Chapter 3 of 9

അവതാരിക

2 min read · Pages 13–15 of the printed edition

ആരാധന എന്ന വിഷയം ഏറെ വിവാദമായിരിക്കുന്ന ഒരു കാല

ത്താണ് നാം ജീവിക്കുന്നത്. ആധുനിക സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ, കർണ്ണാനന്ദകരമായ സംഗീത പരിപാടികളോടുകൂ ടിയ ആരാധനാ രീതിയാണ് ക്രൈസ്തവലോകം ഇന്ന് അധികവും ഇഷ്ടപ്പെടുന്നത്. ഇതിന്റെ പ്രണേതാക്കൾ നൽകുന്ന ഒാമനപ്പേരാണ,് പ്രെയിസ് ആന്റ ് വർഷിപ്പ്. ഡ്രം, ഗിറ്റാർ, ഒാർഗൺ തുടങ്ങിയ സംഗീ തോപകരണങ്ങൾ ഉപയോഗിച്ചും കൈകൾ പ്രത്യേക താളത്തിൽ കൊട്ടിയും, ചടുലമായ ശരീര ചലനങ്ങളോടെ, അത്യുച്ചത്തിൽ ഗാന ങ്ങൾ ആലപിക്കുന്നതാണ് ‘ആരാധന’ എന്ന് ചിലർ കരുതുന്നു.

എന്താണ് ആരാധന? എങ്ങനെ ആരാധിക്കണം? എന്നീ കാര്യങ്ങ ളെക്കുറിച്ച് തിരുവെഴുത്ത് എന്തെങ്കിലും പറയുന്നുണ്ടോ? ഉണ്ട്. ദൈവ വചനം ഇതിനെ സംബന്ധിച്ചു എന്തു പറയുന്നു എന്നതാണ് പ്രധാ നം. മനുഷ്യന്റെ അഭിരുചിയും സംതൃപ്തിയും ആവശ്യവും അനുസരി ച്ചല്ല നാം ആരാധിക്കേണ്ടത്. ആരാധകനെ തൃപ്തിപ്പെടുത്തുന്നതല്ല ആരാധന. ദൈവത്തിനു പ്രസാദകരമായതാണ് ആരാധന.

ആരാധന എന്നർത്ഥമുള്ള Worship എന്ന ഇംഗ്ലീഷ് പദം ജർΩൻ ഭാഷയിൽനിന്നും ഉത്ഭവിച്ചതാണ്. Worth(ബഹുമാനിക്കുക), ship(സൃ ഷ്ടിക്കുക) എന്നീ പദങ്ങൾ സംയോജിച്ചതാണ് Worship(ആരാധന). നΩുടെ പ്രവർത്തനങ്ങളിലൂടെയും വാക്കുകളിലൂടെയും “ദൈവത്തിന് ബഹുമാനം നൽകുന്നതാണ്” ആരാധന. ആദരവോടെ സാംഷ്ടാംഗം വീണു കുമ്പിടുക എന്നതാണ് എബ്രായ ഭാഷയിൽ അർത്ഥം. ഗ്രീക്കിൽ പ്രൊസ് കുനിയൊ എന്നാണ്. ഒരു നായ യജമാനന്റെ കൈകൾ നന്ദി

യോടും സ്നേഹത്തോടുംകൂടെ നക്കുക എന്നാണ് ഈ പദത്തിന്റെ അർത്ഥം. പ്രയിസ് ആന്റ ് വർഷിപ്പുകാരുടെ ആരാധനയിൽ ഈ മനോ ഹര ഭാവങ്ങളാണോ ഉള്ളതെന്നു പരിശോധിക്കുക.

സംഗീതത്തിന് ആരാധനയിൽ സ്ഥാനമുണ്ടെന്നത് വിസ്മരിക്കുന്നി ല്ല. സംഗീതത്തെക്കുറിച്ചു ലൂഥർ പറഞ്ഞത്: “ദൈവശാസ്ത്രം കഴി ഞ്ഞാൽ, ദൈവത്തിന്റെ ഒരു മഹത്തായ ദാനം” എന്നാണ്. ബൈബി ളിലെ ഏറ്റവും വലിയ പുസ്തകമായ സങ്കീർത്തനം, പുരാതന എബ്രാ

