Chapter 4 of 9

ആരാധനയുടെ വിവിധ വശങ്ങൾ

6 min read · Pages 16–23 of the printed edition

(The aspects Of Worship)

ഒരു സാർ∆ത്രിക വീക്ഷണത്തിൽ, വ്യക്തിപരമായ ആരാധനയിൽ

ചിന്ത, വികാരം, പ്രവൃത്തി എന്നിവ അന്തർലീനമായിരിക്കുന്നു. ആരാ ധന എന്നത് ദൈവത്തിന് ചിലത് കൊടുക്കുന്നതാണ്. ദൈവത്തിന്റെ വേലയ്ക്ക് സന്തോഷത്തോടെ പണം കൊടുക്കുന്നത് തീർച്ചയായും ആരാധനയുടെ ഒരു പ്രവൃത്തിയാണ്. 2 കൊരി. 9:7 ൽ ഇങ്ങനെ വായി ക്കുന്നു: ‘‘അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബന്ധത്താലുമരുത്; സന്തോഷത്തോടെ

കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.’’ കർത്താവിന്റെ വേല യ്ക്കായി ഒരാളുടെ സമയം നല്കുന്നതും ആരാധനയായി കണക്കാ

ക്കാം. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അവന്റെ ആരാധനയിലെ പ്രധാനപ്പെട്ട പ്രവൃത്തി അനുസരണമുള്ള ഒരു ദാസനായി തന്നെ തന്റെ ദൈവത്തിനു സമർപ്പിക്കുന്നതാണ്. ഈ സമർപ്പണത്തിൽ ശരീരം ഉൾപ്പെടുന്നു കാരണം, ഇതിൽ ദൈവഹിതം നടപ്പിലാക്കുന്നതിനുള്ള ഉപകരണങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ മന ് അടങ്ങിയിരിക്കു ന്നു കാരണം, ശരീരം ചെയ്യുന്ന പ്രവൃത്തികളെ ഏകോപിപ്പിക്കുന്നത് മന ാണ്. റോമർ 12:1 ൽ പറയുന്നത,് ‘‘സഹോദരന്മാരേ, ഞാൻ ദൈവ ത്തിന്റെ മന ലിവു ഒാർΩിപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്;

നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും

ഉപകരണ സംഗീതവും ആരാധനയും

വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ’’ എന്നാണ്. ഇവയെല്ലാം ദൈവത്തിനു സന്തോഷത്തോടെ സമർപ്പിക്കു

മ്പോൾ, ഭൂമിയിൽ തന്റെ ഹിതം നടപ്പിലാക്കുന്ന ഉപകരണങ്ങളായി അവ മാറുന്നു. അത്തരം സന്തോഷ്രപദവും വിശ്വസ്തവുമായ സേവന ങ്ങൾ ഒരു വ്യക്തിയുടെ ജീവിതം മുഴുവനെ തന്നെയും ഒരു ആരാധന യായി മാറ്റുന്നു.

സഭാ ആരാധന

അസംബ്ലി ആരാധനയിലെ ഏറ്റവും പ്രധാനമായ ഭാവം വീണ്ടും ജനിച്ച വിശ്വാസികളുടെ കൂട്ടം തിരുവത്താഴ ശുശ്രൂഷയിലൂടെ ക്രിസ്തു വിന്റെ മരണത്തെ ഒാർക്കുക എന്നതാണ്. 1 കൊരി.11:26 ൽ ‘‘അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യു

മ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു”എന്നു കാണുന്നു. കർത്താവിന്റെ അത്താഴം നിയ മിച്ചത് ക്രിസ്തു തന്നെയാണ് (മത്താ. 26:26-28). ഇതിനെ നി ാരമായി

കാണരുതെന്ന് പൗലൊസ് മുന്നറിയിപ്പു നൽകി (1 കൊരി.11:28-32). ചിലർക്ക് ശവസംസ്ക്കാരം, സ്നാനം, വിവാഹം മുതലായവയും ആരാ ധനയുടെ ഭാഗങ്ങളാണ്. ഇവ ആരാധനയുടെ വിവിധ ശുശ്രൂഷകളാണ്, പക്ഷെ സഭാ ആരാധനയല്ല.

