Chapter 2 of 9
ആമുഖം
അമേരിക്കയിലും ഇന്ത്യയിലുമുള്ള വിവിധ അസംബ്ലികളിൽ സെമി
നാറുകൾ നടത്തുന്നതിനായി തയ്യാറാക്കിയതാണ് ഈ പഠനം. ആരാ ധനയിൽ ഉപകരണ സംഗീതത്തിന്റെ പ്രസക്തിയേക്കുറിച്ച് ഒരു പഠനം സംഘടിപ്പിക്കുവാൻ അനേകം വിശ്വാസികൾ ആവശ്യപ്പെട്ടു. പിന്നീട്, ഈ ഗ്രന്ഥകാരൻ ആ കുറിപ്പുകൾ വിപുലപ്പെടുത്തുകയും ആദ്യം ഉദ്ദേ ശിച്ചതിനേക്കാൾ വലിയൊരു ഗ്രന്ഥമാക്കുകയും ചെയ്തു.
സംഗീത ഉപകരണങ്ങളെ ആക്ഷേപിക്കുവാനല്ല ഈ ഗ്രന്ഥം എഴു തിയിട്ടുള്ളത്. അർത്ഥസമ്പുഷ്ടമായ നല്ല സംഗീതം അതിന്റെ യുക്ത മായ സമയത്തും സ്ഥലത്തും ആസ്വദിക്കുന്നത് ഒരിക്കലും തെറ്റല്ല. പ്രത്യുത അവിശ്വാസികളെ ക്രിസ്തുവിലേക്ക് ആകർഷിക്കുന്നതിനും ക്രിസ്തീയ ആരാധനയിലും സംഗീതത്തിനു സ്ഥാനമുണ്ടെങ്കിൽ, അതി നെക്കുറിച്ച് തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതു പരിശോധിക്കു കയാണ് ഉദ്ദേശ്യം.
ആധുനിക ക്രിസ്തീയ സഭകൾക്ക് അവരുടെ സാവധാനത്തിലുള്ള വളർച്ചയിൽ നിരാശയുണ്ട്. സഭാവളർച്ചയെ ത്വരിതപ്പെടുത്തുവാൻ പുതിയ ത്രന്തങ്ങളും പദ്ധതികളും ആവിഷ്ക്കരിക്കുന്നതിന് കഴിഞ്ഞ പല ദശകങ്ങളായി വലിയ സΩർദ്ദം തന്നെയുണ്ട്. ഏതു വിധേനയും അംഗസംഖ്യ വർദ്ധിക്കണമെന്നു ചില വിഭാഗങ്ങൾ ആഗ്രഹിക്കുകയും ദൈവാനുഗ്രഹത്തിന്റെ തെളിവായി അവർ ഇതിനെ പരിഗണിക്കുകയും ചെയ്യുന്നു. യുവാക്കളേയും കൂട്ടങ്ങളേയും ആകർഷിക്കുന്നതിനായി
ക്രിസ്ത്യാനികൾ ക്രിസ്ത്യൻ റോക്ക്, ഡിസ്കൊ, റാപ്പ്, ജാസ്, ഹിപ് ഹോപ്പ് മ്യൂസിക് എന്നിവ ആവിഷ്ക്കരിക്കുവാൻ തുടങ്ങി.
