Essay Malayalam 8 min read

നവീകരണ സഭകൾ ലോകത്തിനു നല്കിയ സംഭാവനകൾ

വിശിഷ്യാ ബ്രദറൺ സഭയും കെ.വി. സൈമണും മദ്ധ്യതിരുവിതാംകൂറിൽ വരുത്തിയ വ്യതിയാനങ്ങൾ

ഡോ. സണ്ണി എഴുമറ്റൂർ

കെ വി സൈമണിനെക്കുറിച്ചുള്ള മലയാളം ലേഖനം.

Full text

കയും അത് ഭാവിയെ സ്വാധീനിക്കുകയും ചെയ്യുമെന്ന് ഈ എഴുത്തുകാരൻ വിശ്വസിക്കുന്നു. ദാർശനിക, ഭയതിക, സാമൂഹ്യ മേഖലകളിൽ മാത്രമല്ല, വിവിധ മതമണ ഡലങ്ങളിലും ഈ വാകുൃത്തിന് പ്രസക്തിയുണ്ട് . ഭൂതകാലത്തിൻെറ ഭൂമികയിലാണ് വർത്തമാനകാലം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് . യഥാർത്ഥ ചരിത്രം മനസ്സിലാക്കുവാനുള്ള ഏക മാർഗ്ഗം ഭൂതകാലത്തെ സംബന്ധിച്ച അവബോധമാകുന്നു. DY അവബോധത്തിൻെറ അഭാവ തിൽ പല ചരിത്ര സംഭവങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകമൂലം യഥാർത്ഥ സത്യം ഭാവിതല മുറയ്ക്ക് നഷ്ടമാകുകയും ചെയ്യുന്നു.

വേദപുസ് തക സത്യങ്ങൾ എല്ലാ യുഗങ്ങളിലും എല്ലാവർക്കും പ്രയോജനം ലഭിക്കും. ഉദാ ഹരണത്തിന്, വേദപൂസ് തകം നിർദ്ദേശിക്കുന്ന ആഹാര്ശ്രമങ്ങളും, ചിട്ടകളും പാലിക്കുന്ന ഒരാൾ നിരീശ്വരനാണെങ്കിലും ആരോഗ്യവും പുരോഗതിയും ലഭിക്കും. നല്ല ചിട്ടയോടെ ജീവി ക്കുന്ന വാറൻ ബഫറ്റ് നിരീശ്വരനെങ്കിലും ലോകത്തിൽ രണ്ടാമത്തെ ധനികനായി. ബൈബിൾ തത്വ ങ്ങൾ പാലിച്ച രാജ്യങ്ങളും ജനങ്ങളും ഏറ്റവും ഉന്നതയിൽ എത്തിച്ചേർന്ന ചരിത്രം തെളിയിക്കു വാനാണ് ഈ തീസിസ് എഴുതിയിരിക്കുന്നത് .

ഇതുവരെ ആരും ചിന്തിക്കാത്ത മേഖലയിലേക്ക് വായനക്കാരുടെ ചിന്തയെ നയിക്കുവാൻ ഞാൻ താല്പര്യപ്പെടുന്നു. ഭാരതത്തിൽ ഏറ്റവും പുരോഗമിച്ച സ്ഥലം കേരളമാണെന്നുള്ള വസ്തുത അവിതർക്കിതമാണ് . ഇത് ഒരു യാദൃഛികമാണോ? ഒരിക്കലുമല്ല! കേരളത്തിൻെറ ഉന്നതിക്ക് പല കാരണങ്ങൾ ഉണ്ട്. എൻെറ നിഗമനങ്ങൾ പലരും അംഗീകരിച്ചെന്ന് വരികയില്ല. എന്നാൽ തുറന്ന മനസ്തോടെ, വിവേചനബുദ്ധി ഉപയോഗിച്ചാൽ എൻെറ അനുമാനങ്ങളോട് യോജിക്കുവാൻ സാധിക്കും.

മദ്ധ്യതിരുവിതാംകൂർ ഇന്ത്യയിലെ ഏറ്റവും പുരോഗമിച്ച സ്ഥലം

ഇന്ന് കേരളത്തിൽ കാണുന്ന വിദ്യാഭ്യാസ സാമ്പത്തിക പുരോഗതിയുടെയും ആത്മീയ പ്രബുദ്ധതയുടെയും പ്രധാന കാരണക്കാരൻ കെ.വി. സൈമണും ബ്രദറൺ പ്രസ്ഥാനവുമായി രുന്നു.

ഭാരതസംസ് കാരത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനം രണ്ടാമതായിരുന്നു എന്നുള്ളത് നിർ വിവാദമായ ഒരു സംഗതിയാണ് . ദൈവത്തിൻെറ സൃഷ്ടിയിൽ സ്ത്രീകൾക്ക് പുരുഷന്മാരേ ക്കാൾ ബുദ്ധിപരമായി ഒരു കുറവുമില്ല എന്നുള്ളത് ഇതിനോടകം ചരിത്രം തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ അസമത്വം, സാമൂഹ്യ, സാംസ് കാരിക, സാമ്പത്തിക അസമത്വത്തി ലേക്ക് വഴി തെളിയിച്ചു.

