Full text
ദൈവം ഏർപ്പെടുത്തിയ ഒരു സ്ഥാപനമാണ് കുടുംബം. അതിനു മനുഷ്യൻെറ ഉല്പത്തിയോളം പഴക്കമുണ്ട്. ആദാം ഏകനായിരിക്കുന്നതു നന്നല്ലയെന്നു കണ്ടു, ദൈവം അവന് ഒരു തുണയെ തൽകി. അങ്ങനെ ആദ്യത്തെ മനുഷ്യൻ കുടുംബ ജീവിതം ആരംഭിച്ചു. അത് അവൻെറ ഏകാന്തതയുടെ പര്യവസാനം വരുത്തുകയും, തൻെറ ശക്തി ക്രീയാത്മകമായ നിലയിലേക്കു തിരിച്ചു വിടാനും ഇടയാക്കി. കുടംബജീവിതം വിശുദ്ധമായി രിക്കേണം. വിവാഹത്തോടു കൂടിയണ് കുടുംബ ജീവിതം ആരംഭിക്കുന്നത് . ഒരു പുരുഷനും സ്ത്രീയും വിവാഹബന്ധം മൂലം ജീവ പര്യന്തം ബന്ധിക്കപ്പെടുന്നു. വേദപുൂസ് തമാണ് അതിനുള്ള അടിസ്ഥാന പ്രമാണം.
ക്രിസ്തീയ പ്രമാണമനുസരിച്ചു വിവാഹത്തിനുള്ള പ്രധാന യോഗ്യത 2 കൊരി TO 6-ൻെറ 14-0 കാണാം. “നിങ്ങൾ അവിശ്വാസികളോടു ഇടയില്ലാപ്പിണ കൂട QO; നീതിക്കും അധർമ്മത്തിനും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരു ളോടു എന്തോരു കൂടായ്മ 7*
കൂടാതെ വിവാഹബന്ധം മരണംവരെ മാറ്റമില്ലാതെ തുടരുന്ന ബന്ധമാ ണെന്നും വചനത്തിൽ നിന്നു ഗ്രഹിക്കുവാൻ കഴിയും
വിവാഹമോചനം യാതൊരു കാരണവശാലും ദൈവം അനുവദിച്ചിട്ടില്ല. ജീവ ഭയം മൂലമോ, ദേഹപീഡ മൂലമോ മരുമിച്ചുള്ള ജീവിതം അസഹ്യമായി വേറിട്ടു താമസിച്ചാലും വിവാഹമോചനത്തിന് അനുവാദം ഇല്ല. പഴയ നിയമത്തിൽ മലാഖി പ്രവചനം രണ്ടാം അദ്ധ്യായം 16-00 വാക്യം ഇപ്രകാരം പ്രസ് താവിക്കുന്നു “ഞാൻ ഉപക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിൻെറ ദൈവമായ യഹോവ അരുളിച്ചെ യ്യുന്നു”. പുതിയ നിയമത്തിൽ വിശുദ്ധ പയലോസ് എഴുതിയ 1 കൊരിന്ത്യർ 7-ൻെറ 11-00 വാക്ം “ഭർത്താവു ഭാര്യയെ ഉപേക്ഷിക്കരുത്. അതെ അദ്ധ്യായം 39-0൦ വാക്യം “ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചു പോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്രം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ”.
വിവാഹമോചനത്തിൻെറ കാര്യത്തിൽ കർത്താവായ യേശുക്രിസ് തുവിൻെറ വൃക്തമായ നിർദ്ദേശം മത്തായി എഴുതിയ സുവിശേഷം 19:3-9 വരെയുള്ള വാക്യ ങ്ങളിൽ കാണുവാൻ കഴിയും. “പരീശന്മാർ അവൻെറ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീ ക്ഷിച്ചു ചോദിച്ചു. അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും: ഇരുവരും ഒരു ദേഹമായിത്തീരും എന്നു അരുളിച്ചെ യ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവ യേജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: എന്നാൽ മഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിച്ചാൽ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു. അവൻ അവ BOIS): നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു: ആദിയിൽ അങ്ങനെയല്ലായിരുന്നു. ഞാനോ നിങ്ങളോടു പറയുന്നതു:
പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ വൃഭിചാരം ചെയ്യുന്നു”.
