Chapter 8 of 9

അനുബന്ധം

20 min read · Pages 69–96 of the printed edition

(ഡോ. അലക്സാണ്ടർ കുര്യന്റെ ലഘുഗ്രന്ഥത്തിൽ നിന്നും ഉദ്ധരിച്ചത്)

ആരാധനയെ അപകീർത്തിപ്പെടുത്തൽ ലോകമെമ്പാടുമുള്ള സുവിശേഷവിഹിത സഭകളിൽ ആരാധന ഇന്നൊരു യുദ്ധരംഗമാണ്. അനവധി “ആരാധനാ യുദ്ധങ്ങൾ” നടന്നു കൊണ്ടിരിക്കുന്നു. ഇത് ഏറ്റവും വിവാദപരമായ പ്രതിപാദ്യവും, ഗൗര

വമേറിയ വിഷയവും, വിഭാഗീയത ഉളവാക്കുന്ന ഒരു പ്രശ്നവുമാണ്. ആരാധന സഭകളെ പിളർപ്പിലെത്തിച്ചിട്ടുണ്ട്. ക്രിസ്തീയ വിശ്വാസി കൾക്ക് ഏറ്റവും വിലയേറിയ ആരാധനയ്ക്കു സഭയിലെ അഭിപ്രായഭി ന്നതകൾ സഭാസംഘട്ടനങ്ങൾക്കു കാരണമായിരിക്കാൻ കഴിയുമെ ന്നത് തികച്ചും അവിശ്വസനീയമായ സംഗതിയാണ്.

ആരാധനയെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതകൾ /സംഘട്ടനങ്ങൾ പുതിയകാര്യമല്ല.വേദപുസ്തകത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ

കൊലപാതകം (ഉല്പത്തി 4ൽ കായീൻ തന്റെ സഹോദരനായ ഹാബേ ലിനെ കൊലപ്പെടുത്തുന്നത്) അംഗീകൃതമായ ആരാധനയെ ചൊല്ലി യുള്ള ഒരു കലഹത്തിന്റെ പരിണിതഫലമായിരുന്നു. ആരാധനയെ സംബന്ധിച്ചു പൊതുവായും സംഗീതത്തെ സംബന്ധിച്ചു പ്രത്യേകമായും ഉള്ള തർക്കങ്ങൾ എല്ലാ സഭാവിഭാഗങ്ങളിലും പൊട്ടി പ്പുറപ്പെട്ടിട്ടുണ്ട്. ആരാധനയുടെ വൈവിധ്യമാർന്ന രൂപങ്ങൾക്കും, ശൈലികൾക്കും , പ്രവണതകൾക്കും ഇടം കൊടുക്കാനും അവയെ ഉൾക്കൊള്ളാനും സഭാനേതാക്കൻമാർ തീവ്രയത്നം നടത്തിക്കൊണ്ടി രിക്കുന്നു. “പരമ്പരാഗതമായ ആരാധനയും”, “സമകാലികമായ ആരാ ധനയും”; “വൈകാരികമായ ആരാധനയും”, “ബുദ്ധിപരമായ ആരാ ധനയും”; “ആരാധനാ ക്രമത്തിന്റെ ചട്ടക്കൂടിനുള്ളിലുള്ള പരമ്പരാഗ തക്കാരും”, “ചട്ടരഹിതമായി ആരാധന നടത്തുന്ന പരമ്പരാഗതക്കാരും” തΩിൽ തുടർന്നു പോരുന്ന ഒരു സംക്ഷേഭമുണ്ട്. “സർഗ്ഗാflകമായ ആരാധന”, “പ്രകടനപരമായ, പ്രദർശനാത്മക ആരാധന”, “നവീക രണ ആരാധന” , “ആവിഷ്കാര ദ്യോതകമായ ആരാധന”, “അവബോ ധപരമായ ആരാധന” എന്നിവയെക്കുറിച്ച് നാം കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ, ഏറ്റവും ജനകീയമായ തരത്തിലുള്ളത് “സമകാലിക ആരാ

ഉപകരണ സംഗീതവും ആരാധനയും

ധനയാണ്”. സഭയ്ക്കു പുറത്തുള്ളവരെയും യുവതലമുറയെയും പ്രത്യേ കമായി ആകർഷിക്കുന്ന തരത്തിലുള്ള ആരാധനാരീതികളും ശൈലി

കളുമാണ് അതു വിശദീകരിക്കുന്നത്.

നവോത്ഥാനകാലം മുതൽ പ്രൊട്ടസ്റ്റന്റ ് സഭാവിഭാഗങ്ങളുടെ ആരാ ധനയിലെ ഏറ്റവും വ്യാപകമായ മാറ്റങ്ങളെയാണ്, ആരാധനയിലെ അടുത്ത കാലത്തുള്ള സുവിശേഷ വിഹിത പരീക്ഷണങ്ങൾ പ്രതിനി ധാനം ചെയ്യുന്നത്. സമകാലിക ഇവാഞ്ചലിക്കലിസത്തിലെ തിരുവച നപരമായ വിശ്വസ്തതയുടെയും നിഷ്ഠയുടെയും ആflമാപിനിയാ ണ്(ആflീയ അളവുകോലാണ്)ആരാധനയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം. ദൈവവചനത്തിന്റെ സത്യങ്ങളിൽ നിന്നുള്ള വ്യതിചലന മാണ് ആരാധനയുടെ കാര്യത്തിലുള്ള എറ്റവും അസഹ്യമായ ഈ കുഴ ച്ചിലുകളുടെ/ കുഴപ്പങ്ങളുടെ മൗലികകാരണം. പല സഭകളുടെയും ഉപ ദേശങ്ങളിലും പ്രവൃത്തികളിലും വേദപുസ്തകം നിർണ്ണായകമായ രീതി യിൽ പ്രവർത്തിക്കുന്നില്ല.

സമകാലിക ആരാധനാരംഗം ആരാധനാ ശൈലികളിലെ വൈവിധ്യത്തെ അഥവാ രീതികളെ മാത്രം ചൊല്ലിയുള്ള ആരാധനയിലെ ചേർച്ചയില്ലായ്മ അത്ര ഗൗരവ തരമായ ഒരു പ്രശ്നമല്ല. പക്ഷേ ഈ പൊരുത്തമില്ലായ്മ ദൈവശാ സ്ത്രത്തിന്റെ ഫലമായുളവാകുമ്പോൾ അതൊരു ഗൗരവമായ കാര്യ മാണ്. ദൈവശാസ്ത്രം സത്യത്തിന്റെ കാതൽ അഥവാ സത്തയാണ്. മാറുന്ന ദൈവശാസ്ത്രം എപ്പോഴും അപകടകരമായ ഒരു ഇടപാടാണ്. ദൈവശാസ്ത്രം ആരാധനാ ശൈലികളെയും രീതികളെയും എത്രമാത്രം രൂപപ്പെടുത്തുന്നുവോ അത്രമാത്രം അവ നΩുടെ ദൈവശാസ്ത്രത്തെ രൂപപ്പെടുത്തുമെന്ന് നാം ഒാർΩിക്കണം. ആരാധന തിരുവചനത്തിലെ അതിന്റെ ദൈവശാസ്ത്രപരമായ വേരുകളിൽ നിന്നും പിഴുതു മാറ്റ പ്പെട്ടാൽ, പിന്നെ ആരാധന ആരാധനയല്ലാതെയാകും!

ഏറ്റവും മൗലികമായ പ്രശ്നം ഉത്തരാധുനികമായ വിശ്വവീക്ഷണ മാണ്. തിരുവചനം ആധാരമായ കാഴ്ചപ്പാട്(വീക്ഷണം) ദൈവത്തിലും തിരുവചനത്തിൽ ദൈവം തന്നെതന്നേ വെളിപ്പെടുത്തുന്നതിനെയും ക്രേന്ദീകരിച്ചിരിക്കുന്നു. വ്യക്തികൾക്കു പുറത്തുള്ള യാഥാർത്ഥ്യത്തെ യാണ് ആധുനികത ക്രേന്ദീകരിച്ചിരിക്കുന്നത്. എന്നാൽ ഉത്തരാധുനി

ഉപകരണ സംഗീതവും ആരാധനയും

കത എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനുഷ്യകാഴ്ചപ്പാടുകളെയാണ് ക്രേന്ദീകരിക്കുന്നത്. ജീവിതത്തോടും ആflീയതയോടും, ആരാധന യോടും ദൈവത്തെ സേവിക്കുന്നതിനോടും ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉത്തരാധുനിക മന ിന് അഭികാമ്യമായി തോന്നേണ്ടതിനു പുനർവ്യാ ഖ്യാനിക്കപ്പെടുകയും പുനർക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. വെറും ആflനിഷ്ഠവും അനുഭവേദ്യവും ആപേക്ഷികവുമല്ലാത്ത നിത്യമായ കേവലമായ, വസ്തുനിഷ്ഠമായ, ആനുപാതികവുമായ സത്യം അട ങ്ങിയിരിക്കുന്ന ക്രിസ്തീയ കാഴ്ചപ്പാടുമായി ഇക്കാര്യം എപ്പോഴും ഒരു ഘർഷണത്തിലായിരിക്കുന്നു.

വിട്ടുവീഴ്ചകൾക്കു തയ്യാറാകുന്ന സഭയിൽ,തിരുവചനാധിഷ്ഠിത മായ ആരാധനയെ സംബന്ധിച്ചിടത്തോളം തരണം ചെയ്യാൻ പറ്റാ ത്തതരത്തിലുള്ള തട ങ്ങൾ ഉണ്ട്.

  1. അന്തസത്തയെക്കാൾ ഉപരിയായി “ശൈലികൾക്കും” “രീതി കൾക്കും” നൽകുന്ന അമിത പ്രാധാന്യം.

ആരാധനയെക്കുറിച്ചു പറയുമ്പോൾ , ആരാധനയുടെ ഉള്ളടക്ക ത്തെക്കാളും അന്തസത്തയെക്കാളും ഉപരിയായി ആരാധനയുടെ “ശൈലിക്കും രീതികൾക്കും” ആണ് ഇന്നു പ്രഥമ്രപാധാന്യം. ഈ വിഷ യത്തെ അധികരിച്ചെഴുതപ്പെട്ട പല ഗ്രന്ഥങ്ങളിൽ നിന്നും ആരാധനയെ

സംബന്ധിച്ചുള്ള സമകാലിക ചർച്ചകളിൽ നിന്നും ഇക്കാര്യം വളരെ വ്യക്തമാണ്. ആരാധനയുടെ ശൈലികൾ എന്ന ധാരണയ്ക്കാണു പ്രത്യേകമായും മാറ്റമുള്ളത്.ഇന്നു ക്രൈസ്തവ വിശ്വാസികൾ സഭയുടെ പേരുകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചു ശ്രദ്ധാലുക്കൾ അല്ല. ആരാ ധനയുടെ ശൈലികൾ കൊണ്ടാണ് പ്രഥമമായും അവർ ഒരു സഭയെ തിരഞ്ഞെടുക്കുന്നത്. ദൈവശാസ്ത്രം ഒരു വിഭജനരേഖയല്ല, ഉപദേശം വിശ്വാസികളെ കൂട്ടിച്ചേർത്തുകൊണ്ട് പോകുന്നതുമില്ല;അതു നിർ∆ ഹിക്കപ്പെടുന്നതു ആരാധനാ ശൈലിയാലാണ്.

ഇന്നത്തെ സഭകളിൽ നടന്നുകൊണ്ടിരിക്കുന്ന പല ആരാധനാരീ തികളെയും (അവ തിരുവചനാധിഷ്ഠിതമല്ലാത്തത് ആയിരിക്കാമെങ്കിൽ കൂടി) പുച്ഛിക്കുന്നതിനു പകരം അവയെ സ്വാഗതം ചെയ്യുവാനും അഭി നന്ദിക്കുവാനും ക്രിസ്തീയവിശ്വാസികൾ ഉത്സാഹികളായിരിക്കുന്നു. ക്രിസ്തീയ ആരാധനകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി

ഉപകരണ സംഗീതവും ആരാധനയും

ആരാധനാശൈലിയിലെ വൈവിധ്യം പരിഗണിക്കപ്പെടുന്നു. ചില യാഥാസ്ഥിതികരായ ഉപദേഷ്ടാക്കൾ സΩർദ്ദത്തിനടിമപ്പെട്ട് ഞായ റാഴ്ചത്തെ പരമ്പരാഗതമായ സഭാരാധനയിൽ നിന്നു തികച്ചും വിഭി ന്നമായി ഒരു ആരാധന തുടങ്ങാൻ ശ്രമിക്കുന്നു. പല സഭകളും “ശനി യാഴ്ച ആരാധന”യുമായി മുന്നോട്ടു വരുന്നു. അങ്ങനെയുള്ള ആരാ ധന വളരെ സമകാലികവും പരിഷ്കൃതവും ആകർഷകവുമാണ്. എല്ലാ

ത്തിനും അപ്പുറത്തായി, വൈവിധ്യമാർന്ന ആരാധനാശൈലികളെ സംബന്ധിച്ച നΩുടെ അംഗീകാരത്തെയും അഭിനന്ദനങ്ങളെക്കാളും ഏറെ പവിത്രമായ ചില കാര്യങ്ങൾ ആരാധനയുടെ സമകാലിക ദൈവ ശാസ്ത്രത്തിലുണ്ട്!

പഴയ നിയമത്തിലായാലും പുതിയ നിയമത്തിലായാലും ദൈവം ആരാധനയിലെ സർഗ്ഗാflകതയെയും കണ്ടുപിടുത്തങ്ങളെയും ഒരി ക്കലും അംഗീകരിച്ചിരുന്നില്ല എന്നു നാം ഒാർത്തിരിക്കേണം.ആരാധ നയെ “സമകാലികവും”, “സർഗ്ഗാflകവും” , പ്രസക്തവുമാക്കുന്നതി നായി ആരാധനയിൽ അവതരിപ്പിക്കപ്പെടുന്ന പുതിയ കാര്യങ്ങളും

പ്രവർത്തനങ്ങളും ദൈവത്തിന് അർപ്പണം ചെയ്യുന്ന “അന്യാഗ്നി” പോലെയാണ്. മനുഷ്യനു തങ്ങൾ സ്വയം തിരഞ്ഞടുക്കുന്ന ഏതു രീതി

യിലും ദൈവത്തെ ആരാധിക്കാൻ കഴികയില്ല.

