Full text
ഈ ലേഖനം എഴുതാൻ തുടങ്ങിയപ്പോൾ വിശുദ്ധ വേദപുൂസ് തകത്തിലെ ഒരു വാക്യം എൻെറ ഓർമ്മയിൽ വന്നു. ശലോമോൻെറ സുഭാഷിതങ്ങളിൽനിന്ന്, സഭാപ്രസംഗി 1:9. അരിങ്ങനെ:
“ഉണ്ടായിരുന്നതും ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതും ചെയ്വാനുള്ളതും ആകുന്നു; സൂര്യനുകീഴിൽ പുതുതായി യാതൊന്നും ഇല്ല*. (“What has been will beagin; what has been done will be done again; there is nothing new under the sun")
ഭൂതകാലത്തിൻെറ ഭൂമികയിലാണ് വർത്തമാനകാലം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് . അതുകൊണ്ട് പാരമ്പര്യമെന്നു കരുതുന്ന പല ദുരാചാരങ്ങളും അതിനോടു ചേർന്ന സ്വഭാവരീതികളും സ്വയം പരിശോധിച്ച നല്ലതല്ലാത്തവയെ ത്യജിച്ച് ഒരു നല്ല ഭാവിയെ വരുംതലമുറകൾക്ക് സമ്മാനിക്കേണ്ട താണ് . അതിനുള്ള ആദ്യപടി ഭൂതകാലത്തെ സംബന്ധിച്ച അവബോധമാണ് . ഈ അവബോധ തിൻെറ അഭാവത്തിൽ പല ചരിത്രസത്യങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു, യാഥാർത്ഥ്യം ഭാവി തലമുറയ്ക്ക് നഷ്ടപ്പെടുന്നു.
ഏതാനും നാളുകൾക്കു മുമ്പ് എൻെറ സുഹൃത്തായ ശ്രീ. വർഗ്ഗീസ് കാംബളത്തുമായി സംസാരി ക്കുകയാണ്ടായി. അദ്ദേഹം ഒരു പാരമ്പര്യ ഹിന്ദു കുടുംബത്തിൽ ജനിച്ചയാളാണ് . പിന്നീട് ക്രിസ്തു മതം സ്വീകരിച്ചു. ഇപ്പോൾ ഹ്യൂസ്റ്റനിൽ താമസിക്കുന്നു. തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനു മായ ശ്രീ. കാംബളത്താണ് എൻെറ അഞ്ചു പുസ്തകങ്ങൾക്ക് അവതാരിക എഴുതിയത് . ആദുഹം ഇങ്ങനെ പറഞ്ഞു:
“ഭൂരിപക്ഷം ക്രൈസ്തവരും തങ്ങൾക്ക് പാരമ്പര്യമായിക്കിട്ടിയ ഹൈന്ദവ വിശ്വാസങ്ങളും ദൈനംദിന ജീവിതരീതികളും അവസാന സത്യമെന്നുതന്നെ കരുതുന്നു”.
ഹ്യൂസ്റ്റനിലെ മറ്റൊരു മലയാള സാഹിത്യകാരനും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നയാളുമായ ജോൺ മാത്യുവുമായി സംസാരിച്ചപ്പോൾ ആദ്ദേഹവും ശ്രീ. കാംബളത്തിൻെറ അഭിപ്രായത്തോടു യോജിച്ചു.
സംസ്ക്കാരങ്ങളുടെ ഉത് ഭവം
ലോകത്തിലെ എല്ലാ ജനപദങ്ങളുടെയും ജീവിതരീതികളിൽ നന്മയുണ്ട്. അതേസമയം അംഗീകരി ക്കാനും മാതൃകയാക്കാനും പാടില്ലാത്തതുമുണ്ട് . ഇതെല്ലാമാണ് നമ്മുടെ പെരുമാറ്റങ്ങളെ നിയ ന്ത്രിക്കുന്നത് . കാലം മാറുന്നതുനനുസരിച്ചും സാമ്പത്തിക നിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചും ധാരണകളും മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് : വസ്ത്രധാരണം, ആഹാരതീതികൾ, എന്തിന് നാം ഉപയോഗിക്കുന്ന പാത്രങ്ങൾക്കുവരെ മാറ്റങ്ങൾ ഉണ്ടാകുന്നില്ലേ? എന്നാൽ ചില വിശ്വാസങ്ങൾ മാറാതെ നില്ക്കും. അതിൽ പലതും ഭാഷയിലെ പ്രാസവും താളവും അനുസരിച്ച് ചിട്ടപ്പെടു ത്തിയിട്ടുണ്ട്. ഇവിടെ പ്രത്യേക എടുത്തുപറയുകയാണ് ശകുനം, രാഹുകാലം, കണ്ണ് തുടങ്ങി നിരവധി ദുരാചാരങ്ങൾ കേരളത്തിലെ ക്രൈസ്തവരും അവ എന്തെന്ന് അറിയാതെ, പാലിച്ചു കൊണ്ടിരിക്കുന്നു.