പഴയനിയമത്തിലും നാം ആരാധന കാണുന്നുണ്ട്. എബ്രായർ 9:1-5ൽ ഇങ്ങനെ വായിക്കുന്നു: “എന്നാൽ ആദ്യ നിയമത്തിനും ആരാ ധനയ്ക്കുള്ള ചട്ടങ്ങളും ലൌകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരു

ന്നു. ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യ ഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിനു വിശുദ്ധസ്ഥലം എന്നു പേർ. രണ്ടാം തിരശ്ശീലക്കു പിന്നിൽ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു. അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവച്ച പൊൻപാത്രവും അഹരോന്റെ തളിർത്ത വടിയും നിയമത്തിന്റെ കല്പ ലകകളും അതിനു മീതെ കൃപാസനത്തെ മൂടുന്ന തേജ ിന്റെ കെരൂ ബുകളും ഉണ്ടായിരുന്നു”.

എബ്രായർ 9-ാം അധ്യായം മുഴുവനും രക്തത്തോടുകൂടിയ പഴയ

ഉപകരണ സംഗീതവും ആരാധനയും

നിയമ യാഗത്തിൽ അടിസ്ഥാനപ്പെട്ട ആരാധനയേക്കുറിച്ചാണ് വിശദീ കരിക്കുന്നത്. പുതിയ നിയമത്തിൽ മൃഗബലി നിർദ്ദേശിച്ചിട്ടില്ല. ആflീ യയാഗമാണ് നല്കിയത്. 1 പത്രൊസ് 2:5 ൽ ഇങ്ങനെ വായിക്കുന്നു: “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആflീയഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആflീയയാഗം

കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിനു പണിയപ്പെടുന്നു”.

സത്യാരാധന

‘‘സത്യനമസ്ക്കാരികൾ പിതാവിനെ ആflാവിലും സത്യത്തിലും നമസ്ക്കരിക്കുന്ന നാഴിക വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു’’ (യോഹ. 4:23). പിതാവായ ദൈവത്തെക്കുറിച്ചാണ് കർത്താവ് ശമര്യ

സ്ത്രീയോടു പറയുന്നത്. ‘‘പിതാവ്’’ എന്ന നാമം വിരളമായെ പഴയ നിയമത്തിൽ പ്രത്യക്ഷപ്പെടുന്നുള്ളു; മാത്രമല്ല അതു പുതിയനിയമ ആശ

യത്തിലുമല്ല. പഴയനിയമത്തിൽ ഉപയോഗിച്ചപോലെ ത്രീയേക ദൈവത്തെ യിസ്രായേലിന്റെ തലവനായി ‘‘പിതാവ്’’ എന്ന് ഉപയോ ഗിച്ചിട്ടുണ്ട് (ആവ. 32:6; യെശ. 63:6; യിരെ. 31:9). ‘‘ദൈവം ആflാവാ കുന്നു’’ വെന്നു നΩുടെ കർത്താവു പറഞ്ഞപ്പോൾ, നിർവികാര മായതൊ വിദൂരസ്ഥമൊ ആയ ശക്തിയായിട്ടല്ല; പ്രത്യുത ഒരു പിതാ

വിന്റെ ഹൃദയത്തോടു കൂടിയ ജീവനും സ്നേഹവുമുള്ള ദൈവമായി ട്ടാണ് അവൻ അർത്ഥമാക്കിയത്. അവൻ തന്റെ മഹത്വത്തെ തന്റെ സൃഷ്ടികളുടെ മുമ്പിൽ പ്രദർശിപ്പിക്കുകയും താൻ സൃഷ്ടിച്ച മനുഷ്യ നുമായി ഒരു സ്നേഹബന്ധം ആഗ്രഹിക്കുകയും ദൈവത്തിന്റെ വലിയ വിശാലതയാണ്. തന്റെ പ്രിയപുത്രന്റെ ക്രൂശിലൂടെ അതിലേക്ക് അവൻ ഒരു വഴി ഒരുക്കി. ഭൂമിയിൽ മനുഷ്യനിൽ നിന്നും ഒരു ആflീയ ആരാ ധന അവൻ ആഗ്രഹിക്കുന്നു. ബാഹ്യമനുഷ്യൻ ഒന്നുമല്ല. മനുഷ്യന്റെ അന്തരംഗമാണ് അവൻ ആഗ്രഹിക്കുന്നത്. മനുഷ്യന്റെ ആflാവിൽ നിന്നാണ് ആരാധന ഉയരേണ്ടത്.