രാഷ്ട്രീയ, സാമൂഹിക, മത മണ്ഡലങ്ങളെക്കുറിച്ചു ശരിയായ പഠനം നടത്തുന്നതിന് സൂക്ഷ്മവും സത്യസന്ധവുമായ ചരിത്രപഠനം അനു പേക്ഷണീയമാണ്. പെന്തെക്കോസ്തു നാളിലായിരുന്നു സഭ സ്ഥാപി ക്കപ്പെട്ടത്. പുതിയനിയമ മാതൃക (pattern) ഏറെ ലളിതവും പുരോ ഹിതൻ, അയ്മേനി എന്ന വ്യത്യാസം ഇല്ലാത്തതുമാണ്. ചില നൂറ്റാണ്ടു
കൾ കഴിഞ്ഞപ്പോൾ പുതിയനിയമ സഭകൾ ആflീയമായി നശിക്കു വാൻ തുടങ്ങുകയും സഭയുടെ വളർച്ച ത്വരിതപ്പെടുത്തുവാൻ സഭ ആഗ്ര ഹിക്കുകയും പതിനായിരങ്ങൾക്ക് അംഗത്വം നൽകുകയും ചെയ്തു. അതുകൊണ്ട് സഭ ജാതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പ ര്യങ്ങളും സ്വീകരിച്ചു. സഭ സത്യമായിട്ടും വളർന്നു, പക്ഷെ സത്യത്തെ കീഴ്മേൽ മറിച്ചു. ഇന്നത്തെ ക്രൈസ്തവലോകത്തിന് യഥാർത്ഥ പുതിയനിയമ സഭയുമായി ഒരു സാദൃശ്യവുമില്ല. ഇത്രമാത്രം ചരിത്ര മെങ്കിലും നമുക്കറിയാമെങ്കിൽ ചില വാക്കുകൾ പകരംവെച്ചശേഷം റാപ്പും ഹിപ് ഹോപ്പ് സംഗീതവും അവതരിപ്പിക്കുന്നത്, ദൈവത്തിൽ നിന്നുമല്ല സാത്താനിൽ നിന്നുമാണെന്ന് നമുക്ക് മനസിലാകും. ഇന്നു നമുക്കു ക്രിസ്ത്യൻ റോക്കും റാപ്പും ഹിപ് ഹോപ്പുമുണ്ട്. അവയുടെ ചരിത്രം അറിയുന്നതും പ്രയോജനമാണ്.
മനുഷ്യന്റെ സൃഷ്ടിക്കും മുൻപ് സ്വർഗ്ഗത്തിൽ സംഗീതം ആരംഭിച്ചി രുന്നു (ഇയ്യോബ് 38:7). ദൈവം നൽകിയതാണ് സംഗീതം(സങ്കീ. 40:3). നാം കർത്താവിനായി പാടുന്നു (സങ്കീ. 96:1.). ഭാവിയിൽ സ്വർഗ്ഗത്തിലും സംഗീതം ഉണ്ടായിരിക്കും (വെളി.5:10; 14:3; 15:3). 2 ദിന. 5:11-14 ൽ നൂറ്റി യിരുപതു പുരോഹിതർ കാഹളങ്ങളും എല്ലാവിധ സംഗീതോപകര ണങ്ങളുമായിട്ടുള്ള ഒരു വലിയ സംഗീതമഹോത്സവം നാം കാണുന്നു.
ആരാധനയിൽ ഉപകരണ സംഗീതം വേണമെന്നു നിഷ്കർഷിക്കുന്ന ആധുനികർ 150-ാംസങ്കീർത്തനമാണ് തെളിവായി ഉദ്ധരിക്കുന്നത്. ‘‘കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നര ത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തപ്പിനോടും നൃത്തത്തോടും
കൂടെ അവനെ സ്തുതിപ്പിൻ; ത്രന്തിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ; ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതി
പ്പിൻ’’(സങ്കീ. 150:3-5).
