Essay Malayalam 4 min read

‘കേണൽ ജോൺ മൺറോ’ കേരളത്തിന്റെ പിതാവ്

ഡോ. സണ്ണി എഴുമറ്റൂർ, ഹൂസ്റ്റൺ

പ്രയാണം (A FIBA Publication)

ജോൺ മൺറോയെക്കുറിച്ചുള്ള മലയാളം ലേഖനം.

Full text

ജോർജ് സൻറ്റായന എന്ന തത്വ ജ്ഞാനി ഇപ്രകാരം പ്രസ്താ വിച്ചു “ചരിത്രം മറക്കുന്നവർ പഴയ തെറ്റുകൾ ആവർത്തിക്കും” വളരെ നൂറ്റാണ്ടു കൾക്കു മുമ്പ് റോമിലെ പ്രധാനഎഴുത്തുകാരനായ സിസറോ ഇപ്രകാരം പ്രസ്താവിച്ചു. “നിങ്ങൾ ജനി ക്കുന്നതിനു മുമ്പ് എന്തു നടന്നു എന്ന് അറിയാത്തവർ എന്നും ശിശുക്കളായി ജീവിക്കും” നമ്മുടെ ആത്മീയ പൈതൃകം നമ്മുടെ വരും തലമുറയ്ക്ക് കൈമാറണം എന്നുളള കൽപ്പനദൈവത്തിൽ നിന്നു ഉളളതാണ് യിഥ്രയേൽ മക്കളോടുളള ബന്ധത്തിൽ ആവർത്തനപുസ്തകം ആറാം അദ്ധ്യായത്തിലും മറ്റു പല അദ്ധ്യായങ്ങളിലും ഈ നിർദേശം കാണാം.

ക്രിസ്തു മാർഗ്ഗം നരഭോജികളെ നര സ്നേഹികളാക്കി, കാട്ടുമനുഷ്യരെ നാട്ടു മനുഷ്യരാക്കി. ഈ ലോകത്തിന് സമൂല പരിവർത്തനം ചെയ്തു. ഇന്ത്യയും വിശിഷ്യ കേരളവും ഈ നിലയിൽ എത്തിയത് ക്രിസ്തുമത വിശ്വാസം മൂല മാണ്.

കേരളത്തിലെ സാമൂഹ്യ പരിവർത്തനം

കേരളത്തിൽ നൂറ്റാണ്ടുകളായി നിശ്ചലമായിരുന്ന ഒരു സമൂഹത്തെ ചല നാത്മകരമായ സമൂഹമാക്കി പരി വർത്തനം ചെയ്തത് പ്രൊട്ടസ്റ്റന്റെ മത ത്തിന്റെ സ്വാധീനം മൂലമാണ്. കേണൽ മൺറോ, ഇംഗ്ലണ്ടിലെ പൂരിറ്റൻ വിഭാഗ ത്തിൽപ്പെട്ട ഒരു ദൈവഭക്തനായിരുന്നു. ഒരു മിഷണറിയോ, സഭാ ശുശ്രുൂഷകനോ ആകണമെന്ന താൽപ്പര്യം ചെറു പ്രായം മുതലേ അദ്ദേഹത്തിനുണ്ടായിരുന്നു.

വേലുത്തമ്പിദളവായുടെ ആത്മഹത്യ ക്കു ശേഷം 1810ൽ കേണൽ ജോൺ മൺറോ കേരളത്തിന്റെ റെസിഡണ്ടായി ബാലരാമവർമ്മരാജാവ് മരിച്ചതിന് ശേഷം ഇരുപതാമത്തെ വയസ്സിൽ റാണി ലക്ഷമീ ഭായി രാജഭാരം ഏറ്റെ ടുത്തു. ദിവാൻ ഉമ്മിണിത്തമ്പിയെ മാറ്റിയ ശേഷം ദിവാന്റെ ചുമതല കുടി ഏറ്റെടുക്കണമെന്ന് റാണി മൺറോ യോട് അപേക്ഷിച്ചു തിരുവിതാംകൂർ അന്ന് പാപ്പരത്തം നേരിട്ട സമയമായി രുന്നു.

