Chapter 1 of 7
അവതാരിക
ജോൺമാത്യു നിഗൂഢ സംഘടനകളിൽ അംഗമാകുന്നതും ഉപജാപകലോ കത്ത് ഒന്നു വിലസുന്നതിന്റെയും രസകരമായ അനുഭവങ്ങളും അതിന്റെ രോമഞ്ചവും മനസുകൊണ്ടെങ്കിലും നാമെല്ലാം ആഗ്ര ഹിച്ചുപോകും, അതു സാഹസികമായതുകൊണ്ട്. തിരിച്ചറിയപ്പെ ടാതെ, ശരീരമില്ലാതെ, ആൾക്കൂട്ടത്തിൽ ഒന്നു ചുറ്റാൻ അവസരം കിട്ടിയാൽ അത് ആരാണ് പാഴാക്കുക?
ഇന്ന് അനേകം നിഗൂഢ സംഘടനകളും അതിനെ ചുറ്റി പ്പറ്റിയുള്ള സങ്കല്പങ്ങളും പഴയകാലത്തിന്റെ തുടർച്ചയായി നില വിലുണ്ട്. ചേർത്തുചേർത്തു കഥകൾ പണിയാനും പുരാതനത്വം കല്പിച്ചുകൊടുക്കാനും ഇവിടെ അത്ര വിഷമമൊന്നുമില്ല. "ഡാ വിൻസി കോഡ്' എന്ന നോവലിലൂടെ ഏറെ പ്രസിദ്ധി നേടിയ ദി നൈറ്റ്സ് ടെമ്പ്ലർ എന്ന ഗൂഢസംഘടന ഇസ്രായേലിലെ രാജാ വായിരുന്ന സോളമന്റെ കാലം മുതൽ നിലനിന്നിരുന്നതായി അതിന്റെ അനുയായികൾ അവകാശപ്പെടുകയും ചെയ്യുന്നു.
ഇതുപോലെയുള്ള നിരവധി സംഘടനകളെയും അതി നോടു ചേർന്ന വിശ്വാസങ്ങളെയും മിത്തുകളെയും നമുക്ക് പരിച യപ്പെടുത്തുന്നതാണ് ഡോ. സണ്ണി എഴുമറ്റൂരിന്റെ "കാൺസ്പറസി തീയറീസ്'.
ദേശത്തിനും കാലത്തിനും അനുസരിച്ച് മനുഷ്യന് വിശ്വാ സങ്ങളും രൂപപ്പെടും. ചിലത് നിരുപ്രദവങ്ങളായിരിക്കാം. നാട്ടു കാർക്കൊപ്പം ഇവയിൽ പലതും നാമൊക്കെകൊണ്ടുനടന്നേ തീരൂ. ഞാൻ ഇന്നും ഒാർക്കുന്നു സന്ധ്യ മയങ്ങുമ്പോൾ ഞങ്ങളുടെ ഗ്രാമ ത്തിൽ "യക്ഷി' പറന്നിരുന്ന കഥ. അങ്ങനെയൊന്നില്ലായെന്ന് യുക്തി പൂർവം തെളിയിക്കേണ്ടുന്ന കടമയൊന്നും ഞങ്ങൾക്കില്ലായിരുന്നു. കാരണം ഇത് "നേരിൽ' കണ്ടവരും ഉണ്ടായിരുന്നു! കണ്ടിട്ടില്ലാ യെന്നു പറയുമ്പോഴല്ലേ കൂട്ടത്തിൽനിന്ന് പുറത്താകുക. ഇതിന്റെ പ്രതിരോധമാർഗ്ഗമാണ് ഏറെ രസകരം. മുളങ്കാടുകൾക്കുമേലെ യക്ഷികൾ പറക്കില്ലപോലും, അതുകൊണ്ട് അതു നട്ടുവളർത്തു ന്നു. അവസാനം എന്തായാലും യക്ഷികൾ ചത്തുപോയെങ്കിലും മുളങ്കാടുകൾ തഴച്ചു വളർന്നു!