മുസ്ളിം രാജ്യങ്ങൾ രണ്ടു പതിറ്റാണ്ടു മുമ്പുവരെ ഏഴാം നൂറ്റാണ്ടിലെ സംസ് കാരത്തിൽ ജീവിച്ചിരുന്നു. എണ്ണയുടെ വില കൂടിയതുമുൂലം അമിതമായ ധനം ലരിച്ചപ്പോൾ അവർ വലിയ നഗരങ്ങളും കെട്ടിടങ്ങളും മറ്റും നിർമ്മിച്ചു പുരോഗതി നേടിയെങ്കിലും, സാംസ് കാരികമായി ഇന്നും പല അറബി രാജ്യങ്ങൾ അന്ധകാരയുഗത്തിലെപ്പോലെ ജീവിക്കുന്നു. ഒരു രാജ്യത്തിലെ പൊതുജനസംഖ്യയിൽ നേർപകുതി വരുന്ന സ്ത്രീകളുടെ കഴിവുകൾ വേണ്ട വിധത്തിൽ ഉപയോഗിക്കുവാൻ ഈ രാജ്യങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ല. ഇന്ന് സൌദി അറേബ്യയിൽ സ്ത്രീ കൾക്ക് കാർ ഓടിക്കുന്ന സ്വാതന്ത്രം നൽകുന്നതിനെ സംബന്ധിച്ച് പരിഗണിക്കുന്നതുതന്നെ വലിയ ഒരു പുരോഗതിയുടെ നാന്ദിയാണ് .

ഹിന്ദുക്കളുടെ സമൂഹത്തിലും, കേരളത്തിലെ ഹൈന്ദവ സ്ത്രീകൾ ഇന്ത്യയിലെ മറ്റേത് സ്ത്രീകളെക്കാളും സ്വാതന്ത്യം അനുഭവിച്ചിരുന്നു. അതിൻെറ മകുടോദാഹരണമാണ് മരുമക്ക തായത്തിൻെറ ഉത് ഭവം. ഭവനത്തിലെ ഭരണാധികാരി സഹോദരനാണെന്നുള്ളത് മറ്റൊരു ചർച്ചാവിഷയമാണ് .

വിചിത്രമെന്ന് ഇന്നു തോന്നാവുന്ന ഈ ദായ്രകമത്തിൻെറ പ്രഥമാവകാശികൾ നായന്മാ രാണ് . ഇങ്ങനെയൊരു വിശേഷപ്പെട്ട ദായ്രകമം കേരളത്തിലുണ്ടാകുവാനുള്ള സാഹചര്യങ്ങളെ ക്കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ട്.

നായന്മാർ ഒരു സൈനികവർഗ്ഗമെന്ന നിലയിൽ അധിക സമയവും വീടു വിട്ടു നില് ക്കാൻ ബാദ്ധ്യസ്ഥരായിരുന്നതിനാൽ വീട്ടുകാര്യങ്ങൾ നോക്കി നടത്തേണ്ട ചുമതല സ്ത്രീകൾക്കായി തീർന്നു. നായന്മാരുടെ ഇടയിൽ ഒരു കാലത്തു ബഹുദർതൃത്വ സമ്പ്രദായം നിലവിലിരുന്നതു കൊണ്ട് ഈ പരിണാമത്തിലെത്തി എന്നാണ് ഒരു വ്യാഖ്യാനം. ഒരു സ്ത്രീക്കു ഭർത്താക്കന്മാർ പലരായിരിക്കുമ്പോൾ ആരിൽ നിന്നു ഏതു കൂട്ടി ജനിച്ചു എന്നു തിരിച്ചറിയാൻ സ്വാഭാവികമായി പ്രയാസം നേരിടുമല്ലോ.

മാതൃത്വം ഒരു വസ് തുതയാണെന്നിരിക്കെ പിതൃത്വത്തിനു ഒരു സൈദ്ധാന്തിക പ്രാധാന്യം മാത്രമേയുള്ളൂ. മാതൃത്വം സംശയരഹിതമായ ഒരു വസ്തുതയാണെന്നുള്ളതു കൊണ്ട് അതിൻെറ അടിസ്ഥാനത്തിൽ വളർന്നുവന്നതാണ് കേരളത്തിലെ മരുമക്കത്തായ സസമ്പ്രദായമെ ന്നാണ് വേറൊരു പക്ഷം. ഹിന്ദുക്കളുടെ ഇടയിൽ പൊതുവിൽ നില നിന്നിരുന്ന ചടങ്ങുകളിൽ നിന്നും വൃത്യസ്ഥമായിരുന്നു നായന്മാരുടെ വിവാഹസസ്പ്രദായം. ഈശ്വര സന്നിധിയിൽ വധൂവര ന്മാരെ ശാശ്വതമായ പരസ്പര ബന്ധത്തിൽ പ്രതിജ് ഞാബദ്ധരാക്കുന്ന ചടങ്ങൊന്നുമുണ്ടായിരു ന്നില്ല. പുരോഹിതൻെറ മന്തരോച്ചാരണമില്ല, നവദമ്പതികളിലേക്കു ഈശ്വരാനുഗ്രഹത്തെ ആവാ ഹിച്ചു കൊണ്ടുവരുന്ന പ്രാർത്ഥനകളില്ല; “ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപെടുത്താ തിരിക്കട്ടെ" എന്നനുശാസിക്കുന്ന ഒരു കല് പനയുമില്ല.

ഇരു കക്ഷികൾക്കും വേണമെന്നുള്ള കാലംവരെ മാത്രമേ വിവാഹബന്ധം പുലർത്തി പ്പോകേണ്ടതുള്ളൂ. ഭർത്താവുമായുള്ള ബന്ധം അരോചകമായി തോന്നിയാൽ അയാളുടെ ചെരി പ്പെടത്തു പുരമുറിക്കു പുറത്തു നിക്ഷേപിക്കയേ വേണ്ടൂ; അയാൾക്ക് മേലിൽ അവിടെ സ്വാഗത മില്ലെന്നർത്ഥം.