  1. വ്യക്തികളുടെ അനുഭവങ്ങളുടെയും അനുഭൂതികളുടെയും (വികാരങ്ങളുടെയും)വെളിച്ചത്തിൽ ആരാധന നിർ∆ചിക്കപ്പെടുന്നു.

തിരുവചനാധിഷ്ഠിതമായ ആരാധനയെ ഇന്ന് വിവിധ തത്വചി ന്താഗതികളുടെ അടിസ്ഥാനത്തിൽ പുനർനിർ∆ചിച്ചുകൊണ്ടിരിക്കുന്ന പ്രവണത കാണാം. ദൈവത്തെ അനുഭവിക്കാനായി ആളുകൾ സഭ യിലേക്കു വരുന്നു. ഈ വരവിന്റെ ഉദ്ദേശ്യം “എന്റെ ആവശ്യം,” “എന്റെ അനുഭൂതികൾ”, “എന്റെ അനുഭവം” ,“എന്റെ സന്തോഷം”, “എന്റെ ആഗ്രഹങ്ങൾ” എന്നതാണ.് “ഞാൻ” എല്ലാത്തിന്റെയും ക്രേന്ദമായിരി ക്കുന്നു. ഞാൻ എന്ന ഭാവം പരമാധികാരിയായി വാഴുന്നു. ആരാധകൻ

ആരാധനാ വസ്തുവായി പരിണമിക്കുന്നു.തങ്ങൾക്കുവേണ്ടി എന്തെ ങ്കിലും ദൈവം ചെയ്തു തരുന്നതിനു വേണ്ടി ആളുകൾ നടത്തുന്ന ദൈന്യമായ ഒരു ഊമകളിയായി ആരാധന മാറുന്നു. അതു പ്രകൃത്യാ തീതമെങ്കിൽ അത്രയും നല്ലത്! വ്യക്തികളുടെ അനുഭവത്തിന്റെ അടി

ഉപകരണ സംഗീതവും ആരാധനയും

സ്ഥാനത്തിൽ മാത്രമായി ആരാധന നിർ∆ചിക്കപ്പെടുന്നു;ആflീയ അനുഭൂതികളെ ഉത്പാദിപ്പിക്കുന്ന ഒരു വൈകാരിക അഭ്യാസമാണത്. ദൈവത്തെ മാനിക്കുന്നതിനും ഉപരിയായി “ആത്മീയമായി തോന്ന ണമെന്ന” നΩുടെ ആവശ്യമാണ് ആരാധനയുടെ അജണ്ടയായി പരി ണമിക്കുന്നത.് ആflനിർവൃതിയുടെ അനുഭൂതികളെ പിൻതുടരുമ്പോൾ,

കർത്താവുമായുള്ള തനതായ അനുഭവം (കൂടിക്കാഴ്ച)നഷ്ടമാകുന്നു. നാം യഥാർത്ഥമായി അനുഭവിക്കുന്നതെല്ലാം ശക്തമായ വികാരമാകു മ്പോൾ, നാം ദൈവത്തെ ആരാധിക്കുന്നുവെന്ന ചിന്തയുടെ ചെപ്പടി വിദ്യയാൽ നാം കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ആരാധനയോ ടുള്ള അനുഭവോന്മുഖമായ സമീപനത്തിന്റെ പ്രധാനകാരണം കരിസ്മാ റ്റിക്ക് ദൈവശാസ്ത്രത്തിന്റെ സ്വാധീനമാണെന്നു കാണാം. പെന്ത ക്കോസ്തു/ കരിസ്മാറ്റിക് വലയങ്ങളിൽ നിന്നാണ് ആരാധനയിലെ മിക്ക മാറ്റങ്ങളും കടം കൊണ്ടിട്ടുള്ളത്. ആflീയതയുടെയും , ആരാധ നയുടെയും, ശുശ്രൂഷയുടെയും കരിസ്മാറ്റിക് ദൈവശാസ്ത്രങ്ങൾ സമ കാലിക ആരാധനാശൈലികളിൽ വ്യക്തമായി പ്രതിഫലിക്കപ്പെടുന്നു. ഉദാഹരണത്തിനു, അവരുടെ വിശ്വാസ വ്യവസ്ഥയ്ക്കു വ്യക്തിപരമായ അനുഭവമാണ് അടിസ്ഥാനം. എന്നാൽ തിരുവചനം പലപ്പോഴും അനു ഭവത്തിനു രണ്ടാം സ്ഥാനമാണ് നൽകുന്നത്. ദൈവവചനത്തെക്കാൾ പ്രമുഖമായി അനുഭവത്തെ തേടുമ്പോഴെല്ലാം, ക്രിസ്തീയജീവിതത്തെ സംബന്ധിച്ചുള്ള സമൂല സമീപനം വളരെ ആflനിഷ്ഠമായി പരിണ മിക്കുന്നു.

പ്രകൃതിപരവും പ്രകൃത്യാതീതവും, ആflീയവും മാനസികവും, വൈകാരികവും ശാരീരികവും ആയ സൗഖ്യത്തെ ഉറപ്പാക്കുവാനും ആഘോഷിക്കുവാനുമാണ് ആരാധന. അത്ഭുതകരമായ വരങ്ങളെ/ദാന ങ്ങളെ ചൊരിയുന്നതിലൂടെ പ്രത്യേകിച്ചും അന്യഭാഷാ ഭാഷണത്തി ലൂടെ ആരാധകനിൽ ദൈവം സംഭവ്യമായിത്തീരുന്നു. ആരാധനാ സമ യത്ത്, “ആരാധനയ്ക്കു നേതൃത്വം നൽകുന്നവർ” സുദീർഘമായ ഗാനാ ലാപന സമയത്തും പങ്കാളിത്തത്തിനു അവസരമുള്ള “സ്തുതിയുടെയും ആരാധനയുടെയും” സമയത്തും സഭാജനങ്ങളെ നയിക്കുന്നു. ആരാ ധന ഏറെ പ്രദർശനാflകമാണ്. ആരാധകർ ഒരുപക്ഷെ കൈ ഉയർത്തി

ക്കൊണ്ടും, ശരീരചലനങ്ങൾകൊണ്ടും, കൈയ്യടിയും ചിരിയും, നൃ

ഉപകരണ സംഗീതവും ആരാധനയും

ത്തവും ആഹ്ളാദവും വികാര്രപകടനത്തിന് അവസരമൊരുക്കുന്ന മറ്റ് രീതികൾ കൊണ്ടും(വൈകാരിക ഉന്മാദം കൊണ്ടുപോലും) തങ്ങളെ ത്തന്നെ (തങ്ങളുടെ ഉള്ളിലുള്ള ആരാധനയെ ) പ്രകടമാക്കുന്നു. ഈ ഘടകങ്ങളൊന്നും ആരാധനയിൽ ഇല്ലെങ്കിൽ , ആ ആരാധനയെ ആരാ ധനയായി പരിഗണിക്കുകയില്ല.

പലപ്പോഴും സഭയുടെ നടപടിക്രമങ്ങളെ ഇത്തരം ആരാധന താറു മാറാക്കുമെങ്കിലും, അതിനെ പരിശുദ്ധാflാവിന്റെ വ്യാപാരമായി വ്യാഖ്യാനിക്കുകയും ഗ്രഹിപ്പിക്കുകയും ചെയ്യുന്നു. 1 കൊരി. 14:33-ൽ പൗലോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ”. ഒരു ക്രമീകൃത ആരാധന യിൽ, ദൈവം ബഹുമാനിക്കപ്പെടുന്നു. അവന്റെ സ്വഭാവം വാസ്തവ

മായി പ്രതിഫലിക്കപ്പെടുകയും ചെയ്യുന്നു. അവിടെ ദൈവം പരമ പ്രധാ നമായ ശ്രദ്ധാക്രേന്ദവും ആരാധനാ വസ്തുവുമായിരിക്കുന്നു. താറു മാറും ക്രമരാഹിത്യവും വാഴുന്നിടത്ത്, ദൈവം അപമാനിക്കപ്പെടുന്നു. അവന്റെ സ്വഭാവം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു. ദൈവത്തോടുള്ള നΩുടെ ആരാധന ദൈവികസ്വഭാവത്തെയും പ്രകൃതത്തെയും പ്രതി ഫലിപ്പിക്കണം. യഥാർത്ഥ ആരാധന എന്നു നാമകരണം ചെയ്യ പ്പെട്ടിരിക്കുന്ന തന്റെ സന്ദേശത്തിൽ റെയ് സി. സ്റ്റഡ്മാന്റെ വാക്കുകൾ ശ്രദ്ധിക്കുക:

""പഴയകാല ഉണർ∆ുകളിലും സമകാലിക ആചരണത്തിലും ഒരു പോലെ പല സഭകളുടെയും ആരാധനയെ വികലമാക്കി തകർത്തുട ച്ചുകളഞ്ഞ ആരാധനയിലെ ചില കവിഞ്ഞൊഴുക്കുകൾക്കു തിരുവചന പ്രകാരമുള്ള ഒരു പിന്തുണയും ഇല്ലാത്തതാണ്. പ്രകമ്പനം കൊള്ളി ക്കൽ, ഇളക്കൽ, തകർക്കൽ, ചാട്ടം, ഒാട്ടം, കുരയ്ക്കൽ തുടങ്ങിയവ യെല്ലാം സാന്ദർഭികമായി യഥാർത്ഥ ഉണർ∆ിനെ അനുധാവനം ചെയ്തി രുന്നതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഈ ഉണർ∆ുകളുടെ നായ കൻമാർ പലപ്പോഴും അങ്ങനെയുള്ള പെരുമാറ്റത്തിന്റെ സ്വഭാവത്തെയും ഉറവിടത്തെയും സംബന്ധിച്ച് ഉൽകണ്ഠ പ്രകടിപ്പിച്ചിരുന്നു. ആflാവി ന്റേത് എന്നൂഹിക്കപ്പെടുന്ന സ്വാധീനത്തിൻ കീഴിൽ തറയിലേക്കോ നില ത്തേക്കോ പെട്ടെന്നു വീഴുന്നതോ കുറെ സമയത്തേക്കു അതിനു(വീഴ്ച യ്ക്കു) സാധ്യതയുള്ളവരായിരിക്കുന്നതോ അങ്ങനെയുള്ള ഒരു പ്രവൃ

ഉപകരണ സംഗീതവും ആരാധനയും

ത്തിയാണ.് ഇതു വിശദീകരിക്കാനായി ചിലപ്പോഴൊക്കെ ഉപയോഗി ക്കപ്പെടുന്ന പദസമുച്ചയം ആണെങ്കിലും , തിരുവചനത്തിൽ ഈ പദ സമുച്ചയം എപ്പോഴും ഭൗതിക മരണത്തെ പരാമർശിക്കുകയാണ് ചെയ്യു ന്നത്. ഒരു ആരാധകൻ ദൈവിക സാന്നിദ്ധ്യത്താൽ സമ്പൂർണ്ണനായി നിമഗ്നനാക്കപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം . ഒരു പക്ഷേ ദാനി യേൽ ദാനി.10:8,15ലും ആയിരുന്നതുപോലെ. ഈ പ്രതിഭാസത്തെ ഇന്ന് ഊതിവീഴ്ത്തൽ എന്നു വിളിക്കുന്നു. എന്നാൽ അങ്ങനെയുള്ള പ്രതി കരണം സാധാരണ അനുഭവമായി തിരുവചനത്തിൽ പരിഗണിക്കപ്പെ ടുന്നില്ല. തന്മൂലം അതിനെ ആരാധനയുടെ തനതായ പ്രവൃത്തിയായി പഠിപ്പിച്ചുകൂടാ''.

സമ്പൂർണ്ണമായും ആflനിഷ്ഠമായ ആരാധനയോടുള്ള ഈ സമീ പനത്തെ പല പാസ്റ്റർമാരും നേതാക്കന്മാരും തങ്ങളുടേതായ അസാ ധാരണ അനുഭവങ്ങളെ വലുതാക്കിക്കാണിക്കുകയും (ദർശനങ്ങൾ, സ്വ പ്നങ്ങൾ, പ്രവചനങ്ങൾ, “വചനപരിജ്ഞാനം” തുടങ്ങിയവ) അങ്ങ നെയുള്ള ആഹ്ലാദജന്യമായ അനുഭവങ്ങളെ അന്വേഷിക്കുവാൻ ആരാ

ധകരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അങ്ങനെ ആരാധന ഏറ്റവും ഗംഭീരമായ അനുഭവത്തെ തേടുന്ന ഒരു യാത്രയായി പരിണമിക്കുന്നു. തങ്ങളുടെ ആരാധനയുടെയും, സാക്ഷ്യത്തിന്റെയും, ദൈവശാസ്ത്ര ത്തിന്റെയും, സാരാംശവും ആകെത്തുകയുമാണ് ദൈവത്തോടൊപ്പമുള്ള അനുഭവം.

നΩുടെ ദൈവശാസ്ത്രത്തെ അനുഭവത്തിനുമേൽ നാം പണിയ രുത്. തനതായ വിശ്വാസത്തിന്റെ (പുറത്തേക്കുള്ള)വളർച്ചയാണ് അ നുഭവവും വികാരവും. വിശ്വാസത്തോടുള്ള പ്രതികരണം എന്ന നില യിലാണ് യഥാർത്ഥമായ ക്രിസ്തീയ അനുഭവം ഉണ്ടാകുന്നത്. ദൈവ ജനം ആരാധിച്ചപ്പോൾ അവർ തങ്ങളുടെ ശ്രദ്ധ തങ്ങളുടെ സ്വർഗ്ഗീയ പിതാവിന്മേലും അവന്റെ മഹത്വവാനായ പുത്രനായ യേശുക്രിസ്തു വിന്മേലും പതിപ്പിക്കുകയാണ് ചെയ്തത്. തിരുവചനാധിഷ്ഠിതമായ ആരാധന ദൈവക്രേന്ദീകൃതമാണ്, മനുഷ്യക്രേന്ദീകൃതമല്ല. ദൈവത്തിന്റെ ദയയും മഹത്വവും തിരിച്ചറിയുന്നതിലൂടെ ദൈവത്തെ മഹത്വപ്പെടു ത്തുക, അവനെ ബഹുമാനിക്കുക എന്നതാണ് ആരാധന. ആflാവിന്റെ ശക്തിയിലും അവന്റെ നിയ്രന്തണത്തിൻ കീഴിലുമാണ് നാമിതു ചെയ്യു

ഉപകരണ സംഗീതവും ആരാധനയും

ന്നത്. ദൈവം ആരാകുന്നുവെന്നും അവൻ എന്തു ചെയ്തിരിക്കുന്നു വെന്നും സ്ഥിരീകരിക്കുന്നതിനാൽ ആരാധനയിൽ നാം അവന്റെ പര മാധികാരത്തെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്.