ദി നൈറ്റ്സ് ടെമ്പ്ലർ ആണല്ലോ പേരുകേടേട ഒരു നിഗൂഢ സംഘടന. യൂറോപ്പിലെ പ്രഭുക്കന്മാരുടെ സംഘടനയായിട്ടാണ് ഇത് ല്ല, ഞങ്ങൾക്കല്ല കർത്താവേ, പകരം നിന്റെ നാമത്തിന്റെ മഹത്വ ത്തിമായി.'
റോമാ സാമ്രാജ്യവും അതിന്റെ പേയ്ഗൻ വിശ്വാസങ്ങളും തുടർന്ന് ക്രൈസ്തവമിത്തുകളും ചേർന്നപ്പോൾ യൂറോപ്പ് ഭീകര വിശ്വാസങ്ങളുടെയും അവയുടെ പ്രചരണത്തിന്റെയും വിളനിലമാ യി. അതിന്റെ വലിയ ഉദാഹരണമാണ് "വിശുദ്ധപാനപാത്രം'. ലോക മാസകലം ഈ വിശ്വാസങ്ങൾ പ്രചരിക്കാൻ കാരണം പ്രധാനമായും കച്ചവടയാത്രകളും കൊളോണിയലിസവും! ഇലുമിനാറ്റിയും മാസോണിക്ക് ടെമ്പിളും ലോകമാകമാനമുള്ള രഹസ്യ നേതൃസംഘ ടനകളാണ്. ഒരു മിത്ത് ഇങ്ങനെ: റോത് ചൈൽഡ് എന്ന സമ്പന്ന കുടുംബത്തിന്റെ ആജ്ഞാനുവർത്തികളാണ് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ, ചതുരംഗപ്പലകയിലെ കരുക്കൾ നിക്കുന്നതു പോലെ റോത് ചൈൽഡ് കുടുംബത്തിനു ഇവരെ മാറ്റുകയും ചെയ്യാംപോലും. തിരുവിതാംകൂറിൽ കൺടോ സായ്പ്പിന്റെ കാലം മുതൽ കൊല്ലത്ത് ഒരു മാസോണിക്ക് ലോഡ്ജ് ഉണ്ടായിരുന്നുവ ത്രേ. അവിശ്വനീയമല്ല, അക്കാലത്തായിരുന്ന ബ്രിട്ടീഷുകാർ അവിടെ അധികാരം അരക്കിട്ട് ഉറപ്പിച്ചത്. പക്ഷേ, ആ ലോഡ്ജിന്റെ ഏതാനും അംഘങ്ങളായിരുന്നോ തിരുവിതാംകൂറിന്റെ ഭരണം നിയ്രന്തിച്ചി രുന്നത്?
ഒരു കാലത്ത് എന്റെ സുഹൃത്തായിരുന്ന രാം സ്വരൂപ് സാക്സേനയുടെ കഥ ഇവിടെ പറഞ്ഞേ തീരൂ. ഉന്നത നിലയിൽ മെക്കാനിക്കൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി അയാൾ ന്യൂഡൽഹിയിലെ "ആടീസ്' കമ്പനിയിൽ ചേരുന്നു. പിന്നീട് ഉപ രിപഠനാർത്ഥം ആ സ്ഥാപനം അയാളെ ജർΩനിയിലേക്ക് അയ ച്ചു. അയാൾ മടങ്ങി വന്നത് നേടിയെടുത്ത സാങ്കേതിക അറിവു കൾകൊണ്ടു മാത്രമായിരുന്നില്ല, ഒപ്പം മാസോണിക്ക് ടെമ്പിൾ എന്ന സംഘടനയിൽ അംഗത്വവും നേടിക്കൊണ്ട്!
അറുപതുകളിൽ അദ്ദേഹവുമായി ദീർഘനേരം സംസാരി ക്കാനുള്ള അവസരങ്ങൾ എനിക്കുണ്ടായി. ഒരു നിഗൂഢ സംഘട യിൽ പ്രവർത്തിക്കുന്നതിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. സർവ ശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നതു മാത്രം അദ്ദേഹം സΩ തിച്ചുതന്നു. മറ്റുളളതെല്ലാം പരമരഹസ്യമാണത്രേ. ഇതെല്ലാമാണെ ങ്കിലും ഈ സംഘടന സാധാരണ സമൂഹത്തെ ഏതെങ്കിലും വിധ ത്തിൽ നിയ്രന്തിക്കുന്നതായി എനിക്കു തോന്നിയില്ല. സമൂഹത്തിൽ സാമാന്യത്തിൽ അധികം ധനം സമ്പാദിച്ചവർക്ക് ഒത്തുകൂടി നേരം ങ്ങളിൽക്കൂടി ബിസിനസ് നേട്ടങ്ങളുണ്ടാക്കിയത് മറ്റൊരു കഥയും!