പുതിയ നിയമയാഗങ്ങൾ

  1. സ്തോത്രയാഗങ്ങൾ: ‘‘അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന്ന്അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന

ഉപകരണ സംഗീതവും ആരാധനയും

സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക’’ (എബ്രാ. 13:15).

  1. 2. നന്മചെയ്യൽ: ‘‘നന്മ ചെയ്യുവാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത് (എ

ബ്രായർ 13:16). ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക’’(ഗലാ. 6:10).

  1. 3. ഒാഹരി: ‘‘വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മ യിലും ഒാഹരി കൊടുക്കേണം’’ (ഗലാ. 6:6). ഈ മൂന്നു യാഗങ്ങളും വ്യത്യസ്തങ്ങളാണ്. നാം ഇതിനെ സംയോജിപ്പിക്കുമ്പോൾ, നാം അ

വനെ ആരാധിക്കുകയാണ് ചെയ്യുന്നത്. ഫിലിപ്യർ 4:10-19 ൽ ഫിലിപ്യ വിശ്വാസികൾ പൗലൊസിനെ എങ്ങനെ സഹായിച്ചു എന്നു പറയുന്നു ണ്ട്. നΩുടെ ഭൗതിക നന്മകൾ ദൈവത്തിനു നല്കുന്നതും ആരാധന യുടെ ഭാഗമാണെന്നും നΩിൽ എത്ര പേർക്കറിയാം.?

  1. 4. വിശ്വാസം: എന്നാൽ ‘‘നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാൻ

സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടും കൂടെ സന്തോഷിക്കും’’ (ഫിലി. 2:17). ഇവിടെ വിശ്വാസത്തെ ഒരു യാഗമായും പ്രായോഗിക

മായ ഒന്നായും പറഞ്ഞിരിക്കുന്നു. കാരണം, പൗലോസ് തന്റെ വിശ്വാ സത്തിനു വേണ്ടി മരിക്കാനും സന്നദ്ധനായിരുന്നു.

  1. 5. ജീവനുള്ള യാഗം (റോമ. 12:1): പഴയ നിയമത്തിൽ മൃഗങ്ങളെ യാഗം അർപ്പിച്ചിരുന്നു. ഇവിടെ നΩുടെ ശരീരത്തെ ജീവനുള്ള ഒരു യാഗമായി സമർപ്പിക്കുവാൻ പൗലൊസ് ആവശ്യപ്പെടുന്നു. നΩൾ വിശ്വാസ ജീവിതം നയിക്കുകയും നΩുടെ ശരീരങ്ങളെ ദൈവത്തി നായി സമർപ്പിക്കുകയും ചെയ്യണം. ഒരു വിശ്വാസി വിശുദ്ധ ജീവിതം നയിക്കുകയും അവന്റെ കഴിവുകളും താലന്തുകളും കർത്താവിന് പ്രസാ ദകരമായി സമർപ്പിക്കുകയും വേണം.

സഭയിലെ ആരാധനയ്ക്ക് നാം നാല് പദങ്ങൾ ഉപയോഗിക്കുന്നു: അവ സ്തുതി, സ്തോത്രം, ഹല്ലേലുയ്യ, ആമേൻ എന്നിവയാണ്.

സ്തുതി - ദൈവത്തെ സ്തുതിക്കുന്നത് അവന്റെ ഉന്നതമായ ആള ത്വത്തിന്റെ മഹത്വങ്ങളെ അംഗീകരിക്കുന്നതാണ്. ദൈവം എന്തു ചെയ്തു വെന്നതു വിവരിക്കുന്ന സ്തോത്രത്തിൽ നിന്നും വ്യത്യസ്തമാണിത്.