ക്രിസ്തീയ സ്ത്രീകളുടെ സ്വാത്രന്ത്രം തികച്ചും മറ്റ് മേഖലകളിലാണ് തിളങ്ങിയത്. വിദ്യാഭ്യാസം, ഭവനസംരക്ഷണം മുതലായ ഭാരമേറിയ ചുമതലകൾ അവർ ഏറ്റെടുത്തു. സ്ത്രീകൾ ജോലി ചെയ്യുന്നത് പുരുഷന്മാരുടെ അന്തസ്സിന് ചേർന്നതല്ല എന്ന തത്വം ക്രിസ്ത്യാ നികൾക്കില്ലായിരുന്നു.

കേരളത്തിലെ ക്രിസ്തീയ ഭവനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പെൺകുട്ടികൾ നേഴ്സിംഗ് പഠിച്ച്, മലേഷ്യ, സിംഗപ്പൂര, മദ്ധ്പപുർവ്വ ദേശങ്ങളിലെ പത്തോളം രാജ്യങ്ങൾ, ആഫ്രിക്ക മുതലായ സ്ഥലങ്ങളലിൽ ജോലി അന്വേഷിച്ചുപോയി. എഴുപതുകളിൽ അവർ യൂറോപ്പ്, അമേരിക്ക, ക്യാനഡാ എന്നീ രാജ്യങ്ങളിലേക്ക് വൻതോതിൽ കുടിയേറിത്തുടങ്ങി. അങ്ങനെ കുടിയേറിയവർ അവരുടെ ദർത്താക്കന്മാരെ ആദ്യം കൊണ്ടുവന്നു. അതിനുശേഷം ഭാര്യ-ഭത്യ കുടുംബാംഗങ്ങളെ ആളുകളെ കുടിയേറ്റത്തിനായി കൊണ്ടുവന്നു . ചുരുക്കിപ്പറഞ്ഞാൽ ലക്ഷക്കണക്കിന് വിദേശ മലയാളികൾ മൂലം സാമ്പത്തീക, സാംസ് കാരിക, വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിൻെറ മുഖഛായ തന്നെ മാറ്റിക്കഴിഞ്ഞു.

കെ.വി. സൈമൺ ഇന്ത്യയിലെ മാർട്ടിൻ ലൂഥർ

ക്രിസ് ത്യാനികളുടെ കുടിയേറ്റം കണ്ട മറ്റ് മതസ്ഥരും കുടിയേറ്റം എന്ന നയം സ്വീക രിച്ചു. കെ.വി. സൈമൻെറ കേരളത്തിലെ നവീകരണം, യൂറോപ്പിലെ മാർട്ടിൻ ലൂഥറിൻെറ നവീകരണംപോലെ കേരളക്രൈസ് തവ മണ്ഡലത്തിൽ സമഗ്രമായ വൃത്യാസങ്ങൾ ഉളവാക്കി.

മലങ്കര വിയോജിതസഭ സ്ഥാപിച്ച സൈമൺ, അതേ വിശ്വാസം പുലർത്തിയിരുന്ന ബ്രദറൺ സഭയുമായി യോജിച്ചു. പുതിയ നിയമസത്യങ്ങൾ ഉൾക്കൊണ്ട ഒരു വിശ്വാസ സംഹിത യാണ് ബ്രദറൺ സഭ അഥവാ വേർപാടു സഭ സ്വീകരിച്ചിരുന്നത് .

ഒരു ബിഷപ്പിൻെറ നേതൃത്വത്തിൽ അനേക സഭകൾ എന്ന തത്വം വചനവിരുദ്ധമാ ണെന്ന് അവർ മനസ്സിലാക്കി. സ്ഥലം സഭ സ്വത്ന്ത്രമായപ്പോൾ, ഒരു സഭയിലെ അനവധി പുരുഷന്മാർ പല വിധത്തിൽ നേതൃത്വരംഗത്തേക്ക് വരുവാൻ പരിശീലനം ലഭരിച്ചു.

പള്ളിയിൽ പോയാൽ, മ്ര്രൊച്ചൻറയോ, അച്ചൻെറയോ മാത്രം നേതൃത്വത്തിൽ നടക്കുന്ന ആത്മീയ ശുശ്രൂഷകൾ കാൺമാനും, കേൾക്കാനും മാത്രമേ എപ്പിസ് കോപ്പൽ ഭരണ രീതിയിലുള്ള സഭാംഗങ്ങൾക്ക് സാധിക്കുകയുള്ളൂ. പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരു വിധമായ പങ്കും ഇല്ലായിരുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സ്ത്രീകൾക്കും സാക്ഷികൾ പരസ്യമായി പറയുവാനുള്ള സ്വാതന്ത്യം ബ്രദറൺ സഭകൾ നൽകി.

ഒരു സഭക്ക് ഒരു അച്ചൻ അല്ല, വേദശാസ്ത്രപ്രമാണം അനുസരിച്ച് പരിശുദ്ധാത്മ നിയന്ത്രണമുള്ള ഒന്നിലധികം മൂപ്പന്മാർ ആയിരിക്കണമെന്നുള്ള ബൈബിൾ കല്പന ബ്രദറൺ കാർ നടപ്പിലാക്കി. ഗലാത്യ ലേഖനം 3:28-29 വാക്യങ്ങൾ വളരെ പ്രസക്തിയുള്ള വാക്യങ്ങ ളാണ് . “അതിൽ യഹൂദനും യവനനും എന്നുമില്ല! ദാസനും സ്വത്രന്തനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; എല്ലാവരും ക്രിസ് തുയേശുവിൽ ഒന്നത്രേ!” ഇതാണ് വിശുദ്ധ ബൈബിളിലെ വ്യവസ്ഥ.