  1. എക്ക്ളീഷ്യ (സഭ)എന്ന ആശയം നഷ്ടപ്പെട്ടിരിക്കുന്നു.

തന്റെ ജനത്തിന്റെ സ്തുതികളിന്മേൽ അധിവസിക്കുന്നവനാണ് യഹോവ (സങ്കീ. 22:3). സംഘടിത ആരാധനയിൽ, ദൈവജനം ഒരു സഭയായി കൂടി വരുന്നു. സഭ വിളിക്കപ്പെട്ടവരുടെ കൂട്ടമാണ്. അവർ വേർപെട്ടവരും വീണ്ടെടുക്കപ്പെട്ടവരുമാണ്. ഇത് ആളുകളുടെ ഒരു കൂട്ട മല്ല, പ്രത്യുത ്രകിസ്തുവിന്റെ ശരീരമാണ്. അതുകൊണ്ട്, സംഘടിത ആരാധനയിൽ, ഒരാൾക്ക് ഇഷ്ടമുള്ളതുപോലെ ആരാധിക്കുക എന്ന ആശയം ദൈവവചനത്തിനു വിരുദ്ധമാണ്. സഭയെന്ന നിലയിൽ, നാം എല്ലാവരും ഒരുമിച്ച് ആരാധിക്കാൻ വിളിക്കപ്പെട്ടവരാണ്. ഇപ്രകാരമുള്ള ആരാധന നΩുടെ വിശ്വാസത്തെയും കൂട്ടായ്മയേയും വളർത്തുന്ന താണ്.

ദൈവം ഒരു ത്രിത്വമാണ്, മൂന്ന് ആളത്തങ്ങളുടെ സംസർഗ്ഗം. നാം ഒരുമിച്ച് ആരാധിക്കുമ്പോൾ നാം അവന്റെ ബന്ധാധിഷ്ഠിതമായ പ്രകൃ തത്തെയാണു പ്രതിഫലിപ്പിക്കുന്നത്. ഒരു വിശ്വാസ സമൂഹമെന്ന നില യിൽ, സന്തോഷകരവും ആദരണീയവുമായ ആരാധനയിൽ ക്രിസ്തുവി ന്റെ കർത്തൃത്വത്തിൻ കീഴിൽ നാം നΩുടെ സ്വർഗ്ഗീയ പിതാവിന്റെ സ ന്നിധിയോട് അടുത്തുവരുന്നു. എബ്രായ ലേഖന എഴുത്തുകാരൻ സ്വയം- സ്വാംശീകരിക്കപ്പെട്ട ആflീയതയ്ക്കെതിരെ മുന്നറിയിപ്പ് തരി കയും ആരാധനയ്ക്കും കൂട്ടായ്മയ്ക്കുമായി ഒരുമിച്ച് കൂടിവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു തന്റെ വായനക്കാരെ ഒാർΩിപ്പിക്കുകയും ചെയ്യു ന്നു:

“........വിശ്വാസത്തിന്റെ പൂർണ്ണ നിശ്ചയം പൂണ്ടു പരമാർത്ഥ ഹൃദ യത്തോടെ അടുത്തു ചെല്ലുക”(10:22). “.........പ്രത്യാശയുടെ സ്വീകാര്യം നാം മുറുകെ പിടിച്ചുകൊൾക” (10:23)

“.......... ചിലർ ചെയ്യുന്നതുപോലെ നΩുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തΩിൽ പ്രബോധിപ്പിച്ചുകൊണ്ട് സ്നേഹത്തിനും

സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം സൂക്ഷിച്ചുകൊൾക” (10:24-25).

ഉപകരണ സംഗീതവും ആരാധനയും

കൂട്ടിച്ചേർക്കപ്പെട്ട സഭയെ സംബന്ധിക്കുന്ന തിരുവചനാധാരമായ സത്യത്തെ ഇന്നത്തെ മിക്ക സുവിശേഷവിഹിത ആരാധനകളും അവ ഗണിക്കുന്നു. ലോകത്തിൽ നിന്നും വിളിച്ചു വേർതിരിക്കപ്പെട്ട കൂട്ടമായ ദൈവജനത്തെക്കുറിച്ചു സൂചിപ്പിക്കുന്നതിനായി പുതിയനിയമ എഴു ത്തുകാർ 100ൽ ഏറെ തവണ വളരെ പരിചിതമായ “എക്ലീഷ്യ” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. വിനോദത്തിനും, നാടകത്തിനും, സംഗീത

ത്തിനുമൊക്കെയായി അഥവാ ഒരു പൊതുസേΩളനത്തിനോ പരിപാ ടിക്കോവേണ്ടി വിശ്വാസികളുടെയും അവിശ്വാസികളുടെയും വെറുമൊരു കൂടിച്ചേരലായി (സംഗമമായി) ആരാധന അധ:പതിച്ചിരിക്കുന്നു. ഇത് ആളുകളുടെ ഒരു ഒത്തുചേരലാണ്. ഈ ആരാധന ദൈവത്തെ മഹത്വ

പ്പെടുത്തുന്നതിനും, അവൻ സർ∆യോഗ്യനാണന്നു തിരിച്ചറിയുന്ന തിനും വേണ്ടിയല്ല, പ്രത്യുത മറ്റുള്ളവരിലേയ്ക്ക് എത്തിച്ചേരുന്നതിനു വേണ്ടിയാണ്. പൊതുജനങ്ങളുമായുള്ള ബന്ധം സഭയുടെ ആത്യന്തിക പ്രാധാന്യമായി മാറിയിട്ടുണ്ട്. അവിശ്വാസികൾക്കുവേണ്ടിയുള്ള വിനോ ദങ്ങളും സാമൂഹ്യ്രപവർത്തനങ്ങളും തിരുവചനാധിഷ്ഠിതമായ ആരാ ധനയുടെ സ്ഥാനം കയ്യടക്കിയിരിക്കുന്നു.

ആരാധന ‘അന്വേഷകർ’ക്കായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു. അവയിൽ മിക്ക മാറ്റങ്ങളും സുവിശേഷീകരണത്തിന്റെ പേരിലാണ്

നടത്തപ്പെട്ടിരിക്കുന്നത്. ഇത് അവിശ്വാസ ലോകത്തിന്റെ താൽപ്പര്യ ങ്ങൾക്കും ശൈലികൾക്കും അനുസൃതമായി നΩുടെ ആരാധനയെ രൂപാന്തരപ്പെടുത്തുന്നതിനുള്ള ഒരു സമൂല ശ്രമമാണ്. പല സഭകളിലും ശനിയാഴ്ച സായംസന്ധ്യ പുതിയ ആരാധനാ സമയമായി മാറിയിട്ടു ണ്ട്. കർത്തൃദിവസമായ ഞായറാഴ്ച ജോലികളുടെയും, വിശ്രമ ത്തിന്റെയും, വിനോദത്തിന്റെയും ദിവസമായി പരിഗണിക്കപ്പെടുന്നു..

അപ്പൊ. 2:42-ൽ പറഞ്ഞിരിക്കുന്ന ആദിമസഭയുടെ മുഖ്യ നട പടികളിൽ സുവിശേഷീകരണം ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധിക്കുന്നത് രസകരമായിരിക്കും. “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു”. കർത്തൃദിവസമായ ഞായറാഴ്ച ജോലികളുടെയും, വിശ്രമത്തിന്റെയും,

വിനോദത്തിന്റെയും ദിവസമായി പരിഗണിക്കപ്പെടുന്നു. രക്ഷിക്കപ്പെ ടാത്തവരുടെ ആവശ്യങ്ങൾക്കു വേണ്ടിയും, സുവിശേഷീകരണത്തിനു

ഉപകരണ സംഗീതവും ആരാധനയും

വേണ്ടിയും, പൊതുപ്രവർത്തനത്തിനു വേണ്ടിയുമുള്ള ഒരു കൂടിവരവ ല്ലായിരുന്നു അത്. സാക്ഷീകരണത്തിനും സുവിശേഷീകരണത്തിനും ഇവിടെ എന്താണ് സംഭവിച്ചത്? സുവിശേഷം പങ്കുവെക്കുന്നതു സഭ യുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യം അല്ല എന്നാണോ ഇത് അർത്ഥ മാക്കുന്നത്? സഭയുടെ ചലനാflകമായ ഏകീകൃത ജീവിതത്തിന് സഭാ ജനം അഥവാ ക്രിസ്തീയ വിശ്വാസികളുടെ കൂടിവരവ് - ലോകത്തിൽ വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്ന് അപ്പൊ.2:46,47 നെΩ ഒാർΩി പ്പിക്കുന്നു. ഫലവത്തായ സുവിശേഷീകരണമായിരുന്നു അവരുടെ ജീവി തത്തിന്റെയും സേവനത്തിന്റെയും ആത്യന്തികമായ ലക്ഷ്യം. ആരാധ നയ്ക്കായി വിശ്വാസികൾ കൂടിവരികയും സുവിശേഷീകരണത്തിനായി അവർ ചിതറിപ്പോകുകയും ചെയ്തിരുന്നു(അപ്പൊ.5:42;6:7). ഈ വിശ്വാ സികളുടെ ജീവിതവും സാക്ഷ്യവും ജനങ്ങൾ ദർശിച്ചപ്പോൾ അനേ കർ തുടർച്ചയായി രക്ഷിക്കപ്പെടുവാൻ തുടങ്ങി. “കർത്താവു രക്ഷിക്ക പ്പെടുന്നവരെ ദിന്രമ്പതി സഭയോടു ചേർത്തുകൊണ്ടിരുന്നു”(അപ്പൊ. 2:47). തന്നെ മഹത്വപ്പെടുത്തുന്നതിനും ആരാധിക്കുന്നതിനുമായി

ദൈവം നെΩ തന്റെ സഭയിലേക്കു കൂട്ടിക്കൊണ്ടു വരികയും മറ്റുള്ള വരെ നേടേണ്ടതിനും അവന്റെ സാക്ഷികളാകേണ്ടതിനും നെΩ സുവി ശേഷവുമായി ലോകത്തിലേയ്ക്കു അയക്കുകയും ചെയ്യുന്നു.

ക്രിസ്തീയ വിശ്വാസികൾ രണ്ടു മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നു - “സഭയിലും” “ലോകത്തിലും”. യേശുവും ഇങ്ങനെ പറഞ്ഞു: “......................ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു” (യോഹ.17:18).

അന്വേഷകരെ സ്പർശിക്കുന്നതും അന്വേഷകരാൽ നയിക്കപ്പെ ടുന്നതും

ആരാധനാ വേളകൾ അവിശ്വാസികളെയാണ് ലക്ഷ്യമിടുന്നത്. അമേ രിക്കയിലെ പല വലിയ സഭകളും അന്വേഷകരെ സ്പർശിക്കുന്ന തര ത്തിലുള്ള ആരാധനാ ശൈലികൾ പിൻതുടരുന്നു. ഇതൊരു ആരാധ നപോലുമല്ല, പ്രത്യുത സത്യാന്വേഷകർക്കു വേണ്ടിയുള്ള നിറം ചേർത്ത ഉയർന്ന താളമുള്ള “സുവിശേഷവിഹിത” സേവനമാണ്. ക്രൂശിന്റെ നിന്ദയുമായി (1 കൊരി. 1 :18, 2:8) യാതൊരു ബന്ധവുമില്ലാതെ സാധ

കാflകവും പ്രചോദനാflകവുമായ, പ്രസംഗങ്ങളും സംഗീതവുമായി

ഉപകരണ സംഗീതവും ആരാധനയും

അവർ വിനോദിക്കുകയാണ്. അവിശ്വാസികൾ സഭയിലേക്കു വരുന്നതു തടയുന്നതായ പരമ്പരാഗതമായ ഏതു കാര്യത്തെയും അവർ തട മായും വിഘ്നമായും പരിഗണിക്കും. സഭാമന്ദിരങ്ങളും, പാട്ടും, ബൈ ബിൾ പരിഭാഷകളും, സംഗീതോപകരണങ്ങളും, ആരാധനാ ശൈലി യും, പ്രസംഗവും, ദൈവശാസ്ത്രപദങ്ങളും, പ്രതവും, അലങ്കാരവും മറ്റും അവിശ്വാസികളെ ആകർഷിക്കുവാൻ വേണ്ടിയാണ്. ആരാധന യിലെ എല്ലാ ഘടകങ്ങളെയും അവർ അങ്ങനെ തരം തിരിക്കുന്നു. ഒരു അവിശ്വാസലോകത്തിന്റെ കൈയ്യടിക്കും, വിനോദത്തിനും, സന്തോ ഷത്തിനും വേണ്ടി സഭ നിലകൊള്ളുന്നു!! ചില സഭകൾ “അന്വേഷ കരെ സ്പർശിക്കുന്ന” ആരാധനയെ സ്വീകരിച്ച് ക്രൈസ്തവ വിശ്വാ സികളെ പരമ്പരാഗത ഭാഷയുടെയും രൂപത്തിന്റെയും “സാംസ്കാരിക ഭാണ്ഡ ഭാരം” ഇല്ലാതെ ദൈവത്തെ ആരാധിക്കുന്നതിലേക്കു കൂട്ടി കൊണ്ടു പോകുന്നു. “നിങ്ങൾ വെറുതെ തിരുവചനത്തെ പിൻതുടർ ന്നാൽ, നിങ്ങൾക്കു നിങ്ങളുടെ ശുശ്രൂഷയിൽ വിജയിക്കാൻ കഴിയില്ല!!” എന്ന് അവർ നേΩാടു പരോക്ഷമായി പറയുകയല്ലേ?

