Chapter 5 of 9
ഗീതങ്ങൾ
ആരാധനയിൽ പാട്ടുകൾക്ക് ഒരു പ്രമുഖ സ്ഥാനമുണ്ട്. പാട്ടുകളെ
സംബന്ധിച്ചു രണ്ടു നിർദ്ദേശങ്ങളുണ്ട്. ‘‘വീഞ്ഞുകുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലൊ. ആflാവു നിറഞ്ഞവരായി
സങ്കീർത്തനങ്ങളാലും സ്തുതികളാലും ആflീകഗീതങ്ങളാലും തΩിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും’’(എഫെ.5:18-19). ‘‘സങ്കീർത്തനങ്ങളാലും സ്തുതി കളാലും ആflീകഗീതങ്ങളാലും തΩിൽ പഠിപ്പിച്ചും ബുദ്ധിയുപദേ
ശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം െഎശ്വര്യമായി സകല ജ്ഞാനത്തോ ടുംകൂടെ നിങ്ങളിൽ വസിക്കട്ടെ’’(കൊലൊ. 3: 6). ഈ രണ്ടു വാക്യ ങ്ങൾ എല്ലാ സന്ദർഭങ്ങളിലും വിശേഷാൽ ആരാധനയ്ക്കായി നാം
കൂടിവരുമ്പോൾ പ്രായോഗികമാണ്.
സങ്കീർത്തനങ്ങൾ (സാൽമോസ്):- സങ്കീർത്തനം എന്നതിനു മൂല ഭാഷയിലുള്ള അർത്ഥം ‘‘സ്പർശനം’’അല്ലെങ്കിൽ ‘‘ചലിപ്പിക്കുവാൻ/ സ്പർശിക്കുക’’എന്നാണ്. ഒരു ‘‘ശബ്ദം പുറപ്പെടുവിക്കുവാൻ ഒരു സംഗീത ഉപകരണത്തെ തൊടുക’’എന്നാണ് അർത്ഥം. സങ്കീർത്തന ങ്ങൾ സംഗീതോപകരണങ്ങൾകൊണ്ടുള്ള സംഗീതങ്ങളാണ്. 150 സങ്കീർ
ത്തനങ്ങളും ഈ ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സ്തുതി (ഹുമ്നോസ്):- സ്തോത്രഗാനങ്ങൾ സംഗീതോപകര ണങ്ങൾ ഉപയോഗിക്കാതെയാണ് പാടുക. നല്ല ഒരു ഉദാഹരണം
ഉപകരണ സംഗീതവും ആരാധനയും
മത്തായി 26:30ൽ നല്കിയിരിക്കുന്നു. കർത്താവിന്റെ അത്താഴത്തിനു ശേഷം, അവർ പാടി. ‘‘പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലയ്ക്ക് പുറപ്പെട്ടുപോയി.’’ ഇതേ വാക്കുകൾ മർക്കൊ. 14:26 ലും ഉപ യോഗിച്ചിരിക്കുന്നു. ഇത്തരം ഗാനങ്ങൾ ധ്യാനാflകമാണ്. യേശുവും
ശിഷ്യന്മാരും ഇവിടെ പാടിയതു സംഗീതോപകരണങ്ങൾ കൂടാതെയാ ണെന്ന് ചിന്തിക്കുന്നത് ന്യായമാണ്.
കവിത(ഈഡീ):- ഈ പദത്തിന്റെ സാധാരണ അർത്ഥം പാട്ട് എന്നാണ്, എന്നാൽ കവിതകൾക്കാണ് ഇതു യഥാർത്ഥത്തിൽ ഉപയോ ഗിച്ചിട്ടുള്ളത്. ജോൺ മിൽട്ടന്റെ “പാരഡൈസ് ലോസ്റ്റും” കെ.വി സൈ മന്റെ “വേദവിഹാരവും” നല്ല ഉദാഹരണങ്ങളാണ്.