കൊടുക്കൽ-വാങ്ങൽ വരങ്ങൾ:
ക്രിസ് തുമതത്തിൻെറ പ്രധാന പ്രായോഗികവശം അപ്പൊസ്തലനായ പൌലൊസ് അപ്പൊ. പ്രവൃ. 20:35-@ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ് തിയില്ലാത്തവരെ സഫായിക്കുകയും, വാങ്ങുന്നതിനേക്കാൾൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാവർക്കും ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു”.
യേശുക്രൂസ്തു ഇങ്ങനെ അരുളിച്ചെയ്ത ഒരു വാക്യം സുവിശേഷങ്ങളിൽ ഒന്നിലും രേഖപ്പെടുത്തി യിട്ടില്ല. എന്നാൽ അപ്പൊസ് തലനായ പൌലൊസ് മറ്റു ശിഷുന്മാരിൽനിന്ന് കേട്ടറിഞ്ഞതായിരിക്കാം ഈ പ്രസ്താവന. വേദപുസ് തകം പരിശോധിച്ചാൽ ആദിയോടന്ത്യം മറ്റുളളവർക്ക് സഹായം ചെയ്യുന്നതും ദാനം ചെയ്യുന്നതും DOM) പ്രസ് താവിച്ചിട്ടുണ്ട്.
സുവിശേഷ പ്രവർത്തനങ്ങൾക്ക് സഹായം നല്കണമെന്ന് സുപ്രസിദ്ധരായ പ്രസംഗകർ വേദിയിൽ നിന്ന് ആഹ്വാനം ചെയ്യുന്നത് കേട്ടിട്ടില്ലേ? നല്ല പ്രസംഗം ആയിരുന്നെന്ന് കേൾവിക്കാർ ഒന്നടങ്കം സർട്ടിഫിക്കറ്റും നല്കും. പക്ഷെ. ഈ നല്ല ശതമാനം ക്രിസ്ത്യാനികൾക്കും 'വാങ്ങാനുള്ള* വരമാണുള്ളത് ! നമ്മുടെ സമ്പത്തിൻെറ അടിസ്ഥാനത്തിൽ മറ്റുളളവർക്ക് ദാനങ്ങൾ നല് കുന്നുണ്ടോ? പ്രസിദ്ധരും സ്വാധീനമുള്ളവരുമായ പ്രസംഗകർ വന്നാൽ കനത്ത തുകകൾ പല 'വിശ്വാസികളും' സംഭാവന നല്കും. മറ്റൊരു കൂട്ടർ ഇന്ത്യയിൽ ചെന്ന് വലിയ പ്രചരണങ്ങളും മീറ്റിംഗുകളും സാംഘടിപ്പിക്കും. അക്കൂട്ടത്തിൽ കുറെ പാവപ്പെട്ടവരെയും സഹായിക്കും! ഇതെല്ലാം സ്വയപ്രശസ്തി ക്കുള്ള ചില താല്ക്കാലിക വിദ്യയകളെന്നുവേണം കരുതാൻ.
കഴിഞ്ഞ രഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ സുവിശേഷ പ്രവർത്തനങ്ങൾ:
ഏഷ്യ, ആഫ്രിക്ക, തെക്കെ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ എങ്ങനെ സുവിശേഷം എത്തി? ആര് ഈ സുവാർത്തയുമായി വന്നുവെന്ന് ചിന്തിക്കുന്നത് വളരെ സഹഫായമായിരിക്കും. യൂറോപ്പി ലെയും അമേരിക്കയിലെയും സാധാരണക്കാരായ വെള്ളക്കാരുടെ സാമ്പത്തിക സഹായത്തോടെ യാണ് ഈ സന്ദേശം ലോകമെല്ലാം എത്തിക്കാൻ കഴിഞ്ഞത് . കൂടാതെ അവരുടെ മക്കളെയും കൊച്ചുമക്കളെയും ഈ വഴിയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. നേരിട്ടു സുവിശേഷവയലിൽ പ്രവർത്തിക്കാൻ കഴിയാത്തവർ തങ്ങളുടെ വരുമാനങ്ങളിൽനിന്നും മാറ്റിവെച്ചു. അവരുടെ [144-യിൽ തന്നെ ഈ സഹായത്തിനുള്ള പ്രവണതയുണ്ടോയെന്ന് ഞാനിവിടെ സംശയിക്കുകയാണ് .
മാർക്ക് സഖർബർഗ്, ഫെയ്സ് ബുക്കിൻെറ സ്ഥാപകൻ, ഒരു നിരീശ്വരനായിരുന്നുവെങ്കിലും മാപ്പതുവയസ്തു കഴിഞ്ഞപ്പോൾത്തന്നെ കോടിക്കണക്കിനു ഡോളർ ധർമ്മസ്ഥാപനങ്ങൾക്ക് നല്കി. വാറൻ ബഫറ്റ്, ബിൽ ഗേറ്റ്സ് തുടങ്ങിയവർ ക്രൈസ്തവർ അല്ലെങ്കിൽകൂടി ഇവരും കനത്ത സംഭാവനകൾ ഇന്നും നല്കിക്കൊണ്ടിരിക്കുന്നു.
