Full text
യെരുശലേം ദേവാലയം: പെന്തെക്കോസ്തു നാളിലെ പുതിയനിയമ സഭയുടെ ജന്മസ്ഥലം
അലഖ: (പ്രവർത്തികൾ 2-ൽ, പരിശുദ്ധാത്മാവിന്റെ
ആഗമനം നടന്നത്, ശിഷ്യന്മാർ താമസിച്ചിരുന്ന മാളിക മുറിയിലായിരുന്നെന്നാണ് (പ്രമുഖ പ്രസംഗകരും വ്യാഖ്യാതാക്കളും വിശ്വസിക്കുന്നത്. വളരെ കുറച്ചു പേർക്കാണ് വിരുദ്ധാഭിപ്രായമുള്ള ത്. ആ ന്യൂനപക്ഷ വിഭാഗത്തിലാണ് ഈ ഗ്രന്ഥകർത്താവും. അ.പ്ര. 1,2 അധ്യായങ്ങളുടെ സൂക്ഷ്മ പരിശോധനയിലൂടെ അത് വ്യക്തമാ കും. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച്, (കിസ്തീയ സഭയുടെ ജന്മ സ്ഥലം കൃത്യമായി അറിഞ്ഞിരിക്കുക എന്നത് അത്ര പ്രധാനമല്ല. നമ്മുടെ തേജസ്കരണത്തിനു ശേഷം നാം ഇത് അറിയുന്നതായിരി ക്കും. “ഞാൻ പനലൊസ്, അബ്രഹാം, ദാനിയേൽ, യേശുക്രിസ്തു എന്നിവരെ കാണുമ്പോൾ, അവരുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് ചോദിക്കുമെന്നു പറയുന്ന പല വിശ്വാസികളെക്കുറിച്ചും അറിയാം. 1 യോഹന്നാൻ 3:2-3 ന്റെ അടിസ്ഥാനത്തിൽ ഇത് അസ്ഥാനത്താണെ ന്നാണ് ഗ്രന്ഥകർത്താവ് വിശ്വസിക്കുന്നത്. “നാം ഇപ്പോൾ ദൈവമ ക്കൾ ആകുന്നു, നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമാ യില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോ ലെ തന്നെ കാണുന്നതാക്കൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.” നമ്മുടെ തേജസ്കരണശേഷം നാം ദൂതന്മാ രെയും യേശുവിനെയും പോലെ ആകും. നമ്മുടെ അറിവ് ദൂതന്മാരു ടേതുപോലെയാകും. സഭയുടെ ആരംഭം മാളികമുറിയിലല്ല, എന്നതി നുള്ള എന്റെ ന്യായങ്ങൾ ഞാൻ വ്യക്തമാക്കുന്നതായിരിക്കും. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും അനുമാനം നടത്തുക മനുഷ്യന്റെ പ്രത്യേകതയാണ്. ചരിത്രത്തിലൂടനീളം വലിയ ജ്ഞാനി കളും ബുദ്ധിമാന്മാരുമായ ഒട്ടുമിക്ക വൃക്തികളും അത്തരം തെറ്റുകൾ വരുത്തിയിട്ടുണ്ട്. ബൈബിളിലെ അവ്യക്തമായ ഭാഗങ്ങളെക്കുറിച്ചു വാദ്രപതിവാദങ്ങൾ നടത്തി വിഭാഗീയത സൃഷ്ടിക്കുവാൻ ഒരിക്കലും പാടില്ല. നിഷ്പക്ഷമായ വേദവ്യാഖ്യാന രീതി നാം പിന്തുടരുന്നുവെ ങ്കിൽ ഒട്ടനവധി ആശയക്കുഴപ്പങ്ങളെ ഒഴിവാക്കുവാൻ നമുക്കു കഴിയും. എല്ലാവരും ഒരു അളവുവരെ നിഷ്പക്ഷമതികളല്ല. ഇത്തരം പ്രവണത നിമിത്തം വേദപുസ്തക വ്യാഖ്യാനത്തിനു തങ്ങളുടെതായ ഭാഷ്യം
അവർ രൂപപ്പെടുത്തുന്നു. റോമൻ കത്തോലിക്കർ, മോർമ്മോൺസ്, ശാബത് മിഷൻ, യഹോവ സാക്ഷികൾ, കാൽവിനിസ്റ്റുകൾ, പെ നത്ക്കോസ്തു തുടങ്ങി അനേകർ തങ്ങളുടേതായ വ്യാഖ്യാനങ്ങൾ ബൈബിളിനു നൽകുന്നവരാണ്.
എന്താണ് പെന്തെക്കോസ്ത് നാൾ? “പെന്തെക്കോസ്ത് നാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചുകൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തു നിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ച രിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി” (അ.പ്ര. 2:1-4).
ഇതിനു മുൻപ് 1500 തവണ പെന്തെക്കോസ്ത് നാൾ വന്നിട്ടുണ്ട്. ഇപ്പോൾ അത് പൂർണ്ണമായി വന്നു. മോശയിലൂടെ ഈ പെരുന്നാൾ സ്ഥാപിക്കപ്പെട്ട ശേഷമാണ് ഇത് വന്നു തുടങ്ങിയത്. പഴയനിയമ കാലത്ത് പെന്തെക്കോസ്ത് ദിവസം, യഹൂദന്മാർ പുതിയ ധാന്യം പൊടിച്ച്, എണ്ണ ചേർത്ത് പുളിപ്പില്ലാത്ത രണ്ട് അപ്പങ്ങൾ ഉണ്ടാക്കും. ഈ അപ്പങ്ങളോടൊപ്പം, ഉയനമില്ലാത്ത ഏഴു ചെമ്മരിയാട്ടിൻകുട്ടിക ളെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടുകളെയും കർത്താവിന് അർപ്പിക്കും. ഈ പത്ത് യാഗങ്ങൾ കാൽവറിയിലെ പൂർണ്ണതയെ പ്ര തിബിംബിക്കുന്നു.
ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു അൻപതു ദിവസം കഴിഞ്ഞു നടന്ന കാര്യത്തെയാണ് ഇതെല്ലാം പ്രതിബിംബിക്കുന്നത്. ആഴ്ചയുടെ ആദ്യ ദിവസമാണ് പെന്തെക്കോസ്ത് പെരുനാൾ, എല്ലായ്പോഴും വരുക. ശബത്തിന്റെ അന്ത്യവും പുതിയ യുഗത്തിന്റെ സമാരംഭവും ആണ് പഴയനിയമ ഉത്സവമായിരുന്ന ഈ പെന്തെക്കോസ്ത് പെരു നാൾ എന്ന നിഴൽ. പെന്തെക്കോസ്ത് നാളിലെ പരിശുദ്ധാത്മാവിന്റെ _്രവർത്തനത്തെയാണ് എണ്ണ ്രതിബിംബിക്കുന്നത്. പാപത്തെ സൂചി പ്പിക്കുന്ന പുളിപ്പ് മറ്റു ഭോജനയാഗങ്ങളിൽ നിന്നും വ്യക്തമായും ഒഴിവാക്കിയിരുന്നു. സാധാരണ ഭോജനയാഗം, പാപരഹിതനായ ക്രിസ്തുവിനെ കാണിക്കുന്നു. പെന്തെക്കോസ്തിലെ അപ്പങ്ങളിൽ പുളിപ്പ് ചേർത്തിരുന്നു. കാരണം ആ അപ്പങ്ങൾ, സഭയെ പ്രതിബിം ബിക്കുന്നു. സഭ പാപത്തിൽനിന്നും പൂർണ്ണമായ വീണ്ടെടുപ്പുവരെ മോചിതമല്ല (ജോൺ ഫിലിപ്പ്).
യെരുശലേം ദേവാലയമാണെന്നതിനുള്ള ന്യായങ്ങൾ
അ.പ്ര. 1ന്റെ പശ്ചാത്തലം “അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കും പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊ ടുത്തു” (അ.പ്ര. 1:2,3). വിവിധ തെളിവുകളാൽ ശിഷ്യന്മാരുടെ സംശ യത്തെ ദൂരീകരിക്കുവാൻ ഉയർത്തെഴുന്നേറ്റ കർത്താവ്, നാല്പതു ദിവസങ്ങളോളം വന്നുംപോയും അനേകർക്ക് പ്രത്യക്ഷനാകുകയും ചെയ്തു. അങ്ങനെ തന്റെ പുനരുത്ഥാനത്തെ അസന്നിഗ്ധമായി തെ ളിയിച്ചു.
ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം പുതുജനനത്തിലൂടെ മാത്രമാ ണ് (യോഹ. 3:1-3). സ്വർഗ്ഗരാജ്യം ദൈവരാജ്യത്തിൽ ഉൾപ്പെട്ടതാണ്, അതുകൊണ്ട് പല കാര്യങ്ങളും അവയ്ക്കു പൊതുവായുണ്ട്. ദൈവ രാജ്യം ആത്മീകവും നിത്യവുമാണ്. അതേ സമയം സ്വർഗ്ഗരാജ്യം താത്കാലികം ആണ്.
യഹൂദൻ അവരുടെ രാജാവിനെ തള്ളിക്കളഞ്ഞതിനാൽ, ദൃശ്യമായ രാജ്യം നീട്ടിവെച്ചു. AGAMA രാജ്യത്തിന്റെ കാലം അങ്ങനെ ആരം ഭിച്ചു (മത്താ. 13). സഭായുഗം ആരംഭിക്കുവാൻ പോവുകയായിരുന്നു. അതു മാർമ്മിക സ്വർഗ്ഗരാജ്യത്തിന്റെ അതേ കാലഘട്ടത്തിൽ തന്നെ യുള്ളതുമാണ് (മത്താ. 13:11). പ്രവാചകന്മാർ മുൻപറഞ്ഞ അക്ഷ രിക രാജ്യം ഭൂമിയിൽ ഭാവിയിൽ സ്ഥാപിതമാകും. “സഹ്രസാബ്ദ നാലാമത്തെ ദേവാലയത്തിൽ രാജാവായ് അവൻ പ്രപഞ്ചത്തെ വാഴു വാൻ തുടങ്ങും. സഹ്രസാബ്ദവാഴ്ചയുടെ അവസാനം സാത്താനെ പരാജയപ്പെടുത്തുകയും രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കയും ചെയ്യും (1 കൊരി. 15:22-28). ഈ കൃപായുഗത്തിൽ അവന്റെ ശിഷ്യന്മാർ സുവിശേഷം സകല രാജ്യങ്ങളിലും അറിയിക്കുകയും വേണം.
മാളികമുറിയിൽ ശിഷ്യന്മാർ തങ്ങിയിരുന്ന സ്ഥലത്തേക്ക് അവർ പോയി. അ.പ്ര. 12:12 ലെ, “ഇങ്ങനെ അവർ ഗ്രഹിച്ചശേഷം അവൻ മർക്കോസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു” എന്ന പ്രസ്താവനയാൽ, മാളികമുറിയിൽ ഉൾപ്പെട്ട മറിയയുടെ വീടാണിതെന്നു ചിലർ അനുമാനിക്കുന്നു.
ആ കാലത്ത് 120 ആളുകളെ ഉൾക്കൊള്ളുവാൻ വലിപ്പമുള്ള എത്ര വീടുകളായിരിക്കണം യെരുശലേമിൽ ഉണ്ടായിരിക്കുക. ഇന്ന്, 2000 വർഷങ്ങൾക്ക് ശേഷം പോലും ചുരുക്കം വീടുകൾക്കാണ് 120 പേരെ ഉൾക്കൊള്ളുവാൻ ആവുക.
യൂദാസിനു പകരം മത്തിയാസിനെ തെരഞ്ഞെടുക്കുന്നു (അ.പ്ര. 1:24-26)
ശിഷ്യന്മാരുടെ കൂട്ടം ഒരുമനപ്പെട്ടു പ്രാർത്ഥനയിൽ തുടർന്നു (1:14). മാത്രമല്ല മത്തിയാസിന്റെ തെരഞ്ഞെടുപ്പ് ദൈവം അംഗീകരിച്ചുവെന്നു വേണം കരുതുവാൻ. മത്തിയാസിനെ നിയമിക്കുന്നതായി നാം കാണു ന്നില്ല. അവനെ ശിഷ്യന്മാരുടെ കൂട്ടത്തിൽ എണ്ണി (അ.പ്ര. 1:26).
ചില പണ്ഡിതർ ചിന്തിക്കുന്നത്, മത്തിയാസിന്റെ തിരഞ്ഞെടുപ്പ് തെറ്റായിരുന്നുവെന്നാണ്. പയലൊസിനെയാണ് പന്ത്രണ്ടാമനായി ദൈവം ഗണിച്ചതെന്നാണ് അവർ വിശ്വസിക്കുന്നത്. ഇത് വെറും അനുമാനം മാത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മത്തി യാസിനെക്കുറിച്ച് അപ്പൊ.പ്രവ. 1:23-26 നു ശേഷം ഒരു പരാമർശ വും ബൈബിളിൽ കാണുന്നില്ല. അവരുടെ ചിന്തയ്ക്ക് ആധാരം. അങ്ങനെയെങ്കിൽ അന്ത്രയോസ്, അൽഫായി, ബർത്തലോമായി, ഇവരെക്കുറിച്ചും ഒരു പരാമർശവും സുവിശേഷങ്ങൾക്കു ശേഷം ഇല്ലല്ലോ.
ലൂക്കൊസ് 10:1 ലെ 70 ശിഷ്യന്മാരിൽ ഒരുവനായിരുന്നു മത്തി യാസെന്നാണ് യുസേബിയോസ് പറഞ്ഞിട്ടുള്ളത്. അ.പ്ര.1:24-26 ൽ ശിഷ്യന്മാർ വളരെ ശ്രദ്ധയോടും സാംയുക്തമായും ചീട്ടിടുന്നതായി കാണുന്നു. ആ സ്ഥാനത്തിനു യോഗ്യരായ രണ്ടുപേരെ അവർ ആദ്യം തിരഞ്ഞെടുത്തു. എബ്രായ ചരിത്രത്തിൽ ചീട്ടിടൽ മുൻകാല _പ്രാബല്യമുള്ള രീതിയാണ്. കൂടാതെ ചീട്ടിട്ടത് ശക്തമായ പ്രാർത്ഥന യ്ക്കു ശേഷവുമാണ്. “ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ” (സദൃശം. 16:33).
മറ്റൊരു തെളിവ് യോഹ. 20:22 ആണ്. ” ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെ GAG DOG) അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ”. പെന്തെക്കോസ്ത് ദിവസം സ്ഥിരമായി പരിശു ദ്ധാത്മാവ് ശിഷ്യന്മാർക്ക് ലഭിക്കും വരെ, അവരെ ശക്തിപ്പെടുത്തുവാ നായി അവരുടെ GAG ഈതി, യേശുക്രിസ്തു ആത്മാവിനെ അവർക്കു നൽകി. യോഹ. 20:22 ൽ ആത്മാവിനെ പ്രാപിച്ചത് താത്ക്കാലികമായ ഒന്നായിരുന്നു. മത്തിയാസിനെ തെരഞ്ഞെടുക്കുന്നതിൽ പത്രോസിനു പരിശുദ്ധാത്മ നടത്തിപ്പ് ഉണ്ടായി എന്നത് വ്യക്തമാണ്.
പഴയനിയമ ച്രവചന നിവൃത്തി എന്ന നിലയിലായിരുന്നു യൂദയ്ക്കു പകരം മറ്റൊരാളെ തെരഞ്ഞെടുത്തതെന്ന് അ.പ്ര. 1:15,16 വ്യക്തമാ ക്കുന്നു.
പഴയനിയമത്തിൽ പരിശുദ്ധാത്മാവ് വ്യക്തികളുടെ മേൽ താത്ക്കാ ലികമായി അധിവസിക്കുകയും പോവുകയും ചെയ്തിരുന്നു. ബസലേ ലിൽ സമാഗമന കൂടാരത്തിന്റെ നിർമ്മാണത്തോടു ബന്ധപ്പെട്ടു പരിശുദ്ധാത്മാവ് ശക്തീകരിക്കുന്നതാണ് ആദ്യത്തെ പരാമർശം (പുറ. 31:3).