ബഹുഭാര്യത്വം ദൈവവ്യവസ്ഥയിൽ ഉണ്ടായിരുന്നതല്ല. ലോകത്തിൽ ആദ്യം രണ്ടു ഭാര്യമാർ ഉണ്ടായിരുന്ന ആൾ ലാമെക്ക് ആണെന്നു ഉല്പത്തി 4:14-ൽ കാണു ന്നു. ഭൂമിയിൽ ജനം പെരുകിയപ്പോൾ ആദിയിൽ നൽകിയ ദൈവ വ്വസ്ഥകൾ മനുഷ്യൻ ലംലഘിക്കുകയും അധർമ്മം പ്രവർത്തിക്കുന്നവരായിത്തീരുകയും ചെയ്തു. ലാമെക്ക് വഴക്കാളിയും കൊലയാളിയും ആയിരുന്നെന്നു ഉൽപത്തി 4-ൻെറ 23 വായിച്ചാൽ ഗ്രഹിക്കുവാൻ സാധിക്കും.
കുടുംബ ജീവിതത്തെപ്പറ്റിയുള്ള വിശദമായ പരാമർശം യേശുക്രിസ്തു ചെയ് തിട്ടില്ല. എന്നാൽ കുടുംബ ജീവിതത്തിൽ പ്രവേശിക്കുന്ന വ്ൃക്തികളെപ്പറ്റിയുള്ള പരാ മർശങ്ങൾ നമുക്കു കാണുവാൻ കഴിയും.
പത്തു കല്പനയിലൂള്ള അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്ന കല് പനയ്ക്കു ഇന്നും പ്രാബല്യമുണ്ട്. ഈ കല് പനയിൽ നിന്നു ഒരു കാര്യം വളരെ വൃക്തമാണ്, കുടുംബത്തിൽ അപ്പനും അമ്മക്കും തുല്യസ്ഥാനമാണ് ദൈവം നൽ കിയിരിക്കുന്നതെന്ന് . ഫുതിയ നിയമത്തിൽ അപ്പൊസ്തലനായ പൌലോസ് ഈ കല് പന ആവർത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നു. എഫെ.6:1-3 “മക്കളേ, നിങ്ങളുടെ അമ്മ യപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. നിനക്കു നന്മ ഉണ്ടാകു വാനും നീ ഭൂമിയിൽ ദീർഘായുസ്തോടിരിപ്പാനും നിൻെറ അപ്പനെയും അമ്മയെയും ബഹുമാനിക്ക* എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യ കല്പന ആകുന്നു”
പിതാക്കന്മാരോടുള്ള കല്പന മേല്പറഞ്ഞ അദ്ധ്യായം നാലം വാക്യത്തിൽ കാണുന്നു. *പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിൻെറ ബാലശിക്ഷയിലും പത്ഥോപദേശത്തിലും പോറ്റി വളർത്തുവിൻ*”.
ക്രിസ്തിയ കുടുംബത്തിൻെറ ഘടന
പിതാവു മാതാവു മക്കൾ എന്നതാണ് ക്രിസ്തിയ കുടുംബത്തിൻെറ ഘടന. എഫെ.5:21-32.
അന്യോന്യം കീഴ്പ്പെട്ടിരിക്കുന്ന തത്വം
എല്ലാ ക്രിസ്തിയ വിശ്വാസികളും അന്യോന്ും കീഴ്പ്പെട്ടിരിക്കണമെന്നാണു പൊതു വായ ക്രിസ്തീയ പ്രമാണം. ഗവൺമെൻറ്റ്, സഭ, കുടുംബം എന്നീ തലങ്കളിൽ നാം അധികാരത്തിനധീമായി കീഴടങ്ങി വസിക്കണമെന്നു വേദപുസ് തകം പ്രസ്താവി ക്കുന്നു റോമർ 13:1-7; എഫെ.6:5-0; 1പത്രൊ.2:13-17; ഗലാ.3:28-ൽ മനുഷ്യർ എല്ലാവരും ദൈവസന്നിധിയിൽ തുല്യരാണെന്നു കാണുന്നു “അതിൽ യഹൂദനും യവനനും എന്നില്ല, ആണു പെണ്ണും എന്നിമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തു യേശുവിൽ ഒന്നത്രെ വചനപ്രകാരം ഭാര്യയും ഭർത്താവും ദൈവസന്നിധിയിൽ തുല്യരാണ് . ക്രിസ്തു സഭക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാ കുന്നു. സഭ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ദർത്താക്ക ന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. ഭർത്താക്കന്മാർ, ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഭാര്യമാരെ സ് നേഹിക്കണം.