ഇന്ത്യൻ സംസ്ക്കാരം/ഹിന്ദു സംസ്ക്കാരം
ഹിന്ദുമത വിശ്വാസപ്രകാരം ഇന്ന് ഒരു മുനഷ്യൻ അനുഭവിക്കുന്ന സുഖ-ദു:ഖങ്ങൾ എല്ലാംതന്നെ അവരുടെ വിധിയാണ് ! ഹിന്ദുമതത്തിലെ ആചാരങ്ങൾ ഇന്നും കേരള ക്രൈസ്തവർ ആചരിക്കുന്നു. ഭാഗ്യ-ഭാഗ്യദോഷങ്ങളുടെ കാര്യത്തിലും ഈ ആചാരരീതികൾ ജനങ്ങളുടെ ജീവിതത്തെ മൊത്തമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സമ്പന്നന്മാർ ദൈവങ്ങളാൽ അനുഗ്രഹിക്കപ്പെട്ടവരാണ്, ദരിദ്രന്മാർ ശപിക്കട്ടെവരും! പൂർവ്വജന്മപാപം മൂലവും ദൈവകോപത്താലും പട്ടിണികിടന്നു വലയുന്നവരെ ഒരു നേരത്തെ ഭക്ഷണം കൊണ്ടായാലും സഹായിക്കുന്നത് ഈശ്വരനെതിരെയുള്ള പാപമായി കണക്കാ ക്കുമെന്ന് ഒരു വലിയ സമൂഹം വിശ്വസിക്കുന്നു. ഈശ്വരൻ വെറുത്തവരെ മനുഷ്യർ സ്നേഹിക്കു ന്തു ശരിയല്ലപോലും! അതു ദ്രോഹമാണ്. എന്നാൽ ക്രൈസ്തവ വിശ്വാസം ഈ തത്വത്തിന് നേരെ വിപരീതവും. വിശുദ്ധ വേദപുസ് തകത്തിലെ യോഹന്നാൻ 3:16 ഇതിൻെറ മകൂടോദാഹര ണമാണ് .
“തൻെറ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”
ലോകമെങ്ങും പ്രകൃതിക്ഷോഭം, പട്ടിണി, പകർച്ചവ്യാധി തുടങ്ങിയ കെടുതികൾ സംഭവിക്കുമ്പോൾ പാശ് ഛാത്ൃരാജ്യങ്ങിലെ സാധാരണക്കാർപോലും മറ്റു രാജ്യക്കാരെ സഫായിക്കുന്നതിൻെറ രഹസ്യം മസസ്സിലായിക്കാണുമല്ലോ. ഇയയ്യടുത്ത കാലത്താണ് ഇങ്ങനെയുള്ള പ്രകൃതിക്ഷോഭ ങ്ങൾക്ക് ഇന്ത്യ സഹായം നല്കാൻ തുടങ്ങിയത് . പക്ഷെ, സാധാരണക്കാരിലേക്ക്, ക്രൈസ്തവർ ഉൾപ്പെടുന്ന സമൂഹത്തിലേക്കുപോലും ഇതു പടർന്നു പിടിച്ചിട്ടില്ല!
അമേരിക്കയിലെ ഒരു ഹോസ്പിറ്റലിലോ യൂണിവേഴ് സിറ്റിയിലോ ചെന്നാൽ ആരെങ്കിലും സംഭാവന നല്കിയ കെട്ടിടങ്ങൾ കാണൻ കഴിയും. നമ്മുടെ കേരളത്തിൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ ക്രൈസ് തവരും ഹിന്ദുക്കളും ഇങ്ങനെ കൊടുക്കുന്ന കാര്യത്തിലെ പിശുക്കിൽ തുല്യത കാണിക്കുന്നു.
അമേരിക്കയിലെ പെന്തക്കോസ് ത് ബ്രദറൺ വിശ്വാസികൾ:
അമേരിക്കയിലും സമ്പന്നരായ അനേകം മലയാളി ക്രിസ്ത്യാനികളുണ്ട് . പലരുടെയും മക്കൾ ഉന്നത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുമുണ്ട്. എഴുപതുകളിൽ കുടിയേറിയ മലയാളികൾ ഇന്ന് അറുപതും എഴുപതും വയസ്സു പ്രായവുമായി. പലരും സസുഖം വിരമിക്കൽ ജീവിതം നയിക്കുന്നു. അവരെല്ലാം തങ്ങളുടെ സമ്പാദ്യം മൊത്തം ഇപ്പോഴേ സമ്പന്നരായ മക്കൾക്കു കൊടുത്തിട്ട് ഈ ലോകത്തോടു യാത്ര പറയാനും കാത്തിരിക്കുന്നു.
