Chapter 2 of 7
അഭിപ്രായം
ഏബ്രഹാം തെക്കെമുറി തങ്ങളുടെ സുരക്ഷിതത്തിനു വിപരീതമായി വരുന്ന എന്തി നെയും ഗൂഢാലോചന എന്ന് വിശേഷിപ്പിച്ച് തടിതപ്പുകയോ, അസ്ഥിത്വം ഉറപ്പിക്കുകയോ ആണ് മനുഷ്യൻ ചെയ്യുന്നത്.
ജീവന്റെ പ്രാഥമികരൂപങ്ങളായ ഏകകോശജീവികൾ മുത ലുള്ള പ്രപഞ്ച പരിണാമഗതിയെ വിലയിരുത്തി ""മനുഷ്യൻ പ്രപ ഞ്ചത്തിന്റെ ശാരീരിക പരിണാമത്തിന്റെ പൂർണതയും ആന്തരിക പരിണാമത്തിന്റെ ആരംഭവുമാണെന്നും തെയ്യാർദാൻ ഷെർദാൻ പ്രസ്താവിക്കയുണ്ടായി.
മാനവചരിത്രം അടിമത്വത്തിന്റെ കഥകളിലൂടെ വഞ്ചന യെന്ന ജനാധിപത്യത്തിലേക്ക് വഴുതപ്പെട്ട ഏകാധിപത്യമാണെല്ലാ ക്കാലവും. പുരോഹിത രാജാക്കന്മാർ ദൈവത്തിന്റെ സ്വന്തപുത്രന്മാരും, അവ രുടെ അടിമകളായ ജനങ്ങളും ഭൂതകാലത്തിന്റെ തുടർച്ചയും പരി ണാമവുമായ വർത്തമാനകാലത്തിലൂടെ ഭാവിയെന്ന പൂർണതയി ലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്ന വ്യക്തിജീവിതങ്ങളുടെമേൽ നട ന്നുവരുന്ന വഞ്ചനയാണ് മാനവചരിതം.
സഹോദരനെ കൊന്നുതള്ളിയതിനുശേഷം ""ഞാൻ എന്താ എന്റെ അനുജന്റെ കാവൽക്കാരനോ?'' എന്നു ചോദിച്ചുകൊണ്ട് തന്റെ സ്വാമ്രാജ്യം കെട്ടിപ്പടുത്ത കായീന്റെ സിദ്ധാന്തങ്ങളിൽ തുട ങ്ങുന്നു കോൺസ്പിറസി.
എത്രയ്രെത സാമ്രാജ്യങ്ങൾ, എന്തെല്ലാം വിഭിന്നതയിലൂടെ പരിണാമം നേടി, യുദ്ധക്കൊതി മൂത്ത് യുദ്ധക്കെടുതിയിലകപ്പെട്ട് തളർന്നും പിന്നീട് വളർന്നും "യാന്ത്രികയുഗ'ത്തിലെത്തി നിൽക്കുന്നു മാനവർ.
യന്ത്രോപകരങ്ങളുടെ വളർച്ചയോടുകൂടി തൊഴിലിനാവശ്യ മായ കായികദ്ധ്വാനശക്തിയും, ബുദ്ധിസാമർത്ഥ്യവും ലഘൂകരിക്ക പ്പെട്ട് സ്ത്രീപുരുഷഭേദമെന്യെ ഒരു വ്യവസായ വ്യവസ്ഥതയിലുള്ള ജീവിത്രകമം എവിടെയും.
എങ്ങനെയാണ് ഒരു പുതിയ ലോകം കെട്ടിപ്പടുക്കുക എന്ന തലക്കെട്ടിലാണ് ഫൂഡലിസവും, മുതലാളിത്വവും കΩ്യൂണിസവു മെല്ലാം ധനശാസ്ത്ര നിയമങ്ങൾ പൊളിച്ചെഴുതിയത്. സോഷ്യ ലിസം സ്വപ്നം കണ്ടതല്ലാതെ, മാനവൻ സോഷ്യലിസത്തിൽ അഭിപ്രായങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായതിനെയോ, ഇതു വരെ വിശ്വസിച്ച് വച്ചതിൽ നിന്നും പാടേ വ്യത്യസ്തമായതിനും നേരെ ഉരുത്തിരിയുന്ന അഭിപ്രായമാണ് ഈ ""ഗുഡാലോചന സിദ്ധാന്തം''.