സുവിശേഷ സത്യത്തെ ബലികഴിക്കാത്ത (സുവിശേഷവുമായി ബന്ധപ്പെട്ടു വിട്ടുവീഴ്ചകൾക്കു തയാറില്ലാത്ത)സാംസ്കാരികമായ ഉൾക്കൊള്ളലാണ് സത്യാന്വേഷകർക്കു വേണ്ടിയുള്ള ആരാധനയുടെ ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ മിക്കപ്പോഴും, സുവിശേ ഷത്തെ ബലികഴിക്കുന്നതായി(സുവിശേഷം വിട്ടുവീഴ്ചക്കു തയാറാ കുന്നതായി) കാണപ്പെടുന്നു. ക്രിസ്തീയ മാർഗ്ഗത്തിന്റെ ശരിയായ സന്ദേശം പലപ്പോഴും മറയ്ക്കപ്പെടുന്നു. അപ്പൊ.17:16-34-ൽ രേഖപ്പെ ടുത്തിയിരിക്കുന്നതുപോലെ പൗലോസിന്റെ ഏഥൻസിലെ “അജ്ഞാ തദേവനെ”ക്കുറിച്ചുള്ള പ്രസംഗത്തെ അന്വേഷക ആരാധനാ ശൈലി യുടെ മാതൃകയായി അതിനെ പിൻതാങ്ങുന്നവർ പരിഗണിക്കുന്നു.

ദൈവം സൃഷ്ടിതാവും, പരിപാലകനും, വെളിപ്പെടുന്നവനും മാത്രമ ല്ലെന്നതും അവൻ ന്യായാധിപൻ കൂടെയാണെന്നുമുള്ള പൗലോസിന്റെ പ്രഖ്യാപനം അവന്റെ കേൾവിക്കാരിൽ പലർക്കും അതിശയിപ്പിക്കുന്ന ഒരു സത്യമായിരുന്നു. യവനന്മാർ പുനഃരുദ്ധാനത്തിൽ വിശ്വസിച്ചിരു ന്നില്ല. എന്നാൽ പൗലോസ് ക്രിസ്തുവിന്റെ പുനഃരുദ്ധാനത്തെക്കുറിച്ചു പ്രസംഗിച്ചു. ഇത് അവർ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമായിരു

ഉപകരണ സംഗീതവും ആരാധനയും

ന്നു. എന്നാൽ പൗലോസ് വിട്ടുവീഴ്ചകൾക്കു തയാറായിരുന്നില്ല. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായംവിധി

പ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരുടെ ഇട യിൽ നിന്നു ഉയിർത്തെഴുന്നേൽപ്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നൽകിയുമിരിക്കുന്നു”(17:31). മാനവരാശി ദൈവിക ന്യായവി ധിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യർ അനുതപിക്കേണ്ട

താണ്. ന്യായവിധി സമീപമാകയാൽ അവർ അനുതപിക്കണം. അനു തപിക്കണമെന്ന് ദൈവം ആജ്ഞാപിക്കുന്നു(17:30). ഇത് അവരുടെ “ആവശ്യങ്ങളെ” സംബന്ധിച്ചായിരുന്നുവോ? ഇതു വളരെ അന്വേഷക സ്പർശമായിരുന്നുവോ?

അവയിൽ (സാധകാflക സ്വയബിംബത്തിന്റെയും സ്വയപുകഴ്ച്ച യുടെയും സുവിശേഷം) ഒരു ജയാളിയെ കണ്ടെത്താനോ, ദൈവത്താടു വെറുതെ ബന്ധപ്പെട്ടിരിക്കാനോ, ദൈവത്തെ അനുഭവിക്കാനോ ഒന്നും പൗലോസ് അവരോടു പറഞ്ഞില്ല. എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും അനുതാപത്തിലും ജീവനുള്ള സത്യദൈവത്തിലേ ക്കു തിരിയുവാൻ അവൻ അവരോട് ആവശ്യപ്പെട്ടു. വരുവാനുള്ള ന്യായ വിധിയേയും, കുരിശിനെയും, അനുതാപത്തെയും, ദൈവത്തെ സംബ ന്ധിക്കുന്ന ഉപദേശത്തെയും കൂടാതെ നമുക്ക് യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുവാൻ കഴികയില്ല. അരയോപഗക്കുന്നിലെ പൗലോസിന്റെ ദൂതിന്റെ സമ്രഗത അവഗണിക്കാവതല്ല. പിന്നീട് അവൻ എഫേസ്യ മൂപ്പൻമാരുടെ ശ്രദ്ധയെ ദൈവത്തിന്റെ സമ്പൂർണ്ണ ഉദ്ദേശ്യ ത്തിലേയ്ക്കു കൊണ്ടുവരുന്നു. “ദൈവത്തിന്റെ ആലോചന ഒട്ടും മറ ച്ചുവയ്ക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ” (20:27).

അന്വേഷകാരാധന ശൈലിയുടെയും സ്തുതി സ്തോത്രത്തി ന്റെയും സങ്കലനമായി നാം ഈ തിരുവചനത്തെ കോട്ടിക്കളയാതിരി പ്പാൻ ശ്രദ്ധിക്കണം! തിരുവചനവിശ്വാസീയതയ്ക്കുമുപരിയായി സാംസ്കാരിക ഘടകങ്ങൾ പ്രാമുഖ്യം നേടുമ്പോൾ അത്രെത വചന വിരുദ്ധമാണ്. “അന്വേഷക വിശ്വാസങ്ങൾക്കു തട മായിരിക്കുന്നതു” കൊണ്ട് തങ്ങളുടെ ആരാധനയിൽ നിന്നും ക്രിസ്തീയമായ എല്ലാറ്റി

നെയും ക്രിസ്ത്യാനികൾക്ക് എങ്ങനെ എടുത്തു മാറ്റുവാൻ കഴിയും?

ഉപകരണ സംഗീതവും ആരാധനയും

നവ ശൈലികളിലുള്ള ആരാധനയിൽ ഒരുപക്ഷെ പരിശുദ്ധാflാവ് പ്രവർത്തിക്കുന്നുണ്ടായിരിക്കാം. ചുറ്റുപാടുമുള്ള സമൂഹത്താൽ അംഗീ കരിക്കപ്പെടുന്ന ഒരു ആഗ്രഹത്തിനുവേണ്ടി സുവിശേഷത്തിനോടുള്ള ആഗ്രഹത്തിൽ നിന്നും ജനങ്ങളെ തിരിച്ചുകളയുന്ന ദുരാflാവും പ്രവർ ത്തിക്കുവാൻ സാദ്ധ്യതയുണ്ടെന്ന യാഥാർത്ഥ്യത്തോട് നാം അജ്ഞത കാണിയ്ക്കരുത് (ഡോണാൾഡ് ജി. ബ്ലോഷ്).

അവിശ്വാസികളുടെ സന്തോഷത്തിനും വിനോദത്തിനും വേണ്ടി ആസൂത്രണം ചെയ്യപ്പെട്ട ഒരു ‘ക്ലബ്ബല്ല’ പുതിയ നിയമ സഭ. രക്ഷിക്ക പ്പെട്ട വ്യക്തികൾ മാത്രം ഉൾപ്പെടുന്നതാണു സഭ. സഭ വിശ്വാസികളു

ടേതാണ്. വിശ്വാസികൾ തΩിലുള്ള കൂട്ടായ്മയ്ക്കും, പ്രധാനമായി ആരാധനയ്ക്കും വേണ്ടിയുള്ളതായിരുന്നു ആദിമസഭയുടെ പതിവായ കൂടിവരവുകൾ. അവിശ്വാസികളുടെ താല്പര്യങ്ങൾക്കുവേണ്ടി രൂപീ കരിക്കപ്പെട്ടതല്ലായിരുന്നു സഭാരാധനകൾ. “ചിലർ ചെയ്യുന്നതുപോലെ നΩുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തΩിൽ പ്രബോധിപ്പിച്ചു

കൊണ്ട് സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പി ക്കാൻ അന്യോന്യം സൂക്ഷിച്ചു കൊൾക” (എബ്രാ. 10:24, 25). മറുഭാഗ ത്ത്, പല സഭകളും ഇന്ന് രക്ഷിക്കപ്പെടാത്തവരെക്കൊണ്ടു നിറഞ്ഞിരി

ക്കുന്നു. ആരാധനയെ കരിതേയ്ക്കുന്ന സമകാലിക പ്രവണതയിൽ, സഭ ദൈവജനമാണെന്ന ആശയം നഷ്ടപ്പെടുകയോ, അവഗണിക്ക പ്പെടുകയോ, അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുകയോ ചെയ്തി രിക്കുന്നു. ലോകത്തിൽ ദൈവം മഹത്വപ്പെടണമെന്നു നാം ആഗ്രഹി ക്കുന്നെങ്കിൽ, അവൻ ആദ്യം സഭയിൽ മഹത്വപ്പെടണമെന്ന് നാം ഒാർത്തിരിക്കണം.

  1. കർത്തൃമേശ ആചരിക്കുന്നത് അവഗണിക്കപ്പെടുന്നു.

നΩുടെ കാലത്തെ പല സുവിശേഷ വിഹിത സഭകളും തങ്ങളുടെ ആരാധനയുടെ അഭേദ്യമായ ഭാഗമായി പതിവായി കർത്തൃമേശ ആച രിക്കുന്നതിനോട് താത്പര്യം പ്രകടിപ്പിക്കുന്നില്ല. ക്രിസ്തുവിനെ ഉയർ ത്തുന്നതും അവനെ ബഹുമാനിക്കുന്നതും എന്നത്തെക്കാളുമധികമായി അവഗണിക്കപ്പെടുന്നു. കർത്തൃമേശയിങ്കൽ അവനെ ആരാധിക്കുവാനും സ്മരിക്കുവാനുമാണ് ആദിമസഭ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ കൂടി വന്നിരുന്നത് (അപ്പൊ. 2:42; 20:7). കർത്തൃമേശ അവരുടെ ആരാധന

ഉപകരണ സംഗീതവും ആരാധനയും

യുടെ ക്രേന്ദമായി പരിഗണിക്കപ്പെട്ടിരുന്നു. കർത്താവു പറഞ്ഞു “എന്റെ ഒാർΩയ്ക്കായി ഇതു ചെയ്വിൻ” (1 കൊരി. 11:23-26). ഇത് നΩുടെ രക്ഷകന്റെ മരണാസന്നമായ സമയത്തെ ആവശ്യമായിരുന്നു. എന്നാൽ

സമകാലിക ആരാധനാശൈലികൾ ഈ വിശുദ്ധ ആചാരത്തെ പാടെ അവഗണിച്ചിരിക്കുന്നു. ഒരു “അനുസ്മരണ സേΩളനവുമായി” സുവി ശേഷീകരണത്തിനു പൊതുവായി യാതൊരു ആകർഷണീയതയുമില്ല.

“കർത്തൃമേശയെ സംബന്ധിച്ചു കലക്കപ്പെടുന്ന തരത്തിൽ ചെറു പ്രാർ ത്ഥനാ കൂട്ടങ്ങളുമായുള്ള തിരക്കിൽ ആയിപ്പോകുന്ന ഏറ്റവും ഭക്തിയു

ള്ള അനുഭവാധിഷ്ഠിതമായ മതമാണ് അമേരിക്കൻ സുവിശേഷീകര ണം”(ആർ. സ്കോട്ട് ക്ലാർക്ക്, ഇൻ ദി കോംപ്രമൈസ്ഡ് ചർച്ച്, ജനറൽ എഡിറ്റർ, ജോൺ എച്ച്. ആംസ്ട്രോങ്).

ആരാധനയെ വിലകുറച്ചു കാണുന്നത് കർത്തൃമേശയെ അംഗീക രിച്ചാദരിക്കാതിരിക്കുന്നതിലേക്കു നയിക്കുന്നു. “അന്വേഷകസ്പർശ മായ” ആരാധനയുടെ ചട്ടക്കൂട്ടിലേക്കു കർത്തൃമേശ ആചരണം വളരെ വേഗത്തിൽ യോജിച്ചു വരികയില്ല. കാരണം അങ്ങനെയുള്ള ആരാധ

നകളിലെ പ്രധാന അജണ്ടയായി അവർ കരുതുന്നത് വൈകാരിക സംതൃപ്തിയെയാണ്. “ഉപയോഗിക്കുന്നവനോട് സൗഹൃദപരമായി പെരുമാറുന്ന” ഒരു സാഹചര്യത്തിൽ, “ആദരവിനെക്കാൾ” ഏറെ പ്രാധാ ന്യം “പ്രസക്തിക്കാണ.്” അന്വേഷകസ്പർശമായ ആരാധനയിൽ സഭ യുടെ ചട്ടങ്ങൾ അത്ര പ്രസക്തമല്ല. സ്നാനം ഇച്ഛിക്കുന്നവർക്കു/ ആഗ്ര

ഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണെന്ന് കൽപ്പിക്കപ്പെടുന്നു. കർത്തൃമേശ ആചരിക്കപ്പെടുന്നുണ്ടെങ്കിൽ പോലും, അതൊരു ചെറിയ ഇടക്കാല ആരാധനയായോ, ഒരു പ്രസംഗശുശ്രൂഷയുടെ ബാക്കിഭാഗ മായോ തരംതാഴ്ത്തപ്പെടുന്നു. കർത്തൃമേശയ്ക്ക് വലിയ ഊന്നൽ കൊടുക്കുന്നില്ല. സഭയുടെ “പാരമ്പര്യങ്ങളോടുള്ള” ബന്ധത്തിൽ നാം ജനങ്ങൾക്ക് ഇടർച്ച വരുത്തിക്കൂടാ! തന്റെ സഭയ്ക്കു വേണ്ടി കർത്താവു