ഡോ. സണ്ണി എഴുമറ്റൂർ ഈ കൂട്ടത്തിൽ ഉൾപ്പെടുന്ന നിര വധി സംഘടനകളെയാണ് നമുക്ക് പരിചയപ്പെടുത്തുന്നത്. ബിൽഡർബർഗ് ഗ്രൂപ്പ്, സ്കൾ ആൻഡ് ബോൺ, ട്രൈലാറ്ററൽ കΩീഷൻ തുടങ്ങിയവ. റോക്ക് ഫെല്ലർ ഫാമിലിയെപ്പറ്റി പറയു മ്പോൾ അദ്ദേഹം വാചാലനാകുന്നു. ഈ തമാശ അദ്ദേഹം ഏറെ ആസ്വദിക്കയും ചെയ്യുന്നു. റോത് ചൈൽഡ് ഗ്രൂപ്പിന്റെ പ്രതിനിധി യായ നെൽസൺ റോക്കഫെല്ലറാണത്രേ സോവ്യറ്റ് സർ∆ാധിപതി നികതാ ക്രൂഷേവിനെ ഒരു സാന്നിദ്ധ്യംകൊണ്ട്, ഒരു നോട്ടംകൊണ്ട് സ്ഥാനഭൃഷ്ഠനാക്കിയത്(?)
ഇപ്പറഞ്ഞ ഉപജാപ സംഘങ്ങൾക്ക് എന്നും ആരോടെങ്കിലും സ്നേഹം ഭാവിക്കണം, പിന്നെ പടപൊരുതുകയും വേണം. ക്രൈസ്തവരോട്, യഹൂദരോട് കΩ്യുണിസ്റ്റുകളോട്, അതിനോടു ചേർന്നാണ് പരിഹാസ ഫലിതങ്ങൾ രൂപപ്പെടുന്നത്. ഇതിനിടെ ബൈബിളിൽ നിന്ന് വിവാദപരമായ പ്രസ്താവനകൾ തെരഞ്ഞെ ടുത്ത്. ഇതിനിടെ ബൈബിളിൽ നിന്ന് വിവാദപരമായ പ്രസ്താവ നകൾ തെരഞ്ഞെടുത്ത് അവിടെവിടെ തിരുപ്പിടിപ്പിച്ച് ഇത്തരം സങ്ക ല്പങ്ങൾക്ക് മാറ്റുകൂട്ടി.
എല്ലാ മത വിശ്വാസങ്ങളും ഒരു അവസാന ദുരന്തത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഭൂമി ഈ നിലയിൽ അധികം കാലം മുന്നോട്ടു പോകില്ലെന്ന് കേവലം ഭൗതിക ചിന്തകർപോലും പറയുന്നു. ഈ വിഷയത്തിൽ ക്രൈസ്തവ മതത്തിന്, ഏതു വിഭാഗമായലും, വ്യക്ത മായ നിലപാടുകളുമുണ്ട്. ഈ മത വിശ്വാസങ്ങളും മനുഷ്യന്റെ ഭയവും കൂട്ടിച്ചേർത്ത് ചിലരെങ്കിലും ദുരന്തത്തിൽ നിന്ന് രക്ഷനേ ടാനുള്ള കുറുക്കുവഴികൾ സ്വീകരിക്കുന്നതിൽ, രണ്ടു ദിവസത്തേ ക്കുള്ള ആഹാരവും ഒരു പുതപ്പും കാലേക്കൂട്ടി കരുതിവെക്കുന്ന തിൽ, അത്ഭുതപ്പെടാനൊന്നുമില്ല. ചില ദുർബലമന ുകൾ അങ്ങ നെയാണെന്ന് സമാധാനിക്കുക.