സഭകളിൽ പുരുഷന്മാരാണ് ആത്മീയ നേതൃത്വം നൽകുന്നതെങ്കിലും, പുരുഷനും സ്ത്രീക്കും ദൈവസന്നിധിയിൽ ഒരേ മൂലമാണെന്ന വസ്തുത വേർപാടു പ്രസ്ഥാനംമൂലം വിശ്വാസികൾ മനസ്സിലാക്കി.

വിയോജിതം-ബ്രദറൺ പ്രസ്ഥാനങ്ങൾ മൂലം കുരുത്ത ഉണർവ്വ് ഉരുൾ പൊട്ടിയൊഴുകിയ വെള്ളപ്പാച്ചിൽപോലെ മദ്ധ്യതിരുവിതാംകൂറിൽ വ്യാപിച്ച്, മദ്ധ്യതിരുവിതാംകൂറിൻെറ ആത്മീയ അന്തരീക്ഷം മാറ്റി. വേർപാടിലെ സ്ത്രീകൾ വചന പഠനത്തിൽ വ്യാപൃതരായി. അവരുടെ മക്കളെ വേദപുസ് തക പഠനത്തിനും സ്കൂൾ പഠനത്തിലും ഉത്സാഫിപ്പിച്ചു. വേർപാട് പ്രസ്ഥാനത്തിൽ നിന്ന് മാറിയ ചില വിശ്വാസികൾ ചേർന്നാണ് പെന്തക്കോസ്തു സഭകൾ രൂപീകരിച്ചത് . പെന്തക്കോസ്തു പ്രസ്ഥാനം കേരളത്തിലെ ഉണർവ്വിന് ഒരു പടികൂടി ശക്തി നൽകി എന്നു പറയാം. കെ.വി. സൈമൻെറ ഈ നവീകരണം ബ്രദറൺ പെന്തക്കോസ്ത്, സി.എസ് .ഐ, മാർത്തോമ്മാ എന്നീ സഭകളിലും വലിയ സാമൂഹ്യ പരിവർത്തനങ്ങൾ വരുത്തി. തുടർന്ന് ഇവർക്കെല്ലാം ഏറ്റവും കൂടുതൽ ബന്ധങ്ങൾ ഉള്ള ഓർത്തഡോക്സ് Mees! ലേക്കും ഈ പരിവർത്തനം വ്യാപിച്ചു.

കേരളിലെ ഏറ്റവും പുരോഗമിച്ച സ്ഥലം

കേരളത്തിലെ ഏറ്റവും പുരോഗമിച്ച ഭാഗം കോട്ടയം മുതൽ കൊട്ടാരക്കര വരെയുള്ള പ്രദേശങ്ങളാണ് . ഇത് ഒരു യാദൃശ്ഛിക സംഭവമാണോ? കെ.വി. സൈമൻൻെറ നവീകരണം, മാർത്തോമ്മാ, സി.എസ് .ഐ, വേർപാട്, പെന്തക്കോസ്ത് സമൂഹങ്ങളിൽ ഒരു പുതുജീവൻ പകർന്നു. ആത്മരക്ഷ പ്രാപിച്ച ക്രിസ്ത്യാനി സടകുടഞ്ഞചെഴുന്നേറ്റ സിംഹം പോലെ, അവന് പ്രതിബന്ധമായി നിന്ന ചങ്ങലക്കെട്ടുകൾ തകർത്ത് യുഗങ്ങൾ അവനൻെറമേൽ കെട്ടിവെച്ച ദാരിദ്രത്തിൻെറയും ദാസ്യത്വത്തിൻെറയും വിഴുപ്പ് ഭാണ് ഡങ്ങൾ വലിച്ചെറിഞ്ഞ്, സമത്വസുന്ദര മായ നാളെയുടെ പ്രത്യാശ നല് കുന്ന നിർമ്മല സുവിശേഷദൂത് പ്രദാനം ചെയ്തു. നിരാശ മൂലം നിരാലംബരായി, ആലസ്യത്തിൽ ജീവിച്ച ഒരു സമൂഹം പുതിയ പ്രത്യാശയുടെ അടിസ്ഥാന ആിൽ ആവേശഭരിതരായി വിവിധ കർമ്മമേഖലകളിൽ വ്യാപൃതരായി. വിദ്യാഭ്യാസത്തിന് ഒന്നാം സ്ഥാനം തന്നെ നൽകി. അങ്ങനെയാണ് മദ്ധ്യതിരുവിതാംകൂറിലെ ചെറുപ്പക്കാർ ഇന്ത്യയുടെ, വിവിധഭാഗങ്ങളിലും ലോകമെമ്പാടും കുടിയേറിപ്പാർത്തതു.

ലോകരാഷ്ട്രങ്ങളുടെ ഉയർച്ചയിൽ ഉണ്ടായ വ്യത്യാസങ്ങൾ

ലോകത്തിൽ ഇരുനൂറോളം വരുന്ന രാജ്യങ്ങൾ ഉണ്ട്. ഇവയിൽ സമ്പന്നരാജ്യങ്ങൾ ഏതാണ് എന്ന് പരിശോധിക്കാം. ഇന്ന് ലോകത്തിലെ ഭൂരിപക്ഷം സമ്പന്ന രാജ്യങ്ങളും ക്രിസ് തീയ രാജ്യങ്ങളാണ് . ലോകത്തിലെ 90-ൽ പരം ശതമാനം കണ്ടുപിടുത്തങ്ങളും ബൈബിൾ വിശ്വസിക്കുന്ന യഹൂദനും ക്രിസ്ത്യാനികളും കണ്ടുപിടിച്ചതാണ് .

