Essay Malayalam 6 min read

മലയാള ഗദ്യത്തിന്റെ വളർച്ച

ഡോ. സണ്ണി എഴുമറ്റൂർ

Presented at the Seventh Annual Convention of the Literary Association of North America (LANA), October 24, 2009

മലയാളഗദ്യത്തെക്കുറിച്ചുള്ള മലയാളം ലേഖനം.

Full text

അച്ചടി, ആധുനിക വിദ്യാഭ്യാസം, ഇംഗ് ളീഷ് ഭാഷാപഠനം, മുതലായവ മലയാള ഭാഷയ്ക്കും സമൂഹത്തിനും സമഗ്രമായ പരിവർത്തനം സൃഷ്ടിച്ചു. മലനാട്ടിലെ കൊടു ന്തമിഴായിരുന്ന ഭാഷ ഒരു സ്വത്തു ഭാഷയായി പരിണമിച്ചതാണ് മലയാളം എന്ന് ബിഷപ്പ് റോബർട്ട് കാൽഡ്വലും എ. ആർ. രാജരാജവർമ്മയും തെളിയിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ പടി പടിയായിട്ടുള്ള വളർച്ചയെപ്പറ്റി എ. ആർ. രാജരാജവർമ്മ ഇപ്രകാരം പ്രസ് താവിച്ചിരി ക്കുന്നു. മലയാള ഭാഷയുടെ ആദ്യഘട്ടത്തെ “മലയാണ്മ* കാലമെന്നും ആധുനികവട്ടത്തെ “മലയാളകാലമെന്നും” തരം തിരിക്കാം. ആദ്യഘട്ടത്തിൽ തമിഴിൻെറ സംരക്ഷണവും, രണ്ടാം ഘട്ടത്തിൽ സംസ് കൃതത്തിൻെറ സംരക്ഷണവും മലയാളത്തിന് ലരിച്ചു. തമിഴിൻെറ സംരക്ഷ ണയിൽ ആയിരുന്ന കാലത്ത് മലയാള ഭാഷയിൽ ഉണ്ടായിരുന്ന മുപ്പതു അക്ഷരങ്ങൾ സംസ് കൃതത്തിൻെറ സങ്കരം മൂലം അമ്പത്തിമൂന്നായി ഉയർന്നു. സംസ്കൃത സാഹിത്യ ഭണ്ഡാരത്തിൽ നിന്ന് അമൂല്ുമായ സാഹിത്യരത്നങ്ങൾ മലയാള ഭാഷയ്ക്ക് ലരിച്ചു.

അങ്ങനെ പുരാണങ്ങളും, ഇതിഹാസ ങ്ങളും, മഹാകാവ്യങ്ങളും നാടകങ്ങളും സന്ദേശ കാവ്യ ങ്ങളും ചമ്പുക്കളും നമ്മുടെ പദ്യസാഹിത്യത്തെ സമ്പന്നമാക്കി. മലയാള കവികൾ സംസ്കൃത ആിലെ ആശയങ്ങളാണ് പ്രധാനമായും സ്വീകരിച്ചത്. അവയിലൂടെ മലയാളികളുടെ സർഗ്ഗാന്മക കഴിവാണ് തിളങ്ങിയത് .

ചെറുശ്ശേരിയുടെ കൃഷ് ണഗാഥയും എഴുത്തശൻെറ കൃതികളും പുനത്തിൻെറ ചമ്പു രാമായണവും, ഉണ്ണായിവാര്യരുടെ നളചരിതവും കുഞ്ചൻനമ്പ്യാരുടെ തുള്ളലുകളും മറ്റും മലയാള ഭാഷയുടെ മേന്മ തെളിയിച്ച ഉൽകൃഷ്ട കാവ്യങ്ങളാണ് . പത്തൊമ്പതാം നൂറ്റാ ണ്ടിൻെറ ആരംഭത്തിൽ ഭാഷ ഇങ്ങനെ പുരോഗമിച്ചു എങ്കിലും സാഹിത്യം മിക്കവാറും സവർണ്ണ ഹിന്ദുക്കളുടെ സ്വാധീനത്തിലായിരുന്നു.