നൽകിക്കൊടുത്ത വിശുദ്ധ ചട്ടങ്ങളെ അവഗണിച്ചുകൊണ്ട് ഒരു ആരാ ധന എങ്ങനെ വിശ്വസ്തത ഉള്ളതാകുമെന്നും സഭ എങ്ങനെ തന തായ രീതിയിൽ വചനാധിഷ്ഠിതമാകുമെന്നും നാം അതിശയിച്ചു പോ കും. കർത്തൃമേശയുടെ പതിവായ ആചരണം സുവിശേഷവിഹിത ആരാധനകളിൽ പലതിന്റെയും ഒരു മാറ്റത്തെ അഥവാ രൂപാന്തരത്തെ

ഉപകരണ സംഗീതവും ആരാധനയും

ആവശ്യപ്പെടുന്നുണ്ട്. ആദിമ സഭയുടെ നാല് അടിസ്ഥാന ആചരണങ്ങ ളിൽ ഒന്നായിരുന്നു പതിവായുള്ള കർത്തൃമേശ ആചരണം. “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം

നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു” (അപ്പൊ.2:42). അവർ അനു വർത്തിച്ചതിൽ നൈരന്തര്യവും സമർപ്പണവും ഉണ്ടായിരുന്നു.യേശു

ക്രിസ്തുവിനെ ആരാധിക്കാനും സ്മരിക്കാനുമായി അവർ അപ്പം നുറു ക്കാൻ കൂടിവന്നു(അപ്പൊ.2:42;20:7). ‘എന്റെ ഒാർΩക്കായി ഇതു ചെയ്വീൻ’ എന്ന യേശുവിന്റെ കൽപ്പനയോടുള്ള (ലൂക്കൊ. 22 :19 ; 1 കൊരി. 11 : 24-25)അനുസരണമായാണ് ആദിമ സഭ ഇതു അനുവർത്തി

ച്ചു വന്നത്. തങ്ങളുടെ ആരാധനയുടെ ഏകീകൃത ആവിഷ്കാരമായി രുന്നു കർത്തൃമേശയിൽ പങ്കെടുക്കുക എന്നത്. അത് സഭയുടെ ജീവിത ത്തിന്റെ അഭാജ്യമായ വസ്തുതയായിരുന്നു. ക്രിസ്തുവും അവന്റെ ക്രൂശി ന്മേലുള്ള പാപപരിഹാരയാഗവും എപ്പോഴും അവരുടെ മുമ്പിൽ ഉണ്ടായിരുന്നു. പരിശുദ്ധാflാവിനാൽ നിയുക്തനാക്കപ്പെട്ട അപ്പൊസ്തലൻ എഴുതി യത് എന്താണെന്നു ശ്രദ്ധിക്കൂ: “അങ്ങനെ നിങ്ങൾ ഈ അപ്പം ഭക്ഷി ക്കുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താ

വു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു” (1 കൊരി. 11:26). ചെയ്യുമ്പോഴൊക്കെയും (“വല്ലപ്പോഴുമല്ല” അഥവാ “നിങ്ങൾ ആഗ്രഹിക്കുമ്പോഴെല്ലാം”)എന്നത് തീർച്ചയായും ആവർത്തനത്തെയാ ണു സൂചിപ്പിക്കുന്നത്. കർത്തൃമേശ കൂടെക്കൂടെ എപ്പോഴെല്ലാമാണ്

ആചരിക്കേണ്ടതെന്നു പൗലോസ് നിർദ്ദേശം നൽകുന്നില്ലെങ്കിലും, നΩുടെ മന ിൽ കർത്താവിനെക്കുറിച്ചുള്ള സ്മരണ നവ്യമായി സൂക്ഷി ക്കാനുതകും വണ്ണം കൂടെക്കൂടെ കർത്തൃമേശ ആചരിക്കേണം എന്നാണ് താൻ വിവക്ഷിക്കുന്നത്.എല്ലാ കർത്തൃദിവസവും (“ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ”) അപ്പം നുറുക്കാൻ (അപ്പൊ. 20:7)കൂടിവന്നിരുന്നത് വിശ്വാ സികളുടെ ആചാരമായിരുന്നുവെന്ന് ആദിമ സഭയുടെ ഉദാഹരണത്തിൽ

നിന്നും നമുക്ക് മന ിലാക്കാം. ഇവിടെ ഒരു പ്രത്യേക സമയത്ത്, ഒരു പ്രത്യേക സ്ഥലത്ത്, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി അപ്പം നുറുക്കാൻ ശിഷ്യന്മാർ കൂടിവന്നുവെന്ന് കാണുന്നു. ഇത് ആഴ്ചതോറുമുള്ള അവ രുടെ പതിവായ ആചാരമായിരുന്നു. മാസത്തിലെ ആദ്യ കർത്തൃദിവ

ഉപകരണ സംഗീതവും ആരാധനയും

സത്തിലോ, മൂന്നുമാസത്തിൽ ഒരിക്കൽ വരുന്ന ആദ്യ കർത്തൃ ദിവസ ത്തിലോ അല്ലായിരുന്നു അവർ കർത്തൃമേശ ആചരിച്ചത്, പ്രത്യുത ആഴ്ചവട്ടത്തിന്റെ ഒന്നാം നാളിലാണ് ആദിമ വിശ്വാസികൾ തിരുവത്താ ഴത്തിനായി ഒത്തുചേർന്നിരുന്നത്. കർത്താവിന്റെ മരണത്തെക്കുറിച്ചുള്ള അനുസ്മരണം ആരാധനയുടെ ക്രേന്ദഭാഗമായിരുന്നു. ആഴ്ചവട്ടത്തിന്റെ ഒന്നാം നാളായിരുന്നു കൊരിന്തിലുള്ള സഭ കൂടിവന്നിരുന്നത് (1 കൊ രി. 16:2). ആഴ്ചതോറുമുള്ള ഒരു ശേഖരത്തെക്കുറിച്ചും പൗലോസ് ഒാർΩിപ്പിക്കുന്നുണ്ട്. സംഘടിതമായ ആരാധനക്കായി ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ സഭ സേΩളിച്ചപ്പോൾ, ആരാധനയിൽ കർത്തൃമേശയുടെ ആചരണവും ഉൾപ്പെട്ടിരുന്നു(അപ്പൊ. 20:7). ആരാധനയിൽ പതിവായ ധനശേഖരണവും ഉണ്ടായിരുന്നു(1 കൊരി. 16:1-2). “കർത്തൃമേശ ആഴ്ച തോറും ആചരിക്കുന്നതിനോട് എതിർപ്പുള്ളവർ ആഴ്ചവട്ടത്തിന്റെ

ഒാരോ ആദ്യ ദിവസവും പണം ശേഖരിക്കുന്നതിന് തീർച്ചയായും യാതൊരു എതിർപ്പും ഇല്ലാത്തവരാണ്! ഒരെണ്ണം സത്യമാണെങ്കിൽ , മറ്റേകാര്യവും (അടുത്തതും) സത്യമാണ്.”(എ.പി. ഗിബ്സ്).

കർത്തൃമേശ തുടർച്ചയായി ആചരിക്കുന്നത് അതിന്റെ പ്രാധാന്യ ത്തെ കുറച്ചുകളയുമെന്നും അല്ലെങ്കിൽ അതിനെ സാധാരണമാക്കു മെന്നും അതുമല്ലെങ്കിൽ അതുമൂലം കർത്തൃമേശ ഒരു ചടങ്ങായി മാറ്റപ്പെ ടുമെന്നും അനേകർ വിശ്വസിക്കുന്നു. ഇതേ തത്വം തന്നെ നാം പ്രാർത്ഥ നക്കും, ശാന്തസമയത്തിനും, വേദപഠനത്തിനും, ആരാധനയ്ക്കും, സഭാ യോഗത്തിനും, പ്രസംഗങ്ങൾക്കും, പാട്ടിനും മറ്റും ഉപയോഗിക്കുകയാ ണെങ്കിൽ ഫലം നിരാശാജനകമായിരിക്കും. ദുരുപയോഗം ചെയ്യപ്പെ ടുന്നതിനുള്ള സാധ്യത കർത്താവിനെ ഒാർΩിക്കണമെന്ന കർത്താ വിന്റെ കല്പനയെ അനുസരിക്കാതിരിക്കുന്നതിനുള്ള ഒരു മുടന്തൻ ന്യായമല്ല. ആരാധനയെ സംബന്ധിച്ച ഉപദേശത്തെ ഗ്രഹിക്കുന്നതിലു ള്ള വീഴ്ച കർത്തൃമേശയോടുള്ള ബഹുമാനമില്ലായ്മയോട് സദൃശ്യ മായിത്തീരുന്നതിലേക്ക് നയിച്ചിട്ടുണ്ട്. നാം കർത്തൃമേശയിൽ പങ്കെടു ക്കാതെ ,ഭാഗഭാക്കാകാതെ അതിനെ ആദരിക്കാതെയിരുന്നാൽ, ഇത് ഒരുപക്ഷേ നΩുടെ തന്നെ ആflീയമായ അപര്യാപ്തതയെ ആണ് സൂചിപ്പിക്കുന്നത്. വീണ്ടെടുക്കപ്പെട്ടവർക്കൊപ്പം പതിവായി കർത്തൃ മേശ ആചരിക്കുകയെന്നത് എത്ര സന്തോഷജനകമായ അനുഭവമാണ്!

ഉപകരണ സംഗീതവും ആരാധനയും

തന്നേത്തന്നെ നമുക്കായി നൽകുകയും, നെΩ സ്നേഹിക്കുകയും, നെΩ ഒാർΩിക്കുകയും ചെയ്ത നΩുടെ വാഴ്ത്തപ്പെട്ട കർത്താവിനെ ക്കുറിച്ചുള്ള ധന്യമായ സ്മരണയിലാണ് നാമിതു ചെയ്യുന്നത്. ഇത് നΩുടെ ആരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട ആവിഷ്ക്കാരമായിരിക്ക ണം. ഇതു നΩുടെ ആഹ്ലാദവും കർത്തവ്യവുമാണ്. തന്റെ ജനവുമായി കർത്തൃമേശയിൽ നിന്നു തന്നെ ഭക്ഷിക്കാനുള്ള ഒരു സന്തോഷകരമാ യ സന്ദർഭം. ദൈവീകമായി നിയുക്തമാക്കപ്പെട്ട ചട്ടങ്ങളെ പുച്ഛിക്കു ന്നതോ വിലകുറച്ചു കാണുന്നതോ ക്രിസ്തീയ താഴ്മയുടെയും വേദ പുസ്തകപരമായ ഭക്തിയുടെയും അടയാളമല്ല. സുവിശേഷവിഹിത ചിന്താധാരയിലുള്ള ചില വേദശാസ്ത്രജ്ഞന്മാർ പോലും കർത്തൃമേ ശ പതിവായി ആചരിക്കുന്നതിനെ ക്രിസ്തീയ ദൗത്യത്തിന്റെ പ്രാന്ത ങ്ങളിലേക്കു മാറ്റിവയ്ക്കാൻ പ്രവണത കാണിക്കുന്നത് ദുഃഖകരവും അപലപനീയവുമാണ്.

കർത്തൃമേശയെ താഴെപ്പറയുന്നവിധം മന ിലാക്കുക: ’ സ്മരണയുടെ പ്രവൃത്തി - “എന്റെ ഒാർΩക്കായി ഇതു ചെയ്വീൻ” (1 കൊരി.11:24).

’ അനുസരണത്തിന്റെ ഒരു പ്രവൃത്തി - കർത്തൃമേശ ആചരി ക്കുമ്പോൾ നാം അവനെ സ്മരിക്കുന്നതുകൊണ്ട്, “ഇത് എന്റെ ഒാർΩ ക്കായി ചെയ്വീൻ” എന്ന അവന്റെ കല്പനയെ നാം അനുസരിക്കുന്നു.

കൂട്ടായ്മയുടെ ഒരു പ്രവൃത്തി - “നാം അനുഗ്രഹിക്കുന്ന

’

അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ?” (1 കൊരി. 10:16).

നന്ദിപ്രകടനത്തിന്റെ പ്രവൃത്തി - “സ്തോത്രം ചൊല്ലി

’

നുറുക്കി” (1 കൊരി. 11:24)

പ്രഖ്യാപനത്തിന്റെ പ്രവൃത്തി- “അവന്റെ മരണത്തെ പ്രസ്താ

’

വിക്കുന്നു” (1 കൊരി. 11:26).

നിയമ ബന്ധത്തിന്റെ പ്രവൃത്തി- “എന്റെ രക്തത്തിൻ പുതി

’

യനിയമം” (1 കൊരി. 11:25).

പ്രതീക്ഷയുടെ പ്രവൃത്തി- “അവൻ വരുവോളം” (1 കൊരി.

’

11:26).

ഈ ആരാധന നടപടികളുടെ ക്രേന്ദ പ്രാധാന്യത്തോട് ക്രിസ്തീയ

ഉപകരണ സംഗീതവും ആരാധനയും

വിശ്വാസികൾക്ക് എങ്ങനെയാണ് ഇണങ്ങിച്ചേരാതിരിക്കുവാൻ കഴി യുക?

  1. ആരാധന ഏറിയ പങ്കും സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു.

’ സമകാലിക ആരാധന സംഗീതത്താൽ നയിക്കപ്പെടുന്നതാണ്. പ്രെയ്സ് ആൻഡ് വർഷിപ്പ് എന്നു വിളിക്കപ്പെടുന്ന ആരാധനയുടെ സംവിധാനത്തെ നിയ്രന്തിക്കുന്ന ഒരു “ആരാധനയ്ക്കു നേതൃത്വം നല്കുന്ന വ്യക്തി” അഥവാ ഒരു “സംഗീത നേതൃത്വക്കാരനാൽ” ഇന്നത്തെ ആരാധനകൾ സാധാരണയായി നയിക്കപ്പെടുന്നു. ആരാധ

നയ്ക്കു നേതൃത്വം നൽകുന്ന വ്യക്തിക്കും തന്റെ ടീം അംഗങ്ങൾക്കും തങ്ങളുടെ ആരാധനയിലൂടെ ആരാധകരെ വൈകാരികമായി പോലും സ്വാധീനിക്കുവാൻ കഴിയും. സംഗീതോപകരണങ്ങളുടെ ശബ്ദം ഗായ കരുടെ ശബ്ദത്തെ മറികടന്നു പോകുന്നു. ഈ സംഗീത പദ്ധതിയിൽ, വളരെ അപൂർ∆മായി മാത്രമേ നമുക്ക് ഗാനങ്ങളുടെ അർത്ഥവും വരി കളും മന ിലാവുകയുള്ളൂ. Praise and worship- ന്റെ സാധാരണ മായ തിരിച്ചറിയൽ അടയാളങ്ങൾ താഴെ പറയുന്നവയാണ്:

ഒരു worship team- നാലുള്ള ഒരു സംഗീത പ്രകടനമാണ്

’

“Praise and worship.”