എൻെറ അറിവിൽ ഹ്യൂസ്റ്റൻ നഗരത്തിൻെറ പ്രാന്തപ്രദേശമായ ഫ്രണ്ട്സ് വുഡിൽ താമസിക്കുന്ന ഒരു സഹോദരൻ നാട്ടിലെ തൻെറ വസ്തുവകകൾ ഒരു ബൈബിൾ സ്ഥാപനത്തിന് ദാനം ചെയ്തു. ഞാനറിയത്ത ഇതുപോലെയുള്ള മറ്റു പലരും ഉണ്ടായിരിക്കാം. അമേരിക്കയിൽ ജീവിക്കുന്ന ഒരു നല്ല ശതമാനം മലയാളികൾക്കും നാട്ടിൽ വീടും ഭൂമിയും ഉണ്ടല്ലോ. അവരിൽ ചിലരെങ്കിലും ഒരു വികാരത്തിൻെറ, ഗൃഹാതുരതയുടെ അടിസ്ഥാനത്തിലാണ് വീടുകൾ പണിതുയർത്തിയത് . അമേരിക്കയിലെ മലയാളികൾക്ക്, മടങ്ങിപ്പോകാൻ കഴിയാത്തവർക്ക്, ഒരു ദീർവഘദൃഷ് ടിയുണ്ടായി രുന്നെങ്കിൽ ഇങ്ങനെയുള്ള വിവേകശുന്യത കാണിക്കയില്ലായിരുന്നു. ആവശ്യക്കാരുടെ കുറവുമൂലം നാട്ടിലുള്ള വസ്തുവകകൾ വില്്ക്കാനാകാതെ പല അമേരിക്കൻ മലയാളികളും ബുദ്ധിമുട്ടുക യാണിന്ന് . നമ്മുടെ വരുംതലമുറകൾ ആരുംതന്നെ നാട്ടിൽപോയി ഒരു 'ജന്മിയായി' പാർക്കുവാൻ പോകുന്നില്ല. നാട്ടിൽ ആധാർകാർഡ് തുടങ്ങിയ ദേശീയ സുരക്ഷിത നിയമങ്ങൾ കാരണം വസ്തു ക്കൾക്ക് വീണ്ടും വിലയിടിവു സംഭവിക്കാം. ചുരുക്കമായി പറഞ്ഞാൽ അടുത്ത ഒരു പതിനഞ്ചു വർഷത്തിനുള്ളിൽ അമേരിക്കൻ മലയാളികളുടെ സ്വത്തുക്കൾ മുഴുവൻ കേരളസർക്കാർ ഏറ്റെടുക്കും.
ചിക്കാഗോയിൽനിന്നു പ്രസിദ്ധീകരിക്കുന്ന കേരള എക്സ്പ്രസ്സ് പ്രതത്തിൽ ശഭാഗസറ്റ് 18, 2017, പേജ് 27) UM ഒരു വാർത്ത ഞെട്ടിപ്പിക്കുന്നതാണ് . “അവകാശികളില്ലാതെ ബാങ്കുകളിൽ പണം കുന്നുകൂടി കിടക്കുന്നതിൽ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ല താലൂക്കിനു സ്വന്തം”.
റിസർവ്വ് ബാങ്കു പുറത്തുവിട്ട പട്ടികയിൽ 461 കോടി രൂപയാണ് തിരുവല്ല താലൂക്കിലെ വിവധ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് . തിരുവല്ലായുടെ സ്വാധീനവലയത്തിൽപ്പെട്ട സമീപ്്രദേശങ്ങൾക്കൂടി കണക്കിലെടുത്താൽ ഇത് ആയിരം കോടിയിലും കവിയും, തീർച്ച! ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചശേഷം മരണമടഞ്ഞവരുടെ അവകാശികളെ അറിയിച്ചിട്ടും പിൻവലിക്കാൻ എത്താത്ത വരുടെ പണമാണിത് . ഇങ്ങനെ നിക്ഷേപിക്കുന്ന പണം ഏഴു വർഷംവരെ ബാങ്ക് സൂക്ഷിക്കും. പിന്നീട് സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ചെയ്യപ്പെടുക. അങ്ങനെ കേരളത്തിൻെറ യൂറോപ്പ് എന്നറിയപ്പെടുന്ന തിരുവല്ലയ്ക്ക് ഈ രംഗത്തും 'അഭിമാനിക്കാം”. രണ്ടാം സ്ഥാനത്ത് നൂറ്റിയമ്പതു കോടിയുള്ള ഗോവയിലെ പനാജി, മൂന്നാം സ്ഥാനത്ത് ചിറ്റൂരും വിദൂരമായി നൂറ്റിപ്പത്തു കോടിയു മായി കോട്ടയവും നാലാം സ്ഥാനവും കരസ്ഥമാക്കി! തിരുവല്ല പ്രദശത്തിൽ നിന്നുമാണല്ലോ ഏറ്റവും അധികം പ്രവാസികൾ മറ്റുരാജ്യങ്ങളിൽ താമസിക്കുന്നത് . രാജ്യത്ത് ഏറ്റവും അധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിലവല്ലാ താലൂക്ക്. ഇൻറർ നാഷണൽ ബാങ്കുകൾ മുതൽ അമ്പതിലധികം ബാങ്കുകളും അവയുടെ അഞ്ഞൂറിലധികം ബ്രാഞ്ചുകളുമാണ് തിരുവല്ല താലൂക്കിലുളളത് . ഇന്ത്യയിൽ മറ്റൊരു സ്ഥലത്തും ഇത്രയധികം ബാങ്കുകളില്ല. രണ്ടു മെഡിക്കൽ കോളേജുകളും എല്ലാ പ്രമുഖ കമ്പനികളുടെയും ബ്രാൻഡുകളും ഷോറൂമുകളും ഇവിടെയുണ്ട് !