വൈദ്യുതി, ടെലിവിഷൻ, ഇൻറർനെറ്റ്, സെൽ അഥവാ മൊബൈൽ ഫോൺ, കംപ്ൂട്ടർ, മരുന്നുകൾ തുടങ്ങിയ ആധുനീക കണ്ടുപിടുത്തങ്ങൾ ഇന്ന് നമ്മെ കാട്ടുമനുഷ്യരുടെ ജീവിതനില വാരത്തിൽ നിന്ന് ഉയർത്തി ജീവിതം ഏറ്റവും സുഗമവും സുഖപ്രദവും ആക്കിത്തീർത്തു.

എല്ലാ ക്രിസ്തീയ രാഷ്ട്രങ്ങളും സമ്പന്നരാണോ എന്നതാണ് അടുത്ത ചോദ്യം. ഒരിക്ക ലുമല്ല. അമേരിക്കയുടെ അത്രയും വലിപ്പമുളള ഫലഭൂയിഷ് ഠമായ ബ്രസീലിൽ ആൾക്കാർ കുറ വാണെങ്കിലും ഒരു സമ്പന്ന രാജ്യമല്ല. അർജൻറീന, അതുപോലെ ഏകദേശം ഇന്ത്യയുടെ വലി പ്പമുണ്ടെങ്കിലും ശരാശരി ജനസംഖ്യ വളരെ ചെറുതാണ്. എന്തുകൊണ്ട് അവർ സമ്പന്നരാ യില്ല? കത്തോലിക്കാ വിശ്വാസം 988 തെക്കേ അമേരിക്കൻ രാജ്യങ്ങൾ, സൈനീക ഭരണ ത്തിലും സോഷ്യലിസത്തിലും കൂടെ ഭരണം നടത്തിയതുമൂലം അവരുടെ വളർച്ച തളർച്ചയായി പരിണമിച്ചു. യൂറോപ്പിലെ കത്തോലിക്കാ വിശ്വാസമുള്ള രാജ്യങ്ങളും ഇതുപോലെ അധ:പതന ത്തിൽ കൂടി കടന്നുപോയി.

അമേരിക്ക എന്തുകൊണ്ട് ലോകത്തിലെ ഒന്നാം തരം സമ്പന്ന രാജ്യമായി?

പ്രൊട്ടസ് റ്റൻറ് രാജ്യമായ ഇംഗ് ളണ്ടിന് പകരം, കത്തോലിക്കാ രാജ്യമായ ഫ്രാൻസോ, സ്പെയിനോ, പോർട്ടുഗീസുകാരോ അമേരിക്കയിൽ കോളനി സ്ഥാപിച്ചിരുന്നെങ്കിൽ അമേരിക്ക, മെക്സിക്കോ മുതലായ മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെപ്പോലെയുളള ഒരു സാധാരണ രാജ്യമായി തീരുമായിരുന്നു. കൊളംബസ് പടിഞ്ഞാറൻ തീരത്തേക്ക് യാത്ര ചെയ്ത് കരയ്ക്ക ടുത്തപ്പോൾ, തണുപ്പിൽ നിന്നും രക്ഷപെടാനായി ഒരുകൂട്ടം പക്ഷികൾ തെക്കോട്ട് യാത്ര ചെയ്യു MO) കണ്ടു. കൊളംബസ് യാത്രയുടെ ഗതി മാറ്റി, പക്ഷികൾ പോയ ദിക്കിലേക്ക് പോയി വെസ്റ്റ് ഇൻഡീസ് എന്ന ദ്വീപസമൂഹങ്ങൾ കണ്ടുപിടിച്ചു. സ്പെയിൻ പുറകാലെ ആ സ്ഥല ങ്ങൾ കൈവശമാക്കി. ഇങ്ങനെ ഗതി മാറ്റിയില്ലായിരുന്നെങ്കിൽ കൊളംബസ് അമേരിക്കയിലുള്ള കരോളിന (Carolina)-Mos തീരത്ത് എത്തുമായിരുന്നു. അമേരിക്ക ഒരു കത്തോലിക്ക രാജ്യമാ യിത്തീരുമായിരുന്നു. കൊളംബസിനൻെറ ഈ ഗതിമാറ്റത്തിന് ദൈവികപദ്ധതി ഉണ്ടായിരുന്നതായി നമുക്ക് മനസ്സിലാക്കാം. മാഗ്നാ കാർട്ടായുടെ അടിസ്ഥാനത്തിൽ, കാൽവിനസത്തിൻെറ വേദ ശാസ്ത്രപ്രകാരം, വചനത്തിന് മൂല്യം നൽകിക്കൊണ്ടുള്ള ഒരു ഭരണകൂടമാണ് അമേരിക്കയിൽ സ്ഥാപിതമായത്.

കഠിനാദ്ധ്വാനം, ഡമോക്രസി, മൂലധനനിക്ഷേപം (Capitalism), ദൈവവിശ്വാസം, ഇവയാ യിരുന്നു അമേരിക്കൻ സമൂഹത്തിൻെറ ആരംഭകാലവിശ്വാസം. ഈ വിശ്വാസമാണ് അവരെ ലോകത്തിലെ ഏറ്റവും സമ്പന്നരാഷ് ട്രമാക്കിയത് .

വെളിപ്പാടു പുസ് തകത്തിൽ എഴുതിയിരിക്കുന്ന പുതിയ യെരുശലേം അമേരിക്കയിലാ ണെന്ന് സകലമാന ക്രിസ്തീയ നേതാക്കളും പ്രസംഗിച്ചു. ഇംഗ് ളണ്ടിലെ ച്രകവർത്തി ജോർജ്ജ് മൂന്നാമനെ അന്തിക്രിസ് തുവായി കാണുകയും ചെയ്തു. അമേരിക്കയുടെ ശുദ്ധീകരണത്തിൻെറ ഭാഗമായി, പാപങ്ങൾ ഉന്മൂലനം ചെയ്യുവാൻ മദ്യപാനം, അടിമത്വം, വേശ്യാവൃത്തി, മല്ലയുദ്ധം മുതലായ എല്ലാ പാപ പെരുമാറ്റങ്ങളും നിയമങ്ങൾ മൂലം നിരോധിച്ചു. സ്കൂളുകളിലും കോളേ ജുകളിലും ബൈബിൾ പഠനം നിർബന്ധമാക്കി. 1800-കളുടെ മദ്ധ്യത്തിൽ ക്രിസ് തുവിൻൻെറ സഹ്രസാബ് ദവാഴ്്ച കേവലം മൂന്നു വർഷങ്ങൾക്കുളളിൽ ആരംഭിക്കുമെന്ന് ചിലർ അവകാശ വാദമുന്നയിച്ചു. എന്നാൽ ഇവരുടെ സ്വപ്നങ്ങളെല്ലാം പെട്ടെന്ന് തകർന്നടിഞ്ഞു. 1861-ൽ അമേരിക്കയിൽ വടക്കും തെക്കും തമ്മിൽ അതിഭയങ്കരവും ക്രൂരവുമായ ആര്യന്തരയുദ്ധം പൊട്ടി പ്പുറപ്പെട്ടു. സഹ്രസാബ് ദത്തിന് പകരം, അമേരിക്കക്കാർ തങ്ങളുടെ സഹോദരങ്ങളുമായി വലിയ പോരാട്ടത്തിൽ ഏർപ്പെട്ടു. ഒരു ഭവനത്തിൽ തന്നെ രണ്ടു പക്ഷക്കാർ ഉണ്ടായി. അമേരിക്ക നരക തുല്യമായി. കൂടാതെ കത്തോലിക്കരുടെ വലിയ കുടിയേറ്റം വേറൊരു തലവേദനയും സൃഷ്ടിച്ചു. പണ്ട് യിസ്രായേലിൽ സംഭവിച്ചതു പോലെ, സർവ്വനാശം വന്നപ്പോൾ അമേരിക്ക ക്കാരുടെ പ്രവചന വ്യാഖ്യാനം തെറ്റാണെന്ന് ബോധ്യമാകാൻ തുടങ്ങി.

അപ്പോഴാണ് വേദപുൂസ് തകത്തിലെ അന്ത്യകാല പ്രവചനങ്ങൾക്ക് ഏറ്റവും പുതിയ ഒരു വ്യാഖ്യാനവുമായി ഒരു ആഗ് ളിക്കൻ പുരോഹിനായിരുന്ന ജോൺ നെൽസൻ ഡാർബി അമേരി ക്കയിൽ വരുന്നത് . ആദ്യമായി 1862-0 ഡാർബി അമേരിക്ക സന്ദർശിച്ചു. ആകെ ഏഴു പ്രാവശ്യം അദ്ദേഹം അമേരിക്ക സന്ദർശിച്ചു.

Jui ച്ചേ Durby

ലോകത്തിലെ സ്ഥിതികളെല്ലാം കാല്രകമേണ അധ:പതിച്ച് അന്തിക്രിസ്തു പ്രത്യക്ഷനാ കുകയും അതിനുശേഷം കർത്താവായ യേശുക്രിസ്തു അന്തിക്രിസ് തുവിനെ നശിപ്പിച്ച് ലോക ഭരണം ഏറ്റെടുക്കുമെന്നും അദ്ദേഹം പഠിപ്പിച്ചു. യുഗപരപഠനമനുസരിച്ച് (Dispensational doctrine, or Darbyism) യിസ്രായേൽ രാജ്യം വീണ്ടും സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പഠി പ്പിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം സൈറസ് സ്ക്കോഫീൽഡ് ഡാർബിയുടെ നൂതന ഡിസ് പ്പൻസേഷനൽ തത്വം അനുസരിച്ച് ഒരു ബെബിൾ പ്രസിദ്ധീകരിച്ചു. സ്ക്കോഫീൽഡ് ബൈബിളിന് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഏറ്റവും വലിയ പ്രചാരം ലഭദിച്ചു. സ്ക്കോ ഫീൽഡ് മനുഷ്യനോടുള്ള ദൈവത്തിൻെറ ഇടപാടിനെ ഏഴു യുഗങ്ങളായി വിഭജിച്ചു. ആറാ മത്തെ യുഗം ക്രിസ്തുവിൻൻെറ മരണത്തോടുകൂടെ ആരംഭിച്ചു. വെളിപ്പാട്, ദാനിയേൽ പ്രവചന ങ്ങൾക്ക് നൂതനമായ വ്യാഖ്യാനങ്ങൾ ഡാർബി കണ്ടെത്തി. ഭൂമിയുടെ സ്ഥിതി ഒരിക്കലും നന്നാകുകയില്ല. മൃഗം എന്നു വിളിക്കുന്ന അന്തിക്രിസ് തുവിൻെറ വെളിപ്പെടൽവരെയും ഭൂമിയിലെ നില വഷളായിക്കൊണ്ടിരിക്കും. അന്തിക്രിസ് തുവിൻൻെറ ഭരണത്തോടുകൂടി, ഏഴുവർഷം ദൈർ ഘ്യമുളള നരകതുല്യമായ മഹാപീഡനം ആരംഭിക്കും. ക്രിസ്തു മടങ്ങിവന്ന് അന്തിക്രിസ്തു വിനെ പരാജയപ്പെടുത്തി സഹാബ് ദവാഴ് ച ആരംഭിക്കുന്നതുവരെയും മഹാപീഡനം തുടരും.