എല്ലാ വാദ്യോപകരണങ്ങളോടും അത്യുച്ചനാദത്തോടും കൂടി തന്നെ ആരാധിക്കുവാൻ ദൈവം ദാവീദിനോട് എപ്പോഴെങ്കിലും നിർദ്ദേശിച്ചി ട്ടുണ്ടോ? ഇത്തരം ആരാധനയേക്കുറിച്ച് ദാവീദ് ദൈവത്തോടോ ഏതെ ങ്കിലും പ്രവാചകന്മാരോടൊ ചോദിച്ചിട്ടുണ്ടൊ? ഈ വിഷയത്തെക്കു റിച്ചുള്ള ഒരു സൂഷ്മപരിശോധന കാണിക്കുന്നത് ദാവീദാണ്, ഈ വിധ ത്തിലുള്ള ആരാധന കണ്ടുപിടിച്ചതും രൂപപ്പെടുത്തിയതും എന്നാണ്. ദാവീദ് ദൈവത്തിന്റെ ഹൃദയ്രപകാരമുള്ള ഒരു മനുഷ്യൻ ആയിരുന്ന തുകൊണ്ട് ഉപകരണസംഗീതത്തോടുകൂടിയ ആരാധന ദൈവം അംഗീ കരിക്കുകയായിരുന്നു. ശുദ്ധഹൃദയത്തോടും സത്യസന്ധമായും ദാവീദ് ഇതു ചെയ്തതുകൊണ്ട്, ദൈവം ഇതു നിരസിച്ചില്ല. മറ്റു സന്ദർഭങ്ങ ളിലും, ദൈവം ചില അനുഷ്ഠാനങ്ങൾ അനുവദിച്ചിരുന്നതായി നമുക്കു കാണുവാൻ കഴിയും. അതുകൊണ്ട് ഇതു ന്യായമോ ഉത്തമമോ അല്ല. ഉദാഹരണത്തിന് വിവാഹമോചനം ദൈവം വെറുക്കുന്നു. ഒരിക്കലും വിവാഹമോചനം അനുവദിച്ചില്ല. എന്നാൽ ദൈവം അതു സΩതിക്കു കയും നിയ്രന്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രസ്താവന ഈ ഉദാഹ രണത്തിലൂടെ ഞാൻ തെളിയിക്കാം.
മത്താ. 19:3-9 “പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതുകാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ
പരീക്ഷിച്ചു ചോദിച്ചു. അതിനു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, അതു നിമിത്തം മനുഷ്യൻ അപ്പനെയും അΩയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും: ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹ മത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്ക രുത് എന്നു ഉത്തരം പറഞ്ഞു. അവർ അവനോട്: എന്നാൽ ഉപേക്ഷണ പ്രതം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശ കല്പിച്ചതു എന്തു എന്നു ചോദിച്ചു. അവൻ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമി ത്തമത്രേ ഭാര്യമാരേ ഉപേക്ഷിപ്പാൻ മോശ അനുവദിച്ചത്; ആദിയിൽ അങ്ങനെയല്ലായിരുന്നു.
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് ദൈവത്തിന്റെ യഥാർത്ഥ പദ്ധതി. എന്നാൽ വിശ്വാസികളുടെ പിതാവായ അബ്രഹാമിനുപോലും വെപ്പാട്ടികളുണ്ടായിരുന്നുവെന്നു നാം കാണുന്നു. ദാവീദു തുടങ്ങി പല ദൈവപുരുഷന്മാർക്കും ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടായിരുന്നു. ആ സ്രമ്പദായം ദൈവം സΩതിക്കുക മാത്രമായിരുന്നു. എന്നാൽ അത്തരം പ്രവൃത്തികളിൽ ഒരിക്കലും സന്തുഷ്ടനായില്ല. പിന്നീട് ആമോസിൽ ദാവീദിനെപ്പോലെ ആരാധനയ്ക്കു സംഗീതോപകരണങ്ങൾ കണ്ടുപിടി ച്ച യിസ്രായേലിനെ ദൈവം ശാസിക്കുകയുണ്ടായി. ആമോസ് 6:5 ൽ ദൈവം തന്റെ അനിഷ്ടം വെളിപ്പെടുത്തുന്നു: ‘‘നിങ്ങൾ വീണാനാദ ത്തോടെ വ്യർത്ഥ സംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്ര
ങ്ങളെ ഉണ്ടാക്കുന്നു.’’ അതുപോലെ, ഉപകരണസംഗീതത്തെ ദൈവം ക്ഷമിക്കുക (tolerate) മാത്രമായിരുന്നു. ഒരു ഭൗമീകജനമായിരുന്ന യിസ്രാ യേൽ ഭൗമീക ആരാധന കഴിച്ചു. പുതിയനിയമ വിശ്വാസികളായ നാം
സ്വർഗ്ഗീയജനമാണ് നാം ആflാവിലും സത്യത്തിലുമാണ് ആരാധിക്കു ന്നത്. അഭക്തന്മാരെ ആകർഷിക്കുന്നതിനും വിനോദിപ്പിക്കുന്നതിനു മുള്ള സംഗീതം നിറഞ്ഞ അന്തരീക്ഷത്തിൽ ആഴത്തിലുള്ള പാപ ബോധം ഉളവാക്കുകയില്ല. ആരാധനാകൂടിവരവ് ഞായറാഴ്ച സംഗീ തക്കച്ചേരിയായി മാറുന്നിടത്ത് മാനസാന്തരം ഉണ്ടാകുമെന്നു നമുക്കു പ്രതീക്ഷിക്കുവാൻ കഴിയുകയില്ല.