ഗദ്യസാഹിത്യത്തിൻെറ സ്ഥിതി അതീവശുഷ് കമായിരുന്നു. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഐക്യരൂപമുള്ള ഒരു ഗദ്ൃയഭാഷയും ഇല്ലായിരുന്നു. ചമ്പുക്കളിലെ ഗദ്യം എന്നു പറയുന്ന (ദ്രാവിഡ വൃത്തത്തിലെഴുതിയ നീണ്ട പദ്യങ്ങളായിരുന്നു. സർക്കാർ ഉത്തരവുകളോ, ആധാരമോ എഴുതിയിരുന്നതു ചമ്പുക്കളിലെ ഗദ്യത്തിൻെറ മാതൃകയിൽ ആയിരുന്നു. എന്നാൽ ഇതിനെക്കാൾ ലളിതമായ ചെറിയ വാചകങ്ങളിലുളള ഒരു ഗദ്യശൈലി വളരെ മുമ്പു തന്നെ കേരളത്തിൽ രൂപപ്പെടാൻ തുടങ്ങിയിരുന്നു. അതിനെ മിഷ്യനറി ഗദ്യം എന്ന് പറഞ്ഞ് ആദ്യം തള്ളിക്കളഞ്ഞു. എന്നാൽ പുശ്ചിച്ചു തള്ളിയ ഈ മിഷ്യനറി ഗദ്യത്തെ പത്തൊമ്പതാം നൂറ്റാണ്ടിൻെറ മദ്ധ്യത്തിനു ശേഷം ആധുനിക ഗദ്യമായി അംഗീകരിക്കുകയും ചെയ്തു. ഈ രണ്ടു ഗദ്യശൈലികളെയും പി.കെ. ബാലകൃഷ് ണൻ നിരീക്ഷിക്കുന്നതു ഇങ്ങ നെയാണ് . *കുഞ്ചൻ നമ്പ്യാരുടെ തൂള്ളൽപ്പാട്ടുകളിലെ പദ്ത്തിൻെറ പൂർവ്വമാതൃകയായി QM) മലയാളത്തിലെ ആദ്യത്തെ ഗദ്യം. ചമ്പുക്കളിലെ സംസ്കൃത വൃത്തത്തിൻെറ അല്ലാ തുള്ള ഭാഗങ്ങളെ ഒന്നു തരം താഴ്ത്തി വയ്ക്കാൻ ഗദ്യമെന്നു പറഞ്ഞുവെന്നേയുള്ളൂ. ഗദ്യമെന്നു പറയാവുന്ന ഗദ്യം ക്രിസ്തീയ മത സാഹിത്യമായിട്ടാണ് ഇവിടെ രംഗപ്രവേശം ചെയ്യുന്നത്*. മലയാളം സംഗീതാന്മകമായ ഭാഷയായി ഇത്രയും നാൾ ഇരുന്നു.

ഗദ്യസാഹിത്യത്തിൻെറ വികാസം പത്തൊമ്പതാം നൂറ്റാണ്ടിൽ

മലയാളത്തിൽ ഒരു പുതിയ ഗദ്യഭാഷ പ്രചരിച്ചതു അച്ചടിച്ച ഗ്രന്ഥങ്ങളിലൂടെയാണ് . അർത്ഥം മനസ്സിലാക്കാതെ ബ്രാഹ് മണർ ഓത്ത് അഥവാ വേദം ചൊല്ലും പോലെ സുറി യാനി ക്രിസ്ത്യാനികൾ, സുറിയാനി ഭാഷയിലും ലത്തീൻ ക്രിസ്താനികൾ, ലത്തീൻ ഭാഷ യിലുമാണ് ആരാധനയും പ്രാർത്ഥനയും നടത്തിയിരുന്നത് . ജനങ്ങൾക്കു ദുർഗ്രഹമായ ഭാഷ യിൽ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതു കൊണ്ട് പ്രയോജനമില്ലെന്നും, അവർക്കു ആത്മീയാദിവൃദ്ധി ഉണ്ടാകണമെങ്കിൽ അവരവരുടെ മാതൃഭാഷയിൽ അവ നടത്ത ണമെന്നും ഡോ.ക്ളോഡിയസ് ബുക്കാനൻ, കേണൽ ജോൺ മൺറോ എന്നിവർ സൂുറി യാനി സഭാനേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി.