അമേരിക്കക്കാർ അന്നുവരെ വിശ്വസിച്ചിരുന്ന Post-Millenialism ഇതിന് നേർവിപരീതമാണ് . ലോകത്തിൽ സുവിശേഷം വ്യാപിച്ചു ക്രിസ്തീയ വിശ്വാസികൾ പാപത്തെ ഇല്ലാതാക്കി സഹ സ്രാബ്ദവാഴ്ച തുടങ്ങുമെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. ലോകചരിത്രവും അമേരിക്കൻ ചരിത്രവും പഠിക്കുന്ന ഒരാൾക്ക് ലോകത്തിൻെറ ഗതി പുരോഗതിയിലേക്കല്ല പ്രത്യുത അധ:പത നത്തിലേക്കാണെന്ന് മനസ്സിലാകും. Post-Millenialism യുക്തിരഹിതമായ ഒരു പഠിപ്പിക്കലാണ്).

ബാപ്റ്റിസ്റ്റ് പെന്തെക്കോസ് തു മുതലായ പല സരാവിഭാവങ്ങളും ഡിസ് പൻസേഷണൽ ഉപ ദേശസംഹിതയിൽ വിശ്വസിക്കുന്നവരായിത്തീർന്നു. അതുമൂലമാണ് അമേരിക്ക ഇസ്രായേലിനെ സഹായിക്കുന്നത് . ബാരാക്ക് ഒബാമ ഒഴികെ ജോർജ്ജു ബുഷ് വരെയുള്ള അമേരിക്കൻ പ്രസിഡൻറുമാർ ബ്രദറുകാരുടെ ഡിസ് പൻസേഷണൽ ഉപദേശങ്ങളിൽ ഏറെക്കുറെ വിശ്വസിക്കു ന൬൮വരായിരുന്നു.

ഇത്രയും ചരിത്രം എഴുതിയത്, കെ.വി. സൈമൺ തുടങ്ങിവെച്ച വ്ക്തിസ്വാതന്ത്രും, സഭകളുടെ ഉദ്ധാരണം, മദ്ധ്യതിരുവിതാകൂറിനെ എല്ലാ മണ്ഡലങ്ങളിലും ഏറ്റവും പ്രബുദ്ധരാക്കി എന്ന് തെളിയിക്കുവാനാണ് . കെ.വി. സൈമൺ അമേരിക്കയിൽ ജനിച്ചിരുന്നുവെങ്കിൽ ലോക ത്തിലെ ഉന്നതന്മാരിൽ ഒരാളാകുമായിരുന്നു.

കേരളത്തിൻെറ ഉണർവ്വിൻെറ ചരിത്രം

തിരുവിതാംകൂറിലെ ഉണർവിൻെറ ആരംഭം എ.ഡി. 1895-ൽ തമിഴ് ഡേവിഡിൻെറയും വേഡ് സ്വർത്തിൻെറയും വരവോടെ ആരംഭിച്ചു. തമിഴ് ഡേവിഡിൻെറ പ്രസംഗങ്ങൾ വളരെ വൃക്തവും ശക്തവും, ഫലിതസമ്പൂർണ്ണവും, ദൃഷ്ടാന്തങ്ങൾകൊണ്ടു നിറഞ്ഞതുമായിരുന്നു. കേരള ക്രൈസ്തവർക്ക് സൈമണെപ്പോലുള്ള വലിയ മഉദ്ധാരകനെ എഴുന്നേല്പ്പിക്കുവാൻ ദൈവം തമിഴ് ഡേവിഡിനെയാണ് ഉപകരണമാക്കിയത് . 1895 മുതലുളള വർഷങ്ങൾ നവീക രണ സുറിയാനിക്കാരുടെ മദ്ധ്യത്തിൽ ഉണർവിനൻെറ കാലങ്ങളായിരുന്നു. ഈ കാലയളവിലാണ് സൈമൺ സമർത്ഥനായ ഗായകനും, ഗാനനിർമ്മാതാവുമായി രംഗപ്രവേശനം ചെയ്തത്.

1896-ൽ രക്ഷാസൈന്യക്കാരുടെ വരവായി. അവരുടെ ആഗമനം ഉണർവിന് ശക്തി വർദ്ധിപ്പിച്ചു. രക്ഷാസൈന്യത്തിൻെറ സ്ഥാപകൻ ജനറൽ ബൂത്ത് തിരുവല്ലായിൽ വന്നു. തിരു വിതാംകൂറിൽ പരസ്യയോഗങ്ങൾ സ്ഥാപിച്ചതു, ബ്രദറുകാരോ, പെന്തക്കൊസ് തുകാരൊ അല്ല, പ്രത്യുത രക്ഷാസൈന്യക്കാരാണെന്നുളള അറിവ് നമ്മെ അത്ഭുതപ്പെടുത്തും. അന്ന് യോഗങ്ങൾ ക്കെല്ലാം തമിഴ് പാട്ടുകളായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നതു. 1850-കളിൽ തമിഴ് നാട്ടിലെ വേദനായകശാസ്ത്രി എന്ന സുപ്രസിദ്ധ സംഗീതക്കാരൻെറ സഹോദരി, ജ്ഞാനപീഠവും, മകളും ജ്ഞാനാകരം, നവമണി എന്ന രണ്ടു വനിതകളും തമിഴ് നാട്ടിൽ നിന്നു വന്നു തിരുവിതാം കൂറിലെ കൺവൻഷനുകളിൽ പാടി വലിയ ഉണർവ് സൃഷ്ടിച്ചു. അന്നുവരെ, തിരുവിതാം കൂറിലെ ക്രിസ്ത്യാനികൾ സുറിയാനി ഗാനങ്ങൾ മാത്രമായിരുന്നു പാടിയിരുന്നതെന്നുള്ള വസ്തുത ആർക്കും തന്നെ അറിഞ്ഞുകൂടാ. അതിന് ശേഷമാണ് യുസ് തൊസ് ജോസഫ്, അഥവാ വിദ്വാൻകൂട്ടിയും, മോശവത്സലവും മലയാളത്തിൽ പാട്ടുകൾ രചിക്കുവാൻ തുടങ്ങി യതു.