അനേകം ബ്രദറൺകാരും തങ്ങളുടെ കുട്ടികൾ അസംബ്ലികളിൽ ഇല്ലെന്നു വിലപിക്കുന്നതു സത്യമാണ്. അവർ നΩുടെ ആരാധനാരീ തിയെ തെറ്റായി കുറ്റപ്പെടുത്തുകയും യുവാക്കളെ ആകർഷിപ്പി ക്കുന്നതിനുള്ള പുതിയ ത്രന്തങ്ങൾ ആവിഷ്കരിക്കുന്നതിനേക്കുറിച്ചു അഭിപ്രായപ്പെടുകയും ചെയ്യുന്നു.
നാം എന്ത് ഇഷ്ടപ്പെടുന്നു, അഥവാ നΩുടെ യുവാക്കൾ എന്ത് ഇഷ്ട പ്പെടുന്നു, എന്നതല്ല ചോദ്യം, ദൈവം എന്ത് ഇഷ്ടപ്പെടുന്നു എന്ന താണ് ചോദ്യം. ദൈവത്തിന്റെ ശുശ്രൂഷ ക്രിസ്ത്യാനികളെ സന്തോ ഷിപ്പിക്കുവാനോ നശിച്ചുപോകുന്നവരെ രസിപ്പിക്കുവാനോ ഉദ്ദേശിച്ചു ള്ളതല്ല.
ദൈവസഭയുടെ ഭൂമിയിലുള്ള ആരാധനയുടെ ഏതെങ്കിലും ഭാഗത്ത് ഉപകരണ സംഗീതം ഉപയോഗിച്ചതായി ഒരു പരാമർശവും പുതിയ നിയമത്തിൽ ഇല്ല. ഭൂമിയിൽ വിശ്വാസികൾ പാട്ടുപാടുന്നതിനേക്കുറിച്ച്
പുതിയനിയമത്തിൽ വളരെ കുറച്ചു പരാമർശങ്ങളെ ഉള്ളൂ (അ.പ്ര. 16:25; എഫെ.5:16; കൊലൊ. 3:16; യാക്കോ.5:13). തിരുവെഴുത്തനുസരിച്ച് പാട്ട് പാടുന്നത് വിശ്വാസിയുടെ പുതുക്കപ്പെട്ട ഹൃദയത്തിൽ നിന്നും കർത്താ വിനായിട്ട് ഉയരുന്ന സന്തോഷത്തിന്റെയും സ്തുതിയുടേയും പ്രകടന മാണ്. ആളുകളെ ആകർഷിക്കുവാനായി ഉച്ചത്തിൽ പാട്ടു പാടുന്നതായി ഒരിടത്തും പറഞ്ഞിട്ടില്ല.
പ്രശസ്ത എഴുത്തുകാരുടെയും നേതാക്കളുടെയും ഒരു ശേഖരമാണ് ഈ ഗ്രന്ഥം. ആധുനിക സംഗീതത്തെയും യഥാർത്ഥ വിശ്വാസത്തേയും കുറിച്ച് വായനക്കാർക്ക് വ്യക്തമായ ഒരു അറിവ് ലഭിക്കുന്നതിനായി ട്ടാണ് ഈ ലേഖനങ്ങൾ ഞാൻ തയ്യാറാക്കിയത്.
ആരാധനാ ഭാഗം, എ. ഡബ്ല്യൂ. ടോസറുടെ “ആരാധനയും വിനോ ദവും” എന്ന എഴുത്തുകളിൽ നിന്നുമുള്ളതാണ്. സംഗീത ഉപകരണ ത്തേക്കുറിച്ചുള്ള ഭാഗം വൈ. എസക്കിയേലിന്റെ രചനകളിൽ നിന്നും
എടുത്തതാണ്.