സംഗീതത്തിന്റെ യഥാർത്ഥ സൃഷ്ടിപരമായ കഴിവുകളെക്കുറിച്ചുള്ള പഠനം രസകരമാണ്. ദൈവത്തിന്റെ സകല സൃഷ്ടികളിലും വെച്ച് ലൂസി ഫറിനെ സംഗീതത്തിൽ വളരെ സാമർത്ഥ്യമുള്ളവനായി സൃഷ്ടിച്ചു. ലൂസിഫറിനേക്കുറിച്ചുള്ള വിവരങ്ങൾ യെഹെ. 28:13 ൽ ഇങ്ങനെ കാണു ന്നു: ‘‘നീ ദൈവത്തിന്റെ തോട്ടമായ ഏദെനിലായിരുന്നു; സകല രത്ന ങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള
തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.’’ തന്റെ ഗുണത്തിനുവേണ്ടി യുവജനങ്ങളുടെ മന ിനെ മലിനപ്പെടുത്തി
ക്കൊണ്ട്, ലൂസിഫർ എല്ലായ്പ്പോഴും ഇതിനെ കീഴ്മേൽമറിക്കുവാൻ എല്ലായ്പ്പോഴും ശ്രമിക്കുന്നു. എന്തുകൊണ്ടാണ് ജനങ്ങൾക്ക് പോപ്, റോക്ക്, ഹിപ് ഹോപ്പ് സംഗീതത്തോട് ഇത്രമാത്രം അടുപ്പമുള്ളത്? മൈക്കൽ ജാക്സൺന്റെയും എൽവിസ് പ്രസ്ലിയുടെയും സംഗീതമേള കളിൽ അനേകം യുവതികൾ ഉന്മത്തരായി ചാടുകയും അബോധാവ സ്ഥയിലാവുകയും ചെയ്യുന്നു. അനേകർ ഒരു തരം ഉന്മാദാവസ്ഥയിൽ എത്തുന്നു. ഇന്നും ഇത്തരം സംഗീതമേളകളിൽ ആയിരക്കണക്കിനു ജനങ്ങൾ കൂടുന്നു. ഭാരതത്തിൽ ഹിന്ദുഭക്തന്മാർക്കും ഹിന്ദുക്ഷ്രേത ത്തിലെ പാട്ടുകൾ ചില പ്രത്യേകതരം അനുഭൂതികൾ നല്കുന്നു.
ദൈവം എല്ലാ മനുഷ്യർക്കും ഏതെങ്കിലും തരത്തിലുള്ള സംഗീത വാസനകൾ നൽകിയിട്ടുണ്ട്. അത് ഒാരോ മനുഷ്യരിലും ഒളിഞ്ഞു കിട ക്കുന്നു. പാടുവാൻ കഴിയുന്ന, നന്നായിട്ടു തന്നെ പാടുവാൻ കഴിയുന്ന
ഉപകരണ സംഗീതവും ആരാധനയും
ധാരാളം പേരുണ്ട്. സംഗീത സദ ുകളിൽ പാടുവാൻ കുറച്ചു പേർക്കു മാത്രമേ സാധിക്കുകയുള്ളുവെങ്കിലും നല്ല സംഗീതം ആസ്വദിക്കുവാൻ ഏതാണ്ട് എല്ലാവർക്കും കഴിയും.
ക്രിസ്തീയ കൂടിവരവുകളിൽ സംഗീതത്തിന് ഉചിതമായ സ്ഥാന മുണ്ട്. ആരാധനാ യോഗങ്ങളിൽ നാം സംഗീതോപകരണങ്ങൾ ഒന്നും ഉപയോഗിക്കരുത്, കാരണം നΩുടെ ആരാധന തികച്ചും ധ്യാനാflക മാണ്. സങ്കീർത്തനങ്ങളിൽ കാണുന്നതുപോലെ സർ∆ വാദ്യോപകര ണങ്ങളോടും കൂടെയാണ് നാം ദൈവത്തെ സ്തുതിക്കുകയും ആരാ ധിക്കുകയും ചെയ്യേണ്ടതെന്ന് അധികമാളുകളും ചിന്തിക്കുന്നു. സങ്കീ. 150:3-5; “കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്ന രത്തോടും കൂടെ അവനെ സ്തുതിപ്പിൻ. തപ്പിനോടും നൃത്തത്തോടും
കൂടെ അവനെ സ്തുതിപ്പിൻ; ത്രന്തിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ; ഉച്ചനാദമുള്ള കൈത്താളങ്ങളൊടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതി പ്പിൻ”.