’ രംഗത്തുള്ളവരുടെ കഴിവുകൾക്കും അവരുടെ സാന്നിദ്ധ്യ ത്തിനും വലിയ ഊന്നൽ കൊടുക്കപ്പെടുന്നു. ആരാധന ആflീയമായി നയിക്കപ്പെടുന്നതിനേക്കാൾ ഉപരിയായി പ്രകടനത്താൽ നയിക്കപ്പെ ടുന്നതാണ്.

’ ഗാനത്തിലെ വരികൾ, ഏറിയ പങ്കും ആflനിഷ്ഠമായ അനു ഭവങ്ങളെയും വിലകുറഞ്ഞ വൈകാരികതയെയും ഊന്നി പറയുന്നവ ആയിരിക്കും.

’ ഗാനത്തിലെ വരികൾ ഉപദേശപരമായി ഉറപ്പില്ലാത്തതും ചില സന്ദർഭങ്ങളിൽ വചനവിരുദ്ധവും ആയിത്തീരാം.

’ ദൈവത്തെക്കുറിച്ചോ, ദൈവത്തോടോ അസ്പഷ്ടമായിട്ടായി രിക്കും ഗാനത്തിലെ വരികൾ പറയുന്നത്. അനുഭവേദ്യമായ ഒരു ആവ ശ്യത്തെ സാധൂകരിക്കുന്ന ഒരുവനായിട്ടായിരിക്കും ഇത്തരം ഗാനങ്ങൾ ദൈവത്തെ അവതരിപ്പിക്കുന്നത്.

’ സ്വയക്രേന്ദീകൃതമായ വൈകാരികതയും ആരാധനനിർഭരത്വ

ഉപകരണ സംഗീതവും ആരാധനയും

വും ഉളവാക്കേണ്ടതിനുവേണ്ടി പാട്ടുകൾ നിരവധി തവണ ആവർത്തി ക്കപ്പടുന്നു. (“ഏഴ്- പതിനൊന്നാണ് സംഗീതം” -ഏഴു വാക്കുകൾ പതി നൊന്നുതവണ ആവർത്തിക്കപ്പെടുന്നത്). ചില പദസമുച്ചയങ്ങളുടെ

വിപുലമായ ആവർത്തനമുള്ള ‘മ്രന്തങ്ങളുടെ’രൂപത്തിലേക്ക് ആരാധ നാചരണങ്ങൾ മാറ്റപ്പെടുന്നു.

’ സഭാജനങ്ങൾ സാധാരണയായി എഴുന്നേറ്റ് നിൽക്കുകയും, അവർ തങ്ങളുടെ കണ്ണുകൾ അടച്ച്, കരങ്ങൾ ഉയർത്തി, സംഗീതാനു സാരമായി മന്ദമായി ചാഞ്ചാടിക്കൊണ്ടിരിക്കും.

’ ക്രിസ്തീയ വിശ്വാസത്തിന്റെ സമുന്നത ഗാനങ്ങൾ പലതും വിഗണിക്കപ്പെടുന്നു.

’ പലപ്പോഴും ആരാധന ലൗകികന്മാരുടെ ഗാനമേളപോലെ ആയി പ്പോകുന്നു.

’ സർ∆ശക്തന്റെ പരിശുദ്ധ സാന്നിദ്ധ്യത്തോടുള്ള ആദരണീയ മായ യാതൊരു ഭക്തിയും ഇല്ലാത്തവിധം അന്തരീക്ഷം സാധാരണമാ യിപോകുന്നു. ആരാധകർ സന്തോഷവും ആവേശവും മാത്രം തങ്ങ ളുടെ പ്രധാനകാര്യമായി കരുതുന്നു. ആരാധനയുടെ അഭേദ്യമായ ഒരു ഭാഗമായി ബഹുമാനത്തെ വേദപുസ്തകം ഊന്നിപ്പറയുന്നു. ചാപല്യവും അനാദരവും യഥാർത്ഥ ആരാധനയോട് തീർത്തും വിപരീതമായതാണ്. “ഭയത്തോടെ യഹോവയെ സേവിപ്പിൻ വിറയലോടെ യഹോവയെ ഘോഷിച്ചുല്ലസിപ്പിൻ” (സങ്കീ.2:11). ദൈവത്തെക്കുറിച്ചുള്ള ഗുണരഹി തമായ ആശയങ്ങളുടെ ഈ നാളുകളിൽ, “നΩുടെ ദൈവം ദഹിപ്പി ക്കുന്ന അഗ്നിയാകുന്നു”(എബ്രാ.12:29) എന്ന് നാം നെΩതന്നെ ഒാർപ്പി ക്കുന്നത് സഹായകരമായിരിക്കും. ദൈവം പ്രത്യേകമായി പറഞ്ഞിരി

ക്കുന്ന രീതിയിൽ മാത്രമായിരിക്കണം നാം ദൈവത്തെ സമീപിക്കേണ്ട ത്. ദാവീദ് ദൈവത്തിന്റെ പെട്ടകം യെരുശലേമിലേക്കു കൊണ്ടു വരു ന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന 2 ശമു.6-ാം അദ്ധ്യായത്തിൽ ഈ സത്യം ശക്തമായി വിവരിക്കപ്പെട്ടിട്ടുണ്ട്. ദാവീദ് ഒരു പുതിയ വണ്ടി ഉണ്ടാക്കി വലിയ ആനന്ദത്തോടെ പെട്ടകത്തെ നാഖൊന്റെ മെതിക്കള ത്തിലേക്കു കൊണ്ടുവന്നു. കാളകൾ ഇടറിയപ്പോൾ വണ്ടി കുലുങ്ങി പെട്ടകം തറയിൽ വീഴാൻ തുടങ്ങി. പെട്ടകം വീഴാതിരിക്കാൻ ഉ ാ കൈ നീട്ടി. എല്ലാത്തിനും ഉപരിയായി, തന്റെ വീട്ടിൽ പെട്ടകത്തിനൊ

ഉപകരണ സംഗീതവും ആരാധനയും

പ്പമാണ് അവൻ വളർന്നത്(1 ശമു.7:1-2). പെട്ടകം താഴെ വീഴാതിരിക്കാ നുള്ള തന്റെ ശ്രമത്തിൽ ഉ ാ നിഷ്കളങ്കനും സത്യമാനസനുമായിരു ന്നു. പെട്ടകത്തെ സ്പർശിക്കുന്നത് അവനെ സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമുള്ള കാര്യമായിരുന്നില്ല. ആരും പെട്ടകത്തെ സ്പർശി ക്കരുതെന്ന് ദൈവം പ്രത്യേകമായി കല്പന കൊടുത്തിരുന്നു(സംഖ്യ. 4:15). അവന്റെ അനാദരവ് നിമിത്തം ദൈവം അവനെ അടിച്ചു എന്ന് നാം വായിക്കുന്നു(ഇരട്ടി പ്രാധാന്യം ഉണ്ട്). ദൈവത്തിന്റെ പെട്ടകത്തി നരികിൽവച്ച് അവൻ മരിച്ചു (2 ശമൂ. 6:7). ഉ ായുടെമേൽ വന്നു പതിച്ച പെട്ടെന്നുള്ള ദൈവിക ന്യായവിധിമൂലം ആഹ്ലാദകരമായ ആരാധന തട പ്പെട്ടു. ആരാധനയിലെ അനാദരവ് ദൈവം ഒരിക്കലും സഹി ക്കുകയില്ല. ആദരവും അച്ചടക്കവും സഭയുടെ സവിശേഷതയാണ്. ദൈവ വചനത്തോടു മറുതലിക്കുന്നതും ദൈവിക പരിശുദ്ധിയെ കുറച്ചു കാണുന്നതുമായ ആരാധനയിലെ ഉത്സാഹം തെറ്റാണ്. തങ്ങൾ ആരെയാണ് ആരാധിക്കുന്നതെന്നു പരിപൂർണ്ണമായി വിസ്മരിക്കുന്ന തരത്തിൽ ദാവീദും തന്റെ ആളുകളും ആഘോഷത്തിലും ആവേശ ത്തിലും ആയിത്തീർന്നു. ദൈവം വിശുദ്ധനാണ,് അവൻ തന്റെ ജനത്തെ വിശുദ്ധിയിലേക്കു വിളിക്കുന്നു(1 പത്രൊ.1:14-16). നΩുടെ “സൗഹൃദ സ്രമ്പദായത്തിലേക്ക്” ദൈവത്തിന്റെ ഭയങ്കരത്വത്തെ “കുറച്ചു കൊണ്ടു വരാനുള്ള” സുവിശേഷവിഹിത പ്രയത്നങ്ങൾ കർത്താവിന് ഒരു നിന്ദ യായിരിക്കുന്നു.

നΩുടെ ആരാധനയാൽ നാം എളുപ്പത്തിൽ ആകർഷിക്കപ്പെടാം. വിശുദ്ധിയോടും, ഭക്തിയോടും, തികഞ്ഞ ബഹുമാനത്തോടും കൂടി നാം നΩുടെ ദൈവത്തെ പാടി സ്തുതിച്ച് ആരാധിക്കണം. ആരാധന യിലെ നΩുടെ സന്തോഷവും, ആഘോഷവും, ഉത്സാഹവും മൂലം ദൈവത്തിന്റെ വിശുദ്ധിയെ സംബന്ധിച്ച് നാം അന്ധരായിപ്പോകരുത്. നΩുടെ ആരാധനയിലൂടെയും ജീവിതത്തിലൂടെയും തന്നെ ബഹുമാ നിക്കണമെന്ന ദൈവത്തിന്റെ ഏറ്റവും ശ്രദ്ധാപൂർ∆മായ കല്പന നാം അനുസരിക്കണമെന്ന് നΩിൽ നിന്നും പ്രതീക്ഷിക്കുവാനുള്ള എല്ലാ അവകാശവും ദൈവത്തിനുണ്ടെന്ന് നാം മന ിലാക്കണം.

“Praise and worship’’ പാരമ്പര്യത്തിൽ സഭാജനങ്ങൾ ഒരുമിച്ചു പാടു ന്നത് ഒരു നഷ്ടപ്പെട്ട കലയായി പരിണമിച്ചിരിക്കുന്നു. ആflീയമായ

ഉപകരണ സംഗീതവും ആരാധനയും

സംഗീതം ആflീയ ആരാധനയിൽ ഏകീകരിക്കപ്പെടുകയും വിശുദ്ധീ കരിക്കപ്പെടുകയും ചെയ്ത ആflീയരായ ആളുകളിൽ നിന്നാണ് വരു ന്നത്. ദൈവജനം ആരാധനക്കായി ഒരുമിച്ചു കൂടിയപ്പോൾ, ആ ആരാ ധന ഒരു “ടീമിന്റെ” സംഗീത്രപകടനമായി മാറിയിരുന്നില്ല. പഴയനിയ മത്തിലേതു പോലെ, സഭയിലെ പ്രത്യേക “ഗായകവിഭാഗ”ത്തെക്കുറിച്ച് നാം വായിക്കുന്നില്ല. ആരാധനയിൽ എല്ലാവരും പാട്ടു പാടണമെന്നാണ്

പ്രതീക്ഷിക്കപ്പെടുന്നത്. സംഗീതത്തിൽ നൈപുണ്യമുള്ളവർക്കും പാ ട്ടിനു നേതൃത്വം കൊടുക്കാൻ കഴിയുന്നവർക്കും പാട്ടു പാടുന്നതിന്റെ ഗുണവും ക്രമവും ഉറപ്പാക്കുന്നതിനുവേണ്ടി തങ്ങളുടെ കഴിവുകളെ ഉപയോഗിക്കാമെന്നു മാത്രം. നΩുടെ ദൈവം സംഗീതത്തിന്റെ ദൈവ മാണ്. അവന്റെ സന്നിധിയിൽ സംഗീതമുണ്ട്. ബൈബിളിലെ ഏറ്റവും വലിയ പുസ്തകം (സങ്കീർത്തനം) സംഗീത പുസ്തകമാണ്. ബൈബി ളിലെ ഏറ്റവും ദൈർഘ്യമേറിയ അദ്ധ്യായം (സങ്കീ.119) ഒരു സംഗീത മാണ്. അന്ത്യഅത്താഴ സമയത്ത് ശിഷ്യന്മാർ ഒരു സ്തോത്രഗാനം പാടി (മത്താ.26:30). എഫെ.5:19 ലും കൊലൊ. 3:16 ലും സങ്കീർത്തനം ആലപിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. നΩുടെ ദൈവത്തിനും അവന്റെ സത്യത്തിനും യോഗ്യമായതായിരിക്കണം നΩുടെ ഗാനങ്ങൾ. നΩുടെ ഗാനങ്ങൾ ദൈവത്തിന്റെ യോഗ്യതകൾ, മഹത്വം, പ്രൗഢി എന്നിവയെ പ്രഖ്യാപിക്കുന്നതും യേശുക്രിസ്തുവിലൂടെ ദൈവം ചെയ്ത വീര്യ്രപവർത്തികളെ ആഘോഷിക്കുന്നതും ആയിരിക്കണം.