അവകാശികളില്ലാത്ത ഉടമകളുടെ ലോക്കറുകൾകൂടി പരിശോധിച്ചാൽ ഇനിയും കോടിക്കണക്കിനു രൂപയുടെ സ്വർണ്ണവും മറ്റു നിക്ഷേപങ്ങളുംകൂടി കണ്ടെത്താൻ കഴിയുമെന്നാണ് റിസേർവ്വ് ബാങ്ക് അധികൃതർ കരുതുന്നത്.
ഹിന്ദുമത വിശ്വാസമനുസരിച്ച് ഓരോ പുനർ:ജന്മത്തിലും നല്ല പ്രവർത്തികൾ മൂലം ഉയർന്ന ജാതിയിൽ ജനിക്കണമെന്ന ആഗ്രഹമാണ് . മറ്റ് ഏതു ജീവിയായി ജനിക്കുന്നതിലും ഭേദം ഉത്തമ ബ്രാഹ്മണനായി ജനിച്ച് പര്രബ്രഹ് മമെന്ന ശക്തിയിൽ ലയിച്ച് സ്വന്തം അസ്തിത്വം ഇല്ലാതാക്കു കയാണ് ഒരോ ഹിന്ദുവിൻെറയവും ലക്ഷ്യം! താരക, ബ്രഹ്മം അഥവാ പരബ്രഹ്മത്തിൽ ലയിക്കു യാണ് മോക്ഷം! താരക എന്ന പദത്തിന് തരണം ചെയ്യുന്നതെന്നും അർത്ഥം. എന്തിനെയാണ് തരണം ചെയ്യുന്നത് ? ജീവിതമെന്ന മഹാസമുദ്രത്തെ തരണം ചെയ്യാൻ സഫായിക്കുന്നതിനാലാണ് “G00” എന്നത് താരക മന്ത്രമായി അറിയുന്നതുതന്നെ!
ഈ ഭയം മൂലമായിരിക്കും കേരളത്തിലെ പുരാതന ഹിന്ദുക്കൾ തങ്ങളുടെ സ്വർണ്ണമെല്ലാം അനന്ത പത്മനാഭന് ദാനം ചെയ്തത് . തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിൻെറ നിലവറകൾ തുറന്നപ്പോൾ ഒരു (Sled ഡോളർ വിലമതിക്കുന്ന സ്വർണ്ണത്തിൻെറ കണക്കാണ് എടുത്തത്. എന്നാൽ ക്രിസ് തുമതത്തിലൂള്ളവർ ദാനം ചെയ്യുന്നത് ക്രിസ് തുവിനോടുള്ള സ്നേഹംമുൂലമാണ്, ഭയം കൊണ്ടല്ല.
വിവിധ സഭാവിഭാഗത്തിലുളളവരോട്, റോമൻ കത്തോലിക്കർ മുതൽ പെന്തിക്കോസ് തുവരെയുളള വിഭാഗങ്ങളിലുളളവരോട്, അവരിലെ ധനികരോട് പ്രത്യേകിച്ച് എൻെറ അപേക്ഷ നിങ്ങളുടെ നാട്ടിലെ സ്വത്തുങ്കൾ അനാഥാലയങ്ങൾക്കും ബൈബിൾ സ്കൂളുകൾക്കും മറ്റ് ആതുരസേവന ങ്ങൾക്കും സംഭാവന ചെയ്യുക എന്നതാണ് . വേർപാട് -പെന്തക്കോസ് ത് സഭാവിഭാവഗങ്ങളുടെ ചടങ്ങുകൾ
ഈ ലേഖകൻ ഇവിടെ എഴുതുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണെങ്കിലും, നമ്മുടെ എഴുത്തുകാരോ, പ്രസംഗകരോ ഈ വിഷയങ്ങളിൽ മൌനം പാലിക്കുന്നതു അവർ തന്നെ ഈ വിഷയങ്ങളിൽ കുറ്റക്കാരായതു മൂലമാണ് . ഈ രണ്ടുകൂട്ടരും അവർ വേർപെട്ടവർ എന്നദിമാനിക്കുക മാത്രമല്ല, മറ്റ് സഭാവിഭാഗങ്ങളിലുളളവരെ *ജാതികൾ* എന്ന് സംബോധന ചെയ്യുന്നതും നിങ്ങൾ തീർച്ച യായും ശ്രദ്ധിച്ചുകാണും . എന്നാൽ വേർപാട് എത്രമാത്രം പാലിക്കുന്നു എന്ന് ചിന്തിക്കുന്നതു ഉചിത മായിരിക്കും. ഈ രണ്ടുഗ്രൂപ്പുകാരും മത-സാംസ്ക്കാരിക, സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ ഇന്ത്യ യിലുള്ള ഒരു ഹിന്ദുവും മുസ് ളീമും തമ്മിൽ കാര്യമായ വൃത്യാസമില്ല. ഉദാഹരണത്തിന്, അമേരിക്ക യിൽ കൂടിയേറിയ തൊണ്ണൂറുശതമാനം പേരും സഭാവൃത്യാസങ്ങൾ ഇല്ലാതെ അമേരിക്കയിലെ liberal policies 988 ഡമോക്രാറ്റിക് പാർട്ടിയെ പിൻതാങ്ങുന്നു.
