂതന്മാർ തടവിലാണ്, ""അന്ധകാരത്തിൻ കീഴിലാണ്''. അവർ തങ്ങളുടെ വിധി കാത്തുകൊണ്ട് എന്നേയ്ക്കുമുള്ള ചങ്ങലയിൽ സൂക്ഷിക്കപ്പെട്ടിരിക്കുകയാണ് എന്നാണ് ക്ലാരൻസ് ലാർക്കിൻ അഭിപ്രായപ്പെട്ടത. ് അവരുടെ തടവറ നരകമല്ല, ടാർട്ടാറസ് ആണ്. എന്താ യിരുന്നു അവരുടെ പാപം? ""ദുർന്നടപ്പ്'', അസാധാരണമായ രീതിയിലുള്ള ദുർന്നടപ്പ്, ദൂതവർഗ്ഗത്തിൽ പെട്ടവർ ""അന്യജഡ''വുമായി അഥവാ മറ്റൊരു ലൈംഗികവേഴ്ച''. ലാർക്കിൻ ഇങ്ങനെ തുടരുന്നു, ""എപ്പോഴാണ് ഇങ്ങനെ പാപം ചെയ്തത്? തിരുവെഴുത്ത് പറയുന്നു, ""നോഹയുടെ കാലത്ത്'', അതാ യിരുന്നു ഭൂമിയിൽ ജല്രപളയം വരുവാൻ കാരണം.
എന്തുകൊണ്ടായിരുന്നു നോഹയുടെ കാലത്ത് ദൈവം ജല്രപളയം വരുത്തി ന്യായവിധി നടത്തിയത്? കേവലം ചരിത്രപരമായ ഒരു പ്രശ്ന മായി അല്ലെങ്കിൽ പ്രവചനപരമായ ഒരു വിഷയമായി ഇതിനെ കാണുന്ന തിനു പകരം ജല്രപളയത്തിലേയ്ക്കു നയിച്ച ചില പ്രത്യേക സംഭവങ്ങൾ (അല്ലെങ്കിൽ അക്കാലത്ത് ദൈവത്തിനു ദുഃഖം വരുത്തിയ പ്രവൃത്തികൾ) നാം നോക്കി കാണുകയും നΩുടെ കർത്താവ് തന്റെ വീണ്ടും വരവിനു മുമ്പായി സംഭവിക്കും എന്ന് മുൻകൂട്ടി പറഞ്ഞ ചില സംഭവങ്ങളുടെ പ്രവാ ചനീകമായ അർത്ഥം മന ിലാക്കുന്നതിനുള്ള ദൃഷ്ടാന്തമായി അതിനെ കണക്കാക്കുകയും വേണം.
ഉല്പത്തിപുസ്തകം 6-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അപൂർ∆സംഭവങ്ങൾ പാപം ചെയ്ത് വീണുപോയ ദുതന്മാർ സൗന്ദര്യമുള്ള മനുഷ്യസ്ത്രീകളുമായി വിവാഹബന്ധത്തിലേർപ്പെട്ട് ഒരു സങ്കര വർഗ്ഗത്തിന് അല്ലെങ്കിൽ ഭീമ സന്തതികളായ മല്ലന്മാർക്ക് (""നെഫിലിം'') ജന്മം നൽകിയ കാര്യത്തെ സൂചിപ്പിക്കുന്നതാണെന്ന് ആദ്യകാല റബ്ബിമാരുടെ എഴുത്തുകളും സെപ്റ്റ്വജിന്റ ് പരിഭാഷകരും മന ിലാക്കിയിരുന്നു. അതുപോലെതന്നെ ആദ്യകാല സഭാപിതാക്കന്മാരും ഈ വേദഭാഗത്തെ അങ്ങനെയാണ് മന ിലാക്കിയിരുന്നത്. ദേവന്മാരും മനുഷ്യസ്ത്രീകളും തΩിൽ ബന്ധപ്പെടുന്ന ഇത്തരത്തിലുള്ള വിചിത്രസംഭവങ്ങൾ ലോകത്തിലെ പല പുരാതന സംസ്കാരങ്ങളോടു ബന്ധപ്പെട്ട ഇതിഹാസങ്ങളിലും പുരാണങ്ങളിലും കാണാൻ കഴിയും: പുരാതന ഗ്രീക്ക്, ഈജിപ്ഷ്യൻ, ഹിന്ദു, ദക്ഷിണ സുമാ ത്രദ്വീപുവാസികൾ, അമേരിക്കൻ ഇന്ത്യക്കാർ തുടങ്ങി പല ദേശക്കാരുടെ പുരാണങ്ങളിലും ഇതു കാണാം.
ഹൈന്ദവ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും മല്ലന്മാർ അല്ലെങ്കിൽ രാക്ഷസന്മാർ ഒരു പ്രത്യേക വർഗ്ഗമായി കാണപ്പെടു ന്നു. ആ കൂട്ടത്തിൽ നല്ലവരും ദുഷ്ടന്മാരുമായ രാക്ഷസന്മാർ ഉണ്ടായിരു ന്നു. അവർ ശക്തരായ യുദ്ധവീരന്മാരായിരുന്നു, വലിയ മ്രന്തവാദികളും മായാ ജാലക്കാരുമായിരുന്നു.