പല സ്തുതി ഗീതങ്ങളും സ്വാർത്ഥതയെ ക്രേന്ദീകരിച്ചുള്ളതാണ്. അത് ഒരു തരം സ്നേഹാധിഷ്ഠിത(eros)ആflീയതയെ ആഘോഷി ക്കുന്നതാണ്. ദൈവവുമായി “സ്നേഹത്തിലായിത്തീരുന്നതി”നെയും, ഏറ്റവും ഉന്നതമായ നന്മ സ്വന്തമായി കൈവശമാക്കാൻ ആഗ്രഹിക്കു

ന്നതുമൊക്കെയാണ് ഈ ഗാനങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ആരാ ധനയിലെ നΩുടെ “പ്രണയഗാനങ്ങൾ” വൈകാരിക സ്നേഹത്താലല്ല പ്രത്യുത ആരാധനാപരമായ സ്നേഹത്താലാണ് ചിത്രീകരിക്കപ്പെടേ

ണ്ടത്. സത്യത്തിനും ഉപരിയായി ഉന്മാദം സ്ഥാനം എടുക്കുമ്പോൾ, കുരിശെടുത്ത് സ്വയം ത്യജിച്ച് യേശുവിനെ അനുഗമിക്കുന്നതിനെക്കാൾ ഉപരിയായി (ലൂക്കൊ.9:23) ക്രിസ്തീയ ശിഷ്യത്വം സഫലതയും സന്തോ ഷവും കണ്ടെത്തുന്നതായി തീരുന്നു.

ഉപകരണ സംഗീതവും ആരാധനയും

നΩുടെ ഗാനങ്ങൾ ആരാധനാ യോഗ്യമായവയാണോ എന്ന് നമുക്ക് എങ്ങനെ അറിയാം? അത് പഴയതാണോ പുതിയതാണോ അതോ പല്ലവിയാണോ ചരണമാണോ എന്നതല്ല ഇവിടുത്തെ ചോദ്യം. പ്രധാന പരീക്ഷണം ഗാനത്തിലെ വാചകങ്ങളുമായി ബന്ധപ്പെട്ടതാണ്. വാക്കു കൾ ആflീയവും ഉപദേശപരമായി ഉറച്ചതുമാണോ? അത് ദൈവീക കാര്യങ്ങളിൽ നെΩ ശരിയായി ഉപദേശിക്കുന്നതാണോ? അത് നΩിൽ ഒരു ആflീയ പ്രതികരണം ഉളവാക്കുന്നതാണോ? വസ്തു നിഷ്ഠമായ സത്യവും ആflനിഷ്ഠമായ പ്രതികരണവും തΩിൽ നല്ല സന്തുലനം ഉള്ളതാണോ അത്? സഭയുടെ ഒരുമിച്ചുള്ള ആലാപനത്തിന് ഇത് യോജ്യമാണോ? സഭയുടെ ഉപദേശ ശുശ്രൂഷയ്ക്ക് അതു ഗുണം ചെയ്യു ന്നതാണോ? (1 കൊരി. 14:26; കൊലൊ. 3:16-17). നΩുടെ സംഗീതത്തിൽ ദൈവവചനത്തിന് പ്രമുഖസ്ഥാനം ഉണ്ടായിരിക്കണം. ക്രിസ്തീയസം ഗീതത്തിന്റെ പ്രധാന ഉദ്ദേശ്യം നΩുടെ വൈകാരികതയെ ഉണർത്തു കയെന്നുള്ളതല്ല, പ്രത്യുത ഉപദേശിക്കുക, പ്രബുദ്ധരാക്കുക എന്ന താണ്. നΩുടെ ആരാധനയും സ്തുതിയും ദൈവത്തിന് പ്രകടമാക്കി കൊടുക്കാൻ കഴിയുന്ന വളരെ ശക്തമായ ഒരു ഉപകരണമായിരിക്കാൻ സംഗീതത്തിനു കഴിയുമെന്ന് സങ്കീർത്തനങ്ങളുടെ പുസ്തകം പഠിപ്പി ക്കുന്നു. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിക്കുന്ന പഴയകാല സ്തോ ത്രഗാനങ്ങളെക്കാൾ വളരെയധികം തരം താണതാണ് ആധുനിക സഭ യുടെ സംഗീതങ്ങൾ പലതും (തീർച്ചയായും ഇതിന് അപവാദവും ഉണ്ട്). ശൈലിയല്ല ഏറ്റവും വലിയ പ്രശ്നം, മറിച്ച് ഗാനത്തിന്റെ വരി കളിലെ ഉള്ളടക്കമാണ് പ്രശ്നം. അതേസമയം, തിന്മയുമായി വളരെ അഗാധബന്ധമുള്ള ചില സംഗീതശൈലികളിൽ നിന്നു നാം അകലം പാലിക്കണം. നΩുടെ ദൈവമില്ലാത്ത സമൂഹത്തിലെ ഏറ്റവും അധഃ പ്പതിച്ച ചില ഘടകങ്ങളോടും നാം അകലം പാലിക്കണം. അങ്ങനെ യുള്ള ശൈലികൾ ആരാധനയ്ക്കു വിപരീതഫലം ഉളവാക്കുന്നതായി രിക്കും. ചില സംഗീതങ്ങൾ അതിന്റെ മാധ്യമം മൂലമോ അതിന്റെ ദൂതു മൂലമോ യാതൊരു വിലയും ഇല്ലാത്തതാണ.് സഭയുടെ ഉണർ∆ും നവോന്മേഷവും സംഗീതത്തിലൂടെയും Praise and worship ലൂടെയും മാത്രമേ സംഭവിക്കുകയുള്ളു എന്നൊരു തെറ്റായ ധാരണയുണ്ട്. സഭാ

കൂടിവരവിൽ ദൈവവചനത്തിന്റെ വ്യാഖ്യാനം, പങ്കുവെക്കൽ എന്നിവ

ഉപകരണ സംഗീതവും ആരാധനയും

യുടെ സ്ഥാനത്തെ അടിച്ചമർത്തുന്നതിനു വേണ്ടി പ്രോത്സാഹിപ്പിക്ക പ്പെട്ട ഒരു സിദ്ധാന്തമാണിത്. എന്നാൽ ശരിയായ ഉണർ∆് എപ്പോഴും പ്രാർത്ഥനയാലും ദൈവവചനം വിശ്വസ്തതയോടുകൂടി പ്രഖ്യാപിച്ച തിനാലും ഉളവായതാണെന്നും ശക്തീകരിക്കപ്പെട്ടതാണെന്നും സഭാ ചരിത്രം നെΩ പഠിപ്പിക്കുന്നു, അത് ഉണർ∆് ഗാനമേളയിലൂടെ സംഭവി ച്ചതായിരുന്നില്ല.

എല്ലാ പുതിയ സ്തുതി ഗീതങ്ങളും ആരാധനയെ “മൂകമാക്കുന്ന തല്ല.” ആരാധനയിലെ ശ്രദ്ധേയമായ ഒരു പുതുമയും സന്തോഷനില വാരവും കൊണ്ടുവരുന്നതാണ് ചില പുതിയ സ്തോത്രഗാനങ്ങളും/

ചരണങ്ങളും. പാട്ടുകൾക്ക് ആരാധന വേളയെ ഊർജ്ജസ്വലമാക്കാൻ മുള്ളതാക്കാൻ കഴിയും. പാട്ടുകൾ ആരാധനയെ സജീവവും ആവേശ കരവും ആക്കിത്തീർക്കുന്നു. എന്നാൽ പുതിയ സാങ്കേതിക വിദ്യയിലും ശൈലിയിലുമല്ല അനുഗ്രഹത്തിന്റെ താക്കോൽ ഇരിക്കുന്നത്. എഴുത പ്പെട്ട വചനത്തിന്റെ പ്രഖ്യാപനത്തിലൂടെ ഉണ്ടാകുന്ന പരിശുദ്ധാfl ശക്തിയുടെ പ്രവർത്തനത്തിലാണ് അനുഗ്രഹം കുടികൊള്ളുന്നത്. തീർച്ചയായും സ്തുതി ഗീതങ്ങൾക്കും, ചരണങ്ങൾക്കും, സമകാലിക സംഗീതത്തിനും ഒരു സ്ഥാനമുണ്ട്. ശ്രദ്ധയോടും വിവേചനത്തോടും കൂടെ നാം സംഗീതകാര്യങ്ങളിൽ ഒരു ആരോഗ്യകരമായ സന്തുലിതാ വസ്ഥ സൂക്ഷിക്കുകയാണെങ്കിൽ, അത് നΩുടെ സഭകൾക്ക് ഒരു അനു ഗ്രഹമായിരിക്കും. ദൈവത്തിനു സ്വീകാര്യമായതും ശരിയായതുമായ ഒരൊറ്റ സംഗീതശൈലിയെ ഉള്ളുവെന്ന് ഞങ്ങൾ വാദിക്കുന്നില്ല. അത്യ ധികമായ വൈയക്തികത, ഉപരിപ്ലവമായ ഉള്ളടക്കം, ഈ ഗാനങ്ങളിലെ (ചില പഴയ ഗാനങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്) അനാദര വിന്റെ പ്രവണത എന്നിവയാണ് ഇവിടുത്തെ വിഷയം. പല പുതിയ ഗാനങ്ങളും ആരാധനയെ ജീവ ുറ്റതാക്കുന്നെങ്കിൽ പോലും സഭയുടെ ഒരുമിച്ചു ചേർന്നുള്ള ആലാപനത്തിന് അവ അവയെത്തന്നെ വിട്ടു കൊടുക്കാറില്ല. ചെറു ഗായകസംഘങ്ങൾക്കോ ഏകാന്തസംഗീത ത്തിനോ പറ്റിയ ബുദ്ധിജീവികളുടെ സംഗീതമാണത്. ഇവിടെ പൊതു സഭ സംഗീതപരിപാടി നടത്തുന്നവരുടെ പ്രകടനത്തെ വീക്ഷിക്കുന്ന പ്രേക്ഷകൻ അഥവാ കാഴ്ചക്കാരൻ എന്ന പങ്കാണു വഹിക്കുന്നത്. ഇത് ആരോഗ്യകരമായ ഒരു പ്രവണതയല്ല.

ഉപകരണ സംഗീതവും ആരാധനയും

സമകാലിക Praise and worship -ൽ വിശ്വാസത്തെ സംബന്ധി ക്കുന്ന സ്തോത്രഗാനങ്ങളെ അവഗണിക്കാനോ വിഗണിക്കാനോ ഉള്ള

മനപ്പൂർ∆മായ ശ്രമങ്ങൾ ഉള്ളതായി കാണപ്പെടുന്നു. പഴയതും, ആധു നികവും, സമകാലികവുമായ സ്തോത്രഗാനങ്ങളിൽ വ്യക്തമായ മൂല്യ ങ്ങൾ ഉണ്ട്. പൊതുവായി പറയുമ്പോൾ, സ്തോത്രഗാനങ്ങൾക്ക് വലിയ ഉപദേശപരമായ മൂല്യമുണ്ട്. സാർ∆ത്രികമായ സഭയുടെ അനുഭവം, സത്യം എന്നിവയുടെ വലിയ പൈതൃകത്തെ അത് സംരക്ഷിക്കുന്നു. സഭയുടെ സമയരഹിതമായ (അകാലികമായ) പല സ്തോത്രഗാനങ്ങ ളിലൂടെയും നമുക്ക് നΩുടെ വിശ്വാസത്തെക്കുറിച്ച് ഒത്തിരി പഠിക്കാൻ കഴിയും. സ്തോത്രഗാനങ്ങളുടെ സുവിശേഷ വിഹിത പാരമ്പര്യത്തിന്റെ സമ്പുഷ്ടതയാവും നാം അവയെ അവഗണിക്കുമ്പോൾ നഷ്ടപ്പെടു ത്തുന്നത്. നാം വിശാലമായ വേദഭാഗങ്ങളിൽ നിന്ന് പ്രസംഗിക്കുന്ന തുപോലെ തന്നെ, ഭൂതകാലത്തുള്ളതോ വർത്തമാനകാലത്തുള്ളതോ ആയ സഭയുടെ വിശാലമായ സംഗീത വിഭവത്തിൽ നിന്ന് നാം ഗാന ങ്ങളെ തിരഞ്ഞടുക്കുകയാണെങ്കിൽ അത് സഭയെ സംബന്ധിച്ചിട ത്തോളം ആരോഗ്യകരമായ ഒരു നടപടിയായിരിക്കും. സമകാലിക ആരാ ധനാ ശൈലി, സംഗീതം എന്നീ പ്രശ്നവുമായി കഷ്ടപ്പെടുന്ന ചില ഉപദേശിമാർ (pastors) ആരാധനയുടെ ഒരു സങ്കലനം എന്ന ആശയം നടപ്പിലാക്കാൻ ശ്രമിക്കുന്നു. വേദപുസ്തകാധിഷ്ഠിതമായ ആരാധ

നയുടെ യഥാർത്ഥ ആflാവിന് ഇതൊരു സഹായമോ തട മോ ആയി രിക്കുമോ എന്ന് കാലം തന്നെ തെളിയിക്കും. സമുന്നതമായ സ്തോത്ര ഗാനങ്ങളെ പരിപൂർണ്ണമായി ഉപേക്ഷിച്ചു ‘Praise and worship’ ചരണ ങ്ങളെ പ്രമുഖമാക്കുക എന്ന പ്രവണത ഒരു വാഗ്ദാനത്തെക്കാൾ ഉപ

രിയായി ഒരു ദുരന്തമായിരിക്കും.

സഭാശുശ്രൂഷയുടെ ഭാഗമായി വേണം സഭയിൽ സംഗീതത്തിന്റെ പങ്കിനെ പരിഗണിക്കാൻ. നാം ഇതിനെ ശുശ്രൂഷയുടെ നിലവാരത്തി ലേയ്ക്ക് ഉയർത്തുമ്പോൾ, സംഗീതപരമായും ദൈവശാസ്ത്രപരമായും വിവരം സിദ്ധിച്ചവരുടെ കൈകളിൽ നമുക്ക് ഈ ശുശ്രൂഷയെ ഏൽപ്പി ക്കേണ്ടിവരും. സഭയുടെ സംഗീതത്തിൽ സഭയ്ക്കുള്ള പ്രബോധനവും ദൈവത്തിനുള്ള മഹത്വവും സമാന്തരമായി സംഭവിക്കണം. സഭയുടെ ഉപദേശിക്കൽ ശുശ്രൂഷയിൽ സംഗീതത്തിന്റെ സ്ഥാനത്തെ ഒരിക്കലും

ഉപകരണ സംഗീതവും ആരാധനയും

വിലകുറച്ചു കാണരുത്. “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആflീയഗീതങ്ങളാലും തΩിൽ തΩിൽ പഠിപ്പിച്ചും ബുദ്ധി ഉപദേ

ശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയത്തിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം െഎശ്വര്യമായി സകല ജ്ഞാന ത്തോടും നിങ്ങളിൽ വസിക്കട്ടെ”(കൊലൊ.3:16).