ഉപകരണ സംഗീതവും ആരാധനയും

സ്തുതിയിൽ അവൻ ആരാണെന്നതു വിശദമാക്കുകയാണ്. ക്രിസ്തു വിലൂടെ നമുക്കു വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ, ദൈവം ആരാണെന്നു ഗ്രഹിച്ചു നാം അവനെ ആദരിക്കുകയും ആരാധിക്കുക യുമാണ്. അവന്റെ മഹത്വം, ദയ, കൃപ, സ്നേഹം, വിശുദ്ധി എന്നിവ കൊണ്ട് അവൻ ഉന്നതനാണ്. സ്തുതിപ്പിന്റെ ഒരു ദൃശ്യം വെളിപ്പാട് 4, 5 അധ്യായങ്ങൾ നമുക്കു നല്കുന്നുണ്ട്. ‘‘നാലു ജീവികളും ഒാരോന്നി ന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കു

ന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർ∆ശക്തിയു ള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെ ന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോ ഴൊക്കെയും ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കു ന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമ സ്കരിച്ചു: കർത്താവേ, നീ സർ∆വും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹ ത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ’’ (വെളി. 4:8-11). വെളിപ്പാട് 5ൽ, പുത്രനെ ആരാധിക്കുന്നു. സ്തുതിയും ആരാ

ധനയും നാം ഇവിടെ കാണുന്നു.

യെശയ്യാവ് 6:3ൽ സാറാഫുകൾ ദൈവത്തെ സ്തുതിക്കുന്നു. സ്തു തിയിൽ ആരാധനയും സ്തോത്രവും അടങ്ങിയിരിക്കുന്നു. ദൈവം നമുക്കു എന്തു ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിൽ നാം അവനെ ആരാധിക്കുന്നു. സ്തോത്രത്തിൽ ദൈവം നമുക്കു ചെയ്ത എല്ലാറ്റിനു മുള്ള നന്ദി നാം പ്രകാശിപ്പിക്കുകയാണ്. 1 തെ . 5:18; കൊലൊ. 3:15 വാക്യങ്ങൾ, നന്ദിയുള്ളവരായിരിക്കുവാൻ നേΩാടു ആവശ്യപ്പെടുന്നു. ദൈവത്തിനു പ്രസാദമുള്ള പുരോഹിതന്മാരായ അവന്റെ ജനത്തിന്റെ ഹൃദയങ്ങളുടെ ആഴങ്ങളിൽ നിന്നുമുള്ള അധരഫലമെന്ന സ്തോത്ര യാഗമാണിത്. നΩുടെ ഹൃദയങ്ങളും ശബ്ദവും പിതാവിലേക്കും പുത്ര നിലേക്കും ഉയർത്തി കർത്താവിന്റെ അത്താഴവും ആരാധനയും സ്തോത്രവും സ്തുതിയും നാം സമന്വയിപ്പിക്കുകയാണ് ചെയ്യുന്നത്.

ഉപകരണ സംഗീതവും ആരാധനയും

സ്തുതിപ്പിനേക്കുറിച്ചുള്ളചില സത്യങ്ങൾ

1 ദൈവം മാത്രമാണ് നΩുടെ സ്തുതിക്ക് യോഗ്യൻ (സങ്കീ.18:3;

113:3). 2 അവനെ നാം സ്തുതിക്കണം എന്നത് അവന്റെ ഹിതമാണ്

(സങ്കീ. 50:23; യെശ. 43:2). ഈ സ്തുതിപ്പു നിരന്തരവും (സങ്കീ. 34:1; 71:6) പരസ്യവുമായി

3

രിക്കണം (സങ്കീ. 22:25). 4 ദൈവത്തെ നാം അവന്റെ വിശുദ്ധി (2 ദിന. 20:21), കൃപ (എ

ഫെ. 1:6), ഉപകാരം (സങ്കീ. 135:3), ദയ (സങ്കീ. 138:2) എന്നിവ യോർത്തു സ്തുതിക്കണം. 5 സൃഷ്ടിജാലംമുഴുവനും ദൈവത്തെസ്തുതിക്കുന്നു (സങ്കീ.

