Chapter 1 of 9
കൃതജ്ഞത
ദൈവ മഹത്വത്തിനുവേണ്ടി അനേകം ഗ്രന്ഥങ്ങൾ രചിക്കുവാൻ
എനിക്കു പ്രചോദനം നൽകുന്ന എന്റെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന് ഞാൻ ആദ്യമായി നന്ദി പറയുന്നു.
ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയ എന്റെ ഇളയ സഹോദരി മോളി ചാക്കോ (യുക്കൺ, ഒക്ല ഹോമ)യോടുള്ള പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നു. ദൈവത്തെ സ്നേഹിക്കുകയും സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായ് എപ്പോഴും തന്റെ ഭൗതികാനുഗ്രഹങ്ങൾ പങ്കുവയ്ക്കുവാനും താൻ താൽപര്യപ്പെ ടുന്നു.
ഈ കൃതിയിലെ തെറ്റു തിരുത്തിയതിന്, ഹൂസ്റ്റൺ ടെക്സാസിലെ കൊളോണിയൽ ഹിൽസ് ബൈബിൾ ചാപ്പലിൽ എന്നോടൊപ്പം ആരാ ധിക്കുന്ന മേരീ ടെറലിനോടുള്ള എന്റെ ആflാർത്ഥമായ നന്ദി അറിയി ക്കുന്നു.
ലോക്രപശസ്ത ബ്രദറൺ ഉപദേശകനും ഡാർബി ചിന്തകളിൽ വിദ ഗ്ധനുമായ ആർ. എ. ഹൂബ്നറെ, ഈ കൃതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ അനവധി വിവരങ്ങൾ നൽകിത്തന്നതിൽ ഞാൻ അഭിന ന്ദിക്കുന്നു.
ഈ കൃതിയുടെ പൂർത്തീകരണ്രപ്രകിയയുടെ വിവിധ ഘട്ടങ്ങളിൽ എന്നെ സഹായിച്ച എന്റെ ഇളയ മകനായ സിറിൽ മാത്യുവിനോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
ഈ കൃതി വിവർത്തനം ചെയ്യുകയും ഇതിലെ തെറ്റ് തിരുത്തുക യും അവതാരിക എഴുതുകയും ചെയ്ത സുവിശേഷകൻ പി. എം. ഏബ്രഹാമിനോട് (കണ്ണൂർ) ഞാൻ നന്ദിയുള്ളവനാണ്. അദ്ദേഹം ഒരു നാമധേയ ക്രൈസ്തവ വിഭാഗത്തിൽ നിന്നും വിശ്വാസത്തിലേക്കു വന്ന്, ഒരു ഉത്കൃഷ്ട വേദാദ്ധ്യാപകനും ഉപദേശകനുമായിത്തീർന്ന വ്യക്തി യാണ്.
ഈ കൃതിയുടെ ഭാഷാശുദ്ധി പരിശോധിച്ചു ആവശ്യമായ നിർദ്ദേശ ങ്ങൾ നൽകി സഹായിച്ച പ്രസിദ്ധ സാഹിത്യകാരി ആനി വിൽസ(ന്യൂജേഴ്സി)നോടുള്ള നന്ദിയും പ്രകാശിപ്പിക്കുന്നു.
എന്റെ കൃതി പ്രസിദ്ധീകരിക്കുന്നതിനും പ്രത്യേകിച്ച് സമയാനുസൃ തമായി അത് ചെയ്യുന്നതിനും സഹായിച്ച ഡോ. സി. വി. വടവനയോ ടുള്ള എന്റെ ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തുന്നു.
“ആരാധന അപകീർത്തിപ്പെടുത്തൽ”എന്ന അനുബന്ധം ഡോ. അല ക്സാണ്ടർ കുര്യന്റെ ഗ്രന്ഥത്തിൽ നിന്നുള്ളതാണ്. ഇതിന് അനുമതി
തന്ന അദ്ദേഹത്തോടുള്ള നന്ദിയും പ്രകാശിപ്പിക്കുന്നു.
അവസാനമായി, എന്റെ ശുശ്രൂഷയ്ക്കുവേണ്ടിയും അതിനോടു ബന്ധപ്പെട്ട എല്ലാറ്റിനുവേണ്ടിയും നിരന്തരമായി പ്രാർത്ഥിക്കുന്ന എല്ലാ വർക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തിയാലാണ് ദൈവം എന്നെ ഈ നിലയിൽ ഉപയോഗിക്കുന്നത്.
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ,