Full text
യഹോവയാം ദൈവം ആദാമിനേയും,ഹ൮ യേയും യഥാർത്ഥ ആരാധന പഠിപ്പിച്ചു. തലമുറകൾ കഴിഞ്ഞപ്പോൾ അവർക്ക് മിക്ക പേർക്കും സത്യ ആരാധന അന്യാധീനമായി. മനുഷ്യൻ അധ:പതിച്ച് ലോകത്ത് ചിതറി ,.വനത്തിലും ,ഗുഹകളിൽവരെയും പാർക്കുവാൻ തുടങ്ങി.ദൈവത്തെ തൃജിച്ച (പ്രാകൃത മനുഷ്യന്റെ ചരിത്രം അപ്പൊസ്ലനായ പയലോസ് റോമാ ലേഖനം ഒന്നാംഅദ്ധ്യായത്തിൽ വിവരിക്കുന്നു.
മനുഷ്യന് നിയന്ത്രിക്കാൻ കഴിയാഞ്ഞ എല്ലാറ്റിനേയും , ഭയം മൂലം ദൈവമായി അവർ വീക്ഷിച്ചു. അങ്ങനെയാണ് പക്ഷി, മൃഗങ്ങൾ , (പ്രകൃതി ഇവയെ എല്ലാം ആദ്ധ്ധിക്കുവാൻ തുടങ്ങിയത്.
യിസ്രായേൽമക്കൾ ഈജിപ്റ്റിൽ നാനൂ റിൽ പരം വർഷങ്ങൾ അടിമകളായിരുന്നു .എന്നാൽ വലിയ അത്ഭുതങ്ങളും, വീര്യപവർത്തികളും മൂലം യഹോവ അവരെ വിടുവിച്ച് പാലു൦,തേനും, ഒഴുകുന്ന കനാൻ ദേശത്ത് കൊണ്ടുവന്നു.എന്നാൽ,ഈ അത്ഭുതങ്ങളും, നന്മകളും അനുഭവിച്ചെങ്കിലും ജീവനുള്ള ദൈവത്തെ മറന്ന് മറ്റ ജാതികളിൽ നിന്ന് എടുത്ത ദൈവങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചു. കനാന്യർ, മെസ്സുപ്പൊട്ടോമ്യർ, ഈജിപ്റ്റുകാർ ഇവരുടെ ദൈവങ്ങളായ പക്ഷി, മൃഗാദികൾ മുതലായവ യഥാർത്ഥത്തിൽ യിസ്രായേലിനെ വിടുവിച്ചു എന്ന് പ്രസ്താവിച്ച് മഹാ ദൈവ ക്രോധം വരുത്തി വെച്ചു.
പഴയ നിയമം വായിക്കു മ്പോൾ ദൈവത്തെ അപമാനിച്ചപ്പോൾ ദൈവം അവർക്ക് വലിയ ന്യായവിധി നടപ്പാക്കി. എന്നാൽ, ഇസ്രായേൽമക്കൾ പശ്ചാത്തപിച്ച് പ്രാർത്ഥിച്ചപ്പോൾ ദൈവം കേട്ടു. ദൈവത്തെ ആരാധ്ധിക്കുവാനുള്ള ക്രമം ഉണ്ട്. ദൈവത്തെ പ്രസാദിപ്പിക്കു വാനുളള മാനുഷിക യജ്ഞങ്ങൾ എല്ലാം വൃർത്ഥമാണെന്ന് വചനത്തിൽ കാണാം. ആദ്യം ഇസ്രായേൽമക്കൾ അവരുടെ തെറ്റ് മനസ്സിലാക്കി മാനസാന്തരപ്പെട്ടു. അതിന് ശേഷം അവർ പ്രാർത്ഥിച്ചപ്പോഴെല്ലാം കരുണയിൽ സമ്പന്നനായ ദൈവം അവർക്ക് വിടുതൽ നല്ലുന്നതായി നാം വചനത്തിൽ കാണുന്നു.ദൈവത്തിന്റെ മനസ്സലിവിന്റേയും, ക്ഷമയുടേയും ചരിത്രം പുതിയനിയമ വിശ്വാസികൾക്ക് വലിയ ആശ്വാസം തന്നെ നല്ലുന്നു.