ദൈവശാസ്ത്രവും സംഗീതവും തΩിലുള്ള ബന്ധം നാം തിരിച്ച റിഞ്ഞിട്ടുണ്ടോ? നവീകരണകർത്താക്കൾ ഈ ഭാഗത്തിനു മുഖ്യ്രപാ ധാന്യം നൽകി. വേദപുസ്തകത്തിലെ സംഗീതപുസ്തകം എന്നറിയ പ്പെടുന്ന സങ്കീർത്തനത്തിൽ വേദപുസ്തകത്തിലെ എല്ലാ മുഖ്യമായ വേദശാസ്ത്ര ആശയങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സഭയുടെ സംഗീ തത്തിന്റെ മാർഗ്ഗനിർദ്ദേശം ആയിരിക്കണം. പക്വത വന്ന വിശ്വാസിക ളുടെ കരത്തിലായിരിക്കണം സഭയുടെ സംഗീതത്തിന്റെ ഉത്തരവാ ദിത്തം. പല സഭാ സംഗീതജ്ഞന്മാരും ‘പ്രശസ്തരാകാൻ’ ആഗ്രഹി ക്കുകയും അതിനായി ലൗകീക ശൈലികളെ അനുധാവനം ചെയ്യു

കയും ചെയ്യുന്നു എന്നത് ദുഃഖകരമാണ്(ചിലർ എം. ടി. പിയോടു പോലും മത്സരിക്കാൻ ശ്രമിക്കുന്നു). ദൈവം നെΩ ഈ ദുരന്തത്തിൽ നിന്നും വിടുവിക്കട്ടെ!

വേദപുസ്തകത്തിലെ “Praise and worship”

Worship and music എന്ന ആധുനിക ആശയം വേദപുസ്തക വിരുദ്ധമാണ്. കാരണം, സംഗീതം മാത്രമുള്ള ആരാധന എന്ന ആ

ശയത്തോടാണ് ഇത് ഒത്തുപോകുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആരാധനയെന്നാൽ സംഗീതമെന്നാണ്. ഈ വ്യാഖ്യാനത്തിനനുസരിച്ച്, എവിടെയൊക്കെ ആരാധനയുണ്ടോ അവിടെയെല്ലാം സംഗീതമുണ്ട്. എല്ലാ ആരാധനയും സംഗീതത്താൽ നയിക്കപ്പെടണം. ഈ ആശയം ദൈവവചനത്തിന് അന്യമാണ്. നാം ദൈവത്തിന്റെ യോഗ്യത തിരിച്ച റിയുന്നതാണ് ആരാധന( സങ്കീ. 29:1-2; 96:7-8). “യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പീൻ, കാഴ്ചയുമായി അവന്റെ സന്നിധി

യിൽ ചെല്ലുവിൻ, വിശുദ്ധഭൂഷണം ധരിച്ചുകൊണ്ട് യഹോവയെ നമ സ്കരിപ്പീൻ.” സംഗീതം ആരാധനയെ അനുധാവനം ചെയ്യണമെന്ന് വേദപുസ്തകം പഠിപ്പിക്കുന്നില്ല. നΩുടെ ആന്തരിക സന്തോഷത്തിന്റെ

യും ദൈവിക സന്നിധിയിലുള്ള ആഘോഷത്തിന്റെയും ആവിഷ്കാരം

ഉപകരണ സംഗീതവും ആരാധനയും

മാത്രമാണ് സംഗീതം. സ്തുതിയിലും, പ്രഖ്യാപനത്തിലും, സാഷ്ടാംഗ പ്രണാമത്തിലും ചില സന്ദർഭങ്ങളിൽ നΩുടെ ആരാധനയും സന്തോ ഷവും ആവിഷ്ക്കരിക്കപ്പെടും, അതെപ്പോഴും സംഗീതത്തിൽ മാത്രമാ യിരിക്കണമെന്നു നിർബന്ധമില്ല.യേശുവിന്റെ ശിഷ്യന്മാർ എങ്ങനെ യാണ് അവനെ ആരാധിച്ചതെന്നു നോക്കുക :

’ യേശുവിന്റെ ശിഷ്യന്മാർ അവനെ ആരാധിച്ചപ്പോൾ, അവർ അവന്റെ “കാൽപിടിച്ചു വന്ദിച്ചു”(മത്താ. 28:9).

’ അവർ അവനെ നമസ്കരിച്ചു മഹാസന്തോഷത്തോടെ യെരു ശേലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പ്പോഴും ദൈവാലയത്തിലിരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു(ലൂക്കൊ. 24:52-53).

’ നീ ദൈവപുത്രൻ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു (മത്താ. 14:32-33).

എല്ലാ സന്ദർഭങ്ങളിലും Praise and worship ഉണ്ടായിരുന്നു; എന്നാൽ സംഗീതമില്ലായിരുന്നു. ആരാധനാരീതി വലിയ പ്രാധാന്യ

മുള്ളതല്ല. യേശു ദൈവമാണെന്ന അവരുടെ അംഗീകാരവും പ്രഖ്യാപന വുമായിരുന്നു അവരുടെ ആരാധന. സന്തോഷകരമായ സ്തുതി അർപ്പ ണവും, ശാരീരികമായ സാഷ്ടാംഗ പ്രണാമവുമായിരുന്നു ഇതിന്റെ പരിണിതഫലം. വെളിപാടു പുസ്തകത്തിലെ സ്വർഗ്ഗീയ ആരാധനയിൽ, ദൂതന്മാരും മൂപ്പന്മാരും പാടിക്കൊണ്ടല്ല പറഞ്ഞുകൊണ്ടാണ് ദൈവത്തെ ആരാധിക്കുന്നത്.(കാണുക. 4:8;4:10-11; 5:12-13 NASB, NKJV; 5:9- ൽ മാത്രം ‘അവർ പാടി’ എന്നു വായിക്കുന്നു).

പാപിനിയായ സ്ത്രീയുടെ ആരാധന (ലൂക്കൊ. 7:36-39) വാക്കു കൾക്ക് അതീതമായിരുന്നു. ഈ സ്ത്രീ ഒരു ഭരണി തൈലം കൊണ്ടു വന്നു, യേശു ഭക്ഷണത്തിനിരുന്നപ്പോൾ കണ്ണീർകൊണ്ട് അവന്റെ പാദം കഴുകി, തലമുടികൊണ്ട് തുടച്ചു, ആ പാദങ്ങളെ തുടർച്ചയായി ചുംബി ച്ചു.പിന്നെ അവൾ കൊണ്ടുവന്ന വിലയേറിയ തൈലം അവന്റെ കാലിൽ പൂശി. അവളുടെ ആരാധന ഒരു വാക്കുപോലുമില്ലാത്തതായിരുന്നു. അവളുടെ ആരാധനയിലെ മൗനത ആരാധനയെക്കുറിച്ച് ഒത്തിരി സംസാരിക്കുന്നുണ്ട്. യേശുക്രിസ്തുവെന്ന വ്യക്തിയാൽ അവൾ ഭരി ക്കപ്പെട്ടിരുന്നു. പ്രസംഗമോ, സംഗീതമോ, വാക്കുകളോ ഇല്ലാതെ യേശു വിന്റെ പാദത്തിങ്കലാണ് അവളുടെ ആരാധന സംഭവിച്ചത്!! ആരാധന

ഉപകരണ സംഗീതവും ആരാധനയും

യെക്കുറിച്ചുള്ള ഏറ്റവും വിലയേറിയ ഒരു പാഠമാണ് അവൾ പഠിപ്പി ക്കുന്നത്- ഏറ്റവും നല്ല ആരാധന വാക്കുകൾക്ക് അതീതമാണ്.

പ്രബോധനത്തിലും ആരാധനയിലും സംഗീതം വളരെ ശക്തവും വിലയേറിയതുമായ ഒരു ഉപകരണമാണ്. എന്നാൽ അത് ഒഴിച്ചുകൂ ടാൻ ആവാത്തതല്ല. പുതിയ നിയമസഭയുടെ ജീവിതത്തിലും ശുശ്രൂ ഷയിലും ‘ആരാധന നേതൃത്വം നൽകുന്നവരുടെയും,’ ‘ആരാധനാ സംഘത്തിന്റെയും,’ ഗായകരുടെയും, സംഗീതജ്ഞരുടെയും പങ്ക് നാം കാണുന്നില്ല. ഈ പങ്ക് നാം ആflീയ ദാനങ്ങളിലും (വരങ്ങൾ) കാണു

ന്നില്ല. ആരാധനയിലല്ല, പ്രത്യുത പ്രബോധനത്തിന്റെ പശ്ചാത്തലത്തി ലാണ് പുതിയ നിയമത്തിലെ സംഗീതത്തിന്റെ പ്രാധാന്യം ഇരിക്കുന്ന ത് (കൊലൊ. 3:16; 1 കൊരി. 14:26).

ചില പ്രത്യേക ദിവസങ്ങളിൽ മാത്രം നാം ചെയ്യുന്ന ഒരു കാര്യ മായി ആരാധന ചുരുങ്ങപ്പെടുന്നില്ല. വിശ്വാസിയുടെ ഒാരോ ജീവിത നിമിഷങ്ങളിലും ഇതു സംഭവിക്കണം - “മനുഷ്യൻ ജീവിക്കുന്നതിന്റെ പ്രചോദനവും മാനദണ്ഡവും ദൈവീക യോഗ്യതയായിത്തീരുന്ന തര

ത്തിൽ ദൈവത്തിന്റെ പരമമായ യോഗ്യതയെ ആഘോഷിക്കുന്നതാണ് ആരാധന”(റാൽഫ് മാർട്ടിൻ). നാം എല്ലാദിവസവും പാടിയാലും ഇല്ലെ ങ്കിലും നΩുടെ ജീവിതം Praise and worship ആയിരിക്കണം. കാഴ്ച അർപ്പിക്കുന്നതല്ല പ്രത്യുത സ്വയത്തെ യാഗം കൊടുക്കുന്നതാണ് ആരാ

ധന. “സഹോദരന്മാരെ, ഞാൻ ദൈവത്തിന്റെ മന ലിവ് ഒാർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത് : നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി

നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദ വുമുള്ള യാഗമായി സമർപ്പിപ്പിൻ”(റോമർ. 12:1). യാഗപീഠത്തിന്മേൽ നാം നΩുടെ ജീവിതത്തെ വയ്ക്കുന്നതാണ് ആരാധന. കർത്താവിനു

തങ്ങളെ തന്നെ സമൂലമായി സമർപ്പിക്കുക എന്നതാണ് ക്രിസ്തുവിലു ള്ളവരെ സംബന്ധിച്ച് സ്വീകൃതമായ ഏക ആരാധന. പങ്കുവയ്ക്കലി ന്റെയും, നന്മ ചെയ്യുന്നതിന്റെയും, സ്തുതിയുടെയും യാഗത്തെക്കുറിച്ച് എബ്രായ പുസ്തകം ഒാർΩിപ്പിക്കുന്നു (13:15-16). നΩുടെ ജീവിത കാലം മുഴുവൻ പുരോഹിതന്മാർ എന്ന നിലയിൽ വ്യക്തിപരമായി നാം ദൈവത്തിന് ഈ യാഗങ്ങളെല്ലാം അർപ്പിക്കേണം. ഇവയിലെല്ലാം സംഗീതം എവിടെയാണ്? ഇന്നത്തെ നΩുടെ ജന്രപിയ സംസ്കാര

ഉപകരണ സംഗീതവും ആരാധനയും

ത്തിൽ നിന്ന് നാം ദൈവശാസ്ത്രം പഠിക്കരുത്.

ദൈവത്തിന്റെ ഹൃദയത്തിലേക്കു നോക്കി ദൈവം ആരാകുന്നുവെ ന്നത് തിരിച്ചറിഞ്ഞ് ദൈവത്തിന് നന്ദി കൊടുക്കുന്നതാണ് സ്തുതി. സ്തുതി നെΩ ആരാധനയിലേക്കു നയിക്കും. സ്തുതി ഒരു ആflീയ കാഴ്ചയാണ് (ഹൊശെ.14:2). ദൈവം താൻ എന്തായിരിക്കുന്നുവോ അതു നിമിത്തവും ദൈവം താൻ തന്നെതന്നെ വെളിപ്പെടുത്തിയതു മൂലവും സ്തുതിക്കപ്പെടേണം (ദൈവത്തിന്റെ നാമത്തെ സ്തുതിക്കുക). സ്തുതി ഒരുതരം പരസ്യം കൂടിയാണ്. നാം നΩുടെ വിശ്വാസത്തിന്റെ ഉല്പന്നവും പരസ്യവുമാണ്. ദൈവം സ്തുതിക്കപ്പെടേണ്ട രീതികൾക്ക് പരിമിതിയില്ല. ഈ ആശയങ്ങളെ നാം എപ്പോഴും എങ്ങനെയാണ് സംഗീ തവുമായി ബന്ധിപ്പിക്കുന്നത്.

ക്രൈസ്തവ പുസ്തകശാലകളിൽ ഇന്ന് നമുക്ക് ധാരാളം Praise and worship ഉല്പന്നങ്ങൾ കാണാം. Praise and worship ന്റെ ഉറവിട ങ്ങൾക്കായി പരസ്യം ചെയ്യപ്പെടുന്നു. സമുന്നതമായ ആരാധനയെ സഭ

യുടെ മഹിദോതാരമായ ദൗത്യത്തിൽ നിന്നും കവർന്നെടുക്കുന്ന ഈ പ്രവണതയെക്കുറിച്ച് ബോധവാന്മാരായിരിക്കുക.

JJJJ