ഇവിടെ ചർച്ച ചെയ്തത് എല്ലാം ഏതെങ്കിലും വിധത്തിൽ റോമാ സാമ്രാജ്യമായി, ക്രൈസ്തവ മതവുമായി ബന്ധപ്പെട്ടതാ ണ്. എന്നാൽ, സമകാലീനവും സെക്കുലറുമായ വിഷയങ്ങളും ഈ നിഗൂഢ വിശ്വാസങ്ങൾക്ക് ഇരയാകാറുണ്ട്. അമേരിക്കൻ സർക്കാർ യു.എഫ്.ഒ.യുടെ കാര്യത്തിൽ രഹസ്യസ്വഭാവം പുലർത്തുന്നുവ ത്രേ. ഈ പറക്കും തളികകൾ നേരിൽ കണ്ടതായി നല്ലൊരു ശത കൊണ്ട് കാണുന്നത് മാത്രം മനസിലാക്കിയാൽ പോരെ? ഈ ചോദ്യം ഞാൻ നേരിൽ കേട്ടിട്ടുണ്ട്: നിരപ്പായ പ്രതലത്തിൽ അല്ലേ വെള്ളം കെട്ടി നിൽക്കുന്നത്, ഒരു ഫുട്ബോളിന്റെമേൽ അങ്ങനെ യൊന്ന് ഉണ്ടാകുമോ ? ഭൂമിയുടെ ആകാരവും ഗുരുത്വ്രപമാണവും കണക്കിലെടുക്കാതെയുള്ള ആ ശിക്ഷണ മന ിന്റെ ജല്പനങ്ങ ളെന്നാണ് ഇങ്ങനെയുള്ള ചിന്തകൾക്ക് മറുപടി.
അതുപോലെ മനുഷ്യൻ ച്രന്ദനിൽ ഇറങ്ങിയിട്ടില്ലെന്ന് വാദി ക്കുന്നതും! അവർ വാർത്തകൾ വളച്ചൊടിക്കുന്നവരും പൂഴ്ത്തി വെക്കുന്നവരും ആണെന്ന് ആർക്കാണ് അറിയാത്തത്. അഴിമതി നിറഞ്ഞ പ്രതക്കാരെ നിങ്ങൾ എന്തിനാണ് വിശ്വസിക്കുന്ന? ഇങ്ങനെയാണ് ചോദ്യങ്ങൾ.
നΩുടെ സാമാന്യ വിദ്യാഭ്യാസം ഹൈസ്കൂളാണ്. പിന്നീടു പഠിച്ചതെല്ലാം തൊഴിലിനുവേണ്ടി. ഒരാൾ ഡോക്ടറോ വക്കീലോ ആണെന്ന് കരുതി ഫിസിക്സ്, ഭൂമിശാസ്ത്രം തുടങ്ങിയവ അറിയ ണമെന്നില്ല. അപ്പോൾ ഈ ബഹുഭൂരിപക്ഷത്തെയും ആരാണ് കളി പ്പിക്കുന്നത്? സർക്കാരും മാധ്യമക്കാരുമോ അതോ നേരത്തെ പറഞ്ഞ ഇലുമിനാട്ടി സംഘടനകളോ? അതേ, ഈ സംഘടനക ളുടെ അനുയായികൾ ഇന്നും കരുതുന്നു സാധാരണ ജനം മരമണ്ട ന്മാരാണെന്ന്. ഈ ഭൂമിയിലുള്ള സർവഭരണാധികാരികളും റോത് ചൈൽഡിന്റെ വരുതിക്കു നിലക്കുന്നവരാണോ? നെവാഡാ മരുഭൂ മിയിൽ അരങ്ങേറിയ നാടകത്തിന്റെ പടം കാണിച്ച് അവർ നിങ്ങളെ കയ്യിലെടുത്തു, അല്ലേ?
ഈ കഥകളെല്ലാം രസകരമായി വാചാലമായി ഡോ. സണ്ണി എഴുമറ്റൂർ തന്റെ കൃതിയിൽ വിവരിക്കുന്നു.