1818 സെപ്തംബർ ഇരുപതാം നീയതി റവ.ബെഞ്ചമിൻ ബെയ്ലി കോട്ടയത്തു സുറിയാനി പളളിയിൽ ആദ്യമായി മലയാളത്തിൽ ആരാധന നടത്തുകയും മലയാളത്തിൽ പ്രസംഗിക്കുകയും ചെയ്തു. ചർച്ച് ഓഫ് ഇംഗ് ളണ്ടിൻെറ പ്രാർത്ഥനാ പുസ് തകം തുടങ്ങി അനവധി കൃതികൾ ബഞ്ചമിൻ ബെയ്ലി മലയാളത്തിലേക്കു ഭാഷാന്തരപ്പെടുത്തി. ഇവ കൂടാതെ, റാം മോഹൻ റോയിയുടെ ഉപനിഷത്തിൻെറ വ്വാഖ്യാനം മുതലായ അനവധി ഗ്രന്ഥങ്ങൾ ചെറിയ വാചകങ്ങളിൽ ബെഞ്ചമിൻ ബെയ്ലി വിവർത്തനം ചെയ്തു.

ബൈബിൾ വിവർത്തനം ഗദ്ൃയഭാഷയ്ക്കു പ്രചാരണം നൽകുന്നു

ബൈിളിനെ ആധാരമാക്കി പുരോഹിതന്മാർ പള്ളികളിൽ അദ്ധ്യായിക പ്രഭാഷണം നടത്തുന്ന പതിവ് ഇല്ലായിരുന്നു. 1806-0 കേരളം സന്ദർശിച്ച ഡോ. ക്ളോഡിയസ് ബുക്കാനന്, മലയാളത്തിൽ ഒരു വേദപുസ് തകം ഇല്ലാ എന്നുള്ള വസ്തുത അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകളയും ചെയ്തു. ബുക്കാനൻൻെറ നിർദ്ദേശങ്ങൾ അന്നത്തെ സുറിയാനി യാക്കോബായ സഭയിലെ ആറാം മാർത്തോമ്മാ എന്നറിയപ്പെട്ടിരുന്ന മാർ ദിവാന്നാസ്യോസ് ഒന്നാമന് സ്വീകാര്യമായിരുന്നു. ഇരുളടഞ്ഞ ഈ നാടിന് വെളിച്ചം പകരാൻ യോജിച്ചതാണ് വേദപുസ് തക പരിഭാഷ എന്ന്, മഹാമനസ്ക്കനും മനുഷ്യ സ് നേഹിയുമായ ബുക്കാനൻ പ്രസ്താവിച്ചു. ബൈബിളിൻെറ ഒന്നാമത്തെ പരിഭാഷ ബുക്കാനൻ ബോംബെയിൽ കൊണ്ടുപോയി BSW പ്രസ്സിൽ 1811-ൽ പ്രസിദ്ധീകരിച്ചു.