148:7-10). 6 സൂര്യനും ച്രന്ദനും നക്ഷ്രതങ്ങളും അവനെ സ്തുതിക്കുന്നു

(സങ്കീ. 19:1; 143:3). ദൂതന്മാർ അവനെ സ്തുതിക്കുന്നു (സങ്കീ. 148:2).

7

മാത്രമല്ല, മനുഷ്യന്റെ ക്രോധത്തെയും ദൈവത്തെ സ്തുതിക്കുവാൻ അവൻ ഉപയോഗിക്കുന്നുവെന്നു പറഞ്ഞിരിക്കുന്നു (സങ്കീ. 76:10). ഇതിന് ഒരു ഉദാഹരണമാണ് യോസഫിനെ അടിമയാക്കി സഹോദരന്മാർ വില്ക്കുന്നതിൽ കാണുന്നത് (ഉല്പ. 37:28). പിൽക്കാലത്ത് ഈ ക്രോധ പ്രവൃത്തി ഈജിപ്തിലെ രണ്ടാമത്തവനായി യോസഫിനെ ഉയർത്തു വാനായി ദൈവം ഉപയോഗിച്ചു. യോസഫ് സഹോദരന്മാരോടു ‘‘നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു, ദൈവമോ, ഇന്നുള്ളതു പോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിനു അതിനെ ഗുണ

മാക്കിത്തീർത്തു’’ (ഉല്പ. 50:20) എന്നു പറഞ്ഞു.

ഹല്ലേലൂയ്യാ: ചില വിഭാഗങ്ങളിലുള്ള ആളുകൾ ഈ പദം അത്ഭുതം സൃഷ്ടിക്കുന്ന ഒരു മ്രന്തം ചൊല്ലുന്നതുപോലെ ഇടതടവില്ലാതെ ഉപ യോഗിക്കാറുണ്ട്. തങ്ങളുടെ ഉയർന്ന ആflീയ നിലവാരത്തിന്റെ മാന ദണ്ഡമായി അവർ ഇതിനെ കണക്കാക്കുന്നു. നാമധേയ ക്രൈസ്തവ സഭകളിൽ, പുരോഹിതന്മാർ തങ്ങളുടെ പ്രാർത്ഥന അല്ലെങ്കിൽ ആരാ

ഉപകരണ സംഗീതവും ആരാധനയും

ധനാപുസ്തകങ്ങളിൽ നിന്നും ചൊല്ലാറുണ്ട്. അവരുടെ പ്രാർത്ഥനാക്രമ ത്തിൽ ഗ്രീക്ക്, സുറിയാനി, ലത്തീൻ തുടങ്ങിയ വിദേശ ഭാഷകളിലെ അനേകം വാക്കുകൾ അവർ ഉപയോഗിക്കുന്നു. അതുകൊണ്ട് സാധാ രണ ആളുകൾ യഥാർത്ഥഅർത്ഥം ഗ്രഹിക്കാതെ ഇത്തരം പ്രാർത്ഥന കൾ ആവർത്തിച്ചു ചൊല്ലാറുണ്ട്. എന്നാൽ സത്യാരാധനയിൽ, ആരാ ധകൻ പ്രാർത്ഥനകളുടേയും പാട്ടുകളുടേയും അർത്ഥം വ്യക്തമായും അറിഞ്ഞിരിക്കണമെന്നതു നിർബന്ധമാണ്. എങ്കിൽ മാത്രമേ ആരാധന ഹൃദയത്തിൽ നിന്നുമുള്ളതാകുകയുള്ളൂ. ‘‘യഹോവയ്ക്കു സ്തു തി’’എന്നർത്ഥമുള്ള ഒരു എബ്രായ പദമാണ് ‘‘ഹല്ലേലൂയ്യാ.’’ യഹോവ യ്ക്കു മഹത്വം അല്ലെങ്കിൽ യഹോവയ്ക്കു സ്തുതി. ഒരു സ്വർഗ്ഗീയ