സംഖ്യ. 11:17, 25-26,29 വാക്യങ്ങളിൽ മോശയുടെ മേലുള്ള ആത്മാ ANG കുറെ എടുത്ത് തന്നോടുകൂടെ ശുശ്രൂഷിച്ചിരുന്ന 70 മൂപ്പന്മാ രുടെ GAG പകർന്നതായി നാം കാണുന്നു. സംഖ്യ 24:1-4 ൽ ഉള്ള (al വാചകനായ ബിലെയാമിന്റെ മേൽ ആത്മാവ് വന്നതായി കാണുന്നു (2 പത്രോ. 2:15; വെളി. 2:14). ഇതേ നിലയിൽ യോശുവയെ ആത്മാ വ് ശക്തീകരിച്ചതായി സംഖ്യ. 27:18-19 ൽ വായിക്കുന്നു. ഇതിൽനി ന്നെല്ലാം നമുക്കു വ്യക്തമാകുന്ന സത്യം, ഇവയെല്ലാം ആത്മാവിന്റെ താത്ക്കാലിക അധിവാസമായിരുന്നുവെന്നാണ്.
എന്നാൽ പുതിയനിയമത്തിൽ സകല വിശ്വാസികളിലുമുള്ള പരിശുദ്ധാത്മാവിന്റെ അധിവാസം സ്ഥിരമായിരുന്നു (റോമ. 8:9, 11; 1 കൊരി. 3:16; 12:13; എഫെ. 1:13, യോഹ. 14:16). പെന്തെക്കോസ്ത് നാൾ
പുഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറി യയോടും... ആ കാലത്ത് ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റു നിന്നു പറഞ്ഞത്” (അ.പ്ര. 1:14,15).
ഈ വേദഭാഗത്തേക്കുറിച്ചു ഒരു ലഘുപഠനം നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. ലൂക്കോസ് 24:52-53 വലിയൊരു തെളിവു നൽകുന്നു; “അവർ അവനെ നമസ്കരിച്ചു, മഹാ സന്തോഷത്തോടെ യെരുശലേ മിലേക്ക് മടങ്ങിച്ചെന്നു; എല്ലായ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.” ഒട്ടുമിക്ക വ്യാഖ്യാന ഗ്രന്ഥങ്ങളും ഈ കാര്യം അവഗണിക്കുകയും ചിലർ നിലവിലുള്ള ചിന്ത പിന്തുടരുക യുമാണ് ചെയ്യുന്നത്.
എഫ്. എഫ്. ബ്രൂസ് രേഖപ്പെടുത്തുന്നു, ശിഷ്യന്മാർ ഉണ്ടായിരുന്ന “സ്ഥലം” എന്നത്, അ.പ്ര. 2:2 ലെ വീട് ആണെന്നു കൂടുതൽ വ്യക്ത മാക്കിയിട്ടില്ല. അ.പ്ര. 1:13 ലെ മാളികമുറി ആയിരുന്നിരിക്കാം; എന്നാൽ അതു കൂടുതലായി അറിയാൻ വഴിയില്ല. _ബ്രൂസിന്റെ അടുത്ത വിശ
ദീകരണം യുക്തിസഹമല്ല; അദ്ദേഹം ഈ സംവാദത്തിന്റെ രണ്ടു
പക്ഷത്തും നിലക്കുവാനാണ് ശ്രമിക്കുന്നത്; “” ശിഷ്യന്മാർ സംസാരിക്കു വാൻ പോകുന്ന വിവിധ ഭാഷകളുടെ പ്രതിബിംബമായ “അഗ്നിജ്വാല
പോലെ പിളർന്ന നാവുകൾ എത്ര ദൂരെ വരെ ദൃശ്യമായിരുന്നുവെന്നത് അവ്യക്തമാണെന്നു ബ്രൂസ് അഭിപ്രായപ്പെടുന്നു. എ.ഒ. ചേസിന്റെ വാക്കുകളിൽ, “ആ സഭയുടെ GAG (കൂട്ടം) പരിശുദ്ധാത്മ പകർച്ച ഉണ്ടായപ്പോൾ, അപ്പോസ്തലന്മാരുടെ GAG ഒരു പുതുദിവസത്തിന്റെ സൂര്യരശ്മികൾ പതിച്ചപ്പോൾ, ദേവാലയത്തിന്റെ ഇടനാഴികളിലും സ്തംഭങ്ങളിലും പതിച്ച സൂര്യകിരണങ്ങൾ അന്നു കൂടിവന്ന ജന ക്കൂട്ടം കണ്ടില്ലേ?” അപ്പോസ്തലന്മാർ സംസാരിച്ച പുതുഭാഷകളും അവരുടെ GAG പതിച്ച *അഗ്നിജ്വാലപോലെ പിളർന്ന നാവുകളും” ഇതര അടയാളങ്ങളും അസാധാരണങ്ങളായിരുന്നില്ലേ.”
“അവർ കൂടിയിരുന്ന സ്ഥലം” യെരുശലേം ദേവാലയമായിരുന്നുവെ ന്നു, ഇത് വ്യക്തമാക്കുന്നു. പത്രോസിന്റെ വാക്കുകൾ (വാക്യം 14-41). പെരുനാളിനു കൂടിവന്ന ജനക്കൂട്ടം കേട്ടുവെങ്കിൽ, അത് ദേവാലയ ്രാകാരമായിരിക്കുവാനേ സാധ്യതയുള്ളൂ. പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നപ്പോൾ ശിഷ്യന്മാർ സ്വകാര്യ ഭവനത്തിലായിരുന്നുവെങ്കിൽ കൂടി, അവർ അത് വിട്ട് വീഥികളിലേക്ക് നീങ്ങിയിരിക്കണം. അല്ലാ യിരുന്നുവെങ്കിൽ അവർ സംസാരിച്ച വിവിധ ഭാഷകൾ അന്നത്തെ ജനക്കൂട്ടത്തിൽ ഒരു ചലനവും സൃഷ്ടിക്കയില്ലായിരുന്നു. അന്യഭാ ഷകളിൽ സംസാരിച്ചുകൊണ്ട് അവർ വീഥികളിലേക്ക് വന്നപ്പോൾ, മുഴക്കം കേട്ട്, ജനക്കൂട്ടം തീർച്ചയായും വന്നുകൂടുകയും, അവർ ശിഷ്യന്മാരെ ദേവാലയ സ്ഥാനത്തേക്ക് അനുഗമിക്കുകയും, ചെയ്യു കയുണ്ടായിരിക്കണം. അവിടെവച്ചാണ് പത്രോസ് ഇത്ര വലിയൊരു ജനസമൂഹത്തോട് സുവിശേഷ സന്ദേശം വിളിച്ചറിയിച്ചത്.”
(പ്രമുഖ വ്യാഖ്യാതാക്കളുടെ എഴുത്തുകൾ ഞാൻ പരിശോധിച്ച പ്പോൾ, പ്രസിദ്ധ വ്യാഖ്യാതാവായ കാംബൽ മോർഗന്റെ അഭിപ്രായം ശശദ്ധിക്കുകയുണ്ടായി. ഈ സ്ഥാനത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ പരാമർശം എന്നെ ആകർഷിക്കയുണ്ടായി. “അവർ കൂടിവന്ന സ്ഥല ത്തിന്റെ പേര ബൈബിളിൽ വ്യക്തമാക്കിയിട്ടില്ല. അത് ദേവാലയമാ യിരുന്നു എന്നത് തർക്കമറ്റ കാര്യമാണ്” (ലൂക്കൊ. 24:52, 53; അ.പ്ര. 1:14, 2:1, 46 വാക്യങ്ങൾ താരതമ്യം ചെയ്തു നോക്കുക).
മാളികമുറിയിൽ 120 പേരോടുകൂടിയാണ് പെന്തെക്കോസ്ത് ദിവസം സഭ സ്ഥാപിക്കപ്പെട്ടതെന്നാണ്, ഭൂരിപക്ഷം പണ്ഡിതരും ചിന്തിക്കു ന്നത്. എന്നാൽ ആ പ്രത്യേക സന്ദർഭത്തിൽ മാളികമുറിയിൽ തന്നെ അവർ തുടർന്നിരുന്നുവെന്നത് ശരിയല്ല. അവർ പറയുന്നത്, “പെട്ടെന്ന് കൊടിയ കാറ്റടിക്കുന്ന ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു” (അ.പ്ര. 2:2). അതേ സമയം “alls” എന്ന ലൂക്കോസിന്റെ പ്രയോഗം ഒന്നാം നൂറ്റാണ്ടിലെ യെരുശലേം ദേവാലയ ത്തെയാണ് കാണിക്കുന്നത്. “അവർ അവനെ നമസ്കരിച്ചു. മഹാസ തന്തോഷത്തോടെ യെരുശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാടഴ്ത്തിപ്പോന്നു (ലൂക്കൊ.