ആരാധനായോഗങ്ങളിൽ സംഗീതോപകരണങ്ങൾ ഉപയോഗിക്കാം എന്ന ചിന്താഗതിയെ പിന്താങ്ങുന്നതാണോ മേൽ ഉദ്ധരിച്ച സങ്കീർത്ത നഭാഗം? ഒരു ദൈവപൈതൽ ഒന്നാമതായി യിസ്രായേലും ക്രിസ്തീയ സഭയും തΩിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതാണ്. വേദ ശാസ്ത്രപfiിതന്മാരുടെ ഇടയിലെ ചില പരിഷ്കരണ വാദികൾ അങ്ങ നെ വാദിക്കുന്നുണ്ടെങ്കിലും യിസ്രായേൽ യഥാർത്ഥമായി സഭ ആയി രുന്നില്ല. പുതിയ നിയമ സഭ സ്ഥാപിക്കപ്പെട്ടത് പെന്തക്കൊസ്തു നാളിൽ പരിശുദ്ധാfl സ്നാനത്താലാണ്. ദൈവം യിസ്രായേലിനു നൽകിയ സകല വാഗ്ദത്തവും ഒടുവിൽ പൂർണ്ണമായി നിറവേറ്റിക്കൊ ടുക്കും. ദൈവം അബ്രാഹാമിനു നൽകിയ വാഗ്ദത്തം സഹ്രസാബ്ദ വാഴ്ചയിൽ ഉള്ള യിസ്രായേലിനു നിറവേറ്റിക്കൊടുക്കും. യിസ്രായേൽ ഒരു ഭൗമിക ജനമായിരുന്നു. പുതിയനിയമ വിശ്വാസികൾ സ്വർഗ്ഗീയ ജനമാണ്. പുതിയനിയമ ആരാധന ഒരു ആflീയ ശുശ്രൂഷയാണ്, യാന്ത്രിക പ്രവർത്തനമല്ല. സംഗീതോപകരണങ്ങൾ പഴയ നിയമ ആരാ ധനയുടെ ഒരു പ്രധാന ഭാഗമായിരുന്നു. പുതിയ നിയമത്തിൽ അവ
ഉപകരണ സംഗീതവും ആരാധനയും
യുടെ ഉപയോഗത്തെക്കുറിച്ച് ഒരു പരാമർശവും ഇല്ല. ആന്തരിക അനു ഭവങ്ങളുടെ ബാഹ്യ്രപകടനങ്ങളിൽ താല്പര്യം കാണിക്കുന്നവർ കർത്താവിലുള്ള ആന്തരിക സന്തോഷം അനുഭവിക്കുന്നവരല്ല. അതി നാൽ അവർ തങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദ്രപകടനങ്ങളാൽ തൃപ്തി യടയുവാൻ ശ്രമിക്കുന്നു, താൽക്കാലിക സംതൃപ്തി മാത്രമേ അവർക്കു ലഭിക്കുന്നുള്ളു.
ചില ആളുകൾ ബ്രദറൺകാരുടെ ആരാധനയെ ശവസംസ്കാര ശുശ്രൂഷയോടു തുലനപ്പെടുത്തി പരിഹസിക്കാറുണ്ട്, എന്നാൽ തിരു വെഴുത്ത് കർത്താവിന്റെ അത്താഴത്തെ അവന്റെ മരണത്തെ അനുസ്മ രിപ്പിക്കുന്ന ഒരു ശുശ്രൂഷയായി വിശദമാക്കിയിരിക്കുന്നു. കർത്താവു നമുക്കു വേണ്ടി ക്രൂശിൽ മരിച്ചു എന്ന് ഒാർത്തുകൊണ്ട് വ്യക്തിപര മായും സഭയായും സ്തുതിക്കുവാനും സ്തോത്രം ചെയ്യുന്നതിനുമായി നാം കൂടിവരുന്നു. ആരാധനാഗീതങ്ങൾ മനുഷ്യരോടുള്ള പിതാവിന്റെ സ്നേഹത്തെയും ക്രിസ്തുവിന്റെ പരമയാഗത്തെയും നΩിലുള്ള പരി ശുദ്ധാfl സാന്നിദ്ധ്യത്തെയും വെളിപ്പെടുത്തുന്നവയായിരിക്കും. പുതിയ നിയമ ആരാധന ബുദ്ധിയുള്ള ആരാധനയാണ്.നΩൾ അവനെ ആflാ വിലും സത്യത്തിലും ആണ് ആരാധിക്കുന്നത്.