അമേരിക്കയിലുള്ള ക്രിസ്തിയ സംസ്ക്കാരം ഉന്മൂലനാശം ചെയ്യുവാനുള്ള പദ്ധതികളുമായി 1960-കൾ മുതൽ ഡമോക്രാറ്റിക് പാർട്ടി വിവിധ നയങ്ങൾ രൂപീകരിച്ചു. അതിൻെറ ഭാഗമായി ഭ്രൂണഹത്യയ്ക്കുള്ള ബിൽ അവർ പാസാക്കി. അന്നുമുതൽ ഇന്നുവരെ 55 മില്യൻ കുഞ്ഞുങ്ങളെ അബോർഷൻ മൂലം ഇല്ലാതാക്കി. വളര വർഷങ്ങൾ (IDG നിച്ചതുമൂലം ഡമോക്രാറ്റിക് പാർട്ടിയും, കോൺഗ്രസ്, സെനറ്റ്, ലിബറൽ, സുപ്രീംകോടതി ജഡ്ജിമാർ ഒത്തൊരുമിച്ചു പ്രവർത്തിച്ച് സ്വവർഗ്ഗവിവാഹം പാസാക്കിയത് വലിയ അഭിമാനത്തോടെ 2012-ൽ അന്നത്തെ പ്രസിഡൻറായിരുന്ന ബരാക്ക് ഹുസൈൻ ഒബാമ പ്രഖ്യാപിച്ചു. അമേരിക്കയിലെ സ്കൂൾ പ്രാർഥനയും ഇല്ലാതാക്കി. ഇതിനെയൊക്കെ പിന്തുണയ്ക്കുന്ന പാർട്ടിക്ക് വോട്ടുചെയ്യാൻ കേരള പെന്തക്കൊസ്തുട-ബ്രദറൺ വിശ്വാസികൾക്ക് ഒരു മടിയും ഇല്ല. ഇവരുടെ വേർപാടിൻെറ വേര് വാടിപ്പോയോ എന്നു സംശയി ക്കേണ്ടിയിരിക്കുന്നു.
ഈ വേർപെട്ടവരെന്ന് അവകാശപ്പെടുന്ന മിക്കപേരും ഇക്കാര്യത്തിൽ വേർപാട് പാലിക്കുന്നില്ല. ഇവരുടെ വിവാഹങ്ങളും ശവസംസ്ക്കാര ശുശ്രൂഷകളും ഹിന്ദുക്കളുടെ template അല്ലെങ്കിൽ frame work-o ഒതുങ്ങിനില്ക്കുന്നു. ഉദാഹരണത്തിന്, ഓർത്തഡോക്സ് തു സഭയിൽപെട്ട ഒരു യുവാ വിൻെറ വിവാഹച്ചടങ്ങിന് പരുശുദ്ധ കാതോലിക്കാ ബാവയെ വരുത്തുന്നു. മാർത്തോമ്മാക്കാരനാ ണെങ്കിൽ വലിയ OAMIOMD)o ക്ഷണിക്കും. ശവസംസ്ക്കാര ശുശ്രൂഷകൾക്കും ഇതുതന്നെ മാനദണ്ധം.
എൻെറ ചെറുപ്രായത്തിൽ ഞങ്ങളുടെ ഗ്രാമത്തിലെ മിഡിൽ സ്കൂളിൻെറ ആനിവേഴ് സറിക്ക് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം നാണുപിള്ള വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അതേസമയം കോടാനുകോടി ഡോളർ മുടക്കിയ Alaska pipeline ഒരു സാധാരണ തൊഴിലാളി ബട്ടൺ അമർത്തിയാണ് ഉല് ഘാടനം ചെയ്തെന്ന് നാം ഗനരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ജനനം മുതൽ ഈ രീതിയിലുള്ള കൊപ്രായങ്ങൾ കണ്ട് വളർന്ന മലയാളികളുടെ DNA ഈ സംസ്ക്കാരം DONS. ഏതാനും വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ ഒരു പട്ടണത്തിലെ ബ്രദറൺ സഭയിലെ ഒരു സഹോദരൻ മൃതിയടഞ്ഞു. സാധാരണ ബ്രദറുകാരുടെ ശവസംസ്ക്കാര ശുശ്രൂഷ കൾ നിർവ്വഹിക്കുന്ന പ്രസിദ്ധനായ സുവിശേഷകൻ ആ സമയം നാട്ടിൽ ആയിരുന്നതിനാൽ രണ്ടാം ഗ്രേഡിലുള്ള ഒരു പ്രസിദ്ധ സുവിശേഷകനെ ക്ഷണിച്ചു. എന്നാൽ അദ്ദേഹത്തിന് ആ date-cd വരുവാൻ സാധിക്കുകയില്ലെന്ന് അറിയിച്ചു. സംഘാടകൾ കുഴങ്ങി. ഉടനെ മറ്റൊരു സഹോദരൻ ബൈബിൾ കോളേജിൽ പഠിപ്പിക്കുന്ന ഒരു സുവിശേഷകൻെറ പേരു നിർദ്ദേശിച്ചു. സഭയിലുളളവർക്കോ ഈ സുവിശേഷകനെ അന്യോന്യം പരിചയവും ഇല്ലെങ്കിലും ഈ ബൈബിൾ കോളേജിലെ അദ്ധ്യാപകനെ ക്ഷണിച്ചു. അതേസമയം അമേരിക്കയിലെ വെള്ളക്കാരുടെ ഏതെങ്കിലും ബ്രദറൺ സഭയിലായിരുന്നുവെങ്കിൽ സ്ഥലംസഭയിലെ ഒരു സഹോദരൻതന്നെ ആ ശുശ്രൂഷ ചെയ്യുമായിരുന്നു. മേൽപ്രസ് താവിച്ചതിന് വിപരീതമായി പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു ഈ ലേഖകൻ!
ഹ്യൂസ്റ്റനിലെ ഒരു സ്നാന ശുശ്രൂഷ
1975-ൽ ഹ്യൂസ്റ്റനിലുള്ള ഇന്ത്യാ ബ്രദറൺ അസംബ്ളി സ്ഥാപിച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ സമുദായത്തിൽനിന്നു രക്ഷിക്കപ്പെട്ട ഒരു സഹോദരി സ് നാനപ്പെടുവാനുള്ള ആഗ്രഹം സഭയെ അറിയിച്ചു. എഴുപതുകളിൽ പ്രസിദ്ധരായ രണ്ട് സുവിശേഷകന്മാർ മാത്രമായിരുന്നു അമേരിക്കയിൽ ഉണ്ടായിരുന്നത് . അവരിൽ ഒരാളായിരുന്നു ഭൂരിപക്ഷം ശുശ്രൂഷകളും നിർവ്വ ഹിച്ചിരുന്നത് . ഇവരുടെ രണ്ടുപേരുടെയും പേരുകൾ അന്ന് സഭയിലുള്ള ചിലർ നിർദ്ദേശിച്ചു. അന്നുതന്നെ കർത്താവ് ഈ എഴുത്തുകാരന് ഉൾക്കാഴ്ച നല്കിയിരുന്നു. നമ്മുടെ സഭയിലുള്ളവർ തന്നെ ഇങ്ങനെയുള്ള ശുശ്രൂഷകൾ ചെയ്തു പഠിക്കേണ്ടതിന്നായി, ഞങ്ങളുടെ സഭയിലുള്ള ആപ്പോൾ കർത്താവിൻെറ സന്നിധിയിൽ വിശ്രമിക്കുന്ന സ്കറിയാ വർഗ്ഗീസ്, ബേബിച്ചായൻ തന്നെ ആ ശ്രശൂഷ ചെയ്യണമെന്ന് ഈ ലേഖകൻ നിർദ്ദേശിച്ചു. അദ്ദേഹം വളരെ ഭംഗിയായി ആ ശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു.
Sociologically D9 കാര്യം വിശകലനം ചെയ്തപ്പോൾ ഒരു കാര്യം എനിക്കു വ്ക്തമായി. അമേരിക്കയിലുള്ള നമ്മുടെ രണ്ടാം തലമുറയിൽ ഈ പ്രവണത കാണുന്നില്ല. അമേരിക്കയിൽ വന്ന ഒന്നാം തലമുറക്കാർ ദരിദ്രാവസ്ഥയിൽ നിന്ന് ധനസമ്പാദനത്തിൻെറ പാരമൃത്തിൽ ആയപ്പോൾ എങ്ങനെയെങ്കിലും മറ്റുള്ളവരെ IMpress ചെയ്യണം എന്ന വുഗ്രതയാണ് ഭൂരിപക്ഷം പേരിലും കാണുന്നത് . ദൈവനാമം മഹത്യപ്പെടുക എന്ന കാര്യം ഈ പരിപാടികളിൽ ഒന്നും കാണുന്നില്ല.