24:52-53).
ഗൂഗിൾ പരിശോധിച്ചപ്പോൾ “വീട് എന്നതിനുള്ള എബ്രായ പ ദം കണ്ടു. “പർവ്വതത്തിലെ ഭവനം” (Mountain of the house). ‘har ha - 08/ എന്ന ഹീബ്രു പദത്തിന് പർവ്വതത്തിലെ ഭവനം അതായത് “ദൈവത്തിന്റെ ആലയം” എന്ന അർത്ഥമാണുള്ളത്.
പെന്തെക്കോസ്ത് നാളിലെ മഹത്തായ ആ സംഭവം നടന്നത് യെ രുശലേം ദേവാലയത്തിലാണെന്നതിനെ ന്യായീകരിക്കുന്ന തെളിവാ ണിത്. മാത്രവുമല്ല അന്ന് രക്ഷിക്കപ്പെട്ട 3000 സ്നാനമേറ്റത് മിക്വെ (Mikvah) എന്നു വിളിക്കപ്പെട്ടിരുന്ന പല കുളങ്ങളിലുമായിരുന്നിരി ണം.
ആ കൂട്ടത്തെ “യെരുശലേം പുരുഷന്മാരെ” എന്നു പത്രോസ് സംബോധന ചെയ്തതിൽനിന്നും അവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നില്ലെന്നു വേണം കരുതുവാൻ. ജോസീഫസ് വിവരിച്ചി രിക്കും പോലെ മാളികമുറി എന്നത് യെരുശലേം ദേവാലയത്തിന്റെ അകത്തെ പ്രാകാര ചുമരിന്റെ മുകളിലായി ഒരേ മേൽക്കൂരയോടു കൂടിയതാണ്. എന്നാൽ മുറികളെ തമ്മിൽ വേർതിരിക്കുവാനുള്ള ചുവരുകളുണ്ട്. ഒരു ദിവസംകൊണ്ട് 3000 പേർ സ്നാനപ്പെട്ടത് എങ്ങനെ?
ഈ സ്നാനത്തെ സംബന്ധിച്ചുള്ള സംശയത്തിനു നിവാരണമാണ് ലൂക്ക് ചാണ്ട്ലർ നല്കുന്നത്:
അപ്പൊസ്തലന്മാർ പെന്തെക്കോസ്ത് ദിവസം 3000 പേരെ സ്നാന പ്പെടുത്തി. എന്നാൽ അത് എവിടെയാണ് കൃത്യമായി നടത്തിയത്? യെരുശലേം നദിയുടെയോ തടാകത്തിന്റെയോ സമീപത്തല്ല, ജലാശ യത്തിൽ നിന്നും മൈലുകൾ അകലെയാണ്. നഗരത്തിന്റെ (പ്രധാന ജലസ്രോതസ് ഒരു ഭൂഗർഭ ഉറവയായ ശിലോഹാം കുളമാണ്. എന്നാൽ 3000 പേർ ഒറ്റ ദിവസം മുങ്ങി സ്നാനപ്പെടുവാൻ, വിശേഷിച്ചും ജന ത്തിരക്കുള്ള അവധി ദിവസം എങ്ങനെ കഴിയും?
ദേവാലയ കുന്നിനു ചുറ്റുമുള്ള ശുദ്ധീകരണ കുളങ്ങൾ (Mikvehs) അപ്പോസ്തലന്മാർ ഉപയോഗിച്ചിരിക്കുവാൻ സാധ്യതയുണ്ട്. പടവുക ളോടുകൂടിയ ശുദ്ധീകരണത്തിനായുള്ള കുളങ്ങളാണിവ. (പ്രാർത്ഥന യ്ക്കും ആരാധനയ്ക്കും മുൻപ്, യഹൂദൻ ഇത്തരം കുളത്തിൽ മുങ്ങി
ആചാരപരമായ ശുദ്ധി വരുത്തുമായിരുന്നു. യേശുക്രിസ്തുവിനു മുൻപും ആ കാലത്തും ശേഷവും നിർമ്മിച്ച ഒട്ടനവധി കുളങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തുകയുണ്ടായി. അടുത്തകാലത്ത് മാർസില്ലെ ൦്രാൻസ്) മധ്യ യഹൂദ കാലത്തെ ഒരു കുളം തിരിച്ചറി യുകയുണ്ടായി.
ബൈബിളിൽ ശുദ്ധീകരണത്തിനായുള്ള കിണറുകൾ പുരാതന കാലം മുതൽക്കേ നിലവിലുണ്ടായിരുന്നു. ദൈവം ലോകത്തെ പ വിത്രവും നല്ലതുമായി, വെള്ളത്തിലൂടെ സൃഷ്ടിച്ചു (ഉല്പ. 1:2, 6-7). നോഹയുടെ കാലത്ത് ജല്പ്രളയത്തിലൂടെ പാപം നിറഞ്ഞ ലോകത്തെ ശുദ്ധീകരിച്ചു ഉല്പ. 7-8; 1 പത്രൊ. 3:20). മേഘത്തിലൂടെയും ചെങ്ക ടലിലൂടെയും “ഒരു സ്നാനം” ഏറ്റ് യിസ്രായേൽ ഉടമ്പടിയിലേക്കും യോർദ്ദാൻ കടന്നു കനാനിലേക്കും പ്രവേശിച്ചു. മോശയുടെ ന്യായ _്രമാണത്തിൻ കീഴുള്ള പുരോഹിതന്മാർ സമാഗമന കൂടാരത്തിലും ദേവാലയത്തിലും ശുശ്രൂഷിക്കും മുൻപ് ദേഹശുദ്ധി ചെയ്യുമായിരുന്നു (പുറ. 29:1-4; 30:20). നമ്മുടെ മഹാപുരോഹിതനായി ശുശ്രൂഷ ചെയ്യു ന്നതിന് മുൻപ് വെള്ളത്തിൽ യേശു മുങ്ങിയത് ആശ്ചര്യ കാര്യമല്ല (മത്താ. 3:13).
പഴയ പുതിയ നിയമങ്ങളുടെ ഇടക്കാലത്ത് ഇത്തരം കിണറുകൾ (Mikvehs) നിലവിൽ വരികയും യേശുവിന്റെ കാലത്ത് വ്യാപകമാ കുകയും ചെയ്തു. യഹൂദർ ജീവിച്ചിരുന്ന എല്ലായിടങ്ങളിലും ഇതു കാണപ്പെട്ടിരുന്നു. പുരാതന മഗ്ദല, കൊരസീൻ മേഖലയിൽ ഇന്ന് കാണുമ്പോലെ, ഈ കുളങ്ങൾ സിനഗോഗുകൾക്കു സമീപമായിരുന്നു. കുമ്മറാൻപോലുള്ള സവിശേഷ മതസമൂഹങ്ങളിൽ വളരെയധികം കുളങ്ങൾ ആചാര ശുദ്ധിക്കായി ഉണ്ടായിരുന്നു. യേശുവിന്റെ കാല ത്ത്, യഹൂദർ ഭക്ഷണ സമയത്ത് അവരുടെ കൈകളും, സൽക്കാര പാത്രങ്ങളും, എന്തിനേറെ അവരുടെ ഫർണീച്ചറുകൾ വരെ ശുദ്ധി യാക്കുന്ന രീതിയുണ്ടായിരുന്നു.