നോഹയുടെ ജല പ്രളയത്തിനു ശേഷം ലോകം മുഴുവൻ ദൈവത്തിന്റെ ന്യായവിധി നടക്കുന്ന സംഗതി ആണ് ഇന്നത്തെ കൊറോണ വൈറസ്. പല പ്ലേഗുകളുടെ ചരിത്രം നോക്കിയാൽ മിക്കതും ചൈനയിൽ ഉടലെടുത്തതാണ് എന്ന് കാണാം.1918-ൽ വന്ന സ്യാനിഷ് ഫൂ വരെ ചൈനയിൽ തുടങ്ങി എന്നതിന് തെളിവുണ്ട്. ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ മരിച്ച ഏറ്റവും വലിയ ഫ്ലു ആയിരുന്നു അത്. സ്പെയിനിലെ രാജാവ് അൽഫൊൻസ വതിമൂന്നാമൻ, അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രോവിൽസൻ, മഹാത്മഗാന്ധി എന്നിവർക്ക് വരെ സ്മാനിഷ് 2Q} വരികയുണ്ടായി.
കൊറോണ ഭൂമിയിലെ എല്ലാരാജ്യങ്ങളിലും ഇന്ന് എത്തികഴിഞു. നമ്മോട ഒരു വാക്ക് സ൯ഹ്യദം ചോദിക്കാൻ പോലും സമയമില്ലാതെ പരക്കം പായുന്ന മനുഷ്യരെല്ലാം ഇന്ന് മാസങ്ങളായി ഏകാന്തമായി ഭവനത്തിൽ കഴിഞ്ഞു കൂടുന്നു. നാളെ എന്തു സംഭവിക്കും എന്നറിയാതെ ഉള്ളം നീറി ഓരോ മിനിറ്റും നാംതള്ളിനീക്കുകയാണ്. ഇതിൽ സാക്ഷരനും, നിരക്ഷനും, പണ്ഡിതനും, പാമരനും, ധനവാനും, ദരിദ്രനും എന്നുള്ള വത്യാസം ഇല്ലാതെ കുഞ്ഞുകുട്ടി ആ ബാല വൃദ്ധം ഈ ഭയത്താൽ ജീവിക്കുന്നു. ഒരു വാക്ടിൻ കണ്ട് പിടിക്കുന്നതുവരെ ആരും സുരക്ഷിതരല്ല.
(പ്രാർത്ഥന
ജാതി മത ഭേദമെന്യേ എല്ലാ ഈശ്വരവിശ്വാസികളും വ്രതത്തിലും, (പ്രാർത്ഥനയിലും മുഴുകി ഇരിക്കുന്നു. പല ഹിന്ദുക്കളും ഗോമൂത്രം കുടിക്കയും, ചാണക വെള്ളത്തിൽ കുളിക്കയും ചെയ്യുന്നു. അള്ളാഹുവിനോട (പ്രാർത്ഥിച്ചാൽ കൊറോണ ഭയക്കേണ്ടതില്ലെന്ന് പല മുസ്ലീംങ്ങളും വിശ്വസിക്കുന്നു.
(കിസ്മുമതത്തിൽ ഉള്ളവർ ഒരോ സമുദായത്തിന്റെ ചട്ടകൂടിൽ നിന്നു കൊണ്ടുള്ള ആരാധനയിൽ പങ്കെടുക്കുന്നു. സുവിശേഷ വിഹിത സഭകളിലെ വിശ്വാസികൾ, ആഹാര വർജനത്തോടു കൂടിയുള്ള പ്രാർത്ഥനകൾ, ചെയിൻ പ്രെയർ എല്ലാം തുടങ്ങി മണിക്കൂറുകളോളം പ്രാർത്ഥനകളിൽ മുഴുകുന്നു. വചനപ്രകാരമല്ലാത്ത ഒരു പ്രാർത്ഥനയും ദൈവസന്നിധിയിൽ എത്തുന്നില്ല.