ഉപകരണങ്ങൾ വായിക്കുമ്പോൾ തെറ്റുകൂടാതെ എങ്ങനെ വായി ക്കാം എന്ന കാര്യത്തിലായിരിക്കും അത് ഉപയോഗിക്കുന്നവരുടെ ശ്രദ്ധ. സഭാംഗങ്ങളും താളമേളങ്ങളിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയോ വായി ക്കുന്നവരുടെ കഴിവുകളെ താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കുകയോ ചെയ്തു എന്നു വരാം. അതിനാൽ സംഗീതോപകരണങ്ങൾ ക്രൂശിൽ നിന്നും നΩുടെ ശ്രദ്ധയെ തിരിച്ചുകളയുന്ന ഒരു വലിയ ശ്രദ്ധാക്രേന്ദ മായിത്തീർന്നേക്കാം. ഒരു സ്ഥലംസഭയിൽ വിശ്വാസികളുടെ സംഗീതാ ഭിരുചികൾ പ്രകടിപ്പിക്കുന്നതിനുള്ള പ്രത്യേക കൂടിവരവുകൾ ഉണ്ടായി രിക്കേണ്ടതാണ്. എന്നാൽ അത് ആരാധനാകൂടിവരവിൽ ആയിരിക്കരു ത്. ഉച്ചത്തിലുള്ള സംഗീത പരിപാടികൾകൊണ്ട് ശ്രദ്ധ വ്യതിചലിച്ചു പോകുന്നത് പല സ്ഥലങ്ങളിലും ഈ എഴുത്തുകാരൻ കണ്ടിട്ടുണ്ട്. പല നൂറ്റാണ്ടുകളായി ക്രിസ്തീയ സഭ സംഗീതോപകരണങ്ങളെ സഭയ്ക്കു ള്ളിലേക്ക് പകർത്തുകയും സ്വീകരിക്കുകയും ചെയ്തിട്ട്. ആദിമ ക്രി
ഉപകരണ സംഗീതവും ആരാധനയും
സ്ത്യാനികൾ തങ്ങളുടെ ആരാധനായോഗങ്ങളിൽ ഏതെങ്കിലും ഉപ കരണങ്ങൾ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളൊന്നുമില്ല. 1 കൊരിന്ത്യർ 14:26 ൽ കാണുന്നത്, “ആകയാൽ എന്തു? സഹോദരന്മാ രേ, നിങ്ങൾ കൂടിവരുമ്പോൾ ഒരോരുത്തനു സങ്കീർത്തനം ഉണ്ട്, ഉപ
ദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട് സക ലവും ആflിക വർദ്ധനയ്ക്കായി ഉതകട്ടെ.” ആദിമ സഭയിൽ പഴയ നിയമ തിരുവെഴുത്തുകളുടെ പകർപ്പുകൾ അപൂർ∆മായിരുന്നു, ആധു
നിക കാലത്തെപ്പോലെ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നില്ല. മാത്രമല്ല പുതിയ നിയമം പൂർണ്ണമാക്കപ്പെട്ടിരുന്നില്ല. പരിശുദ്ധാflാവ് ഏതെങ്കിലും ഒരു സഹോദരന് അവർക്കാവശ്യമായ സത്യങ്ങളടങ്ങിയ ഒരു സങ്കീർത്തനം നൽകുകയും അവൻ അതു പാടി സഭയുടെ അഭി വൃദ്ധിക്കായി അതു വ്യാഖ്യാനിക്കുകയും ചെയ്യുമായിരുന്നു. പുതിയ സങ്കീർത്തനത്തിന്റെ അല്ലെങ്കിൽ അന്യഭാഷയുടെ അർത്ഥം എല്ലാവരും ഗ്രഹിക്കുമായിരുന്നു. ഇക്കാലത്ത്, പല കൂട്ടങ്ങളിലും അന്യഭാഷ എന്ന പേരിൽ നാം പലതും കേൾക്കാറുണ്ടെങ്കിലും അതിന്റെ അർത്ഥം ഗ്രഹി ക്കുവാൻ ആർക്കും കഴിയുന്നതല്ല. തിരുവെഴുത്തു നമുക്കു വെളിപ്പെടു ത്തിത്തരുന്നത് അത്തരം ജല്പനങ്ങൾ അർത്ഥശൂന്യവും സഭയ്ക്ക് നിഷ്പ്രയോജനവുമാണെന്നാണ്.