പുരാവസ്തു ഗവേഷകർ ടെമ്പിൾ ADENEIG 125 ലധികം കുളങ്ങൾ കണ്ടെത്തുകയുണ്ടായി. അവയിലധികവും തെക്കെ വാതിലിലേക്ക് നയി ക്കുന്ന പ്രധാന വീഥിയോടു ചേർന്നായിരുന്നു. യഹൂദർ, പുരുഷന്മാരും സ്ത്രീകളും, ആരോഹണ ഗീതങ്ങൾ പാടിക്കൊണ്ട്, ദേവാലയത്തിലേക്ക് പോകുമായിരുന്നു. പ്രധാന പ്രവേശനത്തിനു സമീപത്തുള്ള ഇത്തരം കുളങ്ങളിലൊന്നിൽ മുങ്ങി ആരാധനയ്ക്കുവേണ്ടി ശുദ്ധി വരുത്തുമാ യിരുന്നു. ദേവാലയ ഭാഗത്തേക്ക് (പ്രവേശിക്കും മുൻപ് ഒരു യഹൂദൻ എന്ന നിലയിൽ യേശു, ഇതേ കുളങ്ങൾ ഉപയോഗിച്ചിരിക്കണം.
അ.പ്ര. 21:26 ൽ അവസാനമായി ദേവാലയം സന്ദർശിച്ചപ്പോൾ, പയലൊസും ഇവ ഉപയോഗിച്ചിരിക്കണം.
അനേകം യഹൂദർ തങ്ങളുടെ ജീവകാലത്ത് നൂറുകണക്കിനു പ്രാവശ്യം ഇത്തരം കുളങ്ങളിൽ മുങ്ങിയിരുന്നു. “നിങ്ങളുടെ പാപങ്ങളുടെ മോച നത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാന പ്പെടുവിൻ എന്ന് പത്രോസ് തന്റെ പ്രസംഗം കേൾക്കുന്നവരോട് പ റഞ്ഞപ്പോൾ, താൻ എന്താണ് ഉദ്ദേശിച്ചതെന്നും, അത് എവിടെയാണ് ചെയ്യേണ്ടതെന്നും എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ ഇത്, ആചാരപരവും ആവർത്തിച്ചു ചെയ്യേണ്ട ഒന്നും ആയിരുന്നില്ല. ഈ സ്നാനം യേശുക്രിസ്തുവിന്റെ നാമത്തിലുള്ളത് ആയിരുന്നു. ഒരിക്കൽ എനന്നേക്കുമായി പാപം കഴുകിക്കളഞ്ഞതിന്റെ _പ്രതീകാത്മകമായ സ്നാനമായിരുന്നു. ആ നിമിഷം, ശുദ്ധീകരണ കുളവും ദേവാലയവും അതിലെ യാഗങ്ങളും കാലഹരണപ്പെട്ടു. ശലോമോന്റെ മണ്ഡപം (അ.പ്ര. 5:12)
“അപ്പോസ്തലന്മാരുടെ കൈയാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏുകമന സ്ലോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു” (അ.പ്ര. 5:12).
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരെക്കൊ ണ്ട്, ദേവാലയ കുന്ന് ജനനിബിഡമായിരുന്നു പത്രോസ് പ്രസംഗിച്ച സമയം. “ശലോമോന്റെ മണ്ഡപം” എന്നത് ടെമ്പിൾ മനണ്ടിന്റെ തെക്കെ അറ്റത്ത് അവർ ഇരുന്നിരുന്ന സ്ഥലത്തായിരുന്നു. ഇത് വലിയൊരു തുറന്ന കെട്ടിടമായിരുന്നു. 303 ഗജം (yard) നീളവും 100 ഗജം വീതി യുമുള്ളതും ഭീമാകാരമായ തൂണുകളിലുള്ള മേൽക്കൂരയോടു കൂടി യതുമായിരുന്നിത്. അമേരിക്കയിലെ 3 ഫുട്ബോൾ (ഗൌണ്ടിന്റെ അത്ര വലുപ്പം. (ഒരു ഗജം 3 അടി). ഇവിടെ പത്രോസിന് പതിനായിരങ്ങ ളോട് പ്രസംഗിക്കുവാൻ കഴിയുമായിരുന്നു. ശലോമോന്റെ മണ്ഡപ ത്തിൽ 50,000 ത്തോളം ആളുകളെ ഭൾക്കൊള്ളുവാനാകുമായിരുന്നു. 3000 ത്തോളം പേർ രക്ഷിക്കപ്പെട്ടശേഷം, വിശ്വാസികൾ ദിനംപ്രതി കൂടിവന്ന സ്ഥലം ദേവാലയമായിരുന്നു. 3000 ത്തോളം ആളുകൾ ശിഷ്യ ന്മാരാക്കപ്പെട്ട സ്ഥലം, ദേവാലയം ആകയാൽ, പരിശുദ്ധാത്മാവിന്റെ ആഗമനം നടന്നതും ഇവിടെ തന്നെയാണ്. അതുകൊണ്ട് ടെമ്പിൾ മയണ്ടിൽ ആണ് സഭ ആരഭംഭിക്കപ്പെട്ടത്. അ.പ്ര. 5 ൽ പത്രോസും യോഹന്നാനും ശലോമോന്റെ മണ്ഡപത്തിലേക്ക് പോകും വഴിയിൽ സുന്ദരമെന്ന ദേവാലയ ഗോപുരത്തിങ്കൽ ഇരുന്ന മുടന്തരെ സഖ്യ മാക്കിയ സംഭവം നാം കാണുന്നുണ്ട്.
ആവർത്തനം 16:16 ൽ നിന്റെ ദൈവമായ യഹോവ തിരഞ്ഞെടു ക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പ ത്തിന്റെ പെരുന്നാളിലും (പെസഹ) വാരോത്സവത്തിലും പെന്തെക്കോ സ്തു കൂടാരപ്പെരുന്നാളിലും ഇങ്ങനെ സംവത്സരത്തിൽ മ മൂന്നു (പ്രാ വശ്യം അവന്റെ സന്നിധിയിൽ വരണം” എന്ന നിർദ്ദേശം കൂടുതൽ സഹായകരമാണ്. എല്ലാ വർഷവും വലിയ കൂട്ടം പെന്തെക്കോസ്ത് ദിവസം, ദേവാലയത്തിൽ വരും. ദേവാലയത്തിലെ ദൈവസാന്നിധ്യം
മിസ്രയീം വിട്ട് യിസ്രായേൽ ജനം വാഗ്ദത്ത നാട് കൈവശപ്പെടു ത്തിയപ്പോൾ, ദാവീദ് രാജാവ് യരുശലേമിൽ ഒരു ആലയം പണിയു വാൻ ആഗ്രഹിച്ചു. എന്നാൽ, ദാവീദിന്റെ പുതരരൻ ശലോമോൻ മോറിയ മലയിൽ ദേവാലയം പണിയണമെന്നാണ് ദൈവം നിർദ്ദേശിച്ചത്.
1 ദിന. 28:11 ൽ ദാവീദ് തന്റെ പുത്രനായ ശലോമോനു, ദേവാലയ ത്തിന്റെ, ഒരു രൂപരേഖ കാണിച്ചുകൊടുത്തു. ദേവാലയ (പ്രതിഷ്ഠയുടെ അന്ന്, 'ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു. യഹോവ യുടെ തേജസ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് പുരോ ഹിതന്മാർക്കു മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നില്പാൻ കഴിഞ്ഞില്ല” (2 ദിന. 5:13-14).
ഈജിപ്തിൽ നിന്നും കനാനിലേക്കുള്ള യാത്രയിൽ മരുഭൂമിയിലും വാഗ്ദത്ത ദേശത്തും, യി(സ്രായേലിന്മേലുണ്ടായിരുന്ന ദൈവ മഹത്തം യെരുശലേം ദേവാലയത്തിൽ എനെന്നേക്കുമായി വന്നു. ദൈവമ ഹത്വമില്ലായിരുന്നുവെങ്കിൽ, ഇതിനു മുൻപുള്ള സമാഗമന കൂടാരം പോലെ ദേവാലയവും ഒരു സാധാരണ കെട്ടിടം പോലെയേ ആകയു ളളായിരുന്നു. ദൈവത്തിന്റെ മഹത്വമാണ് ഇതിനെ വിശുദ്ധമാക്കുന്നത്. ഒടുവിൽ, ദൈവമഹത്വം ദേവാലയത്തെ വിട്ട്, ആലയത്തിന്റെ കിഴക്കേ പടിവാതിൽക്കൽ ചെന്നു നിന്നു (യെഹെ. 10:18-19). യിസ്രായേൽ ജനത്തിന്റെ പാപം മൂലം, യരുശലേം ദേവാലയത്തെ നശിപ്പിക്കുവാൻ ദൈവം ബാബിലോണ്യരെ (ബി.സി. 586) അനുവദിച്ചു. 600 ലധികം വർഷമായി ദൈവത്തിന്റെ ദൃശ്യ മഹത്വം മടങ്ങിവന്നിട്ടില്ല. കിഴക്കെ വാതിലിലൂടെയുള്ള യേശുവിന്റെ പ്രവേശനം
മുദ്രവച്ച കിഴക്കെ വാതിൽ യഥാർത്ഥ മശിഹയായ യേശുക്രിസ്തു ദേവാലയ മലയ്ക്ക് എതി രെയുള്ള ഒലിവു മലയിൽ ഇറങ്ങിവരും (സെഖ. 14:1-5).