കുറിയർ ബൈബിളിലെ ന്യൂനതകെളൊന്നുമില്ലാത്ത ഒരു പുതിയ തർജ്ജമ ഉണ്ടാക ണമെന്ന് കേണൽ മൺറോ തീരുമാനിച്ചു. 1918 ഒക്ടോബർ മുതൽ ബെയ്ലി പൂർണ്ണ സമയം ബൈബിൾ വിവർത്തനത്തിൽ ഏർപ്പെട്ടു. സംസ്കൃത പണ്ഡിതനും കവിയും ആയിരുന്ന ചാത്തുമേനോൻ ആയിരുന്നു മുഖ്യസഹായി. മേനോൻ മദ്രാസിൽ പോയി ഇംഗ് ളീഷ് പഠിച്ച വ്യക്തി ആയിരുന്നു. ആദ്ദേഹത്തെ കൂടാതെ വൈദ്യനാഥയ്യർ എന്ന പണ്ഡിതനെയും സുറിയാനി ഭാഷാപണ്ഡിതന്മാരായ കത്തനാരന്മാരേയും ബഞ്ചമിൻ ബെയ്ലി നിയമിച്ചു. അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യഗദ്യഭാഷ ഇല്ലായി രുന്നു. സാസാരഭാഷ തന്നെ ദേശദേദമനുസരിച്ചും ജാതിദരേദമനുസരിച്ചും ഐക്യരൂപ്യ മില്ലാത്തതും ആയിരുന്നു. പ്രശ്നം പരിഹരിക്കാനായി കാവ്ൃയഭാഷയെത്തന്നെ അവർ ആശ്ര യിച്ചു. എഴുത്തഛശൻ, പൂന്താനം, കുഞ്ചൻ നമ്പ്യാർ എന്നിവരുടെ കാവ്യങ്ങളിലെ ഭാഷയെ ഗദ്യരൂപത്തിലാക്കി, അതിനെ പുതിയ ഗദ്യത്തിന് മാനദണ് ഡമായി സ്വീകരിച്ചു.

ബൈബിളിൻെറ മലയാളവിവർത്തനത്തിന് ഇംഗ്ളീഷ് ഗദ്യമാണ് മാതൃകയാക്കിയതും. ആദ്യം ബെയ്ലി തന്നെ ഇംഗ്ളീഷ് ബൈബിളിൽ നിന്നും ഓരോ വാക്യവും മലയാളത്തി ലേക്കു തർജ് ജമ ചെയ്യും. മലയാള-സംസ് കൃത പണ്ഡിതന്മാർ ഭാഷാശുദ്ധി വരുത്തും.

ഹീബ്രു-സുറിയാനി പണ്ഡിതന്മാർ ഹീബ്രു ബൈബിളിലെയും, സുറിയാനി ബൈബിളി ലെയും ആശയങ്ങളുമായി സൂക്ഷമായി താരതമ്യം ചെയ്തു. 1824 മുതൽ C.M.S. പ്രസ്സിൽ ബൈബിൾ അച്ചടി തുടങ്ങി. ബൈബിൾ മലയാളികൾക്കിടയിൽ വായനാശീലം വളർത്തു കയും, ഒരു പുതിയ ഗദ്ൃയഭാഷ പ്രചരിപ്പിക്കുകയും ചെയ്തതു മൂലം, ഭാഷയ്ക്ക് വലിയ നേട്ടങ്ങൾ ഉണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിന് മുമ്പുണ്ടായ ഗദ്ൃയകൃതികളെല്ലാം മനസ്സിലാ ക്കുവാൻ പ്രയാസമുള്ളതായിരുന്നു. 1839-ൽ സംമ്പൂർണ്ണ ബൈബിൾ ബെയ്ലി പ്രസിദ്ധീ കരിച്ചു. 1854-ൽ ഗുണ്ടർട്ടിൻറെ ബൈബിൾ തർജ് ജമയും പ്രസിദ്ധീകരിച്ചു. നാം ഇന്ന് ഉപ യോഗിക്കുന്ന ബൈബിൾ പരിഷ് കരിച്ചത് 1910-ൽ ആയിരുന്നു. ബാസൽ മിഷ്യൻ, C.M.S. ലണ്ടൻ മിഷ്യൻ, പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. ബഹുഭാഷാ പണ്ഡിതനായിരുന്ന ആർച്ചു ഡീക്കൻ കെ. കോശി ആയിരുന്നു അതിൻെറ അദ്ധ്യക്ഷൻ.