ദിവാൻ മൺറോയുടെ പരിഷ്ക്കാര ങ്ങൾ

1811 ജൂൺ മുതൽ 1814 ഡിസംബർ വരെയായിരുന്നു കേണൽ മൺറോ ദിവാനായിരുന്നത്.1812 മുതൽ 1818 വരെ കൊച്ചി രാജ്യത്തിന്റെ ദിവാൻ പദവിയും അദ്ദേഹം വഹിച്ചിരുന്നു. 1819 ൽ റസി ഡണ്ട് പദം ഒഴിഞ്ഞ് സ്വദേശത്തേക്ക് പോയി. മൺറോ റസിഡണ്ടും ദിവാനും ആയിരുന്ന കാലത്ത് തിരുവതാംകൂർകൊച്ചിയിൽ സാമൂഹ്യം, രാഷ്ട്രീയം , വിദ്യാഭ്യാസം, സാംസ്കാരികം തുടങ്ങിയ രംഗങ്ങളിൽ സമൂലപരിവർത്തനം ഉളവാ യി. തിരുവതാംകൂർ ചരിത്രത്തെ മൺറോക്ക് മുമ്പും പിമ്പും എന്ന് വിഭജി ക്കണമെന്ന് ബുദ്ധിജീവിയും രാഷ്ട്ര ഗ്തുജ്ഞനുമായ സി.കേശവൻ പ്രസ്താ വിച്ചു.

മൺറോക്ക് മുമ്പുള്ള ഭരണം

രാജാവു കഴിഞ്ഞാൽ ദിവാൻ ആയി രുന്നു പ്രധാനഅധികാരി. വേലുത്തമ്പി ക്കുശേഷമാണ് ദളവ എന്ന പേരുമാറ്റി ദിവാൻ എന്നാക്കിയത്. റസിഡണ്ട് മക്കാ ളെയാണ് പുതിയ പേർ നൽകിയത്. ദിവാൻ ബ്രാഹ്മണൻ മാത്രമായിരിക്കണ മെന്ന് നിയമമുണ്ടായിരുന്നു.

നികുതികൾ

കേണൽ മൺറോ റസിഡണ്ടും ദിവാ നുമായി ചുമതല ഏൽക്കുമ്പോൾ തിരുവ താംകൂറിൽ നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം യുക്തിക്കു നിരക്കാ ത്തും അന്യായവുമായിരുന്നു. വമ്പിച്ച ഭൂസ്വത്തും ആദായവും ഉണ്ടായിരുന്ന നമ്പൂതിരിമാരെയും പട്ടന്മാരെയും ക്ഷതി യന്മാരെയും നായന്മാരെയും ആദായനി കുതിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ചോഗർ, ചാന്നാർ , അടിമകൾ എന്നീ നിർധനവിഭാഗത്തിൽ നിന്നുമാണ് നികു തികൾ പിരിച്ചിരുന്നത്. മനുഷ്യരെ ഇത്ര മാത്രം അടിച്ചമർത്തിയ ഒരു ഭരണ വ്യവസ്ഥ ലോകത്തൊരിടത്തും ഇല്ലായിരുന്നു.തലക്കരം, വലക്കരം, മുല ക്കരം, വള്ളക്കരം മുതലായ അനവധി നികുതികൾ ഈ പാവപ്പെട്ടവരിൽ നിന്നും ഈടാക്കി. സ്ത്രീകൾ മാറ് മറ ചാൽ അതിന് പ്രത്യേക കരം ഉണ്ടായിരു ന്നു. ചേർത്തല വടക്കേ അങ്ങാടിക്കു സമീപം ജീവിച്ചിരുന്ന നങ്ങേലിയെന്ന മുപ്പത്തഞ്ചുകാരി കരം നൽകാതെ മാറ് മറച്ചു. വിവരമറിഞ്ഞ പ്രവൃത്തിയാർ (village officer) കരം പിരിക്കാനായി നങ്ങേലിയുടെ ഭവനത്തിലെത്തി. പണ ത്തിനു പകരം ചോരചിന്തിയ മാറിടമാണ് ്രവൃത്തിയാർക്കു ലഭിച്ചത്. മുലമുറിച്ചു മാറ്റിയ നങ്ങേലി രക്തം വാർന്നു പിടഞ്ഞു മരിച്ചു. നങ്ങേലിയുടെ ചിതയിൽ ചാടി ഭർത്താവ് കണ്ഠപ്പൻ ആത്മഹത്യ ചെയ്തു. വിവരമറിഞ്ഞ ശ്രീമൂലം തിരു നാൾ മഹാരാജാവ് 1840 മാർച്ച് 8 ന് മുല ക്കരം നിർത്തലാക്കി ഉത്തരവിട്ടു.