“അനന്തരം അവൻ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നെ, കൊണ്ടുചെന്നു; അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ് കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെയായിരുന്നു; ഭൂമി അവന്റെ തേജ സ്തകുകൊണ്ടു പ്രകാശിച്ചു; ഇതു ഞാൻ കണ്ട ദർശനം പോലെ ആയി രുന്നു; നഗരത്തെ നശിപ്പിക്കുവാൻ ഞാൻ വന്നപ്പോൾ കണ്ട ദർശനം പോലെ തന്നെ; ഈ ദർശനങ്ങൾ കെബാർ നദീതീരത്തുവെച്ചു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; അപ്പോൾ ഞാൻ കവിണ്ണുവീണു.
യഹോവയുടെ തേജസ്സ് കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽക്കൂടി ആലയത്തിലേക്കു (പ്രവേശിച്ചു. ആത്മാവ് എന്നെ എടുത്ത് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സ് ആല യത്തെ നിറച്ചിരുന്നു. (യെഹെസ്കേൽ 43:1-5).
യെഹെസ്കേൽ പ്രവാചകൻ പറഞ്ഞിട്ടുള്ളത് യേശുക്രിസ്തു കിഴക്കെ വാതിലിലൂടെ പ്രവേശിക്കുന്നതുവരെ, അത് അടഞ്ഞുകിട ക്കുമെന്നാണ് (യെഹെ. 44:1-2).
“അനന്തരം അവൻ എന്നെ വിശുദ്ധ മന്ദിരത്തിന്റെ കിഴക്കോട്ടു ദർശ നമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അത് അടച്ചിരുന്നു. അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തത്; ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കണം; ആരും അതിൽ കൂടി കടക്കരുത്; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽക്കൂടി കട ക്കുന്നതുകൊണ്ട് അത് അടച്ചിരിക്കേണം.”
അനേകം നൂറ്റാണ്ടുകളായി ഈ വാതിൽ അടഞ്ഞുകിടക്കുന്നുവെ ന്നത്, അത്ഭുതകരമാണ്. യാദൃശ്ചികം എന്ന് സാധാരണ ജനങ്ങളോ, ചരിത്രകാരന്മാരോ, ചിന്തിച്ചേക്കാം. എന്നാൽ ദൈവവചന പ്രകാരം, സ്വർഗ്ഗത്തിന്റെ അനുവാദമില്ലാതെ ഇത് തുറക്കുവാനാകുകയില്ല. ഇന്ന് യഥാർത്ഥ കിഴക്കെ വാതിലിനു മുൻപിൽ കുന്നുകൂടി കിടക്കുന്ന അവശിഷ്ടങ്ങൾ, നമുക്കു കാണാം. നാനൂറ് വർഷം മുൻപ് സുലൈ മാന്റെ നേതൃത്വത്തിൽ നഗര മതിലുകൾ പുനർ നിർമ്മിച്ചപ്പോൾ, ഇത റിയാവുന്ന മുസ്ലീങ്ങൾ, ഈ വാതിൽ മുദ്രവെയ്ക്കുകയുണ്ടായി. ഈ വാതിലിലൂടെയുള്ള മശിഹയുടെ പ്രവേശനത്തെ തടയുന്നതിനായ്, അവർ ഇതിനു മുൻപിൽ വലിയൊരു ശ്മശാനം നിർമ്മിക്കുകയുണ്ടാ യി. അവരുടെ വിശ്വാസമനുസരിച്ചു ഒരു പുരോഹിതൻ ശ്മശാനത്തി ലൂടെ നടക്കുന്നതിലൂടെ അദ്ദേഹം അശുദ്ധനാകും. അതുകൊണ്ട് യെഹെസ്കിയേൽ പ്രവചന പ്രകാരമുള്ള മശിഹയുടെ പ്രവേശന ത്തെ തടയുവാൻ അവൻ ശ്രമിക്കുകയാണ്, ഇതിലൂടെ.
ഇരുപതാം നൂറ്റാണ്ടിൽ രണ്ടു തവണ കിഴക്കേ വാതിൽ തുറക്കുവാ നുള്ള ശ്രമം പരാജയപ്പെടുകയുണ്ടായി. 1917, ഡിസംബർ 9-ന്, അറബി
നേതാവായ, ഗ്രാൻഡ് മുഫ്തി ഈ വാതിൽ തുറക്കുവാൻ ശ്രമിച്ചു. ബ്രിട്ടീഷ് ജനറൽ അല്പയൻബിയുടെ നേതൃത്വത്തിലുള്ള സൈന്യത്തെ ്രതിരോധിക്കുവാനായ, യെരുശലേമിന്റെ മറ്റു വാതിലുകളും അടയ്ക്കു വാൻ അദ്ദേഹം നിർദ്ദേശിച്ചു. ഒരു വാതിൽ തനിക്കു തുറക്കേണ്ടതായി വന്നപ്പോൾ, തന്റെ ജോലിക്കാരോടു മുദ്ര വെച്ചിട്ടുള്ള നിഗൂഡമായ വാതിൽ തുറക്കുവാൻ അദ്ദേഹം കല്പിച്ചു. വാതിൽ പൊളിക്കുവാ നുള്ള കൂടവും മറ്റും ജോലിക്കാർ എടുത്തപ്പോൾ, അല്ലപൻബിയുടെ ഇരുവിമാനം (biplane) നഗരത്തിനു മുകളിൽ പറന്ന് അറബിക ളോട്, “യെരുശലേം വിട്ടുപോകുവാൻ” പറഞ്ഞു. അത്ഭുതമെന്നു പറയാം, ഒരു വെടി പോലും ഉതിർക്കാതെ,;, പടയാളികളെല്ലാം
നഗരം വിട്ടുപോയി. (പസിദ്ധമായ “ബാൽഫർ പ്രഖ്യാപനത്തിലൂടെ”
യഹൂദന്മാർക്ക് ഒരു മാസം മുൻപ് നൽകിയ വാഗ്ദാനം “ദേശീയ മാതൃരാജ്യം” ഗ്രേറ്റ് ബ്രിട്ടന്റെ കൈകളിലേക്ക് വന്നുചേർന്നു. ഭയാകുല രായ ജോലിക്കാർ അവരുടെ കൈവശമുണ്ടായിരുന്ന കൂടങ്ങളും മറ്റും ഉപേക്ഷിച്ച്, പ്രവാചകൻ പ്രവചിച്ച പോലെ, വാതിൽ മുദ്രയിടപ്പെട്ട നിലയിൽ അവശേഷിപ്പിച്ചു.
വീണ്ടും 1967-ൽ മുൻ (പ്രവചനം നിവൃത്തിയായി. ജോർദ്ദാൻ രാജാ വായ ഹുസൈൻ, 1948-ൽ, ദേവാലയ മല ഉൾപ്പെടുന്ന പുരാതന യെ രുശലേം പട്ടണം പിടിച്ചടക്കി. നൂറ്റാണ്ടുകളായി യഹൂദർ പവിത്രമായ പടിഞ്ഞാറേ മതിലിൽ നടത്തിയിരുന്ന ആരാധന നിരോധിക്കപ്പെട്ടു.