എന്തായാലും ഒരു കാര്യത്തിൽ നമുക്ക് സമാധാനിക്കാം. ഈ ഉപജാപങ്ങളെല്ലാം മനുഷ്യമനസിന്റെ ഭയത്തിൽനിന്ന് ഉത്ഭ വിച്ച കഴിഞ്ഞകാല ഭാവനയുടം ഭാഗമായിരുന്നു, അതായത് യഹൂ ദമതം, റോമൻ പാരമ്പര്യങ്ങൾ എന്നിവ മുതൽ ഇങ്ങോട്ട് കΩ്യൂ ണിസംവരെ. ഇന്ന് ലോകചിന്തകൾ ആധുനികതയിലേക്കും ഉത്തരാ ധുനികതയിലേക്കും വളർന്നിരിക്കുന്നു. കൂടാതെ നവമുതലാളി ത്തവും ലിബറലിസവും ഈ വക അΩൂΩക്കഥകളിൽ വിശ്വസി ക്കുന്നിലെന്നു മാത്രമല്ല, കേട്ട ഭാവംപോലും നടിക്കുന്നുമില്ല. അവർ സ്വന്തം തത്വചിന്തകളിൽ മുഴുകിയവരും അതു മാത്രം ശ്രദ്ധിക്കുന്ന വരുമാണ്.
ഇവിടെ ഏറെ രസകരമായുള്ളത് യൂറോപ്പിന്റെ മിത്തുകൾ ങ്ങൾ തΩിൽ അടുത്ത ബന്ധുതയുമുണ്ട്. ഇംഗ്ലണ്ടും ജർΩനിയും റഷ്യയും ഗ്രീക്കും എല്ലാം കസിൻസ്! ഈ സഭ ബഹുദൂരം സഞ്ച രിച്ചിരിക്കുന്നു. റോമൻ കത്തോലിക്ക സഭയും മറ്റു പ്രോട്ടസ്റ്റന്റ ് സഭ കളും തങ്ങളുടെ വാതിലുകൾ തുറന്നുകഴിഞ്ഞു, മിത്തുകൾ അപ്ര സക്തമായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഒരു ലോകസർക്കാരിനെ പലരും ഭയപ്പെടുന്നു, മറ്റു ചിലർ സ്വാഗതവും ചെയ്യുന്നു.
ആഫ്രിക്കയിലെയും ഇന്ത്യയിലെയും ചൈനയിലെയും ഇത്തരം വിശ്വാസങ്ങൾ വളരെ നേരത്തെ അവിടെത്തന്നെ കെട്ടട ങ്ങി. ഞങ്ങളുടെ ഗ്രാമത്തിൽ ഒരുകാലത്ത് "യക്ഷി' പറന്നതുപോ ലെ, ഏതാനും മുളങ്കാടുകൾ വെച്ചുപിടിപ്പിച്ചാൽ മാറാവുന്നതല്ലേ ഈവിധ മാനസികവസ്ഥകൾ, രോഗങ്ങൾ!
ഡോ. സണ്ണി എഴുമറ്റൂർ ഏഷ്യയിലെ ചില വിശ്വാസങ്ങ ളെയും കണക്കിലെടുക്കുന്നുണ്ട്. റെയിൽപാളം ബ്രിട്ടീഷുകാർ നിർΩിച്ചത് ഇന്ത്യ കെട്ടിവലിച്ചുകൊണ്ടു പോകാനാണെന്ന പ്രച രണം ഒരു "ഫ്ളാറ്റ് ഏർത്ത്' സങ്കല്പം പോലെ ഇന്നും നിലനി ല്ക്കുന്നില്ല.