റവ. ജോർജ്ജു മാത്തൻെറ സംഭാവന

പാശ്ചാത്യ സസമ്പ്രദായത്തിലുള്ള ഒരു ഗദ്യ പദ്ധതി ഭാഷയിൽ രൂഡമൂലമാകത്തക്ക രീതിയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് പുസ്തകങ്ങളും ഉപന്യാസങ്ങളും രചിച്ചു പ്രശസ് തനായ ഒന്നാമത്തെ കേരളീയൻ മല്ലപ്പള്ളിക്കാരനായ റവ. ജോർജ്ജ മാത്തനാണ്. മഹാനായ ഉള്ളൂർ, മലയാള ഗദ്യത്തെ നൂതനമാക്കിയവരിൽ ജോർജ്ജ് മാത്തനന് പ്രഥമ സ്ഥാനം നൽകുന്നു.

മലയാളത്തിലെ എഴുത്തും വായനയും

വിദ്യാസമ്പന്നരായ കുബേരന്മാരുടെ ജ്ഞാനം വായനയിൽ മാത്രം ഒതുങ്ങി നിന്നു. ഇക്കാലത്ത് നല്ല തൊഴിൽ ലക്ഷ്യമാക്കി മക്കളെ കമ്പ്യൂട്ട, മെഡിസിൻ, എൻജിനീയറിംഗ് മുതലായ വിഷയങ്ങൾ പഠിപ്പിക്കുന്നതുപോലെ ഉപജീവനത്തിനുള്ള ഒരു തൊഴിൽ അദഭ്യസന വിദ്യയായിരുന്നു എഴുത്ത് . ആധുനികയുഗത്തിലെ മേൽപ്രസ് താവിച്ച തൊഴിലുകൾ സമൂഹ ത്തിൽ മാന്യതയുള്ളതാണ് . എന്നാൽ പുരാതന കാലത്തെ “എഴുത്തു തൊഴിൽ* മാന്യതയില്ലാ അതായിരുന്നു. വായനയും എഴുത്തും അക്കാലത്ത് രണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യദശകങ്ങളിൽ വരെ ഇതായിരുന്നു സ്ഥിതി. കേരളത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന E.M. ശങ്കരൻ നമ്പൂതിരിപ്പാട് ഇപ്രകാരം വിശദീകരിക്കുന്നു. “മലയാളവും ഗ്രന്ഥാക്ഷരവും ദേവനാഗരാക്ഷവും നന്നായി വായിക്കാനുള്ള കഴിവ് സമ്പാദിച്ചുവെങ്കിലും ഇതൊന്നും എഴുതുവാനുള്ള പരിശീലനം എനിക്ക് ലഭിച്ചിരുന്നില്ല. ആദ്യത്തെ മണലിലെഴുത്തിനു ശേഷം വായിക്കുകയല്ലാതെ, എഴുതുകയെന്ന ഏർപ്പാടുണ്ടായിട്ടില്ല. അന്ന് “എഴുത്ത് തൊഴിലാളികളെ”

ക്കൊണ്ട് എഴുതിപ്പിക്കുകയായിരുന്നു. “എഴുത്തു തൊഴിലാളികൾ* സമൂഹത്തിലെ താഴ്ന്ന നിലയിലുളളവരായിരുന്നു . നമ്മുടെ സമൂഹത്തിൽ കടന്നു കൂടിയ ചില ദുരഭിമാന സംസ്കാ രങ്ങൾ ഈ ലേഖകൻ ഓർക്കുന്നു. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ സ്കൂൾ പാസ്ായതിനു ശേഷം കോളേജിൽ ഈ ലേഖകൻ ചേർന്നു. എൻെറ നാട്ടിൽ ടൈപ്പിംഗും ഷോർട്ട് ഹാൻഡും പഠിച്ചു കൊണ്ടിരുന്നത് ഹൈസ്കൂളിൽ തോറ്റവരും കോളേജിൽ അഡ് മിഷൻ കിട്ടാതെയുമിരുന്ന വിദ്യാർത്ഥികളായിരുന്നു.