പടിഞ്ഞാറേ മതിലിന്റെ ഭാഗത്ത് അറബി തീർത്ഥാടകർക്കായ് ഒരു ഹോട്ടൽ പണിയുവാൻ ഹുസൈൻ രാജാവ് തീരുമാനിച്ചു. നൂറ്റാണ്ടുക ളായി യഹൂദർ ആരാധന നടത്തിയിരുന്ന ഭാഗമാണിത്. ഇന്ന് തീർത്ഥാ ടകർ ദേവാലയ മലയിൽ പ്രവേശിക്കുവാൻ ഉപയോഗിക്കുന്ന, മാഗ്രേബ് ഗേറ്റിനു മുകളിലാണ് നിർദ്ദിഷ്ട ഹോട്ടൽ സമുച്ചയം നിർമ്മിക്കുവാൻ പദ്ധതി ഇട്ടത്. ടെമ്പിൾ മാണ്ടിലുള്ള അൽ അക്സയിൽ മുസ്ലീം ങ്ങൾ ആരാധനയ്ക്കു വ_പ്രവേശിക്കുന്നതിനായി രാജാവിനു മറ്റൊരു വാതിൽ തുറന്നു കൊടുക്കേണ്ടതായി വന്നു. വേദപുസ്തക (പ്രവചന ത്തിന്റെ ലംഘനമായി, മുദ്രയിടപ്പെട്ട കിഴക്കെ വാതിൽ തുറക്കുവാൻ അദ്ദേഹം തൊഴിലാളികൾക്കു നിർദ്ദേശം നല്കി. 1967 ജൂൺ 6-നു, തൊഴിലാളികൾ വാതിലിന്റെ വലിയ കല്ലുകൾ ഇളക്കിമാറ്റുവാൻ പ ണിയായുധങ്ങളുമായി തയ്യാറായപ്പോൾ മുൻകരുതലായി യിസ്രായേലി പോർ വിമാനങ്ങൾ അറബികളെ ആക്രമിച്ചു. മണിക്കൂറുകൾക്കകം പോർവിമാനങ്ങൾ അറബ് സൈന്യത്തിന്റെ ആയുധശേഖരവും മറ്റും തകർത്തു കളഞ്ഞു. ആറു ദിവസങ്ങൾക്കകം, യി(സ്രായേലി സൈന്യം അവരുടെ ശ്രതുക്കളെ നിർമ്മൂലമാക്കുകയും കിഴക്കെ വാതിൽ തുറ ക്കാനുള്ള പദ്ധതി വീണ്ടും പരാജയപ്പെടുകയും ചെയ്തു. കിഴക്കെ വാതിൽ ഇന്നും മുദ്രയിടപ്പെട്ട സ്ഥിതിയിൽ തുടരുന്നു. വാഗ്ദത്ത മശിഹയായ, ക്രിസ്തു തന്റെ രാജ്യത്തിൽ പ്രവേശിക്കും വരെ, ഈ വാതിൽ അടഞ്ഞുകിടക്കുക തന്നെ ചെയ്യും. (Grant R. Jeffrey യുടെ “Heaven” എന്ന ഗ്രന്ഥത്തിൽ നിന്നുമാണ് ഈ വിവരങ്ങൾ എടുത്തി ട്ടുള്ളത്.
ദേവാലയമുണ്ടായിരുന്നപ്പോൾ, യഹൂദ ജനം ഇത് ദൈവത്തിന്റെ നിവാസ സ്ഥലമായിട്ടാണ് കരുതിയത്. യെരുശലേം ദേവാലയത്തോടു ബന്ധപ്പെട്ട സ്ഥലത്ത് പെന്തെക്കോസ്ത് ദിവസം പരിശുദ്ധാത്മാവിന്റെ ആഗമനം നടന്നുവെന്നത്, യാദൃശ്ചികമല്ല. പെന്തെക്കോസ്ത് നാളിൽ 120 പേർക്ക് ആത്മസ്നാനം ലഭിച്ചുവോ?
ഈ സംഭവത്തെക്കുറിച്ചു വിവിധ വ്യാഖ്യാതാക്കൾക്ക് വിവിധ അഭി പ്രായമാണുള്ളത്. അ.പ്ര. 2 ലെ പെന്തെക്കോസ്ത് സംഭവം നടന്നത് ദേവാലയത്തിലായിരുന്നു, മാളിക മുറിയിലല്ല എന്നതു നാം മനസ്സി ലാക്കുമ്പോൾ, ഈ ചോദ്യത്തിനു ഉത്തരമായി.
“തെയോഫിലോസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തെരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവി നാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ച് ആയിരു ന്നുവല്ലോ. അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീീിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങ ളാൽ അവർക്കു കാണിച്ചുകൊടുത്തു. അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോട്: നിങ്ങൾ യെരുശലേം വിട്ടുപോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കണം; യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയും മുൻപേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു” (അപ്പൊസ്തല പ്രവൃത്തികൾ 1:1-5).
അ.പ്ര. 1:1 ൽ “അപ്പൊസ്തലന്മാർ” എന്ന പദം ഉപയോഗിച്ചിരിക്കു ന്നു. 1:3-ൽ “അവർക്ക്” എന്നത് അപ്പൊസ്തലന്മാരെക്കുറിച്ചാണ്. “നിങ്ങൾ” എന്ന സർവ്വനാമം 1:4 ൽ കാണുന്നതും അപ്പൊസ്തലന്മാ രെക്കുറിച്ചാണ്. അ.പ്ര. 1:5-ൽ “നിങ്ങൾക്കോ ഇനി ഏറെ നാൾ കഴിയും മുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” എന്നു കർത്താവ് വാഗ്ദത്തം ചെയ്തു. ഈ വാഗ്ദത്തം അപ്പൊസ്തലന്മാർക്കാണ്
നൽകിയത്. അ.പ്ര. 1:2,3 ൽ ” അവൻ കഷ്ടം അനുഭവിച്ചശേഷം നാൽപതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബ ന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചുകൊടുത്തു” എന്നു _്രസ്താവിച്ചിരിക്കുന്നു.
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞ് അമ്പതു ദിവസം കഴിഞ്ഞാണ് പെന്തെക്കോസ്ത് പെരുനാൾ (ലേവ്യ. 23:15-16). അപ്പൊ സ്തലന്മാരുമായി 40 ദിവസങ്ങൾ യേശുക്രിസ്തു ചെലവഴിച്ചു
(അ.പ്ര. 1:2,3). അവൻ സ്വർഗ്ഗാരോഹണം ചെയ്തശേഷം പത്തു ദിവ സങ്ങൾക്കു ശേഷമാണ് പെന്തെക്കോസ്ത് (അ.പ്ര.9-11). ഉയർത്തെ ഴുന്നേറ്റ് നാല്പതു ദിവസം കഴിഞ്ഞായിരുന്നു ക്രിസ്തു സ്വർഗ്ഗാരോ ഹണം ചെയ്തത് (അ.പ്ര. 1:3). ആ പത്തു ദിവസങ്ങൾ അപ്പൊസ്തല ന്മാർ യെരുശലേമിൽ മടങ്ങിച്ചെല്ലുകയും യൂദാസിനു പകരം മറ്റൊരു അപ്പൊസ്തലനെ തെരഞ്ഞെടുക്കുകയും ചെയ്തു (അ.പ്ര. 1:12-23).
പുതിയ അപ്പൊസ്തലനെ തെരഞ്ഞെടുത്ത ആ കൂട്ടത്തിൽ 120 പേ രും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പു ആ പത്തു ദിവസങ്ങളുടെ ആരം ഭത്തിലായിരുന്നിരിക്കണം. ഇത് കഴിഞ്ഞശേഷം, പെന്തെക്കോസ്ത് ദിവസം വരെ വേണ്ടത്ര ദിവസങ്ങൾ ഉണ്ടായിരുന്നു.
അ.പ്ര. 2 ഇങ്ങനെ ആരംഭിക്കുന്നത്: “പെന്തെക്കോസ്ത് നാൾ വന്ന പ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചുകൂടിയിരുന്നു. പെട്ടെന്നു
കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം
ഉണ്ടായി. ..... അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി” (അ.പ്ര. 2:1-4).