നമ്മുടെ മക്കളുടെ പേരുകൾ
നമ്മുടെ മക്കൾക്ക് പേര് നാമകരണം ചെയ്യുന്നതിൽ ഒരു വേർപാട് ഞാൻ കാണുന്നില്ല. വേദപുസ്തകത്തിലെ പേരുകൾക്കെല്ലാം ഉചിതമായ അർത്ഥങ്ങൾ ഉണ്ട്. അറുപതു മുതൽ എൺപുതുകൾ വരെയുള്ള (1960-1990) മൂന്നു പതിറ്റാണ്ടുകളായി ഭൂരിപക്ഷം മാതാപിതാക്കളും തങ്ങളുടെ മക്കൾക്കിടുന്ന പേരുകൾ ശ്രദ്ധിക്കുക. വിദേശത്തുനിന്ന് വന്ന ചിലർ അവരുടെ മക്കൾക്ക് പ്രത്യേക ഗമയുണ്ടെന്നു തോന്നുന്ന പേരുകൾ നല്കി. അവരെ കടത്തിവെട്ടാൻ വിദ്യയോ സമ്പത്തോ ഇല്ലെങ്കിലും നാട്ടിലുള്ള ചിലർ അവരുടെ മക്കൾക്ക് പ്രത്യേക പേരുകൾ നല്കി.
ഒരാളുടെ ഭവനത്തിൽ അഞ്ചു മക്കൾ ഉണ്ടെങ്കിൽ ആദ്യമോ അവസാനമോ ഒരേ അക്ഷരങ്ങൾ വരുന്ന പ്രാസങ്ങൾ നോക്കി പേര് നല്കും. മിക്ക പേരുകൾക്കും ഒരർത്ഥവും കാണുകയില്ല. ചില പേരുകൾ അശ്ളീലച്ചുവയുള്ളതുമാണ് . ഉദാഹരണമായി, Litty, Kitty, Mitty, Shitty, Titty മുതലായ പേരുകൾ. ചലർ മക്കൾക്ക് അപ്പൻറയും അമ്മയുടെയും പേരിൻെറ പകുതി വീതം ഇടാറുണ്ട്. ഉദാഹരണമായി, Suresh & Sharon: മകൾ Susha. Joseph & Beena: മകൻ Jobi. കൂടാതെ, Anu, , Linu, Minu, Pinu, Kinu, Sunu, Tinu മുതലായ പേരൂൾ ശ്രദ്ധേയമാണ് . ഇപ്പോൾ അമേരിക്കയിലുള്ള രണ്ടാം തലമുറയിലെ യുവതീയുവാക്കന്മാരിൽ ഭൂരിപക്ഷം പേരും ബൈബിളിൽ നിന്നുള്ള അർഥമുള്ള പേരുകൾ അവരുടെ മക്കൾക്ക് നല് കുന്നത് ആശ്വാസത്തിനു വകനല് കുന്നു.
സമയം ഉപയോഗിക്കുന്നതിലുള്ള അച്ചടക്കം
കഐക്രാഷ്ട്ര സംഘടനയിൽ വിശ്രമമില്ലാതെ ഒൻപതു മണിക്കൂർ പ്രസംഗിച്ച കൃഷ്ണമേനനാണ് ഇന്ത്യാക്കാരുടെ ആരാധനാപുരുഷൻ. ഇന്നു പലരുടെയും പ്രസംഗം കേട്ടാൽ കൃഷ്്ണമേനാനെ കടത്തിവെട്ടാനുള്ള പ്രസംഗമാണെന്നു തോന്നിപ്പോകും. ഒരു സോഷ്യലിസ്റ്റും അമേരിക്കൻ വിരോധിയുമായിരുന്ന കൃഷ്ണമേനാൻ ഇന്ത്യക്ക് നാണക്കേട് വരുത്തിയ വൃക്തിയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ബില്ലി ഗ്രഹാം, “The great communicator” എന്നു പ്രസിദ്ധി യാർജ്്ജിച്ച Ronald Reagan ഇവരെല്ലാം 30 മിനിറ്റ് പ്രസംഗിച്ച് ലോകചരിത്രത്തിൽ വിപ് ളവം സൃഷ്ടിച്ചവരാണ് . ഇന്നും കേരള ത്തിൽ നടക്കുന്ന ശവസംസ്ക്കാര ശുശ്രൂഷകളിൽ 30-0 അധികം ആൾക്കാർ അനുസ് മരണ പറയുവാൻ എഴുന്നേല്ക്കും. മുന്നു മിനിറ്റു നല്കിയാൽ പതിനഞ്ചു മിനിജ്ജകിലം സമയം എടുക്കും. ഈ ശാപം അമേരിക്കയിലെ ഒന്നാം തലമുറ നീക്കപ്പെട്ടു കഴിഞ്ഞാൽ മാറിപ്പോകും. അമേരിക്കയിലുള്ള രണ്ടാം തലമുറ, ആത്മിയ, സാമ്പത്തിക, സാംസ്കാ രിക, വിദ്യാഭ്യാസ നിലയിൽ ഒന്നാം തലമുറയേക്കാൾ മെച്ചമായതുമൂലം ഈ പിത്തലാട്ടം അധികം നാൾ കാണേണ്ടി വരികയില്ല. വേർപെട്ടവർ എന്നരഭിമാനിക്കുന്നവർ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ ഈ ശാപം മാറിക്കിട്ടും. നാം ചെയ്യുന്ന ഈ പരിപാടികൾ ദൈവനാമം മഹത്യപ്പെടുമോ അതോ ദുഷിക്കപ്പെടുമോ എന്ന് ചിന്തിക്കുക.