ക്ളെറിക്കൽ ജോലി ലഭിക്കുവാൻ ടൈപ്പിംഗ് പഠിക്കണമായിരുന്നു. ടൈപ്പിംഗ് പഠിക്കുന്നത് മാന്യന്മാർക്ക് യോജിച്ചതല്ലായിരുന്നു. ഉന്നതവിദ്യാഭ്യാസം ലഭിച്ച മിക്കപേർക്കും ടൈപ്പിംഗ് അറിഞ്ഞു കൂടായിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കു ശേഷം ഈ നില പാടിന് മാറ്റം വന്നത് കേരളത്തിലെ ചെറുപ്പക്കാർക്ക് പ്രയോജനപ്പെട്ടു. ഞാൻ വടക്കെ ഇന്ത്യയിൽ ലോ കോളെജിൽ പഠിക്കുന്ന സമയം, എൻെറ ലോ പ്രൊഫസർ വക്കീലു മായിരുന്നു. അദ്ദേഹത്തിൻെറ ഓഫീസിൽ ചെന്നപ്പോൾ അദ്ദേഹം ടൈപ്പ് റൈറ്ററിൻെറ മുമ്പിൽ ഇരുന്ന് അനായാസേന ടൈപ്പ് ചെയ്യുന്നതു കണ്ടപ്പോൾ എനിക്കത് ഭൂതം തോന്നി. ആകാംക്ഷയോടെ ടൈപ്പിംഗിൻെറ വിഷയം ഞാൻ ചോദിച്ചപ്പോൾ വടക്കേ ഇന്ത്യയിൽ കേരളത്തിലെ പ്പോലെയുള്ള മനോഭാവം ഇല്ലായിരുന്നു എന്ന് എനിക്കു മനസ്സിലായി. ടൈപ്പിംഗ് പഠിക്കാതിരുന്ന എന്നെപ്പോലെയുള്ളവർ കമ്പ്യൂട്ടർ യുഗത്തിൽ പിൻതളളപ്പെട്ട അനു ഭവം ഉണ്ടായി. പണ്ടു കാലത്ത് പുലർത്തിയ ബുദ്ധിശൂന്യമായ പല ദുരാചാരങ്ങളും ഇന്നത്തെ പല ദുരഭിമാനങ്ങളെയും സൃഷ്ടിച്ചു എന്ന് പ്രസ് താവിക്കുന്നത് ശരിയായിരിക്കും.

ഇന്ത്യ മുഴുവൻ വർഗ്ഗീയ വിവേചനം ഉണ്ടായിരുന്നെങ്കിലും കേരളത്തിലെപ്പോലെ വേറൊരു സ്ഥലവും ഇല്ലായിരുന്നതു കൊണ്ടാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചത് . വിവേകാന്ദൻ ഭ്രാന്താലയമെന്നു വിളിച്ചു എന്നു പ്രസ്താ വിക്കാറുണ്ട് . താഴെ വിവേകാനന്ദൻെറ പ്രസ്താവന ചേർക്കുന്നു. “മലബാറിൽ ഞാൻ കണ്ട തിനേക്കാൾ കവിഞ്ഞ ഒരു വിഡ്ഡിത്തം ജിതിനു മുൻപ് ലോകത്തെവിടെയെങ്കിലും ഉണ്ടാ യിട്ടുണ്ടോ? MUGEN നടക്കുന്ന തെരുവിൽ കൂടി പാവപ്പെട്ട പറയനു നടന്നു കൂടാ. ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ് . അവരുടെ വീടുകൾ അത്രയും ഭ്രാന്താലയങ്ങളും. അവർ നടത്ത നന്നാക്കുകയും, അറിവു മെച്ചപ്പെടുത്തുകയും ചെയ്യുംവരെ അവരോടു ഭാരത ആിലുള്ള മറ്റു വംശക്കാരെല്ലാം അറപ്പോടും വെറുപ്പോടും പെരുമാറണം. അത്തരം നീചവും പൈശാചികവുമായ ആചാരങ്ങൾ പുലർത്തുന്ന അക്കൂട്ടർക്ക് ലജ് ജയില്ലല്ലോ?”