തമിഴ് പാട്ടുകൾ സൈമണിൽ വലിയ സ്വാധീനം ചെലുത്തി. കേവലം 13-00 വയസ്സിൽ സൈമൺ തമിഴ് പാട്ടുകൾ രചിക്കുവാൻ തുടങ്ങി. പിന്നീടാണു മലയാളം പാട്ടുകൾ രചിക്കു വാൻ തുടങ്ങിയതു. അസംഖ്യം കീർത്തനങ്ങളും അനവധി സംഗീത സാഹിത്യകൃതികളും രാഗങ്ങ ളോടും, താളമേളങ്ങളോടുകൂടെ അദ്യസിച്ചു. ജന്മനാലബ്് ധമായ കളനാദം തന്നെ അഭിരാമ മായിരുന്നു. തന്നിലുണ്ടായിരുന്ന അസാധരണമായ സംഗീത വാസനാവൈദവം നിമിത്തം സമർ ത്ഥന്മാരായ സംഗീതകാരന്മാർ പോലും ഒരായിസ്്തുകൊണ്ടു സാധിക്കാത്ത കാര്യങ്ങൾ സൈമൺ അല് പകാലാഭ്യാസനം കൊണ്ടു സാധിച്ചു. മനോരജ് ഞകത്വം തൻെറ പാട്ടിൻെറ പ്രത്യേകത യായിരുന്നു. സൈമൺ ശബ്ദമുയർത്തുമ്പോൾ ശ്രോതാക്കൾ ഗാനമാധുരിയിൽ നിലീനരായി ആനന്ദസാഗരത്തിൽ മുങ്ങിയും, പൊങ്ങിയും മഉല്ലസിക്കുകയായി. തൻെറ പാട്ടുകൾ കേൾക്കു MAb അലനകികമായ ഒരു സുഖമനുദവിച്ചു നിമിലീതാക്ഷരായി അതിൽ ലയിക്കുന്നതായി ആർക്കും ബോധ്യപ്പെടും. സൈമൻെറ സംഗീതശാസ്ത്ര വൈദഗ്ധ്യവും പാട്ടിലുള്ള നൂതന ത്വവും ആകർഷകമായ രാഗത്തിലും സാഹിത്യ രസക്കൊഴുപ്പിലും താൻ നിർമ്മിച്ചു കൊണ്ടിരുന്ന സരസഗാനങ്ങളുടെ പ്രഭാവവും ക്രിസ്തീയ സഭയെ പരിപോഷിപ്പിച്ചു. എല്ലാറ്റിനും പുറമെ, രസാസ്വാദനത്താൽ വ്ൃക്ഷലതാതികളും തലയാട്ടി പോകുന്ന തൻെറ ഗാനമാധുരിയിൽ സദ MOO ലയിപ്പിച്ച് ആനന്ദചിത്തരാക്കുവാൻ തനിക്കു അനുഗുണമായ സംഗീതവാസനയും, താളപ്പി ടിപ്പുമുളള ശിഷ്യ വുന്ദത്തെയും സൈമണ് ലഭരിച്ചു.

സംഗീതത്താൽ ജനഹൃദയത്തെ അപഹരിക്കുകയും, അതിൽ ലയിപ്പിക്കുകയും ചെയ്ത ഒരു സംഗീത വിദഗ്ദ്ധൻ കേരളത്തിൽ ഇന്നേവരെ ജനിച്ചിട്ടില്ല. പത്തു യേശുദാസന്മാർ സൈമനൻെറ ശബ്ദമാധുരിയുടെ സമീപംപോലും വരികയില്ലായെന്ന്, ഇവർ രണ്ടുപേരുടെയും ഗാങ്ങൾ ശ്രവിച്ചിട്ടുള്ള അനേക സംഗീതപ്രേമികൾ സാക്ഷികരിച്ചിട്ടുണ്ട്. എന്തായാലും യുഗപുരു ഷനായിരുന്നു കെ.വി. സൈമൻ സ്വർഗ്ഗസ്ഥനായ ദൈവം മലയാളികൾക്കു നൽകിയ ഒരു പ്രത്യേക ദാനമായിരുന്നു. അദ്ദേഹത്തിൻെറ മംഗളോദാത്ത ശബ്ദം ദശകങ്ങളുടെ ദൂരത്തെ താണ്ടി ഇന്നും നമ്മുടെ കാണ്ണങ്ങളിലെത്തി, നമ്മെ ആനന്ദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ആവേശദഭരിതരാക്കുകയും ചെയ്യുന്നു. വേദപുസ്തകപ്രകാരം ജീവിക്കുന്ന ഒരു ക്രിസ്തീയ വിശ്വാസിക്ക് ഈ ഭൂമിയിൽ തന്നെ സ്വർഗ്ഗീയ സുഖം ആസ്വദിക്കുവാൻ സാധിക്കുമെന്നുള്ള ചരിത്രത്തെളിവുകൾ നിരത്തിവെയ് ക്കുക മാത്രമാണ് ഈ ലേഖനത്തിൻെറ ഉദ്ദേശം.

Converted from the 7-page printed edition. The original PDF remains available above.