യരുടെ സംഗീതപുസ്തകമാണ്. ഭക്തിസാന്ദ്രവും അർത്ഥസംപുഷ്ടി യുമുള്ള ഗാനങ്ങൾ ആരാധനയിൽ ഒഴിവാക്കുവാൻ പാടില്ല. അതിനു പകരം പോപ്പ്, റോക്ക് ഗായകരായ മഡോണ, മൈക്കൽ ജാക്സൺ, ഡേവ് മാത്യൂസ് ബാൻഡ് എന്നിവരുടെ ശൈലിയിലുള്ള ഗാനങ്ങൾ ആരാധനയുടെ അന്തരീക്ഷത്തെ മലിനപ്പെടുത്തുകയാണ്. സംഗീതോപ കരണങ്ങളുടെ ശബ്ദത്തിൽ പലപ്പോഴും ഗാനങ്ങളുടെ വാക്കുകളും ആശയങ്ങളും മുങ്ങിപ്പോകുകയാണ്. അങ്ങനെ ആരാധന സംഗീതോ പകരണങ്ങളുടെ ശബ്ദമായി മാത്രം തീരുന്നു.

ആദിമ ക്രൈസ്തവർ, ഇന്ന് പരക്കെ ഉപയോഗിക്കപ്പെടുന്ന ഒാർഗൺ പോലും ആരാധനയിൽ ഒഴിവാക്കിയിരുന്നു. 1524-ൽ സൂറിച്ചിലെ മജി സ്ട്രേറ്റുകൾ നഗരത്തിലും പള്ളികളിലും ഒാർഗൺ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു ജോൺ കാൽവിന്റെ പ്രേരണയാൽ അനേകം ഒാർഗ ണുകൾ ക്രൈസ്തവർ നശിപ്പിച്ചു. ഇംഗ്ലീഷുകാർക്ക് ഒരിക്കൽ ഒാർഗൺ സാത്താന്റെ ഊത്തുകുഴൽ(bagpipe) ആയിരുന്നു.

ആനുകാലിക ക്രൈസ്തവസംഗീതം, സഭയെ ലോകവുമായി ബന്ധ പ്പെടുത്തി വഷളാക്കുവാനുള്ള സാത്താന്യത്രന്തമായിട്ടാണ് സ്റ്റീവ് മില്ലർ എന്ന ഗ്രന്ഥകാരൻ അഭിപ്രായപ്പെട്ടത്. ലോകവുമായുള്ള അനുരജ്ജന മാണിത്. കൊളംമ്പിയ ബൈബിൾ കോളേജ് ആന്റ ് സെമിനാരിയുടെ മ്യൂസിക് പ്രൊഫസർ ജി. വില്യം സപ്പി അൻപതു വ്യത്യസ്ത സംസ്ക്കാ രങ്ങളിലെ സംഗീതത്തെക്കുറിച്ചു ഗവേഷണം നടത്തി. തമ്പേറ് അടി ക്കുന്നത് ആ സംസ്ക്കാരങ്ങളിലെല്ലാം, ഭൂതങ്ങളെ ആകർഷിക്കുന്നതി നായിട്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ആനുകാലിക ക്രിസ്തീയ ഗാനരീതിയെ എതിർക്കുന്നവർക്ക് എതി രെ എതിർപ്പുകളുടെ നീണ്ട നിര തന്നെയുണ്ട്. പരീശത്വം, പാരമ്പര്യ വാദി, അവിശ്വാസികളുടെ ആവശ്യത്തോടു വൈമുഖ്യം കാട്ടുന്നവൻ, കപടത, പുതിയത് എന്തിനെയും എതിർക്കുന്നവൻ, ഇങ്ങനെ പോകു ന്നു വിമർശനങ്ങൾ.

പ്രശസ്ത ഗ്രന്ഥകാരൻ ഡോ. സണ്ണി എഴുമറ്റൂരിന്റെ ‘ഉപകരണസം ഗീതവും ആരാധനയും’ എന്ന ഗ്രന്ഥം, ഇന്ന് ഏറെ ചർച്ച ചെയ്യപ്പെ ടുന്ന ഈ വിഷയത്തിലേയ്ക്ക് വെളിച്ചം പകരുന്ന വിശിഷ്ടകൃതിയാ

ണ്. ഈ വിഷയം സംബന്ധിച്ചുള്ള മലയാളഭാഷയിലെ പ്രഥമകൃതി എന്നു വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥം, അനുവാചകരുടെ വായന യ്ക്കും നിരൂപണത്തിനുമായി അവതരിപ്പിക്കുന്നു.

പി. എം. ഏബ്രഹാം

ചെറുപുഴ.