കേണൽ മണ് റോയുടെ പരിഷ്ക്കാരങ്ങൾ

കേണൽ മണ്റോ, മലയാള ഗദ്യസാഹിത്യത്തിൻെറ വളർച്ചയ്ക്ക് സഹായി ആയി QM). അതിലും ഉപരിയായി, ഈ മനുഷ്യസ് നേഹി ജാതിമതഭദേദമെന്യെ എല്ലാവരേയും സ്നേഹിക്കുകയും, അഗതികൾക്കും അശരണർക്കും ഒരു ആശാകേന്ദ്രവുമായിരുന്നു. 1811 ജൂൺ മുതൽ 1814 ഡിസംബർ വരെ കേണൽ മൺറോ തിരുവിതാംകൂർ ദിവാനായിരുന്നു. 1812 മുതൽ 1818 വരെ കൊച്ചിരാജ്യത്തിൻെറ ദിവാനും ആയിരുന്നു. തിരുവിതാംകൂറിലെ അടിമ വ്യാപാരം നിർത്തൽ ചെയ്തത് അദ്ദേഹത്തിൻെറ ഏറ്റവും വലിയ പരിഷ് ക്കാരമായി കണക്കാക്കാം.

ക്ഷേത്രഭരണം

ദൈവത്തെ വ്യാപാരം ചെയ്ത് കൊള്ളലാഭം ഉണ്ടാക്കുന്നത് എല്ലാ മതങ്ങളിലും അനേകായിരം വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന സത്യമാണ് . മനുഷ്യൻെറ ജന്മനാ ഉള്ള ദു:സ്വഭാവങ്ങൾ തരം കിട്ടിയാൽ മിക്കപേരും തൻകാര്യത്തിനായി ഉപയോഗിക്കു മെന്നുള്ള സത്യം ചരിത്രം പഠിച്ചവർക്ക് മനസ്സിലാകും. ഇന്നത്തെ സമൂഹത്തിൽ ഇതു സർവ്വ സാധാരണമാണ് . ഈശ്വരൻെറ പേരിൽ ജനങ്ങളെ വഞ്ചിച്ച് സ്വയം സ്രമ്മാജ്യം സൃഷ്ടിക്കു MO നമുക്ക് അറിവുള്ള സംഗതിയാണ് .