ഗാനമായും ഇതു പാടിയിട്ടുണ്ട്: വെളി. 19:1,3, 4, 6 വാക്യങ്ങളിൽ നാലു തവണ ‘‘ഹല്ലേലൂയ്യാ’’ എന്നപദം ഉപയോഗിച്ചിരിക്കുന്നു. പഴയനിയമ ത്തിൽ, സങ്കീർത്തനങ്ങളിൽ മാത്രമായി ഹല്ലേലൂയ്യാ 24 പ്രാവശ്യം ഉപ

യോഗിച്ചിട്ടുണ്ട്. ഈ വാക്ക് സൂഷ്മമായി പരിശോധിച്ചപ്പോൾ വ്യക്ത മായത് തിരുവെഴുത്തിൽ വളരെ സാന്ദർഭികമായിട്ടു മാത്രമാണ് ഇത് ഉപയോഗിച്ചിട്ടുള്ളതെന്നാണ്. ‘‘ഹല്ലേലൂയ്യാ” എന്ന വാക്ക് ആരംഭത്തിൽ ഉപയോഗിച്ചിരിക്കയാണെങ്കിൽ, ഇതുപയോഗിച്ചതിന്റെ കാരണം

പിന്നാലെ പറയുമായിരുന്നു. അവസാനമാണ് ഉപയോഗിക്കുന്നതെങ്കിൽ, ദൈവത്തിന്റെ മഹത്വത്തേക്കുറിച്ചുള്ള മുൻപ്രസ്താവന കൊണ്ടാണ് ഉപയോഗിച്ചതെന്നത് വളരെ വ്യക്തമായിരിക്കും. അതുകൊണ്ട്, നാം ഹല്ലേലൂയ്യാ ഉപയോഗിക്കുമ്പോൾ, ഒരു പ്രത്യേക കാരണത്താൽ മാത്രമേ ഇതു ഉപയോഗിക്കുവാൻ പാടുള്ളൂവെന്ന കാര്യം ഒാർത്തിരി ക്കണം.

യേശു അനേകം പ്രഭാഷണങ്ങൾ ചെയ്തിട്ടുണ്ട്. നാലു സുവിശേ ഷങ്ങളിൽ യേശുവിന്റെ അനേകം പ്രസ്താവനകളും പ്രസംഗങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അവനൊരു പ്രാർത്ഥനാ മനുഷ്യനുമായിരുന്നു. തന്റെ പ്രാർത്ഥനകളിലൊ പ്രസംഗങ്ങളിലൊ ഒരു പ്രാവശ്യംപോലും ഹല്ലേലൂയ്യാ ഉപയോഗിച്ചതായി നാം കാണുന്നില്ല. അതുപോലെ അപ്പൊസ്തല പ്രവൃത്തികളിലും ലേഖനങ്ങളിലും അനേകം പ്രാർത്ഥ നകളും പ്രസംഗങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരൊറ്റ്രപാ വശ്യം പോലും ഹല്ലേലൂയ്യാ രേഖപ്പെടുത്തിയിട്ടില്ല.

ഉപകരണ സംഗീതവും ആരാധനയും

ആമേൻ:- അങ്ങനെ തന്നെ. സത്യമായും. ഇതും ഒരു എബ്രായപ ദമാണ്. വെളി.22:20ൽ നΩുടെ കർത്താവു പറഞ്ഞു: അതേ, ഞാൻ വേഗം വരുന്നു. ഉടനെ യോഹന്നാൻ പറയുന്നു: ‘‘ആമേൻ കർത്താവായ യേശുവേ, വരേണമേ’’. മറ്റൊരാളുടെ ഒരു പ്രസ്താവനയൊ, പ്രാർത്ഥ നയൊ, സന്ദേശമൊ, ഒരാൾ അംഗീകരിക്കുമ്പോൾ, അവർ ആമേൻ

എന്ന വാക്കു പറയുന്നു (റോമ. 16:26; 2 കൊരി.1:20).