ഗൂഢാലോചന സിദ്ധാന്തത്തിൽ കൊളോണിയലിസം അഥവാ വിദേശ ആധിപത്യം മനുഷ്യന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ്. ലോകചരിത്രത്തിൽ ഒരു ജനസമൂഹം അതിന്റെ അതിർത്തികളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളെ ആക്രമിച്ച് കീഴ ടക്കി തങ്ങളുടെ സ്വന്തം ജനങ്ങളെ അവിടെ കുടിയിരുത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാം. എന്നാവ് സത്യസ്ഥിതി മന സിലാക്കാതെ ഇന്ന് പ്രസംഗംകൊണ്ട് അന്തരീക്ഷ മലീനീകരണവും വർഗീയതയും വളർത്തുന്നവർക്ക് ഈ കൃതിലൂടെ ഡോ. സണ്ണി എഴുമറ്റൂർ ഒരു വിജ്ഞാനവിവേകം നൽകുന്നു. ഉദാഹരണമായി ഇന്ത്യയിലെ നൂറുക്കണക്കിനു നാട്ടുരാജ്യങ്ങൾ സ്വത്രന്തമായി നിന്നി രുന്നപ്പോഴാണ് ഇസ്ളാമികൾ നൂറ്റാണ്ടുകളോളം ഇന്ത്യയെ ഭരിച്ചത്. ബ്രിട്ടഷുകാർ ഇന്ത്യയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇന്ന് ശരിയത്ത് നിയമങ്ങൾ പാലിക്കുന്ന ഒരു ഇസ്ലാമിക രാഷ്ട്ര മായിരുന്നേനേം ഇന്ത്യ.
സമീപകാല ഉദാഹരണമാണ് എയ്ഡ്സും മയക്കുമരുന്നു കളുടെ ഉപയോഗവും സംബന്ധിച്ച് അമേരിക്കയിൽ കറുത്ത വർഗ ക്കാരുടെയിടൽ പ്രചരപ്പിക്കപ്പെടുന്ന ഗൂഢാലോചനത്രന്തം. എയ്ഡ്സ് രോഗം എന്നത് കറുത്ത വർഗക്കാരെ വംശീയമായി ഉന്മൂ ലനം ചെയ്യുവാൻ രൂപപ്പെടുത്തിയ ഒരു ഗൂഡാലോചനത്രന്തത്തിന്റെ പരിണിതഫലമാണെന്നാണ്. ലോകത്തെല്ലായിടത്തുമുള്ള ഗൂഡാ ലോചനസിദ്ധാന്ത വിശ്വാസികൾക്കു പിന്നിൽ പ്രവർത്തിക്കുന്നത് അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയാണെന്നും ചിലർ വിശ്വസിക്കുന്നു.
അവസാനമായി പറയട്ടെ ഇന്നത്തെ ആഗോളവത്ക്കരണം പോലും ഒരു ഏകലോകഗവെ◊ന്റ ് എന്ന ഗൂഢാലോചനയാണ്, െഎക്യരാഷ്ട്ര സംഘടനയും ലോകബാങ്കും എല്ലാം ഇതിന്റെ ഭാഗ ങ്ങളാണ് എന്നും അനേകർ വിശ്വസിക്കുന്നു.
ഡോ. സണ്ണി എഴുമറ്റൂർ നിരവധി ബൈബിൾ പഠന്രഗന്ഥ ങ്ങളുടെ രചിതാവ് എന്നതിലുപരി സ്ഥലകാലബോധത്തിൽ "ധന തത്വശാസ്ത്രത്തിലെ അറിവുകളെ രാഷ്ട്രീയ സാമ്പത്തിക സ്രമ്പ ദായങ്ങളുമായി വിശകലനം ചെയ്യുന്നതിൽ തന്റെ കഴിവ് ഈ കൃതി യാളഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം തെളിയിച്ചുകൊണ്ട് ചരി ത്രപരമായ അറിവുകളോടൊപ്പം ദൈവശാസ്ത്രസംബദ്ധമായ പഠ നങ്ങളും മടത്തി മുന്നേറുന്ന ഡോ. സണ്ണി എഴുമറ്റൂരിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.