താണജാതിയിലെ ഒരാൾ മരിച്ചു കഴി ഞ്ഞാൽ അയാളുടെ സ്വത്തിന്റെ 20% സർക്കാരിലേക്ക് അടയ്ക്കണം. ഇവ കൂടാതെ മുക്കുവർ, ചോഗർ മുത ലായവരുടെ സ്ഥാനങ്ങൾ നില നിർത്താൻ ആണ്ടുതോറും ആണ്ട ക്കാഴ്ച്ച അർപ്പിക്കണമായിരുന്നു. ഇതു പോലെ കൊട്ടാനും പാടാനും ഉള്ള അവകാശത്തിന് കൊട്ടുപാട്ടു സ്ഥാനക രവും പന്തൽ ഇടുന്നതിന് പന്തൽ സ്ഥാനകരവും ഏർപ്പെടുത്തിയിരുന്നു. ആർപ്പ്, കുരവ, ആഭരണം ധരിക്കൽ, പുലകുളി മുതലായ വേറെ അനവധി കരങ്ങളും ഉണ്ടായിരുന്നു. ഏഴജാതി കൾ, നീചജാതികൾ, കീഴപ്പരിഷകൾ, ഈഴവർ, ചാന്നാർ, ക്രിസ്ത്യാനികൾ മുതലായവർ പ്രതിഫലമില്ലാതെ സർക്കാരിന്റെ ജോലികൾ ചെയ്തിച്ചിരു ന്നു. ഇതിന് ഈഴിയം എന്നാണ് പറ യുന്നത്. മിസ്രയീമിൽ യിസഥ്രയേൽ മക്കളെ കൊണ്ട് ഫറവോൻ :ഉഈഴിയ വേല ചെയ്യിച്ച ചരിത്രസത്യം നാം വച നത്തിൽ കാണുന്നു.

അടിച്ചമർത്തൽ കൊണ്ടും നികുതി ഭാരം കൊണ്ടും നിവർന്നു നിൽക്കാൻ കഴിയാതെ തളർന്നു കിടന്ന അയിത്ത വർഗ്ഗത്തോടാണ് ക്രിസ്തു ശിഷ്യനായ മൺറോ കരുണ കാണിച്ചത്. ആദ്യമായി അവരെ പീഡിപ്പിച്ച ഉദ്യോഗസ്ഥന്മാ രുടെ അഹങ്കാരത്തിനുമേൽ തന്റെ നീതിയുടെ ചാട്ടവാർ വീശി. എല്ലാ വർക്കും ഒരുപോലെ നിയമങ്ങൾ ബാധ കമാണെന്ന് വിളംബരം ചെയ്തു. ആദ്യ മായി പാവപ്പെട്ടവരുടെ എല്ലാ നികുതി കളും നിർത്തി. കേണൽ മൺറോയെ ഒരു മിഷണറിയായി കേരളത്തിലെ ഭൂരിപക്ഷം പേരും കണ്ടു. കേരളത്തിലെ സമ്പന്നരായ സവർണ്ണർക്ക് കരം ഏർപ്പെടുത്തി. നായർ, ക്ഷരതിയൻ, ബ്രാഹ്മണൻ അവരുടെ പുതിയ നികുതി യിൽ കോപിഷ്ഠരായതുമൂലം കേരള ത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിച്ചു. ഇക്കൂട്ടർ വലിയ നുണപ്രച രണയും വർഗ്ഗീയ വിഷവും കുത്തി വെച്ചു.

  1. ഒരുവെള്ളക്കാരൻ നമ്മുടെ രാജ്യത്ത് വന്ന് നമ്മുടെ പരമ്പരാഗത വിശ്വാസങ്ങൾ തകിടം മറിക്കുന്നു.
  2. ഒരു ക്രിസ്ത്യാനിയായ മൺറോ നമ്മുടെ മതത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു.
  3. ഒരു വിദേശി , നമ്മുടെ മേൽ അവന്റെ മേൽക്കോയ്മ നടത്തുന്നു. ഈ പ്രചരണം മൂലം കേരളത്തിലെ മാത്രമല്ല ഇന്ത്യയിലും ഇതേമാതിരി പ്രചരണ ങ്ങൾ നടത്തുന്നു. ഫലം എന്തായി. ഇന്ന് ഇന്ത്യക്കാർക്ക്, വിശിഷ്യ മലയാളിക ളിൽ ഭൂരിപക്ഷം പേർക്കും വെള്ളക്കാ രോട് ഒരു എതിർപ്പുണ്ട്. ബോംബെയിൽ ഈയിടെ പാകിസ്ഥാൻ ഭീകരർ നട ത്തിയ അക്രമത്തിൽ ആദ്യമായി അന്വേ ഷിച്ചത് അമേരിക്കയിലെയും ഇംഗ്ലണ്ടി ലേയും വെള്ളക്കാരെയായിരുന്നു.1812 ൽ കേരളത്തിൽ അടിമ കച്ചവടം നിർത്തൽ ചെയ്യാൻ മൺറോക്ക് സാധിച്ചു.

കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിലെ അനാചാരങ്ങൾ അദ്ദേഹം ഇട പെട്ട് മാറ്റി. ബൈബിൾ മലയാളത്തിൽ അച്ചടിക്കുവാൻ വേണ്ട പ്രോത്സാഹന ങ്ങൾ അദ്ദേഹം നൽകി. ക്രൈസ്തവർക്ക് പഠിക്കുവാൻ പ്രത്യേക സാഹചര്യങ്ങൾ സൃഷ്ടിച്ചു. ക്രിസ്ത്യാനികൾക്ക് സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതി നുള്ള അനുമതിയുടെ വിളംബരം റാണി പ്രഖ്യാപിച്ചു. എല്ലാ കോടതികളിലും ഓരോ ക്രിസ്ത്യൻ ജഡ്ജിയെ മൺറോ നിയമിച്ചു. സവർണ്ണർ ഛ്രിസ്ത്യാനികളെ കൊണ്ട് അമ്പലത്തിലും മറ്റും ചെയ്യിച്ചി രുന്ന നിർബന്ധജോലികൾ മൺറോ നിർത്തിയതു മൂലം (ക്രിസ്ത്യാനികൾക്ക് കൂടുതൽ മാനം സമൂഹത്തിൽ ലഭിച്ചു. 1815 ഡിസംബർ 12 ന് ക്രിസ്ത്യാനിക ളുടെ ഉഈഴിയവേല നിർത്തൽ ചെയ്തുകൊണ്ടുള്ള വിളംബരം പുറപ്പെ ടുവിച്ചു.

ഞായറാഴ്ച ദിവസം അവധിയായി അദ്ദേഹം പ്രഖ്യാപിച്ചു. ക്രിസ്താനിക ളുടെ ആൾക്കരം അഥവാ തലക്കരം നിർത്തലാക്കി. ഉത്സവങ്ങൾക്കും ക്ഷേത്ര ങ്ങൾക്കും കഛ്രസ്ത്യാനികൾ നിർബന്ധ മായി നൽകേണ്ടിയിരുന്ന സംഭാവന കളും നിർത്തലാക്കി.1817 ൽ ശുദ്രർ, ഈഴ വർ, ചാന്നാർ ,മരയ്ക്കാർ മുതലായ ജാതികൾക്ക് ആഭരണം ധരിക്കുന്നതി നുള്ള നിയന്ത്രണം എടുത്തു കള ഞ്ഞു.1817 ൽ എല്ലാവർക്കും ഭവനം ഓട് മേയുന്നതിനുള്ള സ്വാതന്ത്യം നൽകി.

മൺറോയെപ്പോലെ ഒരു സാമൂഹ്യപ രിഷ്കർത്താവ് അദ്ദേഹത്തിനു മുമ്പോ അദ്ദേഹത്തിനു ശേഷമോ കേരളത്തിൽ ജീവിച്ചിരുന്നിട്ടില്ല. കച്ചവട സ്വാതന്ത്രം എല്ലാവർക്കും നൽകിക്കൊണ്ട് 1818 ൽ റാണി പാർവ്വതീഭായി ഉത്തരവ് പുറപ്പെടു വിച്ചു. ഏഴജാതികളിൽ നിന്ന് പിരിച്ചി രുന്ന നികുതികൾ നിർത്തിയെങ്കിലും വരുമാനം വർദ്ധിച്ച് ഖജനാവ് നിറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിൽ ഹിന്ദുമത അന്ധവിശ്വാസത്തിൽ അടിയുറച്ച നിശ്ചല സമൂഹത്തെ ദുരാചാരങ്ങൾ മാറ്റി, ചലനാത്മകമായ ഒരു സമൂഹത്തെ അദ്ദേഹം സൃഷ്ടിച്ചു. കേരളത്തിലെ നീതിന്യായം, കോടതികൾ, വിദ്യാ ഭ്യാസം , ധനപരം മുതലായ എല്ലാപുരോ ഗമനത്തിനും കാരണം ഈ മഹാനായി രുന്നു.അദ്ദേഹം ചെയ്ത സേവനങ്ങൾ നന്ദിയോടെ ഈ സമയം നമുക്ക് ഓർക്കാം.

Converted from the 2-page printed edition. The original PDF remains available above.