മനുഷ്യ മന ് പ്രവർത്തിക്കുന്നത് അടിസ്ഥാനപരമായി ഒരുപോലെയാണ്. അതിലൊന്നാണ് അറിയാനുള്ള ആകാംക്ഷ, ഇനിയുമെന്ത് എന്ന ചോദ്യം. മറ്റൊന്ന് എല്ലാറ്റിനും സരളമായ പ്രതി നിധി ഉടനടി കണ്ടെത്തുന്നത്. അതുകൊണ്ടാണ് കേരള ത്തിൽപ്പോലും ഒരു പകർച്ചവ്യാധി ഉണ്ടാകുമ്പോൾ അത് ഏതോ വിദേശ ചാരസംഘടനയുടെ ഇടപെടലാണെന്ന് മുൻവിധിയുണ്ടാ കുന്നത്. സത്യമല്ലാതിരുന്ന, സംശയിക്കപ്പെടുകമാത്രം ചെയ്ത, ഒരു ചാരക്കേസുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മുഖ്യമ്രന്തി കെ. കരു ണാകരൻ രാജി വേക്കേണ്ടുന്നതായി വന്ന കഥ ഇവിടെ ഒാർക്കുക. ഇന്ത്യയുടെ ദുരിതങ്ങൾക്കെല്ലാം കാരണം ബ്രിട്ടീഷുകാരാണെന്ന് പ്രസംഗിക്കുന്നവർ ഇന്നുമുണ്ടല്ലോ. നമുക്ക് ശാസ്ത്രീയമായി പരി ഹാരം കണ്ടെത്താൻ കഴിയാത്തപ്പോൾ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് അഭികാമ്യമോ? അതുപോലെ ദുരന്തങ്ങൾ വന്നു ഭവിക്കുന്നത് അയൽക്കാരൻ ചെയ്ത ആഭിചാരത്തിന്റെ ഫലമോ? ഡോ. സണ്ണി എഴുമറ്റൂർ ഇങ്ങനെയുള്ള വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നു. അതുപോലെ ഒരു കാലത്ത് അടിമക്കച്ചവടം ലോകവ്യ പാകമായിരുന്നെന്നും, കേരളത്തിൽപ്പോലും, നΩുടെ നാട്ടിൻപുറ ങ്ങളിൽപ്പോലും നിലനിന്നിരുന്നെന്നും അദ്ദേഹം നെΩ ഒാർΩി പ്പിക്കുന്നു. കൺസ്പിറസി തീയറിയിൽ പറയുന്ന ഒ.വി. വിജയന്റെ മാജിക്ക് റീയലിസ്പരിഹാസ ശൈലിയും സ്വഭാവുമാണുണ്ടായി രുന്നത്. എനിക്ക് നേരിട്ട് അറിയാവുന്ന വിജയൻ ശാസ്ത്രവിഷയ ങ്ങളിൽ ഒന്നുംതന്നെ പരിശീലനം നേടിയിരുന്നില്ല. അന്നത്തെ സോവ്യറ്റ് ലേഖനത്തിൽ പറഞ്ഞിരിക്കുന്നു. ഇതൊരു ശാസ്ത്രസ ത്യമായി ഇതുവരെ അംഗീകരിച്ചിട്ടുമില്ല, അങ്ങനെ ഒരിടത്തും ചർച്ച ചെയ്യുന്നുമില്ല.
പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളായിരുന്നു യാഥാർത്ഥ്യത്തിൽ ഇരുണ്ട കാലഘട്ടം. ഇന്ന് ജീവിതം വ്യത്യസ്ത മാണ്, എങ്കിലും ചില ധാരണകൾ ഇപ്പോഴും ചിലരെ വേട്ടയാടി ക്കൊണ്ടിരിക്കുന്നു. എന്ന് കരുതണേ? അതേ, വൈദ്യുതി സാർവ ത്രികമായതോടുകൂടി രാത്രിയിൽ സഞ്ചരിക്കുന്ന ആflാക്കളും മൂടൽമഞ്ഞിന്റെ പുകമറയും അതിനോടുചേർന്ന വിശ്വാസങ്ങളും ഒാടിയൊളിച്ചു. ആflാക്കളും മൂടൽമഞ്ഞിന്റെ പുകമറയും അതി നോടുചേർന്ന വിശ്വാസങ്ങളും ഒാടിയൊളിച്ചു. ആ കാലഘട്ടത്തോടു ചേർന്ന സംഘടനകളുടെയും മനുഷ്യമന ിനെ വിഭ്രമിപ്പിക്കുന്ന ചിന്തകളുടെയും പൊള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഡോ. സണ്ണി എഴുമറ്റൂരിന് സർ∆ ഭാവുക ങ്ങളും ആശംസിക്കുന്നു.