എഫെസ്യർ 5:22-25 വരെ ഭാഗങ്ങൾ നോക്കുക. പിതാവു കുടുംബത്തിൻെറ നാഥനാണ് . അതിനാൽ ഭാര്യയും മക്കളും കുടുംബനാഥൻ കഴ്്പ്പെട്ടു വസിക്കണം. കുടുംബത്തിൽ അരാജകത്വം വന്നാൽ അതു സഭയിലും സമൂഹത്തിലും അരാജകത്വം സൃഷ്ടിക്കും. സമൂഹത്തിൻെറയും സഭയുടെയും ജീവനാഡി കുടുംബമായതിനാൽ അതിനെ തകർക്കാൻ സാത്താൽ ശ്രമിക്കുന്നു.
ദൈവം കുടുംബം സ്ഥാപിച്ച സമയത്തു തന്നെ കുടുംബത്തിൻെറ ഭദ്രത തകർക്കാർ ഏദൻതോട്ടത്തിൽ വെച്ചു സാത്താൻ ശ്രമിച്ചു. ലോകചരിത്രം പരിശോധി ച്ചാൽ, ഒരോ കാലത്തും സാത്താൻ കുടംബത്തെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കു MOM! കാണാം. കമ്യൂണിസവും സോഷ്യലിസവും സാത്താൻെറ വലിയ ആയുധ ങ്ങളായിരുന്നു. ഇന്നു പാശ് ഛാത്യ രാജ്യങ്ങളിലുളള വിവാഹമോചനങ്ങളും ലോകമെ മ്പാടുമുള്ള ലൈംഗിക അരാജകത്വവും കുടുംബത്തിൻെറ ഭദ്രതയെ ഹനിക്കുന്നു. ഒരു ക്രിസ്തീയ കുടുംബത്തിൻെറ പ്രഥമമായ ലക്ഷ്യം യോശുവയുടെ പുസ്തകം 23:15-ൽ കാണാം. ഞാനും എൻെറ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും”. കൂടാതെ ദൈവ വചനം MMOS മക്കളെയും കൊച്ചുമക്കളെയും പഠിപ്പിച്ചു നാം ദൈവിക പാരമ്പര്യം കാത്തു സൂക്ഷിക്കണം.
ആവർത്തന പുസ്തകം 6:4-9 ഉദാത്തമായ ഒരു ക്രിസ്തിയ കുടംബജീവിവതം നയിക്കുന്നവർ ചെയ്യേണ്ട കാര്യമാണ് . അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബത്തിൻെറ ചിത്രം 128-00 സങ്കീർത്തനത്തിൽ നമുക്ക് കാണുവാൻ കഴിയും. ഉത്തമയായ ഒരു ഭാര്യയുടെ ചിത്രം സദൃശ്യവാക്യങ്ങൾ 30:10-31 വരെയുള്ള വാക്യങ്ങളിൽ കാണു വാൻ കഴിയും.
ക്രിസ്തിയ കുടുംബത്തിൻെറ വിജയ രഹസ്യത്തിനുള്ള ചില മാർഗ്ഗങ്ങൾ
- കുടുംബ പ്രാർത്ഥന എല്ലാ ദിവസവും ക്രിസ്തിയ കുടുംബത്തിൽ ഉണ്ടായിരി ക്കണം.
- ഭാര്യാഭർത്താക്കന്മാരും തമ്മിൽ പരസ് പര സ്നേഹവും കരുതലും ഉണ്ടായി രിക്കണം.
- മക്കളെ അനുസരണത്തിലും ദൈവഭക്തിയിലും ദൈവഭയത്തിലും വളർത്തണം.
- മാതൃകയുടെ കുടംബജീവിതം നയിക്കുന്നവരാണകണം.
- ക്രിസ്തിയ കുടുംബത്തിൽ ദൈവത്തിനു പ്രഥപസ്ഥാനം ഉണ്ടായിരിക്കണം.
- കുടുംബത്തിലുളളവർ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ശ്രമിക്കണം
- കുടംബത്തിലുളളവർ ഒരുമിച്ചു ജോലികൾ ചെയ്യണം.