ഈ ലേഖകന്റെ പ്രാർത്ഥന
ദാനിയേൽ പ്രവചനം ഒൻമ്പതാം അദ്ധ്യായം 3 മുതൽ ട വരെയുള്ള വാക്യങ്ങളാണ് ഈ ലേഖകന്റെ മാർഗദർശി: ദാനിയേൽ യഹോവയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് പേരിൽ ഒരാളായിരുന്നു. മറ്റേ രണ്ട് പേർ നോഹയും, ഈയ്യോബും ആയിരുന്നു.
യെഹസ്ക്കേൽ 14:14 ൽ:ദാനിയേൽ ഒരു കളങ്കമില്ലാത്ത ഉത്തമ ഭക്തനായിരുന്നിട്ടും, ദാനിയേലും എല്ലാ ഇസ്രായേലും ദൈവത്തോട പാപം ചെയ്തു എന്ന് കുറ്റസമ്മതം നല്ലി പ്രാർത്ഥിക്കുന്നു. രക്ഷിക്കപ്പെട്ടതിനു ശേഷം ഈ ലേഖകൻ, അറിഞ്ഞും, അറിയാതെയും മനസാ, വാചാ, കർമ്മണ ചെയ്യ എല്ലാ ലംഘനങ്ങളും ഓർത്ത് പശ്ചാത്തപിച്ചു പ്രാർത്ഥിക്കുന്നു.ഈ രീതിയിൽ (പാർത്ഥിക്കുന്ന അനവധി ദൈവമക്കൾ ഉണ്ടെന്നുള്ള സത്യം സന്തോഷത്തോടെ സൂരിക്കുന്നു. എന്നാൽ, ഇന്ന് പലരും ഈ മഹാമാരിയുടെ അവസരത്തിലും സ്വന്ത മിടുക്കു കാണിപ്പാനും, നേതൃത്വം എടുക്കാനും പ്രാർത്ഥന ഗ്രൂപ്പുകൾ സംലലടിപ്പിക്കുന്നു. പരസ്യമായി ദൈവകല്യന ലംവഘിച്ചവർ പരസ്യമായി ക്ഷമ ചോദിക്കണം. ഈ ഗ്രൂപ്പുകളിലെ പല നേതാക്കളും HAM ലംഘനം നടത്തിയവരും, വിവാഹം കഴിച്ച ആളിനെ സ്നേഹിക്കാത്തവരും, ക്ഷിപ്രകോപികളും, സ്ഥാനമോഹികളും, സാമ്പത്തിക കാര്യങ്ങളിൽ അവിശ്വസ്മരും, അസൂയ, ധനമോഹം, ഭിന്നത എന്നീ മേഘലകളിൽ അഗ്രഗണ്യരുമാണ്. മേൽ പറഞ്ഞ സംഗതികൾ അമേരിയ്ക്കയിലോ, കേരളത്തിലൊ മാത്രം ഉള്ള ഒരു പ്രതിഭാസമല്ല. ആഗോള തലത്തിൽ ആത്മീയ ഗുണ്ടകൾ സാധാരണജനങ്ങളെ വഞ്ചിച്ച് കോടീശ്വരൻമ്മാരായി ജീവിക്കുന്നു. കൊറോണയെ നശിപ്പിച്ചു എന്ന് വീരവാദം നടത്തിയ ഈ കപട വീര്യപ്രവൃത്തിക്കാർ ഇന്ന് മാളത്തിൽ ഒളിച്ചിരിക്കുന്നു. ഇവരുടെ ഒക്കെ കാപട്യങ്ങൾ ദൈവ കോപത്തെ വർദ്ധിപ്പിച്ചു എന്ന് ഈ ലേഖകൻ മനസ്സിലാക്കുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകത്തെമ്പാടും ഉള്ള അനവധി വിശ്വാസികളുമായി സംസാരിക്കുവാനുളള അവസരം ലഭിച്ചു. അവരിൽ ഭൂരിപക്ഷം പേരും ഒരേ കാര്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടിയത്: ലോകത്തിലെ എല്ലാവരുടെയും കൊടും പാപ പ്രവൃത്തികൾ മൂലം ദൈവത്തിന്റെ ഉഗ്രകോപം ലോകത്തിന് ഉണ്ടായതാണ് കൊറോണ വൈറസ്. അമേരിയ്ക്കയിൽ സ്വവർഗ്ഗ വിഹാഹം, അറുപത്തിയൊന്ന് മില്യൻ ഗർഭചിദ്രങ്ങൾ, അശ്ലീല വീഡിയോകൾ, വിവാഹമോചനം എല്ലാംദൈവകോപം വരുത്തിയെന്ന് ഇവർ അവകാശപ്പെടുന്നു. കേരളത്തിലും മദ്യപാനം, ബാല പീഠനം, കൊള്ള, കൊല ഇങ്ങനെ ഇപ്രകാരം വലിയ അക്രമങ്ങൾ നടക്കുന്നു. GAG പ്രസ്താവിച്ച പ്രസ്താവനകളോട ഈ എഴുത്തുകാരൻ വിയോജിക്കുന്നില്ല.ഈ പ്രസ്താവന നടത്തുന്ന ഭക്തർ പലരും ആത്മീയ ജീവിതത്തിൽ ഉന്നത നിലവാരം വപുലർത്തുന്നവരല്ല.അവരുടെ കുറ്റം ഒന്നും അവർ ഓർക്കുന്നില്ല. എല്ലാ (പശ്നങ്ങളുടെയും ഉത്തരവാദികൾ മറ്റുള്ളവരാണ്. എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ ചിരി ആണ് ഉളവാകുന്നത്. പണ്ട് മുതലേ കേൾക്കുന്ന ഒരു സ്വഭാവവിശേഷണം ഞാൻ ഓർത്തു പോയി. പ്രസിദ്ധനായ ഉപദേശിയുടെ ഉഗ്ര (പരസംഗം കഴിയുമ്പോൾ ഒരു കൂട്ടർ പ്രസ്താവിക്കും ; നല്ല പ്രസംഗം ആയിരുന്നു.
എന്നാൽ, തോമാച്ചനും, മത്തായിച്ചനും ഇല്ലാതെ പോയി.അവർ കേൾക്കേണ്ടിയിരുന്ന പ്രസംഗം ആയിരുന്നു. അതിന്റെ അർത്ഥം ഈ അഭിപ്രായം പറഞ്ഞവർ തികഞ്ഞവർ ആണ് എന്നാണ്. ഞാൻ ഒരു പ്രസംഗം ശ്രവിക്കുമ്പോൾ അത് എനിക്ക് മാത്രം ഉള്ള പ്രസംഗം ആയിരുന്നു എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
ദൈവം മറുപടി നല്ലുന്ന പ്രാർത്ഥനകൾ
ഏതാനും വാക്യങ്ങൾ മാത്രം കുറിക്കുന്നു. അനവധി വാക്യങ്ങൾ ഉണ്ട്. സദൃശ്യവാക്യങ്ങൾ 15:8 "ദുഷ്ടൻമ്മാരുടെ യാഗം യഹോവയ്ക്ക് വെറുപ്പ്; നേരുളളവരുടെ പ്രാർത്ഥനയോ അവന് പ്രസാദം."സങ്കീർത്തനങ്ങൾ 66:18 "ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതി യിരുന്നെങ്കിൽ കർത്താവ്കേൾക്കയില്ലായിരുന്നു."
ഇന്ന് മക്കളെ പോലും അടുത്ത് കാണുവാൻ വയ്യാത്ത അവസ്ഥയാണ്. മനുഷ്യൻ തന്നെ വേറൊരു മനുഷ്യന്റെ സംഹാര ദൂതൻ ആകുന്നു. എല്ലാവരും നെടുവീർപ്പിട്ട ഒറ്റപ്പെട്ട കഴിയുന്നു. കൊറോണ എന്ന സംഹാരദൂതനെ തിരികെ വിളിക്കുവാൻ ദൈവത്തോട പ്രാർത്ഥിക്കാം. 1കൊരി.11:32 പ്രസ്മാവിക്കുന്നതു പോലെ "നാം നമ്മെതന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല' എന്നുള്ള വാക്യം ദൈവത്തെ പ്രസാധിപ്പിക്കും. കാരുണ്യവാനായ ദൈവം നമ്മുടെ പ്രാർത്ഥന ശ്രവിക്കും. നമുക്ക് ഉത്തരം അരുളും.