“വേലി വിളവു തിന്നതിൻെറ* ഉത്തമ ദൃഷ്ടാന്തങ്ങളിൽ ഒന്ന്, കേരളത്തിലെ ക്ഷേത്ര ങ്ങൾ രഭരിച്ചവരുടെ ദുർഭരണമായിരുന്നു. അഴിമതി, മോഷണം മുതലായവയിൽ അമ്പല ഭരണക്കാർ വ്യാപയതരായിരുന്നതു മൂലം, തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ ധനപരമായി ഏറ്റവും ശോഷിച്ച നിലയിലെത്തി. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ തകർച്ച മൂലം, ഹിന്ദുമത വിശ്വാസികൾക്ക് സംഭവിക്കാവുന്ന വലിയ ദുരന്തത്തിൽ നിന്ന് അവരെ രക്ഷിക്കണ മെന്നുള്ള താല്പര്യം മനുഷ്യസ്നേഹിയായ കേണൽ മൺറോയ്ക്ക് ഉണ്ടായി. തിരുവിതാം കൂറിലെ ക്ഷേത്രങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഭരണം സർക്കാർ ഏറ്റെടുത്തു. ക്ഷേത്രങ്ങളിലേക്ക് ജനങ്ങൾ നൽകുന്ന വഴിപാടുകൾ ക്ഷേത്രഭരണം നടത്തു ൬൮൪ തന്നെ സ്വന്തമാ ക്കിയിരുന്നു. അവർക്ക് കണക്ക് ബോധിപ്പിക്കേണ്ട കാര്യം ഇല്ലായിരുന്നു. സർക്കാരിന് നികുതിയും നൽകേണ്ട ആവശ്യം ഇല്ലായിരുന്നു. സർക്കാർ ഭരണം ഏറ്റെടുത്തു പുതിയ നിയമങ്ങൾ കൊണ്ടു വന്നതു മൂലം ക്ഷേത്രങ്ങളുടെയും ഗവൺമെൻറ്റി ൻെറയും ആദായം, വർദ്ധിക്കുകയും ചെയ്തു. തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ സർക്കാരിൻെറ അധീനതയിലായിരുന്നതു മൂലമാണ് പിന്നീട് ക്ഷേത്രങ്ങളെ അവർണ്ണർക്കായി തുറന്നു കൊടു ക്കാൻ കഴിഞ്ഞത് . അങ്ങനെ ക്ഷേത്രപവേശന വിളംബരത്തിൻെറ പശ്ചാത്തലം ഒരുക്കിയത് കേണൽ മണറോ ആണ്.

മൺറോ അഴിമതി അവസാനിപ്പിക്കുന്നു

അഴിമതി, കൈക്കൂലി എല്ലാ തലങ്ങളിലും വ്യാപകമായിരുന്നു. കുറ്റക്കാരെ ക്രൂര മായി ശിക്ഷിച്ചിരുന്ന നാടായിരുന്നു തിരുവിതാംകൂർ . എന്നിട്ടും എന്തുകൊണ്ട് അഴിമതി കുറഞ്ഞില്ല? വേലൂത്തമ്പി ദളവാ, പണാപഹരണത്തിന് ദീർഘതടവോ, വധശിക്ഷയോ നൽകി യിരുന്നു. കുറ്റം ചെയ്തവനൻെറ സ്വത്ത് മുഴുവൻ കണ്ടുകെട്ടുക, വിരൽ മുറിക്കുക, കൈ മുറിക്കുക, മൂക്കും ചെവിയും ഛേദിക്കുക, മുക്കാലയിൽ കെട്ടി അടിക്കുക എന്നീ പ്രാകൃത ശിക്ഷകൾ കേണൽ മൺറോ നിർത്തൽ ചെയ്തു. എന്നിട്ടും അഴിമതി ഇല്ലാതാക്കാൻ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു എന്ന് അത്ഭുതം തോന്നാം. മനുഷ്യരെ ശിക്ഷിച്ചിരുന്നതി ലധികമായി സ്നേഹിക്കുവാൻ അദ്ദേഹം പ്രാധാന്യം നൽകി. ഉദ്യോഗസ്ഥന്മാർക്ക് മാന്യ മായ പദവിയും ശമ്പളവും ശിക്ഷയോടുള്ള ബന്ധത്തിൽ തന്നെ അദ്ദേഹം നടപ്പാക്കി.

ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന് ഏറ്റവും ഉപകാരം ചെയ്ത വൃക്തി കേണൽ മൺറോ ആയിരുന്നുവെന്ന് ശ്രീ. കേശവൻ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖർ പ്രസ്താ വിച്ചത് എത്രയോ വാസ്തവം ആയിരുന്നു. വിദേശികളായാലും, സ്വദേശികളായാലും നമ്മുടെ നാട് നന്നാക്കാൻ ശ്രമിച്ചവരെ ഈ സമയം നന്ദിയോടെ നമുക്ക് ഓർക്കുകയും ആ ചരിത്രം നമുക്ക് പഠിക്കുകയും ചെയ്യാം.

Converted from the 5-page printed edition. The original PDF remains available above.