ബൈബിളിന്റെ മൂലകൃതി എഴുതപ്പെട്ടപ്പോൾ, ഇന്നത്തേപ്പോലെ അധ്യായങ്ങളും വാക്യങ്ങളും എന്ന വിഭജനം ഉണ്ടായിരുന്നില്ലെന്ന കാര്യം, നാം പ്രത്യേകം ഓർക്കേണ്ടതുണ്ട്. നൂറു കണക്കിനു വർഷ ങ്ങൾക്കു ശേഷമാണ്, അധ്യായങ്ങളും വാക്യങ്ങളുമായും വിഭജിച്ചത്. അ.പ്ര. 1:26 Do അധ്യായം 2 നും ഇടയിലുള്ള വിഭജനമാണ് തെറ്റി ദ്ധാരണകൾക്കു കാരണമായത്. അ.പ്ര. 2:1-4 സംഭവം, അ.പ്ര. 1:15 നു മുൻപുള്ളതായിട്ടാണ് ചിലർ ചിന്തിക്കുന്നത്. അധ്യായ വിഭജനം നാം ഒഴിവാക്കിയാൽ, ഈ പ്രശ്നം എളുപ്പം പരിഹരിക്കാം. അര. 1:26 ന്റെ തുടർച്ചയാണ് അ.പ്ര. 2:1-4 ലെ സംഭവം. “ചീട്ട് മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു. പെന്തെക്കോസ്തു നാൾ വന്നപ്പോൾ എല്ലാ വരും ഒരു സ്ഥലത്ത് ഒന്നിച്ചുകൂടിയിരുന്നു...” ഇങ്ങനെയായിരുന്നു മൂലകൃതിയിൽ.
ഈ വാക്യങ്ങൾ ഒരുമിച്ചു വായിക്കുമ്പോൾ, ' എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു” എന്നത് ° foe ാസ്തലന്മാരെ” ക്കുറി ച്ാണെന്നു വ്യക്തമാകും. 2:1ലെ 'എല്ലാവരും' 120 പേരേക്കുറിച്ചല്ല, അപ്പൊസ്തലന്മാരെക്കുറിച്ചു മാത്രമാണ്. അ.പ്ര. 2:14 ൽ “പത്രോസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട്” എന്ന പ്രസ്താവന ഇതു ശരിവെക്കുന്നു. 2:37-ൽ “പത്രോസിനോടും ശേഷം അപ്പോസ്തലന്മാ രോടും” കേൾവിക്കാർ ചോദിച്ചുവെന്നുമാണ് കാണുന്നത്. മാത്രവുമല്ല അ.പ്ര. 1:2,4 വാക്യങ്ങളിൽ അപ്പൊസ്തലന്മാരോടാണ് യെരുശലേമിൽ പരിശുദ്ധാത്മാവിനായ് കാത്തിരിക്കുവാൻ യേശു പറഞ്ഞത്.
കൂടാതെ, അ.പ്ര. 2:1-4 ലെ “എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞ വരായി... അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി” എന്ന പ്രസ്താവന യും ശ്രദ്ധിക്കേണ്ടതുണ്ട്. അന്യഭാഷകളിൽ സംസാരിച്ചവരാണ്, പരിശു ദ്ധാത്മാവ് നിറഞ്ഞവരായത്. അ.്ര. 2:14 ൽ “പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോടു പറഞ്ഞത്, “ഇവർ ലഹരിപിടിച്ചവരല്ല” എന്ന പ്രയോഗവും, 12 പേര് മാത്രമാണ് അന്യ ഭാഷകളിൽ സംസാരിച്ചത് എന്നത് വൃക്തമാക്കുന്നു; ഇതിൽനിന്നും 12 അപ്പൊസ്തലന്മാർ മ മാത്രമാണ് *“ആത്മസ്നാനം” ഏറ്റതെന്നാണ് ഞാൻ ചിന്തിക്കുന്നത്.
പുതിയനിയമ ഉപദേശത്തെ “അപ്പൊസ്തലിക ഉപദേശം” എന്നാണ് വിളിച്ചത് എന്നതും ശ്രദ്ധിക്കുക. ഉപദേശങ്ങൾ അപ്പൊസ്തലന്മാരിലൂ ടെയാണ് ലഭിച്ചത്. കാരണം അവർക്കാണ് ആത്മാവ് ലഭിച്ചത് (അ.പ്ര. 1:26). അപ്പൊസ്തലന്മാരിലൂടെ വചനം അറിയിക്കപ്പെട്ടതുകൊണ്ട്, അവർ പഠിപ്പിച്ചതെന്തോ, അതിനെ *അപ്പൊസ്തലിക ഉപദേശം” എന്നു വിളിക്കപ്പെട്ടു (അ.വ്ര. 2:42).
അപ്പൊസ്തലന്മാരെ *ഗലീലക്കാർ' എന്നായിരുന്നു പരാമർശിച്ചിരു ന്നത് (അ.പ്ര. 2:7). അതുകൊണ്ട് ഗലീലക്കാർ “യഹൂദ” പുരുഷന്മാ രോടും (അ.പ്ര. 2:14), അപ്പൊസ്തലന്മാർ “യി(സ്രായേൽ* പുരുഷന്മാ രോടും (അ.പ്ര. 2:22,36) സംസാരിച്ചത്. ഛ്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുവാൻ ആരംഭിച്ചതും ആദിയിൽ അപ്പൊസ്തലന്മാരാൽ ആണ്. “പത്രൊസ് പതിനൊന്ന് പേരോടുകൂടി നിന്നായിരുന്നു” ഇത് (അ.ച്ര. 2:14). പെന്തെക്കോസ്ത് നാളിൽ പ്രസംഗം കേട്ടവർ, “al ത്രോസിനോടും ശേഷം അപ്പൊസ്തലന്മാരോടും; സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു” (അ.പ്ര. 2:37). അവർ ഈ ചോദ്യം ചോദിച്ചത് അപ്പൊസ്തലന്മാരോടായി രുന്നു എന്നത് ശ്രദ്ധിക്കുക. 120 പേർ ഉണ്ടായിരുന്നുവെങ്കിൽ, അവർക്ക് ആത്മസ്നാനം ലഭിച്ചുവെന്നതിനേക്കുറിച്ചുള്ള സൂചന എവിടെ? സഭ
യുടെ ആരംഭം മുതൽ അതിനു നേതൃത്വം നല്കിയതും അപ്പൊസ്ത ലന്മാരാണ്. അവരുടെ ആദ്യത്തെ അത്ഭുതം അ.പ്ര. 3 ൽ മുടന്തനെ സനയഖ്യമാക്കിയതാണ്. അതിനെക്കുറിച്ചു (പസ്താവിച്ചത്, “അപ്പൊ സ്തലന്മാരുടെ കൈയാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു” എന്നാണ് (അ.പ്ര. 5:12). പീഡിപ്പിക്കപ്പെട്ടത് അപ്പൊസ്തലന്മാരാണ് (അ.പ്ര. 5:40). മേശയിലെ ശുശ്രൂഷയ്ക്കായി 7 പേരെ തെരഞ്ഞെടുത്തപ്പോൾ * അപ്പൊസ്തലന്മാരാണ് ശിഷ്യന്മാ രുടെ കൂട്ടത്തെ വിളിച്ചുവരുത്തിയത്* (അ.പ്ര. 6:1,2). സ്തേഫാനോസ് സുവിശേഷം പ്രസംഗിക്കുന്നതു വരെ (അ.പ്ര. 6:8), അപ്പൊസ്തല ന്മാരെ” മാത്രം കേന്ദ്രീകരിച്ചായിരുന്നു എല്ലാംതന്നെയും.
“അപ്പൊസ്തലന്മാരുടെ ഉപദേശത്തിലേക്കു നമുക്ക് മടങ്ങിവരാം (അപ്ര. 2:42). അപ്പൊസ്തലന്മാരോടുകൂടി 120 പേരും ആത്മസ്നാനം പ്രാപിച്ചിരിക്കാൻ സാധ്യതയില്ല. അ.പ്ര. 2:1-4 ൽ അപ്പൊസ്തലന്മാർ മാത്രമാണ് പരിശുദ്ധാത്മ സ്നാനം ഏറ്റത് എന്നതാണ് തിരുവെഴുത്തു വ്യക്തമാക്കുന്നത്.
Financed by
Nithin Antony and Lina Nithin
Back Cover Inner